*പാടിയും പറഞ്ഞും എഴുതിയും വരച്ചും ആശിഖീങ്ങൾ ഇശ്‌ഖിന് തേരിലേറുന്നു ഇഷ്ട മാണെന്ന് വീമ്പു ഇളക്കി നടക്കുന്ന എനിക്കോ /? എന്നും നിശബ്ദത മാത്രം ഇഷ്ടം അറിയാത്ത വേദന മാത്രം*
തങ്ക തിരു തിങ്കൾ ത്വാഹാ ഖൽബിലൊരു റങ്കിൻ രാജ ﷺ...ചന്ദ്ര ശോഭ നാണം പൂണ്ട മൊഞ്ചിൽ അഞ്ചും ഏറിയ ഹോജ ﷺ
*രാവാണോ പകൽ ആണോ എന്ന് അറിയണമെങ്കിൽ ജനൽ അഴിയിലൂടെ പുറത്തേക് ഒന്ന് എത്തി നോക്കണം, മദ്ഹുകൾ കൊണ്ട് കൊട്ടാരം തീർക്കുന്ന തിരക്കിൽ എനിക്ക് സമയം കാണുന്നില്ല എന്റെ ദിനങ്ങൾ ഓരോന്നും ഞാൻ അറിയാതെ കൊഴിഞ്ഞു പോവുന്നു*
ഏക ആശ്വാസം അതെല്ലാം ഞാൻ ആസ്വദിച്ച ദിനങ്ങൾ എന്നത് മാത്രമാണ്
സ്വലാത്തിന്റെ തേരിലേറി മദ്ഹിന്റെ ഇന്ധനം നിറച്ചു യാത്ര തുടങ്ങിയതിൽ പിന്നെ വല്ലാത്തൊരു നിർവൃതിയാണ്... ﷺ
*മീമിൽ മൊഞ്ച് കൂട്ടുന്ന തിരക്കിൽ ഖൽബിന്റെ വികൃതികൾ കണ്ട് ചിലപ്പോൾ ചിരിയാണ് വരുക മറ്റൊരു നേരം ഒന്ന് പൊട്ടി കരയാൻ തോന്നും*
എന്താന്ന് അല്ലെ -! എന്തൊക്കെയോ എഴുതി കൂട്ടുന്നു, മദീന കനവുകൾ എന്റെ ഉറക്കം കെടുത്തി ഇരിക്കുന്നു
എന്നിട്ടും ആ മദീനയിലേക്ക് പോകാൻ
എന്തൊക്കെയോ കാരണം ഇല്ലാത്ത തടസങ്ങൾ എന്നെ മാറാല പിടിച്ച പഴയ ബിൽഡിംഗ് പോലെ നിശ്ചല മാക്കുന്നു
*തങ്ക തിരു തിങ്കൾ നൂറിനെ മദീന മണ്ണിൽ പോയി ഒന്ന് കാണണം ﷺകൂട്ടി വെച്ച കനക കൊട്ടാരം തുറന്ന് ഒന്ന് കാണിക്കണംﷺ*
എല്ലാം ഒന്ന് തട്ടി കുടഞ്ഞു മദ്ഹിന്റെ ചായം പൂശണം സ്വലാത്തിന്റെ സലിലം തെളിച്ചു മിസ്‌ക്കും പരത്തണം
*ചിലർ ആസ്വദിക്കുന്നു ആ മദ്ഹിന് മധുരമുള്ള ലോകം... ﷺഅവരെത്രെ ആശിഖീങ്ങൾ ചിലർ ആ തിരു മൊഴികൾ ഓർത്തു വാചാല മാവുന്നു.... ﷺഅവരെത്രെ യഥാർത്ഥ ഇഷ്ട തൊഴാൻ മാർ, ഞാനോ =?*
*ഒന്നും അറിയാതെ ഇരുട്ടിന്റെ അന്തകാരതിൽ രാ പാർക്കുന്ന വെറും ചവർ*
തിരു ഇശ്‌ഖിന്... ﷺപാനപാത്രം കണ്ടെത്താൻ കഴിയാതെ വഴിയോരത്ത് തനിച്ചായി പോയ പാപി.
സ്വലാത്തിന്റെ റാന്തൽ വിളക്കിൽ വെളിച്ചം കുറഞ്ഞു പോയത് കൊണ്ടാവാം മുന്നോട്ടുള്ള വഴി കാണാതെ ഞാൻ ഒറ്റപെട്ടു പോയത്
അല്ലെ, ഉപ്പാപ്പ സയ്യിദോരെ... ﷺഎന്നാലും ഈ മോളെ കാക്കണേ -ഈ കരം പിടിക്കാൻ തങ്ങളല്ലാതെ ആരുമില്ല തിരു തിങ്കളെ... ﷺ
*ഇടക്ക് വരുന്ന കനവിന്റെ വെളിച്ചം മാത്രമാണ് ഇന്നെന്റെ പ്രതീക്ഷയായ് നിലകൊള്ളുന്നത്, അതിൽ ഉയരുന്ന നേരിൽ ആണിന്നെന്റെ ജീവന്റെ നേരും വാഴുന്നത് തങ്ങളെ... ﷺ*
ഇഷ്ടം മൂർച്ചയുള്ള ഒരായുദമായി ഖൽബ് ഏറ്റടുക്കണം, അങ്ങനെ ഈ ലോകം മറന്ന് മദീന മലർവനി ലക്ഷ്യം വെച്ചൊരു ഇഷ്ട യാത്രക്കായി ഒരുങ്ങണം
*മോഹ ഭാണ്ഡo തോളിലേറ്റി കനവാൽ തീർത്ത കൊട്ടാരം വഹിച്ചുള്ള പ്രിയ മേറിയ യാത്ര.... എന്റെ കരളിന്റെ നേര് മൊഴിഞ്ഞുള്ള ഇഷ്ട ദേശത്തേക്കുള്ള ഇഷ്ട യാത്ര... "മദീന"*
അർഹത ഇല്ലാത്ത മോഹങ്ങൾ കനലായി ഉള്ളിൽ നിറയുമ്പോൾ ലോകൈക നാഥ നിന്റെ
الله ﷻ
കാരുണ്യം മാത്രമാണ് പ്രതീക്ഷ
ഔദാര്യം കനിഞ്ഞു എന്റെ ആഖിറം സലാമത് ആക്ക്
الله ﷻ
😰😢🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments