Skip to main content

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*
         *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀
<script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
*✿═══════════════✿* *mihraskoduvally123.blogspot.com*

       *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്*
▪▪▪▪▪▪▪▪▪▪▪
   
              അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു 
വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു   
*അള്ളാഹു പറയുന്നു :*
*"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿*
*"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ എണ്ണി  നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവ തിട്ട പെടുത്താൻ കഴിയുകയില്ല. തീർച്ചയായും അള്ളാഹു പൊറുത്തു തരുന്നവനും കരുണാനിധിയുമാണ്."*
ഇത്രയും കാരുണ്യ വാനായ സൃഷ്ടാവിന് നന്ദി കാട്ടാൻ മടിക്കുന്ന നമ്മൾ എത്ര പാപികളാണ് ആലോചിക്കുക ഇന്ന് നാം ഒരു ന്യൂനത ഉള്ളവന് ആയിരുന്നു വെങ്കിൽ  യാ അല്ലാഹ് ആ ഒരു ചിന്ത പോരെ  
കൈകാലുകൾക്ക് ബലമില്ലാത്തവരില്ലേ, സംസാരശേഷിയില്ലാത്തവരില്ലേ, കാഴ്ചയില്ലാത്തവരില്ലേ, എന്തിന് ബുദ്ധിയില്ലാത്തവർ പോലുമില്ലെ, അവരുടെയൊല്ലേ അവസ്ഥകൾ ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ -? 
*അള്ളാഹു കല്പിക്കുന്നു:*
*فاذکرونی اٴذکر کم واشکرو لي ولا تکفرون﴿البقرة ١٥٢﴾*
*"അതുകൊണ്ട് നിങ്ങൾ എന്നെ സ്മരിക്കുക, ഞാൻ നിങ്ങളെയും സ്മരിക്കും. എനിക്ക് നന്ദി ചെയ്യുക ', നന്ദി കേട് കാട്ടരുത് "*
അള്ളാഹുവിന്റെ അനുഗ്രഹിങ്ങളെ നല്ലത് പോലെ മനസിലാക്കുക അവയെ വേണ്ടത് പോലെ ഉപയോഗപെടുത്തുക ദുരുബയോഗം ചെയ്യാതിരിക്കുക അവന്റെ വിധി വിലക്കുകൾ പാലിച്ചു കൊണ്ട് മുന്നോട്ട് നില്ക്കലാണ് നന്ദി ചെയ്യാനുള്ള മാർഗം. മറിച്ചു ചെയ്യുന്നതും ചിന്തിക്കുന്നതും നന്ദി കേട് തന്നെ ഓർക്കുക 
▪ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായതും പ്രധാനപെട്ടതുമാണ് ആയുസ്, ആരോഗ്യം, സമ്പത്ത് എന്നിവ. ഇവയെ കുറിച്ച് നാം അറിവുള്ളവരായിരിക്കണം. കാരണം പരലോകത്തു അള്ളാഹു ഇവയെ കുറിച്ച് പ്രത്യേകം ചോദ്യം ചെയ്യുന്നതാണ്. മുത്ത്  നബി ﷺ പറയുന്നത് നോക്കു :
 *عن ابي برزة فضلة بن عبيد الاٴ سلمي رضي الله عنه قال:قال :رسول الله ﷺ لا تزول قد ما عبد يوم القيامة حتی يساٴل عن عمره فيم اٴفناه و عن علمه فيم فعل وعن ماله من اٴين اکتسبه وفيم اٴنفقه وعن جسمه فيم اٴبلاه﴿رواه الترمذي﴾*
*തന്റെ ആയുസ് എന്തിൽ വിനിയോഗിച്ചു എന്നും, അറിവനുസരിച്ചു എന്ത് ചെയ്തെന്നും സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു എന്നും ചോദിക്ക പെടാതെ അന്ത്യ നാളിൽ അടിമയുടെ രണ്ടു പാദങ്ങൾ മുന്നോട്ട് വെക്കാൻ കഴിയില്ല. "* 

ഈ പറഞ്ഞ നമ്മുടെ മൂല്യ നിധികളാണ് ഇവയൊക്കെ (ആയുസ് -സമയം-, അറിവ് സമ്പത്ത്, ശരീരം, -ആരോഗ്യം -) ഇവയൊക്കെ ചെറിയ രീതിയിൽ നമുക്ക് ഒന്ന്  നോക്കാം, ഇവയുടെ കാര്യം ശരിയായാൽ ഇരുലോക വിജയം നേടാൻ കഴിയും പരാജയപെട്ടാൽ പിന്നെ....  അള്ളാഹു കാത്ത് രക്ഷിക്കട്ടെ ... 

◾ *ആയുസ്സ്*
       ഓരോരുത്തർക്കും നിശ്ചിതമായ അല്ലാഹു നിശ്ചയിച്ചു നൽകപെട്ടിട്ടുണ്ട്. ഇതിൽ ഒരു നിമിഷം പോലും ഏറുകയോ കുറയുകയോ ഇല്ല. 
*അള്ളാഹു പറയുന്നു :*
**قل لکم ميعاد يوم لا تستاٴخرون عنه ساعةولا تستقدمون﴿سباٴ٣٠﴾*
*നിങ്ങൾക്ക് ഒരു ദിവസത്തിന്റെ നിർദേഷിച്ചു വെച്ച സമയം ഉണ്ട്. അതിൽ ഒരു വിനായിക, നിങ്ങളെ മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ല.*

മാതാവിന്റെ വയറ്റിൽ ഇരിക്കെ തന്നെ ഓരോ മനുഷ്യന്റെയും ആയുസ്സ് രേഖപ്പെടുത്തപെടുമെന്നും അതിൽ മാറ്റം വരില്ല എന്നും നബിﷺതങ്ങളോരു പ്രസ്താവിച്ചിട്ടുണ്ട്. *അപ്പോൾ ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ക്ലോക്ക് ആരെയും കാത്ത് നിൽക്കാതെ മുന്നോട്ടു പാഞ്ഞു പോകുന്നത്  പോലെ. സൂചി സെക്കൻഡ് പ്രാവശ്യവും മുന്നോട്ട് തള്ളുബോഴും നമ്മുടെ ജീവിതത്തിലെ മൂല്യ വത്തായ നിമിഷങ്ങൾ തന്നെ കൊഴിഞ്ഞു പോവുന്നത്.* 
      ഈ ഓരോ നിമിഷത്തെ കുറിച്ചും നാം അള്ളാഹുവിന്റെ മുമ്പിൽ സമാധാനം ബോധിപ്പിക്കണം. അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും പാഴാക്കരുത് ശ്രദ്ധയോടെ മുന്നേറുക 

▪വിശ്രമമില്ലാതെ പണിയെടുക്കുകയോ,? എന്നൊരു ഭാവം നിങ്ങളെ മനസിൽ വന്നേക്കാം. എന്നാൽ മനസിലാക്കുക പണിയെടുത്തു ക്ഷീണിച്ചവന്റെ വിശ്രമം ഒരിക്കലും വെറുതെ യല്ല. അത് വീണ്ടും പണി എടുക്കാനുള്ള തയ്യാറെടുപ്പാണ്. 

▪സമയം ഫലപ്രദമായി വിനിയോഗിചാൽ ലോകങ്ങളിൽ വൻനേട്ടം  ഉണ്ടാക്കാൻ കഴിയും. ഇതിന് പല കാര്യങ്ങളും അറിഞ്ഞിരിക്കണം 
◾ എന്തെന്ന് വെച്ചാൽ സമയം ഓരോ ദിവസത്തെയും ക്രമീകരിച്ചു വെക്കണം ചെയ്യുന്ന പണികൾ പെട്ടന്നും വൃത്തിയിലും ചെയ്യുക 
ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും കൃത്യമായ ധാരണയുണ്ടാവുക. 
▪ഫർള് നിസ്കാരങ്ങൾ കൂടാതെ സുന്നത്ത് നിസ്കാരവും മുറുകെ പിടിക്കുക 
ഇതു ജീവിതത്തിലെ ഒരു ഒഴിച്ച് കൂടാൻ കഴിയാത്ത അടിസ്ഥാനഘടകമായാണെന്ന് വ്യക്തമായ് അറിയുക. 
▪ഖുർആൻ പാരായണം സ്വലാത്ത്, ബുർദ, മൗലിദ്,മാല  എന്നിവ വർദ്ധിപ്പിക്കുക 

▪എല്ലാത്തിലുമുപരി ഹബീബായ ﷺതങ്ങളോരെ സ്നേഹിക്കുക മദ്ഹുകൾ കാതോർക്കുക ഖൽബും വര മൊഴിയും വാ മൊഴിയും അവിടെത്തെ പൊരുത്ത ത്തിലാക്കുക 

അള്ളാഹു ബർക്കത്ത് നൽകട്ടെ  ▪▪▪▪

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ  الفَاتِحِ لِمَا أُغْلِقَ  وَالخَاتِمِ لِمَا سَبَقَ  نَاصِرِ الحَقِّ بِالحَقِّ  وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ  وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ*
*ദുആ വസിയ്യത്തോടെ*
   ✍🏻 *ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾

Comments

Unknown said…
ماشاءالله مبروك😍

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...