Skip to main content

ആശിഖീങ്ങൾ

#നവ  #ആശിഖീങ്ങളുടെയും____ആശിഖാത്തുകളുടെയും #ലോകം 
#അവസാനിപ്പിക്കാൻ_ആയില്ലേ__ഈ_രോഗം

ഈയിടെ കേരളത്തിലെ  പ്രമുഖ വിമൻസ് കോളേജിൽ  മദ്ഹ് പാടാൻ പോയതിനു ശേഷമുള്ള ഒരനുഭവം കൂട്ടുകാരൻ പങ്കു വെക്കുകയുണ്ടായി.

" പ്രോഗ്രാമെല്ലാം കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോഴേക്കും വാട്‌സാപ്പിലും FBയിലുമെല്ലാം മെസ്സേജുകളുടെ പ്രവാഹമായിരുന്നുവത്രെ. എങ്ങനെ നമ്പർ അവർ ഒപ്പിച്ചു എന്നൊന്നും എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും പറയുകയുണ്ടായി,
നിങ്ങളുടെ പാട്ട് എന്നെ മദീനയിൽ എത്തിച്ചു, മുത്ത് നബിയിൽ ലയിപ്പിച്ചു,
പാട്ട് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി, 
ഹജ്ജ് ചെയ്യിപ്പിച്ചു, 
ജംറയിൽ കല്ലെറിയിപ്പിച്ചു, 
സഫാ മർവയിലൂടെ നടത്തിപ്പിച്ചു, 
മിനായിൽ രാപ്പാർപിച്ചു,
എന്തൊക്കെയാണ് ഓരോ ബുർഖ ധാരികൾ എഴുതി അയച്ചത്. ഒരു പാട്ടുകാരനെ അല്ലെങ്കിൽ മൊയ്‌ലേര്കുട്ടിയെ വലയിൽ വീഴ്ത്താൻ ഇവരെടുക്കുന്ന റിസ്കിന്റെ തീവ്രത നാം കാണാതിരുന്നു കൂടാ.

മറ്റൊരു വിമന്‍സ് കോളജിൽ പഠിപ്പിക്കുന്ന ഉസ്താദ് പറഞ്ഞ രസകരമായ ഒരു സംഭവം. 
ഈ ഉസ്താദിന്റെ  അടുത്ത കൂട്ടുകാരനാണ് കേരളത്തിലെ അറിയപ്പെട്ട പാട്ടുകാരൻ. അവരുടെ ഫോണിലേക്ക് ഈ ഉസ്താദ് പഠിപ്പിക്കുന്ന കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ മെസ്സേജ് 

"ഹലോ, ഈ  മ്യൂസിക് കേൾക്കലിന്റെ വിധി എന്താണ്!" 

ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ പീസായ പാട്ടുകാരനോടാണ് മത വിദ്യാഭ്യാസ രംഗത്ത് ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള ഉസ്താദിന്റെ ശിഷ്യ മ്യൂസികിന്റെ മസാലയെക്കുറിച് ചർച്ഛിക്കാൻ വന്നിട്ടുള്ളത്. 

ആ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണെന്നറിഞ്ഞ കൂട്ടുകാരൻ പ്രസ്തുത ഉസ്താദിന്റെ നമ്പർ അയച്ചു കൊടുത്തു. ഈ നമ്പറിൽ ബന്ധപ്പെട്ടോളൂ.

പാട്ടുകാരിലെ ഫഖീഹായ ഞാൻ വരെ മസ്അല ചോദിക്കുന്ന ഉസ്താദാണ് എന്ന് മറുപടി കൊടുത്തപ്പോൾ ബ്ലോക്ക് ചെയ്തോടിയത്രെ. 

മ്യൂസിക്കിന്റെ മതവിധി അറിയാനുള്ള താത്പര്യമൊന്നുമല്ല അതെന്ന് ഏത് മനുഷ്യ ജീവിക്കും മനസ്സിലാക്കാൻ അത്ര വലിയ പാട് പെടേണ്ട ആവശ്യമില്ല. ആ ചെറുപ്പക്കാരനോട് ചാറ്റാനുള്ള സൈക്കോളജിക്കൽ മൂവ്.

കാര്യം മുഹമ്മദ് അസ്ഹരി പറഞ്ഞാലും അംഗീകരിക്കണമല്ലോ.

ദഅവാ കോളേജിന്റെ തൊട്ടടുത്ത് വിമൻസ് കോളേജ് ആരംഭിച്ചു തുടങ്ങി കുടുങ്ങിയതും അവസാനം പാതിവഴിയിൽ രണ്ടിലൊന്ന്  പൂട്ടേണ്ടി വന്നതും ഇതിനോട് നമുക്ക് ചേർത്തു വായിക്കാം. 

പാട്ടുകാരെ വീഡിയോയിലൂടെ ആണെങ്കിലും കാണുന്നതിനോ, അതിലുമപ്പുറം ലങ്കിച്ച് ചാറ്റ് ചെയ്യുന്നതിനോ, കോൾ ചെയ്യുന്നതിനോ ഒരു പരിധിയും ഇല്ലാത്തവരായി മുസ്ലിം പെണ്‍കുട്ടികള്‍ മാറിയിട്ടുണ്ടന്നത്  യാഥാർഥ്യമാണ്, ബുർഖയിട്ട കിതാബോതുന്ന പെൺകുട്ടികളുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടേത് പറയാതിരിക്കലാകും ഭേദം, 
പേരിന്റെ കൂടെ സുന്ദരമായ ബിരുദത്തിന്റെ പേരും (ഹാദിയ,മിസ് രിയ്യഃ, ആലിമ etc )ചേർത്ത് വെച്ചാണീ തോന്നിവാസമെന്നത് കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

പാട്ടുകാരനെ/വയള് പറയുന്ന മൊഞ്ചൻ മൊയ്‌ലേരെ കാണാതെ ഉറക്കം വരാത്തവരും കണി കണ്ടെണീക്കുന്നവരും DP യായി വെക്കുന്നവരും വിരളമല്ല,

കല്യാണം കഴിഞ്ഞവരും മക്കളായവരും ഈ വിഷയത്തിൽ ഒട്ടും പിറകിലല്ല.
പാതിരാത്രിയും ഓണ്‍ലൈനിൽ കണ്ട ദീനിയായ ഭാര്യയോട് കാര്യമന്വേഷിച്ചപ്പോൾ  
മാദിഹ് എനിക്ക് നേരിട്ട്  പാടി അയച്ചു കൊണ്ടിരിക്കുന്ന വോയ്‌സ് കേട്ടു കൊണ്ടിരിക്കുകയാണെന്നാണ് ആ നിഷ്കളങ്കയായ ആഷിഖാത്ത് മറുപടി കൊടുത്തത്.

ഇവരെയൊക്കെ മാദിഹെന്നും ആഷിഖാത്തെന്നും വിളിക്കുന്നവരെയും 
ഇത്തരം വേണ്ടാദീനങ്ങൾക്ക് കൂട്ടു നിൽക്കുന്നവരെയും തിരണ്ടി വാൽ അച്ചാറിൽ മുക്കി തല്ലണം!

അല്ലെങ്കിലും നിർവചിക്കാൻ കഴിയാത്തതാണേ ഈ ആഷിഖീങ്ങളുടെയും ആഷിഖാത്തുകളുടെയും ലോകം! 

ഇത് കൊണ്ട് ഒക്കെ തന്നെയാണ്  നാട്ടുകാരനും നാട്ടിലെ സംഘടന പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായ 
അബ്ദുസലാം ഓമച്ചപ്പുഴ യുടെ മതം പ്രകടന പരതയല്ല എന്നുള്ള ലേഖനം ആ വരികളിൽ പലതിനോടും ശക്തമായ വിയോജിപ്പ് ഉണ്ടെങ്കിലും പ്രസക്തമാവുന്നത്.

അതോടൊപ്പം എന്തൊക്കെ പ്രലോഭനങ്ങൾ വന്നാലും മത പരിസരങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത കുറെ നല്ല പാട്ടുകാരെയും  വിദ്യാർഥിനികളെയും നമുക്ക് കാണാനാവും.

അവരുടെ നന്മയെയും ആത്മീയ ചുറ്റുപാടിനെയും മറച്ചു വെക്കാനുമാവില്ല.

പാട്ടുകാരിലൂടെയും ഇസ്ലാമിക്‌ ചുറ്റുപാടുകളിൽ ഉള്ള വിമൻസ് കോളേജ്കളിലൂടെയും നമുക്കുണ്ടായ നേട്ടങ്ങളെ തിരസ്കരിച്ചു കൊണ്ടല്ല ഇതെഴുതുന്നത്, വികൃതമായ പാട്ടുകളിൽ നിന്ന് ആയിരങ്ങളെ മദ്ഹിലേക്ക് ആനയിക്കാൻ സാധിച്ചതിൽ മദ്ഹ് പാട്ടുകാർക്കുള്ള പങ്കും 
അതോടൊപ്പം പ്രതികൂല കാലഘട്ടത്തിലും ഇസ്ലാമിക് വേഷവും പുറത്തെങ്കിലും 
ഇസ്ലാമിക് സംസ്കാരവും കാത്തു സൂക്ഷിക്കുന്നവരായി മാറാൻ സാധിച്ചു എന്ന വിമൻസ് കോളേജുകളുടെ നേട്ടവും വില കുറച്ചു കാണുന്നില്ല.

എന്നിരുന്നാലും  ഇത്തരം പരിധി വിടുന്ന അരുതായ്മകളെ തടയിടേണ്ടതുണ്ട്.

മുത്ത് നബിയെ കാണാൻ നിരന്തരം  ആഗ്രഹം പറയുകയും ദുആ ചെയ്യാൻ വേണ്ടി എഴുതി തരികയും ചെയ്ത ഹിജാബിട്ട പെൺകുട്ടിയോട് ചെറുപ്പക്കാരുടെ പാട്ടുകൾ കണ്ട് കേൾക്കുന്നത് നിർത്തൂ, മുത്ത് നബി കിനാവിൽ വരുമെന്നാണ് നിസ്വാർത്ഥനായ ഒരു പണ്ഡിതൻ മറുപടി നൽകിയത്.
പാട്ടു കേൾക്കുന്നതിനോ പാട്ടുകാരെ കസണുന്നതിനോ വയള് പറയുന്ന മൊയ്‌ലേരെ കാണുന്നതിനോ ഒരു ലക്കും ലഗാനുമില്ലാതെ കാലത്ത് ആ ഉസ്താദിന്റെ വാക്കിന് പ്രസക്തിയേറെയാണ്.

അറിവിൻ നിലാവിലൂടെയോ 
വിജ്ഞാന രാത്രിയിലൂടെയോ ഇത്തരം കണ്ടു രസിക്കൽ സാഹചര്യങ്ങളോ വാട്സാപ്പ് ഗ്രൂപ്പിലൂടെയുള്ള തെറ്റുകൾക്കുള്ള അവസരങ്ങളോ ഉണ്ടാക്കപ്പെടുന്നുണ്ടെങ്കിൽ  അതിനറുതി വരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്.

അല്ലാഹു നമ്മെയെല്ലാം സ്വാലിഹീങ്ങളിൽ ചേർക്കട്ടെ...

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...