*മതിമറന്നൊരു ലോകം ഖൽബിൽ പടുത്തുയർത്തണം, മനതലങ്ങളിൽ മദീന ലഹരിയായ് പടരണം* ഇഷ്ടം എൻ കഷ്ടങ്ങളെ കരിച്ചു കളയുമ്പോൾ ഇശ്‌ഖിലായ് ഈ ജീവിത നൗക തുഴഞ്ഞു വെന്നാൽ ഇഷ്ടം എൻ ഖൽബിൽ ഒരു വിജയ കൊടി നാട്ടും *ഖൽബിന്റെ പ്രഹരങ്ങളെറ്റു ഞാൻ നിശ്ചലമായിരിക്കുകയാണ്, മോഹങ്ങൾ അത്രമേൽ ഖൽബ് ഏറ്റു വാങ്ങാത്തതാണ് നൊമ്പരം* എന്റെ കടമകളുടെ പട്ടിക നിവർത്തി കാണിച്ചിട്ടും ഒന്നും മനസിലാക്കാതെ ഉള്ള ഈ വേദനിപ്പിക്കൽ എന്നെ വല്ലാതെ തളർത്തുന്നു എന്നതാണ് സത്യം *കടകൾ എന്റെ കാലുകൾക്ക് വിലങ്ങു വെച്ചപ്പോൾ ഖൽബിന്റെ പിടച്ചിൽ ഞാൻ അറിഞ്ഞതാണ്, കൊതിച്ചിരുന്ന വിളി കാതിൽ മുഴങ്ങിയിട്ടും നിസാരമായ കടമകൾ പറഞ്ഞു മദീനയെ ഞാൻ അകറ്റി നിർത്തിയത് കൊണ്ടാവും ഖൽബിന് ഇത്ര വേദന* പാവം എങ്ങനെയാ കുറ്റം പറയുക ഒരുപാട് കൊതിച്ചത് അല്ലെ, ഇശ്‌ഖിന് തേരിലേറി പറക്കും കണ്ണിലെ കണ്ണുനീർ ആയെങ്കിലും ആ പുണ്യമിൽ ഒന്ന് അണയാന് *അതോണ്ടാ, ഞാൻ കേൾക്കെ പറയുന്നത് പോരാഞ്ഞിട്ടും അടക്കം പറച്ചിൽ വേറെയും മടുത്തു, കടമകളെ മറന്നൊരു യാത്ര സ്വന്തമാക്കാൻ എന്തോ? അതിനും വിലങ്ങു വെച്ച ചില കുതന്ത്രങ്ങൾ വേറെ വയ്യ ഖൽബിന്റെ രോഗം ശരീരത്തെ തളർത്തി കളയു...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..