Skip to main content

Posts

Showing posts with the label ഹറാം

ആശിഖീങ്ങൾ

#നവ  #ആശിഖീങ്ങളുടെയും____ആശിഖാത്തുകളുടെയും #ലോകം  #അവസാനിപ്പിക്കാൻ_ആയില്ലേ__ഈ_രോഗം ഈയിടെ കേരളത്തിലെ  പ്രമുഖ വിമൻസ് കോളേജിൽ  മദ്ഹ് പാടാൻ പോയതിനു ശേഷമുള്ള ഒരനുഭവം കൂട്ടുകാരൻ പങ്കു വെക്കുകയുണ്ടായി. " പ്രോഗ്രാമെല്ലാം കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോഴേക്കും വാട്‌സാപ്പിലും FBയിലുമെല്ലാം മെസ്സേജുകളുടെ പ്രവാഹമായിരുന്നുവത്രെ. എങ്ങനെ നമ്പർ അവർ ഒപ്പിച്ചു എന്നൊന്നും എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും പറയുകയുണ്ടായി, നിങ്ങളുടെ പാട്ട് എന്നെ മദീനയിൽ എത്തിച്ചു, മുത്ത് നബിയിൽ ലയിപ്പിച്ചു, പാട്ട് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി,  ഹജ്ജ് ചെയ്യിപ്പിച്ചു,  ജംറയിൽ കല്ലെറിയിപ്പിച്ചു,  സഫാ മർവയിലൂടെ നടത്തിപ്പിച്ചു,  മിനായിൽ രാപ്പാർപിച്ചു, എന്തൊക്കെയാണ് ഓരോ ബുർഖ ധാരികൾ എഴുതി അയച്ചത്. ഒരു പാട്ടുകാരനെ അല്ലെങ്കിൽ മൊയ്‌ലേര്കുട്ടിയെ വലയിൽ വീഴ്ത്താൻ ഇവരെടുക്കുന്ന റിസ്കിന്റെ തീവ്രത നാം കാണാതിരുന്നു കൂടാ. മറ്റൊരു വിമന്‍സ് കോളജിൽ പഠിപ്പിക്കുന്ന ഉസ്താദ് പറഞ്ഞ രസകരമായ ഒരു സംഭവം.  ഈ ഉസ്താദിന്റെ  അടുത്ത കൂട്ടുകാരനാണ് കേരളത്തിലെ അറിയപ്പെട്ട പാട്ടുകാരൻ. അവരുടെ ഫോണിലേക്ക് ഈ ഉസ...