Skip to main content

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ*

ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.

 ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുﷻവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക) തീർച്ചയായും അല്ലാഹു ﷻ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.” (4/1)

 ”സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുﷻവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ.” (59/18)

 എന്നിട്ട് അവിടുന്ന് (ﷺ) പറയുകയുണ്ടായി: തന്റെ പക്കലുള്ള ദീനാറിന്റെയും ദിർഹമിന്റെയും കാരക്കയുടേയും കൂട്ടത്തിൽ നിന്ന് ഓരോരുത്തരും സ്വദഖ ചെയ്യട്ടെ. അതൊന്നുമില്ലെങ്കിൽ ഒരു കാരക്ക ചുളയെങ്കിലും നൽകട്ടെ. അപ്പോൾ അൻസാരികളിൽപെട്ട ഒരാൾ ഒരു കൈകൊണ്ട് പിടിക്കാൻ കഴിയാത്ത ഒരു സഞ്ചിയിൽ കാരക്ക കൊണ്ട് വന്ന് മുമ്പിൽ വെച്ചു. അത് കണ്ട്  ആളുകളെല്ലാം ഓരോ സാധനങ്ങൾ കൊണ്ട് വരാൻ തുടങ്ങി. ഏറെ കഴിയുന്നതിന് മുമ്പ് വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും രണ്ട് കൂമ്പാരം അവിടെ രൂപപ്പെട്ടു. അത് കണ്ടു നബിﷺയുടെ മുഖം സ്വർണ നിറം പകരുകയും അവിടുന്ന് (ﷺ) പുഞ്ചിരിക്കുകയും ചെയ്തു...

 എന്നിട്ട് നബി ﷺ പറയുകയുണ്ടായി: ആരെങ്കിലും ഒരു നല്ല മാതൃകാപരമായ കാര്യം ചെയ്യുകയും അയാൾക്കുശേഷം അത് മറ്റുള്ളവർ പ്രവർത്തിക്കുകയും ചെയ്താൽ തന്റെ പ്രവർത്തനത്തിനുള്ള പ്രതിഫലവും മറ്റുള്ളവരുടെ പ്രവർത്തനത്തിന് തുല്യമായ പ്രതിഫലവും അയാൾക്കുണ്ടായിരിക്കും. അവരുടെയൊന്നും പ്രതിഫലത്തിന് അത് യാതൊരു കുറവും വരുത്തുകയുമില്ല. ആരെങ്കിലും ഒരു ചീത്ത നടപടി കൊണ്ട് വരികയും അത് കണ്ട് അയാൾക്ക് ശേഷം മറ്റുള്ളവർ പ്രവർത്തിക്കുകയും ചെയ്താൽ തന്റെ പ്രവർത്തനത്തിനുള്ള ശിക്ഷയും മറ്റുള്ളവരുടെ പ്രവർത്തനത്തിന് തുല്യമായ ഒരു പാപവും അവനുണ്ടായിരിക്കും. അവരുടെയൊന്നും പാപത്തിൽ യാതൊരു കുറവും വരുത്തുകയുമില്ല. 
   【മുസ്‌ലിം: 1017】

🌼
*ഭക്ഷ്യ യോഗ്യമായവ*

*ആവശ്യമായ ചില സംശയങ്ങളും*
   *അതിനുള്ള   മറുപടിയും* 

ഞണ്ടിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  വെള്ളത്തിൽ മാത്രം ജീവിക്കുന്നവ ഹലാലും വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമുമാണ് (തുഹ്ഫ 9/377-378)

ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/379)

.മലയണ്ണാനെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/380)

മാനിറച്ചി ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/380)

കാട്ടു പൂച്ചയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ? 

മറുപടി : അല്ല ഹറാമാണ് (തുഹ്ഫ 9/380)

കുതിരയിറച്ചി ഹലാലാണോ ?

മറുപടി:  അതെ (തുഹ്ഫ 9/380)

. കഴുതയിറച്ചി തിന്നാമോ ?

മറുപടി:  കാട്ടു കഴുതയാണെങ്കിൽ തിന്നാം നബി(സ) തിന്നിട്ടുമുണ്ട് (ബുഖാരി, മുസ്ലിം, തുഹ്ഫ 9/379)

 നാട്ടു കഴുതയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

കാട്ടുപോത്ത് ഹലാലല്ലേ ?

മറുപടി: അതെ (തുഹ്ഫ 9/379)

 കുരങ്ങിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

. കരടിയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല 

. കാക്കയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

 കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?

മറുപടി:  പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ തുഹ്ഫ 9/381)

 പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?

മറുപടി:  സുന്നത്ത് (ശർവാനി 9/381)

 കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?

മറുപടി:  ഉണ്ട് സുന്നത്താണ് (ശർവാനി 9/381)

 മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?

മറുപടി:  കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)

കരിവണ്ടിനെ കൊല്ലാമോ ?

മറുപടി:  കറാഹത്താണ് (ശർവാനി 9/381)

തത്തയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

 മയിലിന്റെ മാംസം തിന്നാമോ ? 

മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ? 

മറുപടി:  അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)

 കൊക്കിന്റെ കാര്യമോ ?

മറുപടി:  അതും ഹലാലാണ് (തുഹ്ഫ 9/381)

. പ്രാവിനെ തിന്നാമോ ?

മറുപടി:  അതെ ഹലാലാണ് (തുഹ്ഫ 9/382)

 വവ്വാലിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/382)

ഒറ്റയടിക്ക് പല്ലിയെ കൊന്നവന് പ്രത്യേകം കൂലിയുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?

മറുപടി:  ശരിയാണ് ഒറ്റയടിക്ക് തന്നെ പല്ലിയെ കൊന്നവന് നൂറ് കൂലി കിട്ടും രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയും മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയാണ് ലഭിക്കുക എന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുഹ്ഫ 9/383,മുസ്ലിം) 

പല്ലിയെ കൊന്നാലിത്രയും കൂലി ലഭിക്കുന്നതിലുള്ള രഹസ്യമെന്താണ് ?

മറുപടി:  ഇബ്രാഹിം നബി  (അ)യെ ശത്രുക്കൾ തീയിലിട്ടപ്പോൾ  തീ ആളിക്കത്താൻ വേണ്ടി പല്ലി ഊതിയിരുന്നു അങ്ങനെ പല്ലി വർഗം നിന്ദിക്കപ്പെട്ടതിനാലും ഇബ്രാഹിം നബിയെ ബഹുമാനിക്കാനുമാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപിച്ചത് (ശർവാനി 9/383) പല്ലി ഊതിയാൽ തീ കൂടുതൽ ആളുകയൊന്നുമില്ല പക്ഷെ ഒരു മഹാനോട് അനാദരവ് കാണിച്ചു എന്ന കാരണത്താൽ  ലോകാവസാനം വരെയുള്ള പല്ലികൾ ശപിക്കപ്പെട്ടവരായി മഹാന്മാരെ ബഹുമാനിക്കൽ ചെറിയ കാര്യമല്ല എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം 

 സ്രാവ് ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/378)

. തവളയെ കൊല്ലാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/378)

 തവളയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തഹ്ഫ 9/378)

. ആട് പ്രസവിച്ചു പക്ഷെ കുട്ടി പട്ടിക്കുട്ടിയുടെ രൂപമാണ് എങ്കിലത് എന്ത് ചെയ്യും? 

മറുപടി:  ഏതെങ്കിലും നായ ആ ആടുമായി ഇണചെർന്നിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ അത് ഹറാമും ഉറപ്പില്ലെങ്കിൽ ഹലാലുമാണ് കാരണം സൃഷ്ടിപ്പ് ചിലപ്പോൾ പതിവിന് വിപരീതമായ രൂപത്തിലും ഉണ്ടാവാറുണ്ട് എങ്കിലും അത് ഉപേക്ഷിക്കലാണ് സൂക്ഷ്മത  (തുഹ്ഫ 9/383)

 ചാണകം പോലുള്ള നജസായ വളമിട്ട് വളർത്തിയ മരത്തിലെ പഴം ,കായ,തേങ്ങ എന്നിവ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/386)

. രാപ്പാടി പക്ഷിയെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/382)

  കിണറ്റിലെ വെള്ളത്തിൽ കിടന്ന് മത്സ്യം ചാവുകയും തുടർന്ന് വെള്ളത്തിന്ന് ദുർഗന്ധമനുഭവപ്പെടുകയും ചെയ്താൽ ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കാമോ  ?

മറുപടി:  എടുക്കാം കാരണം മത്സ്യത്തിന്റെ ശവം ശുദ്ധിയുള്ളതാണ് ശുദ്ധിയുള്ള വസ്തു കലർന്ന് വെള്ളം പകർച്ചയായാലും അശുദ്ധമാവില്ല എന്നാൽ മീൻ ജീർണിച്ച് അതിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ വുളൂഹ് എടുക്കാൻ പറ്റുകയില്ല എങ്കിലും വെള്ളം മുത നജ്ജിസല്ല (ശർവാനി 9/377)

. കാഷ്ഠം പോലുള്ള നജസ് ഭക്ഷിക്കുന്ന കോഴിയെയും മറ്റും തിന്നാമോ ?

മറുപടി:  ഇറച്ചിയുടെ മണമോ രുചിയോ നിറമോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ കറാഹത്താണ് ഇല്ലെങ്കിൽ കറാഹത്തില്ല (തുഹ്ഫ 9/379,385,386)

 അവയുടെ മുട്ടയോ ?

മറുപടി:  അതും അപ്രകാരം തന്നെ  (തുഹ്ഫ 9/386)

മത്സ്യത്തെ അറുക്കേണ്ടതുണ്ടോ?

ഉ: കൂടുതൽ സമയം കരയിൽ ജീവനോടെയിരിക്കുന്ന വലിയ മത്സ്യത്തെ അറുക്കൽ സുന്നത്താണ്. ചെറിയവയെ അറുക്കൽ കറാഹത്തുമാണ്. (തുഹ്ഫ 9/317)

പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി. എങ്കിൽ ആ ഭക്ഷണം കഴിക്കാമോ?

ഉ: ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ ഭക്ഷിക്കാം. (തുഹ്ഫ 9/318)

മാങ്ങ, ആപ്പിൾ എന്നിവയിൽ പുഴു ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ?

ഉ: അതിൽ നിന്നു തന്നെ ജനിച്ചുണ്ടായ പുഴുവാണെങ്കിൽ അവ ഭക്ഷിക്കാം. (തുഹ്ഫ 9/318)

കടന്നൽ കൂടിന് തീ വെക്കാൻ പറ്റുമോ? ചുട്ടുകരിക്കാൻ അല്ലാഹുവിന് മാത്രമല്ലേ അവകാശമുള്ളൂ?

ഉ: തീ വെച്ചാലേ നശിക്കൂ എന്നുണ്ടെങ്കിൽ തീ വെക്കാം. (തുഹ്ഫ 9/318, 383)

അറുക്കുന്നതിനടയിൽ കത്തി താഴെ വീണു, വീണ്ടുമെടുത്ത് അറുത്തു. എന്നാൽ ആ അറവ് ശരിയാകുമോ?

ഉ: അറവ് മൃഗം പിടഞ്ഞതിനാലോ മറ്റോ കത്തി ഉയർത്തി ഉടനെത്തന്നെ താഴ്ത്തിയാലും വീണുപോയ കത്തിയെടുത്ത് ഉടനെ അറവ് തുടർന്നാലുമൊക്കെ അറവ് ശരിയാവും. (തുഹ്ഫ, ശർവാനി 9/323)

ആടുമാടുകളെ അറുക്കാൻ കിടത്തേണ്ടത് എങ്ങനെയാണ്?

ഉ: ഇടത് ഭാഗത്തിന്‍മേല്‍ ചെരിച്ചാണ് കിടത്തേണ്ടത്. അതാണ് സുന്നത്ത്. (തുഹ്ഫ 9/325)

അറുക്കുന്നതിന്‍റെ മുമ്പ് ജീവിക്ക് വെള്ളം കൊടുക്കേണ്ടതുണ്ടോ?

ഉ: ഉണ്ട്. സുന്നത്താണ്. കാരണം അത് മൃഗത്തിന്‍റെ തോൽപൊളിക്കൽ എളുപ്പമാക്കും. (തുഹ്ഫ, ശർവാനി 9/325)

 അറവു മൃഗത്തിന്‍റെ മുമ്പിൽ വെച്ച് തന്നെ കത്തി മൂർച്ചകൂട്ടാൻ പറ്റുമോ?

ഉ: കറാഹത്താണ്. (തുഹ്ഫ 9/325)

ഒരു മൃഗത്തിന്‍റെ മുമ്പിലിട്ട് മറ്റൊരു മൃഗത്തെ അറുക്കുന്നത് തെറ്റല്ലേ?

ഉ: തെറ്റാണ്. കറാഹത്താണ്. (തുഹ്ഫ 9/325)

അറുത്ത മൃഗത്തിന്‍റെ ജീവൻപോവുന്നതിന് മുമ്പ് തോല് പൊളിക്കാനും മറ്റും പാടുണ്ടോ?

ഉ: ഇല്ല. കറാഹത്താണ്. (തുഹ്ഫ 9/325)

ആത്മഹത്യ ചെയ്യാൻ തോന്നുന്നവൻ ചെല്ലേണ്ട ദുആ എന്താണ്? 

മറുപടി : നബി  (സ) പറഞ്ഞു:  തനിക്ക് ബാധിച്ച ദുരിതമോർത്ത് നിങ്ങളിൽ ഒരാളും മരിക്കാൻ ആഗ്രഹിക്കരുത് തീരെ നിവൃത്തിയില്ലെങ്കിൽ അവൻ ഇങ്ങനെ ദുആ ചെയ്യണം  

അല്ലാഹുമ്മ അഹ്യിനീ മാ കാനതിൽ ഹയാതു ഖൈറൻ ലീ വ തവഫ്ഫനീ മാ കാനതിൽ വഫാതു ഖൈറൻ ലീ 

സാരം:(അല്ലാഹുവേ ജീവിതമാണ് എനിക്ക് നല്ലതെങ്കിൽ എനിക്ക് നീ ജീവിതം നൽകേണമേ മരണമാണ് നല്ലതെങ്കിൽ നീ എനിക്ക് മരണം നൽകേണമേ )(ബുഖാരി, മുസ്ലിം, അദ്കാർ 127)

 അന്ത്യനാളിൽ നബി(സ)യോട് ഏറ്റവും അടുത്ത് നിൽക്കുക ആരായിരിക്കും ?

മറുപടി:  നബി(സ)യുടെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവൻ
 (തുർമുദി .അദ്കാർ 105)

ആരെങ്കിലും നമ്മെ ആക്രമിക്കുകയോ എന്ന് ഭയപ്പെട്ടാൽ ചൊല്ലേണ്ടത് എന്താണ്? 

മറുപടി:  അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹുറിഹിം വനഊദുബിക മിൻ ശുറൂറിഹിം (അബൂദാവൂദ് ,അദ്കാർ 202)

യാത്ര കഴിഞ്ഞ് നാട്ടിലെത്തിയാൽ ചൊല്ലേണ്ട ദുആ ഏതാണ്? 

മറുപടി:  ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂൻ (മുസ്ലിം, അദ്കാർ 203)

തള്ളപ്പെടാത്ത മൂന്ന് പ്രാർത്ഥനകൾ ഏതാണ്? 

മറുപടി:  (1) ദ്രോഹിക്കപ്പെട്ടവന്റെ പ്രാർത്ഥന  (2) യാത്രക്കാരന്റെ പ്രാർത്ഥന  (3)മക്കൾക്ക് വേണ്ടി പിതാവിന്റെ പ്രാർത്ഥന  (ഇബ്നുമാജ അദ്കാർ 199)

. യാത്രയിൽ കയറ്റം കയറുമ്പോൾ എന്തു ചൊല്ലണം ?

മറുപടി:  അല്ലാഹു അക്ബർ  (ബുഖാരി. അദ്കാർ 199)

.ഇറക്കം ഇറങ്ങുമ്പോഴോ ?

മറുപടി; സുബ്ഹാനല്ലാഹ് (ബുഖാരി, അദ്കാർ 199)

. തിന്നുമ്പോൾ ബിസ്മില്ലാ എന്നുമാത്രം ചൊല്ലിയാൽ ബിസ്മി ചൊല്ലിയ കൂലി ലഭിക്കുമോ ? 

മറുപടി: ലഭിക്കും ഇത് ഏറ്റവും ചുരുങ്ങിയ ബിസ്മിയാണ് ബിസ്മില്ലാഹിർറഹ്മാനി റഹീം എന്നതാണ് പൂർണ്ണമായ പ്രതിഫലാർഹമായ ബിസ്മി (ശർവാനി )

വിവാഹം നിശ്ചയിച്ചു നിക്കാഹ് കഴിഞ്ഞിട്ടില്ല വരൻ വധുവിന് മൊബൈൽ ഫോൺ, ആഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാൽ ആ സമ്മാനങ്ങൾ തിരിച്ചു വാങ്ങാമോ ?

മറുപടി:  വാങ്ങാം (ഫത്ഹുൽ മുഈൻ 379)

സ്വർണ്ണം തന്നെ മഹർ കൊടുക്കണമെന്നുണ്ടോ ?

മറുപടി:  ഇല്ല വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം നബി(സ)യുടെ പെൺമക്കൾക്ക് 500 ദിർഹം വെള്ളിയാണ് മഹറായി കിട്ടിയത് (ഫത്ഹുൽ മുഈൻ 374)

എനിക്ക് മഹർ വേണ്ട എന്നു പറയാൻ പ്രായപൂർത്തിയായ സ്ത്രീകൾക്ക് അവകാശമുണ്ടോ ?

മറുപടി: ഉണ്ട് അപ്പോൾ പുരുഷന് മഹർ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം (ഫത്ഹുൽ മുഈൻ 267)

 വിവാസദ്യ നൽകൽ രാത്രിയാണോ പകലാണോ ഉത്തമം? 

മറുപടി:  രാത്രിയാണ് സുന്നത്ത് (തുഹ്ഫ 7/498,ഫതുഉൽമുഈൻ 267)പണ്ട് കാലത്തൊക്കെ കല്യാണം രാത്രിയായിരുന്നല്ലോ 

 വിവാഹത്തിന് സദ്യ കൊടുക്കാൻ സാധിച്ചില്ല എങ്കിൽ പിന്നീട് ഒരു ദിവസം കൊടുക്കൽ സുന്നുത്തുണ്ടോ  ? 

മറുപടി:  തീർച്ചയായും സുന്നത്തുണ്ട് ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയ്താൽ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും അത് വീട്ടുകയും ചെയ്യാം (തുഹ്ഫ 7/496)

 നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കിൽ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം  പങ്കെടുക്കേണ്ടതുണ്ടോ ?

മറുപടി:  ഉണ്ട് മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ് മുറിക്കുന്നില്ലെങ്കിൽ അവിടെ പങ്കെടുക്കുകയും ബറക്കത്തിനുവേണ്ടി പ്രാർത്ഥിക്കുകയും വേണം  (തുഹ്ഫ7/508)

. വിവാഹ ദിവസം വരന്റെ കൂടെ സൽക്കാരത്തിന് പോകുന്ന ചില വിരുതന്മാർ തമാശക്കായി അവിടെ നിന്ന് വാഴക്കുല ,ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതിൽ തെറ്റുണ്ടോ ?

മറുപടി:  ഉണ്ട് അഥിതിയായി വരുന്ന ആൾക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാൻ പാടില്ല അതിന് വീട്ടുകാരന്റെ സമ്മതം വേണം  (തുഹ്ഫ 7/509)

 ഭക്ഷണം ടാബിളിൽ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത് അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്? 

മറുപടി:  ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത് അത് ഭക്ഷണത്തോടുള്ള  ബഹുമാനമാണ് പാത്രങ്ങൾ എടുത്തതിനുശേഷമാണ് എണീക്കേണ്ടത് (ഇഹ്യാ ഉലൂമുദ്ധീൻ 2/36)

.ഫ്രൂട്ട്സ് ഭക്ഷണത്തിന്റെ മുമ്പോ പിമ്പോ ഉത്തമം? 

മറുപടി:  ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം (ശർവാനി 7/512,ഇഹ്യാ
  ഉലൂമുദ്ധീൻ 2/344)

.വരൻ നികാഹിൽ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ ?

മറുപടി: ആക്കാം (തുഹ്ഫ 5/344)

. ഒരാൾ തന്റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാൽ വുളു മുറിയുമോ ? 

മറുപടി: ഇല്ല 

വിവാഹ സദ്യ നൽകേണ്ടതെപ്പോഴാണ് ? 

മറുപടി:  വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭർത്താക്കന്മാർ സംയോഗത്തിലേർപ്പെട്ട ശേഷമാണ് അതാണ് നബിചര്യ നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കിൽ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും (ഫത്ഹുൽ മുഈൻ 378)കല്യാണത്തിന്റെ വിഭവങ്ങൾ വിളമ്പുന്നതിന്റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി ചിലർ ചെയ്യുന്നതുപോലെ സദ്യയും സൽക്കാരവും എല്ലാം കഴിഞ്ഞ് നികാഹ് നടത്തിയാൽ ആ സദ്യക്ക് വിവാഹ സദ്യ എന്ന പുണ്യം ലഭിക്കില്ല മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്   

 വിവാഹം വൈകുന്നത് കാരണം മക്കൾ ഹറാമിൽ വീണാൽ മാതാപിതാക്കൾ കുറ്റക്കാരാകുമോ ?

മറുപടി ആകും 

പെണ്ണ് കാണാൻ പോകുമ്പോൾ കൂടെ കൂട്ടുകാരെ കൂട്ടാമോ ?

മറുപടി:  കൂടെക്കൂട്ടാം പക്ഷെ അവർക്ക് പെണ്ണിനെ കാണിച്ചു കൊടുക്കൽ ഹറാമാണ്

. വിവാഹശേഷം ഭാര്യ ഭർതൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്ലാമിക നിയമപ്രകാരം താമസിക്കേണ്ടത്  ?

മറുപടി:  രണ്ടിലുമല്ല ഭർത്താവിന്റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത് അതില്ലെങ്കിൽ വാടകവീട്ടിലെങ്കിലും താമസസൗകര്യമൊരുക്കൽ ഭർത്താവിന്റെ കടമയാണ് എന്നാൽ പരസ്പരം സമ്മതമാണെങ്കിൽ ആരുടെ വീട്ടിലും താമസിക്കാം ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കൽ നിർബന്ധമാണ് (തുഹ്ഫ 8/362)പലരും പാർപ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത് അതിൽ ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ കുഴപ്പമില്ല പല കുടുംബപ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ് 

 ഒരാളുടെ ഭാര്യ മരിച്ചു വലിയ മക്കളുണ്ട് എങ്കിലും വേറെ വിവാഹം കഴിക്കാൻ അദ്ദേഹം താൽപര്യം കാണിച്ചാൽ മക്കൾക്ക് എതിർക്കാൻ അവകാശമുണ്ടോ ?  

മറുപടി;  ഇല്ലെന്ന് മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കിൽ മഹ്റ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ് കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിൽ പെട്ടതാണ്  (തുഹ്ഫ 7/423)   

ഇസ്ലാമിൽ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ ?

മറുപടി: ഉണ്ട് ശവ്വാൽ (തുഹ്ഫ 7/253)

നബി (സ) ശവ്വാലിലാണോ വിവാഹിതനായത് ? 

മറുപടി:  അതെ ആഇശാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാൽ മാസത്തിലായിരുന്നു 
 (തുഹ്ഫ 7/255)

.ഇരുപത്തഞ്ചുകാരനായ നബി(സ) നാൽപ്പതുകാരിയായ ഖദീജ  (റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നെക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യൽ സുന്നത്തുണ്ടോ ?

മറുപടി:  ഇല്ല തന്നെക്കാൾ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം എന്നാൽ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം 

 നികാഹിന് വരുമ്പോൾ മഹ്റ് എടുക്കാൻ മറന്നു എന്നാൽ നിക്കാഹ് സ്വഹീഹാകുമോ ? 

മറുപടി:  ആകും മഹർ പ്രദർശിപ്പിക്കൽ സുന്നത്തേയുള്ളൂ എന്നാൽ ഇണ ചേരുന്നതിന്റെ മുമ്പ് അത് വധുവിനെ ഏൽപ്പിക്കൽ
 നിർബന്ധമാണ് 

നികാഹ് കഴിഞ്ഞ ഉടനെ വരൻ വധുവിന്റെ കഴുത്തിൽ മഹർ ചാർത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ ? 

മറുപടി:  തെറ്റല്ല നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി മാല ചാർത്തലും അതിൽപെട്ടതാണ് എന്നാൽ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹർ ചാർത്തലാണ് തെറ്റ്  

 നികാഹ് പള്ളിയിൽ വെച്ചാകുന്നത് സുന്നത്താണോ ?

മറുപടി: സുന്നത്താണ് (തുഹ്ഫ 7/255)

 ആദ്യരാത്രിയിൽ ഭാര്യയെ കാണുമ്പോൾ തലയിൽ കൈ വെച്ച് ചൊല്ലേണ്ട ദുആ എന്താണ്? 

മറുപടി:  ബാറക്കല്ലാഹു ലികുല്ലി വാഹിദിൻ മിന്നാ ഫീസ്വാഹിബിഹി  

 നിലവിലുള്ള കുട്ടിയുടെ മുലകുടി മാറുന്നതിന്റെ മുമ്പ് വീണ്ടും ഗർഭിണി അയാൾ അത് അലസിപ്പിക്കാൻ പാടുണ്ടോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 8/277)

 റൂഹ് ഊതുന്നതിന്റെ മുമ്പാണെങ്കിലോ ? 

മറുപടി:  എങ്കിലും ഹറാമാണ് (തുഹ്ഫ 8/277)

റൂഹ് ഊതുന്നത് എത്രാം ദിവസമാണ്?  

മറുപടി:  120 ആം ദിവസം  (തുഹ്ഫ 8/277)

നികാഹിന്റെ വാക്കുകൾ അറബിയിൽ പറയുമ്പോൾ തെറ്റിപ്പോയാൽ കുഴപ്പമുണ്ടോ  ?

മറുപടി : ഇല്ല അതിന്റെ അർത്ഥം മലയാളത്തിൽ പറയുമ്പോൾ തെറ്റാതിരുന്നാൽ മതി 

ജ്യേഷ്ഠൻ മരിച്ചാൽ അവന്റെ ഭാര്യയെ അനിയന് വിവാഹം ചെയ്യാമോ ?

മറുപടി:  ചെയ്യാം 

അപ്പോൾ വീണ്ടും മഹർ കൊടുക്കേണ്ടതുണ്ടോ ?

മറുപടി:  ഉണ്ട്   

 നികാഹ് കഴിഞ്ഞ് ഇണ ചേരുന്നതിന്റെ മുമ്പ് ത്വലാഖ് ചൊല്ലുകയാണെങ്കിൽ മഹർ തിരിച്ചു വാങ്ങാമോ ?

മറുപടി:  പകുതി തിരിച്ചു വാങ്ങാം (ഫത്ഹുൽ മുഈൻ 266)  

ഇണ ചേർന്നതിന്റെ ശേഷമാണെങ്കിലോ ? 

മറുപടി:  അപ്പോൾ ഒന്നും തിരിച്ചു വാങ്ങാൻ പാടില്ല 

ഭാര്യയുടെ കാരണം കൊണ്ടാണ് ത്വലാഖ് ചൊല്ലുന്നതെങ്കിലോ ?

മറുപടി: എങ്കിലും അങ്ങനെ തന്നെ  (ഫത്ഹുൽ മുഈൻ 266)

 കുഞ്ഞുങ്ങൾക്ക് ഇത്ര കാലം മുലപ്പാൽ കൊടുക്കണമെന്ന് ഇസ്ലാമിൽ പ്രത്യേകം നിർദ്ദേശമുണ്ടോ ? 

മറുപടി:  ഉണ്ട് ഉമ്മമാർ കുഞ്ഞുങ്ങൾക്ക് രണ്ട് വർഷക്കാലം മുലയൂട്ടണമെന്ന് അല്ലാഹു ഖുർആനിൽ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്  (സൂറത്തുൽ:ബഖറ 2/233)

ഭർത്താവിനുവേണ്ടി ഭാര്യ കിടപ്പറയിൽ അണിഞ്ഞൊരുങ്ങി ഭർത്താവിനെ ആകർഷിക്കണം അതുപോലെ ഭർത്താവ് ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ ?

മറുപടി: ഉണ്ട് ഇബ്നു അബ്ബാസ്  (റ) പറയുന്നു : പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട് എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കു വേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട് അവൾ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ  (തുഹ്ഫ 7/256)

ഖിബ്ലക്ക് നേരെ  കിടന്ന് ഇണ ചേരുന്നതിൽ തെറ്റുണ്ടോ ?

മറുപടി  കറാഹത്തില്ല (തുഹ്ഫ 7/256)

 നബി(സ)യുടെ സ്വഹാബികൾക്ക് ആർക്കെങ്കിലും കണ്ണേറ് തട്ടിയതിനും നബി  (സ)അതിന് ചികിത്സിച്ചതിനും തെളിവുണ്ടോ ? 

മറുപടി;  ഉണ്ട് കുളിച്ചുകൊണ്ടിരുന്ന സഹ്ലുബ്നു ഹുനൈഫ് (റ)ന്റെ ശരീരം ആമിറുബ്നു റബീഅ (റ)കണ്ടപ്പോൾ ആശ്ചര്യത്തോടെ പറഞ്ഞു എന്തൊരു മനോഹരമായ ചർമ്മം സ്ത്രീകളുടെ ചർമ്മം പോലെയുണ്ട് അതോടെ സഹ്ല് (റ)കുളത്തിനടുത്ത് ബോധം കെട്ടു വീണു ആളുകൾ ഓടിച്ചെന്ന് പ്രവാചകനോട് പറഞ്ഞു:  സഹ്ലിനെ രക്ഷിക്കണം അദ്ദേഹം തലയുയർത്താനാവാതെ കിടുക്കുകയാണ് നബി  (സ)ചോദിച്ചു ആരെയെങ്കിലും സംശയമുണ്ടോ ? അവർ പറഞ്ഞു ഇത് ആമിറി (റ)ന്റെ കണ്ണേറാണോയെന്ന് സംശയമുണ്ട് ഉടനെ നബി(സ)ആമിറി(റ)വിളിപ്പിച്ചു രോഷത്തോടെ അദ്ദേഹത്തോട് ചോദിച്ചു :എന്തിനാണ് ഒരോരുത്തരും തന്റെ സഹോദരനെ കൊല്ലാൻ നോക്കുന്നത് ?നിനക്ക് ബാറകല്ലാഹുലക എന്ന് ചൊല്ലാമായിരുന്നില്ലേ (മാലിക്, മിശ്കാത്ത്,390)

 തട്ടിയ കണ്ണേറിന്റെ ദൂഷ്യം എങ്ങനെയാണ് കളയുക ? 

മറുപടി:  മുകളിൽ പറഞ്ഞ ഹദീസിൽ നബി(സ) ആമിനിനോട് മുഖവും കൈകളും കാൽമുട്ടുകളും കാൽവിരലുകളും ഒരു പാത്രത്തിലേക്ക് കഴുകി ആ വെള്ളം സഹ്ലിന്റെ മേൽ ഒഴിക്കാൻ പറയുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും സഹ്ലിന് സുഖം ലഭിച്ച് അദ്ദേഹം ഉണരുകയും ചെയ്തു  (മാലിക്, മിശ്കാത്ത് 390)

തട്ടിയ കണ്ണേറിന്റെ വിഷമം നീങ്ങാൻ വല്ല ദിക്റുമുണ്ടോ ? 

മറുപടി: ഉണ്ട് ബിസ്മില്ലാഹി അല്ലാഹുമ്മ അദ്ഹിബ് ഹർറഹാ വബർദഹാ വവസ്ബഹാ (സാരം :അല്ലാഹുവേ ഈ കണ്ണേറിന്റെ ചൂടും തണുപ്പും വിഷമങ്ങളും നീ നീക്കിക്കളയണേ) (തസ്ഹീലുൽ മനാഫിഹ് 200)

മൃഗത്തിന് കണ്ണേറ് തട്ടിയാലോ ?

മറുപടി:  അതിന്റെ മൂക്കിൽ മന്ത്രിച്ച് ഊതുക അല്ലെങ്കിൽ മന്ത്രിച്ച വെള്ളം ശരീരത്തിൽ കുടയുക അല്ലെങ്കിൽ കുടിക്കാൻ കൊടുക്കുക (ത്വിബ്ബുന്നബി200)

കണ്ണേറിന് വേറെ വല്ല ദുആകളും ഉണ്ടോ ?

മറുപടി: ഉണ്ട് ഫാതിഹ 7വട്ടം ,ആയത്തുൽ കുർസി ,സൂറത്തുൽ ഖദ്ർ ,ഇഖ്ലാസ് ,ഫലഖ്,നാസ് എന്നിവ ഓരോ വട്ടവും ഓതി ഊതുക (തസ്ഹീലുൽ മനാഫിഹ് 201)

നബി(സ) കണ്ണേറിനെ പേടിച്ചിരുന്നോ അതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് ജിന്നുകളുടെ ശല്യങ്ങളിൽ നിന്നും മനുഷ്യരുടെ കണ്ണേറിൽ നിന്നും നബി  (സ)സ്ഥിരമായി അല്ലാഹുവിനോട് കാവൽ തേടാറുണ്ടായിരുന്നു പിന്നെ സൂറത്തുൽ ഫലഖും നാസും ഇറങ്ങിയപ്പോൾ കാവലിനായി അവയെ അവലംബിക്കാൻ തുടങ്ങി  (തുർമുദി,ഇബ്നുമാജ,മിശ്കാത്ത് 390)

തന്റെ കണ്ണ് മറ്റുള്ളവർക്ക് പറ്റാതിരിക്കാൻ നാം എന്താണ് ചെയ്യേണ്ടത്? 

മറുപടി:  ആശ്ചര്യകരമായ എന്ത് കണ്ടാലും ബാറകല്ലാ എന്നുപറയുക  

കണ്ണേറ് തട്ടാതിരിക്കാൻ ചെറിയ കുട്ടികളുടെ കവിളിൽ കറുത്ത പുള്ളി കുത്തുന്നതിന് അടിസ്ഥാനമുണ്ടോ ? 

മറുപടി:  ഉണ്ട് ഉസ്മാൻ  (റ)സുന്ദരനായ ഒരു കൊച്ചു കുട്ടിയെ കണ്ടപ്പോൾ രക്ഷിതാക്കളോട് പറഞ്ഞു: കണ്ണേറ് തട്ടാതിരിക്കാൻ അവന്റെ കവിളിലെ നുണക്കുഴിയിൽ നിങ്ങൾ കറുത്ത കുത്തിടുക (റൂഹുൽ ബയാൻ 4/294,മിർഖാത് 4/502)

കണ്ണ് പറ്റാതിരിക്കാൻ വീടുകളിലും പാടങ്ങളിലുമൊക്കെ രൂപങ്ങൾ വെക്കാൻ പാടുണ്ടോ ? 

മറുപടി:  പാടത്തും മറ്റും മൃഗങ്ങളുടെ തലയോട്ടി പോലുള്ള വസ്തുക്കൾ വെക്കുന്ന പതിവ് പണ്ടേ ഉള്ളതാണ് കരിങ്കണ്ണൻ അതുവഴി വന്നാൽ പാടത്തേക്ക് ശ്രദ്ധപോകുന്നതിന്റെ മുമ്പ് അതിലേക്ക് ശ്രദ്ധ പോവുകയും അതുവഴി ആദ്യനോട്ടത്തിന്റെ വിഷം പാടത്തേൽക്കാതെ ആ രൂപത്തിൽ ഏൽക്കുകയും ചെയ്യും കുട്ടികളുടെ കവിളിൽ കറുത്ത കുത്തിടുന്നതും ഇതിനുവേണ്ടിയാണ് (റൂഹുൽ ബയാൻ 4/294)എന്നാൽ ജീവികളുടെ രൂപം ഉണ്ടാക്കി വെക്കാൻ പാടില്ല 

കണ്ണേറിന് മന്ത്രിക്കാൻ നബി  (സ) കൽപ്പിച്ചിട്ടുണ്ടോ?

മറുപടി ;ഉണ്ട് ആഇശ (റ) പറയുന്നു കണ്ണേറിന് മന്ത്രിക്കാൻ നബി  (സ)കൽപ്പിച്ചിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്ത് 388)

 നബി(സ) തന്റെ മക്കൾക്ക് കണ്ണേറ് പറ്റാതിരിക്കാൻ വല്ലതും മന്ത്രിച്ചിട്ടുണ്ടോ ?  

മറുപടി:  ഉണ്ട് സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം നബി  (സ)തന്റെ പേരമക്കളായ ഹസനെ(റ)യും ഹുസൈനെ(റ)യും ഇപ്രകാരം മന്ത്രിച്ചു ഉഈദുകുമാ ബികലിമാത്തില്ലാഹിത്താമ്മാത്തി മിൻകുല്ലി ശൈത്ത്വാനിൻ വഹാമ്മാത്തിൻ വമിൻകുല്ലി അയ്നില്ലാമ്മ (സാരം:അല്ലാഹുവിന്റെ പൂർണ്ണ നാമത്തിൽ നിങ്ങൾക്കു വേണ്ടി ഞാൻ എല്ലാ പിശാച് ,ഇഴജന്തുക്കൾ കണ്ണേറ് എന്നിവയിൽ നിന്ന് കാവൽ തേടുന്നു)  എന്നിട്ട് നബി  (സ)പറഞ്ഞു:  ഇബ്രാഹിം നബി മക്കളായ ഇസ്മാഈലിനെയും ഇസ്ഹാഖിനെയും ഇത് ഓതി മന്ത്രിച്ചിട്ടുണ്ട് അതുകൊണ്ട് നിങ്ങളും മക്കൾക്ക് ഇത് ഓതി മന്ത്രിച്ചു കൊടുക്കുക (ബുഖാരി, റൂഹുൽ ബയാൻ 4/295)

കണ്ണേറ് ഉണ്ട് എന്നതിന് ഖുർആനിൽ തെളിവുണ്ടോ? 

മറുപടി:  ഉണ്ട് സൂറത്തുയൂസുഫ് 67 ആം വചനത്തിൽ യഹ്ഖൂബ് നബി  (അ)തന്റെ മക്കൾ ഈജിപ്തിലെ രാജാവിനെ കാണാൻ പോകുമ്പോൾ എന്റെ മക്കളേ നിങ്ങളെല്ലാവരും  കൂടി ഒരു വാതിലിലൂടെ  കടക്കരുത് വ്യത്യസ്തവാതിലുകളിലൂടെ പ്രവേശിക്കുക എന്ന് ഉപദേശിക്കുന്നുണ്ട് യൂസുഫ്  (അ)അടക്കമുള്ള തന്റെ മക്കൾ എല്ലാവരും അപാരമായ സൗന്ദര്യവും വ്യക്തിത്വവും ഉള്ളവരായതുകൊണ്ട് ആളുകളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് ഇങ്ങനെ ഉപദേശിച്ചത് (തഫ്സീർ റൂഹുൽബയാൻ 4/292, തഫ്സീർ റാസി 9/176,ഖുർതുബി 5/158,റൂഹുൽ മആനി 13/155,ഇബ്നു കസീർ 2/484,സ്വാവി 2/234)

കണ്ണേറ് കൊണ്ട് നാശങ്ങളുണ്ടാകുമെന്നതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് കണ്ണേറ് കൊണ്ട് മരണം വരെ സംഭവിക്കാം കണ്ണേറ് മനുഷ്യനെ ഖബറിലെത്തിക്കും ഒട്ടകത്തെ പാചകപ്പാത്രത്തിലുമെത്തിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം)  ഏതെങ്കിലുമൊരു കാര്യം വിധിയെ മറികടക്കുമായിരുന്നുവെങ്കിൽ അത് കണ്ണേറ് ആകുമായിരുന്നു എന്നും നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം,അഹ്മദ്, തുർമുദി,ഇബ്നുമാജ,ത്വിബ്ബുന്നബി 199)

കണ്ണേറ് എന്ന് പറഞ്ഞാൽ എന്താണ്? 

മറുപടി:  ചീത്ത പ്രകൃതിയുള്ളവരിൽ നിന്നും അസൂയയുടെ കലർപ്പോടെ നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു ഇതുകാരണം നോക്കപ്പെടുന്ന വ്യക്തിയിലോ വസ്തുവിലോ ബുദ്ധിമുട്ടുണ്ടാകുന്നു ഇതിനാണ് കണ്ണേറ് എന്നുപറയുന്നത് (റൂഹുൽബയാൻ 4/293)

 കണ്ണേറ് ഉണ്ടാകാനുള്ള കാരണമെന്താണ് ?

മറുപടി: ഏതൊരു വസ്തുവും പൂർണ്ണതയിലെത്തിയാൽ പിന്നെ നാശം തുടങ്ങും അത് കണ്ണിന്റെ ശക്തി മാത്രമല്ല ഒരു  കാരണം മാത്രമാണ് യഥാർത്ഥ ശക്തി അല്ലാഹു തന്നെയാണ് ഓരോ കാരണങ്ങളിലൂടെയാണ് അവൻ നാശങ്ങളും ഗുണങ്ങളുമൊക്കെയുണ്ടാക്കുന്നത് (റൂഹുൽബയാൻ 4/293)

 പിശാചിൽ നിന്ന് കണ്ണേറ് തട്ടുമോ ?

മറുപടി:  തട്ടും നബി(സ) ഉമ്മുസൽമ (റ)യുടെ വീട്ടിലേക്ക് ചെന്നപ്പോൾ മുഖം കരുവാളിച്ച ഒരു പെൺകുട്ടി അവിടെ ഇരിക്കുന്നത് കണ്ടു അപ്പോൾ നബി(സ) പറഞ്ഞു നിങ്ങൾ അവളെ മന്ത്രിക്കുക കാരണം അവൾക്ക് പിശാചിന്റ കണ്ണേറ് തട്ടിയിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്388,ത്വിബ്ബുന്നബി 200,മിർകാത്ത് 4/501)

ഇതെഴുതിയവർക്ക് അല്ലാഹു ഇരു വീട്ടിലും വിജയം നൽകട്ടെ .ആമീൻ

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
------------------------
🌼
*ഇരുലോകത്തും ഗുണം ചെയ്യുന്ന സൗഹൃദങ്ങളെ തിരഞ്ഞെടുക്കുക*

ഉബൈദില്ല ഇബ്നുൽ ഹസൻ (റ) ഒരു വ്യക്തിയോട് പറഞ്ഞു: "നീ സുഹൃത്തുക്കളെ വർദ്ധിപ്പിക്കുക. കാരണം അങ്ങനെ വർദ്ധിപ്പിച്ചാൽ നിനക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ നേട്ടം അവനിക്ക് നിന്റെ മരണവാര്‍ത്ത എത്തിയാൽ അവൻ നിനക്ക് വേണ്ടി ദുആ ചെയ്യലാണ്...
  (അൽഇഖ്‌വാൻ:78)

🌺 *നല്ല സുഹൃത്തുകൾ അധികമുണ്ടാവുക എന്നത് വലിയ അനുഗ്രഹമാണ്. ഏറ്റവും ചുരുങ്ങിയത് നമ്മൾ മരിച്ചാൽ അവർ ദുആ ചെയ്യുമല്ലോ...*
🌼
*പുതിയ കടന്നു കൂടലിനെ സൂക്ഷിക്കുക, സ്വീകാര്യതയുള്ളതിനെ സ്വീകരിക്കുക. നന്മ കൊണ്ട് കല്പിക്കുക.*

ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി ﷺ ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. അവിടുത്തെ സംസാരം ഉൾകൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറയുകയും മനസുരുകുകയും ചെയ്തു. ഞങ്ങൾ ഇപ്രകാരം ചോദിക്കുകയുണ്ടായി: പ്രവാചകരെ, അങ്ങയുടെ ഉപദേശം ഒരു വിടവാങ്ങൽ സംസാരം പോലെ തോന്നിക്കുന്നുവല്ലൊ? അതിനാൽ താങ്കൾ ഞങ്ങളോട് പ്രത്യേകമായി വല്ലതും നിർദ്ദേശിച്ചാലും. നബി ﷺ പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക. എത്യോപ്യൻ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയായി വരുന്നതെങ്കിലും (ഉത്തരവാദിത്വപ്പെട്ടവരുടെ) കൽപനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക. കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു.
   【ഇബ്നുമാജ: 44】
🌼
*ദുനിയാവ് സാശ്വദമല്ലാ...*

മഅ്ഖലിബ്നു ഉബൈദില്ല (റ) പറയുന്നു : മഹാന്മാരായ പണ്ഡിതന്മാർ പരസ്പരം കണ്ടുമുട്ടിയാൽ ഈ വാചകങ്ങള്‍ കൊണ്ട് വസിയ്യത്ത് ചെയ്യാറുണ്ടായിരുന്നു. കാണാന്‍ പറ്റിയില്ലെങ്കില്‍ പരസ്പരം കത്തിലൂടെ എഴുതി അയക്കുമായിരുന്നു. ആ വചനങ്ങള്‍ ഇതാണ്...

"ആരെങ്കിലും അവന്റെ രഹസ്യം നന്നാക്കിയാൽ അല്ലാഹു ﷻ അവന്റെ പരസ്യവും നന്നാക്കുന്നതാണ്. ആരെങ്കിലും അവന്റെയും റബ്ബിന്റേയും ഇടയിലുള്ള വിഷയങ്ങള്‍ നന്നാക്കിയാൽ അവന്റെയും ജനങ്ങളുടെയും ഇടയിലുള്ള വിഷയങ്ങൾ വീട്ടാന്‍ അല്ലാഹു ﷻ മതിയായവനാണ്. ആരെങ്കിലും തന്റെ ആഖിറത്തിന്റെ കാര്യം പ്രധാനമായി കണ്ടാല്‍ അവന്റെ ദുന്യവിയ്യായ വിഷയങ്ങൾ അല്ലാഹു ﷻ വീട്ടിത്തരുന്നതാണ്..."
  (അൽഇഖ്ലാസു വന്നിയ്യത്ത്)
🌼
*വലതിനെ മുന്തിക്കുക, ഉപദേശം സ്വീകരിക്കുക.നല്ലത് ചിന്തിക്കുന്നവൻ നന്മ വരട്ടെ... അല്ലാത്തവർക്ക് അള്ളാഹു ഹിദായത് നൽകട്ടെ*

സലമത്ത് (റ) നിന്ന് നിവേദനം: പ്രവാചകൻ ﷺ യുടെ സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് (ﷺ) കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല. നബി ﷺ പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല...
   【മുസ്‌ലിം: 2021】
🌼
*നന്മകളെ മൂടി വെക്കാനും തിന്മകളെ പ്രജരിപ്പിക്കാനും മറക്കാത്തവർ മനസിലാക്കുക. പൊറുത്തു കൊടുക്കാൻ മതിയായവന് അള്ളാഹുവാണ്. നിങ്ങളുടെ പിഴവുകൾ നോക്കുക*

ഒരിക്കൽ കഅബുൽ അഹ്ബാർ (റ) തങ്ങൾ അപരിചിതനായ ഒരാളെക്കണ്ടപ്പോൾ ചോദിച്ചു : *ഏത് നാട്ടുകാരനാണ് താങ്കൾ..?* 
അദ്ദേഹം പറഞ്ഞു : *ഞാൻ ഇറാഖ് കാരനാണ്* 
അപ്പോൾ മഹാനവർകൾ അയാളോട് ഇറാഖുകാരുടെ മതബോധത്തെക്കുറിച്ച് ചോദിച്ചു. പക്ഷേ യാതൊരു ഗുണവും തന്റെ നാട്ടുകാരെക്കുറിച്ച് അയാൾ പറഞ്ഞില്ല.
കഅബുൽ അഹ്ബാർ ചോദിച്ചു : *സുബ്ഹാനല്ലാഹ്..! അവർ നിസ്കരിക്കാറില്ലേ..?* 
അയാൾ പറഞ്ഞു : *നിസ്കരിക്കാറൊക്കെയുണ്ട്. പക്ഷേ അതു കൊണ്ടൊന്നും അവർക്കൊരു ഫലവുമില്ല, അവർ പല തരത്തിലുള്ള അനാവശ്യങ്ങളും തോന്നിവാസങ്ങളും ചെയ്യുന്നവരാണ്* 
കഅബ് (റ) ചോദിച്ചു : *താങ്കൾക്ക് അവരിലോരോരുത്തരുടെയും തലയിലെ മുടികളെല്ലാം എണ്ണാൻ കഴിയുമോ..?* 
അയാൾ പറഞ്ഞു : *അതൊക്കെ ആർക്ക് സാധിക്കും..?!* (സാധിക്കില്ല) 
മഹാനവർകൾ പറഞ്ഞു : *എന്നാൽ അവർ ചെയ്യുന്ന സുജൂദിന്റെ ഫലമായി തലമുടിയുടെ എണ്ണമനുസരിച്ച് അവർക്ക് പൊറുത്തു കൊടുക്കുന്ന അല്ലാഹുﷻവിന് സാധിക്കും, എഴുന്നേറ്റ് പോകൂ താങ്കൾ അനാവശ്യ കർക്കശക്കാരിൽ പെട്ടയാളാണ്...*

🌺 *ആളുകളുടെ നന്മയെ ചെറുതായിക്കാണുകയും അവരുടെ തിന്മകളെ എടുത്തു പറയുകയും ചെയ്യുന്ന ശൈലി നന്നല്ല*
🌼
*ഹിബാദത്തുകൾക്ക് മുൻകൈ കൊടുക്കുന്ന സത്യ വിശ്വാസികൾക്കിതൊരു സന്തോഷ വാർത്ത തന്നെ*

അബ്ദുർറഹ്മാൻ ബ്നു അബ്ദിൽ ഖാരിയ്യി (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമർ (റ) പറയുന്നതായി ഞാൻ കേട്ടു: നബി ﷺ പറഞ്ഞു: ആരെങ്കിലും പതിവായി ചെയ്യാറുള്ള കര്‍മ്മങ്ങളോ ഖുര്‍ആന്‍ പാരായണമോ ചെയ്യാന്‍ കഴിയാതെ ഉറങ്ങിപ്പോയാല്‍ ഫജർ നമസ്‌കാരത്തിനും ളുഹ്‌റിനുമിടയില്‍ അത് നിര്‍വ്വഹിക്കുന്നുവെങ്കില്‍ അയാള്‍ അത് രാത്രിയില്‍ തന്നെ നിര്‍വ്വഹിച്ചതായി രേഖപ്പെടുത്തും. 
   【മുസ്‌ലിം: 747】
🌼
*ഉപകാരപ്രദമായ വിജ്ഞാനo നൽകി നീ ഞങ്ങളെ ഖൈറിലും സലാമത്തിലും ആക്കി തരണേ നാഥാ...*

 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

*اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي وَعَلِّمْنِي مَا يَنْفَعُنِي وَزِدْنِي عِلْمًا الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ وَأَعُوذُ بِاللَّهِ مِنْ حَالِ أَهْلِ النَّارِ*

 അല്ലാഹുﷻവെ നീ എനിക്ക് പഠിപ്പിച്ചു തന്ന വിജ്ഞാനം എനിക്ക് ഉപകാരപ്രദമാക്കുകയും, എനിക്ക് ഉപകരിക്കുന്ന വിജ്ഞാനം തരുകയും, എനിക്ക് വിജ്ഞാനം വർദ്ധിപ്പിച്ചു തരുകയും ചെയ്യേണമേ.. എല്ലാ സമയങ്ങളിലും അല്ലാഹുﷻവിനാണു സർവ്വ സ്തുതിയും. നരക വാസികളുടെ അവസ്ഥയെ തൊട്ടു അല്ലാഹുﷻവിനോട് ഞാൻ കാവലിനെ തേടുന്നു...
   【തിർമിദി: 3599】
🌼
*നിങ്ങൾ യാസീൻ സൂറത്ത് പതിവാക്കുക, കാരണം അതിൽ പത്ത് ബറകത്തുകളുണ്ട്* 

● വിശന്ന് വലഞ്ഞവൻ അതോതിയാൽ അവന്റെ വയറ് നിറയാൻ മാർഗമുണ്ടാകാതെ പോകില്ല,

● വസ്ത്രമില്ലാതെ പ്രയാസപ്പെട്ടവൻ അതോതിയാൽ അവൻ വസ്ത്രമണിഞ്ഞിരിക്കും, 

● വിവാഹ സൗഭാഗ്യം ലഭിക്കാത്തവൻ അതോതിയാൽ അവൻ വിവാഹിതനാകും, 

● ഭയപ്പാടുള്ളവൻ അതോതിയാൽ നിർഭയനാകും, 

● ബന്ധിയാക്കപ്പെട്ടവൻ അതോതിയാൽ മോചിതനാകും, 

● യാത്രികൻ അതോതിയാൽ യാത്രയിൽ സഹായകമാകും, 

● വല്ലതും നഷ്ടപ്പെട്ടവൻ അതോതിയാൽ നഷ്ടസ്വത്ത് തിരിച്ച് കിട്ടും,

● മയ്യിത്തിനടുത്ത് അതോതിയാൽ ബർസഖിയ്യായ കാര്യങ്ങൾ എളുപ്പമാകും,

● ദാഹിച്ച് വലഞ്ഞവൻ അതോതിയാൽ ദാഹം ശമിക്കും, 

● രോഗിയായവൻ അതോതിയാൽ അവന്റെ രോഗം സുഖപ്പെടും
🌼
*വഴിയോരം. സൂക്ഷ്മത പുലർത്തുക ഹറാമിനെ പേടിക്കണം*

അബൂ സഈദ് തങ്ങളെ തൊട്ട് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു : നിശ്ചയമായും റസൂലുല്ലാഹി ﷺ പറഞ്ഞു : "വഴികളിൽ ഇരിക്കുന്നത് സൂക്ഷിച്ചു വേണം അത് നിങ്ങൾ വർജിക്കണം" 
സ്വഹാബികൾ ചോദിച്ചു : അല്ലാഹുﷻവിന്റെ റസൂലേ (ﷺ) അത്യാവശ്യം കാര്യങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇരുന്ന സംസാരിക്കാറുള്ള സ്ഥലങ്ങളെ തൊട്ട് ഞങ്ങൾക്ക് നിർവ്വാഹമില്ലല്ലോ... 
തങ്ങൾ (ﷺ) പഞ്ഞു : "വഴികളിലിരിക്കൽ അത്യാവശ്യമായി വരുന്ന പക്ഷം വഴിയുടെ ബാദ്ധ്യത നിങ്ങൾ വകവെച്ച് നൽകണം.!" 
അവർ ചോദിച്ചു : "എന്താണ് തിരുനബിയേ (ﷺ) വഴിയുടെ ബാദ്ധ്യത.?" 
തിരുനബി ﷺ പറഞ്ഞു : 

*★ 1)* ഹറാമുകളെ തൊട്ടും അനാവശ്യങ്ങളെ തൊട്ടും കണ്ണ് ചിമ്മുക. 
- വഴിയിലിരിക്കുമ്പോൾ പല തോന്നിവാസങ്ങളും മുന്നിൽ വന്നേക്കാം അവയിലേക്കൊന്നും ശ്രദ്ധിക്കാൻ പാടില്ല.

*★ 2)* വഴിയിലൂടെ നടന്ന് പോകുന്നവരെ പ്രയാസപ്പെടുത്തുന്നത് ഒഴിവാക്കുക. 
- ജനങ്ങൾ പല സ്വഭാവത്തിലും രൂപത്തിലുമുണ്ടാകും പല തരക്കാരും വഴിയിലൂടെ സഞ്ചരിക്കും, അവരുടെ സ്വഭാവങ്ങളോ ശരീര പ്രകൃതിയോ മറ്റു വല്ലതുമോ നോക്കി അവരെ പരിഹസിക്കരുത്. ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലിരുന്ന് ഇത്തരം തോന്നിവാസങ്ങൾ ചെയ്യുന്നവർ കൂടുതലാണ്.! 

*★ 3)* ആരെങ്കിലും സലാം പറഞ്ഞാൽ മടക്കുക.
- ഒരു പാട് സലാമുകൾ കിട്ടാനിടയുണ്ട് വഴിയിലിരിക്കുമ്പോൾ, മടക്കാവുന്ന ഒരു സലാമും മടക്കാതിരിക്കരുത്. 

*★ 4)* നന്മ കൊണ്ട് കൽപിക്കുക.
- നന്മ കൊണ്ട് കൽപിക്കുക എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് നന്മ അറിയിച്ചു കൊടുക്കുക, പ്രേരിപ്പിക്കുക എന്നൊക്കെയാണ്..! കൽപനാ സ്വരത്തിൽ അലറണമെന്നോ നടപ്പിൽ വരുത്താൻ അതിക്രമങ്ങൾ നടത്തണമെന്നോ നിയമം കയ്യിലെടുത്ത് സദാചാര പോലീസ് ചമയണമെന്നോ ഇതിനർത്ഥമില്ല.

*★ 5)* തിന്മയെ തൊട്ട് വിരോധിക്കുക. 
- നന്മ കൽപിക്കുക എന്നതിനെ കുറിച്ച് പറഞ്ഞ പോലെ ഇവിടെയും ലക്ഷ്യം തിന്മയെ നിരുത്സാഹപ്പെടുത്തലാണ്.! നേരിട്ട് തന്നെ തിന്മ ചെയ്യുന്ന ഒരു വ്യക്തിയെ തടയുന്നതിൽ കുഴപ്പമൊന്നുമുണ്ടാകില്ലെങ്കിൽ അങ്ങിനെ തടയണം, അത് സാധ്യമാകില്ലെങ്കിൽ നാവ് കൊണ്ട് തിന്മയെ എതിർക്കണം, അതും സാധ്യമല്ലെങ്കിൽ തിന്മയെ മനസ്സ് കൊണ്ട് വെറുക്കണം.! ഇങ്ങിനയാണ് തിന്മയെ വിരോധിക്കുന്നതിന്റെ ഘട്ടങ്ങൾ. അല്ലാതെ തിന്മ കാണുമ്പോഴേക്ക് 'മുൻപിൻ' നോക്കാതെ എടുത്ത് ചാടി നാട് മുഴുവൻ കുഴപ്പത്തിലാക്കാൻ കൽപ്പിക്കപ്പെട്ടിട്ടില്ല. 

◼️ പ്രത്യേകം ശ്രദ്ധിക്കുക :- നിർവ്വാഹമില്ലാതെ വഴിയിലിരിക്കേണ്ടി വന്നാൽ ഈ പറഞ്ഞ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണീ പറഞ്ഞത്. ഈ കാര്യങ്ങൾക്ക് വേണ്ടി വഴിയിൽ പോയി ഇരിക്കണം എന്നല്ല.
🌼
*നിങ്ങൾ അറിയാത്ത ശരികൾ ഉണ്ടായേക്കാം നിങ്ങൾ അറിഞ്ഞത് കളവുമായിരിക്കും. ചില നേരത്തെ കളവിന് അവരുടെ കഴിവ് സത്യമായി മാറ്റി കളയും. നിശ്ചയമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി നിങ്ങളുടെ ഹൃദയം കറപിടിപ്പിക്കാതിരിക്കുക, കാരണം അത് ഏൽക്കുന്നവന്റെ രക്ഷയും നിന്റെ ശിക്ഷയുമാണ്*

അബൂഉമാമ (റ) പറയുന്നു : തീർച്ചയായും ഒരു അടിമക്ക് നാളെ ഖിയാമത് നാളിൽ അവന്റെ നന്മ തിന്മകൾ എഴുതപ്പെട്ട ഏട് നൽകപ്പെടുമ്പോൾ അവൻ ചെയ്യാത്ത സൽപ്രവർത്തികൾ ആ ഏടിൽ എഴുതപ്പെട്ടതായി അവൻ കാണും...

 അവൻ ചോദിക്കും: റബ്ബേ..! ഈ അമലുകൾ എങ്ങനെ എനിക്ക് ലഭിച്ചു? അപ്പോള്‍ പറയപ്പെടും: നീ അറിയാതെ നിന്നെക്കുറിച്ച് ജനങ്ങൾ പരദൂഷണം പറഞ്ഞതിന് പകരം ലഭിച്ചതാണ് ഇവ...
  (ഹദാഇഖുൽ ഔലിയാഅ്: 1/395)
🌼
*വാക്കുകളുടെ ഒഴുക്കിനെ തടയുക അറിവില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക, പരദൂഷണം ശക്തിയേറിയ കൊടും കാറ്റ് പോലെയാണ്*

ഖാലിദ് അർറിബ്ഈ (റ) പറയുന്നു: ഞാനൊരുദിവസം പള്ളിയില്‍ ഇരിക്കുമ്പോൾ അവിടെയുള്ള ചിലർ ഒരു വ്യക്തിയെ കുറിച്ച് പരദൂഷണം പറയാൻ തുടങ്ങി. ഞാനും അവരോടൊപ്പം കൂടി. അന്ന് രാത്രി ഉറങ്ങുമ്പോള്‍ സ്വപ്നത്തിൽ ഒരു വ്യക്തി ഒരു പാത്രവുമായി എന്റെ അരികില്‍ വന്നു. അതിൽ പന്നിയിറച്ചിയുടെ കഷ്ണങ്ങളായിരുന്നു. അയാള്‍ പറഞ്ഞു: ഇത് കഴിക്കുക. ഞാന്‍ പറഞ്ഞു : ഇല്ല ഞാന്‍ കഴിക്കുകയില്ല.
അയാൾ : "ഇതിനെക്കാളും മോശമായതാണല്ലോ നീ രാവിലെ കഴിച്ചത്..!
ഇതും പറഞ്ഞ് അയാൾ എന്റെ വായിലേക്ക് ഇറച്ചി ഉന്തിക്കേറ്റി. ഞാന്‍ ഞെട്ടിയുണർന്നു. അപ്പോഴും അതിന്റെ രുചി എന്റെ വായയിലുണ്ടായിരുന്നു. അതു കഴിഞ്ഞ് നാൽപത് ദിവസമായിട്ടും അതിന്റെ ദുർഗന്ധം വായിൽ നിന്ന് പോയിരുന്നില്ല...
  (ഹദായിഖുൽ ഔലിയാഅ് :1/109)
🌼
*സ്‌നേഹം സത്യമാവണം എങ്കിൽ തിരു നബി ഹൃത്തിൽ നിത്യമാവും ആ കിനാവുകൾ ഉള്ളം കവരും*

 അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് ശേഷം എന്നോട് തീവ്രമായ സ്നേഹമുള്ള ചിലയാളുകള്‍ എന്റെ സമുദായത്തിലുണ്ടാകും. സ്വന്തം സ്വത്തും കൂട്ടുകുടും‌ബങ്ങളേയുമെല്ലാം ത്യജിച്ചാലും എന്നെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന മോഹമായിരിക്കും അവര്‍ക്ക്.
   【മുസ്ലിം: 2832】
0🌼
*യഥാർത്ഥ ആശിഖീങ്ങൾ അങ്ങനെ ആയിരുന്നു. തിരു പ്രണയത്തിനു വേണ്ടി  ജീവിത നൗക തുഴഞ്ഞവർ*

*🌺ഞങ്ങൾക്കു റസൂൽ ﷺ മതി*

   ജഅ്റാനയിലെ ഒരു രംഗം മറക്കാനാവില്ല. ചില അൻസാരികൾ യുദ്ധമുതലുകളുടെ ഓഹരിവയ്പ്പു
കണ്ടു ആശ്ചര്യപ്പെട്ടു. കുറെ നവവിശ്വാസികൾ. അവർ ആദ്യമായി യുദ്ധത്തിൽ പങ്കെടുത്തു. ഇസ്ലാമിൽ വന്നിട്ടു കുറച്ചു നാളുകളേ ആയുള്ളൂ.
ബദ്റും ഉഹുദുമൊക്കെ കേട്ടുകേൾവിയേ ഉള്ളൂ. ചിലർ ശത്രുപക്ഷം ചേർന്നു യുദ്ധം ചെയ്തിട്ടുമുണ്ട്.

 ഇസ്ലാമിനു വേണ്ടി അവർ ത്യാഗം സഹിച്ചിട്ടില്ല. അതിനുള്ള അവസരം ഉണ്ടായിട്ടില്ല. എന്നിട്ടും അവർക്കെന്തിന് ഇത്രയേറെ സമ്പത്തു നൽകി..? 

 ഞങ്ങൾ അൻസാരികൾ. ഇസ്ലാം ദീനിനുവേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു. എന്നിട്ടു ഞങ്ങൾക്കു നൽകിയതു വളരെ നിസ്സാരം!
ഇതു ശരിയാണോ? അൻസാറുകളിൽ ചിലർ ഇങ്ങനെ സംസാരിക്കുന്നതായി പ്രവാചകൻ ﷺ അറിഞ്ഞു. വളരെ വിഷമം തോന്നി. നബിﷺതങ്ങൾ അൻസാറുകളെ നോക്കി ഇങ്ങനെ പറഞ്ഞു തുടങ്ങി: 

 “പ്രിയപ്പെട്ടവരേ, ഹുനയ്നിൽ നിന്നു കിട്ടിയ യുദ്ധമുതലുകൾ ഞാൻ വിതരണം ചെയ്തതിൽ നിങ്ങൾ തൃപ്തരല്ലെന്നു ഞാൻ കേട്ടു. എന്റെ വിതരണ രീതിയിൽ നിങ്ങൾ തൃപ്തരല്ലേ..? അല്ലാഹു ﷻ നിങ്ങൾക്കു ചെയ്തുതന്ന അനുഗ്രഹങ്ങളെക്കുറിച്ചു നിങ്ങൾ ഓർക്കാത്തതെന്ത്..? 

 ഞാൻ വരുമ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരുന്നു. നിങ്ങൾ വഴികേടിലായിരുന്നു. ഞാൻ
മൂലം നിങ്ങൾ സന്മാർഗത്തിലായി. പരസ്പര ശത്രുത ഇല്ലാതായി. നിങ്ങൾ സഹോദരങ്ങളായി. നിങ്ങൾ എനിക്ക് അഭയം നൽകി. എന്നെ സ്വീകരിച്ചു. മറ്റുള്ളവർ എന്നെ നിഷേധിച്ചപ്പോൾ നിങ്ങളെന്നെ വിശ്വസിച്ചു. ശരിയാണ്. നിങ്ങൾ ചെയ്തതു വലിയ കാര്യമാണ്.

 നവമുസ്ലിംകൾക്കു ഞാൻ കൂടുതൽ നൽകി. അവരെ ഇസ്ലാമിൽ ഉറപ്പിച്ചു നിർത്താൻ ഞാൻ അങ്ങനെ ചെയ്തു. അവരുടെ വിശ്വാസം ശക്തമായിട്ടില്ല.

 നിങ്ങളുടെ വിശ്വാസം ശക്തമാണ്. അതെനിക്കറിയാം. അതുകൊണ്ടു ഞാൻ നിങ്ങൾക്കു കുറച്ചു നൽകി. അതു നിങ്ങളെ വേദനിപ്പിച്ചുവോ..?

 അവർ സ്വദേശത്തേക്കു മടങ്ങുന്നത് ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളുമായിട്ടാണ്. നിങ്ങൾ സ്വദേശത്തേക്കു പോകുന്നതോ അല്ലാഹുﷻവിന്റെ റസൂലുമായിട്ടാണ്. ഇതിൽ നിങ്ങൾക്കു സന്തോഷം തോന്നുന്നില്ലേ? നിങ്ങൾക്കു ലഭിച്ചതാണ് ഉത്തമം. അല്ലാഹുﷻവാണേ, നിങ്ങൾക്കു ലഭിച്ചതാണുത്തമം. അവർക്കു ലഭിച്ചതിനെക്കാൾ നിങ്ങൾക്കു ലഭിച്ചതാണുത്തമം...

 ഹിജ്റ ഇല്ലായിരുന്നെങ്കിൽ ഞാൻ അൻസാറുകളിൽ ഒരാളായി ജനിക്കുമായിരുന്നു. അൻസാറുകൾ വിശേഷപ്പെട്ട ജനങ്ങളാണ്. അൻസാറുകൾ ഒരു താഴ്‌വരയിലും മറ്റുള്ളവരെല്ലാംകൂടി മറ്റൊരു താഴ്‌വരയിലും പ്രവേശിച്ചു എന്നു കരുതുക.

 ഞാൻ ആരോടൊപ്പം പ്രവേശിക്കും?സംശയം വേണ്ട, ഞാൻ അൻസാറുകളുടെ കൂടെയായിരിക്കും.”

 തുടർന്നു തിരുനബി ﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അൻസാറുകളോടു നീ കരുണ കാണിക്കേണമേ.., അവരുടെ മക്കളോടും മക്കളുടെ മക്കളോടും കരുണ കാണിക്കേണമേ...” എന്തൊരു ഹൃദയസ്പർശിയായ പ്രാർത്ഥന. എന്തൊരു മാസ്മര ശക്തിയുള്ള വാക്കുകൾ...

 അൻസാറുകൾക്കു കേട്ടുനിൽക്കാനാകുമോ..? അവർ പൊട്ടിക്കരഞ്ഞു. എന്തൊരബദ്ധമാണു പറ്റിപ്പോയത്. നിസ്സാരമായ ധനത്തിന്റെ കാര്യത്തിൽ പ്രവാചകനെ (ﷺ) വേദനിപ്പിച്ചു. ഇതെങ്ങനെ സഹിക്കും...

 അവർ പൊട്ടിക്കരഞ്ഞു. കണ്ണുനീർകൊണ്ടു താടിരോമങ്ങൾ
നനഞ്ഞു. ഗദ്ഗദത്തോടെ വിളിച്ചു പറഞ്ഞു: 

 “ഞങ്ങൾക്ക്... അല്ലാഹുﷻവിന്റെ റസൂൽ (ﷺ) മതി. ഞങ്ങൾക്ക് ഓഹരിയായി... റസൂൽ (ﷺ) മതി.” എന്തൊരു പശ്ചാത്താപം..!

 നബിﷺയുടെ മുഖം തെളിഞ്ഞു. അൻസാറുകൾക്ക് ആശ്വാസമായി.
അവരുടെ വിശ്വാസത്തിനു തിളക്കം കൂടി. സമാധാനത്തോടെ അവർ സ്വദേശത്തേക്കു മടങ്ങി. നബിﷺതങ്ങൾ അൻസാറുകളെ എന്തുമാത്രം സ്നേഹിച്ചിരുന്നുവെന്നു മനസ്സിലാക്കാൻ സഹായകമായ ഒരു സംഭവമാണിത്.
🌼
*ലോകൈക നാഥൻ നമുക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അവക്ക് ഒന്നിനു പോലും നമുക്ക് ശുകൃ ചെയ്യാൻ കഴിയില്ല.*
*അത് കൊണ്ട് തന്നെ സൂക്ഷ്മതയോടുകൂടെ ജീവിക്കുക. നമ്മുടെ താഴെ ഉള്ളവരെ നോക്കുക. ഉയർന്നവരിലും താഴ്ന്ന വരിലും ചിന്തിക്കാൻ ഏറെ ഉണ്ട്*

ജുനൈദുൽ ബഗ്ദാദി(റ) പറയുന്നു: ശുക്റെന്നാൽ അല്ലാഹു ﷻ നമുക്ക് ചെയ്ത് തന്ന അനുഗ്രഹങ്ങളിൽ ഒന്നു കൊണ്ടും അല്ലാഹുﷻവിന് എതിർ കാണിക്കുന്നതിനും, മോശമായ കാര്യങ്ങൾക്കും സഹായകമായി ഉപയോഗിക്കാതിരിക്കലാണ്...
  (ഇർശാദുൽ യാഫിഈ: 94)
🌼
*ചെറിയ കര്‍മ്മങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുക...തിരു സുന്നത്തുകൾ ജീവതത്തിൽ പകർത്തുക*

◼️സയ്യിദുനാ റസൂലുല്ലാഹിﷺതങ്ങൾ പറഞ്ഞു:-  മിസ്‌വാക്ക്‌ ചെയ്തുകൊണ്ടുള്ള നിസ്കാരത്തിന് അതില്ലാതെയുള്ള നമസ്കാരത്തേക്കാള്‍ 70 ഇരട്ടി പ്രതിഫലം ഉണ്ട്...
  (ബൈഹഖി)
  
◼️മിസ്‌വാക്ക്‌ ചെയ്യാത്ത 70 റക്അത്തുകളേക്കാള്‍ ഉത്തമം മിസ്‌വാക്ക്‌ ചെയ്തുള്ള 2 റക്അത്താണ്...
  (അഹ്‌മദ്‌)
  
◼️മിസ്‌വാക്ക്‌ കൊണ്ട് വുളൂഅ് ചെയ്യുന്നതിന് മുമ്പും വുളൂഇന്റെ ഇടയിലും (രണ്ട് കൈപത്തികൾ കഴുകി വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്യുന്നതിന്  മുമ്പും നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും ഉപയോഗിക്കുന്നതാണ് മുറ.

◼️സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങൾ വീട്ടില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ആദ്യം ചെയ്തിരുന്ന കര്‍മ്മം മിസ്വാക്കായിരുന്നു...
 
◼️സയ്യിദുനാ ശുറൈഹ്ബ്നു ഹാനി (റ) സയ്യിദത് ആഇശാ (റ)യോട് ചോദിച്ചു; വീട്ടില്‍ വന്നാല്‍ സയ്യദിനാ റസൂലുല്ലാഹി ﷺ തങ്ങൾ  ആദ്യം എന്ത് ചെയ്യും..? സയ്യിദത് ആഇശാ (റ) പറഞ്ഞു, പല്ല് തേക്കും...
  (മുസ്ലിം)

◼️രോഗി മിസ്‌വാക്ക്‌ ചെയ്യുന്നത് എളുപ്പത്തില്‍ ശരീരത്തില്‍ നിന്ന് ആത്മാവ് വിട്ട് പിരിക്കാന്‍ സഹായിക്കും.

◼️മിസ്‌വാക്ക്‌ ഒന്ന് ഉരതിയതിന് ശേഷം ഉണ്ടാകുന്ന ഉമിനീര്‍ ഇറക്കല്‍ സുന്നത്താണ്. വായ മലിനമായിട്ടുണ്ടെങ്കില്‍ പാടില്ല താനും.

◼️മിസ്‌വാക്കിന്റെ ഇടയില്‍ 
 *_اللهم بارك لي فيه يا أرحم الراحمين_* 
 *അല്ലാഹുമ്മ ബാരിക് ലീ ഫീഹി യാ അര്‍ഹമ റാഹിമീന്‍* എന്ന് ചൊല്ലല്‍ സുന്നത്താണ്...
 _അർത്ഥം :-  പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവേ!(മിസ്‌വാക്ക്‌ ചെയ്യുന്ന എന്റെ ഈ അമലിൽ ഉള്ള കുറവുകൾ നീക്കി  ബർക്കത്ത് ചെയ്യേണമേ..._ 

◼️മിസ്‌വാക്ക്‌ ഇല്ലെങ്കിൽ മിസ്‌വാക്കിന്റെ  സ്ഥാനത്ത് സാധാരണ നാം ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ്  ഉപയോഗിക്കാൻ പറ്റുന്നതാണ്.. പക്ഷേ മിസ്‌വാക്ക്‌ ഉപയോഗിക്കൽ ആണ് ഉത്തമം.

◼️ഉറക്കം കൊണ്ടോ മറ്റുള്ള കാരണത്താലോ വായ പകര്‍ച്ചയായിട്ടില്ലെങ്കില്‍ നോമ്പുള്ളവര്‍ ഉച്ചക്ക് ശേഷം മിസ്‌വാക്ക്‌ ചെയ്യല്‍ കറാഹത്താണ്.

*🌺 മിസ്‌വാക്ക്‌ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍*

*01)* വായ ശുചിത്വമുള്ളതാവുന്നു.

*02)* അല്ലാഹുﷻവിന്റെ പ്രീതി ലഭിക്കാന്‍ കാരണമാകുന്നു.

*03)* പല്ലുകള്‍ക്ക് നിറം ലഭിക്കുന്നു.

*04)* ദുര്‍ഗന്ധം ഇല്ലാതാവുന്നു.

*05)* ഊനിന് ബലം ലഭിക്കുന്നു.

*06)* മരണസമയം കലിമ ചൊല്ലാന്‍ കഴിയല്‍.

*07)* ബുദ്ധികൂര്‍മ്മത.

*08)* ഇബാദത്തിന് ഇരട്ടി പ്രതിഫലം ലഭിക്കല്‍.

*09)* തലയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നീങ്ങിക്കിട്ടല്‍.

*10)* അഭിവൃദ്ധി.

*11)* കാഴ്ചശക്തി വര്‍ദ്ധിക്കും.

*12)* വിചാരണ നാളില്‍ കിതാബ് വലത് കൈയില്‍ ലഭിക്കും.

*13)* മലക്കുകള്‍ സന്തോഷിക്കും.

*14)* പല്ലുകള്‍ക്ക് ബലം വര്‍ദ്ധിക്കും.

*15)* കഫശല്യം ഒഴിവാകും.

*16)* കുഷ്ടരോഗം വരാതിരിക്കല്‍.

*17)* സമ്പത്തും സന്താനങ്ങളും വര്‍ദ്ധിക്കും.
 
*18)* നല്ല ഖബര്‍ ജീവിതം ലഭിക്കും.

*19)* മരണസമയത്ത് അസ്റാഈല്‍ നല്ല രൂപത്തില്‍ സമീപിക്കും.

*20)* നര പിന്തും. 

*21)* ഭക്ഷണത്തില്‍ ബറക്കത്തുണ്ടാവും.

*22)* ജീവിതവിശാലത.

🌺നാം  നിസാരമായി കാണുന്ന യാതൊരു പ്രയത്നവും വേണ്ടാത്ത കര്‍മ്മമായ ദന്ത ശുചീകരണത്തിന് അല്ലാഹു ﷻ നല്‍കുന്ന പ്രതിഫലം എത്രയാണെന്ന് നോക്കുക. നമ്മുടെ രക്ഷിതാവായ അല്ലാഹു ﷻ എത്ര ഔദാര്യവാനാണ് .

അതെ, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്...

◼️🌺കേവലം വായനയില്‍ ഒതുക്കാതെ സുന്നത്തായ സമയങ്ങളില്‍ ദന്ത ശുചീകരണം കൊണ്ട് വരണമെന്നും മുത്ത് നബി സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങളുടെ ജീവിത ചര്യ ഒരോന്നായി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും വായനക്കാരോട് ഉണര്‍ത്തുന്നു. അതിന് നമുക്ക് അല്ലാഹു ﷻ തൗഫീഖ് നല്‍കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
🌼
*ജനങ്ങളിൽ ഉന്നതൻ സൂക്ഷ്മത പാലിച്ചു ജീവിക്കുന്നവനും. സൂക്ഷ്മതയോട് കൂടി ജീവിക്കുന്നവൻ ആവട്ടെ വിജ്ഞാന കവാടം പ്രവേശിച്ചവനും ആവും*

അബൂഹുറൈറ (റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യൻ ആരാണെന്ന് നബിﷺയോട് ചോദിക്കപ്പെട്ടു. അവിടുന്ന് (ﷺ) പറയുകയുണ്ടായി: അവരില്‍ ഏറ്റവും സുക്ഷ്മത പുലര്‍ത്തുന്നവനാകുന്നു. അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ തിരുമേനി ﷺ പറയുകയുണ്ടായി: അല്ലാഹുﷻവിന്റെ കൂട്ടുകാരൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇബ്രാഹീം നബി (അ)ന്റെ മകൻ ഇസ്ഹാഖ് നബി (അ)ന്റെ മകനായിരുന്ന യഅ്ഖൂബ് നബി (അ)ന്റെ പുത്രനും പ്രവാചകനുമായ യൂസുഫ് നബി(അ) ആണ് അത്. അപ്പോള്‍ അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ തിരുമേനി ﷺ ചോദിക്കുകയുണ്ടായി: എന്നാല്‍ പിന്നെ നിങ്ങള്‍ അറബികളുടെ തറവാടുകളെ ക്കുറിച്ചാണോ ചോദിക്കുന്നത്..? അവര്‍ പറഞ്ഞു: അതെ, അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: ജാഹിലിയ്യത്തില്‍ ഉത്തമരായവര്‍ വിജ്ഞാനം നേടുന്നുവെങ്കില്‍ ഇസ്‌ലാമിലും ഉന്നതര്‍ തന്നെയായിരിക്കും.
   【ബുഖാരി: 3374】
   【മുസ്‌ലിം: 2378】
🌼
*അല്ലാഹുവിന്റെ കാരുണ്യം ഒന്ന് കൊണ്ട് രക്ഷ വേണം അല്ലാഹുവിന്റെ ഹബീബിന്റെ ശുപാർശയിൽ വിജയം വേണം ആ ഷഫാഅത്ത് തുണയായി എത്തണം... ആവതു ആക്കു അല്ലാഹ്*

അബ്ദുല്ലാ (റ) പറഞ്ഞു: നബി ﷺ ഒരു പ്രവാചകനെ സംബന്ധിച്ച് ഇപ്രകാരം പറയുകയുണ്ടായത്, നബി ﷺ യുടെ മുഖത്ത് ഞാന്‍ ഇപ്പോള്‍ നോക്കുന്നത് പോലെ എനിക്കോർമ്മയുള്ളതാണ്:  അതായത്, ആ പ്രവാചകന്റെ അനുയായികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് മുഖത്ത് നിന്ന് രക്തം ഒഴുക്കിയപ്പോള്‍ അത് തുടച്ച് കൊണ്ട് അദ്ദേഹം പറയുകയുണ്ടായി: അല്ലാഹുവേ, എന്റെ സമുദായത്തിന് നീ പൊറുത്ത് കൊടുക്കേണമേ. അവര്‍ അറിവില്ലാത്തവരാകുന്നു...
   【ബുഖാരി: 3477】
   【മുസ്‌ലിം: 1792】
🌼
*ക്ഷമ വിജയത്തിലേക്കുള്ള ചവിട്ട് പേടിയാണ് ക്ഷമിക്കുക. ക്ഷമ ഈമാനിന്റെ പാതിയാണ്*

അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ (ﷺ) പറഞ്ഞു: അല്ലാഹു ﷻ പറയുന്നു; സത്യവിശ്വാസിയായ എന്റെ ഒരു അടിമയുടെ പ്രിയപ്പെട്ടവനെ ഞാൻ മരിപ്പിക്കുകയും എന്നിട്ട് അവൻ എന്നിൽ നിന്നുള്ള പുണ്യം ആഗ്രഹിച്ച് ക്ഷമിക്കുകയും ചെയ്താൽ അവന് പ്രതിഫലം സ്വർഗമല്ലാതെ മറ്റൊന്നുമല്ല...
   【ബുഖാരി: 6424】
🌼
*അറിവുകൾ നഷ്ടപെടുമോ എന്ന ഭയം സൂക്ഷ്മതയോട് കൂടി ജീവിക്കുന്ന മഹാന്റെ വാക്കുകൾ*

ശുജാഅ്‌ ബ്നു മഖ്ലദ്(റ) പറയുന്നു: അബൂയുസുഫ്(റ) പറയുന്നതായി ഞാൻ കേട്ടു: (അബൂഹനീഫ(റ)ന്റെ അരികിൽ പഠിക്കുന്ന സമയത്ത്) എന്റെ മകന്‍ മരിച്ചു. അബൂഹനീഫ(റ)ന്റെ സമീപത്ത് ലഭിക്കുന്ന ഇൽമുകൾ നഷ്ടപ്പെട്ടുപോയേക്കും എന്ന ഭയം കാരണം ഞാൻ മകന്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുത്തിട്ടില്ല. എന്റെ അടുത്ത കുടുംബങ്ങളെയും അയൽവാസികളെയും ഏൽപിക്കുകയാണ് ചെയ്തത്. (മനാഖിബു അബീഹനീഫ(റ):1/142)

◼️ *മകനോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല മഹാനവർകൾ അവിടെ പോകാതിരുന്നത്. മറിച്ച് അല്ലാഹുവിന്റെ ഖളാഅിൽ തൃപ്തിപ്പെടുകയും , ഉസ്താദിൽ നിന്ന് തനിക്ക് ലഭിക്കുന്ന വിജ്ഞാനം നഷ്ടപ്പെട്ട് കൂടാ എന്ന ഒരൊറ്റ ചിന്തയുമാണ് അതിന്റെ കാരണം.*

*ചെറിയ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി കുട്ടികളുടെ മദ്റസാ പഠനവും, ദർസ് പഠനവും നഷ്ടപ്പെടുത്തുന്നവർ ചിന്തിക്കുക. നാം മക്കളുടെ നല്ല ഭാവിയാണ് നഷ്ടപ്പെടുത്തുന്നത്. അവർ നന്മയുടെ വക്താകാനുള്ള സാഹചര്യങ്ങളാണ് നാം അതിലൂടെ ഇല്ലാതാക്കുന്നത്.*
◼️
      *അബൂയുസുഫ്(റ)*

ഇമാം അബൂഹനീഫ(റ)വിന്റെ പ്രധാന ശിഷ്യനാണ് അബൂയുസുഫ്(റ). യഥാര്‍ത്ഥ നാമം യഅ്ഖുബ്, ജനനം ഹിജ്റ 113, വഫാത്ത് ഹിജ്റ 182. ആദ്യമായി ഖാളിൽഖുളാത്തെന്ന് വിളിക്കപ്പെട്ട മഹാൻ. 

29 വർഷം അവിടുത്തെ ഉസ്താദിന്റെ കൂടെ കഴിച്ചുകൂട്ടി. വിദ്യ നുകരാൻ വേണ്ടിയായിരുന്നു ഈ സഹവാസം. 

ഈ കാലത്തിനിടക്ക് മഹാനവർകൾ ഉസ്താദിന്റെ കൂടയല്ലാതെ സുബ്ഹി നിസ്കരിച്ചിട്ടില്ല. ഒരു ക്ലാസ്സ് പോലും നഷ്ടപ്പെടുത്തിയില്ല. മഹാനവർകൾ വിജ്ഞാന സമ്പാദനത്തിന് കാണിച്ച തീവ്രമായ താൽപര്യത്തിന് വേറേയും  ഉദാഹരണങ്ങൾ കാണുക.

മഹാനവർകൾ മരണശയ്യയിൽ കിടക്കുമ്പോൾ സന്ദർശിക്കാൻ വരുന്ന ശിഷ്യന്മാരുമായി ഫിഖ്ഹി ചർച്ചകൾ നടത്തുമായിരുന്നു. അവസാന സമയങ്ങളിൽ ഒരു നിമിഷം പോലും വിജ്ഞാന സമ്പാദനത്തിലോ, മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കുന്നതിലോ അല്ലാതെ ചിലവഴിച്ചിട്ടില്ല. ഒരിക്കൽ അവിടുത്തെ ശിഷ്യനായ ഖാളി ഇബ്റാഹീം(റ) സന്ദര്‍ശിക്കാൻ വന്നപ്പോൾ മഹാനവർകൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. തെളിഞ്ഞപ്പോൾ മഹാൻ ചോദിച്ചു: യാ ഇബ്റാഹീം, ഇന്ന മസ്അലയിൽ താങ്കളുടെ അഭിപ്രായം എന്താണ്? 
ഇബ്റാഹീം(റ) : ഈ അവസ്ഥയിലാണോ താങ്കൾ ഇത് ചോദിക്കുന്നത്?

അബൂയുസുഫ്(റ): 
*لا بأس بذلك، ندرس لعله ينجو به ناج؟* 
അത് സാരമില്ല. ആ മസ്അലയെക്കുറിച്ച് നമുക്ക് പഠിക്കാം. ആരെങ്കിലും ഈ മസ്അല കാരണം രക്ഷപ്പെട്ടാലോ? 

എന്നിട്ട് മഹാനവർകൾ ശിഷ്യനോട് ചോദിച്ചു: യാ ഇബ്രാഹിം, ജംറകളിൽ 
കല്ലെറിയുമ്പോൾ നടന്നുകൊണ്ടാണോ എറിയേണ്ടത്? അല്ല വാഹനപ്പുറത്ത് നിന്നാണോ? 
ഇബ്റാഹീം(റ) പറയുന്നു: ഞാൻ പറഞ്ഞു: വാഹനപ്പുറത്ത് നിന്ന്. 

ഉസ്താദ്: നിനക്ക് പിഴച്ചിരിക്കുന്നു. 
ഞാൻ : എന്നാൽ നടന്നിട്ട്. 


ഉസ്താദ്: ഇപ്പോഴും നിനക്ക് പിഴച്ചിരിക്കുന്നു. 
ഞാൻ: ഉസ്താദ് തന്നെ പറഞ്ഞ് തന്നാലും. 
ഉസ്താദ്: ജംറകളുടെ സമീപം ദുആ ചെയ്യാൻ നിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നടന്നു കൊണ്ടും, ഉദ്ദേശമില്ലെങ്കിൽ വാഹനപ്പുറത്ത് നിന്നുമാണ് കല്ലെറിയൽ ശ്രേഷ്ഠമായത്. ഈ ചർച്ച കഴിഞ്ഞ് ഞാൻ മഹാന്റെ സമീപത്ത് നിന്ന് എഴുന്നേറ്റ് പുറത്തെ വാതിലിന്റെ സമീപത്തേക്ക് എത്തിയിട്ടില്ല, അപ്പോഴേക്കും മഹാനവർകൾ വഫാതായിരുന്നു.(ഖീമത്തുസ്സമാൻ) 

*അള്ളാഹു അവർ തൻ ബർകത് നമ്മിൽ ചൊരിയട്ടെ...*
🌼
*ഉമ്മതിനെ സ്നേഹിച്ച ഒരു നേതാവിനെ എങ്ങനെ പ്രണയിക്കാതിരിക്കും. ജീവനും ജീവിതവും ആ തിരു സ്നേഹത്തിൽ അലിഞ്ഞു ചേരണം അള്ളാഹു തൗഫീഖ് നൽകട്ടെ...*


ആഇഷ (റ)യിൽ നിന്നും നിവേദനം: "ഒരു ദിവസം ഞാൻ തിരുനബിﷺതങ്ങളെ നല്ല സന്തോഷവാനായി കാണപ്പെട്ടപ്പോൾ ഞാൻ അവിടുത്തോട് പറഞ്ഞു,  'അല്ലാഹുﷻവിന്റെ റസൂലേ, എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും..."
അവിടുന്ന് ഉടൻ ദുആ ചെയ്തു "യാ അല്ലാഹ്,  ആഇശയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവൻ പാപങ്ങളും പൊറുത്തു കൊടുക്കണേ, രഹസ്യമായതും പരസ്യമായതും..."
ഇത് കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട്  പുഞ്ചിരിച്ചുകൊണ്ട് എന്റെ തല തിരുനബിﷺയുടെ മടിയിലേക്ക് ചാഞ്ഞു.  തിരു നബിﷺതങ്ങൾ എന്നോട് ചോദിച്ചു,  എന്റെ ദുആ നിന്നെ സന്തോഷിപ്പിച്ചുവോ?  ഞാൻ മറുപടി കൊടുത്തു,  അല്ലാഹുﷻവിന്റെ റസൂലേ, അങ്ങയുടെ ദുആ കാരണം ഞാൻ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക..?! തിരുനബിﷺതങ്ങൾ പറഞ്ഞു,   "അല്ലാഹുﷻവാണെ സത്യം, ഈ പ്രാർത്ഥന എന്റെ ഉമ്മത്തിന്‌ വേണ്ടി എല്ലാ സമയത്തും ഞാൻ നിർവഹിക്കാറുണ്ട്..."
   【ഇബ്നു ഹിബ്ബാൻ: 7111】
🌼
*കരുണയുള്ള ഹൃദയത്തോട് അള്ളാഹു കാരുണ്യം കാണിക്കും. കരുണ കാണിക്കുക*

 عഉസാമ(റ)വില്‍ നിന്ന
 നിവേദനം: നബിﷺയുടെ പുത്രി സൈനബ(റ) തന്റെ പുത്രന് മരണമാസന്നമായിരിക്കുകയാണെന്നും അത്‌കൊണ്ട്  ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ച് കൊണ്ട്  നബിﷺയുടെ അടുത്തേക്ക് ആളെയയച്ചു. നബിﷺയാകട്ടെ പുത്രിക്ക് സലാം പറഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു: ‘അല്ലാഹു ﷻ വിട്ട് തന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേതു തന്നെയാണ്. എല്ലാകാര്യങ്ങള്‍ക്കും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുﷻവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട്  അവള്‍ ക്ഷമ കൈകൊള്ളട്ടെ’. അപ്പോള്‍ നബി ﷺ വരികതന്നെ വേണമെന്ന് സത്യം ചെയ്ത് കൊണ്ട് അവര്‍ വീണ്ടും  ആളെയയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി ﷺ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബിﷺയുടെ അടുത്തേക്ക് ഉയര്‍ത്തിക്കാണിച്ചു. ആ കുട്ടി നബിﷺയുടെ മടിയില്‍ കിടന്ന്  പിടയുന്നുണ്ടായിരുന്നു. നബിﷺയുടെ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇത് കണ്ടപ്പോ ള്‍ സഅദ്(റ)  ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ ഇതെന്താണ്..? (അങ്ങ് കരയുകയാണോ..!) നബി ﷺ പറഞ്ഞു: "ഇത് അല്ലാഹു ﷻ അവന്റെ ദാസന്‍മാരുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. കാരുണ്യമുള്ള തന്റെ ദാസന്മാരോടാണ് അല്ലാഹു ﷻ കരുണ കാണിക്കുക."
   【ബുഖാരി: 1284】
🌼
*അറിയാത്ത കാര്യങ്ങൾ ചോദിച്ചു പഠിക്കുന്നതിൽ ഒരു മടിയും പാടില്ല. അറിവ് നേടൽ ഉത്തമമായ ഒരു അമലാവുന്നു*

മുജാഹിദ് (റ) പറയുന്നു: ലജ്ജിക്കുന്നവനിക്കും, അഹങ്കാരിക്കും അറിവ് സമ്പാദിക്കാൻ കഴിയില്ല. ആയിശാ(റ) പറയുന്നു: സ്ത്രീകളുടെ കൂട്ടത്തിൽ ഏറ്റവും നല്ലവർ അൻസാറുകളായ സ്ത്രീകളാണ്. മതകാര്യങ്ങൾ പഠിക്കുന്നതിൽ ലജ്ജ അവർക്ക് തടസ്സമാകാറില്ല.
(സ്വഹീഹുൽ ബുഖാരി:1/38)
 
നമ്മേക്കാൾ പ്രായം അല്ലെങ്കിൽ സ്ഥാനം കുറഞ്ഞവരുടെ അടുക്കൽ നിന്നും
അറിവ് നുകരുന്നതിന് അഹങ്കാരമോ ലജ്ജയോ തടസ്സമാകാൻ പാടില്ല.
🌼
*എല്ലാ സ്നേഹങ്ങൾക്കും ഒരു അതിർവരമ്പുകൾ അനിവാര്യമാണ്, ഒരിക്കൽ സംഭവിക്കാവുന്ന മാറ്റങ്ങളിൽ അവർ ശത്രുവായും പിന്നീട് മിത്രമായും എത്തുമ്പോൾ ഖൽബ് തകരാതിരിക്കാൻ. സ്നേഹിക്കാം ബന്ധങ്ങൾക്കുള്ള വില മനസിലാക്കി അല്ലാഹുവിന്റെ മാർഗത്തിൽ*

*റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു*:
*നിന്റെ സ്നേഹിതനെ സ്നേഹിക്കുമ്പോൾ നീ നിയന്ത്രണ വിധേയമായി* *സ്നേഹിക്കുക.! പിന്നീടെന്നെങ്കിലുമൊരിക്കൽ അവൻ നിന്റെ ശത്രുവായേക്കാം.*! 
*നിന്റെ ശത്രുവിനെ വെറുക്കുമ്പോൾ നിയന്ത്രണ വിധേയമായി* *മാത്രം വെറുക്കുക.! പിന്നീടെന്നെങ്കിലുമൊരിക്കൽ അവൻ നിന്റെ സ്നേഹിതനായേക്കാം.!* 

◼️ചിലർ സ്നേഹിക്കുമ്പോൾ അങ്ങേയറ്റം സ്നേഹിക്കും. അത് പാടില്ല.! പരിധി വെട്ട് എല്ലാം സമർപ്പിച്ചുള്ള സ്നേഹം അല്ലാഹുﷻവിനോടും റസൂലിനോടും (ﷺ) മാത്രമേ പാടുള്ളൂ... 

 സാധാരണ ആളുകളെ സ്നേഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് - സ്നേഹിക്കുന്നവരുടെയും സ്നേഹിക്കപ്പെടുന്നവരുടെയും മനസ്സും സ്വഭാവവും എപ്പോഴും മാറിയേക്കാം. പിന്നീട് സ്നേഹിതൻ ശത്രുവായേക്കാം. 
കടുത്ത സ്നേഹം പുലർത്തിയിരുന്നവൻ ശത്രുവായിത്തീരുമ്പോൾ ശത്രുത കഠിനമാകും, നിരാശ വർദ്ധിക്കും.
അത് കഠിനമായ അതിക്രമങ്ങളിലേക്കും അപകടങ്ങളിലേക്കും നയിക്കും... ആത്മഹത്യ, അപായപ്പെടുത്തൽ, മാരണം ചെയ്യൽ തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാകും... അതിനാൽ അകൽച്ചയുടെ സാദ്ധ്യത മുന്നിൽ കണ്ട് മാത്രമേ അടുക്കാവൂ.., ബന്ധം വേർപിരിയേണ്ടി വന്നാൽ ഇരുവർക്കും അത് താങ്ങാൻ കഴിയണം ആ തരത്തിലേ അടുക്കാവൂ...
അല്ലാഹുﷻവിനോടും റസൂലിനോടും (ﷺ) അടുക്കുമ്പോൾ ഇത് പേടിക്കേണ്ടതില്ല. അവർ പിന്നീട് ശത്രുത പുലർത്തുകയില്ല, അവരോട് അടുത്തവൻ നിരാശപ്പെടേണ്ടി വരില്ല..! 

 ചിലർ ശത്രുത പുലർത്തുമ്പോൾ കഠിന ശത്രുത പുലർത്തും. അതും പാടില്ല.! മനുഷ്യ മനസ്സിന്റെ മാറ്റമനുസരിച്ച് പിന്നീട് അടുക്കേണ്ടി വരുന്ന പക്ഷം വലിയ സങ്കടവും പ്രയാസവുമുണ്ടാകാൻ ഇത് കാരണമാകും..! എത്ര അടുക്കാൻ ശ്രമിക്കുമ്പോഴും ശത്രുതയുടെ കാലത്ത് ചെയ്ത അതിക്രമങ്ങളും പറഞ്ഞ തോന്നിവാസങ്ങളും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും..! 

◼️ഈ വിഷയത്തിലുള്ള ഏറ്റവും നല്ല പരിഹാരം മുത്ത് നബി ﷺ പറഞ്ഞ
الحب في الله والبغض في الله 
എന്ന ഹദീസാണ്. അതായത് നമ്മുടെ സ്നേഹത്തിന്റെയും വെറുപ്പിന്റെയും ഏറ്റവും ഉയർന്ന മാനദണ്ഡം 'അല്ലാഹ്' ആയിരിക്കണം...

 അല്ലാഹുﷻവിന്റെ മാർഗത്തിൽ മാത്രം സ്നേഹിക്കുകയും, അല്ലാഹുﷻവിന്റെ മാർഗത്തിൽ മാത്രം വെറുക്കുകയും ചെയ്യുക..! 

 അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നവനെ ഒരു കാരണവശാലും സ്നേഹിക്കരുത്.! അത് സ്വന്തം മക്കളോ ഏറ്റവും വേണ്ടപ്പെട്ടവരോ ആയാൽ പോലും..! 

 അല്ലാഹുﷻവിന്റെ മാർഗത്തിൽ കൃത്യമായി ജീവിക്കുന്നവനെ ഒരു കാരണവശാലും വെറുക്കരുത്. അവൻ വ്യക്തിപരമായി എന്ത് പ്രശ്നമുള്ളവനാണെങ്കിലും
🌼
*വിനയമുള്ളവരും നന്ദിയുള്ളവരുമാവുക. താഴെ ഉള്ളവനിൽ നിന്നും മുകളിൽ ഉള്ളവനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ജീവിതം മുഴുവൻ ഒരു പഠനമാണ് ബിരുധാനാന്തര പഠനം. പഠിച്ചു പഠിച്ചു വിജയിക്കുക*


 അബ്ദുല്ലാഹിബ്നു അംറ് (റ)വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: രണ്ട് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അല്ലാഹു ﷻ അവനെ നന്ദിയുള്ളവനായും, ക്ഷമയുള്ളവനായും രേഖപ്പെടുത്തും. ഇവ രണ്ടും ആരിലെങ്കിലും ഇല്ലാതെ വന്നാൽ അല്ലാഹു ﷻ നന്ദിയുള്ളവനായോ ക്ഷമയുള്ളവനായോ രേഖപ്പെടുത്തുകയില്ല. 
അഥവാ മതകാര്യങ്ങളിൽ വല്ല വ്യക്തിയും തന്റെ മുകളിലുള്ളവനെ നോക്കി അവനെ അനുകരിക്കുകയും, ഭൗതിക സൗകര്യങ്ങളിൽ തന്റെ താഴെയുള്ളവനെ നോക്കി അല്ലാഹു ﷻ അയാളെക്കാൾ കൂടുതലായി തനിക്ക് നൽകിയ സൗകര്യങ്ങളിൽ അല്ലാഹുﷻവിനെ സ്തുതിക്കുകയും ചെയ്താൽ അല്ലാഹു ﷻ അവനെ നന്ദിയുള്ളവനും, സഹനശീലനുമായി രേഖപ്പെടുത്തും.
ആരെങ്കിലും മതകാര്യങ്ങളിൽ തന്റെ താഴെയുള്ളവനെ നോക്കുകയും, ഭൗതിക സൗകര്യത്തിൽ തന്റെ മുകളിലുള്ളവനെ നോക്കി തനിക്ക് നഷ്ടപ്പെട്ട സൗകര്യത്തിൽ ദുഃഖിക്കുകയും ചെയ്താൽ അല്ലാഹു ﷻ അവനെ നന്ദിയുള്ളവനായോ സഹനശീലനായോ രേഖപ്പെടുത്തുകയില്ല...
   【തിർമുദി: 2701】
0🌼
*വിജ്ഞാന വഴികളിലൂടെയെല്ലാം സഞ്ചരിച്ചു  ഒരു നല്ല വിജ്ഞാനിയാവണം*

ശാഫിഈ ഇമാമി(റ)നോട് ഒരാൾ ചോദിച്ചു: അങ്ങയ്ക്ക് വിജ്ഞാനത്തിനോടുള്ള തീക്ഷ്ണത എപ്രകാരമാണ്? മഹാൻ പറഞ്ഞു : ഞാനിതുവരെ കേൾക്കാത്ത വിജ്ഞാനത്തിൽ നിന്ന് ഓരോ അക്ഷരങ്ങള്‍ കേൾക്കുമ്പോഴും എന്റെ അവയവങ്ങൾക്കെല്ലാം കേൾവിശക്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുമായിരുന്നു. അങ്ങനെയാകുമ്പോൾ അവകൾക്കെല്ലാം ആ വിജ്ഞാനങ്ങൾ കേട്ടു ആസ്വദിക്കാമല്ലോ!
അയാൾ വീണ്ടും ചോദിച്ചു:  ഇൽമിനെ അങ്ങ് തേടുന്നത് എപ്രകാരമാണ്?
മഹാൻ:  ഒരു മകനല്ലാതെ മറ്റാരുമില്ലാത്ത സ്ത്രീ തന്റെ മകന്‍ നഷ്ടപ്പെട്ടാൽ അവനെ അവൾ എത്ര മാത്രം തേടിപ്പോവുമോ അതുപോലെയാണ് ഞാന്‍ ഇൽമിനെ തേടിയിരുന്നത്.
(തദ്കിറതുസ്സാമിഅ്:32)
🌼
മഅ്‌ഖലിബ്നു യസാറി(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രഭാതത്തിൽ ഒരാൾ മൂന്ന് തവണ 

 *ﺃَﻋُﻮﺫُ ﺑِﺎﻟﻠَّﻪِ اﻟﺴَّﻤِﻴﻊِ اﻟﻌَﻠِﻴﻢِ ﻣِﻦَ اﻟﺸَّﻴْﻄَﺎﻥِ اﻟﺮَّﺟِﻴﻢِ*

എന്ന ദിക്റും തുടർന്ന് സൂറത്ത് ഹശ്റിലെ അവസാനത്തെ മൂന്ന് ആയത്തുകളും ഓതിയാൽ എഴുപതിനായിരം മലക്കുകളെ അയാൾക്ക് വേണ്ടി ദുആ ചെയ്യാൻ അല്ലാഹു ﷻ നിശ്ചയിക്കും. വൈകുന്നേരം വരെ അവർ ഇയാൾക്ക് ദുആ ചെയ്ത്കൊണ്ടിരിക്കും. അന്നേദിവസം മരിച്ചാൽ അവൻക്ക് ശഹീദിന്റെ പ്രതിഫലമാണ്. വൈകുന്നേരം ഇത് ചൊല്ലിയാലും ഫലം ഇതുതന്നെ.
   【തുർമുദി: 2922】
0🌼
*തേടിയ കരങ്ങൾ ഒരിക്കലും തട്ടുകയില്ല ലോകൈക നാഥൻ കാരുണ്യവാനാണ്, ചോദിക്കുക വീണ്ടും ചോദിക്കുക വീണ്ടും ചോദിക്കുക*

അനസ് (റ) വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുﷻവിനോട് മൂന്നുതവണ സ്വര്‍ഗത്തെ ചോദിച്ചാല്‍, സ്വര്‍ഗം പറയും: “അല്ലാഹുവേ നീ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ...” ആരെങ്കിലും അല്ലാഹുﷻവിനോട് മൂന്ന്‍ തവണ നരകത്തില്‍ നിന്നും രക്ഷ ചോദിച്ചാല്‍, നരകം പറയും: “അല്ലാഹുവേ നീ അവനെ നരകത്തില്‍ നിന്നും സംരക്ഷിക്കണേ...”
   【തിർമുദി: 2772】
0🌼
*സത്യം സ്വർഗ്ഗവും കളവ് നരക മാർഗവും തന്നെ. സത്യം എത്ര ഭീകരമായിരുന്നു വന്നാലും മധുരമുള്ള കലാവിനേക്കാൾ ഹൃദയം ചേർക്കുക. പരീക്ഷണം അല്ലാഹുവിന്റെ വിജയ സൂചികയാണ്. നന്ദിയുള്ള അടിമ അകലാണ് പ്രധാനം. അള്ളാഹു ദുനിയാവും ആഖിറവും വിജയിക്കുന്നവരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ*

ഇബ്റാഹീം(റ) പറയുന്നു: ഞാനൊരിക്കൽ ഫുളൈൽ(റ) വിനോട് ചോദിച്ചു: " വിനയം എന്നാല്‍ എന്ത്?
മഹാൻ പറഞ്ഞു :സത്യത്തിന് മുന്നിൽ അടിപണിയലും അതിന് വഴിപ്പെടലുമാണ്. സത്യം ഒരു കുട്ടിയാണ് പറയുന്നതെങ്കിലും, ജനങ്ങളിൽ ഏറ്റവും വിവരം കുറഞ്ഞ ആളാണ് പറയുന്നതങ്കിലും അത് കേൾക്കാനും സ്വീകരിക്കാനുമുള്ള മനസ്ഥിതി ഉണ്ടാകലാണ് വിനയം.
(ഹിൽയതുൽ ഔലിയാഅ്)
🌼
*പതിവായി തൗബ ചെയ്യുക. കാരുണ്യവാനായ നാഥൻ എത്ര വലിയ പാപവും പൊറുത്തു തരും.*

അബൂസഈദ് അല്‍ ഖുദ്‌രി(റ)വില്‍ നിന്ന് നിവേദനം:നബി ﷺ പറയുകയുണ്ടായി: നിങ്ങളുടെ മുൻ സമുദായങ്ങളില്‍പ്പെട്ടവരിലൊരാള്‍ തൊണ്ണൂറ്റിയൊന്‍പതു പേരെ വധിക്കുകയുണ്ടായി. അങ്ങിനെ ഭൂമിയിലെ ഏറ്റവും വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു പുരോഹിതന്റെ അടുക്കല്‍ എത്തി. അയാളോട് തനിക്ക് തൗബയുണ്ടാകുമോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോള്‍ അയാള്‍ പറഞ്ഞു: ഇല്ല. അതോടെ ആ പുരോഹിതനെ അയാള്‍ വധിച്ചു; നൂറു തികച്ചു. പിന്നീട് ഭൂമിയിലെ ഏറ്റവും വലിയ പണ്ഡിതനെ ചോദിച്ചറിയുകയും അയാളോട് തനിക്ക് തൗബയുണ്ടാകുമോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോള്‍ അതെ, നിനക്കും തൗബക്കും ഇടയില്‍ ആരാണ് മറയിടാന്‍ എന്ന് അയാള്‍ ചോദിക്കുകയും അയാളുടെ പ്രദേശം വിട്ട് മറ്റൊരു സ്ഥലത്ത് അല്ലാഹുﷻവിനെ ആരാധിച്ച്‌  കഴിഞ്ഞ് കൂടുന്ന ഒരു വിഭാഗത്തോടൊപ്പം ചേരുവാനും കല്‍പിച്ചു. അയാള്‍ അങ്ങോട്ട് പുറപ്പെട്ടു. വഴിയില്‍ വെച്ച് അയാള്‍ മരണപ്പെടുകയും അനുഗ്രഹത്തിന്റെയും ശിക്ഷയുടേയും മലക്കുകൾ അദ്ദേഹത്തിന്റെ ആത്മാവ് സ്വീകരിക്കുവാന്‍ തര്‍ക്കിക്കുകയും ചെയ്തു. അപ്പോള്‍ ഒരു മനുഷ്യന്റെ രൂപത്തില്‍ അവിടെ വന്ന മറ്റൊരു മലക്ക് അവരോട് പറഞ്ഞു: അയാളുടെ നാട്ടിലേക്കും അയാള്‍ പോയിക്കൊണ്ടിരിക്കുന്ന നാട്ടിലേക്കുമുള്ള ദൂരം നിങ്ങള്‍ അളക്കുക. എന്നിട്ട് എങ്ങോട്ടാണോ അയാള്‍ കൂടുതൽ അടുത്തിരിക്കുന്നത് അവിടേക്ക് നിങ്ങള്‍ അയാളെ ചേര്‍ക്കുക. അങ്ങിനെ അയാള്‍ കൂടുതല്‍ അടുത്തിരിക്കുന്നത് നന്മയുടെ നാട്ടിലേക്കാണെന്ന് കണ്ടപ്പോള്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ അയാളുടെ ആത്മാവിനെ ഏറ്റെടുത്തു.
   【മുസ്ലിം: 2766】
🌼
‎‎‎‎‎‎‎‎‎‎*ജീവിതം പരീക്ഷണങ്ങളുടെ പറുദീസയാണെന്ന് തോന്നുന്ന നിമിഷങ്ങൾ ഉണ്ടായേക്കാം പക്ഷെ... *!എല്ലാം അനുഗ്രഹമാണ്. ലോകൈക നാഥനെ തിരിച്ചറിയാനുള്ള ഉത്തമ മാർഗം*

     ◼️സുഹൈബ് ബ്‌നു സിനാന്‍ (റ)വില്‍ നിന്നു നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ”വിശ്വാസിയുടെ കാര്യം അത്ഭുതകരംതന്നെ. തന്റെ കാര്യങ്ങള്‍ മുഴുക്കെയും അവന് ശുഭകരങ്ങളാണ്. വിശ്വാസിയല്ലാത്ത മറ്റൊരുത്തനും അതുണ്ടാകുന്നില്ല. ഒരു സന്തോഷഘട്ടം അവന് സംജാതമായാല്‍ അവന്‍ സൃഷ്ടാവിന് നന്ദി പ്രകടിപ്പിക്കുന്നു. അപ്പോഴവനത് മംഗളമാകുന്നു. ഒരു വിഷമഘട്ടം വന്നുഭവിക്കുമ്പോള്‍ അവന്‍ ക്ഷമിക്കുന്നു അങ്ങനെ അതുമവന് ശുഭകരമാകുന്നു.”
  (തുര്‍മുദി)

 ദുഃഖവും സന്തോഷവും മനുഷ്യജീവിതത്തിന്റെ രണ്ടു ഘടകങ്ങളാണ്. പല സന്ദര്‍ഭങ്ങളില്‍ പല നിലക്കും അവ മനുഷ്യനെ ബാധിച്ചുകൊണ്ടിരിക്കും. വികാരങ്ങളുടെ വിഹാരകേന്ദ്രമായ മനുഷ്യന് ഈ രണ്ടു വികാരങ്ങളാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നതും...

 എന്നാല്‍ ഇവിടെ ചിന്തനീയമായ കാര്യം ഒരു സത്യവിശ്വാസിക്ക് ഈ പരസ്പര വിരുദ്ധങ്ങളായ വികാരങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ അവനെങ്ങനെ അവ പ്രകടിപ്പിക്കണമെന്നതാണ്...

 ഇഹലോകം സത്യവിശ്വാസിയുടെ തടവറയും സത്യനിഷേധിയുടെ സ്വര്‍ഗവുമാണെന്ന തിരുവചനം ഒരു വിശ്വാസിയുടെ ജീവിതമെങ്ങനെയായിരിക്കണമെന്ന വസ്തുതയിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്.

 ജീവിതത്തില്‍ ഋതുഭേദങ്ങള്‍ പോലെയാണ് വികാരങ്ങളുടെ വേഷപ്പകര്‍ച്ചകള്‍ സംഭവിക്കുന്നത്. എന്നാല്‍ ഒരു സത്യവിശ്വാസി പരിപൂര്‍ണ നിയന്ത്രണത്തോടെ ആയിരിക്കണം തന്റെ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളെയും കണ്ടുമുട്ടേണ്ടത്. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അമിതമായ ആഘോഷപ്രകടനങ്ങള്‍ക്ക് അവന്‍ കച്ച മുറുക്കരുത്.

 കോപം വരുമ്പോള്‍ ഒരിക്കലും അവന് തന്റെ ശരീരത്തെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കെട്ടഴിച്ചുവിടരുത്. ദുഃഖകരമായ അവസരങ്ങളില്‍ ഒരിക്കലുമവന്‍ തന്റെ ശരീരത്തെ നാശത്തിലേക്ക് തള്ളിവിട്ടുകൂടാ. പ്രത്യുത, ഏതു സന്ദര്‍ഭങ്ങളിലും ഒരാത്മ സംയമനമുണ്ടാകുക എന്നത് വിശ്വാസിയിലുണ്ടായിരിക്കേണ്ട അതിപ്രധാന ഗുണമാണ്...

 ഉപര്യുക്തവചനത്തിലൂടെ പ്രവാചകന്‍ ﷺ ഒരു സത്യവിശ്വാസിയെ പഠിപ്പിക്കുന്നത് ജീവിതം എങ്ങനെ സൃഷ്ടാവിന്റ പൊരുത്തത്തിലും അതുവഴി ആത്മസംതൃപ്തി കൈവരുന്നവിധത്തിലും ആക്കിമാറ്റാമെന്ന മഹത്തായ പാഠമാണ്. ഒരുവിശ്വാസിക്കു മാത്രമവകാശപ്പെടാനുള്ള കഴിവെന്നാണ് ഇതിനെ പ്രവാചകര്‍ ﷺ വിശേഷിപ്പിച്ചത്.

 ഏതൊരു ഘട്ടത്തിലും സൃഷ്ടാവിനെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടെങ്കില്‍ ഒരാള്‍ക്ക് കനല്‍ക്കട്ടയെ തന്നെയും തണുത്തുറഞ്ഞ മഞ്ഞ് കഷ്ണമാക്കാന്‍ സാധിക്കും. ഒരു ആനന്ദമുഹൂര്‍ത്തം ആഗതമാകുമ്പോള്‍ ആദ്യം വിശ്വാസി ചെയ്യുക, അവസരം തനിക്കു പ്രദാനം ചെയ്ത സൃഷ്ടാവിന് സ്തുതി കീര്‍ത്തനങ്ങൾ അര്‍പ്പിക്കുകയായിരിക്കും.

 ഇനി അവന് നേരിടേണ്ടിവരുന്നത് ദുര്‍ഘടമായ ഒരു വിഷമസന്ധിയാണെങ്കില്‍ എല്ലാം അല്ലാഹുﷻവിന്റെ അലംഘനീയമായ വിധിയാണെന്ന് കരുതി ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവന്‍ സന്നദ്ധനായിരിക്കും.

 ഈ മഹത്തരമായ സ്വഭാവ വിശേഷം സൂചിപ്പിക്കുന്നത് ഐഹിക ജീവിത വ്യവഹാരങ്ങളുടെ നൈമിഷികതയെയും പാരത്രിക ലോകത്തിന്റെ ശാശ്വത നിലനില്‍പ്പിനെയുമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദുനിയാവ് കാര്യമാക്കാതെ പരലോകചിന്തയുമായി കഴിയുന്ന ഒരാളില്‍ നിന്നേ ഇത്തരം സ്വഭാവം പ്രകടമാവുകയുള്ളൂ. അവന്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസിയും...

 അടിമകളില്‍ അത്യുത്തമരായിരുന്നിട്ടുകൂടി കാലില്‍ നീര്‍ വന്നു വീര്‍ക്കുവോളം നിസ്‌കരിക്കുവാന്‍ അല്ലാഹുﷻവിന്റെ തിരുദൂതര്‍ ﷺ തയ്യാറായത്, തനിക്ക് സൃഷ്ടാവ് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് താന്‍ കൃതജ്ഞതയുള്ളവന്‍ ആയിരിക്കണമെന്ന ഉത്തമബോധമുള്ളതു മൂലമായിരുന്നെങ്കില്‍, ഉമ്മു സുലൈം(റ)ക്കും ഭര്‍ത്താവ് അബൂഥല്‍ഹ(റ)വിനും തങ്ങളുടെ അരുമ സന്തതി മരണത്തിനു കീഴടങ്ങിയ അവസരത്തില്‍ പോലും ക്ഷമയും സഹനവും കൈകൊള്ളാന്‍ സാധിച്ചത് അല്ലാഹു ﷻ ഉദ്ദേശിച്ച രീതിയില്‍ മാത്രമേ കാര്യങ്ങള്‍ സംഭവിക്കൂ എന്ന ഉത്തമ വിശ്വാസം മൂലമായിരുന്നു.

 മാതൃകാപുരുഷന്മാരായ സഹാബി വര്യന്മാരെ സര്‍വായുധവിഭൂഷിതരായ ശത്രുസൈന്യത്തോട് ഏറ്റുമുട്ടി രക്തസാക്ഷ്യം വരിക്കാന്‍ പ്രേരിപ്പിച്ചതും ഐഹിക ജീവിതം ഒരു ജീവിതമേ അല്ലെന്ന അവരുടെ നിലപാടുകളായിരുന്നു.

 അവാര്‍ഡ് നഷ്ടപ്പെടുമ്പോള്‍ മനോനില തെറ്റി അസ്ത്രപ്രജ്ഞരായി വീഴുന്ന അഭിനവ സാംസ്‌കാരിക നായകരും, ദുഃഖഭാരം താങ്ങാനാവാതെ ആത്മഹത്യചെയ്യുന്ന ദുര്‍ബല ചിത്തരും എല്ലാം കണ്ടു പഠിക്കേണ്ടത് മുന്‍പറഞ്ഞ മാതൃകാരത്‌നങ്ങളുടെ ജീവിതമാണ്. തനിക്കുണ്ടായിരുന്ന സമ്പത്ത് നേര്‍മാര്‍ഗത്തില്‍ നിര്‍ലോഭം ചെലവഴിച്ച ഉസ്മാന്‍(റ)വും അബൂബക്കര്‍ സിദ്ദീഖ്(റ)വും മറ്റും അഭിനവ മുതലാളിത്തമ്പുരാക്കളുടെ കണ്ണുതുറപ്പിക്കേണ്ടവരാണ്...

 വിശുദ്ധഖുര്‍ആനില്‍ അല്ലാഹു ﷻ പറഞ്ഞു: ”അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. വല്ല വിപത്തും തങ്ങള്‍ക്കുനേരിടുമ്പോള്‍, നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ് എന്ന് പറയുന്ന ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക” 
  (ബഖറ 155, 156)

 സങ്കീര്‍ണഘട്ടങ്ങളില്‍ സംയമനം പാലിച്ച്  ക്ഷമ കൈക്കൊള്ളാന്‍ ആജ്ഞാപിക്കുന്ന ഖുര്‍ആന്‍ തന്നെ മനുഷ്യനെ ദുരഭിമാനത്തില്‍നിന്നും അമിതാഹ്ലാദത്തില്‍നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്.

 ”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി) നടക്കുകയുമരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഏതൊരുത്തനെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ലുഖ്മാന്‍: 19) എന്ന വചനത്തിലൂടെ അല്ലാഹു ﷻ സൃഷ്ടികളെ ധനത്തിന്റെയും തറവാടിത്തത്തിന്റെയും മഹിമ പറഞ്ഞ് ആഹ്ലാദിക്കുന്നതില്‍ നിന്നും വിലക്കുകയാണ് ചെയ്യുന്നത്.

 മനുഷ്യന്‍ അനന്തമായ തന്റെ പ്രയാണത്തിനിടയില്‍ വിശ്രമാര്‍ത്ഥം കയറിപ്പറ്റുന്ന സത്രമാണ് ഇഹലോകം. ഇവിടെ എല്ലാം നശ്വരമാണ്. ഇവിടത്തെ ആനന്ദങ്ങളും ആഹ്ലാദങ്ങളും നൈമിഷികം മാത്രം. ദുഃഖങ്ങളും വിഷമങ്ങളും കേവലം പോക്കുവെയിലുകളും. പിന്നെന്തിന് മതിമറന്ന് ആനന്ദിക്കാന്‍ നാം മുന്നോട്ടുവരണം? എന്തിന് ദുര്‍വിധിയോര്‍ത്ത് വ്യാകുലപ്പെടണം? എല്ലാം സൃഷ്ടാവിന്റെ ഉദ്ദേശ്യാനുസൃതം സംഭവിക്കുന്നു. നാം സമചിത്തരായിരിക്കുക...
റബ്ബ് സുബ്ഹാനഹുവതാല അനുഗ്രഹിക്കട്ടെ..,
🌼
*സ്വലാത്ത് എന്ന രക്ഷാ കവചത്തെ മുറുകെ പിടിക്കുക*

 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ; ഏതൊരാളുടെ അടുക്കൽ റമളാൻ പ്രവേശിക്കുകയും എന്നിട്ട് പാപം പൊറുക്കാത്തവനായി അതിൽ നിന്ന് പിരിയുകയും ചെയ്താൽ അവനും നശിക്കട്ടെ; ഏതൊരാളുടെ അടുക്കൽ വൃദ്ധരായ മാതാപിതാക്കളെ എത്തിച്ചിട്ട് എന്നിട്ട് അവനു സ്വർഗം നേടാൻ സാധിക്കാതെ വരികയും ചെയ്താൽ അവനും നശിക്കട്ടെ...
   【തിർമിദി: 3545】
🌼
*പെരുന്നാള്‍ മഹത്തരമായൊരു ആരാധനയാണെന്ന് നാം പറഞ്ഞു. അത് കൊണ്ട് തന്നെ ഈ ആരാധന പൂര്‍ണ്ണമാകാനും അതിന്റെ പൂര്‍ണ്ണ പ്രതിഫലം ലഭിക്കാനും ധാരാളം അനിവാര്യ ഘടകങ്ങളുണ്ട്. ഈ ഘടകങ്ങളും സുന്നത്തുകളും ചേരുവകളും ഒന്നിച്ചു വരുമ്പോഴാണ് പെരുന്നാള്‍ സുദിനം ധന്യമാകുന്നത്...*

 പെരുന്നാള്‍ പ്രഭാതമാകുന്നതോടെ അതിന്റെ സുന്നത്തുകള്‍ ആരംഭിക്കുന്നു. പെരുന്നാള്‍ കുളി കുളിക്കുക എന്നതാണ് ആദ്യത്തേത്. ഇത് കേവലം ഒരു കുളിയായി നമ്മള്‍ മനസ്സിലാക്കരുത്. പെരുന്നാളിന്റെ സുന്നത്ത് കുളിയെ ഞാന്‍ കുളിക്കുന്നുവെന്ന നിയ്യത്തോടെ തന്നെവേണം കുളി നടക്കാന്‍. എങ്കിലേ കുളിയുടെ പ്രതിഫലം ലഭിക്കുകയുള്ളൂ. അല്ലാതെ, കുറെ എണ്ണ തേച്ച് പുതിയ സോപ്പ് ഉപയോഗിച്ച് കുളിച്ചത് കൊണ്ട് കാര്യമില്ല. നിയ്യത്തുകള്‍ കൊണ്ടാണ് ആരാധനകള്‍ സ്വീകരിക്കപ്പെടുന്നത്. അര്‍ദ്ധരാത്രിയോടെയാണ് പെരുന്നാള്‍ കുളിക്കുള്ള സമയം പ്രവേശിക്കുക. അതിന് ശേഷം നിസ്‌കാരത്തിന് മുമ്പ് എപ്പോഴും അത് നിര്‍വ്വഹിക്കാവുന്നതാണ്...

 സുഗന്ധം പൂശല്‍, പുതിയ വസ്ത്രം ധരിക്കല്‍, ഭംഗിയുള്ള വസ്ത്രം ധരിക്കല്‍ തുടങ്ങിയവയാണ് മറ്റുസുന്നത്തുകള്‍. പള്ളിയിലേക്കു പോകാന്‍ ഒരു വഴിയും തിരിച്ചുവരാന്‍ മറ്റൊരു വഴിയും തെരെഞ്ഞെടുക്കല്‍ നല്ലതാണ്. പോവുന്നത് ദൂരം കൂടിയ വഴിയിലൂടെയും തിരിച്ചുവരുന്നത് ദൂരം കുറഞ്ഞ വിഴിയിലൂടെയും ആകേണ്ടതാണ്. ചവിട്ടടികള്‍ക്കനുസരിച്ച് പ്രതിഫലം കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണിത്...

 തക്ബീര്‍ ചൊല്ലല്‍: പെരുന്നാളിന്റെ മധുരവും സൗന്ദര്യവും മുറ്റിനില്‍കുന്നതാണ് തക്ബീര്‍ ധ്വനികള്‍. സമയാവുന്നതോടെ വിശ്വാസിയുടെ അധരങ്ങളില്‍ നിന്നും തക്ബീറിന്റെ മന്ത്ര ധ്വനികള്‍ ഉയരുന്നു. അത് കേട്ടുകൊണ്ടാണ് ഇതരമതസ്ഥര്‍ പെരുന്നാളിന്റെ സമാഗമം മനസ്സിലാക്കുന്നത്. വിശ്വാസികള്‍ തന്നെ അതിന്റെ മായാവലയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അന്തരീക്ഷം മുഴുക്കെ ദിവ്യസ്മരണകള്‍ കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. പെരുന്നാളില്‍ മനുഷ്യന്‍ പുനര്‍ജനിക്കുന്നതിന്റെ മറ്റൊരു ഘട്ടമാണിത്. ഏകനായ റബ്ബിന്റെ പരീക്ഷണത്തില്‍ വിജയിച്ചതിന് നന്ദി സൂചകമായി മഹാനായ ഇബ്‌റാഹീം നബി (അ)ഉം ഇസ്മാഈല്‍ നബിയും (അ) ജിബ്‌രീലും (അ) മുഴക്കിയ തക്ബീര്‍ ധ്വനികളുടെ അനുരണനങ്ങളാണിവ. അവ ഇന്നും മാലോകര്‍ക്കുമുമ്പില്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തൗഹീദിന്റെ ഈ വിജയാഘോഷങ്ങള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ ആവേശം സൃഷ്ടിക്കുന്നതാണ്...
ഒരു നിമിഷം നമുക്കിത് ഏറ്റുചെല്ലാം...

"അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹുഅക്ബര്‍ അല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് "

 പ്രധാനമായും പെരുന്നാളിനോട് അനുബന്ധിച്ച് ചൊല്ലുന്ന തക്ബീറുകള്‍ മൂന്ന് വിധത്തിലാണ്. ചെല്ലേണ്ട സമയത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നിര്‍ണ്ണയം.

 ആദ്യമായി ദുല്‍ഹിജ്ജ ഒന്നുമുതല്‍ പത്ത് വരെയുള്ളകാലം. അതിനിടക്ക് ആട്, മാട്, ഒട്ടകം തുടങ്ങിയവയെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. നാല്‍ക്കാലി മൃഗങ്ങളെ അവര്‍ക്ക് നല്‍കിയതിന് അറിയപ്പെട്ട ചില നിശ്ചിത ദിവസങ്ങളില്‍ അല്ലാഹുവിന്റെ നാമം പ്രകീര്‍ത്തനം ചെയ്യാന്‍ വേണ്ടി(സൂറത്തുല്‍ ഹജ്ജ് 28)എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തിലാണിത്. അറിയപ്പെട്ട ദിവസങ്ങള്‍ എന്നത് കൊണ്ടുള്ള വിവക്ഷ ദുല്‍ ഹിജ്ജ് മാസം ഒന്നുമുതല്‍ പത്ത് വരെ ദിവസങ്ങളാണെന്ന് ഇബ്‌നു അബ്ബാസ്(റ)വും ഇമാം ശാഫിഈ(റ) അടക്കമുള്ള ഭൂരിപക്ഷം പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്...

 പെരുന്നാളിന്റെ രാത്രി മഗ്‌രിബ് മുതല്‍ നേരം വെളുത്ത് പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാം തക്ബീര്‍ കെട്ടുന്നത്‌വരെ ചെല്ലുന്ന തക്ബീറാണ് രണ്ടാമത്തേത്. രണ്ട് പെരുന്നാളിലും ഈ തക്ബീര്‍ സുന്നത്തുണ്ട്. നിസ്‌കാരത്തിന് ശേഷം എന്നോ മറ്റോഉള്ള ഉപാധികള്‍ ഇല്ലാത്തതിനാല്‍ മുഥ്‌ലഖായ അഥവാ മുര്‍സലായ തക്ബീര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. നിസ്‌കാരാനന്തരം ഇത് ചൊല്ലുന്നപക്ഷം നിസ്‌കാര ശേഷമുള്ള ദിക്‌റുകളും ദുആയും കഴിഞ്ഞ ശേഷംമാത്രമേ ചൊല്ലാന്‍ പാടുള്ളൂ. നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിയതിന് അല്ലാഹുവിന് തക്ബീര്‍ചൊല്ലുവാനും(2:185) എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇത് ചെറിയ പെരുന്നാളിനുള്ള തെളിവാണെങ്കിലും വലിയ പെരുന്നാളും ഇതിലേക്ക് ഖിയാസാക്കി പരിഗണിക്കപ്പെടുന്നു...

 പുരുഷന്മാര്‍ ശബ്ദമുയര്‍ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്. എന്നാല്‍ അന്യപുരുഷന്മാരുള്ളിടത്ത് സ്ത്രീകള്‍ ശബ്ദമുയര്‍ത്താന്‍ പാടില്ല. ആരുമില്ലെങ്കില്‍ അവര്‍ക്കും ഉച്ചത്തില്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പക്ഷേ പുരുഷന്മാരെ പോലെ ശബ്ദമുഖരിതമാക്കേണ്ടതില്ല എന്നുമാത്രം. ഈ തക്ബീറിന് എവിടെ വെച്ച് എങ്ങനെയെന്ന യാതൊരു നിബന്ധനയുമില്ല. എവിടെ വെച്ചും എപ്പോഴും അത് ചൊല്ലിക്കൊണ്ടേയിരിക്കണം. വീടുകളും പള്ളികളും റോഡുകളും അങ്ങാടികളും തക്ബീര്‍കൊണ്ട് മുഖരിതമാകണം. നിന്നും ഇരുന്നും കിടന്നും നടന്നും തക്ബീര്‍ ചൊല്ലാവുന്നതാണ്. ഖുര്‍ആന്‍ പാരായണം, ദിക്ര്‍ ചൊല്ലല്‍, സ്വാലാത്ത് തുടങ്ങിയവയേക്കാള്‍ പെരുന്നാളിന്റെ രാത്രി തക്ബീര്‍ ചൊല്ലുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്...

 ഉപാധി (മുഖയ്യദ്)യുള്ള തക്ബീറുകളാണ് മൂന്നാമത്തേത്. നിസ്‌കാരത്തിന്റെശേഷം എന്ന ഉപാധിയുള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. അറഫ ദിവസത്തിലെ സുബ്ഹ് മുതല്‍ ദുല്‍ഹിജ്ജ പതിമൂന്നിലെ അസ്‌റ് വരെയുള്ള ഓരോ നിസ്‌കാര ശേഷവും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. തക്ബീറുകള്‍ ചൊല്ലിയ ശേഷമാണ് നിസ്‌കാരത്തിന് ശേഷമുള്ള ദിക്‌റുകള്‍ ചൊല്ലേണ്ടത്. ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് പുറമെ ഈ സമയങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്‌കാരങ്ങള്‍, ഖളാഅ് വീട്ടുന്ന നിസ്‌കാരങ്ങള്‍, ജനാസ നിസ്‌കാരം തുടങ്ങിയവക്ക് ശേഷവും തക്ബീര്‍ സുന്നത്താണ്. എന്നാല്‍ തക്ബീര്‍ സുന്നത്തുള്ള കാലയളവില്‍ നഷ്ടപ്പെട്ട നിസ്കാരം പിന്നീട് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ ചൊല്ലേണ്ടതില്ല. നിശ്ചിത സമയം കഴിഞ്ഞ് പോയി എന്നത്‌കൊണ്ടാണിത്. എന്നാല്‍ നിസ്‌കാര ശേഷം അത് ചൊല്ലാന്‍ മറന്നുപോയാല്‍ ഓര്‍മ്മ വരുമ്പോള്‍ അത്‌വീണ്ടെടുക്കാവുന്നതാണ്. എന്നാല്‍ അയ്യാമുത്തശ്‌രീഖ് കഴിയുന്നതോടെ അതിനുള്ള അവസരവും നഷ്ടമാകുന്നു.

 പെരുന്നാള്‍ രാവുകള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കല്‍ പ്രതിഫലമുള്ള കാര്യമാണ്. പെരുന്നാളിന്റെ രണ്ട് രാത്രിയും ഒരാള്‍ ഇബാദത്തുകള്‍ കൊണ്ട് സജ്ജീവമാക്കിയാല്‍ മരിക്കുന്ന ദിവസം അയാളുടെ ഹൃദയം മരിക്കില്ല എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. പെരുന്നാള്‍ രാവും വെള്ളിയാഴ്ച്ചരാവും ഒത്ത്‌വരുമ്പോള്‍ അന്നത്തെ സുകൃതങ്ങളുടെ പ്രതിഫലം ഇരട്ടിയായിട്ടാണുണ്ടാവുക. വെള്ളിയാഴ്ചദിവസത്തെപോലെ പെരുന്നാള്‍ ദിവസവും പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള ദിവസങ്ങളാണ്

*❓പെരുന്നാൾ കുളിയെ പറ്റി ഒന്ന് വിശദീകരിക്കാമോ..?*

*A*  പെരുന്നാളിന് വേണ്ടി കുളിക്കൽ സുന്നത്താണ്...
  (ഖുലാസ, തുഹ്ഫ 3/48)

*◼️നിയ്യത്ത് :*
ചെറിയ (ബലി) പെരുന്നാളിന്റെ സുന്നത്തായ കുളിയെ ഞാൻ കരുതി... 
  (തുഹ്ഫ 2/468)

*◼️സമയം :*
പെരുന്നാൾ ദിവസത്തെ അർദ്ധരാത്രി മുതൽ പെരുന്നാൾ ദിനത്തിലെ സൂര്യസ്തമയം വരെയാണ്. സുബ്ഹിക്ക് ശേഷം കുളിക്കലാണ് ഏറ്റവും ഉത്തമം...
  (നിഹായ 2/392, ശർവാനി 3/47)

പെരുന്നാളിന്റെ കുളി നഷ്ടപ്പെട്ടവന് അത് ഖളാഅ് വീട്ടൽ സുന്നത്തുണ്ട്...
(ഫത്ഹുൽ മുഈൻ 142, ശർവാനി 2 / 466)

പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർക്കും കുളി സുന്നത്തുണ്ട്...
  (തുഹ്ഫ 2/465)

ആർത്തവകാരിക്കും നിഫാസ്കാരിക്കും പ്രസ്തുത കുളി സുന്നത്തുണ്ട്...
  (ശർവാനി 3/47)

നിർബന്ധ കുളിയോടൊപ്പം പെരുന്നാളിന്റെ കുളിയെ കരുതിയാൽ മതിയാകും. രണ്ടും കരുതിയാൽ രണ്ടിന്റെ കൂലി ലഭിക്കും. എന്നാൽ നിർബന്ധ കുളി നിർവഹിച്ച ശേഷം പെരുന്നാളിന്റെ കുളി നിർവഹിക്കലാണ് ഏറ്റവും ഉത്തമം...
 (തുഹ്ഫ ശർവാനി സഹിതം 2 / 285,286)

 വകതിരിവ് എത്താത്ത കുട്ടിയെ കുളിപ്പിക്കൽ രക്ഷിതാവിന് സുന്നത്തുണ്ട് ...
  (ജമൽ 2 /98)
0🌼
*പവിത്രത കാത്തു സൂക്ഷിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ*

കഅ്‌ബ് (റ) പറയുന്നു: ഒരാൾ റമളാനിലെ നോമ്പ് എടുക്കുകയും, ഇപ്രകാരം സ്വന്തത്തോട് പറയുകയും ചെയ്തു: "റമളാൻ അവസാനിച്ചാലും അല്ലാഹുﷻവിനോട് എതിർ കാണിക്കുകയില്ല." എന്നാൽ അവൻ സ്വർഗ്ഗത്തിൽ യാതൊരു വിചാരണയും ചോദ്യം ചെയ്യലുമില്ലാതെ പ്രവേശിച്ചു. 

 ഒരാൾ റമളാനിലെ നോമ്പ് എടുക്കുകയും ഇപ്രകാരം സ്വന്തത്തോട് പറയുകയും ചെയ്തു: "റമളാൻ കഴിഞ്ഞാൽ (റബ്ബിനോട്) തെറ്റ് ചെയ്യണം" എന്നാൽ അവന്റെ നോമ്പുകൾ സ്വീകരിക്കപ്പെടാതെ മടക്കപ്പെടുന്നതാണ്...
  (ലത്വാഇഫുൽ മആരിഫ് : 215)
0🌼
‎‎‎‎‎‎‎‎‎‎‎
*സൂക്ഷ്മത പാലിക്കുക.*
*മക്കയില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. രീഥ ബിന്‍ത് സഅദ്‌ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. രാവിലെ മുതല്‍ അവര്‍ നൂല്‍ നൂല്‍ക്കും. നല്ല ശക്തിയും ഉറപ്പുമുള്ള രീതിയിലായിരുന്നു അവര്‍ നൂല്‍ നൂറ്റിരുന്നത്. എന്നാല്‍ വൈകുന്നേരമായാല്‍ ഓരോ ഇഴകളായി അവര്‍ അത് അഴിച്ചു കളയുകയും ചെയ്യും. ചെയ്തതു മുഴുവന്‍ നിമിഷനേരം കൊണ്ട് ഉടച്ചുകളയുമെന്നര്‍ത്ഥം...*

     🌺ആ സ്ത്രീകഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: “വളരെ ബലത്തില്‍ നൂല്‍ നൂറ്റശേഷം സ്വയം പല ഇഴകളായി അഴിച്ചുകളഞ്ഞ സ്ത്രീയെപോലെ നിങ്ങളാവരുത് ” 
  (അന്നഹ്ല്‍ – 92)

 വിശ്വാസിയുടെ മനസ്സില്‍ സന്തോഷത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു കടന്നുവന്ന റമളാന്‍ കടന്നുപോവുന്ന ഈ വേളയില്‍ ഈ ചരിത്രകഥക്ക് ഏറെ പ്രസക്തിയുണ്ട്... 

*◼️എത്ര സന്തോഷത്തോടെയാണ്...*

   എത്ര സന്തോഷത്തോടെയാണ് നാം റമളാനെ എതിരേറ്റത്. നമ്മുടെ മനസ്സും ശരീരവും ശുദ്ധമാക്കി റമളാനിലൂടെ നാം സഞ്ചരിച്ചിച്ചു. നിസ്കാരങ്ങള്‍ കൃത്യസമയത്ത് വീട്ടിൽ നിന്നാണെങ്കിലും (കൊറോണ കാരണം പള്ളികൾ അടച്ചല്ലോ) ജമാഅത്തായി നിസ്കരിച്ചു. ഖുര്‍ആന്‍ ഓതി. സക്കാത്തും സ്വദഖയും നല്‍കി. അല്ലാഹുﷻവിനോട് കൂടുതല്‍ അടുത്തു. മറ്റുള്ളവനെക്കുറിച്ച് ഇഷ്ടമില്ലാത്തതും ഇല്ലാത്തതും പറയുന്നത് നിറുത്തി. ഒരു മാസംകൊണ്ട് ജീവിതത്തിന്റെ നിഖില മേഖലകളിലും മാറ്റം വരുത്തി...

 ശവ്വാല്‍ പിറ കാണുന്നതോടെ നാം ഈദ്‌ ആഘോഷത്തിലേക്ക്‌ നീങ്ങാനിരിക്കുകയാണ്. സക്കാത്ത്‌ അല്‍-ഫിത്ര്‍ നല്‍കി പെരുന്നാള്‍ നിസ്കാരം കൂടി കഴിയുന്നതോടെ നാം ഇതുവരെ നേടിയെടുത്ത ഈ മതകീയ ഊര്‍ജ്ജം ഇനി ഊര്‍ന്നൊലിക്കാന്‍ തുടങ്ങും. അടുത്ത ഒരു വര്‍ഷത്തേക്കായി സംഭരിച്ച ഈ ദൈവിക ഊര്‍ജ്ജം നാം നിലനിറുത്താന്‍ നമുക്ക് സാധിക്കാറുണ്ടോ..?

*◼️ലക്ഷ്യം നേടിയോ..?*

   നോമ്പിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറഞ്ഞത് തഖ്‌വ അല്ലെങ്കില്‍ ദൈവിക ഭക്തിയാണ്. അത് നാം നേടിയോയെന്നാണ് ഈ വിടപറച്ചിലിന്‍റെ വേളയില്‍ നാം വിലയിരുത്തേണ്ടത്. അല്ലാഹു ﷻ കല്പിച്ചത് അനുസരിക്കാനും നിരോധിച്ചത് തിരസ്കരിക്കാനുമുള്ള ആര്‍ജവമാണ് തഖ്‌വ...

 റമളാനിലെ ഒരു മാസം നീണ്ട പരിശീലന കളരിയിലൂടെ അത് നമുക്ക് നേടാനായിട്ടില്ലെങ്കില്‍ നമുക്ക്‌ എവിടെയോ പിഴച്ചിട്ടുണ്ടെന്നു വ്യക്തം. നമ്മുടെ തഖ്‌വയുടെ ഗ്രാഫ്‌ ഉയര്‍ന്നോ താഴ്ന്നോയെന്നു നാം സ്വയം പരിശോധിക്കേണ്ട വേളയാണിത്. അപ്പോഴേ കേവലം ഒരു ആചാരത്തിനപ്പുറം നമ്മുടെ വ്യക്തിജീവിതത്തില്‍ റമളാന്‍ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കാനാവൂ...

*◼️അമലുകള്‍ സ്വീകരിക്കപ്പെട്ടോ..?*

   എത്ര അമലുകള്‍ ചെയ്തുവെന്നതിനേക്കാള്‍ പ്രധാനമാണ് എത്ര സ്വീകരിക്കപ്പെട്ടു എന്നത്. ശര്‍ത്തുകളും ഫര്‍ളുകളും പാലിച്ചുകൊണ്ട് നാം ഒരു സല്‍കര്‍മ്മം ചെയ്‌താല്‍ അത് സഹീഹാകും, അല്ലെങ്കില്‍ സാധുവാകും. അതായത്‌ അത് ചെയ്യാത്തതിന്റെ പേരില്‍ നാം ശിക്ഷിക്കപ്പെടുകയില്ല. എന്നാല്‍ അത് സ്വീകരിക്കപ്പെട്ടാല്‍ മാത്രമേ അല്ലാഹുﷻവിന്റെ അടുക്കല്‍ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളൂ...

 ഖുര്‍ആന്‍ പറഞ്ഞത്‌ ദൈവഭക്തിയുള്ളവരില്‍ നിന്ന് മാത്രമേ അല്ലാഹു ﷻ സ്വീകരിക്കുകയുള്ളൂ എന്നാണ്. അലി (റ) പറഞ്ഞു. “നിങ്ങള്‍ അമലുകളേക്കാള്‍ അമലുകള്‍ സ്വീകരിക്കപ്പെടുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ദൈവ ഭക്തിയുള്ളവരില്‍ നിന്ന് മാത്രമേ അല്ലാഹു ﷻ സ്വീകരിക്കുകയുള്ളൂവെന്നു അല്ലാഹു ﷻ പറഞ്ഞത്‌ നിങ്ങള്‍ കേട്ടിട്ടില്ലേ”

 അത് കൊണ്ടു തന്നെ നമ്മുടെ മുന്‍ഗാമികള്‍ ഓരോ പ്രവര്‍ത്തനം കഴിയും തോറും അവര്‍ തങ്ങളുടെ അമലുകള്‍ സ്വീകരിക്കപെട്ടോയെന്ന കാര്യത്തില്‍ വളരെ വ്യാകുലരായിരുന്നു. ഒരോ റമളാന് ശേഷവും ആറുമാസം, കഴിഞ്ഞ റമളാനിലെ അമലുകള്‍ സ്വീകരിക്കപ്പെടാനും ശേഷം ആറുമാസം, അടുത്ത റമളാന്‍ ലഭ്യമാവാന്‍ വേണ്ടിയും അവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു...

*ഒരു സല്‍കര്‍മ്മത്തിനു ശേഷം വീണ്ടും ഒരാള്‍ മറ്റു സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അത് ആ അമല്‍ സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണെന്നു പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ റമളാനു ശേഷം നാം തെരഞ്ഞെടുക്കുന്ന പാത നമ്മുടെ റമളാന്റെ സ്വീകാര്യതയെക്കുറിച്ച് സംസാരിക്കും...*

*റമളാൻ അനുകൂലമായി സാക്ഷി പറയുന്നവരിൽ റബ്ബ് സുബ്ഹാനഹുവതാല നാം ഏവരെയും ഉൾപ്പെടുത്തട്ടെ..,*
🌼
*അല്ലാഹുവിന്റെയും അവന്റെ വിധി വിളക്കുകളെയും മുഖവുരക്കെടുക്കാതെ. അസത്യമായതിനെ സൃഷ്ടിച്ചു അവന്റെ അടിമകളെ ബുദ്ധിമുട്ടിലാക്കുന്നവർ ചിന്തിക്കുക. ആഭിചാരം നരകവും ദുർ ചിന്തകളിലൂടെ നിങ്ങൾ നശിപ്പിക്കുന്നമത് നിങ്ങളുടെ ദുനിയാവും ആഖിറവുമാണെന്ന്. അല്ലാഹുവിന്റെ മുമ്പിൽ ഒന്നിനും മറയിടാൻ കഴിയുകയില്ല. നാളെ മുത്ത് നബിയുടെ ഷഫാഅത്ത് ലഭിക്കുക ഇല്ല. നിന്റെ ശരീരരത്തെയും മനസിനെയും നീ ശുദ്ധികരിക്കുക നിന്റെ മേൽ നിസ്കാരം വരുന്നതിന് മുൻപ്*

അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: റസുൽ ﷺ പറഞ്ഞു: അല്ലാഹു ﷻ നിങ്ങളുടെ മൂന്ന് കാര്യങ്ങൾ ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, നിങ്ങൾ ഭിന്നിക്കാതെ അല്ലാഹുﷻവിന്റെ പാശ്വത്തെ മുറുകെ പിടിക്കുക. ഇവ അവൻ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കുടുതൽ കുടുതൽ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക. എന്നിവ അവൻ വെറുക്കുകയും ചെയ്യുന്നു.
   【മുസ്‌ലിം: 1715】
🌼
*മടിക്കാതെ കൊടുക്കാം അവകാശികൾക്കായി, ഉള്ളവനും ഇല്ലാത്തവനും വിത്യസ്തമായി പരീക്ഷിക്കപെടുന്ന ഈ നാളുകളിൽ* 

ഒരു ഹദീസിൽ ഇപ്രകാരം കാണാം:
ഫിത്വർ സകാത്ത് കൊടുക്കുന്നവർക്ക് പത്ത് പ്രത്യേകതകൾ ലഭിക്കും

1 - അവന്റെ ശരീരം ദോഷങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നു.

2- നരകത്തിൽ നിന്ന് മോചനം ലഭിക്കുന്നു.

3- എടുത്ത നോമ്പുകൾ സ്വീകാര്യമുള്ളതാവുന്നു.

4- അവനിക്ക് സ്വർഗം നിർബന്ധമാകുന്നു.

5- അവൻ ഖബ്റിൽ നിന്ന് നിർഭയനായി (ഖിയാമത്ത് നാളിൽ) പുറത്തേക്ക് വരുന്നതാണ്.

6- ആ വർഷം അവൻ ചെയ്ത എല്ലാ നന്മകളും സ്വീകരിക്കപ്പെടുന്നു.

7- ഖിയാമത്ത് നാളിൽ എന്റെ ശഫാഅത്ത് അവനിക്ക് ലഭിക്കുന്നതാണ്.

8- സ്വിരാത്ത് പാലത്തിൽ മിന്നൽ വേഗത്തിൽ കടന്നു ചെല്ലാൻ അവനിക്ക് സാധിക്കും.

9- നന്മ തിന്മകൾ തൂക്കപ്പടുന്ന തുലാസിൽ നന്മകൾക്ക് തൂക്കം വർദ്ധിക്കും.

10- പരാജിതരുടെ പട്ടികയിൽ നിന്നും അവന്റെ പേർ അല്ലാഹു മായ്ക്കുന്നതാണ്.
(ദഖാഇരുൽ ഇഖ്‌വാൻ)
🌼
*അവസ്ഥകൾക്ക് അനുസരിച്ചു ധർമം ചെയ്യുക. ഒന്ന് മിണ്ടാൻ കഴിയാതെ പലരും ഇന്ന് വിശപ്പിന്റെ മധുരവും അറിഞ്ഞു കഴിഞ്ഞു പണം കൊണ്ട് കളിച്ച അഹങ്കാരം ഇരുളിൽ അവരിൽ നിന്നും ഒളിഞ്ഞു കഴിഞ്ഞു. നാടിന്റെ കരുത്തായ പ്രവാസികളുടെ വീടുകളിൽ നിങ്ങൾ ശ്രദ്ധ കൊടുക്കണേ -ആ പാവങ്ങങ്ങളുടെ വീടിന്റെ വലിപ്പവും കാറിന്റെ കളറും നോക്കി അവരെ വിലയിരുത്തരുതേ -*

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധനം വര്‍ദ്ധിക്കുകയും അത് സര്‍വ്വത്ര ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അവസാനം തന്‍റെ ധര്‍മ്മം സ്വീകരിക്കാന്‍ ആരെയാണ് കിട്ടുക എന്നത് ഒരു ചിന്താപ്രശ്നമായിത്തീരും. ധനത്തിന്‍റെ ഉടമസ്ഥന്‍ അന്നു മറ്റുള്ളവരുടെ മുന്നില്‍ ധനം എടുത്ത് കാണിക്കും. അപ്പോൾ എനിക്കതാവശ്യമില്ല എന്ന് അവര്‍ പറയും.
   【ബുഖാരി: 1412】
🌼
‎‎‎‎‎‎‎‎‎‎‎‎‎‎‎‎  *ഫിത്വർ സക്കാത്ത്*
*പണത്തിന്റെ മേൽ കോയ്മ കാരണം ധനം സൂക്ഷിക്കുന്നവർ ഇതിന്റെ അവകാശികളെ മറക്കരുത്. പണം നൽകുന്നവനും തിരികെ എടുക്കുന്നവനും അള്ളാഹു മാത്രമാണ്. എല്ലാം അവന്റെ അനുഗ്രഹം ഔദാര്യം അത് മറക്കാതിരിക്കുക*


📑സഹ് വിന്റെ സുജൂദ് നിസ്കാരത്തിന്റെ കുറവ് പരിഹരിക്കുന്ന പോലെ സക്കാത്തുല്‍ ഫിത്ര്‍ നോമ്പിന്റെ കുറവു പരിഹരിക്കും...
  (ഫത്ഹുല്‍ മുഈന്‍)

📑ഇബ്നു ശാഹിന്‍(റ), ജരീര്‍(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: റമളാന്‍ നോമ്പ് ആകാശഭൂമികള്‍ക്കിടയില്‍ ബന്ധിതമായിരിക്കും. സക്കാത്തുല്‍ ഫിത്ര്‍ നല്‍കിയാലല്ലാതെ അത് ഉയര്‍ത്തപ്പെടില്ല...
  (ഹാശിയതുല്‍ ജമല്‍) ഫിത്ര്‍ സക്കാത്ത് നല്‍കിയില്ലെങ്കില്‍ നോമ്പിന്റെ നേട്ടങ്ങള്‍ ലഭ്യമാവില്ല എന്നര്‍ത്ഥം.

     ✨ഫിത്വര്‍ ഈദുല്‍ ഫിത്വര്‍ പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഫിത്വറിന്റെയും ഫിത്വര്‍ സക്കാത്തിന്റെയും പെരുന്നാളാണ്. ഈ പെരുന്നാളിന് നിര്‍ബന്ധമായി വരുന്നത് ഫിത്വര്‍ സക്കാത്ത് മാത്രമാണ്. ഒരു മാസക്കാലത്തെ റമളാന്‍ നോമ്പിന്റെ പരിസമാപ്തിയാണിത്. ഒരു ഇബാദത്ത് പൂര്‍ത്തീകരിച്ചതിനു ശേഷം സന്തോഷത്തിന്റെ ഒരു ദിനത്തിലേക്കാണ് വിശ്വാസി കാലെടുത്തുവെക്കുന്നത്. അല്ലാഹു ﷻ നിശ്ചയിച്ച ഒരു ആഘോഷ സുദിനത്തെ അര്‍ഹിക്കും വിധം പരിഗണിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. പെരുന്നാള്‍ ദിനരാത്രങ്ങളില്‍ മാത്രം പുണ്യമുള്ള സല്‍കര്‍മ്മങ്ങളുണ്ട്. ആഘോഷത്തിരക്കില്‍ അവയൊന്നും നഷ്ടപ്പെടാതെ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുക.

*▪️സക്കാത്തുല്‍ ഫിത്വര്‍*

   ഹിജ്റ രണ്ടാം വര്‍ഷം റമളാനില്‍ നോമ്പ് ഫര്‍ളാക്കപ്പെട്ടു. നോമ്പ് അവസാനിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് ഫിത്വര്‍ സക്കാത്തും നിര്‍ബന്ധമാക്കപ്പെട്ടു. മുതലിന്റെ സക്കാത്തിന്റെ കൂടെയല്ല ഇത് ഫര്‍ളാക്കപ്പെട്ടത്. നോമ്പുമായി ഫിത്വര്‍ സക്കാത്തിനുള്ള ബന്ധം ഇതില്‍നിന്ന് തന്നെ വ്യക്തമാണ്. ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാവുന്നതിന് വ്യക്തിഗതമായ സാമ്പത്തിക സ്ഥിതിയല്ല പരിഗണിക്കപ്പെടുന്നത്. റമളാന്‍ മാസത്തിന്റെ ഒരു അംശത്തില്‍ ജീവിച്ച് ശവ്വാലിന്റെ ആദ്യ അംശത്തിലേക്ക് പ്രവേശിച്ച വ്യക്തികള്‍ക്കെല്ലാം സക്കാത്ത് ബാധ്യതയാണ്. അവരവരുടെ ചെലവ് നടത്താന്‍ ബാധ്യതപ്പെട്ടവനാണിത് നല്‍കേണ്ടത്. ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവന്‍ തന്റെ ആശ്രിതരുടെ കൂടി സക്കാത്ത് നല്‍കണം. സമ്പത്തിന്റെ സക്കാത്തുമായി പ്രകടമായ വ്യത്യാസം ഇതിനുണ്ട്...

 നോമ്പിലെ ന്യൂനതകള്‍ക്ക് പരിഹാരക്രിയ കൂടിയാണ് ഫിത്വര്‍ സക്കാത്ത്. നിസ്കാരത്തിന് സഹ് വിന്റെ സുജൂദ് എന്ന പോലെയാണ് റമളാനിലെ ഫിത്വര്‍ സക്കാത്ത്. സഹ് വിന്റെ സുജൂദ് നിസ്കാരത്തിന്റെ കുറവ് പരിഹരിക്കുന്ന പോലെ സക്കാത്തുല്‍ ഫിത്വര്‍ നോമ്പിന്റെ കുറവു പരിഹരിക്കും...
  (ഫത്ഹുല്‍ മുഈന്‍)

 ഇബ്നു ശാഹിന്‍(റ), ജരീര്‍(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: റമളാന്‍ നോമ്പ് ആകാശഭൂമികള്‍ക്കിടയില്‍ ബന്ധിതമായിരിക്കും. സക്കാത്തുല്‍ ഫിത്വര്‍ നല്‍കിയാലല്ലാതെ അത് ഉയര്‍ത്തപ്പെടില്ല...
  (ഹാശിയതുല്‍ ജമല്‍). ഫിത്വര്‍ സക്കാത്ത് നല്‍കിയില്ലെങ്കില്‍ നോമ്പിന്റെ നേട്ടങ്ങള്‍ ലഭ്യമാവില്ല എന്നര്‍ത്ഥം...

 എന്നു മാത്രമല്ല, നോമ്പിന്റെ മഹത്തായ പ്രതിഫലം ലഭിക്കാന്‍ ഫിത്വര്‍ സക്കാത്ത് നല്‍കാന്‍ സാധിക്കുന്നവന്‍ അത് നല്‍കിയിരിക്കണം, തന്‍റേതും ആശ്രിതരുടേതും. നോമ്പുകാരന്റെ പരിശുദ്ധീകരണം സാധിക്കാനും നോമ്പിന്റെ മഹത്തായ പ്രതിഫലം ലഭിക്കാനും സക്കാത്തുല്‍ ഫിത്വര്‍ നല്‍കിയേ തീരൂ...
  (ഹാശിയതുല്‍ ജമല്‍)

 നോമ്പ് സ്വീകാര്യമാകാനും നിര്‍ബന്ധ ബാധ്യത വീടാനും ഫിത്വര്‍ സക്കാത്ത് നല്‍കണമെന്ന് നിബന്ധനയില്ലെങ്കിലും നോമ്പുമായി അതിനുള്ള ബന്ധം അഭേദ്യമാണ്. അതിനാല്‍ തന്നെ ഫിത്വര്‍ സക്കാത്തിന്റെ പ്രാധാന്യം അറിഞ്ഞ് യഥാവിധി കൊടുത്തുവീട്ടാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ബാധ്യതയായ ഒരു കാര്യം അതിന്റെ നിര്‍വഹണത്തിന് നിര്‍ദേശിക്കപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ടാവണം.

*▪️നിര്‍ബന്ധമാകുന്നത്*

   റമളാന്റെ അവസാനത്തിലും ശവ്വാലിന്റെ ആദ്യത്തിലും ജീവിച്ചിരിപ്പുള്ളവര്‍ക്ക് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാണ്. എന്നാല്‍ ശവ്വാല്‍ പിറക്കുന്നതിന് അല്‍പം മുമ്പ് മരണപ്പെട്ടയാള്‍ക്ക് ശവ്വാല്‍ പിറന്നയുടനെ ജനിച്ച കുട്ടിക്കും ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമില്ല. സ്വന്തം കടം, തനിക്കും താന്‍ ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനരാത്രങ്ങള്‍ കഴിയാനാവശ്യമായ ഭക്ഷ്യ ജീവിത സൗകര്യങ്ങള്‍ കഴിച്ചുള്ളവരൊക്കെ ഫിത്വര്‍ സക്കാത്ത് നല്‍കണം. ഈ സക്കാത്തിന് വലിയ നിക്ഷേപമോ ബാലന്‍സോ ഉണ്ടാവണമെന്നില്ല. മനുഷ്യരെപ്പോലെ തന്നെ സ്വന്തം ചെലവില്‍ കഴിയുന്ന വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ ഭക്ഷണ സൗകര്യങ്ങളും കഴിച്ചാണിത്.

 ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാവുന്നത് ശവ്വാല്‍ പിറവിയുടെ സമയമാണ്. അന്നേരം ദരിദ്രനായിരുന്ന ഒരാള്‍ പിന്നീട് സമ്പന്നനായാല്‍ ഫിത്വര്‍ സക്കാത്ത് സുന്നത്തായിത്തീരും. പെരുന്നാള്‍ ദിനത്തില്‍ സാധിക്കുന്ന വലിയൊരു പുണ്യമായി അതുമാറും. പെരുന്നാള്‍ പിറവിക്കുശേഷം സക്കാത്ത് ലഭിച്ച് പൂര്‍വാവസ്ഥ മാറാനുള്ള സാധ്യത ഇന്നത്തെ കാലത്ത് കൂടുതലാണ്. അതിനാല്‍ മറ്റുള്ളവരില്‍ നിന്ന് ഫിത്വര്‍ സക്കാത്ത് ലഭിച്ച് തന്റെ ഫിത്വര്‍ നല്‍കാന്‍ മാത്രം ധാന്യങ്ങളുണ്ടായാല്‍ കൊടുത്ത് പുണ്യം നേടണം.

*▪️ആര്‍ക്കുവേണ്ടി, ആരു നല്‍കണം*

   സ്വന്തത്തേതിനു പുറമെ ചെലവിന് നല്‍കല്‍ നിര്‍ബന്ധമുള്ളവരുടെ സക്കാത്താണ് നല്‍കേണ്ടത്. ഇതില്‍ ആരെല്ലാം ഉള്‍പ്പെടുന്നുവെന്നു നോക്കാം. സന്തതികള്‍ എത്ര താഴ്ന്ന പടിയില്‍ പെട്ടവരായാലും അവര്‍ക്കുവേണ്ടി പിതാവും, പിതാവ് ഇല്ലാത്തപക്ഷം പിതൃവ്യന്മാരും സക്കാത്ത് നല്‍കണം. മാതാപിതാക്കള്‍ക്ക് വേണ്ടി, അവരെത്ര ഉയര്‍ന്ന പടിയിലുള്ളവരായാലും അവരുടെ സക്കാത്ത് നല്‍കേണ്ടത് മക്കളോ പേരമക്കളോ ആണ്. കാരണം അവര്‍ പരസ്പരം ചെലവിന് നല്‍കുന്ന ബാധ്യത കെട്ടുപിണഞ്ഞു കിടപ്പുണ്ട്. അതിനാല്‍ പരസ്പരം ചെലവിന് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ അവന്റെ സക്കാത്തും നല്‍കണം...

 ഇബ്നു ഉമര്‍(റ) പറഞ്ഞു: ചെലവിന് നല്‍കാന്‍ ബാധ്യതയുള്ള അടിമ, സ്വതന്ത്രര്‍, കുട്ടികള്‍, വലിയവര്‍ എന്നിവര്‍ക്കുവേണ്ടി ഫിത്വര്‍ സക്കാത്ത് നല്‍കാന്‍ നബിﷺ ഞങ്ങളോട് കല്‍പ്പിച്ചു...
  (ബൈഹഖി)

 കുടുംബ ബന്ധമാണ് ചെലവ് നല്‍കല്‍ നിര്‍ബന്ധമാകാനുള്ള അടിസ്ഥാന കാരണങ്ങളിലൊന്ന്. ഇതില്‍ സ്വയം പ്രാപ്തി കൊണ്ട്, പലര്‍ക്കും ചെലവിന് നല്‍കല്‍ നിര്‍ബന്ധമല്ലാതാകുന്നതിലുപരി സ്വയം ശേഷിക്കുറവിനാല്‍ ബാധ്യതയുണ്ടായിത്തീരുകയും ചെയ്യും. എന്നാല്‍ പൊതുവായി വിധി സക്കാത്ത് ബാധകമാവുന്നതിന്‍റേതാണെങ്കിലും ശരീഅത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരസ്പരം വ്യത്യസ്ത വിധികളും വരാം. പിതാവിന്റെ ഭാര്യക്ക് ചിലവിന് നല്‍കാന്‍ മക്കള്‍ ബാധ്യസ്ഥരാവും. എന്നാല്‍ നിര്‍ധനനായ മകന്റെ ഭാര്യക്ക് ചെലവ് നല്‍കലും ഫിത്വര്‍ സക്കാത്ത് നല്‍കലും പിതാവിന് നിര്‍ബന്ധമില്ല. പക്ഷേ, മകന് ചെലവിനും സക്കാത്തും നല്‍കാന്‍ പിതാവ് ബാധ്യസ്ഥനാണ്. സഹോദരങ്ങള്‍, സഹോദരങ്ങളുടെ സന്തതികള്‍, പിതൃസഹോദരങ്ങള്‍, അവരുടെ സന്തതികള്‍ തുടങ്ങിയവരുടെ ഫിത്വര്‍ സക്കാത്ത് ഒരാളുടെ ബാധ്യതയിലും വരില്ല.
ഭാര്യയുടെ ഫിത്വര്‍ സക്കാത്ത് ഭര്‍ത്താവ് നല്‍കണം. എന്നാല്‍ പിണങ്ങിക്കഴിയുന്ന ഭാര്യക്ക് ചെലവിന് നല്‍കല്‍ നിര്‍ബന്ധമില്ലാത്തതു പോലെ ഫിത്വര്‍ സക്കാത്തും നല്‍കേണ്ടതില്ല. പക്ഷേ, മടക്കിയെടുക്കാവുന്ന വിധം ഇദ്ദയനുഷ്ഠിക്കുന്ന ഭാര്യയുടെ സക്കാത്ത് നല്‍കണം...

 സക്കാത്ത് നല്‍കുമ്പോള്‍ പരിഗണിക്കേണ്ട ക്രമം ഇതാണ്. സ്വന്തത്തിന്, ഭാര്യക്ക്, ചെറിയ കുട്ടിക്ക്, പിതാവിന്, മാതാവിന്, നിസ്വനായ വലിയ പുത്രന്‍...

 നബി ﷺ പറഞ്ഞു: ഫിത്വര്‍ സക്കാത്ത് നിന്റെ ശരീരം കൊണ്ട് തുടങ്ങുക. ശേഷിപ്പുണ്ടെങ്കില്‍ ഭാര്യക്ക്, ശേഷിപ്പുണ്ടെങ്കില്‍ കുടുംബത്തിന്...
  (മുസ്ലിം)

 ദരിദ്രന്റെ സമ്പന്നയായ ഭാര്യയുടെ മേല്‍ അവളുടെ സക്കാത്ത് നിര്‍ബന്ധമില്ല. എങ്കിലും അവള്‍ സ്വന്തമായി നല്‍കല്‍ സുന്നത്താണ്. ഭര്‍ത്താവില്ലാത്തവര്‍ സ്വന്തം സക്കാത്ത് നല്‍കണം.

*▪️എപ്പോള്‍ നല്‍കണം*

   ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാവുന്നത് ശവ്വാല്‍ പിറവിയോടെയാണ്. സകാത്തുല്‍ ഫിത്വറിനെക്കുറിച്ചുള്ള ഹദീസിലെ പരാമര്‍ശം തന്നെ റമളാനില്‍ നിന്ന് ഫിത്വറായതിന്റെ സക്കാത്ത് എന്നാണ്. റമളാന്‍ അവസാന ദിനത്തിലെ സൂര്യാസ്തമയത്തോടെയാണല്ലോ ഫിത്വര്‍ പൂര്‍ണമാവുന്നത്.
ശവ്വാല്‍ പിറവി മുതല്‍ നിസ്കാരത്തിന് പുറപ്പെടുന്നതു വരെയാണ് ശ്രേഷ്ഠ സമയം. പെരുന്നാള്‍ ദിനത്തില്‍ വിതരണം ചെയ്യുന്നത് അനുവദനീയമാണ്. പെരുന്നാള്‍ ദിനത്തേക്കാള്‍ പിന്തിക്കല്‍ കുറ്റകരവും ഖളാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ്. ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവര്‍ക്ക് പരിഗണന നല്‍കല്‍ പ്രത്യേകം സുന്നത്തുമാണ്.

*▪️എന്ത്, എത്ര നല്‍കണം*

   നാട്ടിലെ മുഖ്യാഹാരത്തില്‍ നിന്നും ഒരു സ്വാഅ് വീതം ഓരോരുത്തര്‍ക്കുവേണ്ടിയും നല്‍കണം. ആര്‍ക്കുവേണ്ടി നല്‍കുന്നുവോ അവരുള്ളിടത്താണ് അവരുടെ പേരിലുള്ള ഫിത്വര്‍ സക്കാത്ത് നല്‍കേണ്ടത്. ശവ്വാല്‍ പിറക്കുന്ന സമയത്ത് ഒരാള്‍ എവിടെയാണോ അവിടത്തുകാരാണ് അയാളുടെ ഫിത്വര്‍ സക്കാത്തിന്റെ അവകാശികള്‍. സക്കാത്തുല്‍ ഫിത്വറിനെക്കുറിച്ച് പറഞ്ഞിടത്തെല്ലാം ഭക്ഷ്യവസ്തുക്കളുടെ ഒരു സ്വാഅ് എന്ന് വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു. ഫിത്വര്‍ സക്കാത്ത് ഒരു സാമ്പത്തിക ആദാനപ്രദാനം എന്ന നിലയിലല്ല ഭക്ഷ്യവസ്തുക്കൈമാറ്റം എന്ന നിലയിലാണ്. ഭക്ഷ്യവസ്തുവിന്റെ പ്രാധാന്യം പരിഗണിക്കുന്നതിനാല്‍ തന്നെ വില നല്‍കിയാല്‍ മതിയാവില്ല.
സ്വാഅ് ഒരു അളവ് പാത്രമാണ്. തൂക്കത്തിലുള്ള അളവല്ല. നാലു മുദ്ദുകള്‍ അടങ്ങുന്ന പാത്രമാണത്. ഒരു മുദ്ദ് നാം കണക്കാക്കി വരുന്നതിനനുസരിച്ച് 800 മി.ലിറ്ററാണ്. ഇതുപ്രകാരം ഒരു സ്വാഅ് 3.200 മി.ലിറ്ററും. ഈ അളവുള്ള അരിയുടെ തൂക്കം വ്യത്യാസപ്പെടാം. സ്വാഅ് തൂക്കമല്ലാത്തതിനാല്‍ ഒരു നിശ്ചിത തൂക്കം സ്വാഇന്റെ അളവായി കൃത്യമായി പറയാന്‍ കഴിയില്ല. ഒരു ലിറ്റര്‍ അരി ശരാശരി 7.50 മി.ലി വരും. അപ്പോള്‍ ഒരു സ്വാഅ് 2 കിലോ 400 ഗ്രാം തൂക്കമായിരിക്കും. (ഒരുസ്വാഅ് രണ്ടര കി.ഗ്രാം വരുമെന്നും മറ്റുചിലര്‍ മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെട്ട പണ്ഡിതർ ഉണ്ട്)
തൂക്കിനല്‍കി അളവ് തികഞ്ഞില്ലെങ്കില്‍ ഉത്തരവാദിത്തം നമുക്കായിരിക്കുമെന്നോര്‍ക്കുക. ഒരു സ്വാഇല്‍ അല്‍പവും കുറയാതെ സക്കാത്ത് നല്‍കണം.

*▪️കൊടുത്തുവീട്ടുക*

   സക്കാത്ത് കിട്ടേണ്ടവര്‍ ആരാണോ അവര്‍ക്കത് നഷ്ടമൊന്നുമില്ലാതെ കിട്ടണം. അതുറപ്പുവരുത്തേണ്ടത് നിര്‍ബന്ധമുള്ളവന്റെ കര്‍ത്തവ്യമാണ്. എങ്ങനെയെങ്കിലും നിശ്ചിതവിഹിതം കൈമാറ്റം ചെയ്യപ്പെട്ടാല്‍ മതിയാകില്ല. റിലീഫ് പ്രവര്‍ത്തനത്തിലൂടെ ബിദഈ വല്‍ക്കരണവും മറ്റും ലക്ഷ്യമിട്ട് ചില സംഘടനകള്‍ സക്കാത്ത് ഫണ്ട് സംഘടിപ്പിക്കുന്ന പ്രവണത ഇന്ന് വര്‍ധിച്ചിട്ടുണ്ട്. സമ്പത്തിന്റെ സക്കാത്തായാലും ഫിത്വര്‍ സക്കാത്തായാലും ഫണ്ടിനോ കമ്മിറ്റിക്കോ ഏല്‍പിക്കുന്നതിന് അനുമതി നല്‍കുന്ന ഒരു നിയമവും ഇസ്ലാമിലില്ല. അത്തരം കമ്മിറ്റികളെ ഏല്‍പ്പിച്ച് സക്കാത്ത് വീട്ടി എന്ന് നിനച്ചിരിക്കുന്നത് അപകടമാണ്. നമുക്കു ചുറ്റും അര്‍ഹരുണ്ടായിരിക്കെ, അവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ എത്തിക്കാന്‍ നമുക്ക് സാധിക്കുമെന്നിരിക്കെ വഴിമാറാന്‍ സാധ്യതയുള്ളതും അനുവാദമില്ലാത്തതുമായ മാര്‍ഗം നാമെന്തിനവലംബിക്കണം..?
ശരീഅത്ത് അനുവദിച്ചിട്ടുള്ള വക്കാലത്തിന്റെ നിബന്ധനകള്‍ പാലിച്ച് വിശ്വസ്തരായ വ്യക്തികളെ ഏല്‍പ്പിക്കാവുന്നതാണ്. അതു നിബന്ധനകള്‍ പാലിക്കപ്പെട്ടുകൊണ്ട് തന്നെയാവണം. കമ്മിറ്റിയിലും ഫണ്ടിലും വക്കാലത്തിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ല എന്ന് വ്യക്തമാണ്. സക്കാത്ത് വാങ്ങാനും സംഭരിക്കാനും അനുവാദമുള്ള ഖലീഫക്ക് തന്നെയും ചില നിബന്ധനകള്‍ പാലിക്കല്‍ അനിവാര്യമാണ്. ചില കമ്മിറ്റികള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം പരിഗണിച്ച് ഭക്ഷ്യവസ്തുക്കള്‍ക്ക് പകരം പണം പിരിക്കുന്നത് കാണാം. ഗുരുതരമായ ഇത്തരം അബദ്ധങ്ങള്‍ ചെയ്ത് സക്കാത്ത് നഷ്ടപ്പെടുത്തുന്നത് നന്നായി ശ്രദ്ധിച്ചേതീരൂ.

*▪️നല്‍കുമ്പോള്‍*

   സമ്പത്തിന്റെ സക്കാത്തിന്റെ അവകാശികള്‍ തന്നെയാണ് ഫിത്വര്‍ സക്കാത്തിന്റെയും അവകാശികള്‍. ഫിത്വര്‍ വാങ്ങിയവന്‍ തന്നെ ചിലപ്പോള്‍ കൊടുക്കാന്‍ ബാധ്യസ്ഥനോ കൊടുക്കല്‍ പുണ്യമുള്ളവനോ ആയിത്തീരും. അവകാശികള്‍ക്ക് നേരിട്ടോ വക്കീല്‍ (പ്രതിനിധി) മുഖേനയോ നിശ്ചിത സമയത്തുതന്നെ ഫിത്വര്‍ സക്കാത്ത് ഭക്ഷ്യവസ്തുവായി എത്തിക്കണം.
സക്കാത്ത് നിര്‍ബന്ധ കര്‍മ്മമായതിനാല്‍ അതു വീട്ടുന്നതിന് നിയ്യത്ത് നിര്‍ബന്ധമാണ്. എന്റെയും ആശ്രിതരുടെയും ഫിത്വര്‍ സക്കാത്ത് ഞാന്‍ നല്‍കുന്നു എന്നു കരുതിയാല്‍ മതി. നല്‍കുമ്പോള്‍ *റബ്ബനാ തഖബ്ബല്‍ മിന്നാ ഇന്നക അന്‍തസ്സമീഉല്‍ അലീം* (നാഥാ ഞങ്ങളില്‍ നിന്നും സ്വീകരിക്കേണമേ, നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ) എന്നു പറയല്‍ സുന്നത്താണ്. സ്വീകരിക്കുന്നവന്‍  ▪️ *ആജറകല്ലാഹു ഫീമാ അഅ്ത്വയ്ത വജഅലഹു ലക ത്വഹൂറന്‍, വബാറക ലക ഫീമാ അബ്ഖയ്ത* (നീ നല്‍കിയതില്‍ അല്ലാഹു ﷻ നിനക്ക് പ്രതിഫലം നല്‍കട്ടെ, അതു നിനക്ക് ശുദ്ധീകരണ കാര്യവുമാകട്ടെ, നീ ബാക്കി വെച്ചതില്‍ അല്ലാഹു ﷻ നിനക്ക് ബറകത്തു ചെയ്യട്ടെ) എന്നു പറയലും സുന്നത്താണ്.
🌼
*ലോകൈക നാഥൻ കാരുണ്യവനാണ്.*

 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ സുജൂദിൽ

*اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ*

(അല്ലാഹുവേ എന്റെ രഹസ്യമായതും പരസ്യമായതും ആദ്യത്തെയും അവസാനത്തെയും ചെറുതും വലുതുമായ എല്ലാ പാപങ്ങളും നീ പെറുത്തു തരണമേ...) എന്നു പറയുമായിരുന്നു.
   【മുസ്ലിം: 483】
🌼
*സന്തോഷത്തിലും സങ്കടത്തിലും ഉള്ള നന്മകളെ മനസിലാക്കി നാഥൻ നന്ദി അറിയിക്കുന്നവനാണ് ഉത്തമ വിശ്വാസി*


അനസ് ബ്‌നു മാലിക് (റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തിൽ സന്തോഷിക്കുന്നവനാണ് അല്ലാഹുﷻ.
   【മുസ്ലിം: 2747】
0🌼
*രാത്രികൾ ജീവനുള്ളതാക്കുക. മാസം അറിയിച്ച പവിത്രത കാത്ത് സൂക്ഷിക്കുക*

ആഇശ(റ)വിൽ നിന്ന് നിവേദനം: മഹതി പറയുന്നു: ‘(അവസാന) പത്ത് ദിവസങ്ങളില്‍ നബിﷺ അരയുടുപ്പ് മുറുക്കിയുടുക്കും. രാത്രികളെ സജീവമാക്കും. കുടുംബത്തെ വിളിച്ചുണര്‍ത്തും. (ബുഖാരി).

*മുണ്ട് മുറുക്കി ഉടുക്കുക’ എന്നാൽ നന്നായി തയ്യാറെടുക്കുക എന്നതാണ് അര്‍ഥം.  നബിﷺ ഈ ദിനരാത്രികളിൽ കുടുംബത്തോടൊപ്പം കഴിയുന്നത് ഉപേക്ഷിച്ച് ഇബാദത്തുകളില്‍ *മുഴുകുമായിരുന്നു.*
 *രാത്രി മുഴുവന്‍* *ഇബാദത്തില്‍* *തന്നെയായിരിക്കും. കുടുംബത്തെയും ഇബാദത്തില്‍ പ്രേരിപ്പിക്കും.*
🌼
*പുണ്യങ്ങളുടെ താക്കോൽ. നിലനിർത്താൻ ശ്രമിക്കുക*
ഇബ്നുഅബ്ബാസ്(റ)  നിവേദനം ചെയ്യുന്നു: അബ്ബാസ്(റ) നോട് നബിﷺ ഇപ്രകാരം പറഞ്ഞു: അബ്ബാസെന്നവരെ! താങ്കൾക്കു ഞാനൊരു സമ്മാനം നൽകുന്നു. അത് താങ്കള് പ്രവർത്തിച്ചാൽ പത്തുവിധം പാപങ്ങൾ അല്ലാഹു അല്ലാഹു താങ്കൾക്കു പൊറുത്തു തരും. അഥവാ ആദ്യത്തേതും അവസാനത്തേതും പുതിയതും പഴയതും പിഴച്ചു ചെയ്തതും  മനപ്പൂർവ്വം ചെയ്തതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും. ഇതാണ് പത്തു വിധം പാപങ്ങൾ. നിങ്ങള്‍ നാലു റകഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ അതെ നിറുത്തത്തില്‍ തന്നെ 15 തവണ.
*سُبْحٰانَاللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ*
എന്ന ദിക്ര്‍ ചൊല്ലുക 
അനന്തരം റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇതേ ദിക്ര്‍ ചൊല്ലുക. ശേഷം റുകൂഇല്‍ നിന്നുയര്‍ന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദില്‍ നിന്നുയര്‍ന്ന ശേഷം ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തിലും ഇതേ ദിക്ര്‍ പത്തു പ്രാവശ്യം വീതം ചൊല്ലുക. (ഇസ്ത്‌റാഹത്തിന്‍റെ ഇരുത്തമില്ലാത്ത റകഅത്തില്‍ അത്തഹിയ്യാത്തിന്‍റെ മുമ്പാണ്‌ ദിക്ര്‍ ചൊല്ലേണ്ടത്‌)
ഒരു റകഅത്തില്‍ 75 തവണ . ഇപ്രകാരം ഓരോ റകഅത്തിലും 75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂര്‍ത്തിയാക്കുക. നിത്യേന ഒരു തവണ സാധ്യമെങ്കില്‍ നിങ്ങള്‍ ഇത്‌ നിസ്കരിക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതമോ അതിനും സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കലോ അല്ലെങ്കില്‍ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.(സുനനു അബീദാവൂദ് :1297)
🌼
*ഖുർആൻ സംരക്ഷണവും സമാധാനവും നൽകുന്നു.*

അബ്ദുല്ലാഹിബിന് മസ്ഊദ് (റ)വില്‍ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു :
"ആരെങ്കിലും അല്ലാഹുﷻവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുടെ
പ്രതിഫലമുണ്ട്. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. 'അലിഫ്-ലാം-മീം' എന്ന വചനം ഒരു അക്ഷരമാണെന്നു ഞാൻ പറയുന്നില്ല. അലിഫ് ഒരക്ഷരമാണ്, ലാം ഒരക്ഷരമാണ്, മീം ഒരക്ഷരമാണ്."
   【തിർമിദി: 2910】
🌼
*അല്ലാഹുവേ നീ യാണ് രക്ഷയും സമാധാനവും നൽകുന്നവൻ*

സൗബാൻ (റ) വിൽ നിന്ന് നിവേദനം: നബി ﷺ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ (സലാം വീട്ടിയാൽ) മൂന്ന് തവണ 

*أَسْتَغْفِرُ اللّٰه*
(അല്ലാഹുവിനോട് ഞാന്‍ പൊറുക്കലിനെ തേടുന്നു) എന്ന് പറയുകയും ശേഷം 

*اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ ذَا الْجَلاَلِ وَالإِكْرَامِ*

(“അല്ലാഹുവേ.. നീയാണ് രക്ഷയും സമാധാനവും നല്‍കുന്നവന്‍, നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും. മാന്യതയും പ്രതാപവും ഉടയവനായ നീ ഏറ്റവും മേലെയായവൻ ആയിരിക്കുന്നു...) എന്ന് പറയുകയും ചെയ്യുമായിരുന്നു.
   【മുസ്ലിം: 591】
0🌼
*നമ്മുടെ അമൂല്യ നിധിയാണ് മാതാപിതാക്കൾ അവരെ സ്നേഹിക്കുക. സംരക്ഷിക്കുക.*

അമ്റു ബ്‌നു ആസ് (റ) വിൽ നിന്ന് നിവേദനം: ഒരാൾ തിരുനബിﷺയുടെ അടുത്തു വന്നു പറഞ്ഞു: “ഹിജ്റയുടെയും വിശുദ്ധ യുദ്ധത്തിന്റെയും കാര്യത്തിൽ 
അങ്ങയോട് ഞാൻ ഉടമ്പടി ചെയ്യുന്നു. അല്ലാഹുﷻവിൽ നിന്നുള്ള കൂലിയെ ഞാൻ ആഗ്രഹിക്കുന്നു."

 തിരുനബി ﷺ ചോദിച്ചു. "നിന്റെ മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ..?"

 ആഗതൻ പറഞ്ഞു: "അതെ, രണ്ടാളും"

 തിരുനബി ﷺ ചോദിച്ചു: "അല്ലാഹുﷻവിൽ നിന്നുള്ള കൂലിയെ
നീ ആഗ്രഹിക്കുന്നുണ്ടോ..?"

 അദ്ദേഹം പറഞ്ഞു. "അതെ."

 തിരുനബി ﷺ പറഞ്ഞു: "എങ്കിൽ നീ മാതാപിതാക്കളുടെ
അടുത്തേക്ക് മടങ്ങുക. അവരോടൊത്തുള്ള സഹവാസം നന്നാക്കുക."
   【മുസ്ലിം: 2549】
🌼
*പതിവാക്കുക*

സൗബാൻ (റ) വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: "ആരെങ്കിലും വൈകുന്നേരം മൂന്ന് തവണ

*رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ ﷺ نَبِيًّا*

(അല്ലാഹുവിനെ രക്ഷിതാവായും ഇസ്‌ലാമിനെ മതമായും മുഹമ്മദ് 
തിരുനബി ﷺ യെ നബിയായും ഞാൻ തൃപ്തിപ്പെട്ടു.)

 എന്നു പറഞ്ഞാൽ അല്ലാഹു ﷻ അവനെ തൃപ്തിപ്പെടുന്നതാണ്."
   【തിർമുദി: 3389】
🌼
*പൊറുക്കലിനെ തേടുക, സമയം അതികരിച്ചിട്ടില്ല. സമയം നിനക്ക് വേണ്ടി കാത്തിരിക്കുകയുmilla, ദുആ പരിജയായാണ് ഉത്തരം തരാൻ മതിയായവന് ഖൈർ ആയ സമയം ഉത്തരം തരുക തന്നെ ചെയ്യും*


ഇബ്നു ഉമർ (റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു : "ഓ ജനങ്ങളെ! അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചു 
മടങ്ങുകയും ചെയ്യുക. തീർച്ചയായും ഞാൻ ഒരു ദിവസം 100 പ്രാവശ്യം അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചു 
മടങ്ങുകയും ചെയ്യുന്നു."
   【മുസ്ലിം: 2702】
🌼
*ദുആ പരിജയാണ് എല്ലാവരും പരസ്പരം ദുആയിൽ ചേർക്കുക അള്ളാഹു നമ്മുടെ ഒക്കെ ദുആകൾ ഖബൂൽ ചെയ്യട്ടെ*


ഉമ്മു ദർദഅ് (റ) യിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു : "ആരെങ്കിലും അവന്റെ സഹോദരന് വേണ്ടി അവന്റെ അഭാവത്തിൽ പ്രാർത്ഥിച്ചാൽ ആമീൻ പറയാൻ ചുമതലപ്പെട്ട മലക്ക് ആമീൻ പറയുകയും 'അതുപോലെ
നിനക്കും' എന്ന് പറയുകയും ചെയ്യും."
   【മുസ്ലിം: 2732】
🌼
*റമളാനിനെ സംശുദ്ധ മാക്കുക, ഖുർആൻ അതൊരു സംരക്ഷണ കവചമാണ്*

അബ്ദുല്ലാഹിബിന് മസ്ഊദ് (റ)വില്‍ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു :
"ആരെങ്കിലും അല്ലാഹുﷻവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുടെ
പ്രതിഫലമുണ്ട്. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. 'അലിഫ്-ലാം-മീം' എന്ന വചനം ഒരു അക്ഷരമാണെന്നു ഞാൻ പറയുന്നില്ല. അലിഫ് ഒരക്ഷരമാണ്, ലാം ഒരക്ഷരമാണ്, മീം ഒരക്ഷരമാണ്."
   【തിർമിദി: 2910】
🌼
*അത്തായം കഴിക്കുക അത്തായതിൽ ബർകത് ഉണ്ട്*

മഹാനായ അബൂ ഉമാമ (റ) തങ്ങൾ പറയുന്നു, റസൂലുല്ലാഹി ﷺ തങ്ങൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് :  "അല്ലാഹുവേ എന്റെ സമുദായത്തിന് അവരുടെ അത്താഴങ്ങളിൽ നീ പ്രത്യേകം ബറകത്ത് ചെയ്യേണമേ.., നിങ്ങൾ അത്താഴം കഴിച്ചോളൂ, ഒരു ഇറക്ക് വെള്ളമോ, ഒരു കാരക്കയോ, അല്പം ഉണക്കമുന്തിരി എന്നിവ കൊണ്ടൊക്കെയാണെങ്കിലും ശരി. കാരണം അതിലൂടെ (അത്താഴം കഴിക്കുന്നതിലൂടെ) അല്ലാഹുﷻവിന്റെ മലക്കുകൾ നിങ്ങളെ പുകഴ്ത്തിപ്പറയുകയും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും
🌼
*മാസം പവിത്രത അറിയിച്ചു കഴിഞ്ഞു വാക്കുകളിൽ ഒതുങ്ങി പോയ തേട്ടം ഖൽബിനെ അറിയിച്ചു ഒന്ന് പാപമോചനം തേടുക, റമളാൻ കൊണ്ട് വിജയിക്കുന്നവരിൽ നമ്മളെ അള്ളാഹു ഉൾപെടുത്തുമാറാകട്ടെ.*

ഇബ്നു ഉമർ (റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു : "ഓ ജനങ്ങളെ! അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചു 
മടങ്ങുകയും ചെയ്യുക. തീർച്ചയായും ഞാൻ ഒരു ദിവസം 100 പ്രാവശ്യം അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് ഖേദിച്ചു 
മടങ്ങുകയും ചെയ്യുന്നു."
   【മുസ്ലിം: 2702】
🌼
*നോമ്പ് പരിജയാണ്*
*സൂക്ഷ്മത പാലിക്കുക*

അബുൽ ആലിയ(റ)വിൽ നിന്ന് ഹഫ്സബിൻത് സീരീൻ (റ) പറയുന്നു: "മറ്റൊരാളെ ഗീബത്ത് പറയാത്തകാലത്തോളം നോമ്പുകാരൻ ഇബാദത്തിലാണ്. അവൻ വിരിപ്പിൽ കിടന്നുറങ്ങിയാലും ശരി."

 ഹഫ്സ ബീവി ഇപ്രകാരം പറയുമായിരുന്നു: "ഞാനെന്റെ വിരിപ്പിൽ കിടന്നുറങ്ങുകയാണ്. എത്രനല്ല ഇബാദത്താണിത്." 

 ഹിഷാം (റ) പറയുന്നു: മഹതി ഇപ്രകാരവും പറയുമായിരുന്നു: "നോമ്പ് പരിചയാണ്. അതിനെ മുറിക്കാത്ത കാലത്തോളം, ഗീബത്താണ് അതിനെ മുറിക്കുന്നത്.
  (മുസ്വന്നഫു അബ്ദുറസാഖ്:7895)
🌼
*വിശുദ്ധ റമളാനിൽ മുത്ത് തങ്ങളോർക്ക് ഖത്തം ഓതണം സ്നേഹം സമ്മാനം കണ്ട് മദീനയും നിർവൃതിയണയണം*

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ), ഉബയ്യിബ്നു കഅ്‌ബ് (റ) വിനെ പോലെയുള്ള സ്വഹാബികളായ മഹാന്മാർ നിരവധി (ഖുർആൻ) ഖത്‌മുകൾ ഓതി മുത്ത് നബിﷺക്ക് ഹദ്‌യ ചെയ്യുമായിരുന്നു...
  (റൂഹുൽ നാനി:1/25)

മുഹമ്മദിബ്നു ഇസ്‌ഹാഖ് അന്നൈസാബൂരി(റ) എന്ന മഹാൻ പതിനായിരത്തിലധികം ഖത്‌മുകൾ ഓതി മുത്ത് നബിﷺക്ക് ഹദ്‌യ ചെയ്തിരുന്നു...
  (ശർവാനി:7/76)
🌼
*നരകം അവനിക്ക് നിഷിദ്ധം*


ഉമ്മു ഹബീബ (റ) യിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു :
 "ളുഹ്റിന് മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും ആരെങ്കിലും പതിവാക്കിയാൽ നരകത്തിന് അവനെ നിഷിദ്ധമാക്കപ്പെടുന്നതാണ്."
   【അബൂദാവൂദ്: 1269】
🌼
*കാവൽ*

 അബൂദർദഅ് (റ)വിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു : "സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ 10 ആയത്തുകൾ ഒരാൾ ഹൃദിസ്ഥമാക്കിയാൽ അവന് 
ദജ്ജാലിൽ നിന്ന് കാവൽ നൽകപ്പെടും."
   【മുസ്ലിം: 809】
🌼
*ഖുർആൻ പാരായണം ഉള്ള വീട്ടിൽ റഹ്മത്തും ബറകത്തും ഉണ്ടാവും എല്ലാത്തിനും ഒരു ഉത്തമ വഴികാട്ടിയും ആയിരിക്കും*

അബ്ദുർറഹ്മാനിബ്നു സാബിത് (റ) നിവേദനം ചെയ്യുന്നു: മുത്ത് നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നന്മ വര്‍ധിക്കുകയും, വീട്ടുകാര്‍ക്ക് വിശാലമാകുകയും, അവിടെ മലക്കുകള്‍ സന്നിഹിതരാവുകയും, പിശാചുക്കള്‍ പുറത്ത് പോവുകയും ചെയ്യും.

 ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീട്ടിൽ  വസിക്കുന്നയാളുകൾക്ക് സങ്കീര്‍ണമാക്കപ്പെടുകയും നന്മ കുറഞ്ഞുപോവുകയും ചെയ്യും. മലക്കുകള്‍ ആ വീട്ടില്‍ നിന്ന് പുറത്തുപോവുകയും പിശാചുക്കള്‍ അവിടെ ആഗതരാവുകയും ചെയ്യും...
  (മുസ്വന്നഫു അബ്ദുറസാഖ്:5999)
0🌼
*ഖുർആൻ പാരായണം ഒരു സമാധാനം തരുന്നു സന്തോഷം തരുന്നു, പതിവാക്കുക*

ഇബ്‌നു അബ്ബാസ് (റ) വില്‍നിന്നും നിവേദനം: ജനങ്ങളില്‍വെച്ച് ഏറ്റവും വലിയ ധര്‍മിഷ്ഠനായിരുന്നു പ്രവാചകന്‍ ﷺ. റമളാനിലെ എല്ലാ രാത്രിയിലും ജിബ് രീൽ (അ) നബി ﷺ യെ സന്ദർശിച്ചിരുന്നു. 
നബി ﷺ ജിബ്‌രീൽ (അ)നു മുന്നിൽ
ഖുർആൻ ഓതി കേൾപ്പിക്കും. റമളാനില്‍ ജിബ് രീല്‍ ഇറങ്ങിവരുന്ന സമയമായാല്‍ പ്രവാചകന്‍ ﷺ അതിധര്‍മിഷ്ഠനായി മാറുന്നു. അഴിച്ചുവിടപ്പെട്ട കാറ്റിനെക്കാള്‍ വലിയ ഉദാരമതിയായാണ് ഈ കാലം പ്രവാചകൻ ‍ﷺ കാണപ്പെടുന്നത്.
   【ബുഖാരി: 1902】
0🌼
*ഒരു ഉത്തമ മാതൃക പടുത്തുയർത്താൻ ഒരുന്നത മാസം വന്നണഞ്ഞു, ഖുർആൻ പാരായണം കൊണ്ടും നോമ്പിന്റെ ശ്രേഷ്ഠത കൊണ്ടും ഉത്തമ വിജയം കൈ വരിക്കാൻ നാഥൻ തുണക്കട്ടെ*

അബ്ദുല്ലാഹിബ്നുഗാലിബ്(റ) നിസ്കാരത്തിലും നോമ്പിലും കഠിനപരിശ്രമം ചെയ്യുന്ന മഹാനായിരുന്നു. അദ്ദേഹത്തെ ഖബ്റിലേക്ക് വെച്ചപ്പോൾ അതിലെ മണ്ണിൽനിന്ന് കസ്തൂരിയുടെ പരിമളം അടിച്ചു വീശി. പിന്നീട് സ്വപ്നത്തിൽ ദർശിച്ചപ്പോൾ അതിനെക്കുറിച്ച് ചോദിച്ചു.
 മറുപടി: ഖുർആൻ പാരായണത്തിന്റെയും ദാഹത്തിന്റെയും (നോമ്പ്) സുഗന്ധമാണ്...
  (ലത്വാഇഫുൽ മആരിഫ്: 161)
*നോമ്പ് വെറും പട്ടിണിയാക്കി മാറ്റാതിരിക്കുക അശ്രദ്ധ മൂലം കാണിക്കുന്ന വിഡ്ഢിത്തരങ്ങളുടെ ശക്തി മനസിലാക്കുക. സൂക്ഷ്മതയോട് കൂടെ ജീവിക്കുക, ഈ റമളാൻ നല്ലത് പോലെ ഉപയോഗിക്കാൻ നാഥൻ തുണക്കട്ടെ*

നബിﷺയുടെ സന്നിധിയിൽ വന്ന് ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ ഇവിടെ രണ്ട് സ്ത്രീകൾ നോമ്പനുഷ്ഠിച്ചു. അസഹ്യമായ ക്ഷീണം ബാധിച്ചു. ദാഹം കാരണം മരണത്തോടടുത്തിരിക്കുന്നു. നബി ﷺ അതു പരിഗണിക്കാതെ മൗനിയായി. മധ്യാഹ്‌ന സമയത്ത് ആ സ്വഹാബി വീണ്ടും വന്നു പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരെ അവർ മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്നൂ"

ആ സ്ത്രീകളെ നബി ﷺ വിളിപ്പിച്ചു. 
ഒരു വലിയ തളിക കൊണ്ട് വരാൻ ആവശ്യപ്പെട്ടു. തളിക കൊണ്ട് വന്നു. അതെടുത്ത് ഒരു സ്ത്രീയോട് ഛർദിക്കാൻ ആവശ്യപ്പെട്ടു. സ്ത്രീ ഛർദിക്കാൻ തുടങ്ങി. ചലവും രക്തവും മാംസ തുണ്ടങ്ങളുമെല്ലാം ചർദിച്ചു. പാത്രം പകുതിയായി. ശേഷം അടുത്തവളോട് ഛർദിക്കാനാവശ്യപ്പെട്ടു. അവളും ചലവും രക്തവും മാംസ തുണ്ടുകളും ഛർദിച്ചു. ആ വലിയ തളിക നിറഞ്ഞു.

ശേഷം നബി ﷺ പറഞ്ഞു:
ഇവർ രണ്ടുപേരും നോമ്പനുഷ്ഠിച്ചതു അല്ലാഹു അനുവദനീയമാക്കിയതു പാലിച്ചാണ്. പക്ഷേ ഇവരുടെ മേൽ നിഷിദ്ധമായതൂ കൊണ്ടവർ നോമ്പ് തുറന്നു. ഇവരിൽ ഒരുത്തി മറ്റൊരാളുടെ അടുത്തു ചെന്നു മനുഷ്യരുടെ പച്ചമാംസം തിന്നുകയായിരുന്നു. (ഗീബത്ത് പറയുകയായിരുന്നു)
  (മുസ്നദു അഹ്‌മദ്:23653)

▪️ ഇബ്നു ഹജറുൽ ഹൈതമി (റ)   പറയുന്നു:
നിഷിദ്ധമായ പരദൂഷണം പോലുള്ള  പ്രവർത്തനങ്ങളാൽ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്നാണ് പ്രമാണങ്ങൾ വ്യക്തമാക്കുന്നത്...
  (തുഹ്ഫ)
(അതായത് നോമ്പ് വീടും. പക്ഷേ പ്രതിഫലം ലഭിക്കുകയില്ല)

*പരദൂഷണം എന്നാൽ*


▪️അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി ﷺ ചോദിച്ചു: പരദൂഷണം എന്താണെന്ന് *നിങ്ങൾക്കറിയാമോ..?*

സ്വഹാബികൾ പറഞ്ഞു: അല്ലാഹുﷻവിനും അവന്റെ ദൂതർക്കുമറിയാം.

നബി ﷺ പറഞ്ഞു: നിന്റെ സഹോദരനെക്കുറിച്ച്  അവനിഷ്ട്ടമില്ലാത്തതു പറയലാണത്.

ഒരു സ്വഹാബി ചോദിച്ചു: "ഞാൻ പറയുന്നത് അയാളിലുള്ളതാണെങ്കിലോ..?

നബി ﷺ പറഞ്ഞു: നീ പറഞ്ഞതു അയാളിലുണ്ടെങ്കിൽ അത്  പരദൂഷണമാണ്. നീ പറയുന്നത് ഇല്ലാത്തതാണെങ്കിൽ അതു കളവും കൂടിയാണ്...
  (സ്വഹീഹ് മുസ്‌ലിം)
🌼
*ഇതൊരു നന്മയുടെ കാലമാണ് ഓർക്കുക പാപമോചനം പരിജയായ് എടുത്ത് സൽക്കർമങ്ങളിൽ മുഴുകുക*

സൽമാനുൽ ഫാരിസ് (റ) റിപ്പോർട്ട് ചെയ്ത ദീർഘമുള്ള ഹദീസിൽ പറയുന്നു: നബി ﷺ പറയുന്നു: റമളാനിന്റെ ആദ്യ ഭാഗം റഹ്‌മത്തും, മധ്യം മഗ്ഫിറത്തും, അവസാനം നരകമോചനവുമാണ്. ആരെങ്കിലും ഈ മാസത്തിൽ തന്റെ അടിമകളോട് മയത്തോടെ പെരുമാറിയാൽ അല്ലാഹു ﷻ അവന് പൊറുത്തു കൊടുക്കുകയും നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതുമാണ്.
ഈ മാസത്തിൽ നാല് കാര്യങ്ങൾ കൂടുതൽ തേടണം. അതിൽ രണ്ടെണ്ണം കാരണം നിങ്ങൾ അല്ലാഹുﷻവിനെ തൃപ്തിപ്പെടുത്തുകയും മറ്റുരണ്ടെണ്ണം നിങ്ങൾക്കു ഒഴിച്ച് കൂടാനാവാത്തതുമാണ്. അല്ലാഹുﷻവിനെ തൃപ്തിപ്പെടുത്തുന്ന രണ്ടെണ്ണം: അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കലും ഇസ്തിഗ്ഫാർ ചൊല്ലലുമാണ്.
നിങ്ങൾക്ക് ഒഴിച്ച് കൂടാനാവാത്ത രണ്ട് കാര്യങ്ങൾ: അല്ലാഹുﷻവിനോട് സ്വർഗം ചോദിക്കലും നരകകാവൽ തേടലുമാണ്...
  (സംക്ഷിപ്തം: ബൈഹഖി) 

◼️ ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ മുൻഗാമികൾ 

أشهد أن لا إله إلا الله أستغفر الله أسئلك الجنة وأعود بك من النار
എന്ന പ്രാർത്ഥനാ വചനം റമളാൻ മാസത്തിൽ പതിവാക്കിയിരുന്നത്.

അത് കൊണ്ട് മുറുക്കെ പിടിക്കുക
🌼
*പുണ്യം പെഴ്തിറങ്ങും നേര്... വിശുദ്ധിയോടെ വരവേൽക്കാം വിശുദ്ധ റമളാനിനെ*

_*ഒരു ശഅ്ബാന്‍ അവസാനത്തില്‍ നബി(ﷺ) നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: റമളാന്‍ നിങ്ങള്‍ക്ക് വന്നണയുന്നു. അതിന്റെ പകലില്‍ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാകുന്നു. രാവില്‍ നിസ്‌കാരം സുന്നത്താക്കിയിരിക്കുന്നു (ഇബ്‌നു ഖുസൈമ).*_
0🌼
*വിശുദ്ധിയുടെ നറുമണം പരത്തി റമളാൻ നമ്മിലേക്ക്‌ ആഗതമായി പാപമോചനം തേടി, കളവിനെ ഭീരു വായി കണ്ട് സത്യം കൈപ്പുള്ളത് ആയിരുന്നാലും കൂടെ കൂട്ടുക. സത്യമാണ് വിജയം*


അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: നബിﷺപറഞ്ഞു: ആരെങ്കിലും കള്ളസത്യം ചെയ്തുകൊണ്ട് ഒരു മുസ്‌ലിമിന്റെ ധനം എടുത്താൽ അല്ലാഹു ﷻ അവന് നരകം നിർബന്ധമാക്കുകയും സ്വർഗം നിഷിദ്ധമാക്കുകയും ചെയ്യും. ഒരാൾ ചോദിച്ചു: പ്രവാചകരേ (ﷺ) അത് നിസ്സാരകാര്യമാണെങ്കിലോ..? നബി ﷺ പറഞ്ഞു. അത് ഒരു ഉകവൃക്ഷത്തി (അറാക്കി) ന്റെ കൊമ്പാണെങ്കിലും ശരി. 
   【മുസ്‌ലിം: 137】
🌼
*കുഞ്ഞുങ്ങളോടുള്ള കാരുണ്യം വഴി സ്വർഗ പ്രവേശം നേടിയ സ്ത്രീ*

 *ആഇശ (റ)നിവേദനം: അവർ പറഞ്ഞു: എന്റെ അടുത്തേക്ക് ഒരു സാധു സ്ത്രീ തന്റെ പെൺകുഞ്ഞുങ്ങളെയും വഹിച്ച് കൊണ്ട് വന്നു.ഞാൻ അവർക്ക് മൂന്ന് കാരക്ക തിന്നാൻ നൽകി. അവൾ രണ്ട് കുട്ടികൾക്കും ഓരോ കാരക്ക വീതം നൽകി. ഒരു കാരക്ക അവർ തിന്നുവാൻ തന്റെ വായിലേക്ക് ഉയർത്തി. അപ്പോൾ ആ രണ്ട് പെൺകുഞ്ഞുങ്ങൾ ഉമ്മയോട് ആ കാരക്കയും അവർ തിന്നുവാൻ ചോദിച്ചു. അപ്പോൾ ആ ഉമ്മ തിന്നാനുദ്ദേശിച്ച കാരക്ക രണ്ടാക്കി പിളർത്തി അവർകിടയിൽ വീതിച്ചു. അവളുടെ പ്രവർത്തി എന്നെ അൽഭുതപ്പെടുത്തി. അവൾ ചെയ്തത് ഞാൻ അല്ലാഹുവിന്റെ റസൂൽ(ﷺ)യോടു പറഞ്ഞു. അപ്പോൾ നബി (ﷺ) പറഞ്ഞു:*
*നിശ്ചയം അല്ലാഹു അവൾക്ക് ആ കാരക്ക കൊണ്ട് സ്വർഗം നിർബന്ധമാക്കി . അല്ലെങ്കിൽ അതിനെ കൊണ്ട് അല്ലാഹു അവളെ നരകത്തിൽ നിന്ന്മോചിപ്പിച്ചു !!*  (മുസ്‌ലിം)
🌼
*കാലത്തിന്റെ കോലം കെട്ടലിൽ പെട്ടു പിഴച്ചു പോവാതെ സൂക്ഷിക്കുക, വസ്ത്രം നഗ്നത മറക്കാൻ വേണ്ടിയുള്ള ഉത്തമ കവചമാണെന്ന് ഓർക്കുക*


അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ വേഷം അണിയുന്ന പുരുഷനേയും പുരുഷന്റെ വേഷം അണിയുന്ന സ്ത്രീയേയും നബി ﷺ ശപിച്ചിരിക്കുന്നു. 
   【ബുഖാരി: 4098】
🌼
*നഷ്ടപ്പെട്ടു പോവാത്ത നന്മകൾക്ക് മുൻ‌തൂക്കം കല്പിക്കുക.ഇന്ന് ചെയ്യുന്ന നന്മ നാളെകൾക്ക് ഒരു മുതൽകൂട്ടു ആവട്ടെ...*

അനസ് (റ) വില്‍ നിന്ന് നിവേദനം മുത്ത് നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിം ഒരു തൈ നടുകയോ ഒരു കൃഷി നടത്തുകയോ ചെയ്യുകയും അതില്‍ നിന്ന് ഒരു പക്ഷിയോ മനുഷ്യനോ അല്ലെങ്കില്‍ ഒരു മൃഗമോ ഭക്ഷിക്കുകയും ചെയ്താല്‍ അത് അവന്‍ ചെയ്ത സ്വദഖയായി രേഖപ്പെടുത്തപ്പെടും... 
  (സ്വഹീഹുൽ ബുഖാരി : 2320)


▪️മഹാനായ അബുദ്ദര്‍ദാഅ് (റ) ഒരിക്കൽ വാൽനട്ടിന്റെ (ഒരു തരം അണ്ടി) കൃഷി ചെയ്ത് കൊണ്ടിരിക്കെ അതിലൂടെ കടന്നുപോയ ഒരാള്‍ മഹാനോട് ചോദിച്ചു: നാളെയോ അതിനപ്പുറത്തോ ആയി മരണം പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രായമായ താങ്കള്‍ എന്തിനാണ് ഈ കൃഷി ചെയ്യുന്നത്..? ഈ വർഷമൊന്നും താങ്കള്‍ക്കു ഇതിൽ നിന്ന് ഭക്ഷിക്കാൻ സാധ്യമല്ലല്ലോ.
ഇതുകേട്ട മഹാനവർകൾ പ്രതിവചിച്ചു: ഈ കൃഷി ചെയ്ത കാരണത്താല്‍ എനിക്കു ആഖിറത്തിൽ പ്രതിഫലവും,  മറ്റുള്ളവര്‍ക്കിത് ഭക്ഷിക്കാനും എന്താണ് ഇവിടെ തടസ്സം..?  
  (ശറഹു സുന്ന: 6/151)

▪️ഖലീഫ മുആവിയ (റ) വാര്‍ധക്യത്തില്‍ കൃഷിയിലേര്‍പ്പെട്ടതു കണ്ട് അത്ഭുതം കൂറിയവരോട് മഹാന്‍ പറഞ്ഞു: മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ സുകൃതങ്ങളെന്തെങ്കിലും ബാക്കി വേണമെന്നല്ലേ. അത് എന്നെ പ്രചോദിപ്പിക്കുന്നു...
  (ഫൈളുല്‍ ഖദീര്‍)
🌼
*സംസാരം നല്ലതിന് വേണ്ടി ആവട്ടെ, വാക്കുകളിൽ തിരു സുന്നത്ത് പടരട്ടെ...*


അബൂ ബർസത്ത്‌(റ)വിൽ നിന്ന് നിവേദനം: ഇശാ നമസ്‌കാരത്തിനു മുമ്പു ഉറങ്ങുന്നതും ശേഷം അനാവശ്യമായി സംസാരിച്ചിരിക്കുന്നതും നബി ﷺ വിലക്കിയിരിക്കുന്നു.
   【ബുഖാരി: 568】
🌼
*കാരുണ്യവാനായ നാഥാ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് ഞങ്ങളെ നീ ഖൈറിലും സലാമത്തിലും ആക്കി തരണേ...*


അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞിരിക്കുന്നു:  നിങ്ങളിലാരും അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ പൊറുത്ത് തരേണമേ.. അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ എനിക്ക് നീ കരുണ ചൊരിയേണമേ.. എന്നിപ്രകാരം പറഞ്ഞു പ്രാർത്ഥിക്കരുത്. മറിച്ച് പ്രാർത്ഥിക്കുമ്പോൾ അതിൽ ദൃഢനിശ്ചയത്തോടെ പ്രാർത്ഥിക്കുക. ഒന്നിലും അല്ലാഹുﷻവിനെ നിർബന്ധിക്കുന്നവനില്ല. 
   【ബുഖാരി: 6339】
   【മുസ്ലിം: 2679】

മറ്റൊരു റിപ്പോർട്ടിൽ പ്രതീക്ഷയോടും ഉറപ്പോടും കൂടിയായിരിക്കണം പ്രാർത്ഥിക്കേണ്ടത് എന്നും അല്ലാഹു ﷻ കൊടുക്കുന്നതെല്ലാംതന്നെ അവനെ സംബന്ധിച്ചിടത്തത്തോളം വലിയതേയല്ല എന്നു കൂടിയുണ്ട്.
🌼
ഒരു മുസ്ലിം ഭീരുവാകാം ലുബ്ദനാകാം എന്നാൽ ഒരിക്കലും കളവ് പറയുന്നവൻ ആവില്ല (മുർസൽ -ഇമാം മാലിക് )
" *നിന്നെ സംശയിക്കുന്ന കാര്യം വിട്ട്* *സംശയിപ്പികാത്തതിലേക്ക്* *നീ പോകുക കാരണം*  *സത്യം എന്നത് മനസിന്‌ സമാധാനം* *നൽകുന്നതാണ് കളവ് സംശയവും*
     *(തിർമിദി)*
ക്ഷമ വിശ്വസ്ഥത ലജ്ജ, വിനയം, വിട്ടുവീഴ്ച, കരുണ തുടങ്ങിയ നല്ല ഗുണങ്ങളെപറ്റി പ്രവാചക വചനങ്ങളിൽ ഉണ്ട് 
*എത്ര ഭീകര മാണെന്ന് തോന്നിയാലും എവിടെയും സത്യം പറയണം അല്ലാഹുവിന്റെ മുമ്പിൽ അതാണ് വിജയം*
🌼
നിശ്ചയം, സത്യസന്ധത പുണ്യത്തിലേക്ക് നയിക്കുന്നു പുണ്യം സ്വർഗ്ഗത്തിലേക്കും 
     *(ബുഖാരി, മുസ്ലിം)*
🌼
നല്ല കാര്യങ്ങൾ ഒന്ന് പോലും വിട്ട് കളയരുത്, നിന്റെ സഹോദരനെ മുഖപ്രസന്നതയോടെ കാണുന്നത് പോലും. 
            *(മുസ്ലിം)*
🌼
നിശ്ചയമായും ഈ രാജ്യത്തിന്റെയും (മക്ക )ഈ ദിവസത്തിന്റെയും (ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിവസങ്ങൾ )ഈ മാസത്തിന്റെയും പവിത്രതയെക്കാൾ നിങ്ങളുടെ രക്തത്തിനും സ്വത്തിനും അഭിമാനത്തിനും പവിത്രതമാക്കപെട്ടിരിക്കുന്നു. 
       *(ബുഖാരി, മുസ്‌ലിം)*
🌼
പകൽ സുന്നത്തായ വൃതമെടുക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവനെക്കാൾ സ്ഥാനം ഒരു സത്യ വിശ്വാസിക്ക് തന്റെ സൽസ്വഭാവം കൊണ്ട് നേടാൻ കഴിയും. 
       *(അബൂദാവൂദ്)*
, 🌼
അന്ത്യനാളിൽ സത്യ വിശ്വാസിയുടെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്നത് സൽസ്വഭാവം ആയിരിക്കും 
     *(തിർമിദി)*
🌼
സൽസ്വഭാവത്തിന് ഇസ്ലാം വളരെ അതികം പ്രാധാന്യം നൽകിയിരിക്കുന്നു. നബി വചനം       :"നിങ്ങളിൽ ഏറ്റവും ഏറ്റവും ഉത്തമന്മാർ നല്ല സ്വഭാവകാരാണ്"
     *(ബുഖാരി)*
🌼
നിശ്ചയം, ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഞാൻ നിയോഗിക്ക പെട്ടിരിക്കുന്നത് 
*(അഹ്മദ് -ഹാകിം)*.
🌼
നിശ്ചയം, ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്, ഹാകിം)
സൽസ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു. നബി വചനം: "നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
"അന്ത്യനാളിൽ സത്യവിശ്വാസിയുടെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്നത് സല്സ്വോഭാവമയിരിക്കും (തിർമിദി)
പകൽ സുന്നത്തായ വൃതമനുഷ്ട്ടിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയൂന്നവനെക്കാൾ സ്ഥാനം ഒരു സത്യവിശ്വോസിക്ക് തന്റെ സൽസ്വഭാവം കൊണ്ട് നേടാൻ കഴിയും)(അബൂദാവൂദ്)
"നിശ്ചയമായും ഈ രാജ്യത്തിൻറെയും(മക്ക) ഈ ദിവസത്തിന്റെയും (ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിവസങ്ങൾ) ഈ മാസത്തിൻറെയും പവിത്രതയേക്കൾ നിങ്ങളുടെ രക്തത്തിനും സ്വത്തിനും അഭിമാനത്തിനും പവിത്രതമാക്കപെട്ടിരിക്കുന്നു(ബുഖാരി, മുസ്‌ലിം)
"നല്ല കാര്യങ്ങൾ ഒന്ന് പോലും വിട്ടു കളയരുത് ,നിന്റെ സഹോദരനെ മുഖ്പ്രസന്നതയോടെ കാണുന്നതു പോലും."(മുസ്ലിം)
"നിശ്ചയം ,സത്യസന്ധത പുണ്യത്തിലേക് നയിക്കുന്നു പുണ്യം സ്വർഗ്ഗത്തിലേക്കും"(ബുഖാരി, മുസ്‌ലിം)
"ഒരു മുസ്‌ലിം ഭീരുവാകാം ലുബ്ദ്ധനാകാം എന്നാൽ ഒരിക്കലും കളവു പറയുന്നവൻ ആവില്ല" (മുര്സൽ-ഇമാം മാലിക്)
"നിന്നെ സംശയിപ്പിക്കുന്ന കാര്യം വിട്ട്‌ സംശയിപ്പിക്കാത്തതിലെക്ക് നീ പോകുക കാരണം സത്യം എന്നത് മനസ്സിന്‌ സമാധാനം നൽകുന്നതാണ്. കളവ് സംശയവും "(തിർമിദി)
ക്ഷമ വിശ്വസ്തത, ലജ്ജ, വിനയം, വിട്ടുവീഴ്ച, കരുണ തുടങ്ങിയ നല്ല ഗുണങ്ങളെപ്പറ്റി പ്രവാചകവചനങ്ങളുണ്ട്.

അവലംബം
🌼⬛️⬛️⬛️
🌹🌿 *راحة العاشقات*🌿🌹
💫💫💫
*വേഷം ഔറത്ത് മറക്കാൻ ആണെന്ന ബോധം വേണം കാലത്തിന്റെ കുസൃതികളിൽ പെട്ടന്ന് പിഴച്ചു പോവാതിരിക്കുക,*


അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ വേഷം അണിയുന്ന പുരുഷനേയും പുരുഷന്റെ വേഷം അണിയുന്ന സ്ത്രീയേയും നബി തങ്ങളോരു ﷺ ശപിച്ചിരിക്കുന്നു. 
   【ബുഖാരി: 4098】

            
*ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*✍️mihraskoduvally123.blogspot.com*
⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️
🌼
*സലാം പറയുക*

അനസുബ്നു മാലിക് (റ) തങ്ങൾ പറഞ്ഞു : ഒരിക്കൽ ഞാൻ റസൂലുല്ലാഹി  ﷺ തങ്ങൾക്ക് കൈ കഴുകാൻ വെള്ള മൊഴിച്ച് കൊടുക്കാൻ നിൽക്കുകയായിരുന്നു. അതിനിടയിൽ തങ്ങൾ തലയുയർത്തിയിട്ട് എന്നോട് പറഞ്ഞു : *ഞാൻ നിനക്ക് മൂന്ന് കാര്യങ്ങൾ പറഞ്ഞ് തരാം, അവകൾ താങ്കൾക്കുപകാരപ്പെടും.*

ഞാൻ പറഞ്ഞു : *അതെ അല്ലാഹുﷻവിന്റെ റസൂലേ പറഞ്ഞാലും, മാതൃ പിതൃ ബന്ധങ്ങളേക്കാൾ വലുതാണല്ലോ എനിക്കങ്ങ്...* 

തങ്ങൾ (ﷺ) പറഞ്ഞു : *എന്റെ ഉമ്മത്തിൽ ആരെ എപ്പോൾ കണ്ട് മുട്ടിയാലും നീ അയാളോട് സലാം പറയുക, എന്നാൽ നിന്റെ ആയുസ്സ് ദീർഘിക്കും. സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴെല്ലാം നീ വീട്ടുകാരോട് സലാം പറയുക, എന്നാൽ നിന്റെ വീട്ടിൽ നന്മ അധികരിക്കും. ളുഹാ നിസ്കാരം നീ പതിവായി നിസ്കരിക്കുക, കാരണം അത് പാശ്ചാതാപികളായ മഹത്തുക്കളുടെ നിസ്കാരമാണ്.*
🌼
*മറക്കാതെ ചൊല്ലണേ...*

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വൈകുന്നേരം മൂന്ന് പ്രാവശ്യം

*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ*

 എന്ന് ചൊല്ലിയാൽ ആ രാത്രി  അയാളെ വിഷബാധ പ്രായസപ്പെടുത്തുകയില്ല."

സുഹൈൽ (റ) പറയുന്നു: "നമ്മുടെ വീട്ടുകാർ അത് പഠിക്കുകയും എല്ലാ രാത്രിയിലും അവർ അത് ചൊല്ലുകയും ചെയ്യുമായിരുന്നു. അങ്ങനെ അവരിൽപെട്ട ഒരു സ്ത്രീക്ക് കടിയേറ്റു. അതിനു യാതൊരു വേദനയും അവർക്കു എത്തിച്ചില്ല"
   【തിർമിദി: 3604】
🌼
‎‎‎‎‎‎‎‎‎‎‎‎‎‎‎‎        *റബ്ബിന്റെ സ്നേഹം*
                   *കൈപ്പറ്റിയവർ*

ഉബാദത്തിബ്നു സാമിത്ത്(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ അല്ലാഹു ﷻ പറഞ്ഞതായി പറയുന്നു: "എന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം സന്ദര്‍ശിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ചെലവഴിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് എന്‍റെ സ്നേഹം അവകാശമായിത്തീര്‍ന്നിരിക്കുന്നു...
  (മുസ്നദ് അഹ്‌മദ്: 22080)
🌼
*അല്ലാഹുവിന്റെ ഇഷ്ട പ്രിയർ*

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുﷻവിന് 99 നാമങ്ങളുണ്ട്. നൂറിൽ നിന്ന് ഒന്ന് കുറവ്. അത് മനഃപാഠമാക്കുന്നവരെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല. അല്ലാഹു ﷻ ഏകനും ഒറ്റയെ ഇഷ്ടപ്പെടുന്നവനുമാണ്.
   【ബുഖാരി: 6410】
🌼
‎‎‎‎‎‎‎‎‎‎‎‎‎‎‎‎പിന്നെന്തു വേണമി പാരില് പരിഹാരമായി വരും നേരിൽ. സ്വലാത്തുൽ ഫാത്തിഹ് 
     മുത്ത് നബിﷺക്ക്‌ ഏറ്റവും പ്രിയപ്പെട്ട സ്വലാത്താണ് സ്വലാത്തുൽ ഫാതിഹ്. സ്വലാത്തുൽ ഫാതിഹിന്റെ 50 മഹത്വങ്ങൾ ഇവിടെ കൊടുക്കുന്നു...
        
 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*

*മഹത്വങ്ങൾ* 

*01)* മുത്ത് നബിﷺയുടെ മേൽ അല്ലാഹു ﷻ ചൊല്ലിയ സ്വലാത്ത്. ഇത് തന്നെയാണ് സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വവും.

*02)* അല്ലാഹുﷻവിനും മുത്ത് നബിﷺക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്.

*03)* മലക്കുകൾ ചൊല്ലുന്ന സ്വലാത്ത്.

*04)* മുത്ത് നബിﷺയുടെ മേൽ മുഹ്'യിദ്ധീൻ ശൈഖ് (റ), ശാഹ് നഖ്ഷബന്ധി (റ) തുടങ്ങിയ മഹത്തുക്കൾ പതിവാക്കിയിരുന്ന സ്വലാത്തുകളിലൊന്ന്.

*05)* ഒരൊറ്റ തവണ ചൊല്ലിയാൽ മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലിയാൽ ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്.

*06)* ഒരു തവണ ചൊല്ലിയാൽ ആദം നബി (അ) മുതൽ അന്ത്യനാൾ വരെയുള്ള മുഴുവൻ പേരും ചൊല്ലിയ സ്വലാത്തുകളുടെ പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്.

*07)* ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്'രി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായ് അല്ലാഹു ﷻ അറിയിച്ച് കൊടുത്ത സ്വലാത്ത്.

*08)* ഇതിനേക്കാൾ മഹത്തരമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് മുത്ത് നബി ﷺ, അഹ്'മദ് തിജാനി തങ്ങളോട് പറഞ്ഞ സ്വലാത്ത്.

*09)* മുത്ത് നബിﷺയെ സ്വപ്നത്തിൽ കാണാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്.

*10)* മുത്ത് നബിﷺയെ ഉണർവിൽ തന്നെ കാണുന്നതിന് സഹായിക്കുന്ന സ്വലാത്ത്.

*11)* തിജാനി ത്വരീഖത്തിലെ ഉന്നതരായ ശൈഖ് മാഹി ഹൈദറ (റ) പറയുന്നു: "സ്വലാത്തുൽ ഫാതിഹ് 100 തവണ ചൊല്ലുകയും എന്നിട്ട് മുത്ത് നബിﷺയെ കാണുകയും ചെയ്യാത്ത ഒരുത്തന്റെ കാര്യത്തിൽ ഞാൻ അത്ഭുതം കൊളളുന്നു"

*12)* മുത്ത് നബിﷺയെ സ്വപ്നത്തിൽ കാണാൻ വെള്ളിയാഴ്ച രാവിലോ തിങ്കളാഴ്ച രാവിലോ ആയിരം തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലുവാൻ ഔലിയാക്കൾ ഉപദേശിക്കുന്നു.

*13)* ഇരു ലോകത്തേയും ഹാജത്തുകൾ നിറവേറാൻ സഹായകരമാകുന്ന സ്വലാത്ത്.

*14)* സർവ്വ രോഗങ്ങൾക്കും (ആത്മീയവും ശാരീരികവും മാനസികവുമായ) ശിഫയാണ് സ്വലാത്തുൽ ഫാതിഹ്.

*15)* സർവ്വ പ്രയാസങ്ങൾക്കും പരിഹാരവുമാണ് സ്വലാത്തുൽ ഫാതിഹ്.

*16)* മുത്ത് നബിﷺയോട് പ്രണയമുണ്ടാകുവാൻ ഏറ്റവും സഹായകരമായ സ്വലാത്ത്.

*17)* വളരെ വേഗംമുത്ത് നബിﷺയുടെ സ്നേഹം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്.

*18)* വിലായത്തിലേക്കുള്ള വാതിലാണ് സ്വലാത്തുൽ ഫാതിഹ്.

*19)* മരണപ്പെട്ടവർക്ക് ഹദ്'യ ചെയ്യാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്.

*20)* സൂഫികളിലൊരാൾ പറയുകയുണ്ടായി "എന്റെ മരണശേഷം ആരെങ്കിലും എനിക്ക് ഒരു സ്വലാത്തുൽ ഫാതിഹ് ചൊല്ലി ഹദ്‌'യ ചെയ്താൽ എനിക്ക് അത് മതിയാകും."

*21)* വല്ല ഒരുത്തരും സ്വലാത്തുൽ ഫാതിഹ് ദിനേന ഒരു തവണ എങ്കിലും ചൊല്ലിയാൽ അവർ ഈമാൻ കിട്ടിയല്ലാതെ മരണപ്പെടില്ല.

*22)* ദിനേന ഒരു തവണ എങ്കിലും പതിവാക്കിയവർ നരകത്തിൽ പ്രവേശിക്കില്ല.

*23)* ഖുർആന്റെ ഖുർആൻ എന്ന് ശൈഖ് ഇബ്റാഹീം നിയാസെ (റ) വിശേഷിപ്പിച്ച സ്വലാത്ത്.

*24)* മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലുമ്പോൾ മുത്ത് നബിﷺയോട് ലഭിക്കുന്ന സാമീപ്യം ഒരൊറ്റ തവണ ചൊല്ലൽ കൊണ്ട് ലഭിക്കുന്ന സ്വലാത്ത്.

*25)* ഏറ്റവും ഉന്നതമായ നിധി എന്ന് ശൈഖ് ഇബ്'റാഹീം നിയാസെ (റ) തങ്ങൾ വിശേഷിപ്പിച്ച സ്വലാത്ത്.

*26)* അസ്മാഉൽ ഹുസ്‌നയുടെ സിർ റുകൾ സ്വലാത്തുൽ ഫാതിഹിൽ അടങ്ങിയിരിക്കുന്നു.

*27)* സർവ്വസ്വലാത്തുകളുടേയും രഹസ്യങ്ങൾ ഉൾകൊളളുന്ന സ്വലാത്ത്.

*28)* തെറ്റുകളിൽ നിന്നുള്ള കവചമാണ് സ്വലാത്തുൽ ഫാതിഹ്.

*29)* പുകവലി, മദ്യം തുടങ്ങിയ കാര്യങ്ങൾക്ക് അടിമപ്പെട്ടവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക. അത്തരം മോശത്തരങ്ങളിൽ നിന്നും മോചനം ലഭിക്കും.

*30)* മഅരിഫത്തിലേക്കുള്ള കവടമാണ് മഹത്തായ സ്വലാത്തുൽ ഫാതിഹ്.

*31)* സ്വർഗത്തിന്റെ താക്കോൽ എന്നറിയപ്പെടുന്ന സ്വലാത്ത്.

*32)* സ്വലാത്തുൽ ഫാതിഹിന്റെ അഹ്'ലുകാർക്ക് ഖബറിൽ ഒരു പ്രയാസവും നേരിടേണ്ടി വരില്ല. ഇൻ ശാ അല്ലാഹ്.

*33)* രിസ്ഖിൽ  വിശാലതയുണ്ടാകുവാൻ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക.

*34)* നിങ്ങളൊരു സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ അതിൽ നിന്നും അല്ലാഹു ﷻ600000 മലക്കുകളെ സൃഷ്ടിക്കുകയും അന്ത്യനാൾ വരെ ആ മലക്കുകൾ മുത്ത് നബിﷺയുടെ മേൽ ചൊല്ലുന്ന മുഴുവൻ സ്വലാത്തുകളുടേയും പ്രതിഫലത്തെ നിങ്ങളുടെ പേരിൽ രേഖപ്പെടുത്തി വെക്കുകയും ചെയ്യും.
  (ശൈഖ് ഹിശാം ഖബ്ബാനി)

*35)* പാപങ്ങളെ മുഴുവൻ മായ്ച്ച് കളയുന്ന സ്വലാത്ത്.

*36)* ഇസ്മുൽ അഅ്‌ളമിന്റെ സുഗന്ധം എന്ന വിശേഷണവും സ്വലാത്തുൽ ഫാതിഹിനുണ്ട്.

*37)* നമുക്കും മുത്ത് നബിﷺക്കും ഇടയിൽ 70000 മറകളുണ്ട്. അവ ഓരോന്നായ് ഉയർത്തപ്പെടാൻ സ്വലാത്തുൽ ഫാതിഹ് നിദാനമാകുന്നു.

*38)* മുത്ത് നബിﷺയെ ഏറ്റവും ഉത്തമമായ രീതിയിൽ പ്രകീർത്തിക്കുന്ന സ്വലാത്ത്.

*39)* ഒരു ആത്മീയ ഗുരുവിനെ തേടുന്നവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കട്ടെ.. ഇൻ ശാ അല്ലാഹ്, സ്വലാത്തുൽ ഫാതിഹിന്റെ ബറകത്താൽ അവർക്ക് അത് ലഭിക്കും.

*40)* ഒരൊറ്റ തവണ ചൊല്ലിയാൽ സ്വർഗ്ഗത്തിൽ 600000 കൊട്ടാരം അല്ലാഹു ﷻ അവർക്ക് പ്രതിഫലമായി നൽകും.

*41)* ഒരു തവണ ചൊല്ലിയാൽ 600000 ഹൂറുൽ ഈനുകളെ സ്വർഗ്ഗത്തിൽ അവനിക്ക് അല്ലാഹു ﷻ വിവാഹം ചെയ്തു കൊടുക്കും.

*42)* ഒറ്റ തവണ ചൊല്ലുന്നവന് അല്ലാഹുﷻ 600000 നന്മകൾ രേഖപ്പെടുത്തി വെക്കും.

*43)* ഒറ്റത്തവണ ചെല്ലിയാൽ 600000 പാപങ്ങൾ പൊറുക്കപ്പെടും.

*44)* ഒറ്റത്തവണ ചൊല്ലിയാൽ ആറ് ലക്ഷം നൻമകൾ അവന്റെ പേരിൽ രേഖപ്പെടുത്തപ്പെടും.

*45)* ഒറ്റത്തവണ ചൊല്ലിയാൽ അവന്റെ പേരിൽ ആറ് ലക്ഷം ദറജകൾ രേഖപ്പെടുത്തപ്പെടും.

*46)* സ്വലാത്തുൽ ഫാതിഹ് ജീവിതത്തിൽ ഒരു തവണയങ്കിലും ചൊല്ലിയവർ നരകത്തിൽ പോവില്ല എന്ന് ശൈഖ് മുഹമ്മദുൽ ബകരി എന്ന മഹാൻ പറയുന്നു.

*47)* ഏഴാകാശങ്ങളിലേയും ഭൂമികളിലേയും ജീവജാലങ്ങളെല്ലാം ഒരുമിച്ച്കൂടിയാൽ പോലും സ്വലാത്തുൽ ഫാതിഹിന്റെ മഹത്വം വർണിച്ച് തീർക്കാനാവില്ല. സ്വലാത്തുൽ ഫാതിഹിൻ്റെ സാഗര സമാനമായ മഹത്വങ്ങളിൽ നിന്നും ഒരു തുള്ളി മാത്രമേ നിങ്ങൾ കേട്ടിട്ടൊള്ളു. മറ്റെല്ലാം മറക്കപ്പെട്ടിരിക്കുന്നു...
  (സയ്യിദിനാ അഹ്'മദ് തീജാനി (റ))

*48)* സ്വലാത്തുൽ ഫാതിഹ് അല്ലാഹുﷻവിൽ നിന്നുള്ള ഏറ്റവും ഉന്നതമായ നിധിയാണെന്ന് ശൈഖ് തിജാനി തങ്ങൾ പറയുന്നു.

*49)* ദിവ്യാനുരാഗത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു.

*50)* സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നവർക്ക് അല്ലാഹുﷻവിനെ തന്നെ ലഭിക്കുന്നു.
🌼
*മറക്കാതിരിക്കാം. തണലായി കൂടെ കൂട്ടാം ഓരോ സുകൃതങ്ങളിലും*

ജാബിർ (റ) വിൽ നിന്ന് നിവേദനം, നബി ﷺ പറയുന്നത് ഞാൻ കേട്ടു: ദിക്റിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് 'ലാഇലാഹ ഇല്ലല്ലാഹ്' ആണ്. ദുആഇൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് 'അൽഹംദു ലില്ലാഹ്' എന്നതുമാണ്‌...
   【തിർമിദി: 3383
🌼
*ഏക ഇലാഹായ അല്ലാഹുവിനാവുന്നു സർവ്വ സ്തുതിയും*

ഉബാദതു ബ്നു സ്വാമിത്(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രി എഴുന്നേറ്റ് 

*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ‏.‏ الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ‏* 

(അല്ലാഹുﷻവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. സർവ സ്തുതിയും അല്ലാഹുﷻവിനാണ്. അല്ലാഹു ﷻ എത്ര പരിശുദ്ധന്‍! അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ല. അല്ലാഹുﷻവാണ് ഏറ്റവും മഹാന്‍. പാപത്തില്‍ നിന്നുള്ള പിന്‍മാറ്റവും ആരാധനക്കുള്ള ശക്തിയും ഉന്നതനും മഹാനുമായ അല്ലാഹുﷻവിനെ കൊണ്ടുമാത്രമാണ്)

എന്ന് പറയുകയും ശേഷം

 *اللَّهُمَّ اغْفِرْ لِي‏* 

(അല്ലാഹുവേ എനിക്ക് പൊറുത്ത് തരേണമേ...) 

എന്ന് ചൊല്ലിയാൽ അല്ലാഹു ﷻ പൊറുത്തുകൊടുക്കുന്നതാണ്. പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കുന്നതാണ്. എഴുന്നേറ്റ് വുളുവെടുത്ത് നമസ്‌കരിച്ചാല്‍ അത് സ്വീകരിക്കുന്നതാണ്.
   【ബുഖാരി: 1154】
🌼
അന്ത്യ നാളിൽ നിസ്കാരക്കാരോട് സ്വർഗ്ഗത്തിൽ കടക്കാൻ കൽപിക്കപ്പെടുന്ന വേളയിൽ ആദ്യം ഒരു സംഘം സൂര്യ ശോഭ പോലെ പ്രകാശിതരായി കടന്ന് വരും. അപ്പോൾ മലക്കുകൾ അവരോട് ചോദിക്കും : *നിങ്ങൾ ആരാണ്..?* 
അവർ പറയും : *ഞങ്ങൾ നിസ്കാരത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്തുന്നവരായിരുന്നു* 
മലക്കുകൾ : *എങ്ങനെയായിരുന്നു നിങ്ങളുടെ സൂക്ഷ്മത..?* 
അവർ പറയും : *ബാങ്ക് വിളിക്കുന്നതിന് മുമ്പേ ഞങ്ങൾ പള്ളിയിലെത്തിയിരിക്കും* 

പിന്നീട് പതിനാലാം രാവിലെ പൂർണ്ണാമ്പിളിയെ പോലെ പ്രകാശിതരായ ഒരു കൂട്ടം ആളുകൾ വരും 
മലക്കുകൾ ചോദിക്കും : *നിങ്ങളാരാണ്..?* 
അവർ പറയും : *ഞങ്ങൾ നിസ്കാരത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്തുന്നവരായിരുന്നു* 
മലക്കുകൾ ചോദിക്കും : *എങ്ങനെയായിരുന്നു നിങ്ങളുടെ സൂക്ഷ്മത..?* 
അവർ പറയും : *വഖ്ത് കടക്കുന്നതിന് മുമ്പേ വുളൂഅ്‌ ചെയ്ത് ബാങ്ക് കൊടുക്കുമ്പോൾ പള്ളിയിൽ ഹാജറാകലായിരുന്നു ഞങ്ങളുടെ പതിവ്*
 
പിന്നീട് ദൂരെക്കാണുന്ന നക്ഷത്രങ്ങളെപ്പോലെ പ്രകാശിതരായ മറ്റൊരു വിഭാഗം വരും. 
മലക്കുകൾ ചോദിക്കും : *നിങ്ങൾ ആരാണ്..?* 
അവർ പറയും : *ഞങ്ങൾ നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നവരായിരുന്നു* 
മലക്കുകൾ ചോദിക്കും : *എങ്ങനെയായിരുന്നു നിങ്ങളുടെ സൂക്ഷ്മത..?* 
അവർ പറയും : *ഞങ്ങൾ ബാങ്ക് കൊടുത്തതിന് ശേഷം വുളൂഅ്‌ ചെയ്ത് നിസ്കാരത്തിന് തയ്യാറാകുന്നവരായിരുന്നു*
🌼
*ഏതൊരു കാര്യത്തിലും അല്ലാഹുവിന് സ്തുതിയോതുക*

മുആദ് ബ്നു അനസ് (റ) വിൽ നിന്ന് നിവേദനം: ആരെങ്കിലും ഭക്ഷണം കഴിക്കുകയും എന്നിട്ട്  

 *الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا الطَّعَامَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ* 

(എന്റെ യാതൊരുകഴിവും യുക്തിയും കൂടാതെ എനിക്ക് ഈ ഭക്ഷണം തരികയും എന്നെ ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുﷻവിനാകുന്നു സർവ്വ സ്തുതിയും) എന്ന് പറയുകയും ചെയ്താൽ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളും വരാനിരിക്കുന്ന പാപങ്ങളും പൊറുക്കപ്പെടും. 

ആരെങ്കിലും വസ്ത്രം ധരിക്കുകയും എന്നിട്ട്

 *الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ* 

(എന്റെ യാതൊരുകഴിവും യുക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം തരികയും എന്നെ ധരിപ്പിക്കുകയും ചെയ്ത അല്ലാഹുﷻവിനാകുന്നു സർവ്വ സ്തുതിയും) എന്ന് പറയുകയും ചെയ്താൽ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളും വരാനിരിക്കുന്ന പാപങ്ങളും പൊറുക്കപ്പെടും.
   【അബൂദാവൂദ്: 4023】
🌼
M*ഏക ഇലാഹായ അല്ലാഹുവിന് ആകുന്നു സർവ്വ സ്തുതിയും*

അബൂഹുറൈററ (റ) വിൽ നിന്ന് നിവേദനം: റസൂൽ ﷺ പറഞ്ഞു: നിങ്ങൾ ഓരോരുത്തരും വിരിപ്പ് വിട്ട് രാത്രി കിടക്കാൻ വിരിപ്പിൽ ചെന്നാൽ, തന്റെ വിരിപ്പ് മൂന്ന് തവണ കുടഞ്ഞ് വൃത്തിയാക്കി കൊള്ളട്ടെ. കാരണം അവൻ എഴുന്നേറ്റ് പോയ ശേഷം അതിൽ തന്നെ പ്രതിനിധീകരിച്ചിട്ടുള്ളത് (പാമ്പ്, തേൾ പോലയുള്ളവ) അവൻ അറിയുകയില്ല. എന്നിട്ട് ഇങ്ങനെ പ്രാർത്ഥിച്ച് കൊള്ളട്ടെ.

*بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ*

(നാഥാ നിന്റെ  നാമത്തിൽ എന്റെ  പാർശ്വത്തെ ഞാൻ വെക്കുന്നു. ഇനി ഈ വിരിപ്പിൽ നിന്ന് എന്റെ പാർശ്വത്തെ ഉയർത്തുന്നത് നിന്റെ  ശക്തികൊണ്ട് മാത്രമായിരിക്കും. എന്റെ ജീവനെ നീ പിടിച്ചെടുക്കുന്ന പക്ഷം അതിനോട് നീ കാരുണ്യം കാണിക്കേണമേ.. വിട്ടയക്കുന്ന പക്ഷം സജ്ജനങ്ങളായ നിന്റെ  അടിമകളെ സംരക്ഷിക്കുന്ന വിധം അതിനേയും നീ സംരക്ഷിക്കണമേ...)

രാവിലെ ഉണർന്നാൽ ഇങ്ങനെ പ്രാർത്ഥിച്ച് കൊള്ളട്ടെ.

*الْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَىَّ رُوحِي وَأَذِنَ لِي بِذِكْرِهِ*

(അല്ലാഹുﷻവിന് സര്‍വ്വ സ്തുതിയും. അവന്‍ എന്റെ ശരീരത്തിന് സൗഖ്യം നല്‍കുകയും എന്റെ ആത്മാവിനെ തിരിച്ചു തരികയും അവനെ സ്മരിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു)
   【തിർമുദി: 3401】
🌼
*മുത്ത് നബി പുതു വസ്ത്രം ധരിച്ചാൽ ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു*
അബൂ സഈദിൽ ഖുദ് രി (റ)വിൽ നിന്ന് നിവേദനം: നബി ﷺ പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്‌, കുപ്പായം എന്നിങ്ങനെ ഓരോന്നിന്റെയും (വസ്ത്രത്തിന്റെയും) പേരു പറഞ്ഞ്‌ ഇങ്ങിനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:

*اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ*

(അല്ലാഹുവേ നിനക്കാണ് സര്‍വ്വ സ്തുതിയും, നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതിന്റെയും ഇത് നിര്‍മ്മിക്കപ്പെട്ടതിന്റെയും നന്മ ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇതിന്റെയും ഇത് നിര്‍മ്മിക്കപ്പെട്ടതിന്റെയും തിന്മയില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം തേടുകയും ചെയ്യുന്നു)
   【അബൂദാവൂദ്: 4020】
🌼
*മേന്മ*

 ഇബ്നു ഉമർ (റ)വിൽ നിന്ന് നിവേദനം: ഉമർ(റ)വിനെ വെള്ള വസ്ത്രം ധരിച്ച് കണ്ടപ്പോൾ നബി ﷺ ചോദിച്ചു: ഈ വസ്ത്രം അലക്കിയതാണോ അതോ പുതിയത് ആണോ? ഉമർ (റ) പറഞ്ഞു: പുതിയത് അല്ല അലക്കിയത് ആണ്. നബി ﷺ പറഞ്ഞു:

*الْبَسْ جَدِيدًا وَعِشْ حَمِيدًا وَمُتْ شَهِيدًا* ‏

(നീ പുതിയത് അണിയുകയും സ്‌തുത്യര്‍ഹനായി ജീവിക്കുകയും ശഹീദായി മരിക്കുകയും ചെയ്യുക)
   【ഇബ്നുമാജ: 3687】
🌼
*നഷ്ടപെടുത്തി കളയരുതെ ഈ സ്വീകരിക്കുന്ന സമയത്തെ*

ഉബാദതു ബ്നു സ്വാമിത്(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രി എഴുന്നേറ്റ് 

*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ‏.‏ الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ‏* 

(അല്ലാഹുﷻവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. സർവ സ്തുതിയും അല്ലാഹുﷻവിനാണ്. അല്ലാഹു ﷻ എത്ര പരിശുദ്ധന്‍! അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ല. അല്ലാഹുﷻവാണ് ഏറ്റവും മഹാന്‍. പാപത്തില്‍ നിന്നുള്ള പിന്‍മാറ്റവും ആരാധനക്കുള്ള ശക്തിയും ഉന്നതനും മഹാനുമായ അല്ലാഹുﷻവിനെ കൊണ്ടുമാത്രമാണ്)

എന്ന് പറയുകയും ശേഷം

 *اللَّهُمَّ اغْفِرْ لِي‏* 

(അല്ലാഹുവേ എനിക്ക് പൊറുത്ത് തരേണമേ...) 

എന്ന് ചൊല്ലിയാൽ അല്ലാഹു ﷻ പൊറുത്തുകൊടുക്കുന്നതാണ്. പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കുന്നതാണ്. എഴുന്നേറ്റ് വുളുവെടുത്ത് നമസ്‌കരിച്ചാല്‍ അത് സ്വീകരിക്കുന്നതാണ്.
   【ബുഖാരി: 1154】
🌼

*അള്ളാഹു സ്വീകരിച്ചില്ലെങ്കിൽ,*

മഹാനായ അബ്ദുല്ലാഹിബ്നു ഉമർ (റ) തങ്ങളുടെയരികിൽ ഒരു യാചകൻ വന്നു. മഹാനവർകൾ തന്റെ മകനെ വിളിച്ച് പറഞ്ഞു : *അദ്ദേഹത്തിന് ഒരു ദീനാർ കൊടുക്കൂ* യാചകൻ ദീനാർ വാങ്ങി തിരിച്ച് പോയപ്പോൾ മകൻ മഹാനവർകളോട് പറഞ്ഞു : *ഉപ്പാ അങ്ങയിൽ നിന്ന് അല്ലാഹു ﷻ സ്വീകരിക്കട്ടെ* 
മഹാനവർകൾ പറഞ്ഞു : വെറും ഒരു ദിർഹമ് കൊണ്ടുള്ള സ്വദഖയോ ഒറ്റ സുജൂദോ (ചെറിയ ഒരു സൽകർമ്മമെങ്കിലും) സ്വീകരിക്കപ്പെട്ടു എന്ന ഉറപ്പ് ലഭിക്കുകയായിരുന്നെങ്കിൽ താൽപര്യപൂർവ്വം കാത്തിരിക്കുന്ന വിരുന്നുകാരനെപ്പോലെ എനിക്ക് മരണത്തെ കാത്തിരിക്കാമായിരുന്നു. (അല്ലാഹു ﷻ സ്വീകരിച്ച സന്തോഷത്തോടെ മരിക്കാമായിരുന്നു) 
ആരിൽ നിന്നാണ് അല്ലാഹു ﷻ സ്വീകരിക്കുക എന്നറിയുമോ മോനേ..? 
*നിശ്ചയമായും തഖ് വ പുലർത്തുന്നവരിൽ നിന്ന് മാത്രമേ അല്ലാഹു ﷻ സ്വീകരിക്കുകയുള്ളൂ...*
🌼
*പവിത്രമായ ദിവസങ്ങളെ അറിയാതെ പോവരുതേ*

ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ അടുക്കല്‍ ഈ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളെക്കാൾ ശ്രേഷ്ഠമായ മറ്റു ദിവസങ്ങളില്ല.
ഈ ദിവസങ്ങളിലുള്ളതിനേക്കാള്‍ അവന്ന് സന്തുഷ്ടകരമായ മറ്റു കര്‍മ്മങ്ങളുമില്ല. അതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ നിങ്ങള്‍ തഹ്‌ലീലിനെയും തക്ബീറിനെയും മറ്റു ദിക്‌റുകളെയും വര്‍ധിപ്പിക്കുക. കാരണം ഈ ദിവസങ്ങൾ തഹ്‌ലീലിന്റെയും തക്ബീറിന്റെയും  ദിക്‌റുകളുടെയും ദിവസങ്ങളാണ്.
അതിലെ ഓരോ ദിവസത്തെ നോമ്പിനും ഒരു വർഷം നോമ്പെടുത്ത പ്രതിഫലമാണ്. ഈ ദിവസങ്ങളില്‍ സല്‍ക്കര്‍മ്മങ്ങള്‍ക്ക് എഴുന്നൂറ് മടങ്ങ് പ്രതിഫലമുണ്ട്...
  (ശുഅ്‌ബുൽ ഈമാൻ:3481)

👉🏼 ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കേണ്ട ദിനങ്ങളാണ്. അതിലെ ഒമ്പത് ദിവസവും നോമ്പെടുക്കൽ സുന്നത്താണെന്നും, ആ ദിനങ്ങളിൽ സൂറത്തുൽ ഫജ്ർ പാരായണം ചെയ്യൽ സുന്നത്താണെന്നും ഫത്ഹുൽ മുഈനിൽ കാണാം.

 ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങൾ ഈ പത്ത് ദിനങ്ങളാണെന്ന് അറിയിക്കുന്ന ബുഖാരിയിലെ ഹദീസിനെ വ്യാഖ്യാനിച്ച് ഇബ്നുഹജറുൽ ഹൈതമി (റ) തുഹ്ഫയിൽ പറഞ്ഞു: "റമളാന്‍" മാസങ്ങളുടെ നേതാവാണെന്നും അതിന് മറ്റു മാസങ്ങളെക്കാള്‍ പോരിശ യുണ്ടെന്നും നിരവധി ഹദീസുകൾ കൊണ്ട് തെളിയിക്കപ്പെട്ടതാണ്. അതിനാൽ ഈ ഹദീസ് കൊണ്ട് ലഭിക്കുന്നത് റമളാന്‍ അല്ലാത്ത സമയങ്ങളില്‍ കൂടുതൽ പ്രതിഫലം ദുല്‍ ഹജ്ജിലെ ആദ്യ ഒമ്പത് ദിനങ്ങള്‍ക്കാണ് എന്നാണ്.
🌼
ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളെ ആദരിക്കുന്നവർക്ക് ലഭിക്കുന്ന പത്ത് നേട്ടങ്ങൾ 

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ) ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും...

*01)-* ആയുസ്സിൽ ബറകത്തുണ്ടാവും.

*02)-* സമ്പത്തിൽ വർദ്ധനവുണ്ടാവും.

*03)-* കുടുംബത്തെ സംരക്ഷിക്കപ്പെടും

*04)-* തെറ്റുകൾ പൊറുക്കപ്പെടും.

*05)-* നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.

*06)-* മരണവേദന ലഘൂകരിക്കപ്പെടും.

*07)-* (നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.

*08)-* ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും.

*09)-* പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.

*10)-* സ്ഥാനക്കയറ്റം ലഭിക്കും.
  (ഗുൻയത്ത്:42)
🌼
*വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ മറക്കാതെ ചൊല്ലണേ*

അബൂ മാലിക്കിൽ അശ്അരി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ തന്റെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ 

*اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلِجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا*

(അല്ലാഹുവേ ഞാൻ പ്രവേശിപ്പിച്ചതിന്റെ നന്മയെയും പുറപ്പെട്ടതിന്റെ നന്മയെയും ഞാൻ നിന്നോട് ചോദിക്കുന്നു, അല്ലാഹുﷻവിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവേശിക്കുന്നു. അല്ലാഹുﷻവിന്റെ നാമത്തില്‍ ഞങ്ങള്‍ പുറപ്പെട്ടു. ഞങ്ങളുടെ റബ്ബിന്മേല്‍ ഞങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു)
എന്ന് പറഞ്ഞു കൊള്ളട്ടെ, പിന്നീട് അവന് അവന്റെ വീട്ടുകാർക്ക് സലാം പറയട്ടെ...
   【അബൂദാവൂദ്: 5096】
🌼
*ഈ ദിനങ്ങളിൽ നന്മ ചെയ്യാൻ കഴിയാത്തവർക്ക് നഷ്ടം*

അബുദ്ദർദാഅ്‌ (റ) പറയുന്നു: നിങ്ങൾ ദുൽഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങളിൽ നോമ്പെടുക്കുക. പ്രാർത്ഥനകളും ഇസ്തിഗ്ഫാറും സ്വദഖകളും വർധിപ്പിക്കുകയും ചെയ്യുക. കാരണം നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "അയ്യാമുൽ അശ്റിലെ നൻമകൾ തടയപ്പെടുന്നവൻ നാശം." 
നിങ്ങൾ ദുൽഹിജ്ജ ഒമ്പതിന് പ്രത്യേകം നോമ്പെടുക്കുക. കാരണം ആ ദിനത്തിൽ എണ്ണി തിട്ടപ്പെടുത്തുന്നതിനെക്കാൾ അധികം നന്മകളുണ്ട്...
  (തൻബീഗുൽ ഗാഫിലീൻ)
🌼
*സ്വലാത്തിൽ അലിഞ്ഞാൽ തീരാത്ത പ്രശ്നമെന്തുണ്ട്. സ്വലാത്ത് നൽകും സർവ്വ പരിഹാരം ഏറെയുണ്ട്*

ഖല്ലാദിബ്നു കസീർ(റ) മരണമാസന്നമായ സമയത്ത് അദ്ദേഹത്തിന്റെ തലഭാഗത്ത് ഒരു കടലാസ് കണ്ടെടുക്കപ്പെട്ടു. അതിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു  "ഇത് ഖല്ലാദിബ്നു കസീർ നരകത്തിൽ നിന്ന് മോചിതനായിരിക്കുന്നു എന്ന അറിയിപ്പാണ്"
ജനങ്ങള്‍  കുടുംബത്തോട് മഹാന്റെ അമലുകൾ എന്തായിരുന്നുവെന്ന് അന്വേഷിച്ചപ്പോൾ അവര്‍ പറഞ്ഞു: മഹാൻ എല്ലാ വെള്ളിയാഴ്ചയും 
  *أللّٰهُمَّ صَلِّ عَلَى مُحَمَّد النَّبِيِّ الْأُمِّيِّ*
 എന്ന സ്വലാത്ത് ആയിരം തവണ ചൊല്ലുമായിരുന്നു.
(അദ്ദുർറുൽ മൻളൂദ്)
🌼
*يمينا بربي إن قلبي يحبه وذاك رجائي فى الممات و فى المحيا*

*اللهم صل وسلم وبارك على سيدنا محمد صلاة تكون لك رضاء ولحقه أداء*

 *اَللَّهُمَّ صَلِّ عَلَى سَيِّدِنَا  مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات* 

🌹 *അറഫ ദിനം*🌹

നബി ﷺ പറയുന്നു : ദുആഇൽ ഏറ്റവും ഉത്തമം അറഫ ദിനത്തിലെ ദുആഅ് ആണ്

*خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ*

അറഫ ദിവസം ജനങ്ങളോട് യാചിക്കുന്ന ഒരാളെ കണ്ടപ്പോൾ സാലിമു ബ്നു അബ്ദില്ലാഹ് رضي اللّٰه عنه പറഞ്ഞു : ഓ ദുർബലാ , ഈ ദിവസം അല്ലാഹു അല്ലാത്തവരോട് ആരെങ്കിലും ചോദിക്കുമോ

*يَا عَاجِزُ فِى هٰذَا الْيَوْمِ يُسْئَلُ غَيْرُ اللّٰهِ عَزَّ وَجَلَّ*

[الأذكار : ١٧٤]

ഇബ്നു അബ്ബാസ് رضي اللّٰه عنهما യിൽ നിന്ന് , നബി ﷺ പറയുന്നു : ഖിയാമത്ത് നാളിൽ ഖബറിൽ നിന്ന് പുറപ്പെടുന്ന മൂന്നു വിഭാഗത്തെ മലക്കുകൾ മുസ്വാഫഹത്ത് ചെയ്യും 

1 - ശുഹദാക്കൾ ആണ്

2 - റമളാനിലെ രാത്രി നമസ്ക്കാരക്കരാണ്

3 - അറഫ നോമ്പനുഷ്ടിക്കുന്നവരാണ്

[درة الناصحين : ١٤٨]

മഹതി ആഇശ ബീവി رضي اللّٰه عنها പറയുന്നു : ഒരിക്കൽ നബി ﷺ പറഞ്ഞു : യാ ആഇശ , സ്വർഗത്തിൽ മുത്ത് , മാണിക്യം , ഗോമേദകം , സ്വർണം , വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ കൊട്ടാരങ്ങളുണ്ട് , ഞാൻ ചോദിച്ചു : യാ റസൂലല്ലാഹ് ﷺ , അതാർക്കുള്ളതാണ് ! നബി ﷺ പറഞ്ഞു : അറഫ നോമ്പനുഷ്ടിക്കുന്നവർക്കുള്ളതാണ്

لِمَنْ صَامَ يَوْمَ عَرَفَةَ

യാ ആഇശ , അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ദിവസം വെള്ളിയാഴ്ച്ചയും അറഫ ദിവസവുമാകുന്നു . അത് രണ്ടിലും കാരുണ്യമുള്ളതു കൊണ്ടാണത് . എന്നാൽ ഇബ്ലീസിന് ഏറ്റവും ദേഷ്യമുള്ള ദിവസവും വെള്ളിയാഴ്ച്ചയും അറഫ ദിവസവുമാകുന്നു

യാ ആഇശ , അറഫ ദിവസം നോമ്പെടുക്കുന്നവനു നന്മയുടെ മുപ്പത് കവാടങ്ങൾ അല്ലാഹു തുറന്നു കൊടുക്കുകയും തിന്മയുടെ മുപ്പതു കവാടങ്ങൾ അല്ലാഹു അടച്ചു കളയുകയും ചെയ്യുന്നതാണ് , അവൻ നോമ്പ് തുറക്കും നേരം വെള്ളം കുടിക്കുമ്പോൾ അവന്റെ ശരീരത്തിലെ എല്ലാ ഞരമ്പുകളും അവനു വേണ്ടി പൊറുക്കലിനെ തേടിക്കൊണ്ട് പ്രഭാതം വരെ പറയും : അല്ലാഹുവേ , ഇദ്ദേഹത്തിനോട് നീ കരുണ ചെയ്യണേ

فَإِذَا اَفْطَرَ وَشَرِبَ الْمَاءَ يَسْتَغْفِرُ لَهُ كُلُّ عَرَقٍ فِى جَسَدِهِ وَيَقُولُ : اَللّٰهُمَّ ارْحَمْهُ اِلَى طُلُوعِ الْفَجْرِ

[درة الناصحين : ١٤٨]

നബി ﷺ പറയുന്നു : ഒരാൾ അറഫ ദിവസം നോമ്പെടുത്താൽ ഈസാ നബി عليه السّلام ന്റെ പ്രതിഫലം അല്ലാഹു അവന് നൽകുന്നതാണ്

مَنْ صَامَ يَوْمَ عَرَفَة اَعْطَاهُ اللّٰهُ ثَوَابًا مِثْلَ ثَوَابِ عِيسَى عَلَيْهِ السَّلَامْ

[نزهة المجالس : ١/١٧١]

അബൂ ഖതാദ رضي اللّٰه عنه വിൽ നിന്ന് , അറഫ നോമ്പിനെ കുറിച്ച് ഒരാൾ നബി ﷺ തങ്ങളോട് ചോദിച്ചു . അപ്പോൾ പറഞ്ഞു : കഴിഞ്ഞുപോയ വർഷത്തേയും അവശേഷിക്കുന്ന വർഷത്തേയും പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്

يُكَفِّرُ السَّنَةَ الْمَاضِيَةَ والْبَاقِيَةَ

[الترغيب والترهيب : ٢/٦٨]

അറഫ ദിനം നോമ്പെടുത്താൽ കഴിഞ്ഞു പോയതും വരാനുള്ളതുമായ വർഷങ്ങളിലെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന ഹദീസിനെ വിശദീകരിച്ചു കൊണ്ട് മഹാന്മാർ പറയുന്നു : അവന് തിന്മകൾ ഇല്ലെങ്കിൽ നന്മകൾ അധികരിപ്പിക്കുന്നതാണ്

ഇമാം മാവർദി رضي اللّٰه عنه പറയുന്നു : ഹദീസിൽ പരാമർശിച്ച يكفر السنة എന്നതിലെ തക്ഫീർ എന്ന പദം രണ്ട് അർത്ഥത്തിന് പറയാറുണ്ട് 

1 - ഗുഫ്റാൻ : പാപങ്ങൾക്ക് മാപ്പ് നൽകൽ

2 - അൽ ഇസ്മത് : പാപങ്ങളിൽ നിന്ന് സംരക്ഷിക്കൽ

കഴിഞ്ഞ വർഷത്തെ പാപങ്ങൾ തക്ഫീർ ചെയ്യുക എന്നാൽ പൊറുക്കുക എന്നും വരാനിരിക്കുന്ന വർഷത്തെ പാപങ്ങൾ തക്ഫീർ ചെയ്യുക എന്നാൽ പാപങ്ങളെ തൊട്ട് സംരക്ഷിക്കപ്പെടുക എന്നുമാണ് . മറ്റൊരു അഭിപ്രായം : വരാനുള്ള വർഷം പാപങ്ങൾ സംഭവിച്ചാൽ അത് പൊറുക്കപ്പെടുന്നതാണ്

[حاشية البجيرمى : ٢/٤٠٥]

പ്രസ്തുത ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു അബ്ബാസ് رضي اللّٰه عنهما പറയുന്നു : *അറഫ നോമ്പെടുക്കുന്നവന് വരാനിരിക്കുന്ന ഒരു വർഷത്തെ പാപം പൊറുക്കുമെന്നാൽ* വരാനിരിക്കുന്ന ഒരു വർഷം കൂടി ആയുസ്സ് ഉണ്ടാകുമെന്ന സന്തോഷമാണ് ഈ വചനം അറിയിക്കുന്നത് . കാരണം നബി ﷺ അവിടുത്തേക്ക് വഹ്‌യ്‌ നൽകപ്പെട്ടതല്ലാതെ തന്നിഷ്ട പ്രകാരം ഒന്നും സംസാരിക്കില്ല [സൂറത്ത് നജ്മ് : 3,4]

 *وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ، إِنْ هُوَ إِلَّا وَحْىٌ يُوحَىٰ*

[حاشية البجيرمى : ٢/٤٠٥]

ആഇശ ബീവി رضي اللّٰه عنها യിൽ നിന്ന് : നബി ﷺ പറയാറുണ്ടായിരുന്നു : അറഫ ദിനത്തിലെ നോമ്പ് ആയിരം ദിവസത്തെ നോമ്പ് പോലെയാണ്

صِيَامُ يَوْمِ عَرَفَةَ كَصِيَامِ اَلْفِ يَوْمٍ

[الترغيب والترهيب : ٢/٦٩]
🌼
തിരുനബിﷺപറയുന്നു: പ്രാർത്ഥനയിൽ ഏറ്റവും ശ്രേഷ്ഠമായത് അറഫ ദിനത്തിലെ പ്രാർത്ഥനയാണ്. ഞാനും എന്റെ മുൻഗാമികളായ അമ്പിയാക്കളും പറഞ്ഞതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത്
*ﻻ ﺇِﻟﻪَ ﺇِﻻَّ اﻟﻠﻪ ﻭﺣﺪﻩ ﻻ ﺷَﺮﻳﻚَ ﻟَﻪُ، ﻟَﻪُ اﻟﻤُﻠْﻚُ ﻭَﻟَﻪُ اﻟﺤَﻤْﺪُ ﻭَﻫُﻮَ ﻋﻠﻰ ﻛُﻞّ ﺷَﻲْءٍ ﻗﺪﻳﺮٌ* 
എന്നതാണ്.(അദ്കാർ:305)
🌼
അല്ലാഹു ﷻ വിലക്കിയ കാര്യങ്ങളാണ് ഹറാമുകൾ. അവകൾ ഒരു കാരണ വശാലും മനുഷ്യനിൽ നിന്ന് സംഭവിക്കാൻ പാടില്ല. അവകൾ സംഭവിച്ചു പോകാതെ സൂക്ഷിച്ചു ജീവിക്കുന്നതിനാണ് തഖ് വ പുലർത്തുക എന്ന് പറയുന്നത്. എന്നാൽ ഹറാമല്ലെങ്കിലും ഹറാമിന് വഴി വെക്കാൻ സാധ്യതയുള്ള ചില ഹലാലുകൾ കൂടെ സൂക്ഷിക്കേണ്ടി വരും. അപ്പോഴാണ് തഖ് വ പൂർണ്ണമാകുന്നത്... 

 മഹാനായ അബൂ ദറുൽ ഗിഫാരി (റ) തങ്ങൾ പറഞ്ഞു : *ഹറാമിലേക്ക് എത്തിച്ചേരുമെന്ന് ഭയന്നിട്ട് ചില ഹലാലുകൾ പോലും വേണ്ടെന്ന് വെച്ചു കൊണ്ട് അല്ലാഹുﷻവിനെ സൂക്ഷിക്കുമ്പോഴാണ് ഒരാളുടെ തഖ് വ സമ്പൂർണ്ണമാകുന്നത്*
🌼
ജാബിർ ബ്നു അബ്ദുല്ല (റ) വിൽ നിന്ന് നിവേദനം: നബി ﷺ റുകൂഅ് ചെയ്താൽ

*اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ وَعَلَيْكَ تَوَكَّلْتُ أَنْتَ رَبِّي خَشَعَ سَمْعِي وَبَصَرِي وَدَمِي وَلَحْمِي وَعَظْمِي وَعَصَبِي لِلَّهِ رَبِّ الْعَالَمِينَ*

(അല്ലാഹുവേ, നിനക്ക് മുമ്പില്‍ ഞാന്‍ കുനിഞ്ഞിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിനക്ക് ഞാന്‍ കീഴ്‌പെട്ടിരിക്കുന്നു. നിന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു. നീ ആണ് എന്റെ രക്ഷിതാവ് എന്റെ കേള്‍വിയും കാഴ്ചയും രക്തവും മജ്ജയും മാംസവും അസ്ഥിയും ലോക രക്ഷിതമായ അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു) എന്ന് പറയുമായിരുന്നു
   【നസാഈ: 1051】
🌼
ഉമർ ബ്നു ഖത്വാബ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുഅദ്ദിൻ اللَّهُ أَكْبَرُ اللَّهُ أَكْبَرُ എന്ന് പറഞ്ഞാൽ അത് കേട്ട് നിങ്ങളിൽ ഒരാൾ اللَّهُ أَكْبَرُ اللَّهُ أَكْبَرُ പറഞ്ഞു. പിന്നീട് മുഅദ്ദിൻ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ എന്ന് പറയുകയും അത് കേട്ട് നിങ്ങളിൽ ഒരാൾ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ എന്ന് പറയുകയും ചെയ്തു. പിന്നീട് മുഅദ്ദിൻ   أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ എന്ന് പറഞ്ഞു അത് കേട്ട് നിങ്ങളിൽ ഒരാൾ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ എന്ന് പറയുകയും ചെയ്തു. പിന്നീട് മുഅദ്ദിൻ حَىَّ عَلَى الصَّلاَةِ എന്ന് പറഞ്ഞു അത് കേട്ട് നിങ്ങളിൽ ഒരാൾ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ എന്ന് പറയുകയും ചെയ്തു. പിന്നീട് മുഅദ്ദിൻ حَىَّ عَلَى الْفَلاَحِ എന്ന് പറഞ്ഞു അത് കേട്ട് നിങ്ങളിൽ ഒരാൾ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ എന്ന് പറയുകയും ചെയ്തു. പിന്നീട് മുഅദ്ദിൻ اللَّهُ أَكْبَرُ اللَّهُ أَكْبَرُ എന്ന് പറഞ്ഞു അത് കേട്ട് നിങ്ങളിൽ ഒരാൾ اللَّهُ أَكْبَرُ اللَّهُ أَكْبَرُ എന്ന് പറയുകയും ചെയ്തു. പിന്നീട് മുഅദ്ദിൻ لاَ إِلَهَ إِلاَّ اللَّهُ എന്ന് പറഞ്ഞു അത് കേട്ട് നിങ്ങൾ.   لاَ إِلَهَ إِلاَّ اللَّهُ എന്ന് പറയുകയും ചെയ്തു. ഇവയൊക്കെയും അവന്റെ ഹൃദയത്തിൽ നിന്നായാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.
   【മുസ്ലിം: 385】
🌼

*അതെ, (സൂക്ഷ്മത പുലർത്തുന്നവർക്ക്,  അല്ലാഹുവിന്റെ അടിമകൾക്ക് അത്ഭുതം തന്നെയാണ് ഏകാക്രതയും*

മുസ്‌ലിമിബ്നു യസാർ (റ) നിസ്കരിക്കാൻ കരുതിയാൽ തന്റെ കുടുംബത്തോട് പറയും: "നിങ്ങൾ പരസ്പരം സംസാരിച്ചോളു! നിങ്ങൾ പറയുന്നതൊന്നും ഞാന്‍ കേൾക്കുകയില്ല.

 മഹാനവർകൾ ഒരിക്കൽ ബസ്വറ പള്ളിയില്‍ നിസ്കരിച്ചു കൊണ്ടിരിക്കെ പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. ജനങ്ങൾ അവിടെ ഒരുമിച്ചുകൂടി. പക്ഷേ മഹാനവർകൾ തന്റെ നിസ്കാരം കഴിയുന്നത് വരെ ഇതൊന്നും അറിഞ്ഞിരുന്നില്ല.
  (ഇഹ്‌യാ:1/151)

🌿മഹാനവർകൾക്ക് തന്റെ ഏകാഗ്രത നഷ്ടപ്പെടുകയില്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ് സംസാരിച്ചോളാൻ പറഞ്ഞത്. 

🌿നിസ്കാരത്തിൽ ഉന്മേഷത്തോടെയും, എല്ലാ ചിന്തകളില്‍ നിന്നും ഒഴിഞ്ഞ മനസ്സോടെയും, ഭയഭക്തിയോടയും പ്രവേശിക്കൽ സുന്നത്താണ്. 
  (ഫത്ഹുൽ മുഈൻ)

🌿ദിക്റ്, ദുആ പോലും നിസ്കരിക്കുന്നവരുടെ  ഏകാഗ്രത നഷ്ടപ്പെടുത്തുമെങ്കിൽ  ശബ്ദത്തിലാക്കൽ ഹറാമാണ്. 
  (ഫത്ഹുൽ മുഈൻ)
🌼
ആയിശാ (റ) വിൽ നിന്ന് നിവേദനം: നബി ﷺ രാത്രിയിൽ തിലാവത്തിന്റെ സുജൂദിൽ 

*سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ*

(എന്റെ മുഖം സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും അതില്‍ കണ്ണും കാതും കീറുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും ശേഷിയും കൊണ്ടാണോ അവനിതാ ഞാന്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു.) 
എന്ന് ആവർത്തിച്ചു പറയുമായിരുന്നു.
   【അബൂദാവൂദ്: 1414】
🌼
[05/08, 8:55 pm] Mihraskoduvally: *അനുശോചനം അറിയിക്കേണ്ട വിഷയം*

ദീനിലെ മുസീബത്ത് 

ഹാതിമുൽ അസ്വമ്മ് (റ) പറയുന്നു:  ഒരിക്കൽ എനിക്ക് ജമാഅത്തായുള്ള നിസ്കാരം നഷ്ടപ്പെട്ടു. എന്നെ അന്ന് സമാധാനിപ്പിച്ചതും അനുശോചനം അറിയിച്ചതും അബൂ ഇസ്ഹാഖ് അൽബുഖാരി (റ) മാത്രമായിരുന്നു. നേരെമറിച്ച് എന്റെ ഒരു മകനാണ് മരിച്ചതെങ്കിൽ പതിനായിരത്തിലധികം ആളുകള്‍ എന്നെ അനുശോചനം അറിയിക്കാൻ എത്തുമായിരുന്നു. കാരണം ജനങ്ങളുടെ അടുക്കൽ ദുനിയാവിലെ മുസീബത്തിനെക്കാൾ എത്രയോ നിസ്സാരമാണ് ദീനിലെ മുസീബത്ത്.
  (ഇഹ്‌യാ :1/149)
[06/08, 11:20 am] Mihraskoduvally: അബീദർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സുബ്ഹി നിസ്കാരത്തിന് ശേഷം കാലുകൾ നീക്കുന്നതിനും സംസാരിക്കുന്നതിനും മുമ്പ് പത്ത് തവണ 

*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ*

(അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്) 

എന്ന് പറഞ്ഞാൽ..,

പത്ത് നന്മകൾ രേഖപ്പെടുത്തുകയും പത്ത് തിന്മകൾ മായ്ക്കപ്പെടുകയും പത്ത് പദവികൾ ഉയർത്തപ്പെടുകയും ചെയ്യുന്നു. ആ ദിവസം ആഫത്തുകളിൽ നിന്ന് അവന് സംരക്ഷണവും പിശാചിൽ നിന്ന് കാവലും ലഭിക്കുന്നു. അന്നേ ദിവസം അവനെ നശിപ്പിക്കാൻ, അമലുകൾ ബാത്വിലാക്കാൻ ശിർക്കൊഴിച്ചുള്ള ഒരു പാപത്തിനും കഴിയില്ല. 
   【തിർമുദി: 3474】
[06/08, 11:29 am] Mihraskoduvally: വർറാദ് (റ) വിൽ നിന്ന് നിവേദനം: മുഗീറ (റ) മുആവിയ ബ്നു അബൂസുഫ്യാൻ (റ)വിന് ഇപ്രകാരം പറഞ്ഞുകൊണ്ട് കത്ത് എഴുതി: നബി ﷺ എല്ലാ നിർബന്ധ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം

*لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ، اللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُعْطِيَ لِمَا مَنَعْتَ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ*

(അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.  അല്ലാഹുവേ, നീ നല്‍കുന്നത് തടയുന്നവനില്ല. നീ തടയുന്നത് നല്‍കുന്നവനുമില്ല. നിന്റെ അടുക്കല്‍ ധനം ഉപകരിക്കുകയില്ല) എന്ന് പറയുമായിരുന്നു.
   【ബുഖാരി: 6330】
[06/08, 11:42 am] Mihraskoduvally: അബൂ സുബൈർ (റ) വിൽ നിന്ന് നിവേദനം: ഇബനു സുബൈർ (റ) എല്ലാ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം

*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ لاَ إِلَهَ إِلاَّ اللَّهُ وَلاَ نَعْبُدُ إِلاَّ إِيَّاهُ لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ لاَ إِلَهَ إِلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ*

(അല്ലാഹുﷻവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. അല്ലാഹുﷻവെ കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയും ഇല്ല. അല്ലാഹു ﷻ അല്ലാതെ ഒരാരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നുമില്ല. അനുഗ്രഹവും ഔദാര്യവും അവന്റേതാണ്. ഉത്തമമായ സ്തുതികള്‍ അവനുണ്ട്. അല്ലാഹുﷻവല്ലാതെ ആരാധ്യനില്ല. വണക്കം അവന് നിഷ്‌കളങ്കമാക്കുന്നവരിലാണ് ഞാന്‍. സത്യനിഷേധികള്‍ വെറുപ്പ് പ്രകടിപ്പിച്ചാലും ശരി) എന്ന് പറയുമായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: നബി ﷺ എല്ലാ നിസ്കാരത്തിന്റെ പിന്നാലെയും ഇവകൾ പറയാറുണ്ടായിരുന്നു.
   【മുസ്ലിം: 594】
[08/08, 1:32 pm] Mihraskoduvally: തിരുനബി ﷺ ഒരു യാത്രയിലായിരിക്കെ ശക്തമായ കാറ്റടിച്ചു. കാറ്റിന്റെ ശക്തിയിൽ യാത്രികരിലൊരാൾ മറക്ക് വേണ്ടി തൂക്കിയിട്ടിരുന്ന വിരിപ്പ് നീങ്ങിപ്പോയി.
അദ്ദേഹം കാറ്റിനെ ശപിച്ചു..!!
🍃അപ്പോൾ തിരുനബി ﷺ അദ്ദേഹത്തോട് ചോദിച്ചു : "താങ്കൾ കാറ്റിനെ ശപിക്കുകയാണോ..?" 
അദ്ദേഹം പറഞ്ഞു : "അല്ലാഹുﷻവിന്റെ റസൂലേ കാറ്റ് എന്റെ വിരിപ്പ് നീക്കിയിട്ടാണ് ഞാൻ അതിനെ ശപിച്ചത്.!" 
 റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു : "കാറ്റിനെ താങ്കൾ കണ്ടാൽ അതിലൂടെയുള്ള ഖൈറിനെ ചോദിക്കുക. അതിലൂടെ വരാവുന്ന അപകടങ്ങളെ തൊട്ട് കാവൽ തേടുക. അതിനെ ശപിക്കരുത്. കാരണം അത് അല്ലാഹുﷻവിന്റെ കൽപനക്കടിമപ്പെട്ട് അടിച്ച് വീശുന്നതാണ്... 

 പ്രകൃതിയെ ശപിക്കരുത്. കാറ്റ്, മഴ, വേനൽ, വർഷം, തണുപ്പ്, ചൂട് തുടങ്ങി പ്രകൃതിയിലെ എല്ലാറ്റിനെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അല്ലാഹു ﷻ മാത്രമാണ്. മഴയില്ലാതെ വല്ലാത്ത പ്രയാസമുള്ള സമയത്ത് നല്ല ഒരു മഴ പെയ്‌താൽ മനുഷ്യരുടെ സ്വഭാവങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ നാം കാണാറുണ്ട്. 'ഹലാകിന്റെ മഴ' 'ഗുരുത്വം കെട്ട മഴ' 'പണ്ടാറം പിടിച്ച മഴ' തുടങ്ങിയ പല ശാപ വാക്കുകളും ഇത്തരം സന്ദർഭങ്ങളിൽ കേൾക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ വന്നുപോകുന്ന ഇത്തരം വാക്കുകൾ ഗൗരവമേറിയതാണ്.
🌼
ഈമാനിന്റെ പൂർണത 


ഫൈളിബ്നു ഇസ്‌ഹാഖ് (റ) പറയുന്നു: മഹാനായ ഫുളൈലിബ്നു ഇയാള് (റ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു:  "ഒരു അടിമ അവനിലുണ്ടാവുന്ന ബലാഉകളെ നിഅ്‌മത്തായും, സമൃദ്ധികളെ മുസ്വീബത്തായും, കാണുന്നതുവരെ ഈമാനിന്റെ യാഥാര്‍ത്ഥ്യം എത്തിക്കുകയില്ല..."
  (ഹിൽയതുൽ ഔലിയാഅ്)

🍂മഹാന്മാരായ മുൻഗാമികൾ അവർക്ക് സമൃദ്ധി വരുമ്പോൾ അത് അല്ലാഹുﷻവിന്റെ പരീക്ഷണമാണോ.. ആഖിറത്തിൽ കിട്ടാവുന്നത് ഇവിടെത്തന്നെ ലഭിച്ചുതീരുന്നുവോ.. എന്ന് ഭയപ്പെടുമായിരുന്നു. കുറച്ച് സമ്പത്ത് കൈയ്യിൽ കിട്ടിയപ്പോൾ ഇന്നാലില്ലാഹി പറഞ്ഞ് കരഞ്ഞ സഈദ്(റ). ഈ ദുനിയാവിൽ ഏറ്റവും കൂടുതൽ പ്രയാസങ്ങൾ സഹിച്ചത് അമ്പിയാക്കളാണ്. അതു കഴിഞ്ഞാൽ അവരുടെ അനന്തരക്കാരായ ഉഖ്രവിയ്യായ ആലിമീങ്ങളുമാണ്.
🌼
[10/08, 5:49 pm] Mihraskoduvally: ഉമ്മുസലമ (റ) യിൽ നിന്ന് നിവേദനം: നബി ﷺ സുബ്ഹി നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ

*اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً*

(അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കര്‍മ്മങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു) എന്ന് പറയുമായിരുന്നു.
   【ഇബ്നുമാജ: 978】
[12/08, 10:11 am] Mihraskoduvally: *സമ്പത്തിനെ അവർ ഭയപെട്ടു. അല്ലാഹുവിനെ പേടിച്ചവർ സൂക്ഷ്മത പാലിച്ചു*

 ഒരിക്കൽ ഉമർ (റ) സഈദിബ്നു ആമിർ (റ) വിന്ന് ആയിരം ദീനാർ കൊടുത്തയച്ചു. മഹാനവർകൾ ആ പണവുമായി അതിയായ ദുഃഖത്തോടെ വീട്ടിലേക്ക് ചെന്നപ്പോൾ ഭാര്യ ചോദിച്ചു: 

"നിങ്ങൾക്കെന്താണു പറ്റിയത്? ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ..?"

മഹാൻ പറഞ്ഞു: "ഇല്ല അതിനെക്കാൾ കഠിനമായത് സംഭവിച്ചിരിക്കുന്നു.
നിന്റെ ആ പഴയ വസ്ത്രം എടുത്തു കൊണ്ടു വരൂ..!"

 ഭാര്യ പഴയ വസ്ത്രം കൊണ്ട് വന്നപ്പോൾ മഹാനവർകൾ അത് കീറി തുണ്ടുകളാക്കി. ആ നാണയങ്ങൾ തുണിയിൽ ചെറിയ കിഴികളാക്കി പൊതിഞ്ഞു. അത് പാവപ്പട്ടവർക്ക് വിതരണം ചെയ്തു. പിന്നീട് മഹാനവർകൾ പ്രഭാതം വരെ കരയുകയും നിസ്കരിച്ച് കൊണ്ടിരിക്കുകയും ചെയ്തു.
എന്നിട്ട് മഹാനവർകൾ പറഞ്ഞു:

 "എന്റെ സമുദായത്തിലെ ദരിദ്രർ ധനികരെക്കാൾ അഞ്ഞൂറ് വർഷം മുമ്പ് സ്വർഗ്ഗത്തിൽ പ്രവേശിക്കും. ധനികനായ ഒരാൾ ദരിദ്ര സംഘത്തോടൊപ്പം നുഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ അയാളുടെ കൈ പിടിച്ച് പുറത്താക്കും എന്ന് മുത്ത്നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്"
  (ഇഹ്‌യാ ഉലൂമുദ്ദീൻ:4/198)
[12/08, 2:17 pm] Mihraskoduvally: അനസ് ബ്നു മാലിക്ക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും

*اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ*

(അല്ലാഹുവേ, ഞാന്‍ പ്രഭാതത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ അര്‍ശിന്‍റെ വാഹകരേയും മലക്കുകളേയും നിന്റെ മുഴുവന്‍ സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു. നിശ്ചയം നീ അല്ലാഹുവാണ്. നീയല്ലാതെ ആരാധ്യനില്ല. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. തീര്‍ച്ചയായും മുഹമ്മദ് ﷺ നിന്റെ ദാസനും ദൂതനുമാണ്)

എന്ന് പ്രഭാതത്തിൽ പറഞ്ഞാൽ ആ ദിവസത്തിൽ അവനിൽ നിന്നുണ്ടാകുന്ന എല്ലാ ദോഷങ്ങളും അല്ലാഹു ﷻ പൊറുത്തു കൊടുക്കുന്നതാണ്. ഈ ദിക്റിനെ വൈകുന്നേരം ഒരാൾ പറഞ്ഞാൽ ആ രാത്രിയിൽ ഉണ്ടാകുന്ന ദോഷങ്ങളും അല്ലാഹു ﷻ പൊറുത്തു കൊടുക്കുന്നതാണ് 
   【അബൂദാവൂദ്: 5078】
[13/08, 11:10 am] Mihraskoduvally: അനസ് (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ പറഞ്ഞു: "മനുഷ്യൻ വയസ്സനാകുന്നതും, അവനിലുള്ള രണ്ട് കാര്യങ്ങൾ യുവത്വം പ്രാപിക്കുന്നതുമാണ്. സമ്പത്തിനോടും ജീവിതത്തിനോടും അവനുള്ള ആർത്തിയാണ് രണ്ടു കാര്യങ്ങൾ...
  (സ്വഹീഹ് മുസ്‌ലിം: 1047)
[14/08, 12:36 pm] Mihraskoduvally: ‎

ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. തിരുനബി ﷺ പറഞ്ഞു: "ഒരാള്‍ ഇസ്തിഗ്ഫാര്‍ പതിവാക്കിയാല്‍ അവന്  അല്ലാഹു ﷻ എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മോചനം നൽകും. എല്ലാ മനോവേദനകളിൽ നിന്നും മുക്തി നല്‍കും. അവന്‍ വിചാരിക്കാത്ത മാര്‍ഗേനെ അവന് രിസ്ക് നല്‍കും"
  (അബൂദാവൂദ്)
[15/08, 10:20 am] Mihraskoduvally: ‎‎‎‎*സ്വർഗം ഉറപ്പായിരുന്നിട്ടും എന്തിനാണ്

*ഉമർ (റ) കരയുകയാണ്...*

       ✍🏼ഉമർ(റ)വിനെ കണ്ടാല്‍ ശൈത്വാന്‍ വഴിമാറി നടക്കുമായിരുന്നു. സ്വര്‍ഗത്തിലാണെന്ന് നബിﷺതങ്ങള്‍ ആണയിട്ടു പറഞ്ഞ പത്തിലൊരാള്‍ ഉമറോരാണ് (റ)...

 'എനിക്ക് ശേഷം നിങ്ങള്‍ സിദ്ധീഖിനെയും ഉമറിനെയും പിന്തുടര്‍ന്നോളൂ' എന്ന് നബിയോരുറപ്പു (ﷺ) തന്ന നേതാവ്. ഇസ്‌ലാമിക റിപ്പബ്ലിക്കിലെ നീതിയുടെ മറുവാക്കായിരുന്നു ഉമർ(റ)വെന്ന ഭരണാധിപർ. മരണം മഹാനവര്‍കളെ തേടിയെത്തിയ സന്ദര്‍ഭം. ചുറ്റം ആളുകള്‍ കൂടിയിട്ടുണ്ട്. ഉമര്‍(റ) കരയാന്‍ തുടങ്ങി...

 *'എന്തിനാണ് കരയുന്നതെന്ന്'* കൂട്ടത്തിലാരോ വിളിച്ചു ചോദിച്ചു. ഉമറെന്നോര് (റ) കരച്ചിലിന്റെ കാരണം പറഞ്ഞു: 

 "ഞാന്‍ വല്ല തെറ്റും ചെയ്യുകയും അത് വളരെ നിസാരമല്ലേ എന്ന് ഞാന്‍ ഭാവിക്കുകയും എന്റെ റബ്ബത് ഭീമമായ തെറ്റായി കണക്കാകുകയും ചെയ്തിട്ടുണ്ടങ്കിലോ എന്നോര്‍ത്ത് കരഞ്ഞതാണ്..."

  *وبكى عمر رضي الله عنه عند الموت، فقيل له: ما يبكيك؟ فقال: أخاف أن أكون قد أتيت بذنب أحسبه هينا وهو عند الله عظيم. ( الزهر الفاتح في ذكر من تنزه عن الذنوب والقبائح - ابن الجزري )*

           

*ഗുണപാഠം :* സ്വര്‍ഗം ഉമർ(റ)വിനുറപ്പാണ്. എന്നിട്ടുമെന്തിനേ ഉമറെന്നോര് (റ) കരഞ്ഞത്..!? സ്വര്‍ഗമായിരുന്നില്ല അവരുടെ ലക്ഷ്യം. അല്ലാഹുﷻവിന്റെ ഇഷ്ടമാണ്. അറിയാതെയെങ്കിലും ഞാനവനരുതാത്തത് ചെയ്തുപോയിട്ടുണ്ടോ എന്നതിലുള്ള ആവലാതിയാണ്. അവനെന്നെപ്പറ്റി എന്തുകരുതുമെന്ന കരുതലാണ്...

 സ്വര്‍ഗം പ്രണയം നല്‍കുന്ന സമ്മാനമാണ്. എന്നാല്‍ അല്ലാഹു ﷻ പ്രണയമാണ്. പ്രണയമല്ലേ പ്രണയം നല്‍കുന്ന സമ്മാനത്തേക്കാള്‍ വലുത്... 
[15/08, 3:12 pm] Mihraskoduvally: മുസ്ലിം ബ്നു അബീ ബകറത് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് എല്ലാ നിസ്കാരത്തിന്റെ ശേഷവും 

 اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ وَعَذَابِ الْقَبْرِ

(അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു. ഖബര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു.)

എന്ന് പറയുമായിരുന്നു. ഞാനും അപ്രകാരം പറയാൻ തുടങ്ങി. അപ്പോൾ പിതാവ് ചോദിച്ചു: ഓ! മകനെ ആരാണ് നിന്നെ ഇത് പഠിപ്പിച്ചത്? ഞാൻ പറഞ്ഞു: നിങ്ങളിൽ നിന്ന് പഠിച്ചതാണ്. പിതാവ് പറഞ്ഞു: തീർച്ചയായും നബി ﷺ എല്ലാ നിസ്കാരത്തിന്റെ ശേഷവും ഇപ്രകാരം പറയുമായിരുന്നു.
   【നസാഈ: 1347】
[16/08, 11:41 am] Mihraskoduvally: ആയിശ (റ) വിൽ നിന്ന് നിവേദനം: നബി ﷺ 

*اللَّهُمَّ عَافِنِي فِي جَسَدِي وَعَافِنِي فِي بَصَرِي وَاجْعَلْهُ الْوَارِثَ مِنِّي لاَ إِلَهَ إِلاَّ اللَّهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللَّهِ رَبِّ الْعَرْشِ الْعَظِيمِ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ*

(അല്ലാഹുവേ, എന്റെ ശരീരത്തിന് നീ സൗഖ്യം നല്‍കേണമേ! എന്റെ കാഴ്ചക്ക് നീ സൗഖ്യം നല്‍കേണമേ! കണ്ണിന്റെയും ശരീരത്തിന്റെയും സൗഖ്യം നില നിർത്തി തരണേ മാന്യനും സഹനശീലനുമായ അല്ലാഹു അല്ലാതെ ആരാധ്യനില്ല, ഉന്നതനായ അർശിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. സർവ്വ സ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു) 

എന്ന് പ്രാർത്ഥിക്കുമായിരുന്നു.
   【തിർമുദി: 3480】
[17/08, 11:04 am] Mihraskoduvally: *ആ ഭക്ഷണം നമുക്ക് വേണ്ട, പാവപെട്ടവനെ സഹായിക്കുക,ഇതാണ് ഉത്തമ ഭരണാധികാരി*

ഒരിക്കല്‍ ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസ്‌ (റ) തന്റെ രാജ്യത്തിന്റെ അധികാര പരിധിയിലുള്ള തോട്ടത്തില്‍ നിന്ന്‌ പറിച്ചെടുത്ത ആപ്പിള്‍ അവിടെയുള്ള പട്ടിണിപ്പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുകയായിരുന്നു. പെട്ടെന്ന്‌, തിരിഞ്ഞുനോക്കിയപ്പോള്‍ അതാ തന്റെ കുഞ്ഞുമോന്‍ അതില്‍ നിന്നൊരാപ്പിളെടുത്തിരിക്കുന്നു.

 ഭരണാധികാരിയായ ഖലീഫ ആ ആപ്പിള്‍  പിടിച്ചുവാങ്ങി. ആപ്പിള്‍ ഉപ്പ പിടിച്ചുവാങ്ങിയതില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞ മകന്‍ അവന്റെ ഉമ്മയുടെ അടുത്തേക്കോടി. മാതാവ് മകനെ അങ്ങാടിയിലേക്ക് ആപ്പിൾ വാങ്ങാൻ പറഞ്ഞയച്ചു.

 ഖലീഫ വീട്ടിലേക്ക് വന്നപ്പോൾ അവിടെ അതാ ആപ്പിൾ..!
 
 ഇതു കണ്ട ഉമറുബിന്‍ അബ്‌ദുല്‍ അസീസ്‌ (റ) പറഞ്ഞു: "ഫാത്വിമ! പാവങ്ങൾക്ക് കൊടുക്കാൻ വെച്ചിരുന്ന ആപ്പിളുകളിൽ നിന്ന് വല്ലതും നീ എടുത്തുവോ..?

 ഫാത്വിമ (റ) നടന്ന വിഷയങ്ങൾ ഭർത്താവിന് പറഞ്ഞ് കൊടുത്തു... 

അത്കേട്ട ഖലീഫ പറഞ്ഞു:

 “ഫാത്വിമ, നമ്മുടെ കുഞ്ഞുമോന്റെ കൈയില്‍ നിന്ന്‌ ആ ആപ്പിള്‍ പിടിച്ചുവാങ്ങുമ്പോള്‍ എന്റെ കരള്‍ പറിച്ചെടുക്കുന്നതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. പക്ഷെ അല്ലാഹുﷻവിന്റെ കോടതിയില്‍ പാവങ്ങള്‍ക്ക്‌ അവകാശപ്പെട്ട ഒരാപ്പിളിന്‌ പകരം അല്ലാഹുﷻവിന്റെ അടുക്കൽ എനിക്ക് ലഭിച്ചേക്കാവുന്ന വിഹിതം നഷ്ടപ്പെടുത്തിക്കളയുന്നതിനെ ഞാൻ ഭയപ്പെടുന്നു... 
  (അൽ വറഅ്‌:124)
[30/07, 10:58 am] Mihraskoduvally: *يمينا بربي إن قلبي يحبه وذاك رجائي فى الممات و فى المحيا*

*اللهم صل وسلم وبارك على سيدنا محمد صلاة تكون لك رضاء ولحقه أداء*

 *اَللَّهُمَّ صَلِّ عَلَى سَيِّدِنَا  مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات* 

🌹 *അറഫ ദിനം*🌹

നബി ﷺ പറയുന്നു : ദുആഇൽ ഏറ്റവും ഉത്തമം അറഫ ദിനത്തിലെ ദുആഅ് ആണ്

*خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ*

അറഫ ദിവസം ജനങ്ങളോട് യാചിക്കുന്ന ഒരാളെ കണ്ടപ്പോൾ സാലിമു ബ്നു അബ്ദില്ലാഹ് رضي اللّٰه عنه പറഞ്ഞു : ഓ ദുർബലാ , ഈ ദിവസം അല്ലാഹു അല്ലാത്തവരോട് ആരെങ്കിലും ചോദിക്കുമോ

*يَا عَاجِزُ فِى هٰذَا الْيَوْمِ يُسْئَلُ غَيْرُ اللّٰهِ عَزَّ وَجَلَّ*

[الأذكار : ١٧٤]

ഇബ്നു അബ്ബാസ് رضي اللّٰه عنهما യിൽ നിന്ന് , നബി ﷺ പറയുന്നു : ഖിയാമത്ത് നാളിൽ ഖബറിൽ നിന്ന് പുറപ്പെടുന്ന മൂന്നു വിഭാഗത്തെ മലക്കുകൾ മുസ്വാഫഹത്ത് ചെയ്യും 

1 - ശുഹദാക്കൾ ആണ്

2 - റമളാനിലെ രാത്രി നമസ്ക്കാരക്കരാണ്

3 - അറഫ നോമ്പനുഷ്ടിക്കുന്നവരാണ്

[درة الناصحين : ١٤٨]

മഹതി ആഇശ ബീവി رضي اللّٰه عنها പറയുന്നു : ഒരിക്കൽ നബി ﷺ പറഞ്ഞു : യാ ആഇശ , സ്വർഗത്തിൽ മുത്ത് , മാണിക്യം , ഗോമേദകം , സ്വർണം , വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ കൊട്ടാരങ്ങളുണ്ട് , ഞാൻ ചോദിച്ചു : യാ റസൂലല്ലാഹ് ﷺ , അതാർക്കുള്ളതാണ് ! നബി ﷺ പറഞ്ഞു : അറഫ നോമ്പനുഷ്ടിക്കുന്നവർക്കുള്ളതാണ്

لِمَنْ صَامَ يَوْمَ عَرَفَةَ

യാ ആഇശ , അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ദിവസം വെള്ളിയാഴ്ച്ചയും അറഫ ദിവസവുമാകുന്നു . അത് രണ്ടിലും കാരുണ്യമുള്ളതു കൊണ്ടാണത് . എന്നാൽ ഇബ്ലീസിന് ഏറ്റവും ദേഷ്യമുള്ള ദിവസവും വെള്ളിയാഴ്ച്ചയും അറഫ ദിവസവുമാകുന്നു

യാ ആഇശ , അറഫ ദിവസം നോമ്പെടുക്കുന്നവനു നന്മയുടെ മുപ്പത് കവാടങ്ങൾ അല്ലാഹു തുറന്നു കൊടുക്കുകയും തിന്മയുടെ മുപ്പതു കവാടങ്ങൾ അല്ലാഹു അടച്ചു കളയുകയും ചെയ്യുന്നതാണ് , അവൻ നോമ്പ് തുറക്കും നേരം വെള്ളം കുടിക്കുമ്പോൾ അവന്റെ ശരീരത്തിലെ എല്ലാ ഞരമ്പുകളും അവനു വേണ്ടി പൊറുക്കലിനെ തേടിക്കൊണ്ട് പ്രഭാതം വരെ പറയും : അല്ലാഹുവേ , ഇദ്ദേഹത്തിനോട് നീ കരുണ ചെയ്യണേ

فَإِذَا اَفْطَرَ وَشَرِبَ الْمَاءَ يَسْتَغْفِرُ لَهُ كُلُّ عَرَقٍ فِى جَسَدِهِ وَيَقُولُ : اَللّٰهُمَّ ارْحَمْهُ اِلَى طُلُوعِ الْفَجْرِ

[درة الناصحين : ١٤٨]

നബി ﷺ പറയുന്നു : ഒരാൾ അറഫ ദിവസം നോമ്പെടുത്താൽ ഈസാ നബി عليه السّلام ന്റെ പ്രതിഫലം അല്ലാഹു അവന് നൽകുന്നതാണ്

مَنْ صَامَ يَوْمَ عَرَفَة اَعْطَاهُ اللّٰهُ ثَوَابًا مِثْلَ ثَوَابِ عِيسَى عَلَيْهِ السَّلَامْ

[نزهة المجالس : ١/١٧١]

അബൂ ഖതാദ رضي اللّٰه عنه വിൽ നിന്ന് , അറഫ നോമ്പിനെ കുറിച്ച് ഒരാൾ നബി ﷺ തങ്ങളോട് ചോദിച്ചു . അപ്പോൾ പറഞ്ഞു : കഴിഞ്ഞുപോയ വർഷത്തേയും അവശേഷിക്കുന്ന വർഷത്തേയും പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്

يُكَفِّرُ السَّنَةَ الْمَاضِيَةَ والْبَاقِيَةَ

[الترغيب والترهيب : ٢/٦٨]

അറഫ ദിനം നോമ്പെടുത്താൽ കഴിഞ്ഞു പോയതും വരാനുള്ളതുമായ വർഷങ്ങളിലെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന ഹദീസിനെ വിശദീകരിച്ചു കൊണ്ട് മഹാന്മാർ പറയുന്നു : അവന് തിന്മകൾ ഇല്ലെങ്കിൽ നന്മകൾ അധികരിപ്പിക്കുന്നതാണ്

ഇമാം മാവർദി رضي اللّٰه عنه പറയുന്നു : ഹദീസിൽ പരാമർശിച്ച يكفر السنة എന്നതിലെ തക്ഫീർ എന്ന പദം രണ്ട് അർത്ഥത്തിന് പറയാറുണ്ട് 

1 - ഗുഫ്റാൻ : പാപങ്ങൾക്ക് മാപ്പ് നൽകൽ

2 - അൽ ഇസ്മത് : പാപങ്ങളിൽ നിന്ന് സംരക്ഷിക്കൽ

കഴിഞ്ഞ വർഷത്തെ പാപങ്ങൾ തക്ഫീർ ചെയ്യുക എന്നാൽ പൊറുക്കുക എന്നും വരാനിരിക്കുന്ന വർഷത്തെ പാപങ്ങൾ തക്ഫീർ ചെയ്യുക എന്നാൽ പാപങ്ങളെ തൊട്ട് സംരക്ഷിക്കപ്പെടുക എന്നുമാണ് . മറ്റൊരു അഭിപ്രായം : വരാനുള്ള വർഷം പാപങ്ങൾ സംഭവിച്ചാൽ അത് പൊറുക്കപ്പെടുന്നതാണ്

[حاشية البجيرمى : ٢/٤٠٥]

പ്രസ്തുത ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു അബ്ബാസ് رضي اللّٰه عنهما പറയുന്നു : *അറഫ നോമ്പെടുക്കുന്നവന് വരാനിരിക്കുന്ന ഒരു വർഷത്തെ പാപം പൊറുക്കുമെന്നാൽ* വരാനിരിക്കുന്ന ഒരു വർഷം കൂടി ആയുസ്സ് ഉണ്ടാകുമെന്ന സന്തോഷമാണ് ഈ വചനം അറിയിക്കുന്നത് . കാരണം നബി ﷺ അവിടുത്തേക്ക് വഹ്‌യ്‌ നൽകപ്പെട്ടതല്ലാതെ തന്നിഷ്ട പ്രകാരം ഒന്നും സംസാരിക്കില്ല [സൂറത്ത് നജ്മ് : 3,4]

 *وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ، إِنْ هُوَ إِلَّا وَحْىٌ يُوحَىٰ*

[حاشية البجيرمى : ٢/٤٠٥]

ആഇശ ബീവി رضي اللّٰه عنها യിൽ നിന്ന് : നബി ﷺ പറയാറുണ്ടായിരുന്നു : അറഫ ദിനത്തിലെ നോമ്പ് ആയിരം ദിവസത്തെ നോമ്പ് പോലെയാണ്

صِيَامُ يَوْمِ عَرَفَةَ كَصِيَامِ اَلْفِ يَوْمٍ

[الترغيب والترهيب : ٢/٦٩]
[01/08, 5:24 pm] Mihraskoduvally: *അതെ, (സൂക്ഷ്മത പുലർത്തുന്നവർക്ക്,  അല്ലാഹുവിന്റെ അടിമകൾക്ക് അത്ഭുതം തന്നെയാണ് ഏകാക്രതയും*

മുസ്‌ലിമിബ്നു യസാർ (റ) നിസ്കരിക്കാൻ കരുതിയാൽ തന്റെ കുടുംബത്തോട് പറയും: "നിങ്ങൾ പരസ്പരം സംസാരിച്ചോളു! നിങ്ങൾ പറയുന്നതൊന്നും ഞാന്‍ കേൾക്കുകയില്ല.

 മഹാനവർകൾ ഒരിക്കൽ ബസ്വറ പള്ളിയില്‍ നിസ്കരിച്ചു കൊണ്ടിരിക്കെ പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. ജനങ്ങൾ അവിടെ ഒരുമിച്ചുകൂടി. പക്ഷേ മഹാനവർകൾ തന്റെ നിസ്കാരം കഴിയുന്നത് വരെ ഇതൊന്നും അറിഞ്ഞിരുന്നില്ല.
  (ഇഹ്‌യാ:1/151)

🌿മഹാനവർകൾക്ക് തന്റെ ഏകാഗ്രത നഷ്ടപ്പെടുകയില്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ് സംസാരിച്ചോളാൻ പറഞ്ഞത്. 

🌿നിസ്കാരത്തിൽ ഉന്മേഷത്തോടെയും, എല്ലാ ചിന്തകളില്‍ നിന്നും ഒഴിഞ്ഞ മനസ്സോടെയും, ഭയഭക്തിയോടയും പ്രവേശിക്കൽ സുന്നത്താണ്. 
  (ഫത്ഹുൽ മുഈൻ)

🌿ദിക്റ്, ദുആ പോലും നിസ്കരിക്കുന്നവരുടെ  ഏകാഗ്രത നഷ്ടപ്പെടുത്തുമെങ്കിൽ  ശബ്ദത്തിലാക്കൽ ഹറാമാണ്. 
  (ഫത്ഹുൽ മുഈൻ)
[02/08, 3:47 pm] Mihraskoduvally: അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ രണ്ടു സുജൂദുകളുടെ ഇടയിൽ

*اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَاهْدِنِي وَارْزُقْنِي*

(അല്ലാഹുവേ, എനിക്ക് പൊറുത്ത് തരണേ! എന്നോട് കരുണ കാണിക്കണേ! എനിക്ക് സൗഖ്യം നല്‍കണേ! എന്നെ നേര്‍വഴിയിലാക്കണേ! എനിക്ക് ഉപജീവനം തരേണമേ!)  എന്ന് പറയുമായിരുന്നു
   【അബൂദാവൂദ്: 850】
[05/08, 10:25 am] Mihraskoduvally: *ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി*

അബ്ദുല്ലാഹിബ്നുൽ മുബാറക്ക്(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു: ഞാൻ ഒരു വർഷം ഹജ്ജ് ചെയ്ത ശേഷം ഹറമിൽ വിശ്രമിക്കുകയായിരുന്നു. എന്റെ സ്വപ്നത്തിൽ രണ്ട് മലക്കുകൾ ആകാശത്തിൽ നിന്ന് ഇറങ്ങിവന്നതു കണ്ടു. 
ഒരു മലക്ക് മറ്റേ മലക്കിനോട് ചോദിച്ചു: "ഇക്കൊല്ലം എത്ര പേർ ഹജ്ജിൽ പങ്കെടുത്തു..?

 ആറുലക്ഷം പേർ എന്ന് മറ്റേ മലക്ക് പറഞ്ഞപ്പോൾ ഇവരിൽ എത്രയാളുടെ ഹജ്ജ് സ്വീകരിക്കപ്പെട്ടു എന്ന ചോദ്യമുണ്ടായി...

ആരുടേയും ഹജ്ജ് സ്വീകാര്യമായില്ല എന്നായിരുന്നു മറുപടി...

 പിന്നീട് മലക്ക് പറഞ്ഞു: ഡമസ്കസിലെ മുവഫഖ് എന്ന ചെരുപ്പ് കുത്തി ഹജ്ജിൽ പങ്കെടുത്തിട്ടില്ലെങ്കിലും അയാൾക്ക് അതിന്റെ പുണ്യം ലഭിക്കുകയും അയാളുടെ ഹജ്ജിന്റെ ബറകത്ത് കൊണ്ട് എല്ലാവരുടെയും ഹജ്ജ് അല്ലാഹു ﷻ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു...

 ഇതു കേട്ട് ഉണർന്ന ഞാൻ താമസിയാതെ ഡമസ്കസിലേക്ക് പുറപ്പെട്ടു. ചെരുപ്പ് കുത്തിയായ മുവഫഖിനെ അന്വേഷിച്ചു കണ്ടെത്തി. ഞാൻ കണ്ട സ്വപ്നം അയാൾക്ക് വിവരിച്ച് കൊടുത്തു.

ഞാൻ ചോദിച്ചു: ഈ ഉന്നതമായ പദവി താങ്കൾക്ക് എങ്ങെനെയാണ് ലഭിച്ചത്..?

 മുവഫഖ്: ഹജ്ജ് യാത്രക്ക് ആഗ്രഹം തുടങ്ങിയിട്ട് കാലം ഏറെ ആയെങ്കിലും സാമ്പത്തിക ഞെരുക്കം കാരണം ആ സ്വപ്നം പൂവണിഞ്ഞില്ല. വളരെ സാഹസപ്പെട്ട് ചെരുപ്പ് തുന്നി മുന്നൂറ് ദിർഹം സമ്പാദിച്ചു ഞാൻ ഇക്കൊല്ലം ഹജ്ജിന് ഒരുങ്ങിയതാണ്.

 ഒരിക്കൽ ഗർഭിണിയായ എന്റെ ഭാര്യക്ക് അയൽപക്കത്ത് നിന്ന് മാംസത്തിന്റെ വാസന ഏറ്റപ്പോൾ അവൾക്ക് ആ ഭക്ഷണത്തോടുള്ള ആഗ്രഹം ജനിച്ചു.

 ആ ഭക്ഷണം അൽപം വാങ്ങാനായി ഞാൻ അയൽവാസിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നപ്പോൾ അവരോട് എന്റെ ഭാര്യയുടെ ആഗ്രഹം പറഞ്ഞു...

 അപ്പോൾ ആ സ്ത്രീ പറഞ്ഞു: "എന്റെ അവസ്ഥ വളരെ പരിതാപകരമാണ്. എന്റെ അനാഥ മക്കൾ ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി. അവരുടെ വിശപ്പിന് പരിഹാരം തേടി അലഞ്ഞപ്പോൾ ഒരു ചത്ത കഴുതയുടെ ശവമാണ് ഞാൻ കണ്ടത്. ഞങ്ങൾക്ക് ശവം (ജീവൻ സംരക്ഷിക്കാൻ വേണ്ടി) അനുവദനീയവും നിങ്ങൾക്ക് ഹറാമുമാണ്. അതിന്റെ ഒരു കഷ്ണം മുറിച്ചെടുത്ത് എന്റെ അനാഥകളായ മക്കൾക്ക് ഞാൻ പാകം ചെയ്യുകയായിരുന്നു. അതിന്റെ വാസനയായിരിക്കും താങ്കളുടെ ഭാര്യക്കു കിട്ടിയത്"...

 ഇത് കേട്ട ഞാൻ വീട്ടിലെത്തി ഹജ്ജ് യാത്രക്ക് ഒരുക്കിവെച്ച മുന്നൂറ് ദിർഹം എടുത്ത് അനാഥകളുടെ ആവശ്യത്തിന് ചെലവാക്കാൻ ആ അയൽവാസിക്ക് നൽകി. വീട്ടുമുറ്റത്ത് തന്നെ ഹജ്ജുള്ളപ്പോൾ എന്തിന് മക്കയിലേക്ക് പോകണമെന്ന് കരുതി.  ഇതായിരിക്കാം ഞാൻ ചെയ്ത പുണ്യം...
  (ഇർശാദുൽ ഇബാദ്)
[05/08, 8:55 pm] Mihraskoduvally: *അനുശോചനം അറിയിക്കേണ്ട വിഷയം*

ദീനിലെ മുസീബത്ത് 

ഹാതിമുൽ അസ്വമ്മ് (റ) പറയുന്നു:  ഒരിക്കൽ എനിക്ക് ജമാഅത്തായുള്ള നിസ്കാരം നഷ്ടപ്പെട്ടു. എന്നെ അന്ന് സമാധാനിപ്പിച്ചതും അനുശോചനം അറിയിച്ചതും അബൂ ഇസ്ഹാഖ് അൽബുഖാരി (റ) മാത്രമായിരുന്നു. നേരെമറിച്ച് എന്റെ ഒരു മകനാണ് മരിച്ചതെങ്കിൽ പതിനായിരത്തിലധികം ആളുകള്‍ എന്നെ അനുശോചനം അറിയിക്കാൻ എത്തുമായിരുന്നു. കാരണം ജനങ്ങളുടെ അടുക്കൽ ദുനിയാവിലെ മുസീബത്തിനെക്കാൾ എത്രയോ നിസ്സാരമാണ് ദീനിലെ മുസീബത്ത്.
  (ഇഹ്‌യാ :1/149)
[06/08, 11:20 am] Mihraskoduvally: അബീദർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സുബ്ഹി നിസ്കാരത്തിന് ശേഷം കാലുകൾ നീക്കുന്നതിനും സംസാരിക്കുന്നതിനും മുമ്പ് പത്ത് തവണ 

*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ*

(അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്) 

എന്ന് പറഞ്ഞാൽ..,

പത്ത് നന്മകൾ രേഖപ്പെടുത്തുകയും പത്ത് തിന്മകൾ മായ്ക്കപ്പെടുകയും പത്ത് പദവികൾ ഉയർത്തപ്പെടുകയും ചെയ്യുന്നു. ആ ദിവസം ആഫത്തുകളിൽ നിന്ന് അവന് സംരക്ഷണവും പിശാചിൽ നിന്ന് കാവലും ലഭിക്കുന്നു. അന്നേ ദിവസം അവനെ നശിപ്പിക്കാൻ, അമലുകൾ ബാത്വിലാക്കാൻ ശിർക്കൊഴിച്ചുള്ള ഒരു പാപത്തിനും കഴിയില്ല. 
   【തിർമുദി: 3474】
[06/08, 11:29 am] Mihraskoduvally: വർറാദ് (റ) വിൽ നിന്ന് നിവേദനം: മുഗീറ (റ) മുആവിയ ബ്നു അബൂസുഫ്യാൻ (റ)വിന് ഇപ്രകാരം പറഞ്ഞുകൊണ്ട് കത്ത് എഴുതി: നബി ﷺ എല്ലാ നിർബന്ധ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം

*لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ، اللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُعْطِيَ لِمَا مَنَعْتَ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ*

(അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.  അല്ലാഹുവേ, നീ നല്‍കുന്നത് തടയുന്നവനില്ല. നീ തടയുന്നത് നല്‍കുന്നവനുമില്ല. നിന്റെ അടുക്കല്‍ ധനം ഉപകരിക്കുകയില്ല) എന്ന് പറയുമായിരുന്നു.
   【ബുഖാരി: 6330】
[06/08, 11:42 am] Mihraskoduvally: അബൂ സുബൈർ (റ) വിൽ നിന്ന് നിവേദനം: ഇബനു സുബൈർ (റ) എല്ലാ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം

*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ لاَ إِلَهَ إِلاَّ اللَّهُ وَلاَ نَعْبُدُ إِلاَّ إِيَّاهُ لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ لاَ إِلَهَ إِلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ*

(അല്ലാഹുﷻവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. അല്ലാഹുﷻവെ കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയും ഇല്ല. അല്ലാഹു ﷻ അല്ലാതെ ഒരാരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നുമില്ല. അനുഗ്രഹവും ഔദാര്യവും അവന്റേതാണ്. ഉത്തമമായ സ്തുതികള്‍ അവനുണ്ട്. അല്ലാഹുﷻവല്ലാതെ ആരാധ്യനില്ല. വണക്കം അവന് നിഷ്‌കളങ്കമാക്കുന്നവരിലാണ് ഞാന്‍. സത്യനിഷേധികള്‍ വെറുപ്പ് പ്രകടിപ്പിച്ചാലും ശരി) എന്ന് പറയുമായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: നബി ﷺ എല്ലാ നിസ്കാരത്തിന്റെ പിന്നാലെയും ഇവകൾ പറയാറുണ്ടായിരുന്നു.
   【മുസ്ലിം: 594】
[08/08, 1:32 pm] Mihraskoduvally: തിരുനബി ﷺ ഒരു യാത്രയിലായിരിക്കെ ശക്തമായ കാറ്റടിച്ചു. കാറ്റിന്റെ ശക്തിയിൽ യാത്രികരിലൊരാൾ മറക്ക് വേണ്ടി തൂക്കിയിട്ടിരുന്ന വിരിപ്പ് നീങ്ങിപ്പോയി.
അദ്ദേഹം കാറ്റിനെ ശപിച്ചു..!!
🍃അപ്പോൾ തിരുനബി ﷺ അദ്ദേഹത്തോട് ചോദിച്ചു : "താങ്കൾ കാറ്റിനെ ശപിക്കുകയാണോ..?" 
അദ്ദേഹം പറഞ്ഞു : "അല്ലാഹുﷻവിന്റെ റസൂലേ കാറ്റ് എന്റെ വിരിപ്പ് നീക്കിയിട്ടാണ് ഞാൻ അതിനെ ശപിച്ചത്.!" 
 റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു : "കാറ്റിനെ താങ്കൾ കണ്ടാൽ അതിലൂടെയുള്ള ഖൈറിനെ ചോദിക്കുക. അതിലൂടെ വരാവുന്ന അപകടങ്ങളെ തൊട്ട് കാവൽ തേടുക. അതിനെ ശപിക്കരുത്. കാരണം അത് അല്ലാഹുﷻവിന്റെ കൽപനക്കടിമപ്പെട്ട് അടിച്ച് വീശുന്നതാണ്... 

 പ്രകൃതിയെ ശപിക്കരുത്. കാറ്റ്, മഴ, വേനൽ, വർഷം, തണുപ്പ്, ചൂട് തുടങ്ങി പ്രകൃതിയിലെ എല്ലാറ്റിനെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അല്ലാഹു ﷻ മാത്രമാണ്. മഴയില്ലാതെ വല്ലാത്ത പ്രയാസമുള്ള സമയത്ത് നല്ല ഒരു മഴ പെയ്‌താൽ മനുഷ്യരുടെ സ്വഭാവങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ നാം കാണാറുണ്ട്. 'ഹലാകിന്റെ മഴ' 'ഗുരുത്വം കെട്ട മഴ' 'പണ്ടാറം പിടിച്ച മഴ' തുടങ്ങിയ പല ശാപ വാക്കുകളും ഇത്തരം സന്ദർഭങ്ങളിൽ കേൾക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ വന്നുപോകുന്ന ഇത്തരം വാക്കുകൾ ഗൗരവമേറിയതാണ്.
[08/08, 1:35 pm] Mihraskoduvally: പ്രകൃതിയെ ശപിക്കരുത്. കാറ്റ്, മഴ, വേനൽ, വർഷം, തണുപ്പ്, ചൂട് തുടങ്ങി പ്രകൃതിയിലെ എല്ലാറ്റിനെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അല്ലാഹു ﷻ മാത്രമാണ്. മഴയില്ലാതെ വല്ലാത്ത പ്രയാസമുള്ള സമയത്ത് നല്ല ഒരു മഴ പെയ്‌താൽ മനുഷ്യരുടെ സ്വഭാവങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ നാം കാണാറുണ്ട്. 'ഹലാകിന്റെ മഴ' 'ഗുരുത്വം കെട്ട മഴ' 'പണ്ടാറം പിടിച്ച മഴ' തുടങ്ങിയ പല ശാപ വാക്കുകളും ഇത്തരം സന്ദർഭങ്ങളിൽ കേൾക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ വന്നുപോകുന്ന ഇത്തരം വാക്കുകൾ ഗൗരവമേറിയതാണ്.
[09/08, 11:38 am] Mihraskoduvally: ‎

ഫൈളിബ്നു ഇസ്‌ഹാഖ് (റ) പറയുന്നു: മഹാനായ ഫുളൈലിബ്നു ഇയാള് (റ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു:  "ഒരു അടിമ അവനിലുണ്ടാവുന്ന ബലാഉകളെ നിഅ്‌മത്തായും, സമൃദ്ധികളെ മുസ്വീബത്തായും, കാണുന്നതുവരെ ഈമാനിന്റെ യാഥാര്‍ത്ഥ്യം എത്തിക്കുകയില്ല..."
  (ഹിൽയതുൽ ഔലിയാഅ്)

🍂മഹാന്മാരായ മുൻഗാമികൾ അവർക്ക് സമൃദ്ധി വരുമ്പോൾ അത് അല്ലാഹുﷻവിന്റെ പരീക്ഷണമാണോ.. ആഖിറത്തിൽ കിട്ടാവുന്നത് ഇവിടെത്തന്നെ ലഭിച്ചുതീരുന്നുവോ.. എന്ന് ഭയപ്പെടുമായിരുന്നു. കുറച്ച് സമ്പത്ത് കൈയ്യിൽ കിട്ടിയപ്പോൾ ഇന്നാലില്ലാഹി പറഞ്ഞ് കരഞ്ഞ സഈദ്(റ)വിന്റെ ചരിത്രം നമുക്ക് നാളെ പറയാം ഇൻ ശാ അല്ലാഹ്. ഈ ദുനിയാവിൽ ഏറ്റവും കൂടുതൽ പ്രയാസങ്ങൾ സഹിച്ചത് അമ്പിയാക്കളാണ്. അതു കഴിഞ്ഞാൽ അവരുടെ അനന്തരക്കാരായ ഉഖ്രവിയ്യായ ആലിമീങ്ങളുമാണ്.
[09/08, 12:28 pm] Mihraskoduvally: ഉഖ്ബത് ബ്നു ആമിർ (റ) വിൽ നിന്ന് നിവേദനം: എല്ലാ നിസ്കാരത്തിന്റെ ശേഷവും മുഅവ്വിദാത് (സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്) ഓതാൻ എന്നോട് നബി ﷺ കൽപിച്ചു.
   【അബൂദാവൂദ്: 1523】
   【നസാഈ: 1336】
[10/08, 5:49 pm] Mihraskoduvally: ഉമ്മുസലമ (റ) യിൽ നിന്ന് നിവേദനം: നബി ﷺ സുബ്ഹി നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ

*اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً*

(അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കര്‍മ്മങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു) എന്ന് പറയുമായിരുന്നു.
   【ഇബ്നുമാജ: 978】
[12/08, 10:11 am] Mihraskoduvally: *സമ്പത്തിനെ അവർ ഭയപെട്ടു. അല്ലാഹുവിനെ പേടിച്ചവർ സൂക്ഷ്മത പാലിച്ചു*

 ഒരിക്കൽ ഉമർ (റ) സഈദിബ്നു ആമിർ (റ) വിന്ന് ആയിരം ദീനാർ കൊടുത്തയച്ചു. മഹാനവർകൾ ആ പണവുമായി അതിയായ ദുഃഖത്തോടെ വീട്ടിലേക്ക് ചെന്നപ്പോൾ ഭാര്യ ചോദിച്ചു: 

"നിങ്ങൾക്കെന്താണു പറ്റിയത്? ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ..?"

മഹാൻ പറഞ്ഞു: "ഇല്ല അതിനെക്കാൾ കഠിനമായത് സംഭവിച്ചിരിക്കുന്നു.
നിന്റെ ആ പഴയ വസ്ത്രം എടുത്തു കൊണ്ടു വരൂ..!"

 ഭാര്യ പഴയ വസ്ത്രം കൊണ്ട് വന്നപ്പോൾ മഹാനവർകൾ അത് കീറി തുണ്ടുകളാക്കി. ആ നാണയങ്ങൾ തുണിയിൽ ചെറിയ കിഴികളാക്കി പൊതിഞ്ഞു. അത് പാവപ്പട്ടവർക്ക് വിതരണം ചെയ്തു. പിന്നീട് മഹാനവർകൾ പ്രഭാതം വരെ കരയുകയും നിസ്കരിച്ച് കൊണ്ടിരിക്കുകയും ചെയ്തു.
എന്നിട്ട് മഹാനവർകൾ പറഞ്ഞു:

 "എന്റെ സമുദായത്തിലെ ദരിദ്രർ ധനികരെക്കാൾ അഞ്ഞൂറ് വർഷം മുമ്പ് സ്വർഗ്ഗത്തിൽ പ്രവേശിക്കും. ധനികനായ ഒരാൾ ദരിദ്ര സംഘത്തോടൊപ്പം നുഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ അയാളുടെ കൈ പിടിച്ച് പുറത്താക്കും എന്ന് മുത്ത്നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്"
  (ഇഹ്‌യാ ഉലൂമുദ്ദീൻ:4/198)
[12/08, 2:17 pm] Mihraskoduvally: അനസ് ബ്നു മാലിക്ക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും

*اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ*

(അല്ലാഹുവേ, ഞാന്‍ പ്രഭാതത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ അര്‍ശിന്‍റെ വാഹകരേയും മലക്കുകളേയും നിന്റെ മുഴുവന്‍ സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു. നിശ്ചയം നീ അല്ലാഹുവാണ്. നീയല്ലാതെ ആരാധ്യനില്ല. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. തീര്‍ച്ചയായും മുഹമ്മദ് ﷺ നിന്റെ ദാസനും ദൂതനുമാണ്)

എന്ന് പ്രഭാതത്തിൽ പറഞ്ഞാൽ ആ ദിവസത്തിൽ അവനിൽ നിന്നുണ്ടാകുന്ന എല്ലാ ദോഷങ്ങളും അല്ലാഹു ﷻ പൊറുത്തു കൊടുക്കുന്നതാണ്. ഈ ദിക്റിനെ വൈകുന്നേരം ഒരാൾ പറഞ്ഞാൽ ആ രാത്രിയിൽ ഉണ്ടാകുന്ന ദോഷങ്ങളും അല്ലാഹു ﷻ പൊറുത്തു കൊടുക്കുന്നതാണ് 
   【അബൂദാവൂദ്: 5078】
[13/08, 11:10 am] Mihraskoduvally: അനസ് (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ പറഞ്ഞു: "മനുഷ്യൻ വയസ്സനാകുന്നതും, അവനിലുള്ള രണ്ട് കാര്യങ്ങൾ യുവത്വം പ്രാപിക്കുന്നതുമാണ്. സമ്പത്തിനോടും ജീവിതത്തിനോടും അവനുള്ള ആർത്തിയാണ് രണ്ടു കാര്യങ്ങൾ...
  (സ്വഹീഹ് മുസ്‌ലിം: 1047)
[15/08, 10:20 am] Mihraskoduvally: ‎‎‎‎*സ്വർഗം ഉറപ്പായിരുന്നിട്ടും എന്തിനാണ്

*ഉമർ (റ) കരയുകയാണ്...*

       ✍🏼ഉമർ(റ)വിനെ കണ്ടാല്‍ ശൈത്വാന്‍ വഴിമാറി നടക്കുമായിരുന്നു. സ്വര്‍ഗത്തിലാണെന്ന് നബിﷺതങ്ങള്‍ ആണയിട്ടു പറഞ്ഞ പത്തിലൊരാള്‍ ഉമറോരാണ് (റ)...

 'എനിക്ക് ശേഷം നിങ്ങള്‍ സിദ്ധീഖിനെയും ഉമറിനെയും പിന്തുടര്‍ന്നോളൂ' എന്ന് നബിയോരുറപ്പു (ﷺ) തന്ന നേതാവ്. ഇസ്‌ലാമിക റിപ്പബ്ലിക്കിലെ നീതിയുടെ മറുവാക്കായിരുന്നു ഉമർ(റ)വെന്ന ഭരണാധിപർ. മരണം മഹാനവര്‍കളെ തേടിയെത്തിയ സന്ദര്‍ഭം. ചുറ്റം ആളുകള്‍ കൂടിയിട്ടുണ്ട്. ഉമര്‍(റ) കരയാന്‍ തുടങ്ങി...

 *'എന്തിനാണ് കരയുന്നതെന്ന്'* കൂട്ടത്തിലാരോ വിളിച്ചു ചോദിച്ചു. ഉമറെന്നോര് (റ) കരച്ചിലിന്റെ കാരണം പറഞ്ഞു: 

 "ഞാന്‍ വല്ല തെറ്റും ചെയ്യുകയും അത് വളരെ നിസാരമല്ലേ എന്ന് ഞാന്‍ ഭാവിക്കുകയും എന്റെ റബ്ബത് ഭീമമായ തെറ്റായി കണക്കാകുകയും ചെയ്തിട്ടുണ്ടങ്കിലോ എന്നോര്‍ത്ത് കരഞ്ഞതാണ്..."

  *وبكى عمر رضي الله عنه عند الموت، فقيل له: ما يبكيك؟ فقال: أخاف أن أكون قد أتيت بذنب أحسبه هينا وهو عند الله عظيم. ( الزهر الفاتح في ذكر من تنزه عن الذنوب والقبائح - ابن الجزري )*

           

*ഗുണപാഠം :* സ്വര്‍ഗം ഉമർ(റ)വിനുറപ്പാണ്. എന്നിട്ടുമെന്തിനേ ഉമറെന്നോര് (റ) കരഞ്ഞത്..!? സ്വര്‍ഗമായിരുന്നില്ല അവരുടെ ലക്ഷ്യം. അല്ലാഹുﷻവിന്റെ ഇഷ്ടമാണ്. അറിയാതെയെങ്കിലും ഞാനവനരുതാത്തത് ചെയ്തുപോയിട്ടുണ്ടോ എന്നതിലുള്ള ആവലാതിയാണ്. അവനെന്നെപ്പറ്റി എന്തുകരുതുമെന്ന കരുതലാണ്...

 സ്വര്‍ഗം പ്രണയം നല്‍കുന്ന സമ്മാനമാണ്. എന്നാല്‍ അല്ലാഹു ﷻ പ്രണയമാണ്. പ്രണയമല്ലേ പ്രണയം നല്‍കുന്ന സമ്മാനത്തേക്കാള്‍ വലുത്... 
[15/08, 3:12 pm] Mihraskoduvally: മുസ്ലിം ബ്നു അബീ ബകറത് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് എല്ലാ നിസ്കാരത്തിന്റെ ശേഷവും 

 اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ وَعَذَابِ الْقَبْرِ

(അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു. ഖബര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു.)

എന്ന് പറയുമായിരുന്നു. ഞാനും അപ്രകാരം പറയാൻ തുടങ്ങി. അപ്പോൾ പിതാവ് ചോദിച്ചു: ഓ! മകനെ ആരാണ് നിന്നെ ഇത് പഠിപ്പിച്ചത്? ഞാൻ പറഞ്ഞു: നിങ്ങളിൽ നിന്ന് പഠിച്ചതാണ്. പിതാവ് പറഞ്ഞു: തീർച്ചയായും നബി ﷺ എല്ലാ നിസ്കാരത്തിന്റെ ശേഷവും ഇപ്രകാരം പറയുമായിരുന്നു.
   【നസാഈ: 1347】
[16/08, 11:41 am] Mihraskoduvally: ആയിശ (റ) വിൽ നിന്ന് നിവേദനം: നബി ﷺ 

*اللَّهُمَّ عَافِنِي فِي جَسَدِي وَعَافِنِي فِي بَصَرِي وَاجْعَلْهُ الْوَارِثَ مِنِّي لاَ إِلَهَ إِلاَّ اللَّهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللَّهِ رَبِّ الْعَرْشِ الْعَظِيمِ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ*

(അല്ലാഹുവേ, എന്റെ ശരീരത്തിന് നീ സൗഖ്യം നല്‍കേണമേ! എന്റെ കാഴ്ചക്ക് നീ സൗഖ്യം നല്‍കേണമേ! കണ്ണിന്റെയും ശരീരത്തിന്റെയും സൗഖ്യം നില നിർത്തി തരണേ മാന്യനും സഹനശീലനുമായ അല്ലാഹു അല്ലാതെ ആരാധ്യനില്ല, ഉന്നതനായ അർശിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. സർവ്വ സ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു) 

എന്ന് പ്രാർത്ഥിക്കുമായിരുന്നു.
   【തിർമുദി: 3480】
[17/08, 11:04 am] Mihraskoduvally: *ആ ഭക്ഷണം നമുക്ക് വേണ്ട, പാവപെട്ടവനെ സഹായിക്കുക,ഇതാണ് ഉത്തമ ഭരണാധികാരി*

ഒരിക്കല്‍ ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസ്‌ (റ) തന്റെ രാജ്യത്തിന്റെ അധികാര പരിധിയിലുള്ള തോട്ടത്തില്‍ നിന്ന്‌ പറിച്ചെടുത്ത ആപ്പിള്‍ അവിടെയുള്ള പട്ടിണിപ്പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുകയായിരുന്നു. പെട്ടെന്ന്‌, തിരിഞ്ഞുനോക്കിയപ്പോള്‍ അതാ തന്റെ കുഞ്ഞുമോന്‍ അതില്‍ നിന്നൊരാപ്പിളെടുത്തിരിക്കുന്നു.

 ഭരണാധികാരിയായ ഖലീഫ ആ ആപ്പിള്‍  പിടിച്ചുവാങ്ങി. ആപ്പിള്‍ ഉപ്പ പിടിച്ചുവാങ്ങിയതില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞ മകന്‍ അവന്റെ ഉമ്മയുടെ അടുത്തേക്കോടി. മാതാവ് മകനെ അങ്ങാടിയിലേക്ക് ആപ്പിൾ വാങ്ങാൻ പറഞ്ഞയച്ചു.

 ഖലീഫ വീട്ടിലേക്ക് വന്നപ്പോൾ അവിടെ അതാ ആപ്പിൾ..!
 
 ഇതു കണ്ട ഉമറുബിന്‍ അബ്‌ദുല്‍ അസീസ്‌ (റ) പറഞ്ഞു: "ഫാത്വിമ! പാവങ്ങൾക്ക് കൊടുക്കാൻ വെച്ചിരുന്ന ആപ്പിളുകളിൽ നിന്ന് വല്ലതും നീ എടുത്തുവോ..?

 ഫാത്വിമ (റ) നടന്ന വിഷയങ്ങൾ ഭർത്താവിന് പറഞ്ഞ് കൊടുത്തു... 

അത്കേട്ട ഖലീഫ പറഞ്ഞു:

 “ഫാത്വിമ, നമ്മുടെ കുഞ്ഞുമോന്റെ കൈയില്‍ നിന്ന്‌ ആ ആപ്പിള്‍ പിടിച്ചുവാങ്ങുമ്പോള്‍ എന്റെ കരള്‍ പറിച്ചെടുക്കുന്നതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. പക്ഷെ അല്ലാഹുﷻവിന്റെ കോടതിയില്‍ പാവങ്ങള്‍ക്ക്‌ അവകാശപ്പെട്ട ഒരാപ്പിളിന്‌ പകരം അല്ലാഹുﷻവിന്റെ അടുക്കൽ എനിക്ക് ലഭിച്ചേക്കാവുന്ന വിഹിതം നഷ്ടപ്പെടുത്തിക്കളയുന്നതിനെ ഞാൻ ഭയപ്പെടുന്നു... 
  (അൽ വറഅ്‌:124)
[20/08, 10:54 am] Mihraskoduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎      *തുടക്കം നന്നായാൽ*
          *ഒടുക്കം നന്നായി*


ഇമാം ഗസ്സാലി (റ) പറയുന്നു : ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:
 "റമളാൻ കഴിഞ്ഞാൽ നോമ്പിന് ഏറ്റവും ശ്രേഷ്ഠതയുള്ളത് മുഹർറം മാസത്തിനാണ്."
കാരണം ഈ മാസം വർഷഗണത്തിലെ ആദ്യമാസമാണ്. നന്മ കൊണ്ട് വർഷം ആരംഭിക്കൽ അതിന്റെ ബറകത്ത് നിലനിൽക്കാൻ കൂടുതൽ പ്രതീക്ഷ നൽകുന്നതും ഉത്തമവുമാണ്.
  (ഇഹ്‌യാ ഉലൂമുദ്ദീൻ:1/237)

قال الإمام شهاب الدين السهروردي رحمه الله  في عوارف المعارف عن جعفر الخلدي قال :سمعت الجنيد رحمه الله يقول: أكثر العوائق والحوائل والموانع من فساد الإبتداء 

ജുനൈദ് (റ) ഇപ്രകാരം പറയുമായിരുന്നു:  "പിഴവുകളും തടസ്സങ്ങളും പ്രതിസന്ധികളും കൂടുതലും സംഭവിക്കുന്നത് തുടക്കം പിഴച്ചതു കൊണ്ടാണ്"  

قال الإمام إبن عطاء السكندري رحمه الله في الحكم: من أشرقت بدايته أشرقت نهايته

 ഇബ്‌നു അത്വാഇല്ലാഇസ്സിക്കന്ദരി (റ) തന്റെ വിശ്വവിഖ്യാതമായ "ഹികമി" ൽ പറയുന്നു: "ആരുടെ തുടക്കമാണോ പ്രകാശിക്കുന്നത് അവന്റെ അന്ത്യവും പ്രകാശിക്കും."
[21/08, 10:35 am] Mihraskoduvally: അബൂ അയ്യൂബിൽ അൻസ്വാരി (റ) വിൽ നിന്ന് നിവേദനം: ആരെങ്കിലും പത്ത് തവണ

*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ*

(അല്ലാഹു ﷻ അല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ ഏകൻ, അവന് യാതൊരു പങ്കുകാരുമില്ല. എല്ലാ ആധിപത്യവും സർവ്വസ്തുതിയും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്.)

 എന്ന് പറഞ്ഞാൽ അവന്ന് ഇസ്മാഈൽ സന്തതികളിൽ പെട്ട നാല് അടിമകളെ മോചിപ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്.
   【തിർമുദി: 3553】
[22/08, 10:41 am] Mihraskoduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎       *☘️ ആരുടെയെങ്കിലും ☘️*
             ദുആ കിട്ടുമോ 
മരണപെട്ടവർക്കുള്ള ദുആ അവരുടെ വലിയ ആശ്വാസമാണ് 

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: "ആഴമുള്ള കടലില്‍ മുങ്ങിത്താഴുന്നവൻ ആരെയെങ്കിലും സഹായത്തിന് ലഭിക്കുമോ എന്ന് പ്രതീക്ഷിക്കുന്നത് പോലെ, ഖബ്റിലുള്ള മയ്യിത്ത് തന്റെ പിതാവ്, മാതാവ്, സഹോദരന്‍, കൂട്ടുകാരൻ ഇങ്ങനെയുള്ളവരിൽ നിന്ന് തനിക്ക് ഒരു ദുആ കിട്ടുമോ എന്ന് പ്രതീക്ഷിക്കും. അങ്ങനെ വല്ലവരുടെയും ദുആ അവനിക്ക് ലഭിച്ചാല്‍ ദുനിയാവും അതിലെ സർവ്വതും ലഭിക്കുന്നതിനെക്കാൾ അവനിക്ക് അത് പ്രിയമുള്ളതായിരിക്കും. ഭുമിയിലുള്ളവരുടെ ദുആ കാരണം അല്ലാഹു ﷻ ഖബ്റാളികൾക്ക് പർവ്വത സമാനമായ റഹ്‌മത്തും മഗ്ഫിറത്തും പ്രവേശിപ്പിക്കും. തീർച്ചയായും ജീവിച്ചിരിക്കുന്നവർ മരിച്ചവർക്ക് കൊടുക്കുന്ന ഹദ്‍യ അവർക്ക് വേണ്ടിയുള്ള പാപമോചനമാണ്.
  (ശുഅ്ബുൽ ഈമാൻ, മിശ്‌കാത്ത്)A
[23/08, 9:59 am] Mihraskoduvally: സമ്പത്തും സുഖാസ്വാദനങ്ങളും...*

       ✍🏼സമ്പത്തും സുഖസൗകര്യങ്ങളും നമുക്ക് അല്ലാഹു ﷻ നൽകുന്ന ഒരു പരീക്ഷണമാണ്. ആ പരീക്ഷണത്തെ വേണ്ട വിധം ഉപയോഗിക്കാൻ  കഴിയാതെ സമ്പത്തിന്റെയും ഭൗതിക സുഖാസ്വാദനങ്ങളുടെയും അടിമകളായി കഴിയുമ്പോൾ നാം  എത്ര മാത്രം പരാജിതരാണ്.

 മുത്ത് നബി ﷺ പറഞ്ഞു: "നിശ്ചയം, എല്ലാ സമൂഹത്തിനും ഓരോ പരീക്ഷണവസ്തുക്കളുണ്ട്. എൻ്റെ സമുദായത്തിന്റെ പരീക്ഷണ വസ്തു സമ്പത്താകുന്നു" 

 മുത്ത് നബി ﷺ പറയുന്നുണ്ട്  "ഇഹലോകം സ്നേഹവസ്തുവാകുന്നതാണ് എല്ലാ പാപങ്ങളുടെയും ഉത്ഭവ കാരണം"

 "മനുഷ്യന് വാർദ്ധക്യം പിടിപെടുംതോറും അവനിലെ ആർത്തിയും പണക്കൊതിയും യുവത്വം പ്രാപിക്കുമെന്നു" മുത്ത് നബി ﷺ മുന്നറിയിപ്പ് നൽകുന്നു.  

 ഹസ്രത്ത് ഉമർ (റ) പറയുന്നു: "ധനം ഒരു ലഹരി പദാർത്ഥം പോലെയാണ്. മദ്യത്തിന് മത്തുള്ളത് പോലെ അതിനും ഒരു തരം മത്തുണ്ട്". 

 തിരുമേനി ﷺ പറഞ്ഞു: "മനുഷ്യന് രണ്ടു സ്വർണ്ണ താഴ് വരയുണ്ടെങ്കിൽ മൂന്നാമതൊന്നിനു വേണ്ടി അവൻ മോഹിക്കും. മനുഷ്യന്റെ ഉള്ള് മണ്ണിനെ നിറക്കാനാകൂ" 

 തിരുമേനി ﷺ പറഞ്ഞു: "ഇഹലോകം ഒരാൾക്ക് വലിയ ലക്ഷ്യമായാൽ അല്ലാഹുﷻവുമായി അയാൾക്കുള്ള ബന്ധം ശൂന്യമായി തീരും. നാലു സംഗതികൾ അയാളെ വിടാതെ പിന്തുടരും. വിട്ടുമാറാത്ത വിഷാദം, ഒഴിവു കിട്ടാത്ത ജോലി, തീരാത്ത ദാരിദ്ര്യം, അറ്റം കാണാത്ത ദുര" 

 "പള്ളിയിലെ മാടപ്രാവ്" എന്നറിയപ്പെട്ടിരുന്ന സഅലതുബ്‌നു ഹാതിബിന്റെ ചരിത്രമറിയില്ലേ..? 

 മാറ്റിയുടുക്കാൻ ഒരു വസ്ത്രം പോലുമില്ലാതെ പരമദരിദ്രാവസ്ഥയിൽ കഴിയുമ്പോഴും പള്ളിയും നിസ്കാരവുമായി കഴിഞ്ഞു കൂടിയിരുന്ന വ്യക്തിത്വം. അബൂ ഉമാമ (റ) പറയുന്നു: ഒരിക്കൽ ദാരിദ്ര്യം സഹിക്കവയ്യാതെ സഅലബ മുത്തുനബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു "അല്ലാഹുﷻവിന്റെ ദൂതരെ, എനിക്കൽപ്പം സമ്പത്തുണ്ടാകാൻ അങ്ങ് അല്ലാഹുﷻവോട് പ്രാർത്ഥിക്കുമോ..?"

 തിരുമേനി ﷺ പറഞ്ഞു: "സഅലബാ, കൂടുതൽ ധനമുണ്ടായിട്ട് അല്ലാഹുﷻവോട് നന്ദി കാണിക്കാതിരിക്കുന്നതിനേക്കാൾ ഭേദം കുറച്ചു പണമുണ്ടാവുകയും അല്ലാഹുﷻവോട് നന്ദി കാണിക്കുകയും ചെയ്യലാണ്" 

 അയാൾ പറഞ്ഞു: "പ്രവാചകരെ, എനിക്ക് സമ്പത്തുണ്ടാവുകയാണെങ്കിൽ ഞാൻ ധാരാളമായി ദാനധർമ്മങ്ങൾ ചെയ്യും, ധനത്തിന്റെ അവകാശങ്ങളെല്ലാം കൊടുത്ത് വീട്ടും, അതിനാൽ അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും" 

 അബൂഉമാമ (റ) തുടരുന്നു: 'സഅലബക്ക് വേണ്ടി തിരുമേനി ﷺ പ്രാർത്ഥിച്ചു. അങ്ങനെ അയാളുടെ ജീവിതത്തിൽ സാമ്പത്തികവളർച്ച ഉണ്ടാകാൻ തുടങ്ങി. കുറെ ആടുമാടുകളെ അയാൾക്ക് ലഭിച്ചു. ആദ്യമൊക്കെ മുടക്കം കൂടാതെ നബി തിരുമേനിﷺയുടെ അടുക്കൽ അയാൾ വരാറുണ്ടായിരുന്നു. ജമാഅത്തും മുടക്കാറില്ലായിരുന്നു. എന്നാൽ ആടുമാടുകൾ പെറ്റു പെരുകുകയും സമ്പത്തു കുന്നു കൂടുകയും ചെയ്തതോടെ തിരുമേനിﷺയുടെ അടുക്കലേക്കുള്ള അയാളുടെ വരവ് കുറഞ്ഞു. മഗ്‌രിബ്, ഇശാ നിസ്കാരങ്ങൾക്കല്ലാതെ അയാൾ വരാതായി... 

 സമ്പത്തു പിന്നെയും വർധിച്ചപ്പോൾ മദീനയുടെ പുറത്തേക്ക് അയാൾ താമസം മാറ്റി. വെള്ളിയാഴ്ചകളിൽ മാത്രമായി അയാളുടെ മുത്ത് നബിﷺയുടെ അടുത്തേക്കുള്ള സന്ദർശനം. കുറച്ചു കഴിഞ്ഞപ്പോൾ അതും ഇല്ലാതായി. അനുചരന്മാരുടെ കൂടെയിരിക്കുമ്പോൾ മുത്ത് നബി ﷺ ചോദിക്കും "നമ്മുടെ സഅലബക്കെന്തു പറ്റി?, ഇപ്പോൾ തീരെ കാണാറില്ലല്ലോ..?" 

 അങ്ങനെ സകാത്ത് നിർബന്ധമാക്കിക്കൊണ്ടുള്ള ദൈവിക കല്പന വന്നു. പ്രവാചകൻ ﷺ ഒരു എഴുത്തുമായി സകാത്ത് ഉദ്യോഗസ്ഥരെ സഅലബയുടെ അടുത്തേക്ക് പറഞ്ഞയച്ചു. കത്തു വായിച്ച ശേഷം അയാൾ ചോദിച്ചു "നിങ്ങൾക്ക് മറ്റു വല്ല സ്ഥലത്തു നിന്നും സകാത്ത് പിരിക്കാനുണ്ടോ? എങ്കിൽ അത് കഴിഞ്ഞു വരൂ" 

 അങ്ങനെ മറ്റുളളവരിൽ നിന്നെല്ലാം സകാത്ത് ശേഖരിച്ചു അവർ വീണ്ടും സഅലബയുടെ അടുത്തെത്തി. അപ്പോൾ അയാൾ പറഞ്ഞു "കഷ്ട്ടം, ഇത് വല്ലാത്ത നികുതി തന്നെ!, നിങ്ങൾ തിരിച്ചു പോകൂ, ഞാനൊന്ന് കൂടി ആലോചിക്കട്ടെ"  
 
 സഅലബയുമായി ഉണ്ടായ സംഭവങ്ങൾ അനുയായികൾ മുത്ത് നബിﷺയെ അറിയിച്ചു. അപ്പോഴാണ് വിശുദ്ധ ഖുർആനിലെ ഈ സൂക്തം അവതീർണ്ണമാകുന്നത്...

 "അല്ലാഹു ﷻ അവന്റെ ഔദാര്യം ഞങ്ങളിൽ വർഷിക്കുകയാണെങ്കിൽ ഞങ്ങൾ ദാനധർമ്മം ചെയ്യുമെന്നും സച്ചരിതരാകുമെന്നും പ്രതിജ്ഞ ചെയ്യുന്ന ചിലരുണ്ട്. എന്നാൽ അല്ലാഹു ﷻ തന്റെ ഔദാര്യത്താൽ അവരെ സമ്പന്നരാക്കിയാൽ അവർ ലുബ്ധൻമാരാവുകയും പ്രതിജ്ഞ അവഗണിച്ചു കൊണ്ട് പിന്മാറിക്കളയുകയും ചെയ്യുന്നു. അതിനാൽ അല്ലാഹു ﷻ അവരുടെ ഹൃദയത്തിൽ കാപട്യം കുടിയിരുത്തുകയുണ്ടായി. അവർ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും ഇതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുﷻവോട് ചെയ്ത പ്രതിജ്ഞ അവർ ലംഘിച്ചതിനാലും കള്ളം പറയുന്നതിനാലുമത്രെ അത്" 
  (തൗബ 75 - 77) 

 "ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാണെന്ന" മുത്തുനബിﷺയുടെ  വചനപ്പൊരുളറിഞ്ഞു ജീവിക്കനായാൽ നാം രക്ഷപ്പെടും. ഹസ്രത്ത് അലി (റ) പറഞ്ഞത് പോലെ  "ലോകത്തെ പഴിക്കുകയല്ല, അതിനെ മനസ്സിലാക്കി അതിന്റെ ചതിയിൽ പെടാതെ അതിനെ പാരത്രിക ജീവിതത്തിലേക്ക് ലാഭം കൊയ്യുന്ന ചന്തയാക്കി" ഉപയോഗിക്കാനായാൽ നാം രക്ഷപ്പെടും. അല്ലാഹു അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
[24/08, 10:14 am] Mihraskoduvally: *മുറുകെ പിടിക്കാം ആ കൈകളിൽ രക്ഷക്കായി*

അലീ (റ) തങ്ങളെ തൊട്ടുദ്ധരിക്കപ്പെടുന്നു. മഹാനവർകൾ പറഞ്ഞു : ഞാൻ റസൂലുല്ലാഹി ‎ﷺ തങ്ങളോട് ജനങ്ങൾ എന്നോട് അസൂയ പുലർത്തുന്നതിനെ കുറിച്ച് ആവലാതി പറഞ്ഞു. അപ്പോൾ തങ്ങൾ ﷺ പറഞ്ഞു : സ്വർഗാവകാശികളിൽ നിന്നുള്ള ആദ്യത്തെ നാലിലൊരാളാകുന്നത് താങ്കൾക്ക് തൃപ്തിയല്ലേ? 
ഞാനും താങ്കളും ഹസനും ഹുസൈനും (റ) നമ്മുടെ ഭാര്യമാർ നമ്മുടെ ഇടംവലം ഭാഗങ്ങളിൽ, നമ്മുടെ സന്താനങ്ങൾ നമ്മുടെ ഭാര്യമാർക്ക് പിറകിൽ...

☀️സന്തോഷപൂർവ്വം അഹ്ലുബൈത്ത് കുടുംബസമേതം ഒന്നിച്ചൊന്നായി സ്വർഗത്തിൽ പോകുമെന്നാണ് ഈ ഹദീസിന്റെ പാഠം. എന്തൊരു ആനന്ദരകമായിരിക്കും ആ സഞ്ചാരം. അല്ലാഹു ﷻ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. 
അവരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തവർ ഭാഗ്യവാന്മാർ.
അവരോട് അസൂയയോ വെറുപ്പോ പുലർത്തുന്നവർ ഭാഗ്യദോഷികൾ...
[25/08, 11:20 am] Mihraskoduvally: അഹ്ലുബൈത്തിനെ ലോകം നെഞ്ചിലേറ്റിയത്...*
 
   മുസ്‌ലിം ലോകം അഹ്ലുബൈത്തിന്റെ സാമീപ്യം ആഗ്രഹിച്ചിരുന്ന ഒരു കാലഘട്ടം.

 ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിനും ഒരു നിദാനമെന്ന പോലെ ഉമവിയ്യ ഭരണകാലത്ത് പ്രവാചക കുടുംബം അക്രമിക്കപ്പെടുന്നത്.

 പീഡനങ്ങളും താഡനങ്ങളും സഹിക്ക വയ്യാതെ അവര്‍നാടുവിട്ടിറങ്ങി.

 ശത്രു വിഭാഗം ധന്യരായി.

 കാരണം, തിരുകുടുംബം വഴിയാധാരമായല്ലോ..?!

 പക്ഷേ, അത് ആഗോള നേതൃത്വത്തിലേക്കുള്ള അഹ്ലുബൈത്തിന്റെ കടന്നു വരവിന്റെ തുടക്കമായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

 മക്കയില്‍നിന്ന് നബിﷺയെ ആട്ടി ഇറക്കിയപ്പോള്‍ ഇതു തങ്ങളുടെ അധഃപതനത്തിന്റെ പ്രാരംഭമാണെന്ന് മക്കാ മുശ്രിക്കുകള്‍ അറിയാത്തത് പോലെ.

 തിരുനബിﷺയുടെ ആറാമത്തെ പൗത്രന്‍ മൂസല്‍കാളിം (റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. ഹിജ്റ 183 ല്‍ അവിടെ വെച്ച് വഫാത്തായി.

 അദ്ദേഹത്തിന്റെ മഖ്ബറ ഇന്നും ദിനംപ്രതി ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്.

 മഹാന്റെ അനുജ സഹോദരനും നബിﷺതങ്ങളുടെ അഞ്ചാമത്തെ പേരമകനുമായ അലിയ്യുല്‍ ഉറൈള് (റ) ഹിജ്റ 210 ല്‍ മദീനയില്‍ തന്നെയാണ് മരണപ്പെട്ടെതെങ്കിലും, അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് (റ) ഉം പൗത്രന്‍ ഈസ(റ)ഉം ഇറാഖിലാണ് മരണപ്പെട്ടത്.

 ഇവരില്‍ ഈസാ(റ)വിന്റെ മകന്‍ അഹ്മദുല്‍മുഹാജിർ (റ) ആണ് യമനില്‍ എത്തുന്ന ആദ്യ അഹ്ലുബൈത്ത്...

 പ്രവാചകരുടെ (ﷺ) എട്ടാമത്തെ പേരമകനായ ഇദ്ദേഹം ഹിജ്റ 345ലാണ് വഫാത്താകുന്നത്.

 അവിടന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഹ്ലുബൈത്തിനെ പ്രസരണം ചെയ്യാന്‍ ഭാഗ്യം ലഭിച്ച നാടുകളില്‍ ഒന്നാണ് യമന്‍.

 കേരളത്തിലെ പ്രധാന ഖബീലകളായ ബാ അലവി, ബാ ഫഖീഹ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പരമ്പരകളെല്ലാം യമനിന്റെ ദാനങ്ങളാണ്...

 മൂസല്‍കാളിം(റ)വിന്റെ മകന്‍മൂസ രിളാ (റ) ഇറാഖില്‍നിന്നും തൂസിലെത്തി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മകന്‍ മഹ്മൂദ് (റ) ബുഖാറയിലാണ് ജീവിച്ചത്.

 യമനില്‍ നിന്നും നബി (ﷺ) കുടുംബം കേരളത്തില്‍ എത്തുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബുഖാറയില്‍നിന്ന് അഹ്ലുബൈത്ത് കേരളത്തിലെത്തിയിട്ടുണ്ട്.

 മഹ്മൂദ്(റ)വിന്റെ 19ാംമത്തെ പേര മകന്‍ ജലാലുദ്ദീന്‍ ബുഖാരി(റ) ആണ് കേരളത്തിലെത്തുന്ന ആദ്യ ബുഖാരി സയ്യിദ്...

 കണ്ണൂരിലെ വളപ്പട്ടണമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം.

 രാജാക്കന്മാരും നാട്ടുകാരും ആ മഹാമനീഷിയെയും സന്താന പരമ്പരയെയും വളരെ ആദരവോടെയായിരുന്നു വീക്ഷിച്ചിരുന്നത്.

 ഹിജ്റ 875 ല്‍ വഫാത്തായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് വളപ്പട്ടണത്തെ കക്കുളങ്ങര മഖ്ബറയിലാണ്.

 ഇന്നും വളപ്പട്ടണം മഖാമിലെത്തിയാല്‍ ചരിത്രം നമുക്ക് മുമ്പില്‍ പുനര്‍ജനിക്കുകയാണെന്ന് തോന്നും.

 മഖാമും പരിസരവും പഴമയുടെ സൗന്ദര്യത്തെ കൈവിടാതെ പ്രൗഢിയോടെ തലയെടുത്ത് നില്‍ക്കുന്നു...

 ഇങ്ങനെ തന്നെയാണ് പല ഖബീലകളുടെയും കണ്ണികൾ കേരളവുമായി കണ്ണി ചേരുന്നത്.

 അഹ്ലുബൈത്ത് ഉടനീളം സഞ്ചരിച്ചു. ഉപ്പാപ്പ (ﷺ) ഏല്‍പ്പിച്ചതിനെ ഭദ്രമായി ലോകത്തിന് പകര്‍ന്നു നല്‍കി.
ഇന്നും നല്‍കി കൊണ്ടിരിക്കുന്നു...

 അഹ്ലു ബൈത്ത് തിരുനബിﷺയില്‍ നിന്നാണ്...

 അവിടുത്തെ (ﷺ) ശരീരത്തില്‍നിന്ന് വേര്‍പിരിഞ്ഞത്...

 സ്നേഹിച്ചാല്‍ തീര്‍ച്ചയായും അവിടുന്ന് (ﷺ) കൈപിടിക്കും...

 കൈപിടിക്കാന്‍ ആളില്ലാത്ത നാളില്‍..!!

രത്‌ന ചുരുക്കം:-

ആരാണ് തങ്ങൾമാർ..?

ഉത്തരം:

നബിﷺയുടെ മകൾ ഫാത്വിമ ബീവി(റ)യുടെ പുത്രൻമാരായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ സന്താന പരമ്പരക്ക് അറബ് നാട്ടിൽ അശ്റാഫ് / ഹുസൈനി / സയ്യിദ് എന്നും
മലബാറിൽ സയ്യിദ് / തങ്ങൾ/ എന്നൊക്കെ വിളിക്കപ്പെടുന്നവരാണ്...

 ഉദാഹരണം:- (അറബ് നാട്ടിൽ ഖത്വീബിന് (മുതവ) കേരളത്തിൽ മുസ്ലിയാർ / കേരളത്തിന് പുറത്ത് ഹസ്രത്ത് / എന്നിങ്ങിനെയൊക്കെ പറയപ്പെടുന്നത് പോലെ)

 അല്ലാഹു ﷻ സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
[26/08, 10:03 am] Mihraskoduvally: മുആദ്ബ്നു ജബൽ (റ) വിൽ നിന്ന് നിവേദനം, മഹാൻ പറയുന്നു: ഞാൻ തിരുനബിﷺയോട് ചോദിച്ചു: അല്ലയോ പ്രവാചകരെ(ﷺ), നരകത്തിൽ നിന്നകറ്റുകയും സ്വർഗത്തിലേക്കടുപ്പിക്കുകയും ചെയ്യുന്ന കാര്യത്തെപ്പറ്റി അറിയിച്ച് തന്നാലും...

 അവിടുന്ന് (ﷺ) പ്രതിവചിച്ചു:
നീ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ പറ്റിയാണ് ചോദിച്ചത്. എന്നാൽ അല്ലാഹു ﷻ എളുപ്പമാക്കുന്നവർക്ക് വളരെയെളുപ്പമാണ്‌ താനും. അല്ലാഹുﷻവിൽ ആരെയും പങ്ക്‌ ചേർക്കാതെ അവനെ മാത്രം ആരാധിക്കുക, നമസ്ക്കാരം നിലനിർത്തുക, സക്കാത്ത് നൽകുക, റമളാനിൽ വൃതമനുഷ്ടിക്കുക, കഅബയിൽ പോയി ഹജ്ജ് കർമ്മം ചെയ്യുക എന്നിവയാകുന്നു അത്. 

 പിന്നീട് അവിടുന്ന് (ﷺ) അരുളി:
*ഞാൻ നന്മയുടെ കവാടങ്ങളെപറ്റി അറിയിച്ച് തരട്ടെയോ..?* 
വൃതം പരിചയാകുന്നു, വെള്ളം തീയിനെ അണക്കുന്നത് പോലെ സ്വദഖകൾ തിന്മയെ ഇല്ലാതാക്കുന്നു, ഒരു മനുഷ്യന്‍ പാതിരാവിൽ നിർവഹിക്കുന്ന നമസ്ക്കാരം. ശേഷം അവിടുന്ന് (ﷺ) "ഭയത്താലും പ്രതീക്ഷയാലും തങ്ങളുടെ നാഥനെ വിളിച്ച് കേഴുവാൻ അവർ അവരുടെ വിരിപ്പുകളിൽ നിന്ന് വിട്ടകലുന്നു ..." എന്ന അർത്ഥം വരുന്ന സുറത്തുസ്സജദയുടെ ആയത്ത് അവസാനം വരെ ഓതുകയുണ്ടായി. 

 എന്നിട്ട് മുത്ത് നബി ﷺ പറഞ്ഞു:
*നിനക്ക് ഞാൻ കാര്യങ്ങളുടെ മർമ്മവും അതിന്റെ തൂണും, പൂഞ്ഞയുടെ ഉപരിഭാഗം ഏതെന്ന് അറിയിച്ച് തരട്ടെയോ..?*

അതെയെന്ന് ഞാനും പറഞ്ഞു. 

 ഇസ്ലാമാകുന്നു കാര്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, അതിന്റെ തൂൺ നമസ്ക്കാരവും. അതിന്റെ ഉപരിഭാഗം അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലുള്ള ധർമ്മ സമരമാകുന്നു. 

 തുടർന്ന്‌ അവിടുന്ന് (ﷺ) പ്രതിവചിച്ചു:
*ഇവയെല്ലാം നിയന്ത്രിക്കുന്നതേതെന്ന് നിനക്ക് ഞാൻ അറിയിച്ച് തരട്ടെയോ..?*

അതേയെന്ന് ഞാൻ പ്രതിവചിച്ചു.

 പ്രവാചകർ ﷺ തന്റെ നാവ് പിടിച്ച്കൊണ്ട് പറഞ്ഞു - 

നീ ഇതിനെ നിയന്ത്രിക്കുക... 

 അപ്പോൾ ഞാൻ ചോദിച്ചു:
 അല്ലയോ പ്രവാചകരെ (ﷺ), അതുകൊണ്ട് സംസാരിക്കുന്നതിന്റെയൊക്കെ പേരിൽ ഞങ്ങളെ പിടികൂടുമോ..? 

തിരുനബി ﷺ പറഞ്ഞു:
അല്ലയോ മുആദെ 
*ജനങ്ങൾ നരകത്തിൽ മുഖവും മൂക്കും കുത്തി വീഴുന്നത് അവരുടെ നാവ് സമ്പാദിച്ചത് കൊണ്ടല്ലാതെ പിന്നെന്തു കൊണ്ടാണ്.*
  (സംക്ഷിപ്തം: തുർമുദി: 2616)
[27/08, 10:32 am] Mihraskoduvally: ഇമാം ബദ്റുദ്ദീനുല്‍ ഐനി (റ) സ്വഹീഹുല്‍ ബുഖാരിയുടെ ശറഹായ ഉംദത്തുല്‍ ഖാരീയില്‍ പറയുന്നു: മുഹര്‍റം പത്തിന് ആശൂറാഅ് എന്ന് പേര് വരാന്‍ കാരണമെന്ത് എന്നതിനെ കുറിച്ച് പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
ഒന്ന്, മുഹര്‍റം 10 ആയത്‌കൊണ്ട്.
 രണ്ട്, അല്ലാഹു തആല അമ്പിയാക്കളില്‍ നിന്ന് പത്ത് പേര്‍ക്ക് ഈ ദിനത്തില്‍ ആദരവ് കൊടുത്തത് കൊണ്ട്.

*1)* മൂസാനബി(അ)ന് ചെങ്കടല്‍ പിളര്‍ത്തിക്കൊടുത്ത് ഫിര്‍ഔനില്‍ നിന്നും അവന്റെ സൈന്യത്തില്‍ നിന്നും രക്ഷ നല്‍കിയ ദിനം. 

*2)* നൂഹ് നബി(അ)ന്റെ കപ്പല്‍ ജൂദിയ്യ് പര്‍വ്വതത്തില്‍ ചെന്ന് നിന്ന ദിനം.

*3)* യൂനുസ് നബി(അ) മത്സ്യവയറ്റില്‍ നിന്നു പുറത്ത് വന്ന ദിനം

*4)* ആദം നബി(അ)ന് ആദരവ് നല്‍കിയ ദിനം. 

*5)* യൂസുഫ് നബി(അ) പൊട്ടക്കിണറ്റില്‍ നിന്നു രക്ഷപ്പെട്ട ദിനം. 

*6)* ഈസാ നബി(അ) പ്രസവിക്കപ്പെട്ടതും ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടതും ഈ ദിനത്തിലാണ്. 

*7)* ദാവൂദ് നബി(അ)ന് വലിയ പദവി നല്‍കിയ ദിനം. 

*8)* ഇബ്‌റാഹീം നബി(അ)നെ പ്രസവിക്കപ്പെട്ട ദിനം.

*9)* യഅ്ഖൂബ് നബി(അ)ന്റെ കണ്ണിന്റെ മങ്ങല്‍ മാറ്റിക്കൊടുത്ത ദിനം. 

*10)* നബിﷺയില്‍ നിന്ന് തെറ്റുകളുണ്ടാവില്ലെന്ന് അല്ലാഹു ﷻ ഓഫര്‍ നല്‍കിയ ദിനം.

 ഇമാം ബദ്റുദ്ദീനുല്‍ ഐനി (റ) തുടരുന്നു : ചില പണ്ഡിതന്മാര്‍ ഈ പത്ത് നബിമാരില്‍ ഇദ്‌രീസ് നബി(അ)നേയും അയ്യൂബ് നബി(അ)നേയും സുലൈമാന്‍ നബി(അ)നേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്‌രീസ് നബി(അ)നെ ആകാശത്തിലേക്ക് ഉയര്‍ത്തിയതും അയ്യൂബ് നബി(അ)ന്റെ പ്രയാസം നീക്കി കൊടുത്തതും സുലൈമാന്‍ നബി(അ)ന് അധികാരം നല്‍കിയതും ഈ ആശൂറാഅ് ദിനത്തിലായിരുന്നു...
  (ഉംദതുൽ ഖാരി :11/118)
[28/08, 10:43 am] Mihraskoduvally: ഒരു നാട്ടില്‍ ഒരു ഫഖീറും കുടുംബവും താമസിച്ചിരുന്നു. ഒരു മുഹർറം പത്തില്‍ അവരെല്ലാവരും വൃതമനുഷ്ടിച്ചു. നോമ്പ് തുറക്കാനുള്ള ഒരു വസ്തുവും ആ കുടിലില്ലായിരുന്നു. വല്ലതും കിട്ടുമോ എന്നന്വേഷിച്ചു പുറത്തിറങ്ങി. പക്ഷേ ഒന്നും കിട്ടിയില്ല...

 അങ്ങിനെ അടുത്തുള്ള അങ്ങാടിയിലേക്ക് ചെന്നു. അവിടെ സ്വര്‍ണ്ണ-വെള്ളി പാത്രങ്ങള്‍ വില്‍ക്കുന്ന ഒരു മുസ്ലിമായ സഹോദരനെ കണ്ടു. അദ്ദേഹത്തോടായി പറഞ്ഞു:

 ''സഹോദരാ, ഈ ദിവസത്തിന്റെ മഹത്വം മാനിച്ച് എനിക്ക് ഒരു ദിര്‍ഹം കടം തരാമോ..? നോമ്പ് തുറക്കാനുള്ള ഒരു വകയും വീട്ടിലില്ലാത്തത് കൊണ്ടാണ്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കാം''

 പക്ഷെ, ആ മുതലാളി അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചു. അങ്ങനെ സങ്കടം നിറഞ്ഞ മനസ്സുമായി അയാള്‍ അവിടെ നിന്നിറങ്ങി...

 വഴിയില്‍ വെച്ച് ഒരു യഹൂദിയായ മനുഷ്യന്‍ അദ്ദേഹത്തെ കാണാനിടയായി. അയാള്‍ ഫഖീറിനോട് കാര്യമന്വേഷിച്ചു. നടന്ന സംഭവങ്ങള്‍ ഫഖീര്‍ അദ്ദേഹത്തോട് വിശദീകരിച്ചു...

 ''ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണ്..?'' യഹൂദി ചോദിച്ചു:

 "ഒരു പാട് പ്രത്യേകതകള്‍ ഉള്ള മുഹർറം പത്തിന്റെ ചില മഹത്വങ്ങള്‍ ഫഖീര്‍ അയാള്‍ക്ക് വിവരിച്ച് കൊടുത്തു. അങ്ങനെ ആ അമുസ്ലിമായ വ്യക്തി ആ 'ദിവസത്തെ മാനിച്ച്' അയാള്‍ക്ക് പത്ത് ദിര്‍ഹം നല്‍കി.
ഫഖീര്‍ സന്തോഷത്തോടെ തന്‍റെ വീട്ടിലേക്ക്  തിരിച്ചു...

 അന്നേ ദിവസം രാത്രി ആ മുസ്ലിമായ മുതലാളി ഒരു സ്വപ്നം കണ്ടു...

 ''ഖിയാമത്ത് നാളില്‍ അയാള്‍ ദാഹിച്ചവശനായി ഓടുന്നതിനിടയില്‍ ഒരു വെളുത്ത രത്നങ്ങൾ കൊണ്ടു അലങ്കരിച്ച ഒരു മാളിക കാണാനിടയായി. അയാൾ തല ഉയർത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: "ഓ കൊട്ടാരത്തിൽ താമസിക്കുന്നവരെ എനിക്ക് കുടിക്കാൻ അല്പം വെള്ളം തരൂ..." അപ്പോൾ ആ കൊട്ടാരത്തിൽ നിന്നും വിളിച്ചു പറയുന്നത് അയാൾ കേട്ടു.

 "ഈ മാളിക ഇന്നലെ വരെ നിങ്ങളുടേതായിരുന്നു. പക്ഷെ   നിങ്ങള്‍ക്കരികില്‍ ആ ഫഖീറായ മനുഷ്യന്‍ വന്നപ്പോള്‍ നിങ്ങളദ്ദേഹത്തെ മനസ്സിന്നു വിഷമമുണ്ടാക്കി മടക്കി അയച്ചില്ലേ..?, അതോടെ ഈ കൊട്ടാരത്തിന്റെ മുകളിലുണ്ടായിരുന്ന നിങ്ങളുടെ നാമം മായ്ക്കപ്പെടുകയും ഫഖീറിനു പത്തു ദിർഹം ധർമ്മം ചെയ്ത യഹൂദിയുടെ നാമം എഴുതപ്പെടുകയും ചെയ്തു..."

 പെട്ടെന്ന് അയാള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു. ആകെ വെപ്രാളപ്പെട്ട് ഓടി ആ യഹൂദിക്കരികിലെത്തി.
അദ്ദേഹം അയാളോടായി പറഞ്ഞു:

 "അല്ലയോ സഹോദരാ..! നമ്മള്‍ അയല്‍വാസികളല്ലേ, എനിക്ക് നിങ്ങളോടും നിങ്ങൾക്ക് എന്നോടും കടപ്പാടുണ്ടല്ലോ..! നിങ്ങളെനിക്കൊരു ഉപകാരം ചെയ്യാമോ..?''

യഹൂദി കാര്യമന്വേഷിച്ചു...

 ''ഞാന്‍ നിങ്ങള്‍ക്ക് നൂറ് ദിര്‍ഹം തരാം, പകരം നിങ്ങള്‍ ഇന്നലെ ആ ഫഖീറിന് നല്‍കിയ പത്ത് ദിര്‍ഹമിന്റെ പ്രതിഫലം എനിക്ക് വിട്ട് തരാമോ..?"

 അപ്പോള്‍ ആ യഹൂദി അയാളോടായി പറഞ്ഞു: 

 ''നിങ്ങളെനിക്ക് ഒരു ലക്ഷം ദിര്‍ഹം തരാമെന്ന് പറഞ്ഞാലും ഞാന്‍ നിങ്ങള്‍ക്കത് വിട്ട് തരില്ല, മാത്രവുമല്ല ആ മണിമാളികയില്‍ നിങ്ങളെ കയറ്റുക പോലുമില്ല..!!"

 ''നിങ്ങള്‍ക്ക് ഈ വിവരമെങ്ങനെ ലഭിച്ചു'' മുതലാളിയായ മനുഷ്യന്‍ അത്ഭുതത്തോടെ ചോദിച്ചു...

 അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു:

 ''നിങ്ങള്‍ക്ക് അറിയിച്ചു തന്നവന്‍ തന്നെ എനിക്കും അറിയിച്ച് തന്നു''

*"اشهد ان لا اله الا الله واشهد ان محمد رسول الله"*

 അദ്ദേഹം ശഹാദത്ത് കലിമ ചൊല്ലി അവിടുന്ന് മുസ്ലിമായി...
  (ഇആനതു ത്വാലിബീൻ)
[29/08, 11:09 am] Mihraskoduvally: അംറ് ബ്നു ശുഐബ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരാൾ ഉറക്കില്‍ ഭയപ്പെട്ടാൽ ഇപ്രകാരം പറഞ്ഞു കൊള്ളട്ടെ

*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ*
   
(അല്ലാഹുﷻവിന്റെ കോപത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും അവന്റെ അടിമകളുടെ ഉപദ്രവത്തില്‍ നിന്നും പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും പിശാചുക്കൾ എന്നെ സമീപിക്കുന്നതില്‍ നിന്നും അല്ലാഹുﷻവിന്റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് ഞാന്‍ അഭയം തേടുന്നു.) ഇങ്ങനെ പറഞ്ഞാൽ തീർച്ചയായും ഇത് അവനെ ബുദ്ധിമുട്ടാക്കുകയില്ല.
   【തിർമുദി: 3528】
[29/08, 8:43 pm] Mihraskoduvally: *_സുബ്ഹി യുടെ മുമ്പുള്ള സുന്നത്ത് നമസ്കാരത്തിന്റെ മഹത്വം_*

നബി (സ) പറഞ്ഞു ആരെങ്കിലും സുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത്ത് നമസ്കരിച്ചാൽ ദുനിയാവും അതിലുള്ള മുഴുവൻ വസ്തുക്കളും ലഭിക്കുന്നതി നേക്കാളും ഖൈറാണ്.

*_ഓതേണ്ട സൂറത്തുകൾ_*

ഒന്നാം റക്‌അത്തിൽ
1)   *_الم نشرح_*
 2)  *_قل يا أيها الكافرون_* 

രണ്ടാം റക്അത്തിൽ
1)   *_الم تر كيف_* 
2)  *_قل هو الله أحد_* 

*_ഈ സൂറത്തുകൾ ഓതിയാൽ ഉള്ള ഗുണങ്ങൾ_*

1.  ബാസൂർ രോഗം നീങ്ങും
2.   ആ ദിവസം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല
3.   ശരീരത്തിൽ വേദന ഉണ്ടാവില്ല

നമസ്കാരത്തിന് ശേഷം വലത് ഭാഗം ചെരിഞ്ഞ് കിടക്കുക ( ഖബറിൽ കിടത്തുന്നത് പോലെ)

കിടത്തത്തിൽ ഈ ദികർ ചെല്ലുക 
*_اَللَّهُمَّ رَبَّ جِبؐرِیلَ وَمِیکَاٸِیلَ واِسرَافِیلَ وعَزرَاٸِیلَ وَحَمَلَةِ العَرؐشِ بِمُحَمَّدٍ صَلَّی اللَّهُ عَلَیهِ وَسَلَّم اَجِرؐنِی مِنَ النَّار_* 

ശേഷം
*_اللهم اَجِرنِي مِنَ النَّار_*     (7 ) പ്രാവശ്യം

*_اَللَّهُمَّ اَدخِلنِ الجَنَّة_*         (7 ) പ്രാവശ്യം

സുന്നത്ത് നമസ്കാരത്തിന്റെയും ഫർള് നമസ്കാരത്തിന്റെയും ഇടയിൽ 
*_يَا حَيُّ ياقَيُّوم لاَاِلَهَ اِلاَّ اَنتَ_*  
40 പ്രാവശ്യം

ഇത് ചൊല്ലിയാൽ ഈമാൻ സ്ഥിരപ്പെടും നീങ്ങിപ്പോവുകയില്ല
[31/08, 8:49 am] Mihraskoduvally: ബറാഉബ്നു ആസിബ് (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു : ഒരിക്കൽ റസൂലുല്ലാഹി ﷺ തങ്ങളെ കണ്ടപ്പോൾ അവിടുന്ന് (ﷺ) കുഞ്ഞുമോനായ ഹസൻ (റ) തങ്ങളെ ചുമലിലിരുത്തിയിട്ട് പറയുന്നു : *അല്ലാഹുവേ ഈ മോനെ ഞാൻ സ്നേഹിക്കുന്നു അതിനാൽ നീയും സ്നേഹിക്കണം* 
സ്വഹീഹായ മറ്റൊരു ഹദീസിൽ കാണാം : 
*എന്നെ സ്നേഹിക്കുന്നവർ ഹസനെയും സ്നേഹിച്ചിരിക്കണം. ഈ വിവരം അറിഞ്ഞവർ മറ്റുള്ളവരെ അറിയിച്ചിരിക്കണം* 
*അല്ലാഹുവേ ഞാൻ ഹസനെ സ്നേഹിക്കുന്നു, ഹസനെ സ്നേഹിക്കുന്നവരെയും സ്നേഹിക്കുന്നു, അതിനാൽ ഹസനെ സ്നേഹിക്കുന്നവരെ നീയും സ്നേഹിക്കണേ...*
[01/09, 8:02 am] Mihraskoduvally: മഹാനായ ഉസ്മാനുബ്നു അത്വാ (റ) അവരുടെ പിതാവായ അത്വാഉൽ ഖുറാസാനി (റ) എന്നവരെ തൊട്ടുദ്ധരിക്കുന്നു, മഹാനവർകൾ പറഞ്ഞു : ഞാൻ ചെയ്ത സത്കർമ്മങ്ങളിൽ എന്റെ മനസ്സിൽ ഏറ്റവും പ്രതീക്ഷയും ഉറപ്പും നൽകുന്ന കർമ്മം അറിവിനെ വ്യാപിപ്പിക്കാനായി ഞാൻ നടത്തിയ പ്രവർത്തനങ്ങളാണ്. (മറ്റെല്ലാ സൽക്കർമ്മങ്ങളേക്കാളും പാരത്രിക ലോകത്ത് എനിക്ക് ഏറ്റവുമധികം ഉപകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത് എന്റെ ജീവിതത്തിൽ ഞാൻ നടത്തിയ വൈജ്ഞാനിക പ്രചരണ പ്രവർത്തനങ്ങളാണ്) 

👉🏼 നിസ്കാരങ്ങളും മറ്റു സൽകർമ്മങ്ങളും എമ്പാടും പ്രവർത്തിക്കുകയും ജീവിതം അല്ലാഹുﷻവിന്റെ മാർഗത്തിൽ മാത്രം ചലിപ്പിക്കുകയും ചെയ്ത മഹാന്മാരിൽ പ്രമുഖനാണ് ഈ പറയുന്നത്. എന്തൊക്കെയാണ് സൽകർമങ്ങളെന്നും എത്രയൊക്കെയാണ് അവകളുടെ പ്രാധാന്യങ്ങളും മഹത്വങ്ങളും എന്നും കൃത്യമായി തിരിച്ചറിഞ്ഞിട്ടാണ് മഹാനവർകൾ പറയുന്നത് : "എല്ലാ സൽകർമ്മങ്ങളേക്കാളും ഏറ്റവും പ്രതീക്ഷ പൂർണ്ണമായത് അറിവിനുവേണ്ടിയുള്ള അധ്വാനങ്ങളും അത് പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ആണ് " എന്ന്. ഇതു തന്നെയാണ് മഹാനായ ഇമാം നവവി (റ) തങ്ങൾ അവിടത്തെ വിശ്വവിഖ്യാത ഗ്രന്ഥമായ മിൻഹാജിന്റെ തുടക്കത്തിലും പറഞ്ഞിട്ടുള്ളത്.
[02/09, 10:26 am] Mihraskoduvally: മഅ്‌റൂഫുൽ കർഹി (റ) പറയുന്നു: ദുനിയാവ് ലഭിക്കുന്നത് കണ്ട് സന്തോഷിക്കേണ്ട. അത് നഷ്ടപ്പെടുന്നതിൽ ദുഖിക്കുകയും വേണ്ട..! കാരണം അല്ലാഹുﷻവിന് ചില അടിമകളുണ്ട്. ദുനിയാവ് ലഭിക്കുമ്പോൾ അവർ പറയും: "നമ്മൾ ചെയ്ത ഒരു പാപത്തിന്റെ ശിക്ഷ ഇപ്പോള്‍ തന്നെ ലഭിച്ചുവല്ലോ..! ദുനിയാവ് ലഭിക്കാതെ പോകുമ്പോൾ അവർ പറയും: സ്വാലിഹീങ്ങളുടെ അടയാളത്തിന് സ്വാഗതം...
  (അൽ ഫവാഈദു വൽ അഖ്ബാർ: 160)
[03/09, 11:16 am] Mihraskoduvally: പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാനുള്ള മാർഗങ്ങളെ പാപങ്ങൾ കൊണ്ട് അടച്ചു കളഞ്ഞിട്ട് ഉത്തരം കിട്ടാൻ വൈകുന്നു എന്ന് ആവലാതിപ്പെടരുത്...

 ഈ ആശയം വെച്ച് ഒരു മഹാൻ പാടി : 
ഏത് പ്രയാസത്തിലും നാം അല്ലാഹുﷻവിനോട് പ്രാർത്ഥിക്കും
പ്രയാസങ്ങൾ നീങ്ങുമ്പോൾ നാം അവനെ മറക്കുകയും ചെയ്യും.
ഉത്തരം കിട്ടാനുള്ള വഴികളെയെല്ലാം പാപങ്ങൾ കൊണ്ട് അടച്ചു കളഞ്ഞിട്ടും ഉത്തരം പ്രതീക്ഷിക്കാൻ എന്തർഹതയാണ് നമുക്കുള്ളത്..?!
[04/09, 10:49 am] Mihraskoduvally: അബൂ മൂസൽ അശ്അരി (റ) വിൽ നിന്ന് നിവേദനം: നബി ﷺ ഏതെങ്കിലും ഒരു സമൂഹത്തെ ഭയപ്പെട്ടാൽ

*اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ*

(അല്ലാഹുവേ, അവരുടെ നെഞ്ചുകളില്‍ നിന്നെ ഞങ്ങള്‍ ആക്കുന്നു. അവരുടെ തിന്മയില്‍ നിന്ന് ഞങ്ങള്‍ നിന്നിലഭയം തേടുകയും ചെയ്യുന്നു)

എന്ന് പറയുമായിരുന്നു.
   【അബൂദാവൂദ്: 1537】
[05/09, 10:06 am] Mihraskoduvally: *തൊട്ടാൽ വുളു
 മുറിയാത്ത ബന്ധുക്കൾ ആരൊക്കെയാണെന്ന് വിശദമായും വ്യക്തമായും വിവരിച്ചു തരാമോ?*

✅കുടുംബം, മുലകുടി, വിവാഹം  എന്നിവയിലേതെങ്കിലുമൊരു ബന്ധം മൂലം നികാഹ്‌ ചെയ്യൽ നിഷിദ്ധമാകുന്ന സുദൃഢബന്ധമുള്ള സ്‌'ത്രീപുരുഷന്മാരാണ്‌ തൊട്ടാൽ വുളൂ'അ് മുറിയാത്ത ബന്ധുക്കൾ. ഇവരെ താഴെ കുറിക്കും പ്രകാരം വിവരിക്കാം.

*1. മാതാവ്‌: ഒരാളെ പ്രസവിച്ചതാരോ അവരാണ്‌ തന്റെ മാതാവ്‌.*

 *2. മാതാമഹി: ജന്മം നൽകിയ പിതാവിന്റെയോ മാതാവിന്റെയോ വഴിക്കുവരുന്ന മാതാമഹികളെല്ലാം ഇതിൽ വരും.*

*3. മകൾ: തനിക്ക്‌ നേരിട്ട്‌ ജനിച്ചതും സ്‌'ത്രീ-പുരുഷ ഭേദമില്ലാതെ തന്റെ മക്കൾക്ക്‌ പിറന്നതുമായ എല്ലാ പുത്രിമാരും ഇതിൽ വരും.*

*4. സഹോദരി: തന്റെ മാതാപിതാക്കൾക്കോ അവരിലൊരാൾക്കോ ജനിച്ച എല്ലാ പുത്രിമാരും സഹോദരി തന്നെ.*

*5. സഹോദരന്റെയോ സഹോദരിയുടെയോ പുത്രി: മാതാപിതാക്കളൊത്ത സഹോദര-സഹോദരിമാരുടെയും രണ്ടാലൊരാൾ വഴിക്കുള്ള സഹോദര-സഹോദരിമാരുടെയും പുത്രിമാർ നിഷിദ്ധം തന്നെ.*

*6. പിതൃസഹോദരി: പിതാവിന്റെയും പിതാമഹന്റെയും സഹോദരിമാർ ഇതിൽപെടും.*

*7. മാതൃസഹോദരി: മാതാവിന്റെയും മാതാമഹിയുടെയും സഹോദരിമാരുൾപെടും. ഇവരാണ്‌ കുടുംബ ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ.*

✅മേൽപ്രകാരം മുലകുടി ബന്ധത്തിലൂടെയും ബന്ധുക്കളുണ്ടാകും. മാതാവ്‌, മാതാമഹി, പുത്രി, സഹോദരി..... എന്നിങ്ങനെ എല്ലാ ബന്ധുക്കളും. ഒരാൾക്ക്‌ നിയമ പ്രകാരം മുലകൊടുത്ത സ്‌'ത്രീയാണ്‌ മുലകുടി ബന്ധത്തിലെ മാതാവ്‌. കുടുംബ ബന്ധം വഴിയോ മുലകുടി ബന്ധം വഴിയോ  മാതാവോ പിതാവോ ആയിട്ടുള്ളവർക്ക്‌ നിയമ പ്രകാരം മുല കൊടുത്ത സ്‌'ത്രീയും തന്റെ മുലകുടി ബന്ധത്തിലെ മാതാവിന്റെയോ അവരുടെ പാലിന്നുടമയായ ഭർത്താവിന്റെയോ മാതാവും മാതാമഹികളുമെല്ലാം മുലപ്പാൽ വഴിക്കുള്ള മാതാമഹികളാണ്‌. ഭാര്യയിലോ മറ്റോ ഉള്ള തന്റെ പാൽ കുടിച്ച  (നിയമ പ്രകാരം) സ്‌'ത്രീയും, കുടുംബ മുലകുടി ബന്ധത്തിലൂടെയുള്ള തന്റെ ആൺ-പെൺ മക്കളുടെ മുലപ്പാൽ കുടിച്ചവളും അവരുടെ പുത്രിമാരുമെല്ലാം മുലകുടിബന്ധം വഴിക്കുള്ള പുത്രിമാരാണ്‌. ഇത്‌ പോലെ കുടുംബത്തിലെയോ മുലകുടി ബന്ധത്തിലെയോ മാതാപിതാക്കളുടെയോ അവരിലൊരാളുടെയോ പാൽ കുടിച്ചവൾ മുലകുടി ബന്ധം വഴിയുള്ള സഹോദരിയാണ്‌. ഇപ്രകാരം മറ്റ്‌ ബന്ധുക്കളെയും ഗ്രഹിക്കാം.

മേൽപറഞ്ഞ രണ്ട്‌ ബന്ധത്തിലൂടെയുള്ള പിതാവ്‌, പിതാമഹന്മാർ, പുത്രൻ, പൗത്രന്മാർ എന്നിവരുടെ ഭാര്യമാരും മാതാക്കളും മാതാമഹികളും വിവാഹബന്ധം വഴി നികാഹ്‌ നിഷിദ്ധമാകുന്ന ബന്ധുക്കളാണ്‌. ഇത്‌ പോലെ ഭാര്യയുടെ കുടുംബം വഴിയോ മുലകുടി വഴിയോ ഉള്ള പുത്രി-പൗത്രിമാരും നികാഹ്‌ നിഷിദ്ധമായവർ തന്നെ. പക്ഷേ, സംഭോഗം നടന്ന ശേഷമേ ഇവർ നിഷിദ്ധമാവുകയുള്ളൂ

  (ഫത്‌'ഹുൽമു'ഈൻ)
[04/09, 10:49 am] Sayyidath Mihraskoduvally: അബൂ മൂസൽ അശ്അരി (റ) വിൽ നിന്ന് നിവേദനം: നബി ﷺ ഏതെങ്കിലും ഒരു സമൂഹത്തെ ഭയപ്പെട്ടാൽ

*اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ*

(അല്ലാഹുവേ, അവരുടെ നെഞ്ചുകളില്‍ നിന്നെ ഞങ്ങള്‍ ആക്കുന്നു. അവരുടെ തിന്മയില്‍ നിന്ന് ഞങ്ങള്‍ നിന്നിലഭയം തേടുകയും ചെയ്യുന്നു)

എന്ന് പറയുമായിരുന്നു.
   【അബൂദാവൂദ്: 1537】
[06/09, 3:46 pm] Sayyidath Mihraskoduvally: മുസ്ലിം ബ്നു ഹാരിസ്സി തമീമി (റ) നിവേദനം: നബി ﷺ എന്നോട് സ്വകാര്യം പറഞ്ഞു: നിങ്ങൾ മഗ്‌രിബ് നിസ്കാരം പൂർത്തിയാക്കിയാൽ 

*اللَّهُمَّ أَجِرْنِي مِنَ النَّارِ*

(നരകത്തിൽ നിന്നും എനിക്ക് അഭയം നൽകണേ)

എന്ന് ഏഴ് പ്രാവശ്യം പറയുക. നീ ഇപ്രകാരം പറഞ്ഞു അന്ന് രാത്രി മരണപ്പെട്ടാൽ നരകത്തിൽ നിന്ന് സംരക്ഷണം രേഖപ്പെടുത്തുന്നതാണ്.

നീ സുബ്ഹി നിസ്കാരത്തിന് ശേഷം ഇപ്രകാരം പറയുകയും അന്നേ ദിവസം മരണപ്പെടുകയും ചെയ്താൽ നരകത്തിൽ നിന്ന് സംരക്ഷണം രേഖപ്പെടുത്തുന്നതാണ്.
   【അബൂദാവൂദ്: 5079】
[07/09, 1:01 pm] Sayyidath Mihraskoduvally: ഉസ്മാനു ബ്നു അബിൽ ആസ് (റ) നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു: യാ റസൂലല്ലാഹ് ശൈത്വാൻ എന്റെ നിസ്കാരത്തിനിടയിലും ഖുർആൻ പാരായണത്തിനിടയിലും എന്നെ വസ് വാസ് ഉണ്ടാക്കുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ആ ശൈത്വാൻ ഖിൻസിബ് എന്ന് അറിയപ്പെടുന്നു. അത്തരം വസ് വാസുണ്ടാകുമ്പോൾ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുﷻവില്‍ അഭയം തേടുകയും ശേഷം മൂന്ന് തവണ ഇടത് ഭാഗത്ത് തുപ്പുകയും ചെയ്യുക. നിവേദകൻ പറഞ്ഞു: ഞാൻ അപ്രകാരം ചെയ്തപ്പോൾ അല്ലാഹു ﷻ എന്നിൽ നിന്ന് വസ് വാസിനെ ഉയർത്തി
   【മുസ്ലിം: 2203】
[10/09, 10:46 am] Sayyidath Mihraskoduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദൃഢമായ വിശ്വാസിയെയാണ് ദൃഢമല്ലാത്ത വിശ്വാസിയേക്കാളും ഏറ്റവും ഉത്തമനും  അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. എല്ലാവരിലും ഗുണങ്ങളുണ്ട്. നിനക്ക് ഉപകാരമുള്ള കാര്യത്തിന്റെ മേൽ നീ ആഗ്രഹം വെക്കുക.  അല്ലാഹുﷻവിനെകൊണ്ട് നീ സഹായം തേടുക. നീ അശക്തനാകരുത്.  നിനക്കൊരു പ്രയാസം ഉണ്ടായാൽ ഞാൻ ഇന്നതു പോലെ ചെയ്തിരുന്നെങ്കിൽ ഇന്നതൊക്കെ ഉണ്ടാകുമായിരുന്നു എന്ന് നീ പറയരുത് മറിച്ചു നീ പറയേണ്ടത്. 

*قَدَرُ اللَّهِ وَمَا شَاءَ فَعَلَ*

(അല്ലാഹുﷻവിന്റെ വിധിയാണത്. അല്ലാഹു ﷻ അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു)

ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്നത് പോലോത്ത പ്രയോഗങ്ങൾ പിശാചിന്റെ പ്രവർത്തനങ്ങളെ തുറക്കുന്നതാണ്... 
   【മുസ്ലിം: 2664】
[11/09, 7:50 am] Sayyidath Mihraskoduvally: ജാബിറില്‍ (റ) നിന്ന്‌ നിവേദനം: തിരുനബി ﷺ പറഞ്ഞു: നിങ്ങളുടെ എല്ലാ കാര്യങ്ങളിലും പിശാച്‌ പങ്കെടുക്കും. ഭക്ഷണസമയത്തും കൂടി അവന്‍ പങ്കെടുക്കും. അങ്ങനെ നിങ്ങളിലാരുടെയെങ്കിലും ഒരു പിടി ഭക്ഷണം താഴെ വീണുപോയാല്‍ അത്‌ പെറുക്കിയെടുത്ത്‌ അഴുക്ക്‌ നീക്കി ഭക്ഷിച്ചുകൊള്ളട്ടെ. പിശാചിന് വേണ്ടി അവനത്‌ ഉപേക്ഷിച്ചിടരുത്‌...
  (മുസ്‌ലിം : 2033)
[07/09, 1:01 pm] Sayyidath Mihraskoduvally: ഉസ്മാനു ബ്നു അബിൽ ആസ് (റ) നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു: യാ റസൂലല്ലാഹ് ശൈത്വാൻ എന്റെ നിസ്കാരത്തിനിടയിലും ഖുർആൻ പാരായണത്തിനിടയിലും എന്നെ വസ് വാസ് ഉണ്ടാക്കുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ആ ശൈത്വാൻ ഖിൻസിബ് എന്ന് അറിയപ്പെടുന്നു. അത്തരം വസ് വാസുണ്ടാകുമ്പോൾ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുﷻവില്‍ അഭയം തേടുകയും ശേഷം മൂന്ന് തവണ ഇടത് ഭാഗത്ത് തുപ്പുകയും ചെയ്യുക. നിവേദകൻ പറഞ്ഞു: ഞാൻ അപ്രകാരം ചെയ്തപ്പോൾ അല്ലാഹു ﷻ എന്നിൽ നിന്ന് വസ് വാസിനെ ഉയർത്തി
   【മുസ്ലിം: 2203】
[10/09, 10:46 am] Sayyidath Mihraskoduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദൃഢമായ വിശ്വാസിയെയാണ് ദൃഢമല്ലാത്ത വിശ്വാസിയേക്കാളും ഏറ്റവും ഉത്തമനും  അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. എല്ലാവരിലും ഗുണങ്ങളുണ്ട്. നിനക്ക് ഉപകാരമുള്ള കാര്യത്തിന്റെ മേൽ നീ ആഗ്രഹം വെക്കുക.  അല്ലാഹുﷻവിനെകൊണ്ട് നീ സഹായം തേടുക. നീ അശക്തനാകരുത്.  നിനക്കൊരു പ്രയാസം ഉണ്ടായാൽ ഞാൻ ഇന്നതു പോലെ ചെയ്തിരുന്നെങ്കിൽ ഇന്നതൊക്കെ ഉണ്ടാകുമായിരുന്നു എന്ന് നീ പറയരുത് മറിച്ചു നീ പറയേണ്ടത്. 

*قَدَرُ اللَّهِ وَمَا شَاءَ فَعَلَ*

(അല്ലാഹുﷻവിന്റെ വിധിയാണത്. അല്ലാഹു ﷻ അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു)

ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്നത് പോലോത്ത പ്രയോഗങ്ങൾ പിശാചിന്റെ പ്രവർത്തനങ്ങളെ തുറക്കുന്നതാണ്... 
   【മുസ്ലിം: 2664】
[11/09, 7:50 am] Sayyidath Mihraskoduvally: ജാബിറില്‍ (റ) നിന്ന്‌ നിവേദനം: തിരുനബി ﷺ പറഞ്ഞു: നിങ്ങളുടെ എല്ലാ കാര്യങ്ങളിലും പിശാച്‌ പങ്കെടുക്കും. ഭക്ഷണസമയത്തും കൂടി അവന്‍ പങ്കെടുക്കും. അങ്ങനെ നിങ്ങളിലാരുടെയെങ്കിലും ഒരു പിടി ഭക്ഷണം താഴെ വീണുപോയാല്‍ അത്‌ പെറുക്കിയെടുത്ത്‌ അഴുക്ക്‌ നീക്കി ഭക്ഷിച്ചുകൊള്ളട്ടെ. പിശാചിന് വേണ്ടി അവനത്‌ ഉപേക്ഷിച്ചിടരുത്‌...
  (മുസ്‌ലിം : 2033)
[12/09, 9:57 am] Sayyidath Mihraskoduvally: അബൂബക്കര്‍സ്വിദ്ദീഖ് (റ) പറഞ്ഞു: “നബിﷺതങ്ങള്‍ അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. ചുവപ്പു കലര്‍ന്ന വെളുത്ത നിറമുള്ള ഒത്ത ഒരാളായിരുന്നു. നീട്ടി വളര്‍ത്താത്ത ഒതുങ്ങിയ തലമുടി, നീണ്ട മൂക്ക്, തെളിമയുള്ള നെറ്റിത്തടം, മൃദുലമായ കവിള്‍ത്തടങ്ങള്‍, കറുത്ത കണ്‍മണികള്‍, അകന്ന പല്ലുകള്‍, വെള്ളിക്കിണ്ടിപോലെയുള്ള കഴുത്ത് എന്നിവ നബിﷺയുടെ സവിശേഷതയായിരുന്നു. അവിടുത്തെ (ﷺ) രണ്ടു ചുമലുകള്‍ക്കിടയില്‍ പ്രവാചക മുദ്രയുണ്ടായിരുന്നു.” 
  (തുര്‍മുദി)

 ഹിജ്റ വേളയില്‍ നബി ﷺ ഉമ്മുമഅ്ബദ് (റ) എന്ന സ്ത്രീയുടെ കറവ വറ്റിയ ആടില്‍ നിന്ന് അമാനുഷിക സിദ്ധി മുഖേന പാല്‍ കറന്നെടുത്തു കഴിച്ചു. ആ വീട്ടുകാര്‍ക്കും പാല്‍ നല്‍കി. ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ അതിനെക്കുറിച്ചന്വേഷിച്ചു. അതിന് അവര്‍ നല്‍കിയ മറുപടിയില്‍ നബി ﷺ തങ്ങളെക്കുറിച്ച് നല്‍കിയ വിവരണം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

 “പ്രകാശം പ്രകടമായൊരു മനുഷ്യന്‍, മുഖം പ്രസന്നമായ നല്ല ആകാരമുള്ളവന്‍, ശരീര പുഷ്ടി കാരണം ക്ഷീണിതരോ ശരീരശോഷണം കാരണം വിഷമിക്കുന്നവരോ അല്ല (തടിയനോ ശുഷ്കനോ അല്ല). സുന്ദരന്‍, അതീവ സുന്ദരന്‍. കണ്ണിനു നല്ല കറുപ്പുണ്ട്. നീളമുള്ള കണ്‍പീലികളുള്ളവര്‍, ദൃഢകായന്‍, നീണ്ടു മനോഹരമായ കഴുത്ത്, താടിക്കു നീളക്കൂടുതലില്ല, മാര്‍ദ്ദവമുണ്ട്. പുരികം വളഞ്ഞു നീണ്ട് തമ്മില്‍ ചേര്‍ന്നിരിക്കുന്നു. ആ നിശ്ശബ്ദതക്ക് ഗാംഭീര്യമുണ്ട്, സംസാരത്തിന് ആകര്‍ഷണീയതയും പ്രസന്നതയും പ്രകടമാണ്. അകലത്തുനിന്നു നോക്കിയാലും കോമളന്‍, അടുത്താവുമ്പോള്‍ അതിസൗന്ദര്യവാന്‍. മധുരമായ ഭാഷണം, മിതമായ, വ്യക്തമായ, മുറിച്ചു മുറിച്ചുള്ള സംസാരം. കോര്‍ത്തിണക്കിയ മുത്തുമണികള്‍ ഉതിര്‍ന്നുവീഴുംപോലെയുള്ള വചനങ്ങള്‍. ഒത്ത ശരീരപ്രകൃതന്‍. അതികായനോ നീളക്കുറവിനാല്‍ അവഗണനീയനോ അല്ല. നിവര്‍ന്ന ശരീരഘടന. ഇവിടെ വന്ന മൂന്നുപേരില്‍ വളരെ കൂടൂതല്‍ തേജസ്സുള്ളവന്‍. അവരില്‍ ഏറ്റവും മഹാന്‍.” 
  (ത്വബ്റാനി)
[12/09, 10:01 am] Sayyidath Mihraskoduvally: അലി (റ) വിൽ നിന്ന് നിവേദനം: ഒരാള്‍ മുസ്ലിമായ ഒരു രോഗിയെ വൈകുന്നേരം സന്ദർശിച്ചാൽ 70000 മലക്കുകൾ അവനോടൊപ്പം പുറപ്പെടുകയും അവന് വേണ്ടി പ്രഭാതം വരെ പൊറുക്കലിനെ തേടുകയും ചെയ്യും. സ്വർഗത്തിൽ അവനൊരു തോട്ടം  ലഭിക്കുകയും ചെയ്യും. ഒരാൾ മുസ്ലിമായ ഒരു രോഗിയെ രാവിലെ സന്ദർശിച്ചാൽ 70000 മലക്കുകൾ അവനോടൊപ്പം പുറപ്പെടുകയും വൈകുനേരം വരെ അവന് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും. അവന് സ്വർഗ്ഗത്തിലെ ഒരു തോട്ടം ലഭിക്കുകയും ചെയ്യും.. 
   【അബൂദാവൂദ്: 3098】
[14/09, 9:00 am] Sayyidath Mihraskoduvally: *ആത്മഹത്യ* 
                   *പരലോകഹത്യ*
          
    ഒരിക്കല്‍ പ്രവാചകന്‍ ﷺ തങ്ങള്‍ പറഞ്ഞു: "പൂര്‍വ്വികരില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്ത്‌ സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു ﷻ പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവന്‌ ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു..."
  (ബുഖാരി)

   ലോകത്ത്‌ ഇന്ന്‌ മനുഷ്യര്‍ പല വിധ മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ വിധേയരാണ്‌. നിസാര കാര്യങ്ങള്‍ക്ക്‌ പോലും ദിവസങ്ങളോളം വ്യഥ അനുഭവിക്കുന്നവരെ നമുക്ക്‌ സമൂഹമദ്ധ്യേ ദര്‍ശിക്കാനാകും. ഓമനിച്ച്‌ വളര്‍ത്തിയ പൂച്ച ചത്താലും, കടം സംഭവിച്ചാലും, വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിച്ചാലും, പരീക്ഷയില്‍ തോറ്റാലും പിടിച്ചു നില്‍ക്കാനാവാത്ത മാനസീക വേദനയില്‍ ആത്മഹത്യക്ക്‌ മുതിരുന്നവരേയും നമുക്ക്‌ കാണാം.

 ലോക കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക്‌ ദൈനംദിനം ഏറിവരുന്നു എന്നതാണ്‌. വസ്‌തുതാ പരമായി പഠിക്കാന്‍ തയ്യാറാകുമ്പോള്‍ വിശ്വാസ വൈകല്യമാണ്‌ മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണമെന്ന്‌ നമുക്ക്‌ മനസ്സിലാകും...

 ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ട്‌ പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ്‌ ഓരോ വിശ്വാസിയും യഥാര്‍ത്ഥ വിശ്വാസിയായി മാറുക. ഈ ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുﷻവില്‍ നിന്നാണ്‌ സംഭവിക്കുന്നതെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന വിശ്വാസിയെന്തിന്‌ പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും വ്യഗ്രത പൂണ്ട്‌ മാനസിക പിരിമുറുക്കത്തില്‍ ആത്മഹത്യക്ക്‌ ശ്രമിക്കണം..?
  
 ആത്മഹത്യ ചെയ്യുക എന്നത്‌ ഭീരുക്കളുടെ ലക്ഷണമാണ്‌. ധീരന്മാര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത്‌ പ്രശ്‌നങ്ങളും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ്‌. അതെല്ലാം തന്നെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സൃഷ്‌ടാവിന്റെ സമക്ഷത്തില്‍ നിന്നും പരീക്ഷണാര്‍ത്ഥം സംഭവിച്ചതാണെന്ന്‌ മനസ്സിലാക്കും.

 ദുന്‍യാവ്‌, ഒരു വിശ്വാസിയെ സംബന്ധിച്ച്‌ പരീക്ഷണ ശാലയാണ്‌. ഈ പരീക്ഷണ ശാലയിലെ ഓരോ പരീക്ഷണങ്ങളും യഥാവിധി മനോധൈര്യത്തോടെ ഏറ്റെടുത്ത്‌ വിജയം കരസ്ഥമാക്കുമ്പോഴാണ്‌ ശാശ്വതമായ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നത്‌. 
അല്ലാതെ നിസ്സാരമായ ദുന്‍യാവിന്റെ പ്രശ്‌നങ്ങളില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്‌താല്‍ ആയിരം രൂപ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ കടുത്ത മനഃപ്രയാസവും നിരാശയും പിടിപെട്ട ഒരാള്‍ തന്റെ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ച്‌ കളയുന്നതിന്‌ സമാനമാണ്‌...

 ആത്മഹത്യ ചെയ്യല്‍ മഹാപാപമാണ്‌. മരണം ആഗ്രഹിക്കുന്നത്‌ പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. "ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്‌. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്‍മാറിയേക്കാം''  
  (ബുഖാരി)

 ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: ഏതെങ്കിലും പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും തന്നെ മരണം കൊതിക്കരുത്‌. നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ..!  "അല്ലാഹുവേ.. ജീവിതമാണ്‌ എനിക്ക്‌ ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ..! മരണമാണ്‌ ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ..!!''

 ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക്‌ മടങ്ങി വരില്ലെന്ന്‌ ഉറപ്പിച്ച രോഗിയുടെ അടുത്ത്‌ പോലും മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച്‌ നന്മ ഏതാണോ അത്‌ ഭവിക്കേണമേ എന്ന്‌ പ്രാര്‍ത്ഥന നടത്താനാണ്‌ കല്‍പന... 

 ആത്മഹത്യക്ക്‌ മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്‌. മറിച്ച്‌ ശാശ്വതമായ പരലോക ജീവിതം കൂടിയാണവര്‍ നശിപ്പിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിന്‌ ശേഷമല്ലാതെ അവന്‍ അതിന്‌ മുതിരുകയില്ല...

 ആത്മഹത്യ പരലോകഹത്യ കൂടിയാണെന്നര്‍ത്ഥം.
ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ അല്ലാഹു ﷻ പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്‌. ആത്മഹത്യ ചെയ്യാന്‍ ഏത്‌ മാര്‍ഗ്ഗമാണോ സ്വീകരിച്ചത്‌ അതേ രീതിയില്‍ അവന്‍ പരലോകത്ത്‌ ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും... "ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും''
  (ബുഖാരി)  എന്ന പ്രവാചക (ﷺ) വചസ്സ്‌ അതിന്‌ തെളിവാണ്‌. 

 മറ്റൊരു ഹദീസില്‍ കാണാം:  "ആരെങ്കിലും ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേക്ക്‌ വീണു കൊണ്ടേയിരിക്കും. ആരെങ്കിലും വിഷം കഴിച്ച്‌ മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പ്‌ ഉപയോഗിച്ച്‌ മരിച്ചവന്‍ ആ ലോഹായുധം കൈയില്‍ വെച്ച്‌ എക്കാലവും നരകത്തില്‍ വെച്ച്‌ കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും...''

 നിസ്സാര ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക്‌ പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ട്‌ നന്മയും തിന്മയും അല്ലാഹുﷻവിന്റെ പക്ഷത്ത്‌ നിന്നുള്ളതാണെന്ന്‌ കരുതി സായൂജ്യമണയുക...
നാഥന്‍ തുണക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
[15/09, 8:11 am] Sayyidath Mihraskoduvally: മുഖസൗന്ദര്യം...*

       ✍🏼നബിﷺതങ്ങളുടെ മുഖം സൗന്ദര്യ സമ്പൂര്‍ണ്ണമായിരുന്നു. ഇതു സംബന്ധമായി ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

 അബൂഹുറൈറ (റ) പറയുന്നു: ”നബി ﷺ തങ്ങളേക്കാള്‍ മനോഹാരിതയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. സൂര്യന്‍ അവിടുത്തെ (ﷺ) മുഖത്താണോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പോവുമായിരുന്നു...” 
  (അല്‍മിനഹുല്‍ മക്കിയ്യ: 2/571)

 അലി(റ) പറയുന്നു: “നബിﷺതങ്ങളുടെ മുഖം വീര്‍ത്തതോ, മാംസമില്ലാതെ നീണ്ടതോ ആയിരുന്നില്ല. ആ മുഖം അല്‍പം വൃത്താകൃതിയിലായിരുന്നു. ചുവപ്പുകലര്‍ന്ന വെളുപ്പുനിറമായിരുന്നു മുഖത്തിന്..." 
  (തുര്‍മുദി)

 ബറാഅ് (റ) വിനോട് ‘നബിﷺതങ്ങളുടെ മുഖം വാളുപോലെയായിരുന്നോ’ എന്നു ചോദിച്ചപ്പോള്‍, “അല്ല, ചന്ദ്രനെപ്പോലെയായിരുന്നു” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്...
  (ബുഖാരി)
 ചന്ദ്രനെപ്പോലെ വൃത്താകൃതിയില്‍ പ്രകാശമുള്ളതായിരുന്നു എന്നര്‍ത്ഥം.

 ജാബിറുബ്നു സമുറ: (റ) പറഞ്ഞു: “നബി  ﷺ തങ്ങളുടെ മുഖം വാളുപോലെയായിരുന്നില്ല. അത് സൂര്യനെയും ചന്ദ്രനെയും പോലെയായിരുന്നു”
  (മുസ്ലിം)

 നബിﷺതങ്ങളുടെ മുഖത്തിനു സൗന്ദര്യം മാത്രമായിരുന്നില്ല, പ്രകാശവും കൂടി ഉണ്ടായിരുന്നു. വൃത്താകൃതിയുമായിരുന്നു...
 ഇവിടെ വൃത്തമെന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം പൂര്‍ണ്ണവൃത്തമല്ല. അലി (റ) വിന്റെ വിവരണത്തില്‍ അതു വ്യക്തമാണ്. അല്‍പ വൃത്താകൃതിയിലുള്ള മുഖം അറബികള്‍ക്ക് ഹൃദ്യമായിരുന്നു...
[15/09, 4:50 pm] Sayyidath Mihraskoduvally: അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: മുത്ത്നബി ﷺ ഒരിക്കലും ഭക്ഷണത്തെ കുറ്റം പറഞ്ഞിരുന്നില്ല. ഇഷ്ടപ്പെട്ടാൽ ഭക്ഷിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ടന്നു വെക്കും...
  (സ്വഹീഹുൽ ബുഖാരി: 5409)

▪️ ഭക്ഷണത്തിന്റെ രുചി ഓരോരുത്തർക്കും വ്യത്യസ്തമാണ്. ഒരാൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മറ്റൊരാൾക്ക് ഇഷ്ടപ്പെട്ടോളണമെന്നില്ല. ഒരു ഭക്ഷണത്തേയും കുറ്റം പറയരുത്. അത് കറാഹത്താണ്. എന്നാൽ ഭക്ഷണം ഉണ്ടാക്കിയ രൂപത്തിലെ കുറവുകൾ  പാചകക്കാരോട് ചൂണ്ടിക്കാട്ടുന്നത് കറാഹത്തില്ല എന്ന് നിഹായ, ഹാശിയതുൽ ജമൽ പോലുള്ള ഗ്രന്ഥങ്ങളിൽ കാണാം.

ﻭَﻳُﻜْﺮَﻩُ ﺫَﻡُّ اﻟﻄَّﻌَﺎﻡِ ﻻَ ﺻَﻨْﻌَﺘُﻪُ

അങ്ങനെ ചൂണ്ടിക്കാട്ടുന്നത് അടുത്ത തവണ ഭക്ഷണം കൂടുതൽ രുചിയോടെ പാചകം ചെയ്യാൻ അത് സഹായകമാവുകയും ചെയ്യും.
[16/09, 7:51 am] Sayyidath Mihraskoduvally: മുഖസൗന്ദര്യം...*

   നബിﷺതങ്ങളുടെ മുഖത്തെ അധിക പേരും ഉപമിച്ചിരിക്കുന്നത് ചന്ദ്രനോടാണ്. കാരണം, പ്രകാശം പരത്തുന്ന ഒരു ഗോളമെന്ന നിലയില്‍ ദൃഷ്ടിക്ക് വിഘ്നം തട്ടാതെ പൂര്‍ണ്ണമായി നോക്കിക്കാണാനാവുക ചന്ദ്രനെയാണ്...

 നബിﷺതങ്ങളുടെ നാമങ്ങളിലൊന്നാണല്ലോ ‘ബദ്ര്‍’ (പൂര്‍ണ്ണ ചന്ദ്രന്‍). ഐശ്വര്യപൂര്‍ണ്ണവും മനോഹരവുമായ, അവിടുത്തെ (ﷺ) മുഖകമലം തന്നെ സത്യപ്രവാചകനാണെന്നതിന്റെ പ്രകടമായ തെളിവായിരുന്നു...

 അബ്ദുല്ലാഹിബ്നു സലാം (റ) പറയുന്നു: “നബിﷺതങ്ങള്‍ മദീനയിലെത്തിയ വാര്‍ത്ത കേട്ട ഉടനെ തന്നെ ജനങ്ങള്‍ തിരുസവിധത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ഞാനും പോയി. അവിടുത്തെ (ﷺ) മുഖം കണ്ടപ്പോഴേ എനിക്കു ബോധ്യമായി, ഇതൊരു വ്യാജവാദിയുടെ മുഖമല്ലെന്ന്"
  (സയ്യിദുനാ മുഹമ്മദുര്‍റസൂലുല്ലാഹിﷺ: പേജ് 22)

 ഇബ്നു അസാകിര്‍, ജാബിര്‍ (റ)വില്‍ നിന്ന് ഉദ്ധരിച്ചത് ഇമാം സുയൂത്വി (റ) ഉദ്ധരിക്കുന്നു: “ജിബ്രീല്‍ (അ) എന്നെ സമീപിച്ചു പറഞ്ഞു: അല്ലാഹു ﷻ അങ്ങേക്ക് സലാം പറഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നുണ്ട്: “യൂസുഫ് (അ)ന്റെ സൗന്ദര്യം ഞാനെന്റെ കുര്‍സിയ്യിന്റെ പ്രകാശത്തില്‍ നിന്നാണു നല്‍കിയത്. അങ്ങയുടെ മുഖത്തിന്റെ സൗന്ദര്യം എന്റെ അര്‍ശിന്റെ പ്രകാശത്തില്‍ നിന്നു നല്‍കിയതാണ് ”
  (അല്‍ഖസ്വാഇസ്വ്: 2/107)
[12/09, 9:57 am] Sayyidath Mihraskoduvally: അബൂബക്കര്‍സ്വിദ്ദീഖ് (റ) പറഞ്ഞു: “നബിﷺതങ്ങള്‍ അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. ചുവപ്പു കലര്‍ന്ന വെളുത്ത നിറമുള്ള ഒത്ത ഒരാളായിരുന്നു. നീട്ടി വളര്‍ത്താത്ത ഒതുങ്ങിയ തലമുടി, നീണ്ട മൂക്ക്, തെളിമയുള്ള നെറ്റിത്തടം, മൃദുലമായ കവിള്‍ത്തടങ്ങള്‍, കറുത്ത കണ്‍മണികള്‍, അകന്ന പല്ലുകള്‍, വെള്ളിക്കിണ്ടിപോലെയുള്ള കഴുത്ത് എന്നിവ നബിﷺയുടെ സവിശേഷതയായിരുന്നു. അവിടുത്തെ (ﷺ) രണ്ടു ചുമലുകള്‍ക്കിടയില്‍ പ്രവാചക മുദ്രയുണ്ടായിരുന്നു.” 
  (തുര്‍മുദി)

 ഹിജ്റ വേളയില്‍ നബി ﷺ ഉമ്മുമഅ്ബദ് (റ) എന്ന സ്ത്രീയുടെ കറവ വറ്റിയ ആടില്‍ നിന്ന് അമാനുഷിക സിദ്ധി മുഖേന പാല്‍ കറന്നെടുത്തു കഴിച്ചു. ആ വീട്ടുകാര്‍ക്കും പാല്‍ നല്‍കി. ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ അതിനെക്കുറിച്ചന്വേഷിച്ചു. അതിന് അവര്‍ നല്‍കിയ മറുപടിയില്‍ നബി ﷺ തങ്ങളെക്കുറിച്ച് നല്‍കിയ വിവരണം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

 “പ്രകാശം പ്രകടമായൊരു മനുഷ്യന്‍, മുഖം പ്രസന്നമായ നല്ല ആകാരമുള്ളവന്‍, ശരീര പുഷ്ടി കാരണം ക്ഷീണിതരോ ശരീരശോഷണം കാരണം വിഷമിക്കുന്നവരോ അല്ല (തടിയനോ ശുഷ്കനോ അല്ല). സുന്ദരന്‍, അതീവ സുന്ദരന്‍. കണ്ണിനു നല്ല കറുപ്പുണ്ട്. നീളമുള്ള കണ്‍പീലികളുള്ളവര്‍, ദൃഢകായന്‍, നീണ്ടു മനോഹരമായ കഴുത്ത്, താടിക്കു നീളക്കൂടുതലില്ല, മാര്‍ദ്ദവമുണ്ട്. പുരികം വളഞ്ഞു നീണ്ട് തമ്മില്‍ ചേര്‍ന്നിരിക്കുന്നു. ആ നിശ്ശബ്ദതക്ക് ഗാംഭീര്യമുണ്ട്, സംസാരത്തിന് ആകര്‍ഷണീയതയും പ്രസന്നതയും പ്രകടമാണ്. അകലത്തുനിന്നു നോക്കിയാലും കോമളന്‍, അടുത്താവുമ്പോള്‍ അതിസൗന്ദര്യവാന്‍. മധുരമായ ഭാഷണം, മിതമായ, വ്യക്തമായ, മുറിച്ചു മുറിച്ചുള്ള സംസാരം. കോര്‍ത്തിണക്കിയ മുത്തുമണികള്‍ ഉതിര്‍ന്നുവീഴുംപോലെയുള്ള വചനങ്ങള്‍. ഒത്ത ശരീരപ്രകൃതന്‍. അതികായനോ നീളക്കുറവിനാല്‍ അവഗണനീയനോ അല്ല. നിവര്‍ന്ന ശരീരഘടന. ഇവിടെ വന്ന മൂന്നുപേരില്‍ വളരെ കൂടൂതല്‍ തേജസ്സുള്ളവന്‍. അവരില്‍ ഏറ്റവും മഹാന്‍.” 
  (ത്വബ്റാനി)
[12/09, 10:01 am] Sayyidath Mihraskoduvally: അലി (റ) വിൽ നിന്ന് നിവേദനം: ഒരാള്‍ മുസ്ലിമായ ഒരു രോഗിയെ വൈകുന്നേരം സന്ദർശിച്ചാൽ 70000 മലക്കുകൾ അവനോടൊപ്പം പുറപ്പെടുകയും അവന് വേണ്ടി പ്രഭാതം വരെ പൊറുക്കലിനെ തേടുകയും ചെയ്യും. സ്വർഗത്തിൽ അവനൊരു തോട്ടം  ലഭിക്കുകയും ചെയ്യും. ഒരാൾ മുസ്ലിമായ ഒരു രോഗിയെ രാവിലെ സന്ദർശിച്ചാൽ 70000 മലക്കുകൾ അവനോടൊപ്പം പുറപ്പെടുകയും വൈകുനേരം വരെ അവന് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും. അവന് സ്വർഗ്ഗത്തിലെ ഒരു തോട്ടം ലഭിക്കുകയും ചെയ്യും.. 
   【അബൂദാവൂദ്: 3098】
[14/09, 9:00 am] Sayyidath Mihraskoduvally: *ആത്മഹത്യ* 
                   *പരലോകഹത്യ*
          
    ഒരിക്കല്‍ പ്രവാചകന്‍ ﷺ തങ്ങള്‍ പറഞ്ഞു: "പൂര്‍വ്വികരില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്ത്‌ സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു ﷻ പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവന്‌ ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു..."
  (ബുഖാരി)

   ലോകത്ത്‌ ഇന്ന്‌ മനുഷ്യര്‍ പല വിധ മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ വിധേയരാണ്‌. നിസാര കാര്യങ്ങള്‍ക്ക്‌ പോലും ദിവസങ്ങളോളം വ്യഥ അനുഭവിക്കുന്നവരെ നമുക്ക്‌ സമൂഹമദ്ധ്യേ ദര്‍ശിക്കാനാകും. ഓമനിച്ച്‌ വളര്‍ത്തിയ പൂച്ച ചത്താലും, കടം സംഭവിച്ചാലും, വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിച്ചാലും, പരീക്ഷയില്‍ തോറ്റാലും പിടിച്ചു നില്‍ക്കാനാവാത്ത മാനസീക വേദനയില്‍ ആത്മഹത്യക്ക്‌ മുതിരുന്നവരേയും നമുക്ക്‌ കാണാം.

 ലോക കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക്‌ ദൈനംദിനം ഏറിവരുന്നു എന്നതാണ്‌. വസ്‌തുതാ പരമായി പഠിക്കാന്‍ തയ്യാറാകുമ്പോള്‍ വിശ്വാസ വൈകല്യമാണ്‌ മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണമെന്ന്‌ നമുക്ക്‌ മനസ്സിലാകും...

 ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ട്‌ പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ്‌ ഓരോ വിശ്വാസിയും യഥാര്‍ത്ഥ വിശ്വാസിയായി മാറുക. ഈ ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുﷻവില്‍ നിന്നാണ്‌ സംഭവിക്കുന്നതെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന വിശ്വാസിയെന്തിന്‌ പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും വ്യഗ്രത പൂണ്ട്‌ മാനസിക പിരിമുറുക്കത്തില്‍ ആത്മഹത്യക്ക്‌ ശ്രമിക്കണം..?
  
 ആത്മഹത്യ ചെയ്യുക എന്നത്‌ ഭീരുക്കളുടെ ലക്ഷണമാണ്‌. ധീരന്മാര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത്‌ പ്രശ്‌നങ്ങളും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ്‌. അതെല്ലാം തന്നെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സൃഷ്‌ടാവിന്റെ സമക്ഷത്തില്‍ നിന്നും പരീക്ഷണാര്‍ത്ഥം സംഭവിച്ചതാണെന്ന്‌ മനസ്സിലാക്കും.

 ദുന്‍യാവ്‌, ഒരു വിശ്വാസിയെ സംബന്ധിച്ച്‌ പരീക്ഷണ ശാലയാണ്‌. ഈ പരീക്ഷണ ശാലയിലെ ഓരോ പരീക്ഷണങ്ങളും യഥാവിധി മനോധൈര്യത്തോടെ ഏറ്റെടുത്ത്‌ വിജയം കരസ്ഥമാക്കുമ്പോഴാണ്‌ ശാശ്വതമായ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നത്‌. 
അല്ലാതെ നിസ്സാരമായ ദുന്‍യാവിന്റെ പ്രശ്‌നങ്ങളില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്‌താല്‍ ആയിരം രൂപ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ കടുത്ത മനഃപ്രയാസവും നിരാശയും പിടിപെട്ട ഒരാള്‍ തന്റെ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ച്‌ കളയുന്നതിന്‌ സമാനമാണ്‌...

 ആത്മഹത്യ ചെയ്യല്‍ മഹാപാപമാണ്‌. മരണം ആഗ്രഹിക്കുന്നത്‌ പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. "ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്‌. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്‍മാറിയേക്കാം''  
  (ബുഖാരി)

 ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: ഏതെങ്കിലും പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും തന്നെ മരണം കൊതിക്കരുത്‌. നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ..!  "അല്ലാഹുവേ.. ജീവിതമാണ്‌ എനിക്ക്‌ ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ..! മരണമാണ്‌ ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ..!!''

 ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക്‌ മടങ്ങി വരില്ലെന്ന്‌ ഉറപ്പിച്ച രോഗിയുടെ അടുത്ത്‌ പോലും മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച്‌ നന്മ ഏതാണോ അത്‌ ഭവിക്കേണമേ എന്ന്‌ പ്രാര്‍ത്ഥന നടത്താനാണ്‌ കല്‍പന... 

 ആത്മഹത്യക്ക്‌ മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്‌. മറിച്ച്‌ ശാശ്വതമായ പരലോക ജീവിതം കൂടിയാണവര്‍ നശിപ്പിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിന്‌ ശേഷമല്ലാതെ അവന്‍ അതിന്‌ മുതിരുകയില്ല...

 ആത്മഹത്യ പരലോകഹത്യ കൂടിയാണെന്നര്‍ത്ഥം.
ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ അല്ലാഹു ﷻ പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്‌. ആത്മഹത്യ ചെയ്യാന്‍ ഏത്‌ മാര്‍ഗ്ഗമാണോ സ്വീകരിച്ചത്‌ അതേ രീതിയില്‍ അവന്‍ പരലോകത്ത്‌ ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും... "ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും''
  (ബുഖാരി)  എന്ന പ്രവാചക (ﷺ) വചസ്സ്‌ അതിന്‌ തെളിവാണ്‌. 

 മറ്റൊരു ഹദീസില്‍ കാണാം:  "ആരെങ്കിലും ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേക്ക്‌ വീണു കൊണ്ടേയിരിക്കും. ആരെങ്കിലും വിഷം കഴിച്ച്‌ മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പ്‌ ഉപയോഗിച്ച്‌ മരിച്ചവന്‍ ആ ലോഹായുധം കൈയില്‍ വെച്ച്‌ എക്കാലവും നരകത്തില്‍ വെച്ച്‌ കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും...''

 നിസ്സാര ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക്‌ പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ട്‌ നന്മയും തിന്മയും അല്ലാഹുﷻവിന്റെ പക്ഷത്ത്‌ നിന്നുള്ളതാണെന്ന്‌ കരുതി സായൂജ്യമണയുക...
നാഥന്‍ തുണക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
[15/09, 8:11 am] Sayyidath Mihraskoduvally: മുഖസൗന്ദര്യം...*

       ✍🏼നബിﷺതങ്ങളുടെ മുഖം സൗന്ദര്യ സമ്പൂര്‍ണ്ണമായിരുന്നു. ഇതു സംബന്ധമായി ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

 അബൂഹുറൈറ (റ) പറയുന്നു: ”നബി ﷺ തങ്ങളേക്കാള്‍ മനോഹാരിതയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. സൂര്യന്‍ അവിടുത്തെ (ﷺ) മുഖത്താണോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പോവുമായിരുന്നു...” 
  (അല്‍മിനഹുല്‍ മക്കിയ്യ: 2/571)

 അലി(റ) പറയുന്നു: “നബിﷺതങ്ങളുടെ മുഖം വീര്‍ത്തതോ, മാംസമില്ലാതെ നീണ്ടതോ ആയിരുന്നില്ല. ആ മുഖം അല്‍പം വൃത്താകൃതിയിലായിരുന്നു. ചുവപ്പുകലര്‍ന്ന വെളുപ്പുനിറമായിരുന്നു മുഖത്തിന്..." 
  (തുര്‍മുദി)

 ബറാഅ് (റ) വിനോട് ‘നബിﷺതങ്ങളുടെ മുഖം വാളുപോലെയായിരുന്നോ’ എന്നു ചോദിച്ചപ്പോള്‍, “അല്ല, ചന്ദ്രനെപ്പോലെയായിരുന്നു” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്...
  (ബുഖാരി)
 ചന്ദ്രനെപ്പോലെ വൃത്താകൃതിയില്‍ പ്രകാശമുള്ളതായിരുന്നു എന്നര്‍ത്ഥം.

 ജാബിറുബ്നു സമുറ: (റ) പറഞ്ഞു: “നബി  ﷺ തങ്ങളുടെ മുഖം വാളുപോലെയായിരുന്നില്ല. അത് സൂര്യനെയും ചന്ദ്രനെയും പോലെയായിരുന്നു”
  (മുസ്ലിം)

 നബിﷺതങ്ങളുടെ മുഖത്തിനു സൗന്ദര്യം മാത്രമായിരുന്നില്ല, പ്രകാശവും കൂടി ഉണ്ടായിരുന്നു. വൃത്താകൃതിയുമായിരുന്നു...
 ഇവിടെ വൃത്തമെന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം പൂര്‍ണ്ണവൃത്തമല്ല. അലി (റ) വിന്റെ വിവരണത്തില്‍ അതു വ്യക്തമാണ്. അല്‍പ വൃത്താകൃതിയിലുള്ള മുഖം അറബികള്‍ക്ക് ഹൃദ്യമായിരുന്നു...
[15/09, 4:50 pm] Sayyidath Mihraskoduvally: അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: മുത്ത്നബി ﷺ ഒരിക്കലും ഭക്ഷണത്തെ കുറ്റം പറഞ്ഞിരുന്നില്ല. ഇഷ്ടപ്പെട്ടാൽ ഭക്ഷിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ടന്നു വെക്കും...
  (സ്വഹീഹുൽ ബുഖാരി: 5409)

▪️ ഭക്ഷണത്തിന്റെ രുചി ഓരോരുത്തർക്കും വ്യത്യസ്തമാണ്. ഒരാൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മറ്റൊരാൾക്ക് ഇഷ്ടപ്പെട്ടോളണമെന്നില്ല. ഒരു ഭക്ഷണത്തേയും കുറ്റം പറയരുത്. അത് കറാഹത്താണ്. എന്നാൽ ഭക്ഷണം ഉണ്ടാക്കിയ രൂപത്തിലെ കുറവുകൾ  പാചകക്കാരോട് ചൂണ്ടിക്കാട്ടുന്നത് കറാഹത്തില്ല എന്ന് നിഹായ, ഹാശിയതുൽ ജമൽ പോലുള്ള ഗ്രന്ഥങ്ങളിൽ കാണാം.

ﻭَﻳُﻜْﺮَﻩُ ﺫَﻡُّ اﻟﻄَّﻌَﺎﻡِ ﻻَ ﺻَﻨْﻌَﺘُﻪُ

അങ്ങനെ ചൂണ്ടിക്കാട്ടുന്നത് അടുത്ത തവണ ഭക്ഷണം കൂടുതൽ രുചിയോടെ പാചകം ചെയ്യാൻ അത് സഹായകമാവുകയും ചെയ്യും.
[16/09, 7:51 am] Sayyidath Mihraskoduvally: മുഖസൗന്ദര്യം...*

   നബിﷺതങ്ങളുടെ മുഖത്തെ അധിക പേരും ഉപമിച്ചിരിക്കുന്നത് ചന്ദ്രനോടാണ്. കാരണം, പ്രകാശം പരത്തുന്ന ഒരു ഗോളമെന്ന നിലയില്‍ ദൃഷ്ടിക്ക് വിഘ്നം തട്ടാതെ പൂര്‍ണ്ണമായി നോക്കിക്കാണാനാവുക ചന്ദ്രനെയാണ്...

 നബിﷺതങ്ങളുടെ നാമങ്ങളിലൊന്നാണല്ലോ ‘ബദ്ര്‍’ (പൂര്‍ണ്ണ ചന്ദ്രന്‍). ഐശ്വര്യപൂര്‍ണ്ണവും മനോഹരവുമായ, അവിടുത്തെ (ﷺ) മുഖകമലം തന്നെ സത്യപ്രവാചകനാണെന്നതിന്റെ പ്രകടമായ തെളിവായിരുന്നു...

 അബ്ദുല്ലാഹിബ്നു സലാം (റ) പറയുന്നു: “നബിﷺതങ്ങള്‍ മദീനയിലെത്തിയ വാര്‍ത്ത കേട്ട ഉടനെ തന്നെ ജനങ്ങള്‍ തിരുസവിധത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ഞാനും പോയി. അവിടുത്തെ (ﷺ) മുഖം കണ്ടപ്പോഴേ എനിക്കു ബോധ്യമായി, ഇതൊരു വ്യാജവാദിയുടെ മുഖമല്ലെന്ന്"
  (സയ്യിദുനാ മുഹമ്മദുര്‍റസൂലുല്ലാഹിﷺ: പേജ് 22)

 ഇബ്നു അസാകിര്‍, ജാബിര്‍ (റ)വില്‍ നിന്ന് ഉദ്ധരിച്ചത് ഇമാം സുയൂത്വി (റ) ഉദ്ധരിക്കുന്നു: “ജിബ്രീല്‍ (അ) എന്നെ സമീപിച്ചു പറഞ്ഞു: അല്ലാഹു ﷻ അങ്ങേക്ക് സലാം പറഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നുണ്ട്: “യൂസുഫ് (അ)ന്റെ സൗന്ദര്യം ഞാനെന്റെ കുര്‍സിയ്യിന്റെ പ്രകാശത്തില്‍ നിന്നാണു നല്‍കിയത്. അങ്ങയുടെ മുഖത്തിന്റെ സൗന്ദര്യം എന്റെ അര്‍ശിന്റെ പ്രകാശത്തില്‍ നിന്നു നല്‍കിയതാണ് ”
  (അല്‍ഖസ്വാഇസ്വ്: 2/107)
[16/09, 10:47 am] Sayyidath Mihraskoduvally: അമിതമായി ആഹാരം കഴിക്കുന്നതിൽ ആറ് ഭവിഷ്യത്തുകളുണ്ട്...

*1)-* അവന്റെ ഹൃദയത്തിൽ നിന്ന് അല്ലാഹുﷻവിനോടുള്ള ഭയം നഷ്ടപ്പെടും.

*2)-* അവന്റെ മനസ്സില്‍ നിന്നും ജനങ്ങളോടുള്ള കരുണ പോകും. കാരണം, തന്നെ പോലെ എല്ലാവരും വയറു നിറച്ചവരാണെന്നാണ് അവൻ കരുതുക.

*3)-* ഇബാദത്ത് എടുക്കൽ അവനിൽ ഭാരമായി അനുഭവപ്പെടും.

*4)-* തത്വ ചിന്തകളോ നസ്വീഹത്തുകളോ കേട്ടാലൊന്നും അവന്റെ ഹൃദയം മയപ്പെടുകയില്ല.

*5)-* അവന്റെ ഉപദേശമോ, തത്വ ചിന്തകളോ ജനങ്ങളുടെ മനസ്സുകളിൽ ഏശുകയില്ല.

*6)-* അവനിൽ രോഗം വ്യാപിക്കും.
  (ഇഹ്‌യാ ഉലൂമുദ്ദീൻ)
[18/09, 10:07 am] Sayyidath Mihraskoduvally: ശ്രവണ വിശേഷം...*

     നബിﷺതങ്ങളുടെ കേള്‍വിയും കേവല കേള്‍വിയെക്കാള്‍ ഉന്നതമായിരുന്നു...

 അബൂദര്‍റ് (റ) നിവേദനം. നബിﷺതങ്ങള്‍ പറഞ്ഞു: “നിശ്ചയം, നിങ്ങള്‍ കാണാത്തതു ഞാന്‍ കാണുന്നുണ്ട്. നിങ്ങള്‍ കേള്‍ക്കാത്തതു ഞാന്‍ കേള്‍ക്കുന്നുമുണ്ട്. നിശ്ചയം, ആകാശമിപ്പോള്‍ ഒരു ശബ്ദം പുറപ്പെടുവിക്കുകയുണ്ടായി. അതിനു ശബ്ദം പുറപ്പെടുവിക്കാനവകാശമുണ്ട്. അതില്‍ മലക്കുകള്‍ സുജൂദില്‍ വീഴാത്തതായി, നാലു വിരല്‍ വെക്കാനുള്ള സ്ഥലം പോലുമില്ല” 
  (തുര്‍മുദി)

 ഹകീമുബ്നു ഹിസാം (റ) പറയുന്നു: 
 ഒരിക്കല്‍ നബിﷺതങ്ങള്‍ അനുചരര്‍ക്കിടയിലിരിക്കെ, “ഞാന്‍ കേള്‍ക്കുന്നതു നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ” എന്നു ചോദിച്ചു. അവരപ്പോള്‍ പറഞ്ഞു: “ഞങ്ങളൊന്നും കേള്‍ക്കുന്നില്ല”. അപ്പോള്‍ നബിﷺതങ്ങള്‍ പറഞ്ഞു: “ഞാന്‍ ആകാശത്തിന്റെ ഒരുതരം ശബ്ദം കേള്‍ക്കുന്നു. അതങ്ങനെ ശബ്ദിക്കുന്നതില്‍ ആക്ഷേപിക്കപ്പെടേണ്ടതൊന്നുമില്ല” ഈ ഹദീസ് അബൂനുഐം(റ) ഉദ്ധരിച്ചിട്ടുണ്ട്
  (അല്‍ഖസ്വാഇസ്: 2/113)

 നബിﷺതങ്ങളുടെ കേള്‍വി ശക്തിയുടെ ഈ സവിശേഷത പ്രവാചകത്വത്തിന്റെ അനിവാര്യത കൂടിയാണ്. വഹിയുമായി വരുന്ന മലക്കിനെ കാണുക എന്നപോലെത്തന്നെ കേള്‍ക്കാനും നബിﷺതങ്ങള്‍ക്കു കഴിയണം. അങ്ങനെ കഴിഞ്ഞിരുന്നു എന്നത് സുവ്യക്തവുമാണ്.
[19/09, 10:14 am] Sayyidath Mihraskoduvally: *നബി ﷺ തങ്ങളുടെ ഉറക്കം* 
 
എല്ലാം മാതൃകയാണ് 
 *നബിﷺതങ്ങള്‍ ഇശാഇന് മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. (അഹ്മദ്)*
[20/09, 10:37 am] Sayyidath Mihraskoduvally: ആയിഷാ(റ) വിൽ നിന്ന് നിവേദനം: ഒരു വ്യക്തി തിരുനബിﷺയുടെ അടുക്കൽ വന്ന് തന്റെ വീട്ടില്‍ ഒന്നിലും ബറകത്ത് ലഭിക്കുന്നില്ല എന്ന് ആവലാതി പറഞ്ഞു. തിരുനബിﷺ പ്രതിവചിച്ചു:  "ആയത്തുൽ കുർസിയ്യിനെ നിനക്ക്  പരിചയമില്ലയോ?  ഭക്ഷണമോ കറിയോ പാചകം ചെയ്യുമ്പോൾ ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ തീർച്ചയായും അല്ലാഹു ആ ഭക്ഷണത്തിന്റെയും കറിയുടെയും ബറകത്ത് അധികരിപ്പിക്കുന്നതാണ്.
(അദ്ദുർറുൽ മൻസൂർ:2/6)

▪️ചില വീടുകളില്‍ എത്ര ഭക്ഷണം ഉണ്ടാക്കിയാലും ബറകത്ത് ഉണ്ടാവുകയില്ല. എല്ലാവർക്കും തികയുകയില്ല. വല്ല സൽകാരവും നടത്തിയാൽ പ്രത്യേകിച്ചും!. ആ സങ്കടം മനസ്സില്‍ വേദനയായി നിലനിൽക്കുകയും ചെയ്യും. അത്തരത്തിലുള്ള പ്രശ്നത്തിന്  നബിﷺ നിർദേശിച്ച പരിഹാര മാര്‍ഗമാണ് പാചകം ചെയ്യുമ്പോള്‍ ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക എന്നത്.
[21/09, 10:04 am] Sayyidath Mihraskoduvally: *നബി ﷺ തങ്ങളുടെ ഉറക്കം* 

 _*കിടന്നാല് രണ്ടു കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അജ്ഞനം കൊണ്ട് സുറുമ ഇടാറുണ്ടായിരുന്നു. (അഹ്മദ്, ഇബ്നുമാജ)*_
[22/09, 9:50 am] Sayyidath Mihraskoduvally: കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ശീലിപ്പിക്കേണ്ടവയെക്കുറിച്ച് ഇമാം ഗസ്സാലി (റ) പറയുന്നു: 

*1):* വലത് കൈ കൊണ്ട് തിന്നാനും ബിസ്മി ചൊല്ലി തുടങ്ങാനും ശീലിപ്പിക്കുക.

*2):* തൊട്ടടുത്ത ഭാഗത്തു നിന്ന് തിന്നുക.

*3):* മറ്റുള്ളവർ തുടങ്ങുന്നതിന് മുമ്പ് തീറ്റ തുടങ്ങാതിരിക്കുക.

*4):* ഭക്ഷണത്തിലേക്കും, തിന്നുന്നവരിലേക്കും കണ്ണ് നട്ട് നോക്കാതിരിക്കുക.

*5):* വേഗത്തിൽ തിന്നാതിരിക്കുക.

*6):* നല്ലവണ്ണം ചവച്ചരച്ച് തിന്നുക.

*7):* വസ്ത്രത്തിലും കൈയ്യിലും പുരളുന്നത് സൂക്ഷിക്കുക.

*8):* ചിലപ്പോളെങ്കിലും കൂട്ടാനില്ലാതെ ഭക്ഷിപ്പിക്കുക.

*9):* പെരും തീറ്റ മോശമാണെന്ന് ബോധ്യപ്പെടുത്തുക. തീറ്റവീരന്മാരെ മൃഗത്തോട് ഉപമപ്പെടുത്തുക. കുറച്ച് തിന്നുന്ന കുട്ടിയെ പുകഴ്ത്തിപ്പറയുക.

*10):* മറ്റുള്ളവർക്ക് കൊടുക്കാൻ താൽപര്യപ്പെടുത്തുക.

*11):* ലളിതമായ ഏതു ഭക്ഷണവും കഴിക്കാൻ പാകപ്പെടുത്തുക.
  (ഇഹ്‌യാ ഉലൂമുദ്ദീൻ)

👉🏼 ഈ കാര്യങ്ങൾ അവരെ ശീലിപ്പിക്കുമ്പോൾ വളരെ സ്നേഹത്തോടെയും പ്രോത്സാഹനത്തോടെയുമാകണം. തിരുസുന്നത്തുകൾ വെറുപ്പോടെ ചെയ്യുന്ന അവസ്ഥയുണ്ടാകരുത്.
[23/09, 10:27 am] Sayyidath Mihraskoduvally: കഅ്‌ബുൽ അഹ്ബാർ (റ) പറയുന്നു: എനിക്ക് ഇങ്ങനെ വിവരം കിട്ടിയിരിക്കുന്നു: ആരെങ്കിലും ദഹന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണ ശേഷം 

*﴿ شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ﴾.*

എന്ന ഖുര്‍ആനിക സൂക്തം പാരായണം ചെയ്യുക. അങ്ങനെ പാരായണം ചെയ്താൽ അവനിക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാവുകയില്ല (إن شاء الله )...
  (അത്തിദ്കാർ:246)
[24/09, 10:48 am] Sayyidath Mihraskoduvally: മഹാനായ യൂനുസുബ്നു ഉബൈദ് (റ) തന്റെ ശിഷ്യന്മാരോട് പറഞ്ഞു : മൂന്ന് കാര്യങ്ങൾ നിങ്ങൾ എന്നിൽ നിന്ന് പഠിച്ചു വെക്കുക. 

*1)* ഖുർആൻ ഓതി കൊടുക്കാൻ ആണെങ്കിൽ പോലും നിങ്ങളിൽ ഒരാളും ഭരണാധികാരികളുടെ കൊട്ടാരങ്ങളിലെ
നിത്യ സന്ദർശകരാവരുത്. 

*2)* ഖുർആൻ പഠിപ്പിച്ചു കൊടുക്കാൻ പോലും അന്യ സ്ത്രീകളുമായി സ്വകാര്യത പങ്കിടരുത്. 

*3)* തോന്നിയത് പോലെ മതം വ്യാഖ്യാനിക്കുന്ന പുത്തൻ വാദികളുടെ സംസാരം കേൾക്കാൻ സ്വന്തം കാതുകളെ അനുവദിക്കരുത്.
🌼🌼🌼🌼🌼
[24/09, 10:48 am] Sayyidath Mihraskoduvally: മഹാനായ യൂനുസുബ്നു ഉബൈദ് (റ) തന്റെ ശിഷ്യന്മാരോട് പറഞ്ഞു : മൂന്ന് കാര്യങ്ങൾ നിങ്ങൾ എന്നിൽ നിന്ന് പഠിച്ചു വെക്കുക. 

*1)* ഖുർആൻ ഓതി കൊടുക്കാൻ ആണെങ്കിൽ പോലും നിങ്ങളിൽ ഒരാളും ഭരണാധികാരികളുടെ കൊട്ടാരങ്ങളിലെ
നിത്യ സന്ദർശകരാവരുത്. 

*2)* ഖുർആൻ പഠിപ്പിച്ചു കൊടുക്കാൻ പോലും അന്യ സ്ത്രീകളുമായി സ്വകാര്യത പങ്കിടരുത്. 

*3)* തോന്നിയത് പോലെ മതം വ്യാഖ്യാനിക്കുന്ന പുത്തൻ വാദികളുടെ സംസാരം കേൾക്കാൻ സ്വന്തം കാതുകളെ അനുവദിക്കരുത്.
[25/09, 11:04 am] Sayyidath Mihraskoduvally: അല്ലാഹു ﷻ പറയുന്നു: "തീര്‍ച്ചയായും സത്യവിശ്വാസികളെ കുറിച്ച് അനാവശ്യ വാര്‍ത്തകൾ പ്രചരിക്കണമെന്ന്  ഇഷ്ടപ്പെടുന്നതാരോ അവര്‍ക്ക് ദുനിയാവിലും ആഖിറത്തിലും   വേദനാജനകമായ ശിക്ഷയുണ്ട്. അല്ലാഹു ﷻ അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല...
  (സൂറത്തുന്നൂർ:19)

▪️മറ്റുള്ളവർ അവർ അനാവശ്യം ചെയ്യുന്നവരാണെങ്കിൽ പോലും അവരെ സമൂഹ മധ്യത്തിൽ കുറവാക്കുന്നതും വഷളാക്കുന്നതും ദുനിയാവിലും ആഖിറത്തിലും വലിയ ശിക്ഷ ലഭിക്കുന്ന  കുറ്റമാണ്. ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവർ സൂക്ഷിക്കുക. കാരണം മുആദ് (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:

 ﻣَﻦْ ﻋَﻴَّﺮَ ﺃَﺧَﺎﻩُ ﺑِﺬَﻧْﺐٍ ﻟَﻢْ ﻳَﻤُﺖْ ﺣَﺘَّﻰ ﻳَﻌْﻤَﻠَﻪُ

 തിരുനബി ﷺ പറഞ്ഞു : തെറ്റു ചെയ്‌തതിന്‍റെ പേരില്‍ ഒരാള്‍ മറ്റൊരാളെ പരിഹസിച്ചാല്‍, ആ തെറ്റ്‌ അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ മരിക്കുകയില്ല...
  (തിര്‍മിദി)

ﻋَﻦ ﺛَﻮْﺑَﺎﻥ ﻋَﻦ اﻟﻨَّﺒِﻲ ﺻﻠﻰ اﻟﻠﻪ ﻋَﻠَﻴْﻪِ ﻭَﺳﻠﻢ ﻗَﺎﻝَ ﻻَ ﺗُﺆْﺫُﻭا ﻋﺒﺎﺩ اﻟﻠﻪ ﻭَﻻَ ﺗُﻌَﻴِّﺮُﻭﻫُﻢْ ﻭَﻻَ ﺗَﻄْﻠُﺒُﻮا ﻋَﻮْﺭَاﺗﻬﻢْ
ﻓَﺈِﻧَّﻪُ ﻣﻦ ﻃﻠﺐ ﻋَﻮﺭَﺓ ﺃَﺧِﻴﻪ اﻟْﻤُﺴﻠﻢ ﻃﻠﺐ اﻟﻠﻪ ﻋَﻮْﺭَﺗﻪ ﺣَﺘَّﻰ ﻳَﻔْﻀَﺤﻪُ ﻓِﻲ ﺑَﻴﺘﻪ

 സൗബാൻ(റ)വിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു: "നിങ്ങള്‍
അല്ലാഹുﷻവിന്റെ അടിമകളെ  ഉപദ്രവിക്കരുത്. അവരെ കുറവാക്കരുത്. അവരുടെ രഹസ്യങ്ങള്‍ അന്വേഷിച്ച് നടക്കരുത്. തീർച്ചയായും ആരെങ്കിലും മുസ്‌ലിമായ സഹോദരന്റെ ന്യൂനതകൾ അന്വേഷിച്ച് നടന്നാൽ അല്ലാഹു ﷻ അവന്റെ ന്യൂനതകൾ പരസ്യപ്പെടുത്തി അവന്റെ കുടുംബത്തിൽ തന്നെ അവനെ വഷളാക്കും...
  (അദ്ദുർറുൽ മൻസൂർ)

ﻋَﻦ ﻋَﻠﻲّ ﺑﻦ ﺃﺑﻲ ﻃَﺎﻟﺐ رضي الله عنه ﻗَﺎﻝَ: اﻟْﻌَﺎﻣِﻞ  اﻟْﻔَﺎﺣِﺸَﺔ ﻭَاﻟَّﺬِﻱ ﻳﺸﻴﻊ ﺑﻬَﺎ ﻓِﻲ اﻹِﺛﻢ ﺳَﻮَاء

 അലി (റ) പറയുന്നു: നീചമായ പ്രവർത്തികൾ ചെയ്യുന്നവനും അത് പ്രചരിപ്പിക്കുന്നവനും കുറ്റത്തിൽ തുല്യരാണ്...
  (അദ്ദുർറുൽ മൻസൂർ)
[26/09, 10:42 am] Sayyidath Mihraskoduvally: ഇബ്നു അബ്ബാസ് (റ) പറയുന്നു. ഞാൻ മൈമൂന ബീവിയുടെ വീട്ടിൽ ആയിരുന്നു. അപ്പോൾ നബിﷺതങ്ങൾ പ്രവേശിച്ചു. നബിﷺയോടൊപ്പം ഖാലിദ് ബ്നു വലീദ് (റ)വും ഉണ്ട്. അവർ ഒരു മരത്തിന്റെ രണ്ടു കൊമ്പിന് മേൽ കോർത്ത  ചൂടാക്കപ്പെട്ട രണ്ടു ഉടുമ്പുകളെ കൊണ്ട് വന്നു. അപ്പോൾ നബിﷺതങ്ങൾ തുപ്പി. ഖാലിദ് ബ്നു വലീദ് (റ) പറഞ്ഞു:  അല്ലാഹുﷻവിന്റെ റസൂലെ (ﷺ) അങ്ങ് ഇതിനെ വെറുക്കുന്നതായി ഞാൻ ഭാവിക്കുന്നു. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു അതെ. പിന്നീട് നബി ﷺ തങ്ങളുടെ അടുക്കൽ പാൽ കൊണ്ട് വന്നു. അപ്പോൾ നബിﷺതങ്ങൾ അത് കുടിച്ചു. എന്നിട്ട് നബിﷺതങ്ങൾ പറഞ്ഞു: നിങ്ങളിൽ നിന്നും ഒരാൾ ഭക്ഷണം കഴിച്ചാൽ അവൻ

 *اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ* 

(ഈ ഭക്ഷണത്തിൽ ഞങ്ങൾക്ക് നീ ബർകത്ത് ചെയ്യുകയും ഇതിനേക്കാൾ ഖൈറായത് ഞങ്ങളെ നീ ഭക്ഷിപ്പിക്കുകയും ചെയ്യണമേ..)

എന്ന് പറയട്ടെ. നിങ്ങളിൽ നിന്നും ഒരാൾക്ക് പാൽ കുടിപ്പിക്കപ്പെട്ടാൽ അവൻ 

 *اللَّهُمَّ بَارِكْ لَنَا فِيهِ وَزِدْنَا مِنْهُ* 

(അല്ലാഹുവേ ഞങ്ങൾക്ക് ഇതിൽ നീ ബർകത്ത് നൽകുകയും ഇതിനേക്കാൾ ഞങ്ങൾക്ക് നീ വർധിപ്പിച്ചു നൽകുകയും ചെയ്യണമേ..)

എന്ന് പറയട്ടെ. തീർച്ചയായും  ഭക്ഷണമായും പാനീയമായും പറ്റുന്ന പാലല്ലാത്ത മറ്റൊരു വസ്തുവും ഇല്ല...
   【അബൂദാവൂദ്: 3730
[27/09, 11:01 am] Sayyidath Mihraskoduvally: ആയിശ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിൽ 

 *بِسْمِ اللَّهِ* 

(അല്ലാഹുവിന്‍റെ നാമത്തിൽ)

എന്ന് പറഞ്ഞു കൊള്ളട്ടെ. ഇനി ആരെങ്കിലും ആദ്യത്തിൽ (ബിസ്മി) പറയാൻ മറന്നാൽ 

 *بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ* 

(ആദ്യത്തിലും അവസാനത്തിലുമായിക്കൊണ്ട് അല്ലാഹുവിന്‍റെ നാമത്തിൽ)

എന്ന് പറഞ്ഞു കൊള്ളട്ടെ
   【തിർമുദി: 1858】
[29/09, 10:03 am] Sayyidath Mihraskoduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ ഒരു മനുഷ്യന്റെ കല്യാണത്തിന് അഭിനന്ദനം അർപ്പിച്ചു

*بَارَكَ اللَّهُ لَكَ وَبَارَكَ عَلَيْكَ وَجَمَعَ بَيْنَكُمَا فِي خَيْرٍ*

(അല്ലാഹു ﷻ നിനക്ക് (നിന്റെ ഇണയില്‍) അനുഗ്രഹം ചെയ്യട്ടെ. നിന്റെ മേല്‍ അനുഗ്രഹം ചൊരിയുകയും നിങ്ങള്‍ രണ്ടുപേരേയും നന്മയില്‍ ഒരുമിപ്പിക്കുകയും ചെയ്യട്ടെ)

ഇപ്രകാരം പറയുമായിരുന്നു...
   【അബൂദാവൂദ്: 2130】
[29/09, 10:17 am] Sayyidath Mihraskoduvally: അംറുബ്നു ശുഐബ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം ചെയ്താലോ സേവകരെ സ്വീകരിച്ചാലോ 

*اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ*

(അല്ലാഹുവെ.. അവളുടെ നന്മയും നീ അവളെ ഏതൊരു സ്വഭാവത്തില്‍ സൃഷ്ടിച്ചുവോ അതിന്റെ നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അവളുടെ തിന്മയില്‍ നിന്നും അവളെ നീ സൃഷ്ടിച്ചത് ഏതൊരു സ്വഭാവത്തിലാണോ അതിന്റെ തിന്മയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു) 

എന്ന് പറഞ്ഞു കൊള്ളട്ടെ. ഇനി ആരെങ്കിലും ഒട്ടകം വാങ്ങിയാൽ ഒട്ടകത്തന്റെ പൂഞ്ഞ പിടിച്ചുകൊണ്ട് ഇപ്രകാരം തന്നെ പറഞ്ഞു കൊള്ളട്ടെ.
   【അബൂദാവൂദ്: 2160
[01/10, 10:04 am] Sayyidath Mihraskoduvally: അബു ഹുറൈറ (റ)വിൽ നിന്ന് നിവേദനം ‏ ‏ നബി ﷺ പറഞ്ഞു : നിങ്ങളിൽ ആരെങ്കിലും പ്രാർത്ഥന  നടത്തുന്നുവെങ്കിൽ 4 കാര്യങ്ങളിൽ നിന്നും അല്ലാഹുﷻവിനോട് അഭയം തേടണം. അവൻ പറയണം : അല്ലാഹു ﷻ വേ നരക ശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ജീവിതത്തിന്റെയും മരണത്തിന്റെയും ഫിത്നയിൽ നിന്നും മസീഹ് ദാജ്ജാലിന്റെ ഫിത്നയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു....
   【മുസ്ലിം: 588】
🌼🌼🌼
[27/09, 11:01 am] Sayyidath Mihraskoduvally: ആയിശ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിൽ 

 *بِسْمِ اللَّهِ* 

(അല്ലാഹുവിന്‍റെ നാമത്തിൽ)

എന്ന് പറഞ്ഞു കൊള്ളട്ടെ. ഇനി ആരെങ്കിലും ആദ്യത്തിൽ (ബിസ്മി) പറയാൻ മറന്നാൽ 

 *بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ* 

(ആദ്യത്തിലും അവസാനത്തിലുമായിക്കൊണ്ട് അല്ലാഹുവിന്‍റെ നാമത്തിൽ)

എന്ന് പറഞ്ഞു കൊള്ളട്ടെ
   【തിർമുദി: 1858】
[29/09, 10:03 am] Sayyidath Mihraskoduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ ഒരു മനുഷ്യന്റെ കല്യാണത്തിന് അഭിനന്ദനം അർപ്പിച്ചു

*بَارَكَ اللَّهُ لَكَ وَبَارَكَ عَلَيْكَ وَجَمَعَ بَيْنَكُمَا فِي خَيْرٍ*

(അല്ലാഹു ﷻ നിനക്ക് (നിന്റെ ഇണയില്‍) അനുഗ്രഹം ചെയ്യട്ടെ. നിന്റെ മേല്‍ അനുഗ്രഹം ചൊരിയുകയും നിങ്ങള്‍ രണ്ടുപേരേയും നന്മയില്‍ ഒരുമിപ്പിക്കുകയും ചെയ്യട്ടെ)

ഇപ്രകാരം പറയുമായിരുന്നു...
   【അബൂദാവൂദ്: 2130】
[29/09, 10:17 am] Sayyidath Mihraskoduvally: അംറുബ്നു ശുഐബ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം ചെയ്താലോ സേവകരെ സ്വീകരിച്ചാലോ 

*اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ*

(അല്ലാഹുവെ.. അവളുടെ നന്മയും നീ അവളെ ഏതൊരു സ്വഭാവത്തില്‍ സൃഷ്ടിച്ചുവോ അതിന്റെ നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അവളുടെ തിന്മയില്‍ നിന്നും അവളെ നീ സൃഷ്ടിച്ചത് ഏതൊരു സ്വഭാവത്തിലാണോ അതിന്റെ തിന്മയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു) 

എന്ന് പറഞ്ഞു കൊള്ളട്ടെ. ഇനി ആരെങ്കിലും ഒട്ടകം വാങ്ങിയാൽ ഒട്ടകത്തന്റെ പൂഞ്ഞ പിടിച്ചുകൊണ്ട് ഇപ്രകാരം തന്നെ പറഞ്ഞു കൊള്ളട്ടെ.
   【അബൂദാവൂദ്: 2160
[01/10, 10:04 am] Sayyidath Mihraskoduvally: അബു ഹുറൈറ (റ)വിൽ നിന്ന് നിവേദനം ‏ ‏ നബി ﷺ പറഞ്ഞു : നിങ്ങളിൽ ആരെങ്കിലും പ്രാർത്ഥന  നടത്തുന്നുവെങ്കിൽ 4 കാര്യങ്ങളിൽ നിന്നും അല്ലാഹുﷻവിനോട് അഭയം തേടണം. അവൻ പറയണം : അല്ലാഹു ﷻ വേ നരക ശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ജീവിതത്തിന്റെയും മരണത്തിന്റെയും ഫിത്നയിൽ നിന്നും മസീഹ് ദാജ്ജാലിന്റെ ഫിത്നയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു....
   【മുസ്ലിം: 588】
[02/10, 8:31 am] Sayyidath Mihraskoduvally: അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു ആരെങ്കിലും പരീക്ഷിക്കപ്പെടുന്നവരെ കണ്ടാൽ

 *الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلاَكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاً* 

(നിന്നെ ബാധിച്ച പരീക്ഷണത്തില്‍ നിന്ന് എനിക്ക് സൗഖ്യം നല്‍കുകയും സൃഷ്ടികളില്‍ അനേകമാളുകളേക്കാള്‍ എന്നെ ഉല്‍കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹു ﷻവിന് സര്‍വ്വസ്തുതിയും.)

എന്ന് പറയട്ടെ. എന്നാൽ അത്തരം പരീക്ഷണം അവനെ ബാധിക്കുകയില്ല.
   【തിർമുദി: 3432】
[03/10, 11:36 am] Sayyidath Mihraskoduvally: *ദിവസവും 12000 ഇസ്തിഹ്ഫാർ*

മഹാനായ അബൂഹുറൈറ (റ) ഓരോ ദിവസവും പന്ത്രണ്ടായിരം തവണ ഇസ്തിഗ്ഫാർ ചൊല്ലുമായിരുന്നു. മഹാനവർകൾക്ക് രണ്ടായിരം കെട്ടുകളുള്ള ഒരു ചെരട് (തസ്ബീഹ് മാല) ഉണ്ടായിരുന്നു. അതിൽ എണ്ണം പിടിച്ച് തസ്ബീഹുകൾ ചൊല്ലിയിട്ടല്ലാതെ മഹാനവർകൾ ഉറങ്ങുമായിരുന്നില്ല.
  (അൽജവാഹിർ: 97)
[03/10, 6:52 pm] Sayyidath Mihraskoduvally: അല്ലാഹു ദാവൂദ് നബി(അ)ന് വഹ്‌യ് അറിയിച്ചു:   ഇന്നാലിന്ന പർവതത്തിൽ കയറുക, എഴുനൂറു വർഷമായി എന്നെ ആരാധിക്കുകയും ഒരു പാപത്തിന് എന്നോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു ഭക്തനെ അവിടെ  നിങ്ങൾക്ക് കാണാം.  അദ്ദേഹം ഒരു ദിവസം  തന്റെ വീടിന്റെ മേൽക്കൂരയിൽ നടക്കുകയായിരുന്നു, അവരുടെ ഉമ്മ ആ മേൽക്കൂരയുടെ താഴെയുണ്ടായിരുന്നു.   നടക്കുമ്പോൾ  അൽപം മണ്ണ്   ഉമ്മാന്റെ ദേഹത്ത് വീണത്, അദ്ദേഹം അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോൾ അയാള്‍ ഖേദിക്കുകയും, എഴുനൂറു വർഷമായി പാപമോചനം നടത്തുകയുമാണ്. 

"ദാവൂദ് നബിയെ, നിങ്ങള്‍ അയാളുടെ അടുക്കൽ പോയി അദ്ദേഹത്തോട്  പാപമോചനം ഉണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക." 

ദാവൂദ് നബി (അ) ആ മലമുകളില്‍ കയറി, അവിടെ സദാസമയവും ഇബാദെടുത്ത കാരണം ശരീരം മെലിഞ്ഞ ഒരാള്‍ അവിടെ നിസ്കരിക്കുന്നുണ്ടായിരുന്നു. മഹാനവർകൾ അദ്ദേഹത്തോട് സലാം പറഞ്ഞു. നിസ്കരിച്ച് കഴിഞ്ഞ ശേഷം അയാള്‍ സലാം മടക്കുകയും നിങ്ങൾ ആരാണെന്ന് ചോദിക്കുകയും ചെയ്തു.

മഹാൻ പറഞ്ഞു : "ഞാൻ ദാവൂദാണ്.

അയാള്‍ തന്റെ സങ്കടം പറയാന്‍ തുടങ്ങി. മേൽക്കൂരയിൽ നടക്കുമ്പോൾ ഉമ്മയുടെ ദേഹത്ത് മണ്ണ് വീണതും അതുകാരണം 700 വർഷമായി തൗബ ചെയ്യുകയാണെന്നും,  ഈ കാലയളവിൽ ശരിയായ ഭക്ഷണമോ പാനിയമോ ഒന്നുമില്ലാതെയാണ് ജീവിച്ചതെന്നും വിവരിച്ചു. 

ദാവൂദ് നബി(അ) പറഞ്ഞു: "അല്ലാഹു താങ്കൾക്ക് പൊറുത്ത്  തന്നിരിക്കുന്നു, താങ്കളെ തൃപ്തിപ്പെട്ടിരിക്കുന്നു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. മാത്രമല്ല നിങ്ങളുടെ മാതാവ് നിങ്ങളെക്കുറിച്ച് വളരെ സന്തോഷത്തോടെയും തൃപ്തിയോടെയും ഈ ലോകത്തോട് വിടപറയുകയും ചെയ്തിരിക്കുന്നു. ഇതുകേട്ടപ്പോൾ ആ ഭക്തൻ പറഞ്ഞു: "എനിക്ക് ഇനി ജീവിക്കാന്‍ ഒരാഗ്രഹവുമില്ല." 
അയാൾ സുജൂദിൽ വീണ് "അല്ലാഹുവെ എന്നെ നിന്റെ അടുക്കലേക്ക് വിളിക്കേണമെ" എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. തൽക്ഷണം സുജൂദിൽ തന്നെ മരിക്കുകയും ചെയ്തു.
(ബുസ്താനുൽ ഫുഖറാഅ്:2/41)
[04/10, 1:25 pm] Sayyidath Mihraskoduvally: *ഉമ്മാന്റെ പൊരുത്തത്തിനായ് മഹാനവർ ചെയ്‌തത്*

അല്ലാഹു ﷻ ദാവൂദ് നബി(അ)ന് വഹ്‌യ് അറിയിച്ചു: ഇന്നാലിന്ന പർവ്വതത്തിൽ കയറുക, എഴുനൂറു വർഷമായി എന്നെ ആരാധിക്കുകയും ഒരു പാപത്തിന് എന്നോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു ഭക്തനെ അവിടെ  നിങ്ങൾക്ക് കാണാം. അദ്ദേഹം ഒരു ദിവസം തന്റെ വീടിന്റെ മേൽക്കൂരയിൽ നടക്കുകയായിരുന്നു. അവരുടെ ഉമ്മ ആ മേൽക്കൂരയുടെ താഴെയുണ്ടായിരുന്നു.   നടക്കുമ്പോൾ അൽപം മണ്ണ് ഉമ്മാന്റെ ദേഹത്ത് വീണത്, അദ്ദേഹം അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോൾ അയാള്‍ ഖേദിക്കുകയും, എഴുനൂറു വർഷമായി പാപമോചനം നടത്തുകയുമാണ്. 

"ദാവൂദ് നബിയെ, നിങ്ങള്‍ അയാളുടെ അടുക്കൽ പോയി അദ്ദേഹത്തോട്  പാപമോചനം ഉണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക." 

ദാവൂദ് നബി (അ) ആ മലമുകളില്‍ കയറി. അവിടെ സദാസമയവും ഇബാദെത്തെടുത്ത കാരണം ശരീരം മെലിഞ്ഞ ഒരാള്‍ അവിടെ നിസ്കരിക്കുന്നുണ്ടായിരുന്നു. മഹാനവർകൾ അദ്ദേഹത്തോട് സലാം പറഞ്ഞു. നിസ്കരിച്ച് കഴിഞ്ഞ ശേഷം അയാള്‍ സലാം മടക്കുകയും നിങ്ങൾ ആരാണെന്ന് ചോദിക്കുകയും ചെയ്തു.

മഹാൻ പറഞ്ഞു : "ഞാൻ ദാവൂദാണ്..."

 അയാള്‍ തന്റെ സങ്കടം പറയാന്‍ തുടങ്ങി. മേൽക്കൂരയിൽ നടക്കുമ്പോൾ ഉമ്മയുടെ ദേഹത്ത് മണ്ണ് വീണതും അതുകാരണം 700 വർഷമായി തൗബ ചെയ്യുകയാണെന്നും, ഈ കാലയളവിൽ ശരിയായ ഭക്ഷണമോ പാനീയമോ ഒന്നുമില്ലാതെയാണ് ജീവിച്ചതെന്നും വിവരിച്ചു...

ദാവൂദ് നബി(അ) പറഞ്ഞു: "അല്ലാഹു ﷻ താങ്കൾക്ക് പൊറുത്ത്  തന്നിരിക്കുന്നു, താങ്കളെ തൃപ്തിപ്പെട്ടിരിക്കുന്നു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. മാത്രമല്ല നിങ്ങളുടെ മാതാവ് നിങ്ങളെക്കുറിച്ച് വളരെ സന്തോഷത്തോടെയും തൃപ്തിയോടെയും ഈ ലോകത്തോട് വിടപറയുകയും ചെയ്തിരിക്കുന്നു..."

 ഇതുകേട്ടപ്പോൾ ആ ഭക്തൻ പറഞ്ഞു: "എനിക്ക് ഇനി ജീവിക്കാന്‍ ഒരാഗ്രഹവുമില്ല." 

അയാൾ സുജൂദിൽ വീണ് "അല്ലാഹുവെ എന്നെ നിന്റെ അടുക്കലേക്ക് വിളിക്കേണമെ" എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. തൽക്ഷണം സുജൂദിൽ തന്നെ മരിക്കുകയും ചെയ്തു...
  (ബുസ്താനുൽ ഫുഖറാഅ്: 2/41)
🌼[03/10, 11:36 am] Sayyidath Mihraskoduvally: *ദിവസവും 12000 ഇസ്തിഹ്ഫാർ*

മഹാനായ അബൂഹുറൈറ (റ) ഓരോ ദിവസവും പന്ത്രണ്ടായിരം തവണ ഇസ്തിഗ്ഫാർ ചൊല്ലുമായിരുന്നു. മഹാനവർകൾക്ക് രണ്ടായിരം കെട്ടുകളുള്ള ഒരു ചെരട് (തസ്ബീഹ് മാല) ഉണ്ടായിരുന്നു. അതിൽ എണ്ണം പിടിച്ച് തസ്ബീഹുകൾ ചൊല്ലിയിട്ടല്ലാതെ മഹാനവർകൾ ഉറങ്ങുമായിരുന്നില്ല.
  (അൽജവാഹിർ: 97)
[03/10, 6:52 pm] Sayyidath Mihraskoduvally: അല്ലാഹു ദാവൂദ് നബി(അ)ന് വഹ്‌യ് അറിയിച്ചു:   ഇന്നാലിന്ന പർവതത്തിൽ കയറുക, എഴുനൂറു വർഷമായി എന്നെ ആരാധിക്കുകയും ഒരു പാപത്തിന് എന്നോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു ഭക്തനെ അവിടെ  നിങ്ങൾക്ക് കാണാം.  അദ്ദേഹം ഒരു ദിവസം  തന്റെ വീടിന്റെ മേൽക്കൂരയിൽ നടക്കുകയായിരുന്നു, അവരുടെ ഉമ്മ ആ മേൽക്കൂരയുടെ താഴെയുണ്ടായിരുന്നു.   നടക്കുമ്പോൾ  അൽപം മണ്ണ്   ഉമ്മാന്റെ ദേഹത്ത് വീണത്, അദ്ദേഹം അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോൾ അയാള്‍ ഖേദിക്കുകയും, എഴുനൂറു വർഷമായി പാപമോചനം നടത്തുകയുമാണ്. 

"ദാവൂദ് നബിയെ, നിങ്ങള്‍ അയാളുടെ അടുക്കൽ പോയി അദ്ദേഹത്തോട്  പാപമോചനം ഉണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക." 

ദാവൂദ് നബി (അ) ആ മലമുകളില്‍ കയറി, അവിടെ സദാസമയവും ഇബാദെടുത്ത കാരണം ശരീരം മെലിഞ്ഞ ഒരാള്‍ അവിടെ നിസ്കരിക്കുന്നുണ്ടായിരുന്നു. മഹാനവർകൾ അദ്ദേഹത്തോട് സലാം പറഞ്ഞു. നിസ്കരിച്ച് കഴിഞ്ഞ ശേഷം അയാള്‍ സലാം മടക്കുകയും നിങ്ങൾ ആരാണെന്ന് ചോദിക്കുകയും ചെയ്തു.

മഹാൻ പറഞ്ഞു : "ഞാൻ ദാവൂദാണ്.

അയാള്‍ തന്റെ സങ്കടം പറയാന്‍ തുടങ്ങി. മേൽക്കൂരയിൽ നടക്കുമ്പോൾ ഉമ്മയുടെ ദേഹത്ത് മണ്ണ് വീണതും അതുകാരണം 700 വർഷമായി തൗബ ചെയ്യുകയാണെന്നും,  ഈ കാലയളവിൽ ശരിയായ ഭക്ഷണമോ പാനിയമോ ഒന്നുമില്ലാതെയാണ് ജീവിച്ചതെന്നും വിവരിച്ചു. 

ദാവൂദ് നബി(അ) പറഞ്ഞു: "അല്ലാഹു താങ്കൾക്ക് പൊറുത്ത്  തന്നിരിക്കുന്നു, താങ്കളെ തൃപ്തിപ്പെട്ടിരിക്കുന്നു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. മാത്രമല്ല നിങ്ങളുടെ മാതാവ് നിങ്ങളെക്കുറിച്ച് വളരെ സന്തോഷത്തോടെയും തൃപ്തിയോടെയും ഈ ലോകത്തോട് വിടപറയുകയും ചെയ്തിരിക്കുന്നു. ഇതുകേട്ടപ്പോൾ ആ ഭക്തൻ പറഞ്ഞു: "എനിക്ക് ഇനി ജീവിക്കാന്‍ ഒരാഗ്രഹവുമില്ല." 
അയാൾ സുജൂദിൽ വീണ് "അല്ലാഹുവെ എന്നെ നിന്റെ അടുക്കലേക്ക് വിളിക്കേണമെ" എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. തൽക്ഷണം സുജൂദിൽ തന്നെ മരിക്കുകയും ചെയ്തു.
(ബുസ്താനുൽ ഫുഖറാഅ്:2/41)
[04/10, 1:25 pm] Sayyidath Mihraskoduvally: *ഉമ്മാന്റെ പൊരുത്തത്തിനായ് മഹാനവർ ചെയ്‌തത്*

അല്ലാഹു ﷻ ദാവൂദ് നബി(അ)ന് വഹ്‌യ് അറിയിച്ചു: ഇന്നാലിന്ന പർവ്വതത്തിൽ കയറുക, എഴുനൂറു വർഷമായി എന്നെ ആരാധിക്കുകയും ഒരു പാപത്തിന് എന്നോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു ഭക്തനെ അവിടെ  നിങ്ങൾക്ക് കാണാം. അദ്ദേഹം ഒരു ദിവസം തന്റെ വീടിന്റെ മേൽക്കൂരയിൽ നടക്കുകയായിരുന്നു. അവരുടെ ഉമ്മ ആ മേൽക്കൂരയുടെ താഴെയുണ്ടായിരുന്നു.   നടക്കുമ്പോൾ അൽപം മണ്ണ് ഉമ്മാന്റെ ദേഹത്ത് വീണത്, അദ്ദേഹം അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോൾ അയാള്‍ ഖേദിക്കുകയും, എഴുനൂറു വർഷമായി പാപമോചനം നടത്തുകയുമാണ്. 

"ദാവൂദ് നബിയെ, നിങ്ങള്‍ അയാളുടെ അടുക്കൽ പോയി അദ്ദേഹത്തോട്  പാപമോചനം ഉണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക." 

ദാവൂദ് നബി (അ) ആ മലമുകളില്‍ കയറി. അവിടെ സദാസമയവും ഇബാദെത്തെടുത്ത കാരണം ശരീരം മെലിഞ്ഞ ഒരാള്‍ അവിടെ നിസ്കരിക്കുന്നുണ്ടായിരുന്നു. മഹാനവർകൾ അദ്ദേഹത്തോട് സലാം പറഞ്ഞു. നിസ്കരിച്ച് കഴിഞ്ഞ ശേഷം അയാള്‍ സലാം മടക്കുകയും നിങ്ങൾ ആരാണെന്ന് ചോദിക്കുകയും ചെയ്തു.

മഹാൻ പറഞ്ഞു : "ഞാൻ ദാവൂദാണ്..."

 അയാള്‍ തന്റെ സങ്കടം പറയാന്‍ തുടങ്ങി. മേൽക്കൂരയിൽ നടക്കുമ്പോൾ ഉമ്മയുടെ ദേഹത്ത് മണ്ണ് വീണതും അതുകാരണം 700 വർഷമായി തൗബ ചെയ്യുകയാണെന്നും, ഈ കാലയളവിൽ ശരിയായ ഭക്ഷണമോ പാനീയമോ ഒന്നുമില്ലാതെയാണ് ജീവിച്ചതെന്നും വിവരിച്ചു...

ദാവൂദ് നബി(അ) പറഞ്ഞു: "അല്ലാഹു ﷻ താങ്കൾക്ക് പൊറുത്ത്  തന്നിരിക്കുന്നു, താങ്കളെ തൃപ്തിപ്പെട്ടിരിക്കുന്നു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. മാത്രമല്ല നിങ്ങളുടെ മാതാവ് നിങ്ങളെക്കുറിച്ച് വളരെ സന്തോഷത്തോടെയും തൃപ്തിയോടെയും ഈ ലോകത്തോട് വിടപറയുകയും ചെയ്തിരിക്കുന്നു..."

 ഇതുകേട്ടപ്പോൾ ആ ഭക്തൻ പറഞ്ഞു: "എനിക്ക് ഇനി ജീവിക്കാന്‍ ഒരാഗ്രഹവുമില്ല." 

അയാൾ സുജൂദിൽ വീണ് "അല്ലാഹുവെ എന്നെ നിന്റെ അടുക്കലേക്ക് വിളിക്കേണമെ" എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. തൽക്ഷണം സുജൂദിൽ തന്നെ മരിക്കുകയും ചെയ്തു...
  (ബുസ്താനുൽ ഫുഖറാഅ്: 2/41)
[06/10, 6:20 pm] Sayyidath Mihraskoduvally: *നാഥാ ഈ യാത്ര ഞങ്ങൾക്ക് എളുപ്പമാക്കി തരണേ...*

ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ ഒട്ടകത്തിന്റെ പുറത്തു യാത്ര പുറപ്പെടുമ്പോൾ 3 പ്രാവിശ്യം തക്ബീർ ചൊല്ലുമായിരുന്നു. എന്നിട്ട് നബി ﷺ തങ്ങൾ 

 *سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الأَهْلِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ*

(ഈ വാഹനം ഞങ്ങൾക്ക്   കീഴ്‌പ്പെടുത്തിത്തന്ന അല്ലാഹു ﷻ എത്രയോ പരിശുദ്ധൻ. ഞങ്ങൾ അതിനെ കീഴ്‌പ്പെടുത്താൻ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങൾ ഞങ്ങളുടെ റബ്ബിന്റെ  അടുത്തേക്ക് മടങ്ങുന്നവരാണ്.  അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയിൽ    ഞങ്ങൾ പുണ്യവും തഖ് വയും നീ തൃപ്തിപ്പെടുന്ന കർമ്മവും നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്ര ഞങ്ങൾക്ക് എളുപ്പമുള്ളതാക്കുകയും അതിന്റെ ദൂരം ഞങ്ങൾക്ക് ലഘൂകരിക്കുകയും  ചെയ്യണമേ..  അല്ലാഹുവേ, ഈ യാത്രയിൽ ഞങ്ങളുടെ കൂട്ടാളിയും ഞങ്ങളുടെ കുടുംബത്തിന്റെ രക്ഷാധികാരിയും നീയാണ്.  അല്ലാഹുവേ, യാത്രയുടെ ക്ലേശങ്ങളിൽ നിന്നും, ദു:ഖകരമായ കാഴ്ചകളിൽ നിന്നും, കുടുംബത്തിലും ധനത്തിലുമുണ്ടാകുന്ന മോശമായ പരിണിതിയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.)

ഇപ്രകാരം പറയുമായിരുന്നു. മടങ്ങിവന്നാൽ ഇവയോടൊപ്പം 

*آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ*

ഞങ്ങളുടെ റബ്ബിനെ സ്തുതിച്ചവരായി അവനെ ആരാധിക്കുന്നവരും തൗബ ചെയുന്നവരുമായി ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു.

ഇങ്ങനെ കൂടി അധികരിപ്പിക്കുമായിരുന്നു.
   【മുസ്ലിം: 1342】
[08/10, 8:48 am] Sayyidath Mihraskoduvally: *കുഞ്ഞുങ്ങൾ പിറക്കുമ്പോൾ...*

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് ഒരു ഓമനയായി എന്ന് മാത്രമല്ല കാണേണ്ടത്, മുഹമ്മദ് നബിﷺതങ്ങളുടെ ഉമ്മത്തിൽ ഒരു പുതിയ അംഗം വന്നു എന്നു കൂടെ കാണുകയാണ് വേണ്ടത്... 

*ആളുകൾ വന്ന് കുഞ്ഞുങ്ങളുണ്ടായ സന്തോഷം പറയുമ്പോൾ മഹാനായ അയ്യൂബുസ്സഖ്തിയാനി(റ)തങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു* : 

*«جَعَلَهُ اللهُ تَعَالَى مُبَارَكًا عَلَيْكَ وَعَلَى أُمَّةِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ»* 

ആ കുട്ടിയെ താങ്കൾക്കും മുഹമ്മദ് ﷺ തങ്ങളുടെ സമുദായത്തിനും അല്ലാഹു ﷻ മുബാറകാക്കിത്തരട്ടെ..
(ആമീൻ യാ റബ്ബൽ ആലമീൻ)
[09/10, 9:19 am] Sayyidath Mihraskoduvally: നാം സംസാരം പരമാവധി ചുരുക്കിയാൽ അത്രയും ദോഷങ്ങൾ കുറയും. 

 സ്വാലിഹുബ്നു അബിൽ അഖ്ളർ (റ) പറയുന്നു : ഞാൻ അയ്യൂബുസ്സഖ്തിയാനി (റ) തങ്ങളോട് പറഞ്ഞു : *എന്നെ ഒന്ന് ഉപദേശിക്കണം* മഹാനവർകൾ പറഞ്ഞു : *സംസാരം ചുരുക്കുക*
[09/10, 9:20 am] Sayyidath Mihraskoduvally: _ആരംഭ പൂവായ മുത്ത് റസൂലിൻ്റെ ﷺമീലാദ് വന്നെത്തി ഞങ്ങൾക്ക് സന്തോഷം വന്നെത്തി_ 🎊
...................................................
 _*റഹ്മത് കൊണ്ട് സന്തോഷിക്കണമെന്ന് ഖുർആൻ .റഹ്മത് കൊണ്ട് വിവക്ഷ തിരുനബി(ﷺ)തങ്ങളാണ്*_ ﷺ
/ഇബ്നു അബ്ബാസ് (റ)
....................................................
[10/10, 9:10 am] Sayyidath Mihraskoduvally: ...................................................
 _*റഹ്മത് കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ആഘോഷിക്കാതിരിക്കൽ അനിവാര്യമാണ്*_ (റാസി ഇമാം തഫ്സീർ 7/95)
 *അത് കൊണ്ട് ആ ഹബീബിൻ്റെﷺജന്മദിനം ഞങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് സമ്പന്നമാക്കുന്നു* ..
....................................................
[11/10, 10:11 am] Sayyidath Mihraskoduvally: *താരിളം മേനിയിൽ താമര തോൽക്കുമഴക്*

ഉസൈദുബ്നു ഹുളൈര്‍ (റ) നബി ﷺ തങ്ങളുടെ സവിധത്തില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ അവിടുന്നു (ﷺ) വിരല്‍കൊണ്ട് (മരക്കഷ്ണം കൊണ്ട് എന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്) അദ്ദേഹത്തിന്റെ ഇടുപ്പിന് ഒന്നു കുത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുﷻവിന്റെ ദൂതരേ, അങ്ങ് എന്നെ വേദനിപ്പിച്ചിരിക്കുന്നു.’ അപ്പോള്‍ നബി ﷺ ‘എങ്കില്‍ ഇതാ പ്രതിക്രിയ ചെയ്തോളൂ’ എന്നു പറഞ്ഞു നിന്നുകൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുﷻവിന്റെ റസൂലേ, അങ്ങ് കുപ്പായം ധരിച്ചിട്ടുണ്ട്. എന്നെ അങ്ങ് കുത്തുമ്പോള്‍ ഞാന്‍ കുപ്പായം ധരിച്ചിരുന്നില്ല.’ നബിﷺതങ്ങള്‍ ഉടന്‍ തന്റെ കുപ്പായം ഉയര്‍ത്തി. അപ്പോള്‍ ഉസൈദ് (റ) നബിﷺതങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് തിരുശരീരത്തില്‍ ചുംബിച്ചു പറഞ്ഞു: ‘എന്റെ ഉമ്മയും ഉപ്പയും അങ്ങേക്ക് ദണ്ഡമാണല്ലാഹുﷻവിന്റെ റസൂലേ, ഞാനിതാണുദ്ദേശിച്ചത്”... 
  (ബൈഹഖി, അബൂദാവൂദ്)

 ബദ്റില്‍ അണി ശരിപ്പെടുത്തുന്നതിനിടയില്‍ നബി ﷺ കയ്യിലുണ്ടായിരുന്ന വടികൊണ്ട് സവാദ് (റ)വിന്റെ വയറിന് ഒന്നു തട്ടി. ഉടന്‍ സവാദ് (റ) പ്രതിക്രിയക്കവസരം തേടി. നബി ﷺ തങ്ങള്‍ വയറിന്റെ ഭാഗത്ത് നിന്നു വസ്ത്രം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം തിരുമേനിയില്‍ കെട്ടിപ്പിടിക്കുകയും വയറിന്മേല്‍ ചുംബിക്കുകയും ചെയ്തു. നബി ﷺ തങ്ങളദ്ദേഹത്തോട് ചോദിച്ചു: ‘സവാദേ, എന്താണിതിനു നിങ്ങളെ പ്രേരിപ്പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുﷻവിന്റെ ദൂതരേ, യുദ്ധമിതാ അടുത്തു വന്നിരിക്കുകയാണല്ലോ. അതിനാല്‍ എന്റെ അവസാനത്തെ പ്രവൃത്തി ഈ ശരീരത്തിന്റെ തൊലി അങ്ങയുടെ ശരീരവുമായി തട്ടിക്കുന്നതാവട്ടെ എന്നു ഞാന്‍ തീരുമാനിച്ചു.’ അപ്പോള്‍ നബിﷺതങ്ങള്‍ അദ്ദേഹത്തിന് ഗുണത്തിനായി പ്രാര്‍ത്ഥിച്ചു” 
  (അല്‍ഇസ്വാബ: 4/94)
[12/10, 9:43 am] Sayyidath Mihraskoduvally: *സർവ്വ സ്തുതിയും അവൻ മാത്രം*

ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ യുദ്ധമോ ഹജേജാ ഉംറയോ കഴിഞ്ഞു മടങ്ങുമ്പോൾ ഭൂമിയിൽ ഉയർച്ചയുള്ള സ്ഥലത്ത് എത്തുമ്പോൾ 3 തവണ അല്ലാഹു അക്ബർ എന്ന് പറയുകയും ശേഷം

 *لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ، آيِبُونَ تَائِبُونَ، عَابِدُونَ لِرَبِّنَا، حَامِدُونَ، صَدَقَ اللَّهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأَحْزَابَ وَحْدَهُ* 

(അല്ലാഹു ﷻ അല്ലാതെ മറ്റൊരാരാധ്യനുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. സര്‍വ്വസ്തുതിയും അവനാണ്. അവന്‍ സര്‍വ്വശക്തനാണ്. മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ആരാധിക്കുന്നവരും ഞങ്ങളുടെ നാഥനെ സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍. തന്റെ വാഗ്ദത്തം അവന്‍ പാലിച്ചു. തന്റെ ദാസനെ അവന്‍ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി)

എന്ന് പറയുകയും ചെയ്യുമായിരുന്നു.
   【ബുഖാരി: 6385】
[13/10, 10:41 am] Sayyidath Mihraskoduvally: *ആരമ്പ പൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തി ഞങ്ങൾക്ക് സന്തോഷം വന്നെത്തി*

നബിﷺതങ്ങളുടെ കൈകാലുകള്‍ ബലിഷ്ഠവും സുന്ദരവുമായിരുന്നു.  കൈപ്പത്തി മാംസം തുറിച്ചുനില്‍ക്കുന്നതോ എല്ലുന്തി വികൃത രൂപമായതോ ആയിരുന്നില്ല. അതോടൊപ്പം വളരെ മൃദുലവുമായിരുന്നു... 

 കൈത്തണ്ടയും തോളന്‍ കൈയ്യും ഉരുണ്ടു തുടുത്തു സുന്ദരമായിരുന്നു. കൈത്തണ്ടയില്‍ രോമമുണ്ടായിരുന്നു. രൂപലാവണ്യത്തോടൊപ്പം ഈ അവയവങ്ങള്‍ മൃദുലവും ശീതളാവസ്ഥയനുഭവപ്പെടുന്നതുമായിരുന്നു.

 സഅ്ദുബ്നു അബീവഖ്ഖാസ്വ് (റ) പറയുന്നു: “ഞാന്‍ മക്കയില്‍ രോഗിയായി കിടന്നപ്പോള്‍ നബിﷺതങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. അവിടുന്ന് തൃക്കരം കൊണ്ട് എന്റെ നെറ്റിയിലും മുഖത്തും നെഞ്ചിലും വയറിന്മേലും തടവി. നബിﷺതങ്ങളുടെ കയ്യിന്റെ ശീതളിമ ഇപ്പോഴും എന്റെ കരളില്‍ അനുഭവപ്പെടുന്നതുപോലെ തോന്നുന്നു.” 
  (അഹ്മദ്)

 അനസ് (റ) പറയുന്നു: “നബിﷺതങ്ങളുടെ മുന്‍കൈയ്യിനെക്കാള്‍ മൃദുലമായ പട്ടു വസ്ത്രംപോലും ഞാന്‍ സ്പര്‍ശിച്ചിട്ടില്ല."
  (ബുഖാരി).

 വാഇലുബ്നുഹുജ്ര്‍ (റ) പറയുന്നു: “ഞാന്‍ നബിﷺതങ്ങളെ ഹസ്തദാനം ചെയ്യാറുണ്ടായിരുന്നു. പിന്നീട് എന്റെ കൈയ്യില്‍ അതിന്റെ അടയാളമറിയാമായിരുന്നു. കാരണം അത് കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതായിരുന്നു.”
  (ത്വബ്റാനി)
[13/10, 2:14 pm] Sayyidath Mihraskoduvally: അബൂ സഈദുൽ ഖുദ് രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു ആരെങ്കിലും

 *رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً*

(അല്ലാഹു ﷻ വിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് നബി ﷺ യെ റസൂലായും ഞാൻ തൃപ്തിപ്പെട്ടു.)

എന്ന് പറഞ്ഞാൽ അവന്ന് സ്വർഗ്ഗം നിർബന്ധമാണ്.
   【അബൂദാവൂദ്: 1529】

[16/10, 10:36 am] Sayyidath Mihraskoduvally: *~ബാങ്ക് വിളി ക്കുമ്പോൾ സംസാരിച്ചു കൂടാ എന്നറിയാത്ത ഒരാൾ പോലും നമ്മുടെ കൂട്ടത്തിൽ ഉണ്ടാവില്ല.എന്നാലും ആ കാര്യം പലരും ഗൗനിക്കാതെ വിടും.അങ്ങനെ യുള്ളവർക്ക് മൗത്തിന്റ നേരം ദിക്ർ ചൊല്ലി മരിക്കാൻ അവസരമില്ലാന്ന് പറയുമ്പോൾ യാ അല്ലാഹ് ആ കൂട്ടരേ പോലെ പരാജിതർ പിന്നെ ഉണ്ടാവുമോ?ജാഗ്രതൈ! 
    ബാങ്കിൻ ധ്വനി കാതിൽ കേൾക്കുന്ന നേരം مرحبا بالقاٸل عدلا مرحبا مرحبابالصلاةأھلا എന്ന് പറഞ്ഞാൽ ലക്ഷക്കണക്കിന്  നന്മകൾ നമ്മുടെ എക്കൗണ്ടിൽ എഴുതപ്പെടും.ബാങ്കിൻ നേരം സംസാരിക്കാതെ എല്ലാ ലഫ്ളുകൾക്കും കൃത്യമായി ജവാബ് ചോല്ലിയാൾക്ക് ആ ബാങ്കിൻ നേരത്തെ നിസ്കാരം ഖളാഅ്‌ ആവാതെ നിസ്കാരിക്കാ പറ്റും.
സഹോദരിമാരായ നാം അലസതയോ ജോലി തിരക്ക് കാരണമോ അശ്രദ്ധ മായി കൈകാര്യം ചെയ്യുന്ന കാര്യം.  നിസ്കാരം വക്തിൽ നിന്നും വളരേ പിന്തിപ്പിച്ച് രണ്ടു നിസ്കാരം തമ്മിൽ കൂട്ടിച്ചേർത്തുവരൽ. അങ്ങനെയാവുമ്പോൾ എത്ര  തിരു സുന്നത്തുകളാ നമ്മിൽ നിന്നും നഷ്ടപ്പെടുന്നത്? ഓരോ നിസ്കാര ശേഷമുള്ള ദിക്ർ,തസ്ബീഹ് ,ദുആ എന്നീ പുണ്യകർമ്മങ്ങളൊന്നും ദാഇമായി ചെയ്യാൻ പറ്റില്ല.നിസ്കാര ശേഷമുള്ള ദിക്ർ ദുആകളുടെ ശ്രേഷ്ഠത ഒരിക്കലും മറ്റുസമയങ്ങളിൽ ലഭിക്കില്ല.നിസ്കാര ശേഷം ദുആ ചെയ്യാത്തവൻ ജൂതന്മാരെപ്പോലെയ ണെന്നാണ് തിരുമൊഴിﷺ.ഫർള് നിസ്കാരങ്ങൾക്ക് ശേഷം ദാഇമായി ആയത്തുൽ കുർസിയ്യ് ഓതുന്നവർക്ക് മരണം  മാത്രമേ മറയുള്ളു സ്വർഗത്തിലെത്താൻ.ദാന ധർമ്മങ്ങൾ ചെയ്യാൻ പറ്റാതെ സങ്കടപ്പെട്ടു കരഞ്ഞ പാവപ്പെട്ടവർക്ക് കാരുണ്യക്കടലായ മുത്ത് നബിﷺ പറഞ്ഞു കൊടുത്ത പരിഹാരമാണ് നിസ്കാര ശേഷമുള്ള തസ്ബീഹ്കൾ(سبحان الله.33,الحمدلله33,الله اكبر34) .ഓരോ വഖ്തിനു ശേഷവും പ്രത്യേകമായി്  ചൊല്ലേണ്ട എല്ലാ ദുആഉം ചൊല്ലി വരുന്നവർക്ക് അവരുടെ ഭൗതികവും പാരത്രികവുമായ ജീവിതത്തിൽ ആവശ്യമായ എല്ലാ ആവശ്യങ്ങൾക്കും പരിഹാരത്തേട്ടമായി.നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ ഒന്ന് ശ്രദ്ധ ചെലുത്തിയാൽ നമുക്ക് അറിയാത്ത വിധത്തിൽ ധാരാളം പുണ്യം കരസ്ഥമാക്കാം~*
[17/10, 11:25 am] Sayyidath Mihraskoduvally: 🎊  _പുണ്യ റബീഇന് സ്വാഗതം_ 🎊
...................................................
_*നബിﷺതങ്ങൾ സ്വന്തത്തെ തൊട്ട് അഖിഖ അറുത്ത ഹദീസ് ഉദ്ധരിച്ച് ഇത് നബിതങ്ങളുടെ (ﷺ)തന്നെ സന്തോഷപ്രകടനമാണെന്നും മീലാദാഘോഷം അന്നദാനം കൊണ്ടും കീർത്തനവേദികൾ കൊണ്ടും ധന്യമാക്കാൻ ഈ ഹദീസ് പ്രേരണയാണെന്നും പറഞ്ഞ ഇമാം സുയൂത്വീ (അൽഹാവീ 1/196)*_ 
........................................
[18/10, 10:06 am] Sayyidath Mihraskoduvally: *പോറ്റുമ്മ ഉമ്മു അയ്മൻ (റ)*

തിരുനബിﷺയുടെ പിതാവ് അബ്ദുല്ല(റ)വിന്റെ അടിമസ്ത്രീയായിരുന്നു ഉമ്മുഅയ്മന്‍(റ). യഥാര്‍ത്ഥ പേര് ബറകഃ. പിതാവിന്റെ മരണശേഷം മാതാവ് ആമിന(റ)യുടെ അധീനതയിലായി. ഗര്‍ഭകാലത്ത് മാതാവിനെ പരിചരിച്ചും പ്രസവസമയത്ത് സാന്ത്വനിപ്പിച്ചും അവര്‍ കഴിഞ്ഞു. മാതാവിന്റെ ജീവിതകാലത്തും വഫാത്തിന് ശേഷവും നബിﷺയെ ലാളനയോടെ പരിപാലിച്ചത് ഉമ്മു അയ്മൻ(റ)യായിരുന്നു.
തിരുനബിﷺയുടെ പിറവി മുതല്‍ വഫാത്ത് വരെ അവിടുത്തെ (ﷺ) സേവിച്ച ഭാഗ്യവതി.

*📍"ഉമ്മാക്ക് ശേഷമുള്ള ഉമ്മ"*

   "ഉമ്മുഅയ്മൻ (റ) എന്റെ ഉമ്മാക്ക് ശേഷമുള്ള ഉമ്മ" (أم أيمن امي بعد امي) എന്നാണ് തിരുനബി ﷺ വിശേഷിപ്പിക്കാറുള്ളത്. അവിടുന്ന് (ﷺ) മഹതിയെ ഉമ്മാ എന്ന് തന്നെയാണ് വിളിക്കാറുള്ളതും...

 وَكَانَ إِذَا نَظَرَ إِلَيْهَا قَالَ: هَذِهِ بَقِيَّةُ أَهْلِ بَيْتِي

 ഉമ്മുഅയ്മൻ (റ) ബീവിയെ കണ്ടാല്‍  “ഇതെന്റെ കുടുംബത്തിന്റെ ശേഷിപ്പാണ്’ എന്നും അവിടുന്ന് (ﷺ) പറയുമായിരുന്നു.

*📍വിവാഹ ജീവിതം*

   ഖദീജ ബീവി(റ)യുമായുള്ള വിവാഹത്തിനു ശേഷം മഹതിയെ അടിമത്വമോചനം നടത്തി മദീനാ നിവാസിയായ ഉബൈദുബ്നുല്‍ ഹാരിസില്‍ ഖസ്റജി (റ) എന്നയാളുമായി നബി ﷺ ഉമ്മുഅയ്മന്റെ (റ) വിവാഹം നടത്തിക്കൊടുത്തു. അതില്‍പിറന്ന പുത്രനാണ് അയ്മന്‍ (റ). ഈ പുത്രനിലേക്ക് ചേര്‍ത്തിയാണ് ഉമ്മുഅയ്മന്‍ എന്നറിയപ്പെട്ടത്. 

*📍സ്വർഗവകാശി*

   ഭർത്താവ് മരണപ്പെട്ട് വിധവയായി നബിﷺയുടെ സംരക്ഷണത്തിൽ കഴിയവെ അവിടുന്ന് (ﷺ) ഒരു വിളംബരം ചെയ്തു:

مَنْ سَرَّهُ أَنْ يَتَزَوَّجَ امْرَأَةً مِنْ أَهْلِ الْجَنَّةِ فَلْيَتَزَوَّجْ أُمَّ أَيْمَنَ. فَتَزَوَّجَهَا زَيْدُ بْنُ حَارِثَةَ فَوَلَدَتْ لَهُ أُسَامَةَ بْنَ زَيْدٍ

 “സ്വര്‍ഗാവകാശികളായ സ്ത്രീകളില്‍നിന്നും ഒരാളെ വിവാഹം ചെയ്യുന്നത് ആരെയെങ്കിലും സന്തുഷ്ടനാക്കുന്നുവെങ്കില്‍ അവന്‍ ഉമ്മുഅയ്മനെ (റ) വിവാഹം ചെയ്യട്ടെ’.  അങ്ങനെ മഹതിയെ സൈദിബ്നു ഹാരിസ (റ) വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് ഉസാമ (റ) ജനിച്ചത്...
  (ഥബഖാതുബ്‌നിസഅ്ദ്)

*📍സന്ദര്‍ശനവും തമാശയും* 

   തിരുനബി ﷺ ഇടക്കിടെ മഹതിയെ സന്ദർശിക്കാൻ ചെല്ലുകയും, മഹതിയോടൊപ്പം ഭക്ഷണം കഴിക്കുകയും തമാശകൾ പറയുകയും ചെയ്യുമായിരുന്നു...

 عَنْ مُحَمَّدِ بْنِ قَيْسٍ قَالَ: جَاءَتْ أُمُّ أَيْمَنَ إِلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَالَتِ: احْمِلْنِي. قَالَ: أَحْمِلُكِ عَلَى وَلَدِ النَّاقَةِ. فقالت: يا رَسُولَ اللَّهِ إِنَّهُ لا يُطِيقُنِي وَلا أُرِيدُهُ. فَقَالَ: لا أَحْمِلُكِ إِلا عَلَى وَلَدِ النَّاقَةِ. يَعْنِي أَنَّهُ كان يُمَازِحُهَا. وَكَانَ رَسُولُ اللَّهِ يَمْزَحُ وَلا يَقُولُ إِلا حَقًّا. وَالإِبِلُ كُلُّهَا وَلَدُ النُّوقِ.

 ഒരിക്കല്‍ ഉമ്മു അയ്മന്‍ (റ) നബിﷺയോട് എന്നെ ഒരു വാഹനപ്പുറത്തേറ്റണം എന്നു പറഞ്ഞു. 
നബി ﷺ: “നിങ്ങളെ ഞാന്‍ ഒരു ഒട്ടകത്തിന്റെ കുട്ടിയുടെ പുറത്തേറ്റാം.’ മഹതി പറഞ്ഞു: ഒട്ടകക്കുട്ടിക്ക് എന്നെ വഹിക്കാനാവുമോ? നബി ﷺ: "ഞാൻ നിങ്ങളെ ഒട്ടകത്തിന്റെ കുട്ടിയുടെ പുറത്തല്ലാതെ ഏറ്റുകയില്ല". നബിﷺ മഹതിയോട് ഒരു തമാശ പറഞ്ഞതായിരുന്നു. തിരുനബി ﷺ തമാശകൾ പറയുന്നവരാണ്. പക്ഷേ സത്യമല്ലാതെ പറയുകയില്ല, ഏതൊരു ഒട്ടകവും മറ്റൊന്നിന്റെ കുട്ടി തന്നെയായിരിക്കില്ലേ...
  (ഥബഖാതുബ്‌നിസഅ്ദ്)
[03/11, 12:29 pm] My Nmbr: സുന്നത്തു നോമ്പുകൾ 

അല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻപറ്റാത്ത മഹത്വങ്ങളും പ്രതിഫലവുമാണുള്ളതാണ് നോമ്പ്. അത് കൊണ്ടു തന്നെയാണ് ഈയൊരു ആരാധനയെ മാത്രം അല്ലാഹു അവനിലേക്ക് ചേർത്ത്  ഇങ്ങനെ പറഞ്ഞത് 
کُلـُّ عَمَلـِ ابنِ اَدَمَ لـَهُ الاَّ الصَّومُ فَاِنَّهُ لي وَاَنَا اَجزي بِهِ
(മനുഷ്യന്റെ കർമങ്ങളെല്ലാം അവനുള്ളതാണ്. നോമ്പ് എനിക്കുള്ളതാണ്. അതിന് ഞാൻ പ്രതിഫലം നൽകും. )
ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട്‌ ചെയ്ത മറ്റൊരു ഹദീസിൽ ഇങ്ങനെയാണ് 
مَن صَامَ يَوماً في سَبِيلِ اللَّه ِ بـَاعَدَ اللَّهُ وَجهَهُ عنِ النّارِ سَبعيِنَ خَريفاً
(ഒരാൾ അല്ലാഹുവിനു വേണ്ടി ഒരു ദിനം നോമ്പനുഷ്ഠിച്ചാൽ അല്ലാഹു അവനെ നരകത്തിൽ നിന്ന് എഴുപത് വർഷത്തെ സഞ്ചാര ദൂരം അകലെയാക്കും )
[03/11, 12:42 pm] My Nmbr: അറഫാ നോമ്പ് 

ഹജ്ജിൽ പ്രവേശിച്ച ഹാജിമാർക്കല്ലാത്തവർക്ക്  അറഫാ ദിനത്തിലെ നോമ്പ് പ്രബലമായ സുന്നത്താണ്. 
ആ വർഷത്തെയും അടുത്ത വർഷത്തെയും പാപങ്ങൾ അത് നിമിത്തം പൊറുക്കപ്പെടുമെന്നു ഇമാം മുസ്‌ലിം റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം. ദുൽഹിജ്ജ ഒമ്പതാണ് അറഫാ ദിനം 
അറഫാദിനത്തോടൊപ്പം ദുൽഹിജ്ജ എട്ടു കൂടി നോമ്പനുഷ്ഠിക്കലായിരിക്കും സൂക്ഷ്മത. പൊറുക്കുമെന്ന് പറഞ്ഞത് മനുഷ്യരുമായി ബന്ധപെട്ടതല്ലാത്ത ചെറുദോഷങ്ങളാണ്. വൻ കുറ്റങ്ങൾ പൊറുക്കണമെങ്കിൽ ശരിയായ തൗബ തന്നെ വേണം. മനുഷ്യരുമായി ബന്ധപെട്ടതാകട്ടെ അവരുടെ തൃപ്തിയെ ആശ്രയിച്ചിരിക്കുന്നു. ചെറുദോഷമൊന്നുമില്ലെങ്കിൽ പുണ്യത്തിൽ വർധനവുണ്ടാവും. ദുൽഹിജ്ജ പത്തു ദിനങ്ങൾ റമളാൻ അവസാന പത്തിനേക്കാൾ ശ്രേഷ്ഠമാണെന്ന ധ്വനിയുള്ള സ്വഹീഹായ ഹദീസുള്ളതിനാൽ അറഫാ ദിനത്തിൽ മുമ്പുള്ള എട്ടു ദിനങ്ങൾ കൂടി നോമ്പനുഷ്ഠിക്കൽ ശക്തിയായ സുന്നത്താണ്
..........
[19/10, 10:28 am] Sayyidath Mihraskoduvally: *പോറ്റുമ്മ ഉമ്മുഐമൻ :2*

وَقَالَ الْوَاقِدِيُّ: عَنْ أَصْحَابِهِ الْمَدَنِيِّينَ قَالُوا: نَظَرَتْ أُمُّ أَيْمَنَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يشرب فقالت إسقني، فقالت عائشة: أتقولين هَذَا لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وسلَّم؟ ! فَقَالَتْ: مَا خَدَمْتُهُ أَطْوَلُ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " صَدَقَتْ " فَجَاءَ بِالْمَاءِ فَسَقَاهَا.(البداية والنهاية)

ഒരിക്കൽ നബി ﷺ വെള്ളം കുടിച്ചുകൊണ്ടിരിക്കെ അത് കണ്ട ഉമ്മുഅയ്മന്‍ (റ) പറഞ്ഞു: “എനിക്കു കൂടി വെള്ളം തരൂ..."

 അപ്പോള്‍ ആഇശ(റ) ചോദിച്ചു: ഇങ്ങനെയാണോ റസൂലിനോട് (ﷺ) സംസാരിക്കുന്നത്..?

 ഉമ്മു അയ്മന്റെ (റ) മറുപടി: “ഞാന്‍ ഇവിടുത്തെ സേവിച്ചത് അതിലുമെത്രയോ ദീര്‍ഘകാലമാണ്."

 നബി ﷺ പറഞ്ഞു: “അവര്‍ പറഞ്ഞത് സത്യമാണ്." എന്നിട്ട് വെള്ളം കൊണ്ടുവന്ന് നല്‍കി. 
  (അൽബിദായ വന്നിഹായ) 

 ഇഫ്കിന്റെ സംഭവം ഉണ്ടായപ്പോൾ തിരുനബി ﷺ ഉമ്മുഅയ്മൻ(റ)യോട് ആയിഷാ ബീവി(റ)യെക്കുറിച്ച് 
അഭിപ്രായം ആരാഞ്ഞു. അപ്പോൾ മഹതി പറഞ്ഞു:

حاشا سمعي وبصري أن أكون علمت أو ظننت بها قط إلا خيرا.
(إمتاع الأسماع) 

"ആയിഷാ ബീവി(റ)യെക്കുറിച്ച് ഖൈറായതല്ലാതെ ഞാന്‍  മനസ്സിലാക്കുകയോ അറിയുകയോ ചെയ്തിട്ടില്ല..."
  (ഇംതാഅ്) 

*📍ആകാശത്ത് നിന്നും പാനപാത്രം*

 لَمَّا هَاجَرَتْ أُمُّ أَيْمَنَ... فَعَطِشَتْ وَلَيْسَ مَعَهَا مَاءٌ وَهِيَ صَائِمَةٌ فَجَهَدَهَا الْعَطَشُ فَدُلِّيَ عليها مِنَ السَّمَاءِ دَلْوٌ مِنْ مَاءٍ بِرِشَاءٍ أَبْيَضَ فَأَخَذَتْهُ فَشَرِبَتْ مِنْهُ حَتَّى رَوِيَتْ فكانت تَقُولُ: مَا أَصَابَنِي بَعْدَ ذَلِكَ عَطَشٌ وَلَقَدْ تَعَرَّضْتُ لِلْعَطَشِ بِالصَّوْمِ فِي الْهَوَاجِرِ فَمَا عَطِشْتُ بَعْدَ تِلْكَ الشَّرْبَةِ وَإِنْ كُنْتُ لأَصُومُ فِي الْيَوْمِ الْحَارِّ فَمَا أَعْطَشُ.
(البداية والنهاية) 

 ഉമ്മുഅയ്മൻ (റ) മദീനയിലേക്ക് ഹിജ്റ പോകുമ്പോള്‍ നോമ്പുകാരിയായിരുന്നു. അവര്‍ക്ക് നോമ്പുതുറക്കാന്‍ ഒന്നും ലഭിച്ചില്ല. ദാഹമാണെങ്കില്‍ അസഹ്യവും. അപ്പോഴതാ ആകാശത്തിൽ നിന്നും ഒരു പാനപാത്രം ഇറങ്ങി വരുന്നു. അതിൽ നിറയെ വെളുത്ത നിറമുള്ള പാനീയമായിരുന്നു. മഹതി അത് എത്തിപ്പിടിച്ചു. ദാഹം തീരുവോളം കുടിച്ചു.

 മഹതി തന്നെ പറയുന്നു: “അതിനുശേഷം  ദാഹിക്കട്ടെ എന്നു കരുതി ചിലപ്പോള്‍ ഞാന്‍ വെയിൽ കൊള്ളും. പക്ഷേ, അന്നത് പാനം ചെയ്തതിന് ശേഷം എനിക്ക് ദാഹമുണ്ടായിട്ടില്ല. എത്ര ചൂടുള്ള ദിവസങ്ങളിലും ഞാന്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യും...
  (അൽബിദായ) 

*📍സമരഭൂമികളിലെ സേവക*

   മഹതി സമരഭൂമികളിൽ ഒരു സ്ത്രീ എന്ന നിലയിലെ പരിമിതികള്‍ക്കുള്ളില്‍ സാധിക്കുന്ന പങ്കാളിത്തം അവര്‍ നിര്‍വഹിട്ടുണ്ട്. ഉഹ്ദിലേക്കുള്ള സൈന്യത്തോടൊപ്പം പോയ അവര്‍ വെള്ളം വിതരണം നടത്തുകയും മുറിവേറ്റവരെ പരിചരിക്കുകയും യുദ്ധമുന്നണിയില്‍നിന്നും ചിലര്‍ ചിതറിയോടിയപ്പോള്‍ അവരെ പിന്തിരിപ്പിക്കുകയും ചെയ്തു. പിന്തിരിഞ്ഞോടുന്നവരുടെ മുഖത്തേക്ക് മണ്ണ് വാരിയെറിയുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു  

 «هاك المغزل وهات سيفك

 “ആ വാളിങ്ങു തരൂ, നീ നൂല്‍നൂല്‍പ് യന്ത്രമെടുത്തോ." (ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല, ഈ പിന്മാറ്റം എന്നര്‍ത്ഥത്തിലായിരുന്നു ഇത് പറഞ്ഞത്.)
  (നിസാഉൻ ഹവ്‌ലർ റസൂൽ)
[20/10, 8:57 am] Sayyidath Mihraskoduvally: *പോറ്റുമ്മ ഉമ്മുഐമൻ (റ)*

3
*📍സ്പെഷ്യല്‍ ഭക്ഷണം കൊണ്ടു വരും*

   ഒരിക്കല്‍ ഉമ്മുഅയ്മന്‍ (റ) ഒരു പ്രത്യേക ആഹാരമുണ്ടാക്കി പ്രവാചക സന്നിധിയില്‍ സമര്‍പ്പിച്ചു. റസൂലുല്ലാഹി ﷺ ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ 
മഹതി പറഞ്ഞു:

 ﻗَﺎﻟَﺖْ: ﻃَﻌَﺎﻡٌ ﻧَﺼْﻨَﻌُﻪُ ﺑِﺄَﺭْﺿِﻨَﺎ، ﻓَﺄَﺣْﺒَﺒْﺖُ ﺃَﻥْ ﺃَﺻْﻨَﻊَ ﻣِﻨْﻪُ ﻟَﻚَ ﺭَﻏِﻴﻔًﺎ،  

 ഞങ്ങളുടെ നാട്ടിലെ ഒരു പ്രത്യേക ആഹാരമാണ്. അങ്ങേയ്ക്ക് അതിൽ നിന്ന് ഒരു പത്തിരി ഉണ്ടാക്കി കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചു...
  (ഇബ്നുമാജ 3336)

*📍ഉമ്മയെ വേദനിപ്പിച്ചാൽ*

قال محمد بن عمر رحمه الله: ..... ورمى حبّان بسهم فأصاب ذيل أم أيمن وكانت تسقي الجرحى، فانكشف  عنها فاستغرب عدوّ الله في الضحك، فشق ذلك على رسول الله صلى الله عليه وسلم فدفع إلى سعد  بن أبي وقّاص سهما لا نصل له، فقال: «ارم به» ، فوقع السهم في ثغرة نحر حبّان، فوقع مستلقيا وبدت عورته، فضحك رسول الله صلى الله عليه وسلم حتى بدت نواجذه، ثم قال: «استقاد لها سعد.
(سبل الهدى والرشاد:٤/٢٠١)

 മുഹമ്മദിബ്നു ഉമർ (റ) പറയുന്നു:  യുദ്ധത്തില്‍ പരിക്കേറ്റു കിടക്കുന്നവര്‍ക്കിടയില്‍ സേവനത്തിലേര്‍പ്പെട്ട ഉമ്മുഅയ്മൻ(റ)യെ ഹിബ്ബാനുബ്നുല്‍ അറഖ എന്ന ശത്രു എറിഞ്ഞു വീഴ്ത്തുകയുണ്ടായി. വീഴ്ചയില്‍ അവരുടെ ഔറത്ത് അല്‍പം വെളിവായതു കണ്ട് അയാള്‍ പൊട്ടിച്ചിരിച്ചു. ഇതു നബിﷺയെ പ്രയാസപ്പെടുത്തി. അവിടുന്ന് ﷺ മുനയില്ലാത്ത ഒരു അമ്പെടുത്ത് സഅ്ദ്ബ്നു അബീ വഖാസ്(റ)വിന് നല്‍കിയിട്ടു പറഞ്ഞു: ഇതുകൊണ്ട് അവനെ എറിയൂ. അത് ചെന്നുപതിച്ചത് ഹിബ്ബാന്റെ നെഞ്ചിലായിരുന്നു. അവന്‍ മലര്‍ന്നടിച്ച് വീഴുകയും നഗ്നത വെളിവാകുകയും ചെയ്തു. അപ്പോള്‍ നബി ﷺ പല്ലുകള്‍ നന്നായിക്കാണും വിധം ചിരിച്ചുകൊണ്ട് പറഞ്ഞു: “ഹിബ്ബാനോട് സഅ്ദ് പ്രതിക്രിയ ചെയ്തു."
  (സുബുലുൽ ഹുദാ:4/201)

*📍വഹ്‌യ് നിലച്ചുപോയല്ലോ*

ﻋَﻦْ ﺃَﻧَﺲٍ رضي الله عزه، ﻗَﺎﻝَ: ﻗَﺎﻝَ ﺃَﺑُﻮ ﺑَﻜْﺮٍ ﺭَﺿِﻲَ اﻟﻠﻪُ ﻋَﻨْﻪُ، ﺑَﻌْﺪَ ﻭَﻓَﺎﺓِ ﺭَﺳُﻮﻝِ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻟِﻌُﻤَﺮَ: " اﻧْﻄَﻠِﻖْ ﺑِﻨَﺎ ﺇِﻟَﻰ ﺃُﻡِّ ﺃَﻳْﻤَﻦَ ﻧَﺰُﻭﺭُﻫَﺎ، ﻛَﻤَﺎ ﻛَﺎﻥَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺰُﻭﺭُﻫَﺎ، ﻓَﻠَﻤَّﺎ اﻧْﺘَﻬَﻴْﻨَﺎ ﺇِﻟَﻴْﻬَﺎ ﺑَﻜَﺖْ، ﻓَﻘَﺎﻻَ ﻟَﻬَﺎ: ﻣَﺎ ﻳُﺒْﻜِﻴﻚِ؟ ﻣَﺎ ﻋِﻨْﺪَ اﻟﻠﻪِ ﺧَﻴْﺮٌ ﻟِﺮَﺳُﻮﻟِﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ؟ ﻓَﻘَﺎﻟَﺖْ: ﻣَﺎ ﺃَﺑْﻜِﻲ ﺃَﻥْ ﻻَ ﺃَﻛُﻮﻥَ ﺃَﻋْﻠَﻢُ ﺃَﻥَّ ﻣَﺎ ﻋِﻨْﺪَ اﻟﻠﻪِ ﺧَﻴْﺮٌ ﻟِﺮَﺳُﻮﻟِﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻭَﻟَﻜِﻦْ ﺃَﺑْﻜِﻲ ﺃَﻥَّ اﻟْﻮَﺣْﻲَ ﻗَﺪِ اﻧْﻘَﻄَﻊَ ﻣِﻦَ اﻟﺴَّﻤَﺎءِ، ﻓَﻬَﻴَّﺠَﺘْﻬُﻤَﺎ ﻋَﻠَﻰ اﻟْﺒُﻜَﺎءِ. ﻓَﺠَﻌَﻼَ ﻳَﺒْﻜِﻴَﺎﻥِ ﻣَﻌَﻬَﺎ "

 അനസ്(റ) വില്‍ നിന്ന് നിവേദനം: റസൂൽ‍ﷺയുടെ വിയോഗാനന്തരം അബൂബക്കര്‍(റ), ഉമര്‍(റ)വിനോട് പറഞ്ഞു. നമുക്ക് ഉമ്മുഅയ്മന്‍(റ)യുടെ അടുത്ത് പോകാം. റസൂല്‍ ﷺ അവരെ സന്ദര്‍ശിച്ചിരുന്നതുപോലെ നമുക്കും സന്ദര്‍ശിക്കാം. രണ്ടുപേരും അവരുടെ അടുത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ആ മഹതി കരയാന്‍ തുടങ്ങി. അപ്പോള്‍ ഇരുവരും ചോദിച്ചു: നിങ്ങളെന്തിനാണു കരയുന്നത്, നബിﷺക്ക് ഗുണം അല്ലാഹുﷻവിന്റെ അടുക്കലുള്ളതല്ലേ?
മഹതി പറഞ്ഞു: “അല്ലാഹുﷻവിന്റെ അടുക്കലുള്ളതാണ് നബിﷺക്ക് ഖൈറ് എന്നറിയാത്തതു കൊണ്ടല്ല ഞാന്‍ കരയുന്നത്. വഹ്‌യ് നിലച്ചുപോയല്ലോ എന്നോര്‍ത്താണ്.’ ഇതുകേട്ടപ്പോള്‍ അവരും കരയുകയുണ്ടായി...
  (മുസ്‌ലിം)

ﻗَﺎﻟَﺖْ ﺃﻡ ﺃﻳﻤﻦ ﻳَﻮْﻡَ ﻗُﺘِﻞَ ﻋُﻤَﺮُ: اﻟْﻴَﻮْﻡَ ﻭَﻫِﻲَ اﻹِْﺳْﻼَﻡُ ..
ﺭَﻭَاﻩُ اﻟﻄَّﺒَﺮَاﻧِﻲُّ

 ഉമർ(റ) വഫാത്തായ വിവരം അറിഞ്ഞപ്പോൾ മഹതി പറഞ്ഞു: ഇന്നത്തെ ദിവസം ഇസ്‌ലാമിന് ഒരു വിടവ് സംഭവിച്ചിരിക്കുന്നു...
  (ത്വബ്റാനി) 

*📍വഫാത്ത്*

 «ﺗُﻮُﻓِّﻴَﺖْ ﺃﻡ ﺃﻳﻤﻦ ﻣَﻮْﻻَﺓُ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻭَﺣَﺎﺿِﻨَﺘُﻪُ ﻓِﻲ ﺃَﻭَّﻝِ ﺧِﻼَﻓَﺔِ ﻋُﺜْﻤَﺎﻥَ ﺑْﻦِ ﻋَﻔَّﺎﻥَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ»

 ഉസ്മാൻ(റ)വിന്റെ ഖിലാഫത്തിന്റെ തുടക്കത്തിലാണ് മഹതി ഉമ്മുഅയ്മൻ(റ) വഫാത്തായത്...
  (മജ്മഉസ്സവാഇദ്) 

 മഹതിയുടെ ബറകത്ത് കൊണ്ട് നാമേവരേയും അല്ലാഹു ﷻ സജ്ജനങ്ങളിൽ ഉൾപ്പെടുത്തെട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
[21/10, 10:24 am] Sayyidath Mihraskoduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎   *✨ റബീഅ് സ്‌പെഷ്യൽ: 04*
*തിരുനൂറിനെ മറ്റു അമ്പിയാക്കൾ ദർശിക്കുന്നു*

ﻭﺭﻭﻯ ﻋﻦ ﻋﻠﻰ ﺑﻦ ﺃﺑﻰ ﻃﺎﻟﺐ- ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﺃﻧﻪ ﻗﺎﻝ: ﻟﻢ ﻳﺒﻌﺚ اﻟﻠﻪ ﺗﻌﺎﻟﻰ ﻧﺒﻴّﺎ ﻣﻦ ﺁﺩﻡ ﻓﻤﻦ ﺑﻌﺪﻩ ﺇﻻ ﺃﺧﺬ ﻋﻠﻴﻪ اﻟﻌﻬﺪ ﻓﻰ ﻣﺤﻤﺪ- ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﻟﺌﻦ ﺑﻌﺚ، ﻭﻫﻮ ﺣﻰ، ﻟﻴﺆﻣﻨﻦ ﺑﻪ ﻭﻟﻴﻨﺼﺮﻧﻪ، ﻭﻳﺄﺧﺬ اﻟﻌﻬﺪ ﺑﺬﻟﻚ ﻋﻠﻰ ﻗﻮﻣﻪ.ﻭﻫﻮ ﻣﺮﻭﻯ ﻋﻦ اﺑﻦ ﻋﺒﺎﺱ ﺃﻳﻀﺎ ﺫﻛﺮﻫﻤﺎ اﻟﻌﻤﺎﺩ ﺑﻦ ﻛﺜﻴﺮ ﻓﻰ ﺗﻔﺴﻴﺮﻩ. ﻭﻗﻴﻞ: ﺇﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻤﺎ ﺧﻠﻖ ﻧﻮﺭ ﻧﺒﻴﻨﺎ ﻣﺤﻤﺪ- ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﺃﻣﺮﻩ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﺃﻧﻮاﺭ اﻷﻧﺒﻴﺎء ﻋﻠﻴﻬﻢ اﻟﺴﻼﻡ، ﻓﻐﺸﻴﻬﻢ ﻣﻦ ﻧﻮﺭﻩ ﻣﺎ ﺃﻧﻄﻘﻬﻢ اﻟﻠﻪ ﺑﻪ ﻓﻘﺎﻟﻮا: ﻳﺎ ﺭﺑﻨﺎ، ﻣﻦ ﻏﺸﻴﻨﺎ ﻧﻮﺭﻩ؟ ﻓﻘﺎﻝ اﻟﻠﻪ ﺗﻌﺎﻟﻰ: ﻫﺬا ﻧﻮﺭ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ، ﺇﻥ ﺁﻣﻨﺘﻢ ﺑﻪ ﺟﻌﻠﺘﻜﻢ ﺃﻧﺒﻴﺎء، ﻗﺎﻟﻮا: ﺁﻣﻨﺎ ﺑﻪ ﻭﺑﻨﺒﻮﺗﻪ ﻓﻘﺎﻝ اﻟﻠﻪ ﺗﻌﺎﻟﻰ: ﺃﺷﻬﺪ ﻋﻠﻴﻜﻢ؟ ﻗﺎﻟﻮا: ﻧﻌﻢ. ﻓﺬﻟﻚ ﻗﻮﻟﻪ ﺗﻌﺎﻟﻰ: ﻭَﺇِﺫْ ﺃَﺧَﺬَ اﻟﻠَّﻪُ ﻣِﻴﺜﺎﻕَ اﻟﻨَّﺒِﻴِّﻴﻦَ ﻟَﻤﺎ ﺁﺗَﻴْﺘُﻜُﻢْ ﻣِﻦْ ﻛِﺘﺎﺏٍ ﻭَﺣِﻜْﻤَﺔٍ ﺛُﻢَّ ﺟﺎءَﻛُﻢْ ﺭَﺳُﻮﻝٌ ﻣُﺼَﺪِّﻕٌ ﻟِﻤﺎ ﻣَﻌَﻜُﻢْ ﻟَﺘُﺆْﻣِﻨُﻦَّ ﺑِﻪِ ﻭَﻟَﺘَﻨْﺼُﺮُﻧَّﻪُ ﺇﻟﻰ ﻗﻮﻟﻪ: ﻭَﺃَﻧَﺎ ﻣَﻌَﻜُﻢْ ﻣِﻦَ اﻟﺸَّﺎﻫِﺪِﻳﻦَ. (المواهب اللدنية:١/٤٤)

അലി(റ)വിനെ തൊട്ട് നിവേദനം ചെയ്യപ്പെടുന്നു: ആദം നബി(അ)നോടും ശേഷമുള്ള ഒരോ നബിയോടും ഒരു കരാറ് ചെയ്തിട്ടല്ലാതെ അല്ലാഹു ﷻ അവരെ പ്രവാചകന്മാരായി നിയോഗിച്ചിട്ടില്ല. ആ കരാറ് ഇപ്രകാരമാണ്: "ഓരോ പ്രവാചകരും ജീവിച്ചിരിക്കെ മുത്ത് നബി ﷺ നിയോഗിക്കപ്പെട്ടാൽ ആ പ്രവാചകൻ തിരുനബിﷺയെ വിശ്വസിക്കുകയും, സഹായിക്കുകയും ചെയ്യണം. ഇതേ ഉടമ്പടി ഓരോ നബിമാരും അവരുടെ സമൂഹത്തോട് ചെയ്യുകയും വേണം. ഈ കാര്യം ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

 ഇപ്രകാരവും പറയപ്പെട്ടിരിക്കുന്നു: "അല്ലാഹു തആല മുത്ത്നബിﷺയുടെ പ്രകാശം സൃഷ്ടിച്ചപ്പോൾ ആ നൂറിനോട് മറ്റുള്ള അമ്പിയാക്കളുടെ പ്രകാശങ്ങളിലേക്ക് നോക്കാൻ അല്ലാഹു ﷻ കൽപിച്ചു. അപ്പോൾ നബിﷺയുടെ പ്രകാശം അവരെ പൊതിഞ്ഞു. അല്ലാഹു ﷻ നബിﷺയുടെ പ്രകാശം കൊണ്ട് അവരെ സംസാരിപ്പിച്ചു. അവർ ചോദിച്ചു: അല്ലാഹുവേ! ആരുടെ പ്രകാശമാണ് ഞങ്ങളെ പൊതിഞ്ഞത്..?

 അല്ലാഹു ﷻ പറഞ്ഞു: അത് അബ്ദുല്ലയുടെ മകനായ മുഹമ്മദ്ന്റെ (ﷺ) പ്രകാശമാണ്. നിങ്ങൾ അവിടുത്തെക്കൊണ്ട് വിശ്വസിക്കുകയാണെങ്കിൽ നിങ്ങളെ ഞാൻ പ്രവാചകന്മാരാക്കാം.

 അവർ പറഞ്ഞു: ഞങ്ങൾ അവിടുത്തെക്കൊണ്ടും, അവിടുത്തെ പ്രവാചകത്വം കൊണ്ടും വിശ്വസിച്ചിരിക്കുന്നു.

അല്ലാഹു ﷻ : ഞാൻ നിങ്ങളുടെ മേലിൽ സാക്ഷി നിൽകട്ടേ..?

അവർ പറഞ്ഞു: അതെ, ഞങ്ങൾ സമ്മതിച്ചു.

ഈ വിഷയമാണ് അല്ലാഹു ﷻ ഖുർആനിൽ പറഞ്ഞത്:

وَإِذْ أَخَذَ اللَّـهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ  قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُم مِّنَ الشَّاهِدِينَ ﴿آل عمران:٨١﴾

(അല്ലാഹു ﷻ പ്രവാചകന്മാരോടു കരാര്‍ വാങ്ങിയ സന്ദര്‍ഭം സ്മരണീയമത്രേ: ഞാന്‍ നിങ്ങള്‍ക്കു വേദവും തത്ത്വജ്ഞാനവും നല്‍കുകയും എന്നിട്ട് നിങ്ങള്‍ വശമുള്ളതിനെ അംഗീകരിച്ചുകൊണ്ട് ഒരു ദൂതന്‍ വരികയുമാണെങ്കില്‍ നിങ്ങളദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്‌തേ പറ്റൂ. അല്ലാഹു ﷻ ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ എന്റെ ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുവോ..? ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു എന്നവര്‍ പ്രതികരിച്ചു. അല്ലാഹു ﷻ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുക; ഞാനും നിങ്ങളൊന്നിച്ചു സാക്ഷിയാകുന്നു... (അൽ ഇംറാൻ: 81))
  (അൽമവാഹിബുല്ലദുൻയാ:1/44)
[22/10, 10:00 am] Sayyidath Mihraskoduvally: *📌 ആരോഗ്യം...*

     ശാരീരിക ശക്തിയിലും നബി ﷺ തങ്ങള്‍ക്ക് പ്രത്യേകതകളേറെ ഉണ്ടായിരുന്നു...

 അനിവാര്യമായ അവസരങ്ങളിലവിടുന്ന് (ﷺ) അത് ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. അവിടുത്തെ (ﷺ) ദൗത്യനിര്‍വ്വഹണത്തിനു സഹായകമായി ലഭിച്ചതാണത്. വ്യക്തികതലാഭ, നേട്ടങ്ങളുണ്ടാക്കാനുള്ളതായിരുന്നില്ല.

 അഹ്സാബ് യുദ്ധത്തില്‍ മദീനയെ സംരക്ഷിക്കാനായി ഖന്‍ദഖ് (കിടങ്ങ്) കുഴിക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ഭീമന്‍പാറ സ്വഹാബികള്‍ക്കു പൊട്ടിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, നബിﷺതങ്ങള്‍ പിക്കാസ് വാങ്ങി മൂന്നു പ്രാവശ്യം വെട്ടി ആ പാറ തകര്‍ക്കുകയുണ്ടായി.
  (ദലാഇലുന്നുബ്ബുവ്വ: 2/499)
[23/10, 10:04 am] Sayyidath Mihraskoduvally: *📌 ആരോഗ്യം...*

     റുകാന എന്നു പേരായ ഒരു മല്ലന്‍ ചട്ടമ്പിയുണ്ടായിരുന്നു മദീനയില്‍. അവന്‍ താമസിക്കുന്ന ഭാഗത്തേക്ക് മറ്റുള്ളവര്‍ക്കു പ്രവേശിക്കാന്‍ തന്നെ ഭയമായിരുന്നു. ഒരിക്കല്‍ നബിﷺതങ്ങള്‍ ആ ഭാഗത്തേക്കു പുറപ്പെട്ടു. അവിടുത്തെ (ﷺ) കണ്ട ഉടനെ റുകാന ചോദിച്ചു:

 “മുഹമ്മദ് (ﷺ), നീയാണോ ഞങ്ങളുടെ ദൈവങ്ങളായ ലാതയെയും ഉസ്സയെയും ആക്ഷേപിക്കുന്നത്? നിന്റെ ഇലാഹിലേക്കു ജനങ്ങളെ ക്ഷണിക്കുന്നത്. നാം ബന്ധുക്കളായിരുന്നെങ്കില്‍ ഈ സംസാരത്തിനൊന്നും ഞാന്‍ നില്‍ക്കുമായിരുന്നില്ല. നിന്നെ വധിച്ചു കളയുമായിരുന്നു.” എന്നു പറഞ്ഞു കൊണ്ടയാള്‍ മുന്നോട്ടു വന്നു...

 നീ എന്നോട് മല്‍പിടുത്തത്തിനുണ്ടോ..?

 “നീ നിന്റെ ഇലാഹിനെ വിളിച്ച് എനിക്കെതിരെ സഹായം തേടിക്കോളൂ. ഞാന്‍ ലാതയെയും ഉസ്സയെയും വിളിച്ചോളാം. എന്നിട്ട് നീ എന്നെ മലര്‍ത്തിയടിച്ചാല്‍ നിനക്കിഷ്ടമുള്ള പത്ത് ഒട്ടകങ്ങളെ ഇതില്‍ നിന്നെടുക്കാം...”

 എന്നു നബിﷺയെ അയാള്‍ വെല്ലുവിളിച്ചു. ഇതെല്ലാം കേട്ട നബി ﷺ “അതേ, നിനക്കങ്ങനെ ഉദ്ദേശ്യമുണ്ടെങ്കില്‍ ആവട്ടെ” എന്നും പ്രതികരിച്ചു...

 നബിﷺതങ്ങള്‍ അല്ലാഹുﷻവിനോട് റുകാനക്കെതിരെ സഹായിക്കാനായി പ്രാര്‍ത്ഥിച്ചു. റുകാന ലാത്തയോടും ഉസ്സയോടും സഹായം തേടി. മല്‍പിടുത്തം തുടങ്ങി...

 ക്ഷണനേരം കൊണ്ട് നബിﷺതങ്ങള്‍ റുകാന എന്ന മല്ലനെ മലര്‍ത്തിയടിച്ച് അവന്റെ നെഞ്ചില്‍ കയറിയിരുന്നു. അപ്പോള്‍ റുകാന പറഞ്ഞു: “നീയല്ല എന്നെ പരാജയപ്പെടുത്തിയത്. നിന്റെ ഇലാഹാണ്. ലാത്തയും ഉസ്സയും എന്നെ ചതിച്ചതാണ്. നീയല്ലാതെ ആരും ഇതിനു മുമ്പ് എന്നെ വീഴ്ത്തിയിട്ടില്ല...”
 അയാള്‍ പരാജയം സമ്മതിച്ചു... 

 “ഇനിയും നീ മല്‍പിടുത്തത്തിന് തയ്യാറാണോ..?” എന്നയാള്‍ നബിﷺയെ വീണ്ടും വെല്ലുവിളിച്ചു... 

 അങ്ങനെ രണ്ടാമതും മൂന്നാമതും റുകാനയെ മലര്‍ത്തിയടിച്ചു. നബി ﷺ നെഞ്ചില്‍ കയറിയിരുന്നു...

 പരാജയപ്പെട്ട റുകാന മുപ്പത് ഒട്ടകങ്ങള്‍ നല്‍കാന്‍ തയ്യാറായി. നബി ﷺ അത് നിരസിച്ച് അവനെ ഇസ്ലാമിലേക്കു ക്ഷണിച്ചു. പക്ഷേ, ഒഴിവുകഴിവുകള്‍ പറയുകയാണുണ്ടായത്...

 നബിﷺതങ്ങള്‍ റുകാനയുടെ താമസ സ്ഥലത്തിന്റെ ഭാഗത്തേക്കാണ് പോയതെന്നറിഞ്ഞ അബൂബക്കർ (റ), ഉമര്‍ (റ) തുടങ്ങിയവര്‍ വളരെ ബേജാറായെങ്കിലും അവനെ കീഴ്പ്പെടുത്തിയതറിഞ്ഞ് സന്തുഷ്ടരായി...
  (നദലാഇല്‍ 395-397)
 അദ്ദേഹം പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു...
[24/10, 10:19 am] Sayyidath Mihraskoduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎   
*ഉറക്കം വരാത്ത രാത്രി*
ഒരിക്കല്‍ ഒരാള്‍ തിരുനബിﷺയുടെ സമീപം വന്ന് വല്ലതും തരാൻ ആവശ്യപ്പെട്ടു. 
നബി ﷺ പറഞ്ഞു: ‘ഇരിക്കുക, അല്ലാഹു ﷻ രിസ്ഖ് തരും...' 

 അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അത്തരത്തില്‍ രണ്ടാളുകള്‍ വീണ്ടും വന്നു. എല്ലാവരോടും അവിടുന്ന് (ﷺ) ഇരിക്കാന്‍ പറഞ്ഞു. അവര്‍ കാത്തിരിക്കുമ്പോള്‍ ഒരു ധനികന്‍ അവിടെ വരുകയും നബിﷺക്ക് നാല് ഊഖിയ നൽകിക്കൊണ്ട് പറഞ്ഞു: യാ റസൂലുള്ളാഹ്..! (ﷺ) ഇത് സ്വദഖയാണ്. നബി ﷺ ഉടനെ അത് വീതിച്ച് മൂവര്‍ക്കും ഓരോ ഊഖിയ വീതം നല്‍കി. ശിഷ്ടം വന്ന ഒരു ഊഖിയ പൊക്കിപ്പിടിച്ച് തിരക്കി: ‘ഇനി ആരെങ്കിലും ആവശ്യക്കാരുണ്ടോ?’ ആരും വാങ്ങാന്‍ തയ്യാറില്ല. അപ്പോള്‍ അത് നബി ﷺ കയ്യില്‍ വെച്ചു. രാത്രി കിടന്നപ്പോള്‍ തലയിണച്ചുവട്ടിലാണത് സൂക്ഷിച്ചത്. പക്ഷേ നബിﷺക്ക് ഉറക്കം കിട്ടുന്നില്ല. എഴുന്നേല്‍ക്കും, നിസ്കരിക്കും, വീണ്ടും വന്ന് കിടക്കും. ഇപ്രകാരം തുടരുന്നത് കണ്ടപ്പോള്‍ പത്നി ആഇശ (റ) ചോദിച്ചു: ‘എന്തു പറ്റി തിരുദൂതരേ.. (ﷺ), അങ്ങയ്ക്ക് വല്ല പ്രയാസവും വന്നോ..?'

നബിﷺ: ഇല്ല. 

ആയിശ(റ): 'അല്ലാഹുﷻവിൽ നിന്ന് വല്ല കൽപനയും വന്നോ..?' 

നബിﷺ: ഇല്ല. 

ആയിശ(റ) : മുമ്പൊന്നും കാണാത്തൊരു കാര്യമാണല്ലോ അങ്ങ് രാത്രി കിടന്നത് മുതൽ ചെയ്ത് കൊണ്ടിരിക്കുന്നത്?  നബി ﷺ ഊഖിയ കാണിച്ചുകൊണ്ടു പറഞ്ഞു: ആഇശാ, ഇതാണു കാര്യം. ഇത് പാവപ്പെട്ടവർക്ക് നല്‍കാതെ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍.., എന്ന ഭയം കൊണ്ടാണുറക്കം വരാത്തത്...
  (അഅ്ലാമുന്നുബുവ്വ:231)
[25/10, 11:35 am] Sayyidath Mihraskoduvally: *📌 ധീരതയും സ്ഥൈര്യവും...*

     നബിﷺതങ്ങളുടെ ധീരതയും സ്ഥൈര്യവും പ്രസിദ്ധമാണ്... 

 പ്രവാചകരെന്ന (ﷺ) നിലയില്‍ ദൗത്യനിര്‍വ്വഹണത്തിന്റെ അനുകൂല ഘടകങ്ങളാണിവ. സത്യപ്രബോധനത്തെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടങ്ങള്‍ ഭീഷണമായിരുന്നു. എന്നിട്ടും ധീരമായി നിലകൊള്ളാന്‍ സാധിച്ചത് നബി ﷺ തങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള പ്രത്യേകമായ ഇലാഹീ പരിഗണനയുടെ അടിസ്ഥാനത്തിലാണ്...

 വന്‍ സന്നാഹങ്ങളുമായി തയ്യാറായി വന്ന ശത്രുക്കളുടെ മുന്നില്‍ വളരെ കുറഞ്ഞ അനുയായികളുമായി വേണ്ടത്ര ആയുധങ്ങളില്ലാതെ അണിനിരക്കാന്‍ നബി ﷺ തങ്ങള്‍ക്കു സാധിച്ചതതിനാലാണ്.

 ഉഹ്ദിലും ഹുനൈനിലും ശത്രുപക്ഷം മികവ് കാട്ടുന്ന രംഗമുണ്ടായി. അപ്പോഴൊക്കെ വിശ്വാസികളെ ധീരമായി നിലയുറപ്പിക്കാന്‍ പ്രേരിപ്പിച്ചതും നബി ﷺ തങ്ങള്‍ തന്നെയായിരുന്നു.
[26/10, 10:29 am] Sayyidath Mihraskoduvally: *തിങ്കളോരുടെ സഹാനുഭൂതി*

മുൻദിരിബ്നുജറീറ് (റ) തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഒരു പ്രഭാതത്തിൽ ഞങ്ങൾ
തിരുനബിﷺയോടൊപ്പം  ഇരിക്കുകയായിരുന്നു. അപ്പോൾ അവിടുത്തെ (ﷺ) ചാരത്തേക്ക് മുളറ് ഗോത്രക്കാരായ കുറച്ചാളുകൾ വന്നു. അവർ നഗ്നപാദരും, ഉടുതുണിക്ക് മറുതുണിയില്ലാത്ത, കമ്പിളി വസ്ത്രം ധരിച്ചവരുമായിരുന്നു.
 ഇവരുടെ ദാരിദ്ര്യ അവസ്ഥ കണ്ട മാത്രയില്‍ പ്രവാചകര്‍ ﷺ യുടെ മുഖം വിവര്‍ണമായി. സഹാനുഭൂതി നാമ്പിട്ട ഹൃദയത്തോടെ അവിടുന്ന് (ﷺ) പള്ളിയില്‍ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. ബിലാല്‍ (റ) വിനോട് ബാങ്ക് കൊടുക്കാന്‍ പറഞ്ഞു. നിസ്കാരം കഴിഞ്ഞയുടനെ റസൂല്‍ ﷺ ഒരു പ്രഭാഷണം നടത്തി: "മനുഷ്യരേ, നിങ്ങളെ ഒരു ശരീരത്തില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരില്‍ നിന്ന് അനേകം സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നാഥനെ സൂക്ഷിക്കുവീന്‍.
ഏതൊരാളെ മുന്‍നിര്‍ത്തി നിങ്ങള്‍ അന്യോന്യം ചോദിക്കുന്നുണ്ടോ, ആ അല്ലാഹുﷻവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുവീന്‍. തീര്‍ച്ചയായും അല്ലാഹു ﷻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...
  (സൂറത്തുന്നിസാഅ്)

 അല്ലാഹുﷻവിന് ഭക്തി കാണിക്കുവീന്‍. നാളേക്ക് എന്താണ് ഒരുക്കിയിട്ടുള്ളതെന്ന് പരിശോധിക്കുകയും ചെയ്യുവീന്‍...
  (സൂറത്തുൽ ഹശ്റ്) 

 ഓരോരുത്തരും അവരുടെ കൈവശമുള്ള ദീനാര്‍, ദിര്‍ഹം, വസ്ത്രം, ഗോതമ്പ്, ഈത്തപ്പഴം എന്നിവ ധര്‍മ്മം ചെയ്യണം. ഒരു ചുള കാരക്കയുടെ കഷ്ണമാണുള്ളതെങ്കില്‍ അതെങ്കിലും കൊണ്ടുവരണം."
 
 പ്രവാചകാഹ്വാനം ആവേശത്തോടെ ഏറ്റെടുത്ത അനുചരന്മാരിൽ ആദ്യമായി ഒരു അൻസ്വാരി സഞ്ചി നിറയെ സാധനങ്ങളുമായി  തിരുസവിധത്തിലേക്ക് വന്നു. സഞ്ചിയുടെ ഭാരം അദ്ദേഹത്തിന്റെ കൈകളെ തളർത്തിയിരുന്നു. പിന്നീട് മറ്റു സ്വഹാബികളും അവരുടെ കൈവശമുള്ളത് കൊണ്ടുവരാൻ തുടങ്ങി. വിഭവസമാഹരണം രണ്ട് കൂമ്പാരങ്ങളായി. ഒന്ന് ഭക്ഷണം, മറ്റൊന്ന് വസ്ത്രം. അപ്പോൾ ഞാന്‍  നബിﷺയുടെ മുഖത്തേക്ക് നോക്കി. അവിടുത്തെ (ﷺ) വദനം കനകം പോലെ തിളങ്ങുന്നുണ്ടായിരുന്നു. സങ്കടം നീങ്ങി. സന്തോഷം തളിരിട്ട തിരുമൊഴി: ‘ഇത്തരം നല്ലചര്യ ആര് തുടങ്ങിയോ അവര്‍ക്ക് അതിന്‍റെ പ്രതിഫലവും അത് അനുധാവനം ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. ഒരു ചീത്ത നടപടി ആര് തുടങ്ങുന്നുവോ അതിന്‍റെ കുറ്റം അവന്‍ പേറുന്നതിന് പുറമെ അത് പ്രവര്‍ത്തിച്ചവരുടെ ശിക്ഷാവിഹിതവും അവന് ലഭിക്കുന്നതാണ്.'
  (സ്വഹീഹ് മുസ്‌ലിം: 1017)
[27/10, 9:01 am] Sayyidath Mihraskoduvally: തമാശകൾ പറയുമായിരുന്നു*


അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: സ്വഹാബികൾ നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ ഞങ്ങളോട് തമാശ പറയുന്നുവല്ലൊ..? നബിﷺപറഞ്ഞു: "അതെ, പക്ഷെ ഞാൻ സത്യമായതല്ലാതെ പറയില്ല."
  (തുർമിദി: 1990)

▪️മിതമായ രൂപത്തിലും, മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതം വരാത്ത രൂപത്തിലും തമാശകൾ പറയുന്നത് അനുവദനീയമാണ്. മാത്രമല്ല ചില സമയങ്ങളില്‍ തമാശകൾ പറയുന്നതും കേൾക്കുന്നതും മുഷിപ്പ് നീങ്ങാനും, ഉന്മേഷം വരുത്താനും സഹായകമാകും. എന്നാല്‍ അത് കളവ് പറഞ്ഞ് കൊണ്ടാവരുത്. നബി ﷺ പറയുന്നു: ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കള്ളവർത്തമാനം പറയുന്നവനാണ് നാശം..അവനാണ് നാശം...
  (തുർമുദി)

▪️തമാശകൾ അതിരുവിടാനോ, അമിതമാകാനോ പാടില്ല. "അമിതമായ ചിരി ഹൃദയത്തെ മരിപ്പിക്കും" എന്ന് തിരുവചനത്തിൽ വന്നിട്ടുണ്ട്. 

▪️നബിﷺയുടെ തമാശകൾ തത്വങ്ങള്‍ ഉൾകൊള്ളുന്നതും, ചിന്തനീയവുമായിരുന്നു.
[27/10, 1:03 pm] Sayyidath Mihraskoduvally: നബിﷺതങ്ങള്‍ ജനങ്ങളില്‍ ഏറ്റവും മധുരമായും സാഹിത്യ ശൈലിയിലും സംസാരിക്കുന്നവരായിരുന്നു. “ഞാന്‍ അറബികളില്‍ സാഹിത്യഗുണമൊത്ത സംസാരമുള്ളവനാണ്” എന്നു നബി ﷺ പറഞ്ഞിട്ടുണ്ട്. നിശ്ചയം, സ്വര്‍ഗവാസികള്‍ മുഹമ്മദ് ﷺ തങ്ങളുടെ ഭാഷയിലാണ് സംസാരിക്കുക”

 “അത്യാവശ്യത്തിനുമാത്രമേ നബി ﷺ സംസാരിച്ചിരുന്നുള്ളു. മൃദുലമായായിരുന്നു അവിടുന്നു (ﷺ) സംസാരിച്ചിരുന്നത്. നീട്ടിപ്പരത്തി അധികം സംസാരിക്കുന്നവരായിരുന്നില്ല. നബി ﷺ തങ്ങളുടെ സംസാരം, കോര്‍ത്തിണക്കിയ മുത്തുമണികള്‍ പോലെയായിരുന്നു... 

 ആയിശ (റ) പറയുന്നു: “നിങ്ങള്‍ പദങ്ങള്‍ അടുപ്പിച്ചു പറയുന്നതുപോലെ നബി ﷺ സംസാരിക്കാറുണ്ടായിരുന്നില്ല. നബി ﷺ തങ്ങളുടെ സംസാരം പദാനുപദം സുവ്യക്തമായിരുന്നു. നിങ്ങള്‍ തുടരെത്തുടരെ സംസാരിക്കുന്നവരാണ്”. സ്വഹാബികള്‍ പറയുന്നു: “നബിﷺയുടെ സംസാരം അര്‍ത്ഥസംപുഷ്ടമായിരുന്നു...”
[30/10, 11:19 am] Sayyidath Mihraskoduvally: *വിസർജ്യ വസ്തുക്കൾ...*

     നബിﷺതങ്ങളുടെ വിസര്‍ജ്യവസ്തുക്കളും രക്തവും ശുദ്ധിയുള്ളതായിരുന്നു. അതു മലിനമായിരുന്നില്ല... 

 ഇബ്നുഹജര്‍ (റ) പറയുന്നു: “നബി ﷺ തങ്ങളുടെ വിസര്‍ജ്യവസ്തുക്കള്‍ ത്വാഹിറാണെന്ന അഭിപ്രായത്തെ മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതന്മാരില്‍ ഒരു വിഭാഗം പ്രബലമാക്കിയിട്ടുണ്ട്. ”
  (തുഹ്ഫ: 1/314).

 ഉഹ്ദ് യുദ്ധത്തില്‍ നബിﷺതങ്ങള്‍ക്കു മുറിവേറ്റ സന്ദര്‍ഭത്തില്‍ അബുസഈദില്‍ ഖുദ്രി(റ)വിന്റെ പിതാവായ മാലിക്ബ്നു സിനാന്‍ (റ) ആ മുറിവില്‍ നിന്നു രക്തം നക്കിയെടുത്തു. നബിﷺതങ്ങള്‍ തുപ്പാന്‍ പറഞ്ഞെങ്കിലും അതദ്ദേഹം വിഴുങ്ങുകയാണുണ്ടായത്. അപ്പോള്‍ നബി ﷺ പറഞ്ഞു: “സ്വര്‍ഗാവകാശിയായ ആളെ കാണാനുദ്ദേശിക്കുന്നവന്‍ ഇദ്ദേഹത്തെ നോക്കിക്കൊള്ളട്ടെ.”
  (സഈദുബ്നു മന്‍സ്വൂര്‍)

 ഈ സംഭവം ഹാകിം, ത്വബ്റാനി, ഇബ്നുകസീര്‍, നൂറുദ്ദീനില്‍ ഹൈതമി (റ) തുടങ്ങിയവരെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. രക്തം മലിനമാണ് എന്ന പൊതുവായ നിയമത്തിന്റെ പരിധിയില്‍നിന്നു നബി ﷺ തങ്ങളുടെ രക്തം ഒഴിവാണെന്നതിന് ഇതു തെളിവാകുന്നുണ്ട്. കാരണം, നബി ﷺ തങ്ങള്‍ പിന്നീട് അദ്ദേഹത്തോട് വായ വൃത്തിയാക്കാന്‍ പോലും നിര്‍ദ്ദേശിച്ചിട്ടില്ല.
[31/10, 11:07 am] Sayyidath Mihraskoduvally: *മുന്നിൽ നിൽക്കേണ്ട മുത്ത്*
മുത്ത് നബി ﷺ പറയുന്നു: "ഞാൻ ചെറിയ കുട്ടിയായിരിക്കെ ഒരിക്കൽ അബ്ദുൽ മുത്തലിബിന്റെ അടുക്കൽ നിന്ന് ഞാൻ വഴിമാറിപ്പോയി (എന്നെ കാണാതായി). അതികഠിനമായ വിശപ്പ് എന്നെ കൊല്ലാൻ അടുത്തു. പിന്നെ അല്ലാഹു ﷻ എനിക്ക് വഴി കാണിച്ചു തന്നു." ഈ ഹദീസ് ഉദ്ധരിച്ച് ളഹ്ഹാക്ക് (റ) പറയുന്നു: അബ്ദുൽ മുത്തലിബ് നബിﷺയെ കാണാതായപ്പോൾ കഅ്ബയുടെ കില്ല പിടിച്ച് ഇപ്രകാരം പ്രാർത്ഥിച്ചു:

ﻳَﺎ ﺭَﺏِّ ﺭُﺩَّ ﻭَﻟَﺪِﻱ ﻣُﺤَﻤَّﺪَا ... اﺭْﺩُﺩْﻩُ ﺭَﺑِّﻲ ﻭَاﺻْﻄَﻨِﻊْ ﻋِﻨْﺪِﻱ ﻳَﺪَا

(എന്റെ നാഥാ എന്റെ കുട്ടി മുഹമ്മദിനെ (ﷺ) എനിക്ക് മടക്കിത്തരണേ!, നീ എനിക്ക് തിരിച്ച് ഏൽപിക്കണേ!, നീ എനിക്ക് ഒരു കൈ ഉപകാരം ചെയ്യേണമേ..)

ഈ പദ്യം മഹാനവർകൾ ആവർത്തിച്ചു ചൊല്ലുകയായിരുന്നു. അപ്പോഴതാ ഒരു ഒട്ടകപ്പുറത്ത് മുന്നില്‍ മുത്ത് നബിﷺയും പിന്നിൽ അബൂജഹ്‌ലും! 

"ഈ കുട്ടിയുടെ കാര്യം വല്ലാത്തൊരത്ഭുതം തന്നെ..."

അബ്ദുൽ മുത്തലിബ് : എന്താണ് കാര്യം..? 

അബൂജഹ്‌ൽ: വഴിയിൽ ഒറ്റപ്പെട്ടു നിൽക്കുകയായിരുന്ന ഈ ബാലനെ ഞാനെന്റെ ഒട്ടകപ്പുറത്ത് കയറ്റി പിന്നിലിരുത്തി. ഒട്ടകത്തെ മുന്നോട്ടു തെളിച്ചപ്പോൾ അത് നിന്നിടത്തുനിന്ന് ഒരടിപോലും മുന്നോട്ട് നീങ്ങിയില്ല. 

ഇതിനെ എത്ര തെളിച്ചിട്ടും ഒരു മാറ്റവുമില്ല... ഇതെന്താ ഇങ്ങനെ..? ഞാൻ ആലോചിച്ചു. അവസാനം ഞാനവനെ മുന്നിലിരുത്തി തെളിച്ചപ്പോൾ ഒട്ടകം സുഖമായി നടന്നുതുടങ്ങി. മാത്രമല്ല ആ മൂകജീവി എന്നോടിങ്ങനെ പറയുന്നതുപോലെ തോന്നുകയും ചെയ്തു:

"ഇതെന്തൊരു വിഡ്ഢിത്തമാണ്..? ലോക ജനതയുടെ മുന്നിൽ നിൽക്കേണ്ടവൻ എങ്ങനെ പിന്നിലിരുന്നാൽ ശരിയാകും..?!''

 മേൽസംഭവത്തെപറ്റി ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: “മൂസാനബിക്ക് (അ) അല്ലാഹു ﷻ ശത്രുവിന്റെ സംരക്ഷണം നൽകിയതുപോലെ മുഹമ്മദ് നബിﷺക്കും ശത്രുവിന്റെ സംരക്ഷണം നൽകിയതായാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്.” 
  (തഫ്‌സീറുൽ കബീർ:31/198)
[01/11, 9:29 am] Sayyidath Mihraskoduvally: *മുത്ത് കൂടെയുണ്ടെങ്കിൽ വയറ് നിറയും*
അബൂത്വാലിബിന്റെ കുടുംബം തനിച്ചായോ, ഒന്നിച്ചിരുന്നോ ഭക്ഷണം കഴിച്ചാലും അവർക്ക് ആ ഭക്ഷണം തികയാറില്ലായിരുന്നു. അവരുടെ വയറും നിറയാറുണ്ടായിരുന്നില്ല. പക്ഷേ മുത്ത് നബി ﷺ അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നാൽ അവർക്ക് വയറ് നിറയുമായിരുന്നു. അബുത്വാലിബ് തന്റെ കുടുംബത്തിന് ഭക്ഷണം കൊടുക്കാൻ കരുതിയാൽ അവരോട് പറയും: "എന്റെ മോൻ വന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം"

 അങ്ങനെ നബി ﷺ അവിടെ വരും, അവരോടൊപ്പം ഭക്ഷണം കഴിക്കും. അപ്പോൾ എല്ലാവരും കഴിച്ചു കഴിഞ്ഞാലും അവരുടെ ഭക്ഷണം മിച്ചമാകുമായിരുന്നു. മുത്ത് നബി ﷺ അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നില്ലെങ്കിൽ അവരുടെ വയറ് നിറയുകയുമില്ല. ഇത് കണ്ട അബൂത്വാലിബ് മുത്ത് നബിﷺയോട് പറഞ്ഞു: "അങ്ങ് തീർച്ചയായും ബറകത്താക്കപ്പെട്ടവരാണ്."
  (അൽബിദായ)
[02/11, 9:25 am] Sayyidath Mihraskoduvally: *പണയം വെച്ചും സൽക്കാരം*

തിരുനബിﷺയുടെ സേവകനായിരുന്ന അബൂറാഫീഅ് (റ) പറയുന്നു: ഒരതിഥി തിരുനബിﷺയുടെ വീട്ടിലെത്തി. അദ്ദേഹത്തെ സല്‍ക്കരിക്കാന്‍ അവിടുത്തെ (ﷺ) അടുക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ഉടനെ എന്നെ വിളിച്ച് ജൂതനായ ഇന്ന വ്യക്തിയുടെ അടുക്കൽ ചെന്ന് റജബ് വരെയുള്ള അവധിക്ക് അൽപം ബാർലിപ്പൊടി കടമായി തരാൻ പറയുക. ഞാന്‍ ആ വ്യക്തിയെ സമീപിച്ച് കാര്യം പറഞ്ഞു. ജൂതന്‍ പറഞ്ഞു: ‘സാധനം ഞാന്‍ തരാം. പക്ഷേ എനിക്ക് വല്ലതും പണയം തരണം.’ നിരാശനായി ഞാന്‍ നബിﷺയെ വിവരം ധരിപ്പിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: ‘അല്ലാഹു ﷻ തന്നെ സത്യം, ഞാന്‍ ആകാശത്തിലും ഭൂമിയിലും വിശ്വസ്തനാണ്. അയാള്‍ എനിക്ക് കടമായി തരുന്നുണ്ടെങ്കിൽ ഞാന്‍ തീർച്ചയായും ഞാന്‍ അത് വീട്ടിയിരിക്കും. ഇതാ, എന്‍റെ പടയങ്കി കൊണ്ടുപോയി അദ്ദേഹത്തിന്റെ അടുക്കൽ പണയം വെക്കുക... 
  (ഇഹ്‌യാ ഉലൂമുദ്ദീൻ: 2/12)

 പടയങ്കി പണയപ്പെടുത്തി കടം വാങ്ങി വിരുന്നുകാരനെ സല്‍ക്കരിച്ച ഈ സംഭവം ത്വബ്റാനിയിലും, മജ്മഉസ്സവാഇദിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
[03/11, 10:15 am] Sayyidath Mihraskoduvally: *സുഗന്ധം പരത്തുന്ന ഭവനം*
ജാബിർ(റ) പറയുന്നു: തിരുനബി ﷺ നടന്നുനീങ്ങിയ വഴിയിലൂടെ മറ്റൊരാൾ പ്രവേശിച്ചാൽ മുത്ത്നബിﷺയുടെ പവിത്രമായ വിയർപ്പിന്റെ സുഗന്ധം പരത്തുന്ന വാസനയാൽ അയാൾക്ക് നബി ﷺ ആ വഴിയിലൂടെയാണ് പ്രവേശിച്ചതെന്ന് മനസ്സിലാവും.
  (മിശ്‌കാത്ത് : 5792)

 അബുയഅ്ല(റ), ത്വബ്റാനി(റ) തുടങ്ങിയവർ ഉദ്ധരിക്കുന്നു: ഒരാൾ പ്രവാചക(ﷺ)സവിധത്തിൽ വന്ന് തന്റെ വിവാഹിതയാകാൻ പോകുന്ന മകളെ  പുതുമണവാട്ടിയായി ഒരുക്കുന്നതിന് ആവശ്യമായ വല്ലതും തരാന്‍ അവിടുത്തോട് (ﷺ) സഹായമഭ്യര്‍ത്ഥിച്ചു. തിരുനബി ﷺ അദ്ദേഹത്തോട് ഒരു ചെറിയ കുപ്പി കൊണ്ടുവരാന്‍ പറയുകയും തന്റെ പവിത്രമായ വിയർപ്പ് വടിച്ചെടുത്ത് അതിൽ ഒഴിച്ചു കൊടുക്കുകയും ചെയ്തു.  അവിടുന്ന് (ﷺ) പറഞ്ഞു: "മകളോട് ഇത് സുഗന്ധമായി ഉപയോഗിക്കാൻ പറയുക"
പ്രസ്തുത യുവതി ആ സുഗന്ധം പുരട്ടിയാൽ മദീനക്കാർക്ക് ഒന്നാകെ അത് മണക്കാൻ കഴിയുമായിരുന്നു. അവരുടെ വീടിനെ മദീനാ നിവാസികൾ "സുഗന്ധക്കാരുടെ ഭവനം" എന്നാണ് പേരിട്ടിരുന്നത്.
  (അൽമിനഹുൽ മക്കിയ്യ: 284)
[24/10, 10:19 am] Sayyidath Mihraskoduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎   
*ഉറക്കം വരാത്ത രാത്രി*
ഒരിക്കല്‍ ഒരാള്‍ തിരുനബിﷺയുടെ സമീപം വന്ന് വല്ലതും തരാൻ ആവശ്യപ്പെട്ടു. 
നബി ﷺ പറഞ്ഞു: ‘ഇരിക്കുക, അല്ലാഹു ﷻ രിസ്ഖ് തരും...' 

 അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അത്തരത്തില്‍ രണ്ടാളുകള്‍ വീണ്ടും വന്നു. എല്ലാവരോടും അവിടുന്ന് (ﷺ) ഇരിക്കാന്‍ പറഞ്ഞു. അവര്‍ കാത്തിരിക്കുമ്പോള്‍ ഒരു ധനികന്‍ അവിടെ വരുകയും നബിﷺക്ക് നാല് ഊഖിയ നൽകിക്കൊണ്ട് പറഞ്ഞു: യാ റസൂലുള്ളാഹ്..! (ﷺ) ഇത് സ്വദഖയാണ്. നബി ﷺ ഉടനെ അത് വീതിച്ച് മൂവര്‍ക്കും ഓരോ ഊഖിയ വീതം നല്‍കി. ശിഷ്ടം വന്ന ഒരു ഊഖിയ പൊക്കിപ്പിടിച്ച് തിരക്കി: ‘ഇനി ആരെങ്കിലും ആവശ്യക്കാരുണ്ടോ?’ ആരും വാങ്ങാന്‍ തയ്യാറില്ല. അപ്പോള്‍ അത് നബി ﷺ കയ്യില്‍ വെച്ചു. രാത്രി കിടന്നപ്പോള്‍ തലയിണച്ചുവട്ടിലാണത് സൂക്ഷിച്ചത്. പക്ഷേ നബിﷺക്ക് ഉറക്കം കിട്ടുന്നില്ല. എഴുന്നേല്‍ക്കും, നിസ്കരിക്കും, വീണ്ടും വന്ന് കിടക്കും. ഇപ്രകാരം തുടരുന്നത് കണ്ടപ്പോള്‍ പത്നി ആഇശ (റ) ചോദിച്ചു: ‘എന്തു പറ്റി തിരുദൂതരേ.. (ﷺ), അങ്ങയ്ക്ക് വല്ല പ്രയാസവും വന്നോ..?'

നബിﷺ: ഇല്ല. 

ആയിശ(റ): 'അല്ലാഹുﷻവിൽ നിന്ന് വല്ല കൽപനയും വന്നോ..?' 

നബിﷺ: ഇല്ല. 

ആയിശ(റ) : മുമ്പൊന്നും കാണാത്തൊരു കാര്യമാണല്ലോ അങ്ങ് രാത്രി കിടന്നത് മുതൽ ചെയ്ത് കൊണ്ടിരിക്കുന്നത്?  നബി ﷺ ഊഖിയ കാണിച്ചുകൊണ്ടു പറഞ്ഞു: ആഇശാ, ഇതാണു കാര്യം. ഇത് പാവപ്പെട്ടവർക്ക് നല്‍കാതെ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍.., എന്ന ഭയം കൊണ്ടാണുറക്കം വരാത്തത്...
  (അഅ്ലാമുന്നുബുവ്വ:231)
[25/10, 11:35 am] Sayyidath Mihraskoduvally: *📌 ധീരതയും സ്ഥൈര്യവും...*

     നബിﷺതങ്ങളുടെ ധീരതയും സ്ഥൈര്യവും പ്രസിദ്ധമാണ്... 

 പ്രവാചകരെന്ന (ﷺ) നിലയില്‍ ദൗത്യനിര്‍വ്വഹണത്തിന്റെ അനുകൂല ഘടകങ്ങളാണിവ. സത്യപ്രബോധനത്തെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടങ്ങള്‍ ഭീഷണമായിരുന്നു. എന്നിട്ടും ധീരമായി നിലകൊള്ളാന്‍ സാധിച്ചത് നബി ﷺ തങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള പ്രത്യേകമായ ഇലാഹീ പരിഗണനയുടെ അടിസ്ഥാനത്തിലാണ്...

 വന്‍ സന്നാഹങ്ങളുമായി തയ്യാറായി വന്ന ശത്രുക്കളുടെ മുന്നില്‍ വളരെ കുറഞ്ഞ അനുയായികളുമായി വേണ്ടത്ര ആയുധങ്ങളില്ലാതെ അണിനിരക്കാന്‍ നബി ﷺ തങ്ങള്‍ക്കു സാധിച്ചതതിനാലാണ്.

 ഉഹ്ദിലും ഹുനൈനിലും ശത്രുപക്ഷം മികവ് കാട്ടുന്ന രംഗമുണ്ടായി. അപ്പോഴൊക്കെ വിശ്വാസികളെ ധീരമായി നിലയുറപ്പിക്കാന്‍ പ്രേരിപ്പിച്ചതും നബി ﷺ തങ്ങള്‍ തന്നെയായിരുന്നു.
[26/10, 10:29 am] Sayyidath Mihraskoduvally: *തിങ്കളോരുടെ സഹാനുഭൂതി*

മുൻദിരിബ്നുജറീറ് (റ) തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഒരു പ്രഭാതത്തിൽ ഞങ്ങൾ
തിരുനബിﷺയോടൊപ്പം  ഇരിക്കുകയായിരുന്നു. അപ്പോൾ അവിടുത്തെ (ﷺ) ചാരത്തേക്ക് മുളറ് ഗോത്രക്കാരായ കുറച്ചാളുകൾ വന്നു. അവർ നഗ്നപാദരും, ഉടുതുണിക്ക് മറുതുണിയില്ലാത്ത, കമ്പിളി വസ്ത്രം ധരിച്ചവരുമായിരുന്നു.
 ഇവരുടെ ദാരിദ്ര്യ അവസ്ഥ കണ്ട മാത്രയില്‍ പ്രവാചകര്‍ ﷺ യുടെ മുഖം വിവര്‍ണമായി. സഹാനുഭൂതി നാമ്പിട്ട ഹൃദയത്തോടെ അവിടുന്ന് (ﷺ) പള്ളിയില്‍ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. ബിലാല്‍ (റ) വിനോട് ബാങ്ക് കൊടുക്കാന്‍ പറഞ്ഞു. നിസ്കാരം കഴിഞ്ഞയുടനെ റസൂല്‍ ﷺ ഒരു പ്രഭാഷണം നടത്തി: "മനുഷ്യരേ, നിങ്ങളെ ഒരു ശരീരത്തില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരില്‍ നിന്ന് അനേകം സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നാഥനെ സൂക്ഷിക്കുവീന്‍.
ഏതൊരാളെ മുന്‍നിര്‍ത്തി നിങ്ങള്‍ അന്യോന്യം ചോദിക്കുന്നുണ്ടോ, ആ അല്ലാഹുﷻവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുവീന്‍. തീര്‍ച്ചയായും അല്ലാഹു ﷻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...
  (സൂറത്തുന്നിസാഅ്)

 അല്ലാഹുﷻവിന് ഭക്തി കാണിക്കുവീന്‍. നാളേക്ക് എന്താണ് ഒരുക്കിയിട്ടുള്ളതെന്ന് പരിശോധിക്കുകയും ചെയ്യുവീന്‍...
  (സൂറത്തുൽ ഹശ്റ്) 

 ഓരോരുത്തരും അവരുടെ കൈവശമുള്ള ദീനാര്‍, ദിര്‍ഹം, വസ്ത്രം, ഗോതമ്പ്, ഈത്തപ്പഴം എന്നിവ ധര്‍മ്മം ചെയ്യണം. ഒരു ചുള കാരക്കയുടെ കഷ്ണമാണുള്ളതെങ്കില്‍ അതെങ്കിലും കൊണ്ടുവരണം."
 
 പ്രവാചകാഹ്വാനം ആവേശത്തോടെ ഏറ്റെടുത്ത അനുചരന്മാരിൽ ആദ്യമായി ഒരു അൻസ്വാരി സഞ്ചി നിറയെ സാധനങ്ങളുമായി  തിരുസവിധത്തിലേക്ക് വന്നു. സഞ്ചിയുടെ ഭാരം അദ്ദേഹത്തിന്റെ കൈകളെ തളർത്തിയിരുന്നു. പിന്നീട് മറ്റു സ്വഹാബികളും അവരുടെ കൈവശമുള്ളത് കൊണ്ടുവരാൻ തുടങ്ങി. വിഭവസമാഹരണം രണ്ട് കൂമ്പാരങ്ങളായി. ഒന്ന് ഭക്ഷണം, മറ്റൊന്ന് വസ്ത്രം. അപ്പോൾ ഞാന്‍  നബിﷺയുടെ മുഖത്തേക്ക് നോക്കി. അവിടുത്തെ (ﷺ) വദനം കനകം പോലെ തിളങ്ങുന്നുണ്ടായിരുന്നു. സങ്കടം നീങ്ങി. സന്തോഷം തളിരിട്ട തിരുമൊഴി: ‘ഇത്തരം നല്ലചര്യ ആര് തുടങ്ങിയോ അവര്‍ക്ക് അതിന്‍റെ പ്രതിഫലവും അത് അനുധാവനം ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. ഒരു ചീത്ത നടപടി ആര് തുടങ്ങുന്നുവോ അതിന്‍റെ കുറ്റം അവന്‍ പേറുന്നതിന് പുറമെ അത് പ്രവര്‍ത്തിച്ചവരുടെ ശിക്ഷാവിഹിതവും അവന് ലഭിക്കുന്നതാണ്.'
  (സ്വഹീഹ് മുസ്‌ലിം: 1017)
[27/10, 9:01 am] Sayyidath Mihraskoduvally: തമാശകൾ പറയുമായിരുന്നു*


അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: സ്വഹാബികൾ നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ ഞങ്ങളോട് തമാശ പറയുന്നുവല്ലൊ..? നബിﷺപറഞ്ഞു: "അതെ, പക്ഷെ ഞാൻ സത്യമായതല്ലാതെ പറയില്ല."
  (തുർമിദി: 1990)

▪️മിതമായ രൂപത്തിലും, മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതം വരാത്ത രൂപത്തിലും തമാശകൾ പറയുന്നത് അനുവദനീയമാണ്. മാത്രമല്ല ചില സമയങ്ങളില്‍ തമാശകൾ പറയുന്നതും കേൾക്കുന്നതും മുഷിപ്പ് നീങ്ങാനും, ഉന്മേഷം വരുത്താനും സഹായകമാകും. എന്നാല്‍ അത് കളവ് പറഞ്ഞ് കൊണ്ടാവരുത്. നബി ﷺ പറയുന്നു: ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കള്ളവർത്തമാനം പറയുന്നവനാണ് നാശം..അവനാണ് നാശം...
  (തുർമുദി)

▪️തമാശകൾ അതിരുവിടാനോ, അമിതമാകാനോ പാടില്ല. "അമിതമായ ചിരി ഹൃദയത്തെ മരിപ്പിക്കും" എന്ന് തിരുവചനത്തിൽ വന്നിട്ടുണ്ട്. 

▪️നബിﷺയുടെ തമാശകൾ തത്വങ്ങള്‍ ഉൾകൊള്ളുന്നതും, ചിന്തനീയവുമായിരുന്നു.
[27/10, 1:03 pm] Sayyidath Mihraskoduvally: നബിﷺതങ്ങള്‍ ജനങ്ങളില്‍ ഏറ്റവും മധുരമായും സാഹിത്യ ശൈലിയിലും സംസാരിക്കുന്നവരായിരുന്നു. “ഞാന്‍ അറബികളില്‍ സാഹിത്യഗുണമൊത്ത സംസാരമുള്ളവനാണ്” എന്നു നബി ﷺ പറഞ്ഞിട്ടുണ്ട്. നിശ്ചയം, സ്വര്‍ഗവാസികള്‍ മുഹമ്മദ് ﷺ തങ്ങളുടെ ഭാഷയിലാണ് സംസാരിക്കുക”

 “അത്യാവശ്യത്തിനുമാത്രമേ നബി ﷺ സംസാരിച്ചിരുന്നുള്ളു. മൃദുലമായായിരുന്നു അവിടുന്നു (ﷺ) സംസാരിച്ചിരുന്നത്. നീട്ടിപ്പരത്തി അധികം സംസാരിക്കുന്നവരായിരുന്നില്ല. നബി ﷺ തങ്ങളുടെ സംസാരം, കോര്‍ത്തിണക്കിയ മുത്തുമണികള്‍ പോലെയായിരുന്നു... 

 ആയിശ (റ) പറയുന്നു: “നിങ്ങള്‍ പദങ്ങള്‍ അടുപ്പിച്ചു പറയുന്നതുപോലെ നബി ﷺ സംസാരിക്കാറുണ്ടായിരുന്നില്ല. നബി ﷺ തങ്ങളുടെ സംസാരം പദാനുപദം സുവ്യക്തമായിരുന്നു. നിങ്ങള്‍ തുടരെത്തുടരെ സംസാരിക്കുന്നവരാണ്”. സ്വഹാബികള്‍ പറയുന്നു: “നബിﷺയുടെ സംസാരം അര്‍ത്ഥസംപുഷ്ടമായിരുന്നു...”
[30/10, 11:19 am] Sayyidath Mihraskoduvally: *വിസർജ്യ വസ്തുക്കൾ...*

     നബിﷺതങ്ങളുടെ വിസര്‍ജ്യവസ്തുക്കളും രക്തവും ശുദ്ധിയുള്ളതായിരുന്നു. അതു മലിനമായിരുന്നില്ല... 

 ഇബ്നുഹജര്‍ (റ) പറയുന്നു: “നബി ﷺ തങ്ങളുടെ വിസര്‍ജ്യവസ്തുക്കള്‍ ത്വാഹിറാണെന്ന അഭിപ്രായത്തെ മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതന്മാരില്‍ ഒരു വിഭാഗം പ്രബലമാക്കിയിട്ടുണ്ട്. ”
  (തുഹ്ഫ: 1/314).

 ഉഹ്ദ് യുദ്ധത്തില്‍ നബിﷺതങ്ങള്‍ക്കു മുറിവേറ്റ സന്ദര്‍ഭത്തില്‍ അബുസഈദില്‍ ഖുദ്രി(റ)വിന്റെ പിതാവായ മാലിക്ബ്നു സിനാന്‍ (റ) ആ മുറിവില്‍ നിന്നു രക്തം നക്കിയെടുത്തു. നബിﷺതങ്ങള്‍ തുപ്പാന്‍ പറഞ്ഞെങ്കിലും അതദ്ദേഹം വിഴുങ്ങുകയാണുണ്ടായത്. അപ്പോള്‍ നബി ﷺ പറഞ്ഞു: “സ്വര്‍ഗാവകാശിയായ ആളെ കാണാനുദ്ദേശിക്കുന്നവന്‍ ഇദ്ദേഹത്തെ നോക്കിക്കൊള്ളട്ടെ.”
  (സഈദുബ്നു മന്‍സ്വൂര്‍)

 ഈ സംഭവം ഹാകിം, ത്വബ്റാനി, ഇബ്നുകസീര്‍, നൂറുദ്ദീനില്‍ ഹൈതമി (റ) തുടങ്ങിയവരെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. രക്തം മലിനമാണ് എന്ന പൊതുവായ നിയമത്തിന്റെ പരിധിയില്‍നിന്നു നബി ﷺ തങ്ങളുടെ രക്തം ഒഴിവാണെന്നതിന് ഇതു തെളിവാകുന്നുണ്ട്. കാരണം, നബി ﷺ തങ്ങള്‍ പിന്നീട് അദ്ദേഹത്തോട് വായ വൃത്തിയാക്കാന്‍ പോലും നിര്‍ദ്ദേശിച്ചിട്ടില്ല.
[31/10, 11:07 am] Sayyidath Mihraskoduvally: *മുന്നിൽ നിൽക്കേണ്ട മുത്ത്*
മുത്ത് നബി ﷺ പറയുന്നു: "ഞാൻ ചെറിയ കുട്ടിയായിരിക്കെ ഒരിക്കൽ അബ്ദുൽ മുത്തലിബിന്റെ അടുക്കൽ നിന്ന് ഞാൻ വഴിമാറിപ്പോയി (എന്നെ കാണാതായി). അതികഠിനമായ വിശപ്പ് എന്നെ കൊല്ലാൻ അടുത്തു. പിന്നെ അല്ലാഹു ﷻ എനിക്ക് വഴി കാണിച്ചു തന്നു." ഈ ഹദീസ് ഉദ്ധരിച്ച് ളഹ്ഹാക്ക് (റ) പറയുന്നു: അബ്ദുൽ മുത്തലിബ് നബിﷺയെ കാണാതായപ്പോൾ കഅ്ബയുടെ കില്ല പിടിച്ച് ഇപ്രകാരം പ്രാർത്ഥിച്ചു:

ﻳَﺎ ﺭَﺏِّ ﺭُﺩَّ ﻭَﻟَﺪِﻱ ﻣُﺤَﻤَّﺪَا ... اﺭْﺩُﺩْﻩُ ﺭَﺑِّﻲ ﻭَاﺻْﻄَﻨِﻊْ ﻋِﻨْﺪِﻱ ﻳَﺪَا

(എന്റെ നാഥാ എന്റെ കുട്ടി മുഹമ്മദിനെ (ﷺ) എനിക്ക് മടക്കിത്തരണേ!, നീ എനിക്ക് തിരിച്ച് ഏൽപിക്കണേ!, നീ എനിക്ക് ഒരു കൈ ഉപകാരം ചെയ്യേണമേ..)

ഈ പദ്യം മഹാനവർകൾ ആവർത്തിച്ചു ചൊല്ലുകയായിരുന്നു. അപ്പോഴതാ ഒരു ഒട്ടകപ്പുറത്ത് മുന്നില്‍ മുത്ത് നബിﷺയും പിന്നിൽ അബൂജഹ്‌ലും! 

"ഈ കുട്ടിയുടെ കാര്യം വല്ലാത്തൊരത്ഭുതം തന്നെ..."

അബ്ദുൽ മുത്തലിബ് : എന്താണ് കാര്യം..? 

അബൂജഹ്‌ൽ: വഴിയിൽ ഒറ്റപ്പെട്ടു നിൽക്കുകയായിരുന്ന ഈ ബാലനെ ഞാനെന്റെ ഒട്ടകപ്പുറത്ത് കയറ്റി പിന്നിലിരുത്തി. ഒട്ടകത്തെ മുന്നോട്ടു തെളിച്ചപ്പോൾ അത് നിന്നിടത്തുനിന്ന് ഒരടിപോലും മുന്നോട്ട് നീങ്ങിയില്ല. 

ഇതിനെ എത്ര തെളിച്ചിട്ടും ഒരു മാറ്റവുമില്ല... ഇതെന്താ ഇങ്ങനെ..? ഞാൻ ആലോചിച്ചു. അവസാനം ഞാനവനെ മുന്നിലിരുത്തി തെളിച്ചപ്പോൾ ഒട്ടകം സുഖമായി നടന്നുതുടങ്ങി. മാത്രമല്ല ആ മൂകജീവി എന്നോടിങ്ങനെ പറയുന്നതുപോലെ തോന്നുകയും ചെയ്തു:

"ഇതെന്തൊരു വിഡ്ഢിത്തമാണ്..? ലോക ജനതയുടെ മുന്നിൽ നിൽക്കേണ്ടവൻ എങ്ങനെ പിന്നിലിരുന്നാൽ ശരിയാകും..?!''

 മേൽസംഭവത്തെപറ്റി ഇബ്നുഅബ്ബാസ് (റ) പറഞ്ഞു: “മൂസാനബിക്ക് (അ) അല്ലാഹു ﷻ ശത്രുവിന്റെ സംരക്ഷണം നൽകിയതുപോലെ മുഹമ്മദ് നബിﷺക്കും ശത്രുവിന്റെ സംരക്ഷണം നൽകിയതായാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്.” 
  (തഫ്‌സീറുൽ കബീർ:31/198)
[01/11, 9:29 am] Sayyidath Mihraskoduvally: *മുത്ത് കൂടെയുണ്ടെങ്കിൽ വയറ് നിറയും*
അബൂത്വാലിബിന്റെ കുടുംബം തനിച്ചായോ, ഒന്നിച്ചിരുന്നോ ഭക്ഷണം കഴിച്ചാലും അവർക്ക് ആ ഭക്ഷണം തികയാറില്ലായിരുന്നു. അവരുടെ വയറും നിറയാറുണ്ടായിരുന്നില്ല. പക്ഷേ മുത്ത് നബി ﷺ അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നാൽ അവർക്ക് വയറ് നിറയുമായിരുന്നു. അബുത്വാലിബ് തന്റെ കുടുംബത്തിന് ഭക്ഷണം കൊടുക്കാൻ കരുതിയാൽ അവരോട് പറയും: "എന്റെ മോൻ വന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം"

 അങ്ങനെ നബി ﷺ അവിടെ വരും, അവരോടൊപ്പം ഭക്ഷണം കഴിക്കും. അപ്പോൾ എല്ലാവരും കഴിച്ചു കഴിഞ്ഞാലും അവരുടെ ഭക്ഷണം മിച്ചമാകുമായിരുന്നു. മുത്ത് നബി ﷺ അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നില്ലെങ്കിൽ അവരുടെ വയറ് നിറയുകയുമില്ല. ഇത് കണ്ട അബൂത്വാലിബ് മുത്ത് നബിﷺയോട് പറഞ്ഞു: "അങ്ങ് തീർച്ചയായും ബറകത്താക്കപ്പെട്ടവരാണ്."
  (അൽബിദായ)
[02/11, 9:25 am] Sayyidath Mihraskoduvally: *പണയം വെച്ചും സൽക്കാരം*

തിരുനബിﷺയുടെ സേവകനായിരുന്ന അബൂറാഫീഅ് (റ) പറയുന്നു: ഒരതിഥി തിരുനബിﷺയുടെ വീട്ടിലെത്തി. അദ്ദേഹത്തെ സല്‍ക്കരിക്കാന്‍ അവിടുത്തെ (ﷺ) അടുക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ഉടനെ എന്നെ വിളിച്ച് ജൂതനായ ഇന്ന വ്യക്തിയുടെ അടുക്കൽ ചെന്ന് റജബ് വരെയുള്ള അവധിക്ക് അൽപം ബാർലിപ്പൊടി കടമായി തരാൻ പറയുക. ഞാന്‍ ആ വ്യക്തിയെ സമീപിച്ച് കാര്യം പറഞ്ഞു. ജൂതന്‍ പറഞ്ഞു: ‘സാധനം ഞാന്‍ തരാം. പക്ഷേ എനിക്ക് വല്ലതും പണയം തരണം.’ നിരാശനായി ഞാന്‍ നബിﷺയെ വിവരം ധരിപ്പിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: ‘അല്ലാഹു ﷻ തന്നെ സത്യം, ഞാന്‍ ആകാശത്തിലും ഭൂമിയിലും വിശ്വസ്തനാണ്. അയാള്‍ എനിക്ക് കടമായി തരുന്നുണ്ടെങ്കിൽ ഞാന്‍ തീർച്ചയായും ഞാന്‍ അത് വീട്ടിയിരിക്കും. ഇതാ, എന്‍റെ പടയങ്കി കൊണ്ടുപോയി അദ്ദേഹത്തിന്റെ അടുക്കൽ പണയം വെക്കുക... 
  (ഇഹ്‌യാ ഉലൂമുദ്ദീൻ: 2/12)

 പടയങ്കി പണയപ്പെടുത്തി കടം വാങ്ങി വിരുന്നുകാരനെ സല്‍ക്കരിച്ച ഈ സംഭവം ത്വബ്റാനിയിലും, മജ്മഉസ്സവാഇദിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
[03/11, 10:15 am] Sayyidath Mihraskoduvally: *സുഗന്ധം പരത്തുന്ന ഭവനം*
ജാബിർ(റ) പറയുന്നു: തിരുനബി ﷺ നടന്നുനീങ്ങിയ വഴിയിലൂടെ മറ്റൊരാൾ പ്രവേശിച്ചാൽ മുത്ത്നബിﷺയുടെ പവിത്രമായ വിയർപ്പിന്റെ സുഗന്ധം പരത്തുന്ന വാസനയാൽ അയാൾക്ക് നബി ﷺ ആ വഴിയിലൂടെയാണ് പ്രവേശിച്ചതെന്ന് മനസ്സിലാവും.
  (മിശ്‌കാത്ത് : 5792)

 അബുയഅ്ല(റ), ത്വബ്റാനി(റ) തുടങ്ങിയവർ ഉദ്ധരിക്കുന്നു: ഒരാൾ പ്രവാചക(ﷺ)സവിധത്തിൽ വന്ന് തന്റെ വിവാഹിതയാകാൻ പോകുന്ന മകളെ  പുതുമണവാട്ടിയായി ഒരുക്കുന്നതിന് ആവശ്യമായ വല്ലതും തരാന്‍ അവിടുത്തോട് (ﷺ) സഹായമഭ്യര്‍ത്ഥിച്ചു. തിരുനബി ﷺ അദ്ദേഹത്തോട് ഒരു ചെറിയ കുപ്പി കൊണ്ടുവരാന്‍ പറയുകയും തന്റെ പവിത്രമായ വിയർപ്പ് വടിച്ചെടുത്ത് അതിൽ ഒഴിച്ചു കൊടുക്കുകയും ചെയ്തു.  അവിടുന്ന് (ﷺ) പറഞ്ഞു: "മകളോട് ഇത് സുഗന്ധമായി ഉപയോഗിക്കാൻ പറയുക"
പ്രസ്തുത യുവതി ആ സുഗന്ധം പുരട്ടിയാൽ മദീനക്കാർക്ക് ഒന്നാകെ അത് മണക്കാൻ കഴിയുമായിരുന്നു. അവരുടെ വീടിനെ മദീനാ നിവാസികൾ "സുഗന്ധക്കാരുടെ ഭവനം" എന്നാണ് പേരിട്ടിരുന്നത്.
  (അൽമിനഹുൽ മക്കിയ്യ: 284)
[04/11, 8:57 am] Sayyidath Mihraskoduvally: മുസ്അബ് ബ്നു സഅദ്(റ)വിൽ നിന്ന് നിവേദനം: ഒരു ഗ്രാമീണന്‍ നബിﷺയുടെ അടുത്ത് വന്ന് പറഞ്ഞു: എനിക്ക് പറയാന്‍ ചില വചനങ്ങള്‍ പഠിപ്പിച്ചു തന്നാലും. അവിടുന്ന് (ﷺ) പറഞ്ഞു: 

 *لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا سُبْحَانَ اللَّهِ رَبِّ الْعَالَمِينَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَزِيزِ الْحَكِيمِ* 

(അല്ലാഹു ﷻ അല്ലാതെ മറ്റൊരാരാധ്യനുമില്ല. അവന്‍ ഏകനാണ്. അവനൊരു കൂട്ടുകാരനുമില്ല. അല്ലാഹു ﷻ ഏറ്റവും വലിയവനാണ്. അല്ലാഹുﷻവിനെ ഞാന്‍ അധികം സ്തുതിക്കുന്നു. സര്‍വ്വലോക പരിപാലകനായ അല്ലാഹു ﷻ എത്രയോ പരിശുദ്ധന്‍. തന്ത്രജ്ഞനും പ്രതാപശാലിയുമായ അല്ലാഹുﷻവിങ്കല്‍ നിന്ന് മാത്രമാണ് ശേഷിയും കഴിവും) 

അദ്ദേഹം ചോദിച്ചു. ഇവ എന്റെ രക്ഷിതാവിനുള്ളതാല്ലോ... എനിക്കുള്ളതെന്താണ്..? നബി ﷺ പറഞ്ഞു: 

*اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي*

(അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും എന്നെ നീ അനുഗ്രഹിക്കുകയും എനിക്ക് നേരായ മാര്‍ഗ്ഗം കാണിച്ചു തരികയും എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ..) എന്ന് നീ പറയുക
   【മുസ്ലിം: 2696】
[05/11, 11:14 am] Sayyidath Mihraskoduvally: *പരിശുദ്ധി പരിരക്ഷണം...*

     "നബിﷺതങ്ങളുടെ ശരീരത്തില്‍ ഈച്ച ഇരിക്കാറില്ലായിരുന്നു."
 “നബിﷺതങ്ങളുടെ വസ്ത്രത്തില്‍ പോലും ഈച്ച ഇരുന്നിട്ടേയില്ല.” 
 "പേന്‍ നബിﷺതങ്ങളെ ശല്യപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടില്ല.”
  (അല്‍ ഖസ്വാഇസ്വ്: 1/117)

 സ്വപ്നസ്ഖലനം പ്രകൃതിപരമായ ഒരു പ്രക്രിയയാണ്. മാലിന്യമല്ലെങ്കിലും ശുക്ളം ശരീരത്തില്‍ പുരളുന്നത് വൃത്തികേടായിട്ടാനുഭവപ്പെടുക. നബി ﷺ തങ്ങളുടെ ശരീരത്തിന്റെ വൃത്തി സുരക്ഷിതമായിരുന്നു. അത് വൃത്തികേടാവുന്ന പ്രശ്നമേയുണ്ടായിരുന്നില്ല. അതിനു നിമിത്തമായേക്കാവുന്ന കാര്യങ്ങളില്‍ നിന്നെല്ലാം അവിടുന്നു (ﷺ) സുരക്ഷിതനായിരുന്നു. അതുകൊണ്ടായിരിക്കാം, നബി ﷺ തങ്ങള്‍ക്ക് ഒരിക്കലും സ്വപ്ന സ്ഖലനമുണ്ടായിരുന്നില്ല... ഇബ്നു അബ്ബാസ് (റ) പറയുന്നു: “ഒരു നബിക്കും സ്വപ്നസ്ഖലനമുണ്ടായിട്ടില്ല.” 
  (അല്‍ഖസ്വാഇസ്വ് 1/120)

 ചുരുക്കത്തില്‍, നബിﷺതങ്ങളുടെ പൂമേനി സൗന്ദര്യസമ്പൂര്‍ണ്ണമായിരുന്നു. അതിലെ ഓരോ ഭാഗവും ക്രമീകരിക്കപ്പെട്ടിരിക്കുന്നത് അന്യൂനവും അനിതര സാധാരണവുമായിട്ടാണ്. അതിന്റെ സവിശേഷതകള്‍ സമൂഹത്തിനും സമകാലികര്‍ക്കും പ്രാപിക്കാനും ഉപയുക്തമാക്കാനും സാധിക്കും വിധത്തിലായിരുന്നു.

 ആത്മീയാനുഭൂതിയും ശാരീരിക ഗുണങ്ങളും പാരത്രിക മോക്ഷവും നേടാന്‍ അവിടുത്തെ (ﷺ) ശരീരസമ്പര്‍ക്കം കൊണ്ട് അനുചരര്‍ക്കു സാധിച്ചിട്ടുണ്ട്. ഇവിടെ ഈ വിവരിച്ചതത്രയും ആ പൂമേനിയുടെ മഹത്വ സാഗരത്തിലെ ഒരിറ്റു മാത്രമാണ്. നാഥന്‍ ആ പ്രഭാ വലയത്തില്‍ പ്രശോഭിതരാവാന്‍ നമുക്കനുഗ്രഹം ചൊരിയട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീന്‍☝🏼
[06/11, 10:05 am] Sayyidath Mihraskoduvally: *അനസ് (റ) സാക്ഷ്യപ്പെടുത്തുന്നു*
അനസ് (റ) പറയുന്നു: ഞാന്‍ തിരുനബിﷺക്ക് പത്ത് വര്‍ഷം  സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടുന്നെന്നോട് (ﷺ) ”ഛെ” എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്ത ഏതെങ്കിലും കാര്യത്തെപറ്റി എന്തിനു ചെയ്തുവെന്നും ഞാന്‍ ഒഴിവാക്കിയ ഒന്നിനെ പറ്റി എന്തിനു ഒഴിവാക്കിയെന്നും അവിടുന്നു (ﷺ) ചോദിച്ചിട്ടില്ല. മുത്ത്നബി ﷺ മനുഷ്യരില്‍ ഏറ്റവും സ്വഭാവ ഗുണമുള്ളയാളായിരുന്നു. അവിടുത്തെ (ﷺ) കൈപ്പത്തിയേക്കാള്‍ മൃദുലമായ പട്ടോ പട്ടുവസ്ത്രമോ ഒന്നും ഞാന്‍ സ്പർശിച്ചിട്ടില്ല. നബിﷺയുടെ  വിയർപ്പിനെക്കള്‍ സുഗന്ധമുള്ള അത്തറോ കസ്തൂരിയോ ഞാന്‍ വാസനിച്ചിട്ടില്ല...
  (തുർമുദി :2015)

▪️അനസ് (റ) തന്നെ വിവരിക്കുന്ന മറ്റൊരു സംഭവം കാണുക: മഹാൻ പറയുന്നു: എന്നെ തിരുനബി ﷺ ഒരാവശ്യത്തിന് പറഞ്ഞയച്ചു. അന്ന് ചെറിയ കുട്ടിയായ ഞാന്‍ "അല്ലാഹു തന്നെ സത്യം ഞാന്‍ പോവുകയില്ല" എന്ന് പറഞ്ഞു. പക്ഷേ എന്റെ മനസ്സില്‍ നബി ﷺ കൽപിച്ച കാര്യമായതിനാൽ പോകണമെന്നുണ്ട്. അങ്ങനെ ഞാന്‍ പോയി. പോകുന്ന വഴിയില്‍ കുറച്ച് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. ഞാനും അവരോടൊപ്പം കൂടി. വന്ന കാര്യം മറന്നു. പെട്ടെന്ന് എന്റെ പിന്നിൽ നിന്ന് ആരോ എന്റെ പിരടി പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ പുഞ്ചിരിക്കുന്ന മുത്ത്നബിﷺയെയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അവിടുന്ന് (ﷺ) ചോദിച്ചു:
ﻳَﺎ ﺃُﻧَﻴْﺲُ ﺫَﻫَﺒْﺖَ ﺣَﻴْﺚُ ﺃَﻣَﺮْﺗُﻚَ. 
"ഓ കുഞ്ഞനസെ ഞാന്‍ പറഞ്ഞ കാര്യത്തിന് നീ പോയില്ലെ..? 

ഞാൻ പറഞ്ഞു:
 ﻧَﻌَﻢْ، ﺃَﻧَﺎ ﺃَﺫْﻫَﺐُ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ»

" അതെ, ഞാനിതാ പോകുന്നു യാ റസൂലല്ലാഹ്!. 
  (സ്വഹീഹ് മുസ്‌ലിം) 

▪️ഒരാളുടെ സ്വഭാവത്തിന് സാക്ഷ്യം പറയേണ്ടത് ആ വ്യക്തിയുമായി കൂടുതൽ ബന്ധപ്പെട്ടവരാണല്ലോ. അവിടുത്തെ (ﷺ) സേവകനായി വർഷങ്ങളോളം വർത്തിച്ച അനസ്(റ)വാണ് മേലുദ്ധരിച്ചത് സാക്ഷ്യപ്പെടുത്തിയത്. എത്ര ഉദാത്തമായിരുന്നു അവിടുത്തെ (ﷺ) സ്വഭാവം.
[07/11, 10:24 am] Sayyidath Mihraskoduvally: *വിശ്വാസത്തിന്റെ മധുരം ലഭിച്ചവർ...*

       അല്ലാഹുﷻവിന്റെ സൃഷ്ടികൾ രണ്ടു വിധത്തിലുണ്ട്. ഒന്ന്, ദുനിയാവിന്റെ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിട്ടും അല്ലാഹുﷻവിന് വഴിപ്പെടുന്ന വിശ്വാസികൾ. സുലൈമാൻ നബി (അ) ഉദാഹരണം. നബിയും റസൂലുമാണ് അദ്ദേഹം. രിസാലത്തിനേക്കാൾ വലിയ ബഹുമതി വേറെയില്ലല്ലോ. അത് അല്ലാഹു ﷻ നൽകിയ മഹത്ത്വമാണ്.

 മുഹമ്മദ് നബി ﷺ സത്യ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോൾ മക്കയിലെ മുശ്‌രിക്കുകൾ പറയുകയുണ്ടായി: ‘മുഹമ്മദ് (ﷺ) പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവനാണ്. എന്നാൽ ഞങ്ങളൊക്കെ വലിയ സമ്പന്നരും. അതിനാൽ അല്ലാഹു ﷻ ആർക്കെങ്കിലും രിസാലത്ത് നൽകുമായിരുന്നുവെങ്കിൽ അത് ലഭിക്കേണ്ടത് ഞങ്ങളാണ്.’ അതിന് ഖുർആനിന്റെ മറുപടി: രിസാലത്ത് എവിടെയാണ് നിക്ഷേപിക്കേണ്ടത്, ആർക്കാണ് നൽകേണ്ടത് എന്ന് അല്ലാഹു ﷻ അറിയുന്നവനാണ്; അത് പ്രകാരമാണ് അവൻ നൽകിയതും.

 സുലൈമാൻ നബി(അ)ന് രിസാലത്തിനൊപ്പം ദുനിയാവിൽ ഒരുപാട് സമ്പത്തും രാജാധികാരവും നാഥൻ നൽകി. പക്ഷേ, സുലൈമാൻ നബി(അ) മതിമറന്നില്ല. അല്ലാഹുﷻവിനെ കുറിച്ചുള്ള ചിന്തയിലാണ് പൂർണമായും. അല്ലാഹു ﷻ ഐശ്വര്യം നൽകിയവർ അങ്ങനെയാവണം. സ്വഹാബത്തിന്റെ കൂട്ടത്തിൽ അബൂബക്കർ സിദ്ദീഖ്(റ) സാമാന്യം സാമ്പത്തികമായി കഴിവുള്ളയാളായിരുന്നു. പക്ഷേ, മക്കയിൽ നിന്ന് മദീനയിലേക്ക് പോരുന്ന സമയത്ത് എല്ലാം വിറ്റു ലഭിച്ച വരുമാനം കയ്യിൽ കരുതി. മദീനയിലെത്തിയപ്പോൾ അത് ദീനിനായി ചെലവഴിച്ചു. 

 ഉസ്മാൻ(റ) വലിയ പണക്കാരനായിരുന്നു, പ്രധാന വ്യാപാരിയും. എന്നാൽ, അതൊന്നും ഈമാൻ കുറയാൻ ഘടകമായില്ല. എല്ലാം ദീനിനായി സമർപ്പിച്ചു. അടിമകളിൽ ചിലർക്ക് റബ്ബ് ഇങ്ങനെ ഐശ്വര്യം നൽകും. പക്ഷേ, അതൊന്നും അവരുടെ വിശ്വാസത്തെ ബാധിക്കുകയില്ല.

 എന്നാൽ മറ്റൊരു വിഭാഗമുണ്ട്. ദരിദ്രമായ പശ്ചാത്തലത്തിലുള്ളവർ. അതിൽ ക്ഷമിച്ച് എല്ലാം അല്ലാഹുﷻവിൽ സമർപ്പിക്കുന്നവർ. അവർ അനുഗൃഹീതരാണ്. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം. റസൂൽ ﷺ പറഞ്ഞു: ‘ജഡപിടിച്ചവരും പൊടിപിടിച്ചവരുമായ എത്രയെത്ര പേർ! അവരെ ആളുകൾ തിരസ്‌കരിക്കും. എന്നാൽ, അവരെങ്ങാനും അല്ലാഹുﷻവിനെ സത്യം ചെയ്ത് ഒരു കാര്യം പറഞ്ഞാൽ, അവനത് നിറവേറ്റുക തന്നെ ചെയ്യും.’ എത്ര വലിയ പ്രയാസങ്ങൾ വന്നാലും അതൊന്നും പ്രശ്‌നമാക്കാതെ അല്ലാഹുﷻവിൽ സമർപ്പിച്ചവരാണ് ആ വിശ്വാസികൾ. നമ്മുടെ ജീവിതം ഏത് പ്രകാരത്തിൽ അല്ലാഹു ﷻ നിശ്ചയിച്ചാലും നാം തൃപ്തരായിരിക്കണം.

 ബിലാൽ(റ) എത്ര പ്രയാസം സഹിച്ചയാളാണ്. അടിമയായിരുന്നു. ഒരുപാട് പീഡനങ്ങൾ സഹിച്ചു. പക്ഷേ, വിശ്വാസത്തിന്റെ മധുരം ഹൃദയത്തിലാവാഹിച്ച് എല്ലാം സഹിച്ചു. മുത്ത്‌നബിﷺയുടെ ഏറ്റവും പ്രിയങ്കരനായ സ്വഹാബികളിലൊരാളായിമാറി. അല്ലാഹു ﷻ അദ്ദേഹത്തിന് വലിയ ശ്രേഷ്ഠത നൽകി. 

 മിഅ്‌റാജിന്റെ രാത്രി റസൂൽ ﷺ സ്വർഗം സന്ദർശിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ നല്ല ഭംഗിയുള്ള ചെരിപ്പ് ധരിച്ചു സ്വർഗത്തിലൂടെ നടക്കുന്നത് കണ്ടു. അതാരാണെന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ ബിലാൽ(റ). ആ സംഭവം കഴിഞ്ഞു വന്നപ്പോൾ നബി ﷺ ബിലാലിനെ വിളിച്ചു ചോദിച്ചു: താങ്കളെ ഞാൻ സ്വർഗത്തിൽ കണ്ടല്ലോ. എന്താണ് താങ്കൾ സവിശേഷമായി പ്രവർത്തിക്കുന്നത്? അദ്ദേഹം പറഞ്ഞു: പ്രത്യേകമായി ഒന്നും ഞാൻ ചെയ്തിട്ടില്ല, എന്നാൽ എപ്പോഴും വുളൂഅ് സൂക്ഷിക്കും. സാധിക്കുമ്പോൾ സുന്നത്ത് നിസ്‌കരിക്കും. അപ്പോൾ അവിടുന്ന് (ﷺ) പ്രതിവചിച്ചു: ആ കർമ്മമാണ് താങ്കളെ സ്വർഗത്തിൽ കടത്തിയിരിക്കുന്നത്, അത് തുടരുക...

 സദ്‌വൃത്തരായ വിശ്വാസികളെ കുറിച്ച് അല്ലാഹു ﷻ പറഞ്ഞല്ലോ; ‘ഈമാൻ നിങ്ങളുടെ ഹൃദയത്തിൽ ഭംഗിയാക്കി നൽകി, അവിശ്വാസവും ദോഷം ചെയ്യലും കപടവിശ്വാസവും നിങ്ങൾക്ക് വെറുപ്പുള്ളവരാക്കി, സാന്മാർഗികളിൽ ഉൾപ്പെടുത്തി. നിങ്ങൾക്ക് ബാഹ്യമായും ആന്തരികമായും അവന്റെ അനുഗ്രഹം നൽകി.’ ആ അർത്ഥത്തിലുള്ള വിശ്വാസികളാവണം നമ്മൾ. ദുനിയാവിലെ അവസ്ഥ എന്ത് തന്നെയായാലും അതിനെ ആശ്രയിച്ചാവരുത് നമ്മുടെ വിശ്വാസത്തിന്റെ ബലവും ദുർബലതയും. അല്ലാഹു ﷻ നമ്മെ സദ്‌വൃത്തരിൽ ഉൾപ്പെടുത്തട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
[08/11, 9:44 am] Sayyidath Mihraskoduvally: *വിസര്‍ജന മര്യാദകള്‍*
  
*【ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ നബി ﷺ രണ്ട് ഖബറുകള്‍ക്കരികിലൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് (ﷺ) അരുളി. നിശ്ചയം ഈ ഖബറുകളിലുള്ളവര്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ ശിക്ഷിക്കപ്പെടുന്നതാവട്ടെ (സൂക്ഷിക്കാന്‍ വിഷമകരമായ) ഗുരുതര കുറ്റത്തിന്റെ  പേരിലല്ല. അതിലൊരാള്‍ മൂത്രമൊഴിച്ച ശേഷം  ഇസ്തിബ്‌റഃ (മൂത്രത്തുള്ളികള്‍ നല്ലവണ്ണം ചോര്‍ത്തിക്കളയല്‍) ചെയ്യാത്തവനും മറ്റവന്‍ ഏഷണി തൊഴിലാക്കിയവനുമായിരുന്നു. അനന്തരം നബി ﷺ ഒരു പച്ച ഈത്തപ്പന മടല്‍ എടുക്കുകയും രണ്ട് വിളര്‍പ്പാക്കി  ഇരു ഖബറിന്‍മേലും ഓരോ പിളര്‍പ്പ് വെക്കുകയും ചെയ്തു. സ്വഹാബികള്‍ ചോദിച്ചു. അവിടുന്ന് (ﷺ) എന്തിനാണിത് ചെയ്തത്? നബി ﷺ പറഞ്ഞു. അവ രണ്ടും ഉണങ്ങാതിരിക്കുവോളം കാലം അവര്‍ രണ്ടാള്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം."】*
  (ബുഖാരി, മുസ്‌ലിം)

       മലമൂത്ര വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്നവന്‍ പാദരക്ഷ ധരിക്കലും തല മറക്കലും സുന്നത്താകുന്നു. പാദരക്ഷ ധരിക്കാതെ മലിന സ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ 'ഹുക്‌വേം' എന്നറിയപ്പെടുന്ന ഒരുതരം വിഷാണുക്കള്‍ പാദത്തിനടിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുമത്രെ. മലിനവായുവില്‍ നിറഞ്ഞിരിക്കുന്ന വിഷാണുക്കള്‍ മുടിയില്‍ പറ്റിപ്പിടിച്ചാലുണ്ടാകുന്ന വിനകള്‍ വളരെ ഗൗരവം നിറഞ്ഞതാണെന്നാണ് വൈദ്യശാസ്ത്രജ്ഞരുടെ വീക്ഷണം. പാദരക്ഷ ധരിക്കുകയും തലമറക്കുകയും ചെയ്താല്‍ വിഷാണുക്കളെ ഒഴിവാക്കാന്‍ സഹായകമാവും.

 അല്ലാഹുﷻവിന്റെയും റസൂലിന്റയും (ﷺ) നാമങ്ങളും മറ്റു വന്ദിക്കപ്പെടുന്ന പേരുകളും എഴുതിയ സാധനങ്ങള്‍ ദേഹത്തിലുണ്ടെങ്കില്‍ അവ നീക്കം ചെയ്ത ശേഷമാണ് കക്കൂസില്‍ പ്രവേശിക്കേണ്ടത്. കക്കൂസ്  എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത് മലമൂത്രവിസര്‍ജനം ചെയ്യാന്‍ പോയിരിക്കുന്ന സ്ഥലം എന്നാണ്. ഇത് പ്രത്യേകം തയ്യാറാക്കിയ സ്ഥലം തന്നെയാവണമെന്നില്ല. തോട്ടം, പറമ്പ്, വയല്‍ മുതലായ സ്ഥലങ്ങളില്‍നിന്ന് വല്ലയിടത്തും വിസര്‍ജിച്ചാല്‍ ആ സ്ഥലത്തിനും ഇവിടെ പറയുന്നതെല്ലാം ബാധകമാണ്.
പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും പ്രത്യേകം ദിക്‌റുകള്‍ സുന്നത്തുണ്ട്.

 കക്കൂസില്‍ പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറപ്പെടുമ്പോള്‍ വലതുകാലും മുന്തിക്കുക. പ്രവേശിക്കുമ്പോഴും പുറപ്പെടുമ്പോഴും ദിക്‌റ് ചൊല്ലുക. ഇരിക്കുന്നതിനു മുമ്പ് വസ്ത്രം ഉയര്‍ത്താതിരിക്കുക, വിസര്‍ജനം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നിവര്‍ന്നു നില്‍ക്കുന്നതിനു മുമ്പു തന്നെ വസ്ത്രം താഴ്ത്തുക. ഇടതു ഭാഗത്തിന്‍മേല്‍ ചാരിയിരിക്കുക, ഇരുത്തം ദീര്‍ഘിപ്പിക്കാതിരിക്കുക, സംസാരിക്കാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട മര്യാദകളില്‍ പെട്ടതാണ്.

 ദിക്‌റ് കക്കൂസില്‍ പ്രവേശിക്കുന്നതിനു മുമ്പായിരിക്കണം ചൊല്ലേണ്ടത്. വിസര്‍ജന സ്ഥലത്തേക്ക് കാലു കുത്തിയതിനു ശേഷമേ അക്കാര്യം ഓര്‍ത്തുള്ളൂവെങ്കില്‍ ദിക്‌റ് മനസ്സുകൊണ്ട് കരുതുക. ഉച്ചരിക്കാന്‍ പാടില്ല. അതുപോലെത്തന്നെ പുറപ്പെടുമ്പോള്‍ ചൊല്ലേണ്ട ദിക്‌റ് വിസര്‍ജന സ്ഥലത്തു നിന്ന് പുറത്തു വന്ന ഉടനെയാണ് ചൊല്ലേണ്ടത്.

 വിസര്‍ജനത്തിന് പോകുമ്പോഴും മടങ്ങി വരുമ്പോഴുമൊക്കെ എന്തിനാണ് ദിക്‌റ് ചൊല്ലുന്നത് എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകും. വിവരക്കുറവിന്റെ പേരിലും അല്ലാതെയും അല്ലാഹുﷻവിനെക്കുറിച്ചുള്ള സ്മരണ സത്യവിശ്വാസിയുടെ ഹൃദയത്തില്‍നിന്ന് ഒരിക്കലും വിട്ടുപോകാന്‍ പാടില്ലെന്ന പരമാര്‍ത്ഥം ഇവര്‍ക്ക് അറിയാതെ പോയെന്ന് വരാം. മാത്രമല്ല, പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്. മനുഷ്യരിന്‍നിന്നും അവനെ അകറ്റാനുള്ള മാര്‍ഗം 'ബിസ്മി' ചൊല്ലലാണ്. 

 അലി(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ജിന്നുകളുടെ ദൃഷ്ടികള്‍ക്കും മനുഷ്യരുടെ ഗുഹ്യസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള മറ വിസര്‍ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍  'ബിസ്മില്ലാഹി' എന്നു ചൊല്ലലാണ്.''
  (തിര്‍മുദി) 

 വിസര്‍ജന സ്ഥലങ്ങള്‍ പിശാചിന്റെ സങ്കേതമാണെന്നും അതിനാല്‍ അവയില്‍ പ്രവേശിക്കുമ്പോള്‍ പിശാചുക്കളെ തൊട്ട് അല്ലാഹുﷻവിനോട് അഭയം തേടണമെന്നും നബികരീം ﷺ  പറഞ്ഞിട്ടുണ്ട്...
  (അബൂദാവൂദ്, ഇബ്‌നു മാജഃ)

 അനായാസം വിസര്‍ജനാവശ്യങ്ങള്‍ നാം നിര്‍വ്വഹിച്ചു പോരുന്നു. അല്ലാഹു ﷻ ഏര്‍പ്പെടുത്തിയ ആ മഹത്തായ  പ്രക്രിയയുടെ അനുഗ്രഹീത വശം പലരും ചിന്തിക്കാറില്ല. ശരീര ഘടനയുടെ അന്യൂന സംവിധാനം പ്രയാസരഹിതമായി നിര്‍വ്വഹിക്കാന്‍ കഴിയുന്നതില്‍ അല്ലാഹുﷻവിനെ  സ്തുതിക്കേണ്ട കടമ നമുക്കില്ലേ. മലമൂത്ര വിസര്‍ജനത്തിന് കഴിയാതെ കുടലില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്നാല്‍ നമ്മുടെ സ്ഥിതി എന്താകും. നേരിയ മലബന്ധമോ മൂത്ര തടസ്സമോ  അനുഭവപ്പെടുമ്പോഴേക്കും  മരുന്നും പഥ്യവുമായി നടക്കുന്നവരല്ലെ നമ്മില്‍ പലരും? കൂലങ്കശമായി ചിന്തിച്ചു നോക്കൂ. പ്രയാസ രഹിതമായി വിസര്‍ജന പ്രക്രിയ നിര്‍വ്വഹിക്കാന്‍ കഴിവു നല്‍കിയ അല്ലാഹുﷻവിന് എന്തുമാത്രം നന്ദി രേഖപ്പെടുത്തണം. എത്രമാത്രം സ്തുതി കീര്‍ത്തനങ്ങളര്‍പ്പിക്കണം. എത്ര അധികം  ചെയ്താലും മതിയാകുമോ. കക്കൂസില്‍നിന്ന് പുറത്തുവന്നശേഷം ചൊല്ലേണ്ടുന്ന 'ഗുഫ്‌റാനക......' എന്ന ദിക്‌റിന്റെ ആവശ്യകതയെക്കുറിച്ച് ഇനി ചിന്തിക്കുക. വിഷയങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുക.

 മലമൂത്ര വിസര്‍ജന സമയത്ത് വിസര്‍ജന വസ്തുവിലേക്കും വിസര്‍ജനാവയവത്തിലേക്കും നോക്കല്‍ കറാഹത്താണ്. തുപ്പുന്നതും ചീറ്റുന്നതും അനാവശ്യമായി സംസാരിക്കുന്നതും തിന്നുന്നതും കുടിക്കുന്നതും മിസ്‌വാക്ക് ചെയ്യുന്നതും അങ്ങനെത്തന്നെ.

 ഗുഹ, ഉറച്ച സ്ഥലം, കാറ്റ് വീശുന്ന സ്ഥലം, ജനങ്ങള്‍ സംസാരിച്ചിരിക്കുന്ന സ്ഥലം, ജനസഞ്ചാരമുള്ള വഴി, ഫലം കായ്ക്കുന്ന മരച്ചുവട്, ഖബറിനു സമീപം, കെട്ടിനില്‍ക്കുന്ന വെള്ളം, കുറഞ്ഞൊലിക്കുന്ന വെള്ളം എന്നിവിടങ്ങളില്‍ വിസര്‍ജിക്കരുത്. ഭക്ഷണ സാധനങ്ങള്‍, എല്ല്, വന്ദിക്കപ്പെടുന്ന വസ്തുക്കള്‍, ഖബര്‍ മുതലായവയുടെ മേല്‍ മൂത്രിക്കല്‍ ഹറാമാകുന്നു. പള്ളിയില്‍ മൂത്രിക്കലും ഹറാമാകുന്നു. അത്  പാത്രത്തിലാണെങ്കിലും ശരി.  മറയില്ലാത്ത അവസരത്തില്‍ ഖിബ് ലക്ക് മുന്നിട്ടും പിന്നിട്ടും മലമൂത്ര വിസര്‍ജനം ചെയ്യല്‍ അനുവദനീയമല്ല.

ഇസ്തിബ്‌റഃ നിര്‍ബന്ധം.
 മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഇസ്തിബ്‌റഃ (നല്ലവണ്ണം വാര്‍ത്തു കളയല്‍) ചെയ്യണം.  കണ്ണു ശുദ്ധി വരുത്തുക, ലിംഗം കുടയുക, പലതവണ തടവുക തുടങ്ങിയ കാര്യങ്ങള്‍ അതിന് പ്രയോജനപ്പെടും.  തങ്ങി നില്‍ക്കുന്ന മുഴുവന്‍ മൂത്രം പുറത്തു പോകാന്‍ ഇത് ആവശ്യമാണ്. ശൗച്യം ചെയ്യുന്നതിനു മുമ്പ് നാലടി നടക്കുന്നതും കൂടുതല്‍ കണ്ഠശുദ്ധി വരുത്തുന്നതും മൂത്രത്തുള്ളികള്‍ തീരെ തങ്ങിനിൽക്കാതിരിക്കാന്‍ നല്ലതാണ്.
ഇത് ഇത്ര വലിയ കാര്യമാണോ? അതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ വേറെ എത്ര കിടക്കുന്നുണ്ട്  എന്ന് ചിന്തിക്കുന്നവരുണ്ടാവാം. ചില കാര്യങ്ങള്‍ മനുഷ്യരുടെ ദൃഷ്ടിയില്‍ നിസ്സാരമായിരിക്കും. പക്ഷെ ശറഇന്റെ വീക്ഷണത്തില്‍ വളരെ ഗുരുതരം തന്നെയായിരിക്കും. ഇത്തരത്തില്‍പ്പെട്ട കാര്യമാണ് ഇസ്തിബ്‌റഃ. ഇതിനെ നിസ്സാരവല്‍ക്കരിച്ചാല്‍ കഠിന ശിക്ഷ അനുഭവിക്കേണ്ടി വരും. ഇസ്തിബ്‌റഃയുടെ കാര്യത്തില്‍ വന്ന ഒരു ഹദീസ് കാണുക...
''ഇബ്‌നു അബ്ബാസില്‍ (റ)നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ നബി ﷺ രണ്ട് ഖബറുകള്‍ക്കരികിലൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് ﷺ അരുളി. നിശ്ചയം ഈ ഖബറുകളിലുള്ളവര്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ ശിക്ഷിക്കപ്പെടുന്നതാവട്ടെ (സൂക്ഷിക്കാന്‍ വിഷമകരമായ) ഗുരുതര കുറ്റത്തിന്റെ  പേരിലല്ല. അതിലൊരാള്‍ മൂത്രമൊഴിച്ച ശേഷം  ഇസ്തിബ്‌റഃ (മൂത്രത്തുള്ളികള്‍ നല്ലവണ്ണം ചോര്‍ത്തിക്കളയല്‍) ചെയ്യാത്തവനും മറ്റവന്‍ ഏഷണി തൊഴിലാക്കിയവനുമായിരുന്നു. അനന്തരം നബി ﷺ ഒരു പച്ച ഈത്തപ്പന മടല്‍ എടുക്കുകയും രണ്ട് പിളര്‍പ്പാക്കി  ഇരു ഖബറിന്‍മേലും ഓരോ പിളര്‍പ്പ് വെക്കുകയും ചെയ്തു. സ്വഹാബികള്‍ ചോദിച്ചു. അവിടുന്ന് (ﷺ) എന്തിനാണിത് ചെയ്തത്? നബി ﷺ പറഞ്ഞു. അവ രണ്ടും ഉണങ്ങാതിരിക്കുവോളം കാലം അവര്‍ രണ്ടാള്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം.''
  (ബുഖാരി, മുസ്‌ലിം)

 പ്രപഞ്ചത്തിലെ സസ്യലതാദികളടക്കമുള്ള സര്‍വ്വ ചേതന വസ്തുക്കളും അല്ലാഹുﷻവിന് തസ്ബീഹ് ചൊല്ലുന്നുണ്ട്. ഉണങ്ങാതിരിക്കുമ്പോഴെല്ലാം അവക്ക് ജീവനുണ്ട്. ഖബറിന്റെ പുറത്ത് ഈത്തപ്പന മടല്‍ ചീന്തി വെച്ചതിന്റെ ആവശ്യകത വിവരിച്ച് നബി ﷺ പറഞ്ഞ കാര്യം പ്രത്യേകം സ്മരിക്കുക. അവ ഉണങ്ങാതിരിക്കുവോളം കാലം ആ ഖബറിലുള്ളവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടും. ഇത് എങ്ങനെ സാധ്യമാവും. അതിന്റെ തസ്ബീഹിന്റെ ബര്‍ക്കത്ത് കൊണ്ട് ശിക്ഷ ലഘൂകരിക്കപ്പെടുമെന്ന് പ്രഗത്ഭ പണ്ഡിതരുടെ സുചിന്തിതാഭിപ്രായം...
  (ശറഹു മുസ്‌ലിം)

 ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പുറംതള്ളാനുള്ള പ്രക്രിയയാണ് വിസര്‍ജ്ജനം. അനിവാര്യമായ ശാരീരിക ധര്‍മ്മമാണത്. സര്‍വ്വ ജീവജാലങ്ങളിലും അതിനുള്ള  സംവിധാനം അല്ലാഹു ﷻ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ സംവിധാനം അതിവിദഗ്ധവും സൂക്ഷ്മവും തന്നെയാണ്.

 വിസര്‍ജ്ജിക്കണമെന്ന് തോന്നുമ്പോള്‍ തോന്നിയിടത്ത് വിസര്‍ജ്ജിക്കലാണ് പക്ഷിമൃഗാദികളുടെ പതിവ്. മുന്നും പിന്നും നോക്കേണ്ട ആവശ്യം അവര്‍ക്കില്ല. ജനമധ്യത്തിലും നടുറോട്ടിലും വെളിമ്പ്രദേശത്തും നടന്നും കിടന്നും വിസര്‍ജ്ജിച്ച് അന്തരീക്ഷം മലീമസമാക്കല്‍ പക്ഷിമൃഗാദികളുടെ സ്വഭാവമാണ്. മനുഷ്യന്‍ ഈ രൂപത്തിലൊന്നും വിസര്‍ജ്ജനം നടത്തരുത്. കാരണം അവന്‍ കേവലം മൃഗമല്ല; ബുദ്ധിയും വിവേകവുമുള്ള ഉല്‍കൃഷ്ട ജീവിയാണ്. മനുഷ്യത്തത്തോടു നിരക്കാത്തതൊന്നും അവന്‍ ചെയ്യരുത്. ഇസ്‌ലാം അനുശാസിക്കുന്ന ചിട്ടകളും മര്യാദകളും പാലിച്ചുകൊണ്ട് മാത്രമേ മനുഷ്യന്‍ വിസര്‍ജ്ജനം നടത്താവൂ.

 വഴിയോരങ്ങളിലും മറ്റും മറയില്ലാതെ മലമൂത്ര വിസര്‍ജ്ജനംചെയ്യല്‍ വിരോധാഭാസമാണ്. അങ്ങുമിങ്ങും പോകുന്നവരുടെ മുഖത്തുനോക്കി വിസര്‍ജ്ജിക്കല്‍ നാല്‍ക്കാലി സംസ്‌കാരമാണ്. മാനവും മര്യാദയുമുള്ള മനുഷ്യന് അതിനു കഴിയുമോ? ജാബിര്‍(റ) പറയുന്നത് കാണുക: ''കാഷ്ടിക്കാന്‍ ഉദ്ദേശിച്ചാല്‍ റസൂല്‍കരീം ﷺ ആരും കാണാത്തവിധം ദൂരെ പോകുമായിരുന്നു'' 
  (അബൂദാവൂദ്)

 നഗ്‌നത വെളിവാക്കി, അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചുകൊണ്ട് വിസര്‍ജ്ജനം നടത്തല്‍ ചിലര്‍ക്കൊരു രസമാണ്. ഇപ്രകാരം ചെയ്യുന്നവരോട് അല്ലാഹു ﷻ ദേഷ്യപ്പെടുമെന്ന് നബി ﷺ പറഞ്ഞിരിക്കുന്നു. 
  (അബൂദാവൂദ്, ഇബ്‌നുമാജ)

 രോഗാണുക്കളുടെ സങ്കേതമാണ് വിസര്‍ജ്യങ്ങള്‍. ഏവരിലും അറപ്പും വെറുപ്പുമുളവാക്കുന്ന മലിന വസ്തുവും. പുറപ്പെട്ടുകഴിഞ്ഞാല്‍ ശുചീകരിച്ചില്ലെങ്കില്‍ ദേഹ വസ്ത്രാദികള്‍ ദുര്‍ഗന്ധമാകും. അതുമൂലമുണ്ടാകുന്ന വിപത്തുകള്‍ ഗുരുതരവും അനാരോഗ്യകരവുമാണെന്ന് പറയേണ്ടതില്ലല്ലോ. പലരും ഈ വസ്തുത ചിന്തിക്കാറില്ല. മൂത്രിച്ച് ശൗച്യം ചെയ്യാതെ എഴുന്നേല്‍ക്കുന്നവര്‍, കാഷ്ടിച്ചു കഴുകി വൃത്തിയാക്കാതെ അടിവസ്ത്രം ധരിക്കുന്നവര്‍ ഇങ്ങനെ പലതരമാണാളുകള്‍.
വിസര്‍ജ്ജനാനന്തരം ശൗച്യം ചെയ്യുന്നതില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്നവരേ യഥാര്‍ത്ഥ വിശ്വാസികളാവുകയുള്ളൂ. നാമമാത്ര ശൗച്യ പ്രഹസനം നടത്തിയോ രണ്ടോ മൂന്നോ കൈക്കുമ്പിള്‍ വെള്ളം കൊണ്ട് കഴുകിയാലോ മതിയാവുകയില്ല. ശരിയാംവണ്ണം ശൗച്യം ചെയ്‌തെങ്കില്‍ മാത്രമേ നമ്മുടെ നിസ്‌കാരം സാധുവാകുകയുള്ളൂ.

 നിന്നു മൂത്രമൊഴിക്കുന്ന സ്വഭാവക്കാരുണ്ട്. അത് ഇസ്‌ലാമിക സംസ്‌കാരമല്ല. റസൂല്‍ കരീം ﷺ വിരോധിച്ച കാര്യവുമാണ്. ഉമറുല്‍ ഫാറൂഖ്(റ) പറയുന്നു: ''ഞാനൊരിക്കല്‍ നിന്ന് മൂത്രമൊഴിക്കുന്നത് നബിﷺയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ അവിടുന്ന് (ﷺ) അരുളി: ഉമറേ, നിന്ന് മൂത്രമൊഴിക്കരുത്. പിന്നീടൊരിക്കലും ഞാന്‍ നിന്ന് മൂത്രമൊഴിച്ചിട്ടില്ല'' 
  (തുര്‍മൂദി അബൂദാവൂദ്)

 നിന്ന് മൂത്രിച്ചാല്‍ ശരീരത്തിലും വസ്ത്രത്തിലും മൂത്രം തെറിച്ച് വൃത്തികേടാവാനിടവരും. മാത്രമല്ല, നില്‍ക്കുന്ന അവസരത്തില്‍ മൂത്രക്കുഴലിന്റെ ശരിയായ അവസ്ഥയില്‍ മാറ്റം വരികയും ചെയ്യും. മൂത്രം ശരിക്ക് പുറത്തുപോകാന്‍ തടസ്സം വരികയും ചെയ്യുമെന്നാണ് ശാസ്ത്രമതം.

 മൂത്രം പൂര്‍ണ്ണമായി പുറത്തുവന്ന ശേഷമേ എഴുന്നേല്‍ക്കാവൂ. അല്ലാതിരുന്നാല്‍ പിന്നീട് മൂത്രം പുറത്തു വന്ന് ശരീരവും വസ്ത്രവും മലിനമാവാനിടവരും. പലരും ഇക്കാര്യത്തില്‍ അശ്രദ്ധരാണ്. മൂത്രത്തിന്റെ ശീഘ്ര ഗതിയിലുള്ള ഒഴുക്ക് നിലച്ചാല്‍ അവര്‍ ശൗച്യം ചെയ്ത് എഴുന്നേല്‍ക്കുന്നു. പെട്ടെന്ന് സ്ഥലം വിടാനുള്ള ധൃതിയില്‍ മൂത്രധമനിയില്‍ അവ ശേഷിക്കുന്ന മലിനാംശം അവരറിയാതെ പുറപ്പെട്ടെന്നു വരാം. അത് ദേഹത്തെയും വസ്ത്രത്തെയും മലിനമാക്കും. ഇറുകിയ അടിവസ്ത്രവും പാന്റ്‌സും ധരിക്കുന്നവര്‍ പ്രത്യേകം  ശ്രദ്ധിക്കണം. മൂത്രത്തിന്റെ സുഗമമായ പ്രവാഹത്തെ വസ്ത്രത്തിന്റെ ഇടുക്കം തടസ്സപ്പെടുത്തുന്നു. മൂത്രക്കുഴലില്‍ വേദനയും പഴുപ്പും മൂത്രത്തില്‍ കല്ലും ഉണ്ടാകാന്‍ ഇത് കാരണമാകും.

 കുളിക്കാനിറങ്ങിയാല്‍ കുളിമുറിയില്‍ മൂത്രമൊഴിക്കുന്ന ചിലരുണ്ട്. അത് ഒരിക്കലും ചെയ്യരുത്. അവിടെ കുളിക്കുമ്പോള്‍ മൂത്രം തെറിച്ചിട്ടുണ്ടോ എന്ന 'വസ്‌വാസി'ന് കാരണമാകും.
കിണറിന്റെ പരിസരത്തും ഹൗളിന്‍ കരയിലും മൂത്രിക്കരുത്. കാല് കഴുകുമ്പോഴും മറ്റും വെള്ളം തെറിക്കാനിടവരും. അല്‍പം സൂക്ഷ്മതയുള്ളവര്‍ക്ക് 'വസ്‌വാസി'ന്ന് അതുമതി. സത്വവിശ്വാസികളുടെ മനസ്സില്‍ ചാഞ്ചല്യം സൃഷ്ടിച്ച് അവരെ സ്വസ്ഥതകെടുത്താന്‍ പിശാച് കിണഞ്ഞു ശ്രമിക്കും.

 കുഞ്ഞുങ്ങള്‍ അകത്ത് മൂത്രമൊഴിച്ചെന്നു വരാം. ചില സ്ത്രീകള്‍ കാലുകൊണ്ട് അതിനെ നീക്കും. ഇതുകൊണ്ട് വീട് ശുദ്ധിയാവില്ല. മാലിന്യം വ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു തുണിക്കഷ്ണം കൊണ്ട് മലിനമായ സ്ഥലം ഒപ്പിയെടുക്കുക. പുറത്തേക്കു കാണിച്ചു അതു കഴുകി വൃത്തിയാക്കുക. നജസായ സ്ഥലത്ത് കുറച്ച് വെള്ളമൊഴിക്കുക. അതും ഒപ്പിയെടുക്കുക. ഇങ്ങനെ ഒന്നുരണ്ട് തവണ ആവര്‍ത്തിക്കുക. എന്നാല്‍ അകം വൃത്തിയാകും. സിമന്റ് ഇട്ട് ഉറപ്പിച്ച അകം ശുദ്ധിയാക്കേണ്ട രൂപമാണീ പറഞ്ഞത്. മൂത്രം താഴോട്ട് ഇറങ്ങുന്ന സ്ഥലത്ത് കുറച്ചു വെള്ളം അവിടെ ഒഴിച്ചാല്‍ തന്നെ ശുദ്ധിയാകും. മൂത്രത്തേക്കാള്‍ വെള്ളം അധികരിക്കണമെന്നുമാത്രം.
[09/11, 10:53 am] Sayyidath Mihraskoduvally: അബൂഉമാമ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വീട്ടിൽ നിന്ന് ശുദ്ധിയായി ഫർള് നിസ്കാരത്തിന് വേണ്ടി പുറപ്പെട്ടാൽ അവന്ന് ഹജ്ജിന് വേണ്ടി ഇഹ്റാം ചെയ്തവന്റെ പ്രതിഫലത്തിനു തുല്യമായ പ്രതിഫലമുണ്ട്. ഒരാൾ പൂർവാഹ്ന നിസ്കാരത്തിനു വേണ്ടി (ളുഹാ നിസ്കാരത്തിന്) പുറപ്പെട്ടാൽ, അതല്ലാതെ മറ്റൊന്നും അതിനു പ്രചോദകമായില്ല; എങ്കിൽ ഉംറക്ക് ഒരുങ്ങിപ്പുറപ്പെട്ടവന്റെ പ്രതിഫലത്തിനു തുല്യമായ പ്രതിഫലമുണ്ട്. ഒരു നിസ്കാരത്തിനു ശേഷം ഇടയ്ക്ക് അനാവശ്യം സംസാരം വരാത്തവിധം എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെങ്കിൽ (സ്വലാത്ത് ചൊല്ലുന്നുവെങ്കിൽ ) അതു ഇല്ലിയ്യീനിൽ രേഖപ്പെടുത്തുന്നതാണ്.
   【അബൂദാവൂദ്: 558】
[10/11, 1:56 pm] Sayyidath Mihraskoduvally: *തിരികെ വന്ന സൂര്യന്‍*

അസ്മാഅ് ബിന്ത് ഉമൈസ് (റ) പറയുന്നു: മുത്ത്നബി ﷺ അലി(റ)വിന്റെ മടിയില്‍ തലവച്ചു കടക്കുകയായിരുന്നു. അപ്പോൾ അവിടുത്തേക്ക് (ﷺ) വഹ്‌യ് ഇറങ്ങി. സമയം നീണ്ടു. അലി (റ) ആണെങ്കില്‍ അസർ നിസ്കരിച്ചിട്ടുമില്ല. അങ്ങനെ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയപ്പോൾ നബി ﷺ അലി(റ)വിനോട് ചോദിച്ചു: 'അലീ അസർ നിസ്കരിച്ചോ..?
ഇല്ല അലി(റ) പറഞ്ഞു. തിരുനബി ﷺ അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു:  "അല്ലാഹുവേ! അലി (റ) നിന്നേയും, നിന്റെ ദൂതനേയും വഴിപ്പെടുന്നതിലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് സൂര്യനെ മടക്കിക്കൊടുക്കണം..."

ദൃക്സാക്ഷിയായ അസ്മാഅ് (റ) പറയുന്നു: "അസ്തമിച്ച സൂര്യൻ വീണ്ടും ഉദിച്ചതായി ഞാന്‍ കണ്ടു. സ്വഹ്ബായിലെ പർവ്വതത്തിനു മുകളിലൂടെ അത് പ്രഭചൊരിച്ചു. അലി(റ) നിസ്കരിച്ച ശേഷമത് അസ്തമിക്കുന്നതും ഞാന്‍ കണ്ടു."
  (കിതാബുൽ ശിഫാ: 1/548)

▪️ഈ അത്ഭുത സംഭവമാണ് മൻകൂസ് മൗലിദിലൂടെ നാം പാടുന്നത്

اَلْبَدْرُ شُقَّ بِاَمْرِهِ وَالشَّمْسُ اِذْ
غَرُبَتْ لَهُ رُدَّتْ بِغَيْرِ تَرَدُّدِ
 
(മുത്ത്നബിﷺയുടെ കല്‍പനക്ക് വഴിപ്പെട്ട്  പൂർണ ചന്ദ്രൻ രണ്ട് പാളിയായി. അസ്തമിക്കാന്‍ നേരം തിരുനബിﷺക്ക് വേണ്ടി സൂര്യന്‍ തിരിച്ചുവന്നു.)
[12/11, 11:10 am] Sayyidath Mihraskoduvally: *മസ്‌അലകൾ*

*11) അഖീഖഃ അറുക്കൽ*

 ഇമാം നവവി(റ) പറയുന്നു: കുട്ടിക്ക് ഏഴാം ദിവസം അഖീഖ അറുക്കലും പേരിടലും മുടി കളയലും മുടിയുടെ തൂക്കം സ്വര്‍ണമോ വെള്ളിയോ ധര്‍മ്മം ചെയ്യലും സുന്നത്താണ് (മിന്‍ഹാജ്, തുഹ്ഫ 9/376). സമുറ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖ കൊണ്ട് പണയം വെക്കപ്പെട്ടവനാണ്.

*12) ഏഴിന്ന് സുന്നത്ത്*

 ഏഴിനാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം.
  (തിര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).

*13) രാത്രി പ്രസവിച്ചാൽ*

 പ്രസവിച്ച ദിവസം മുതല്‍ ഏഴാമത്തെ ദിവസമാണ് കണക്കാക്കുക. എന്നാല്‍ പ്രസവം നടന്നത് രാത്രിയാണെങ്കില്‍ തൊട്ടടുത്ത പകല്‍ മുതല്‍ക്കാണ് എണ്ണേണ്ടത്. രാത്രി എണ്ണപ്പെടുകയില്ല.
  (തുഹ്ഫ)

*14) ക്രമം സുന്നത്ത്*

 ഏഴാം ദിവസം ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ക്രമമുണ്ട്. ആദ്യമായി പേരിടുകയാണ് വേണ്ടത്. ശേഷം അറവ് നടത്തുക. ശര്‍വാനിയില്‍ പറയുന്നു: ‘നാമകരണം അറവിന് മുമ്പാകല്‍ അത്യാവശ്യമാണ്’ (9/376). അറവിന് ശേഷമാണ് മുടി കളയേണ്ടത്. ഇമാം നവവി(റ) പറയുന്നു. അഖീഖ അറുത്തതിനു ശേഷം മുടി മുണ്ഡനം ചെയ്യലും സുന്നത്താണ്.
  (മിന്‍ഹാജ്).

*15) ഒരേ സമയം കത്തി വെക്കണ്ട*

 അറവും മുടികളയലും ഒരേ സമയത്താകണമെന്ന പൊതുജന ധാരണ പണ്ഡിത വീക്ഷണത്തിനെതിരാണ്.

*16) ഏഴിന്റെ രഹസ്യം*

 മേല്‍കര്‍മ്മങ്ങള്‍ക്ക് ഏഴാം ദിവസം തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്? ചില പണ്ഡിതന്മാര്‍ ഇതിന് ന്യായം നിരത്തുന്നതിങ്ങനെയാണ്. കുട്ടി ജനിച്ച ഉടനെ അവന്റെ അവസ്ഥ (ജീവന്‍ നിലനില്‍ക്കുമോ ഇല്ലയോ) എന്ന് തീരുമാനിക്കാന്‍ കഴിയില്ല. കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ ഏകദേശം മനസ്സിലാക്കാന്‍ കഴിയും. ഒരാഴ്ച ദിവസങ്ങളുടെ ഒരു ചുറ്റ് പൂര്‍ത്തിയാകുന്നതുകൊണ്ടാണ് ഏഴുദിവസം കണക്കാക്കിയത്.

*17) പേരിടലും ഏഴിന്*

 കുട്ടി പിറന്ന് ഏഴാം ദിവസം ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ് നാമകരണം.

*18) മരിച്ചാലും പേരിടണം*

 ഏഴിനുമുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്തുണ്ട്. എന്നല്ല ജീവനില്ലാതെ ജനിച്ച കുട്ടിക്കുപോലും പേരിടല്‍ സുന്നത്തുണ്ട്.
  (തുഹ്ഫ)

*19) അവകാശം പിതാവിന്*

 പേരിടല്‍ പിതാവിന്റെ അവകാശമാണ്.

*20) പിതാവില്ലെങ്കില്‍*

 പിതാവില്ലെങ്കില്‍ വലിയുപ്പയാണ് പേരിടേണ്ടത്.
  (ശര്‍വാനി)
[13/11, 9:01 am] Sayyidath Mihraskoduvally: ربيع
       *യാത്രയാവുകയാണ്*
       ✍🏼ഈ റബീഉം യാത്രയാവുകയാണ്..,
ഇല്ല നബിയെ.., വിഷപാമ്പിന്റെ കടിയേറ്റു വേദന കൊണ്ട് പിടഞ്ഞു കണ്ണിൽ നിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞിട്ടും തന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്ന അങ്ങയെ വിളിച്ചുണർത്താതെ അങ്ങയെ ഖൽബോടു ചേർത്തു വച്ച അബൂബക്കർ (റ)വും... 

 തന്റെ പച്ചിറച്ചിയിൽ നിന്ന്‌ കഠാര കൊണ്ട്‌ ഇറച്ചിതുണ്ടുകൾ മുറിച്ചെടുത്ത് കൊണ്ടിരിക്കെ അങ്ങയെ ഒന്ന് തള്ളി പറഞ്ഞാൽ വെറുതേ വിടാമെന്ന് ശത്രുക്കൾ വാഗ്ദാനം നടത്തിയപ്പോഴും പ്രവാചകന്റെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞു തന്റെ ജീവൻ ബലി നൽകിയ ഖുബൈബ്(റ)വും..,

 അങ്ങയുടെ മരണ വാർത്ത‍ മദീനയൊട്ടാകെ വ്യാപിച്ചപ്പോഴും എന്റെ നബി മരിച്ചിട്ടില്ലെന്നു പറഞ്ഞ് കൊച്ചു കുഞ്ഞുങ്ങളെ പോലെ അവിടുത്തെ ചാരി നടന്ന് കണ്ണും കാതും ഖൽബും അങ്ങേക്ക് സമർപ്പിച്ച ഉമർ(റ)വും..,

 അങ്ങയെ സ്നേഹിച്ചതിന്റെ നൂറിൽ ഒരംശം പോലും കടക്കാൻ ഞങ്ങൾക്കായില്ലല്ലോ.. തിരുദൂതരേ...

  ഇല്ല തീർച്ചയാണ്,  ആകാശത്തു ഒന്നുമറിയാതെ പാറി നടക്കുന്ന കുഞ്ഞുകുരുവികൾക്ക് പോലും അങ്ങ് നടന്നുനീങ്ങിയ മദീനയുടെ മണ്ണിന്റെയും മണലിന്റെയും സുഗന്ധം ആസ്വദിക്കാനായിട്ടും എല്ലാം അറിയുന്ന ഞങ്ങൾക്കതിന്റെ പുണ്യം തിരിച്ചറിയാനായില്ലല്ലോ...

 മുത്തു നബിയേ... എന്തുണ്ട് കെെയ്യിൽ..?
നാളെ അങ്ങയേ കാണാൻ ഞങ്ങൾക്ക് എന്ത് അർഹതയാണുള്ളത്‌.!!  ഇനി കാണാനായാൽ തന്നെ അങ്ങേക്ക് സമർപ്പിക്കാൻ എന്ത് ഹദിയയാണ് ഞങ്ങളുടെ പക്കലുള്ളത്..?!

 ഇല്ല റസൂലേ... ഒന്നുമില്ല... ആരുമില്ല... എവിടെയുമില്ല.....  യാ ഹബീബല്ലാഹ്...

 അങ്ങ് ഉവൈസുൽ ഖർനി(റ)വിന് നൽകിയ മഹത്വത്തിന്റെ ആയിരത്തിൽ ഒരംശം എങ്കിലും ഇക്കരെ നിന്നും കിനാവ് കാണുന്ന ഞങ്ങൾക്ക് നൽകേണമേ...
ആമീൻ യാ റബ്ബൽ ആലമീൻ...

*فداك ابى وامي يا رسول الله صلّى الله عليه وسلّم*
*أصﻻة والسلام عليك يا رسول الله*
*اصلاة والسلام عليك يا حبيب الله*
*اصلاة والسلام عليك يا رحمة للعالمين*

*ഏറ്റവും ശ്രേഷ്ഠമായ സ്വലാത്ത്*

*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ ،  وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ*

 ഈ സ്വലാത്തിന് സ്വലാത്ത് ഇബ്‌റാഹീമിയ്യ എന്ന് പറയുന്നു. ഇത് ഏറ്റവും ശ്രേഷ്ഠമായ സ്വലാത്താണെന്ന് ഇമാം നവവി(റ) വും മറ്റും ബലപ്പെടുത്തിയിട്ടുണ്ട്...

◆ നബിﷺയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുന്നവര്‍ക്ക് അല്ലാഹു ﷻ റഹ്മത്ത് ചെയ്യുന്നു. മലക്കുകള്‍ ദുആ ചെയ്യുന്നു.
◆ പാപം പൊറുക്കലും കര്‍മ്മങ്ങള്‍ ശുദ്ധീകരിക്കലും പദവി ഉയര്‍ത്തലുമുണ്ടാവും.
◆ സ്വലാത്ത് ചൊല്ലിയവര്‍ക്ക് പാപം പൊറുക്കാന്‍ ശഫാഅത്തുണ്ടാകും.

 ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു ﷻ അവന്റെ മേൽ പത്ത്‌ സ്വലാത്തുകൾ വർഷിക്കും. അവന്റെ പത്ത്‌ പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത്‌ പദവികളവന് ഉയർത്തിക്കൊടുക്കും...
  (അഹ്മദ് )

 അല്ലാഹു ﷻ നമ്മുടെ പാപങ്ങളെല്ലാം പൊറുത്ത് അവന്റ ജന്നാത്തുന്നഈമില്‍ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
[14/11, 11:25 am] Sayyidath Mihraskoduvally: *നമ്മുടെ പ്രാർത്ഥനക്ക് ഈ സൗന്ദര്യമുണ്ടോ..?!*

 ബാഖിർ (റ) തങ്ങളുടെ പ്രാർത്ഥന..!!

       ✍🏼മുത്ത് നബിﷺയുടെ പേരമകൻ സയ്യിദ് ഹുസൈൻ (റ) വിന്റെ മകൻ സയ്യിദ് സൈനുൽ ആബിദീൻ (റ) എന്നവരുടെ മകൻ സയ്യിദ് മുഹമ്മദ് ബാഖിർ (റ) അഗാധ ജ്ഞാനിയും വിശുദ്ധ ഖുർആന്റെ ആന്തരിക സാരത്തിനുടമയുമായിരുന്നു. 

 സൂറത്തുൽ ബഖറയിലെ 256 ആം സൂക്തമായ "താഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുﷻവിൽ വിശ്വസിക്കുകയും ചെയ്തവർ ബലിഷ്‌ഠമായ പാശത്തെയാണ് മുറുകെ പിടിച്ചിരിക്കുന്നത്" എന്നത് വിശദീകരിച്ചു കൊണ്ട് മഹാൻ പറഞ്ഞു "ഇതിലെ താഗൂത് സത്യത്തിൽ നിന്ന് വ്യതിചലിക്കുന്ന എല്ലാ വസ്തുക്കളുമാണ്. നിന്റെ മനസ്സിനെ എന്താണോ സത്യത്തിൽ നിന്നും അകറ്റുന്നത്, അത് തന്നെയാണ് നിന്റെ താഗൂത്" 

 പാതിരാത്രി പിന്നിട്ടാൽ പ്രായശ്ചിത്ത പ്രാർത്ഥനക്ക് ശേഷം ബാഖിർ (റ) കരഞ്ഞു പ്രാർത്ഥിക്കുക പതിവായിരുന്നു. മഹാൻ പറയുമായിരുന്നു.., "എൻ്റെ നാഥനായ അല്ലാഹുവെ! ഇതാ രാത്രി വന്നണഞ്ഞിരിക്കുന്നു. രാജാക്കന്മാർ നിദ്രയിലാണ്. ആകാശത്തു നക്ഷത്രങ്ങൾ തിളങ്ങുന്നു. മനുഷ്യരെല്ലാം ഉറക്കത്തിലാണ്. എല്ലാം നിശബ്ദം!! ബനൂ ഉമയ്യ (അന്നത്തെ ഭരണകൂടം) വിശ്രമിക്കാൻ പോയിരിക്കുന്നു, അവർ വാതിലടക്കുകയും പുറത്തു കാവൽക്കാരെ നിർത്തുകയും ചെയ്തു കഴിഞ്ഞു. അവരുടെ ഔദാര്യം തേടിചെന്നവർ അത് മറന്നു കഴിഞ്ഞു. അല്ലാഹുവെ, നീയാണ് ഉണർന്നിരിക്കുന്നവൻ. എന്നെന്നും നിലനിൽക്കുന്നവനും നീ തന്നെ. എല്ലാം കാണുന്നവൻ, എല്ലാം അറിയുന്നവൻ, നിന്നെ നിദ്ര കീഴടക്കുകയില്ല. എന്റെ വാക്കുകൾ നിന്നെ വർണ്ണിക്കാൻ അശക്തമാകുന്നു. ഒന്നിനും നിന്നെ വിലക്കാനാവില്ല. രാവോ പകലോ നിന്റെ അനശ്വരതയെ ഭംഗപ്പെടുത്തുകയില്ല. നിന്റെ ദയയുടെ കവാടങ്ങൾ നിന്നെത്തേടി വരുന്നവർക്കെല്ലാമായി തുറന്നുകിടപ്പാണ്. നിന്റെ ഖജനാവുകൾ അത്യുദാരമാകുന്നു. യാചകരെ ആട്ടിയകറ്റുന്നവനല്ല നീ. നിന്റെ കൊട്ടാരത്തിലേക്ക് പ്രവേശനം തേടുന്നവനെ ഭൂമിയിലോ വാനലോകത്തോ ഉള്ള ഒരു ജീവിയും തടയുകയില്ല. അല്ലാഹുവെ, മരണത്തെയും പരലോക വിചാരണയെയും ഓർക്കുമ്പോൾ എനിക്കെങ്ങനെ ആനന്ദിക്കാൻ കഴിയും? ഏകനായ നാഥാ, മരണസമയത്ത് ബേജാറില്ലാതെ എന്നെ ശാന്ത ചിത്തനാക്കേണമേ. വിചാരണ സമയത്ത് ശിക്ഷകളില്ലാതെ എന്നെ സന്തോഷിപ്പിക്കേണമേ..."
[15/11, 10:07 am] Sayyidath Mihraskoduvally: *കറാഹത്തുള്ള പേരുകള്‍*

 ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക് എന്നിവ ഉദാഹരണം.
 (തുഹ്ഫ 9/373)

*ചീത്ത പേര് മാറ്റാം*

 ഇത്തരം പേരുകള്‍ മാറ്റല്‍ സുന്നത്താണ്.
  (ശര്‍വാനി)

*കറാഹത്താകാൻ കാരണം*

 സമുറതുബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നീ നിന്റെ സന്താനങ്ങള്‍ക്ക് യസാറ് (ഐശ്വര്യം), റബാഹ് (ലാഭം), നജാഹ് (രക്ഷ), അഫ്‌ലഹ് (വിജയി) തുടങ്ങിയ പേരുകള്‍ നല്‍കരുത്. കാരണം നീ ചോദിക്കും, അവന്‍ അവിടെയുണ്ടോ? അപ്പോള്‍ അവിടെയില്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കും മറുപടി ലഭിക്കുക” (മുസ്‌ലിം 2137). ഈ മറുപടി മേല്‍ ഗുണങ്ങളുടെ നിഷേധമാണ് തോന്നിക്കുക. അതൊരു ദുശ്ശകുനമായി ഭവിക്കും.
നാഫിഅ്, അഫ്‌ലഹ്, റബാഹ്, യസാര്‍ എന്നീ പേര് നല്‍കുന്നത് നബി ﷺ വിരോധിച്ചിരുന്നു (മുസ്‌ലിം). മുഫ്‌ലിഹ്, മുബാറക്, ഖൈറ്, സുറൂര്‍, നിഅ്മത് തുടങ്ങിയ പേരുകളും ഈ ഗണത്തില്‍ പെട്ടതാണ്. മേല്‍പറഞ്ഞ ന്യായം ഈ പേരുകളിലുമുണ്ട്.
ബര്‍റത്ത് (നന്മയുള്ളവള്‍) എന്നു പേരിടുന്നത് നബി ﷺ വിരോധിച്ചു എന്നു ഹദീസിലുണ്ട്. താന്‍ നല്ലവനാണെന്ന പൊങ്ങച്ചം വരാന്‍ ഈ പേരുകള്‍ ഇടയാക്കും. ഇതും ഇത്തരം പേരുകള്‍ വിലക്കാനുള്ള കാരണമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: ”ബര്‍റത്ത് എന്നു പേരിടുന്നതിനെ നബി ﷺ വിരോധിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളില്‍ ഗുണവാന്‍ ആരാണെന്ന് അല്ലാഹുﷻവിന്നറിയാം”
  (അബൂദാവൂദ്)

 *പിശാചുക്കളുടെ പേരുകൾ*

 ബലികഅമ്മംഖന്‍സബ്, വലഹാന്‍, അഅ്മര്‍, അജ്ദഅ് എന്നിവ പിശാചുക്കളുടെ പേരുകളാണ്.
  (ഫത്ഹുൽ ബാരി)

*അഹങ്കാരികളുടെ പേരുകൾ*

 പൈശാചിക പേരുകളും ഫിര്‍ഔന്‍, ഹാമാന്‍, വലീദ് തുടങ്ങിയ അഹങ്കാരികളുടെ പേരുകളും കറാഹത്തായ പേരുകളില്‍ പെട്ടതാണ്.
  (ഫത്ഹുല്‍ബാരി 10/580)

*ഹൃദയം വെറുക്കുന്ന പേര്*

 ഹൃദയങ്ങള്‍ വെറുക്കുന്ന അര്‍ത്ഥങ്ങളുള്ള പേരുകളും കറാഹത്താണ് (തുഹ്ഫ). ഹര്‍ബ് (യുദ്ധം), മുര്‍റത് (കൈപ്പ്), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) തുടങ്ങിയവ ഉദാഹരണം. മാലിക് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഒരവസരത്തില്‍ നബി ﷺ കൂടെയുള്ളവരോട് ചോദിച്ചു: ആരാണീ ആടിനെ കറക്കുക? ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഞാന്‍. നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: മുര്‍റത്ത്. നബി ﷺ പറഞ്ഞു: ഇരിക്കൂ! ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. നിന്റെ പേര്? എന്റെ പേര് ഹര്‍ബ്. പ്രവാചകര്‍ ﷺ ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി ﷺ പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു (ജീവിക്കും). നബി ﷺ പറഞ്ഞു: എന്നാല്‍ നീ ആടിനെ കറക്കുക”(മുഅത്വ 2/973). മോശമായ അര്‍ത്ഥമുള്ള പേരുള്ള ആള്‍ ഒരു പ്രവൃത്തിയുമായി ബന്ധപ്പെടുന്നത് പ്രവാചകര്‍ ﷺ വെറുക്കുന്നതായിട്ടാണ് ഈ സംഭവത്തില്‍ നാം കാണുന്നത്.

*പേരിലും അപലക്ഷണം*

 വ്യക്തി, നാട്, ഗോത്രങ്ങള്‍ക്കെല്ലാം ഇത്തരം മോശമായ പേരുകള്‍ നബി ﷺ വെറുത്തിരുന്നു.
നബി ﷺ ഒരു യാത്രയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവരോട് ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാക്കുന്നത്). ഈ മറുപടി കേട്ടപ്പോള്‍ നബിﷺതങ്ങള്‍ ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും നടന്നു (സീറ ഇബ്‌നുഹിശാം 2/304).
ഹുദൈബിയ്യ സന്ധിയുടെ ദിവസം നബിﷺയുമായി സംസാരിക്കാന്‍ സുഹൈലുബ്‌നു അംറ് (റ) എന്നയാള്‍ വന്നപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങളുടെ കാര്യം എളുപ്പമായെന്ന് (ബുഖാരി 2/542). സുഹൈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം എളുപ്പം എന്നാണല്ലോ.
സഈദുബ്‌നുല്‍ മുസയ്യബ് (റ) പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അദ്ദേഹം ഒരിക്കല്‍ നബിﷺയെ സമീപിച്ചു. നബി ﷺ ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? അദ്ദേഹം പറഞ്ഞു: ഹുസുന്‍ (പരുഷം). നബി ﷺ പറഞ്ഞു: നിങ്ങളുടെ പേര് സഹ്ല്‍ എന്നാവട്ടെ. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല. സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നു: ഹുസുന്‍ എന്ന പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്നു കൊണ്ടേയിരുന്നു” (ബുഖാരി 10/574).
നല്ലത് ആഗ്രഹിക്കാന്‍ നബി ﷺ കല്‍പിച്ചിട്ടുണ്ട്. ഒരാളുടെ ആഗ്രഹം അയാള്‍ കൊതിക്കുന്ന കാര്യങ്ങള്‍ സാധിക്കാന്‍ കാരണമാകും. പേരിന്റെ അര്‍ത്ഥം നന്നാകുമ്പോള്‍ അതില്‍നിന്ന് ശുഭസൂചനകള്‍ ലഭിക്കുകയും അതവന്റെ സ്വഭാവവും സംസ്‌കാരവും നന്നാവാനും ശുഭകരമാക്കാനും കാരണമാവുകയും ചെയ്യും. ദുശ്ശകുനങ്ങളാണ് പേരില്‍ നിന്നും മനസ്സിലാകുന്നതെങ്കില്‍ തിരിച്ചുമായിരിക്കുമുണ്ടാവുക എന്നാണ് മേല്‍വചനങ്ങള്‍ പഠിപ്പിക്കുന്നത്. അബൂബക്ര്‍ സിദ്ദീഖ്(റ) പറഞ്ഞു: ‘നിന്റെ നാവിനെ നീ സൂക്ഷിക്കണം. പരീക്ഷണം നാവുമായി ബന്ധപ്പെട്ടതാണ്.’
നബിﷺക്ക് പിതാമഹന്‍ ഇട്ട പേര് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നാണല്ലോ. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഭൂമിയിലുള്ളവര്‍ എന്റെ കുട്ടിയെ സ്തുതിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നാണ്. അത് എത്രമാത്രം പുലര്‍ന്നു. നബി ﷺ തന്റെ ഒരു കുട്ടിക്ക് ഇബ്‌റാഹിം എന്നാണ് പേരിട്ടത്. തന്റെ പിതാമഹന്റെ പേര് പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്.
  (തുഹ്ഫ)

*മുഹമ്മദ് എന്ന നാമം*

 ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന് നിവേദനം: അന്ത്യനാളില്‍ ഒരാള്‍ വിളിച്ചുപറയും; മുഹമ്മദ് എന്ന് പേരുള്ളവര്‍ എഴുന്നേറ്റ് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. പ്രവാചകന്‍ മുഹമ്മദ് നബിﷺയുടെ ബഹുമാനം കൊണ്ടാണിത് (മുഗ്‌നി 6/141). പേരുമാത്രം പോരാ. അത് സാധൂകരിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് വ്യക്തമാണല്ലോ. നബി ﷺ പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടാവുകയും അവരിലൊരാള്‍ക്കും ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ അജ്ഞത പ്രവര്‍ത്തിച്ചു (ത്വബ് റാനി 11/71, മജ്മഉസ്സവാഇദ് 3/5).
ഇമാം മാലിക് (റ) പറഞ്ഞു: ‘മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.'

*മുഹമ്മദെന്ന് പേരുള്ളവരെ ആദരിക്കണം*

 ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: 'നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ ചെയ്യരുത്.'
  (ദൈലമി മിര്‍ഖാത്ത് 4/599)

 മറ്റൊരു തിരുവചനമിങ്ങനെ, നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അവനെ നിങ്ങള്‍ ആദരിക്കുകയും സദസ്സില്‍ അവന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുക. അവനോട് നിങ്ങള്‍ മുഖം വക്രീകരിച്ചു കാമിക്കരുത്.
  (മിര്‍ഖാത്ത് 4/597)

*തിരുനബിﷺക്ക് പേരുകൾ അനവധി*

 തിരുനബിﷺക്ക് നിരവധി നാമങ്ങളുളളതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ആയിരവും രണ്ടായിരവും പേരുകള്‍ കണ്ടെത്തി ക്രോഡീകരിച്ച പണ്ഡിതരുണ്ട്. ഇമാം ദിഹ്‌യ(റ)വിന്റെ അല്‍ മുസ്തഫാ ഫീ അസ്മാ ഇല്‍ മുസ്തഫാ, ഇമാം സുയൂഥി(റ)വിന്റെ അര്‍രിയാഉല്‍ അനീഖ, ഇമാം നബഹാനിയുടെ മിനനുല്‍ അസ്മാ തുടങ്ങിയവ ഉദാഹരണം.
[16/11, 10:46 am] Sayyidath Mihraskoduvally: *മസ്‌അലകൾ*

*നല്ല പേരിട്ടാൽ*

 കുട്ടികള്‍ക്ക് പ്രവാചക പേരുകള്‍ നല്‍കുന്നതും അല്ലാഹുﷻവിന്റെ മഹത്തായ നാമങ്ങള്‍ ‘അബ്ദു’ എന്നു ചേര്‍ത്തിടുന്നതും ചെറുപ്രായത്തിലേ കുട്ടി അല്ലാഹുﷻവിനെയും റസൂലിനെയും (ﷺ) അറിയാനും മഹബ്ബത്ത് വളരാനും നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല. ചെകുത്താന്റെ നാമങ്ങള്‍ അവനോടുള്ള ബന്ധമാണുണര്‍ത്തുക. ഇത് രക്ഷിതാക്കള്‍ സഗൗരവം പരിഗണിക്കേണ്ട കാര്യമാണ്.

*ഓമനപ്പേര് സുന്നത്ത്*

 ഓമനപ്പേര് നല്‍കല്‍ സുന്നത്താണ്. സന്താനങ്ങളുടെ പേരിന്റെ കൂടെ ‘അബ്’ ചേര്‍ത്ത് പുരുഷനും ‘ഉമ്മ്’ ചേര്‍ത്ത് സ്ത്രീക്കും നല്‍കുന്ന പേരിനാണ് കുന്‍യത്ത് (ഓമനപ്പേര്) എന്നു പറയുന്നത്. അബൂ അബ്ദില്ലാഹ്, ഉമ്മു അബ്ദില്ലാഹ് എന്നിവപോലെ. നബിﷺയുടെ ഓമനപ്പേര് അബുല്‍ഖാസിം എന്നാണല്ലോ.

*നബിﷺയുടെ ഓമനപ്പേർ സ്വീകരിക്കരുത്*

 നബിﷺയുടെ പേരിടല്‍ പുണ്യമുള്ളതാണെങ്കിലും അവിടുത്തെ (ﷺ) ഓമനപ്പേര് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ഹറാമാണ് (തുഹ്ഫ 9/374). എന്റെ പേര് നിങ്ങള്‍ സ്വീകരിക്കുക. എന്റെ ഓമനപ്പേര് നല്‍കരുതെന്ന ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.
  (10/571)

 *മുതിർന്ന മക്കളിലേക്ക് ചേർക്കണം*

 മുതിര്‍ന്ന സന്താനത്തിന്റെ പേര് ചേര്‍ത്ത ഓമനപ്പേര് നല്‍കലാണ് ഏറ്റവും ഉത്തമം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും വിരോധമില്ല. തീരെ മക്കളില്ലാത്തവര്‍ക്കും ഓമനപ്പേര് നല്‍കാം. ആഇശാ(റ)ക്ക് ഉമ്മു അബ്ദില്ലാ എന്ന് ഓമനപ്പേരുണ്ട്. തന്റെ സഹോദരി അസ്മാഅ്(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ പേരിനോട് ചേര്‍ത്താണ് ഇത്‌ നല്‍കപ്പെട്ടത്.

*ഓമനപ്പേര് നല്ലവർക്ക് മാത്രം*

 സത്യനിഷേധിക്കും തെമ്മാടിക്കും പുത്തനാശയക്കാരനും ഓമനപ്പേര് നല്‍കരുതെന്ന് ഇമാം നവവി(റ) റൗളയില്‍ പറഞ്ഞിട്ടുണ്ട്. കാരണം ഈ ഓമനപ്പേര് ബഹുമാന സൂചകമാണ്. ഇപ്പറഞ്ഞവര്‍ ബഹുമാനത്തിനര്‍ഹരല്ല. മറിച്ച് അവരോട് ഗൗരവത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് കല്‍പിക്കപ്പെട്ടത്.
  (ശര്‍വാനി 9/374)

*ബഹുമാനം*

 മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും പേരുകള്‍ എഴുത്തിലോ വാക്കിലോ സന്താനങ്ങളും ശിഷ്യന്മാരും ഉപയോഗിക്കാതിരിക്കല്‍ സുന്നത്താണ്.

*ഓമനപ്പേര് സ്വയം പറയരുത്*

 ഒരു വ്യക്തി അവന്റെ ഓമനപ്പേര് എഴുത്തിലോ മറ്റോ ഉപയോഗിക്കാതിരിക്കലാണ് മര്യാദ. അവനാ പേരിലല്ലാതെ അറിയപ്പെടാതിരിക്കുകയോ അത് പ്രസിദ്ധമാവുകയോ ചെയ്താല്‍ വിരോധമില്ലതാനും.
  (മുഗ്‌നി)

 *അഖീഖ അറുക്കല്‍ സുന്നത്ത്*

 നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്‌നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണ്ണമായും പിരിഞ്ഞശേഷം അവനുവേണ്ടി അഖീഖ അറുക്കല്‍ ശക്തിയായ സുന്നത്താണ്.

*കുട്ടി മരിച്ചാലും സുന്നത്ത്*

 പ്രസവശേഷം കുട്ടി മരണപ്പെട്ടാലും അറവ് സുന്നത്തുതന്നെ.
  (തുഹ്ഫ 9/370).

*അഖീഖയുടെ പ്രതിഫലം*

 അറവിന്റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. സമുറ(റ)വില്‍ നിന്ന് നിവേദനം: ”നബി ﷺ പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണ്. ഏഴാം ദിവസമാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം”
  (തിര്‍മുദി 4/101, അബൂദാവൂദ് 3/360, നസാഈ 7/166, ഇബ്‌നുമാജ 3165)
[17/11, 10:30 am] Sayyidath Mihraskoduvally: *അനുചരരോടൊപ്പം അവരില്‍ ഒരാളായി*

 അബൂഹുറൈറ(റ)വും അബൂദർറ്(റ)വും റിപ്പോർട്ട് ചെയ്യുന്നു തിരുനബി ﷺ സ്വഹാബികൾക്കിടയിലാണ് ഇരിക്കാറുണ്ടായിരുന്നത്. അപരിചിതരായ ആരെങ്കിലും വന്നാൽ നബിﷺയാരാണെന്ന് ചോദിച്ചറിയാതെ അവർക്ക് അറിയുമായിരുന്നില്ല. അപരിചിതർ വരുമ്പോൾ തിരിച്ചറിയാൻ വേണ്ടി നബിﷺക്ക് ഇരിക്കാൻ ഒരു പ്രത്യേക ഇരിപ്പിടം ഉണ്ടാക്കണമെന്ന് ഞങ്ങൾ അവിടത്തോട് (ﷺ) ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ നബിﷺക്ക് വേണ്ടി മണ്ണ് കൊണ്ട് ഒരു ഉയർന്ന സ്ഥലം ഉണ്ടാക്കി. പിന്നീട് നബി ﷺ അതിനു മുകളിലും ഞങ്ങൾ അതിന്റെ രണ്ട് ഭാഗങ്ങളിലുമായി ഇരിക്കാൻ തുടങ്ങി...
  (സുനനു അബീദാവൂദ്:4698)
[18/11, 11:19 am] Sayyidath Mihraskoduvally: *മസ്‌അലകൾ*
 *ഹദീസിൽ പറഞ്ഞ പണയം*

 കുട്ടി അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണെന്ന നബിﷺയുടെ പരാമര്‍ശത്തിന് ഇമാമുമാര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അഖീഖ അറുക്കപ്പെടാതിരിക്കുകയും ശൈശവാവസ്ഥയില്‍ കുട്ടി മരണപ്പെടുകയും ചെയ്താല്‍ മാതാപിതാക്കളുടെ കാര്യത്തില്‍ പരലോകത്ത് ആ കുട്ടി ശിപാര്‍ശ ചെയ്യില്ലെന്നാണിതിന്റെ അര്‍ത്ഥമെന്ന് ഇമാം അഹ്മദ്(റ) പറഞ്ഞതായി ഇമാം ഖത്വാബി ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥം, അഖീഖ അറുത്ത് പണയത്തില്‍ നിന്ന് ഒഴിവാക്കാതെ ആ കുട്ടിയെ കൊണ്ടുള്ള ഉപകാരവും സൗഖ്യവും പൂര്‍ണമായി രക്ഷിതാക്കള്‍ക്ക് ലഭിക്കില്ലെന്നാണ്. അനുഗ്രഹങ്ങള്‍ അതു ലഭിച്ചവര്‍ക്ക് പൂര്‍ണമായി ഉപകരിക്കുക, അതിന് നന്ദി പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം അനുഗ്രഹങ്ങളുടെ നന്ദിപ്രകടനം നബിﷺയുടെ ചര്യ പിന്‍പറ്റല്‍ കൊണ്ടു കൂടിയാണ്. അതാവട്ടെ നന്ദിയും കുട്ടിയുടെ രക്ഷയും ആഗ്രഹിച്ച് ബലി നടത്തല്‍ കൊണ്ടുമാണ് എന്നു വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്. കുട്ടിയുടെ വളര്‍ച്ച വേണ്ടവിധത്തിലാവണമെങ്കില്‍ അഖീഖ അറുക്കണമെന്ന് വിശദീകരിച്ച ജ്ഞാനികളുമുണ്ട്.

*അഖീഖ അറുക്കേണ്ടത് രക്ഷിതാവ്*

 ഇനി ആരാണ് അഖീഖ അറുക്കേണ്ടതെന്ന് നോക്കാം. കുട്ടിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ അവരുടെ സമ്പത്തില്‍ നിന്നാണ് അഖീഖ അറുക്കേണ്ടത്. കുട്ടിക്ക് മുതലുണ്ടെങ്കിലും അതില്‍ നിന്നെടുക്കാന്‍ പാടില്ല.

*സുന്നത്താകാൻ നിബന്ധന*

 പ്രസവം മുതല്‍ അറുപത് ദിവസത്തിനകം (പ്രസവരക്തത്തിന്റെ അധികരിച്ച കാലം) കഴിവുണ്ടായാല്‍ മാത്രമേ രക്ഷിതാവിന്റെ മേല്‍ അറവ് ബാധ്യതയുള്ളൂ.

*ഏഴാം ദിവസം ഒത്തില്ലെങ്കിൽ*

 പ്രസവിച്ച ഏഴാം ദിവസം അറവ് നടത്തലാണേറെ ശ്രേഷ്ഠം. ഇല്ലെങ്കില്‍ പതിനാല്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതങ്ങളിലാണ് അറവ് നടത്തേണ്ടത്.
  (കുര്‍ദി)

*പ്രായപൂർത്തി അയാൽ പിന്നെ*

 കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ബാധ്യതപ്പെട്ട രക്ഷിതാക്കള്‍ അറവ് നടത്തിയില്ലെങ്കില്‍ ശേഷം സ്വന്തമായി അറവ് നടത്തല്‍ സുന്നത്തുണ്ട്.

*മൃഗം*

 ഉളുഹിയ്യത്ത് പോലെത്തന്നെ ന്യൂനതകളില്ലാത്ത ആട്, മാട്, ഒട്ടകങ്ങളെയാണ് അഖീഖ അറുക്കേണ്ടതും. ഇവയല്ലാത്ത മറ്റു മൃഗങ്ങളൊന്നും അഖീഖക്ക് പറ്റില്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം.

*മൃഗത്തിന്റെ വയസ്സ്*

 നെയ്യാടാണെങ്കില്‍ ഒരു വയസ്സായതും കോലാട്, മാട് എന്നിവ രണ്ടു വയസ്സ് പൂര്‍ത്തിയായതും, ഒട്ടകം അഞ്ചുവയസ്സ് തികഞ്ഞതുമാണ് അഖീഖക്ക് പറ്റുക. കാള, പശു, എരുമ, പോത്ത് എന്നിവയാണ് മാട് എന്നതുകൊണ്ടുള്ള വിവക്ഷ.

*പെൺകുട്ടിക്ക് ഒരാട് ആണിന് രണ്ടാട്*

 ആടിനെ അഖീഖ അറുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഒരാടും ആണ്‍കുട്ടിക്ക് രണ്ടാടുമാണ് ഏറ്റവും ഉത്തമം. ആഇശ(റ)യില്‍ നിന്ന് നിവേദനം, ആണ്‍കുട്ടിക്കു തുല്യമായ രണ്ടാടിനെ അറുക്കാനും പെണ്‍കുട്ടിക്ക് ഒരാടിനെ അറുക്കാനും നബി ﷺ ഞങ്ങളോട് കല്‍പിച്ചു (തിര്‍മുദി). എന്നാല്‍ ആണ്‍കുട്ടിക്കുവേണ്ടി ഒരാടിനെ അറുത്താലും മതിയാകും. കാരണം, നബി ﷺ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ക്ക് ഓരോ ആടിനെ അറുത്തു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
  (തുഹ്ഫ 9/371)

*മാടിലും ഒട്ടകത്തിലും ഷെയറ് പറ്റും*

 ഒട്ടകത്തിലും മാടിലും ഏഴുപേര്‍ പങ്കാളികളാകല്‍ അനുവദനീയമാണ്. ഒരാള്‍ തന്റെ ഏഴു മക്കളുടെ അഖീഖയായി ഒരു മാടിനെയോ ഒട്ടകത്തെയോ അറുക്കുന്നതിന് വിരോധമില്ല.

*ഏഴു ഷെയറും അഖീഖയാവണ്ട*

 ഏഴുപേര്‍ പങ്കുചേരുമ്പോള്‍ എല്ലാവരും അഖീഖതന്നെ ഉദ്ദേശിച്ചുകൊള്ളണമെന്നുമില്ല. ചിലര്‍ അഖീഖയായും മറ്റു ചിലര്‍ ഉളുഹിയ്യത്തായും വേറെ ചിലര്‍ മാംസവും ഉദ്ദേശിച്ച് അറവു നടത്തുന്നതിന് വിരോധമില്ല.
  (ശര്‍വാനി 9/371)

[19/12, 8:28 am] Sayyidath Mihraskoduvally: സുന്നത്തു നോമ്പുകൾ 

അല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻപറ്റാത്ത മഹത്വങ്ങളും പ്രതിഫലവുമാണുള്ളതാണ് നോമ്പ്. അത് കൊണ്ടു തന്നെയാണ് ഈയൊരു ആരാധനയെ മാത്രം അല്ലാഹു അവനിലേക്ക് ചേർത്ത്  ഇങ്ങനെ പറഞ്ഞത് 
کُلـُّ عَمَلـِ ابنِ اَدَمَ لـَهُ الاَّ الصَّومُ فَاِنَّهُ لي وَاَنَا اَجزي بِهِ
(മനുഷ്യന്റെ കർമങ്ങളെല്ലാം അവനുള്ളതാണ്. നോമ്പ് എനിക്കുള്ളതാണ്. അതിന് ഞാൻ പ്രതിഫലം നൽകും. )
ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട്‌ ചെയ്ത മറ്റൊരു ഹദീസിൽ ഇങ്ങനെയാണ് 
مَن صَامَ يَوماً في سَبِيلِ اللَّه ِ بـَاعَدَ اللَّهُ وَجهَهُ عنِ النّارِ سَبعيِنَ خَريفاً
(ഒരാൾ അല്ലാഹുവിനു വേണ്ടി ഒരു ദിനം നോമ്പനുഷ്ഠിച്ചാൽ അല്ലാഹു അവനെ നരകത്തിൽ നിന്ന് എഴുപത് വർഷത്തെ സഞ്ചാര ദൂരം അകലെയാക്കും )
[20/12, 9:11 am] Sayyidath Mihraskoduvally: അനസ്‌(റ)വിൽ നിന്ന് നിവേദനം: ഒരു ഗ്രാമീണ അറബി പ്രവാചകനോട് (ﷺ) ചോദിച്ചു: യാ റസൂലേ അന്ത്യനാൾ എപ്പോഴാണ്? നബി ﷺ അയാളോട് തിരിച്ച് ചോദിച്ചു. എന്തെല്ലാമാണ് നീ അതിനായി ഒരുക്കി വെച്ചിട്ടുള്ളത്. അയാൾ പറഞ്ഞു: അല്ലാഹു ﷻ വിനോടും റസൂലി(ﷺ)നോടുമുള്ള സ്‌നേഹം തന്നെ. പ്രവാചകൻ ﷺ പറഞ്ഞു: നീ ഇഷ്ടപ്പെടുന്നവരോടൊപ്പം നീ ഉണ്ടായിരിക്കും.
   【ബുഖാരി: 6171】
[21/12, 11:04 am] Sayyidath Mihraskoduvally: ഉമർ(റ)വിൽ നിന്ന് നിവേദനം: ഞാൻ ഉംറക്ക് പോകാൻ നബിﷺയോട് അനുവാദം ചോദിച്ചപ്പോൾ എനിക്കനുവാദം നൽകി ഇങ്ങനെ പറഞ്ഞു: പ്രിയ സഹോദരാ നിന്റെ പ്രാർത്ഥനയിൽ നമ്മെ മറക്കരുതേ.. അപ്പോൾ നബി ﷺ പറഞ്ഞ ആ വാക്കിനു പകരമായി ഇഹലോകം മുഴുവൻ ലഭിച്ചാലും എനിക്ക് സന്തോഷമാകില്ല.
   【അബൂദാവൂദ്: 1498
[22/12, 11:25 am] Sayyidath Mihraskoduvally: *🌹ശൈഖ് രിഫാഈ (റ)🌹*
         *പൂച്ചയുടെ ഉറക്കം*
    
ഉണങ്ങാന്‍ വിരിച്ചിട്ട കുപ്പായക്കൈയില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നു. നിസ്കാര സമയമായപ്പോള്‍ ശൈഖിന് കുപ്പായം വേണം. വേറെ കുപ്പായം ഇല്ലാത്തതിനാല്‍ പൂച്ചയെ ഉണര്‍ത്താതെ കുപ്പായക്കൈ പൂച്ചയുടെ സുഖനിദ്രക്കായി മുറിച്ചിട്ടുകൊടുത്ത് മുറിക്കയ്യന്‍ കുപ്പായമിട്ട് ശൈഖ് നിസ്കരിച്ചു. പൂച്ച എഴുന്നേറ്റു പോയ ശേഷം ആ കുപ്പായക്കൈയെടുത്ത് തുന്നിച്ചേര്‍ത്തു.
  (ത്വബഖാത്തുൽകുബ്റ )
[23/12, 9:52 am] Sayyidath Mihraskoduvally: *🤲🏼ഞങ്ങൾ പ്രാർത്ഥിക്കുന്നു🤲🏼*
               *ഉത്തരംകിട്ടുന്നില്ല*
ഒരിക്കൽ ഇബ്രാഹീമുബ്നു അദ്ഹം (റ) ബസറയിലെ ചന്തയിൽ എത്തി. മഹാനവർകളെ കണ്ടതും ആളുകൾ സമീപത്തേക്ക് ഓടിക്കൂടി. അവർ ചോദിച്ചു...

 അല്ലാഹു ﷻ ഖുർആനിൽ പറഞ്ഞല്ലോ..  'നിങ്ങൾ എന്നോട് ചോദിക്കുക ഞാൻ ഉത്തരം ചെയ്യുമെന്ന്' എത്രകാലമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതിനൊന്നും ഉത്തരം കിട്ടുന്നില്ലല്ലോ..?!

 പരിഭവം കേട്ട് മഹാനവർകൾ അവരോട് ചില കാര്യങ്ങൾ ഉപദേശിച്ചു, കുറിക്ക് കൊള്ളുന്ന വാക്കുകൾ...

 പത്ത് കാരണങ്ങൾ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങൾ മരിച്ചിരിക്കുന്നു...

*1)* നിങ്ങൾക്ക് അല്ലാഹുﷻവിനെ അറിയാം. പക്ഷെ അവനോടുള്ള ബാധ്യതകൾ ഒന്നും നിറവേറ്റുന്നില്ല.

*2)* നിങ്ങൾ ഖുർആൻ ഓതുന്നു. അതനുസരിച്ച് ജീവിക്കുന്നില്ല.

*3)* നബിﷺയുടെ മുഹിബ്ബാണെന്ന് പറയുന്നു. എന്നിട്ടോ അവിടുത്തെ സുന്നത്തുകൾ ഉപേക്ഷിക്കുന്നു. 

*4)* ശൈത്താൻ നിങ്ങളുടെ ശത്രുവാണെന്നറിയാം. എന്നിട്ടും അവന് വഴിപ്പെടുന്നു.

*5)* നിങ്ങൾ സ്വർഗ്ഗത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നു പറയുന്നു. അതിനു വേണ്ടി ഒന്നും ചെയ്യുന്നതും ഇല്ല.

*6)* നിങ്ങൾ നരകത്തെ പേടിക്കുന്നു. എന്നിട്ടോ ശരീരത്തെ അതിലേക്ക് കൊണ്ട് പോകുന്നു. 

*7)* മരണം സത്യമാണെന്നറിയാം. പക്ഷെ അതിന് വേണ്ടി തയാറാകുന്നില്ല. 

*8)* അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ ആസ്വദിക്കുന്നു. പക്ഷേ നന്ദി കാണിക്കുന്നില്ല.

*9)* മറ്റുള്ളവരുടെ കുറവ് നോക്കി നടക്കുന്നു. സ്വന്തം ന്യൂനതകൾ മറന്നുകളയുന്നു. 

*10)* മരണപ്പെടുന്നവരെ നിങ്ങൾ മറവ് ചെയ്യുന്നു.എന്നിട്ടും പാഠം ഉൾക്കൊള്ളുന്നില്ല.
  (വഫയാത്തുൽ 
അഅ് യാൻ/442)

👉🏼 *ഓരോ പരീക്ഷണങ്ങളും പാഠങ്ങളാണ്. കൂടുതൽ കരുതലോടെ മുന്നേറാൻ റബ്ബ് നൽകുന്ന അവസരങ്ങൾ.*
[24/12, 11:03 am] Sayyidath Mihraskoduvally: *പരീക്ഷണങ്ങളെ*
                *നേരിടേണ്ട വിധം*
   
     സുഹൈബ് ബ്‌നു സിനാന്‍ (റ)വില്‍ നിന്നു നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ”വിശ്വാസിയുടെ കാര്യം അത്ഭുതകരംതന്നെ. തന്റെ കാര്യങ്ങള്‍ മുഴുക്കെയും അവന് ശുഭകരങ്ങളാണ്. വിശ്വാസിയല്ലാത്ത മറ്റൊരുത്തനും അതുണ്ടാകുന്നില്ല. ഒരു സന്തോഷഘട്ടം അവന് സംജാതമായാല്‍ അവന്‍ സൃഷ്ടാവിന് നന്ദി പ്രകടിപ്പിക്കുന്നു. അപ്പോഴവനത് മംഗളമാകുന്നു. ഒരു വിഷമഘട്ടം വന്നുഭവിക്കുമ്പോള്‍ അവന്‍ ക്ഷമിക്കുന്നു അങ്ങനെ അതുമവന് ശുഭകരമാകുന്നു.”
  (തുര്‍മുദി)

 ദുഃഖവും സന്തോഷവും മനുഷ്യജീവിതത്തിന്റെ രണ്ടു ഘടകങ്ങളാണ്. പല സന്ദര്‍ഭങ്ങളില്‍ പല നിലക്കും അവ മനുഷ്യനെ ബാധിച്ചുകൊണ്ടിരിക്കും. വികാരങ്ങളുടെ വിഹാരകേന്ദ്രമായ മനുഷ്യന് ഈ രണ്ടു വികാരങ്ങളാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നതും...

 എന്നാല്‍ ഇവിടെ ചിന്തനീയമായ കാര്യം ഒരു സത്യവിശ്വാസിക്ക് ഈ പരസ്പര വിരുദ്ധങ്ങളായ വികാരങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ അവനെങ്ങനെ അവ പ്രകടിപ്പിക്കണമെന്നതാണ്...

 ഇഹലോകം സത്യവിശ്വാസിയുടെ തടവറയും സത്യനിഷേധിയുടെ സ്വര്‍ഗവുമാണെന്ന തിരുവചനം ഒരു വിശ്വാസിയുടെ ജീവിതമെങ്ങനെയായിരിക്കണമെന്ന വസ്തുതയിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്.

 ജീവിതത്തില്‍ ഋതുഭേദങ്ങള്‍ പോലെയാണ് വികാരങ്ങളുടെ വേഷപ്പകര്‍ച്ചകള്‍ സംഭവിക്കുന്നത്. എന്നാല്‍ ഒരു സത്യവിശ്വാസി പരിപൂര്‍ണ നിയന്ത്രണത്തോടെ ആയിരിക്കണം തന്റെ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളെയും കണ്ടുമുട്ടേണ്ടത്. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അമിതമായ ആഘോഷപ്രകടനങ്ങള്‍ക്ക് അവന്‍ കച്ച മുറുക്കരുത്.

 കോപം വരുമ്പോള്‍ ഒരിക്കലും അവന് തന്റെ ശരീരത്തെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കെട്ടഴിച്ചുവിടരുത്. ദുഃഖകരമായ അവസരങ്ങളില്‍ ഒരിക്കലുമവന്‍ തന്റെ ശരീരത്തെ നാശത്തിലേക്ക് തള്ളിവിട്ടുകൂടാ. പ്രത്യുത, ഏതു സന്ദര്‍ഭങ്ങളിലും ഒരാത്മ സംയമനമുണ്ടാകുക എന്നത് വിശ്വാസിയിലുണ്ടായിരിക്കേണ്ട അതിപ്രധാന ഗുണമാണ്...

 ഉപര്യുക്തവചനത്തിലൂടെ പ്രവാചകന്‍ ﷺ ഒരു സത്യവിശ്വാസിയെ പഠിപ്പിക്കുന്നത് ജീവിതം എങ്ങനെ സൃഷ്ടാവിന്റ പൊരുത്തത്തിലും അതുവഴി ആത്മസംതൃപ്തി കൈവരുന്നവിധത്തിലും ആക്കിമാറ്റാമെന്ന മഹത്തായ പാഠമാണ്. ഒരുവിശ്വാസിക്കു മാത്രമവകാശപ്പെടാനുള്ള കഴിവെന്നാണ് ഇതിനെ പ്രവാചകര്‍ ﷺ വിശേഷിപ്പിച്ചത്.

 ഏതൊരു ഘട്ടത്തിലും സൃഷ്ടാവിനെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടെങ്കില്‍ ഒരാള്‍ക്ക് കനല്‍ക്കട്ടയെ തന്നെയും തണുത്തുറഞ്ഞ മഞ്ഞ് കഷ്ണമാക്കാന്‍ സാധിക്കും. ഒരു ആനന്ദമുഹൂര്‍ത്തം ആഗതമാകുമ്പോള്‍ ആദ്യം വിശ്വാസി ചെയ്യുക, അവസരം തനിക്കു പ്രദാനം ചെയ്ത സൃഷ്ടാവിന് സ്തുതി കീര്‍ത്തനങ്ങൾ അര്‍പ്പിക്കുകയായിരിക്കും.

 ഇനി അവന് നേരിടേണ്ടിവരുന്നത് ദുര്‍ഘടമായ ഒരു വിഷമസന്ധിയാണെങ്കില്‍ എല്ലാം അല്ലാഹുﷻവിന്റെ അലംഘനീയമായ വിധിയാണെന്ന് കരുതി ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവന്‍ സന്നദ്ധനായിരിക്കും.

 ഈ മഹത്തരമായ സ്വഭാവ വിശേഷം സൂചിപ്പിക്കുന്നത് ഐഹിക ജീവിത വ്യവഹാരങ്ങളുടെ നൈമിഷികതയെയും പാരത്രിക ലോകത്തിന്റെ ശാശ്വത നിലനില്‍പ്പിനെയുമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദുനിയാവ് കാര്യമാക്കാതെ പരലോകചിന്തയുമായി കഴിയുന്ന ഒരാളില്‍ നിന്നേ ഇത്തരം സ്വഭാവം പ്രകടമാവുകയുള്ളൂ. അവന്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസിയും...

 അടിമകളില്‍ അത്യുത്തമരായിരുന്നിട്ടുകൂടി കാലില്‍ നീര്‍ വന്നു വീര്‍ക്കുവോളം നിസ്‌കരിക്കുവാന്‍ അല്ലാഹുﷻവിന്റെ തിരുദൂതര്‍ ﷺ തയ്യാറായത്, തനിക്ക് സൃഷ്ടാവ് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് താന്‍ കൃതജ്ഞതയുള്ളവന്‍ ആയിരിക്കണമെന്ന ഉത്തമബോധമുള്ളതു മൂലമായിരുന്നെങ്കില്‍, ഉമ്മു സുലൈം(റ)ക്കും ഭര്‍ത്താവ് അബൂഥല്‍ഹ(റ)വിനും തങ്ങളുടെ അരുമ സന്തതി മരണത്തിനു കീഴടങ്ങിയ അവസരത്തില്‍ പോലും ക്ഷമയും സഹനവും കൈകൊള്ളാന്‍ സാധിച്ചത് അല്ലാഹു ﷻ ഉദ്ദേശിച്ച രീതിയില്‍ മാത്രമേ കാര്യങ്ങള്‍ സംഭവിക്കൂ എന്ന ഉത്തമ വിശ്വാസം മൂലമായിരുന്നു.

 മാതൃകാപുരുഷന്മാരായ സഹാബി വര്യന്മാരെ സര്‍വായുധവിഭൂഷിതരായ ശത്രുസൈന്യത്തോട് ഏറ്റുമുട്ടി രക്തസാക്ഷ്യം വരിക്കാന്‍ പ്രേരിപ്പിച്ചതും ഐഹിക ജീവിതം ഒരു ജീവിതമേ അല്ലെന്ന അവരുടെ നിലപാടുകളായിരുന്നു.

 അവാര്‍ഡ് നഷ്ടപ്പെടുമ്പോള്‍ മനോനില തെറ്റി അസ്ത്രപ്രജ്ഞരായി വീഴുന്ന അഭിനവ സാംസ്‌കാരിക നായകരും, ദുഃഖഭാരം താങ്ങാനാവാതെ ആത്മഹത്യചെയ്യുന്ന ദുര്‍ബല ചിത്തരും എല്ലാം കണ്ടു പഠിക്കേണ്ടത് മുന്‍പറഞ്ഞ മാതൃകാരത്‌നങ്ങളുടെ ജീവിതമാണ്. തനിക്കുണ്ടായിരുന്ന സമ്പത്ത് നേര്‍മാര്‍ഗത്തില്‍ നിര്‍ലോഭം ചെലവഴിച്ച ഉസ്മാന്‍(റ)വും അബൂബക്കര്‍ സിദ്ദീഖ്(റ)വും മറ്റും അഭിനവ മുതലാളിത്തമ്പുരാക്കളുടെ കണ്ണുതുറപ്പിക്കേണ്ടവരാണ്...

 വിശുദ്ധഖുര്‍ആനില്‍ അല്ലാഹു ﷻ പറഞ്ഞു: ”അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. വല്ല വിപത്തും തങ്ങള്‍ക്കുനേരിടുമ്പോള്‍, നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ് എന്ന് പറയുന്ന ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക” 
  (ബഖറ 155, 156)

 സങ്കീര്‍ണഘട്ടങ്ങളില്‍ സംയമനം പാലിച്ച്  ക്ഷമ കൈക്കൊള്ളാന്‍ ആജ്ഞാപിക്കുന്ന ഖുര്‍ആന്‍ തന്നെ മനുഷ്യനെ ദുരഭിമാനത്തില്‍നിന്നും അമിതാഹ്ലാദത്തില്‍നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്.

 ”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി) നടക്കുകയുമരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഏതൊരുത്തനെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ലുഖ്മാന്‍: 19) എന്ന വചനത്തിലൂടെ അല്ലാഹു ﷻ സൃഷ്ടികളെ ധനത്തിന്റെയും തറവാടിത്തത്തിന്റെയും മഹിമ പറഞ്ഞ് ആഹ്ലാദിക്കുന്നതില്‍ നിന്നും വിലക്കുകയാണ് ചെയ്യുന്നത്.

 മനുഷ്യന്‍ അനന്തമായ തന്റെ പ്രയാണത്തിനിടയില്‍ വിശ്രമാര്‍ത്ഥം കയറിപ്പറ്റുന്ന സത്രമാണ് ഇഹലോകം. ഇവിടെ എല്ലാം നശ്വരമാണ്. ഇവിടത്തെ ആനന്ദങ്ങളും ആഹ്ലാദങ്ങളും നൈമിഷികം മാത്രം. ദുഃഖങ്ങളും വിഷമങ്ങളും കേവലം പോക്കുവെയിലുകളും. പിന്നെന്തിന് മതിമറന്ന് ആനന്ദിക്കാന്‍ നാം മുന്നോട്ടുവരണം? എന്തിന് ദുര്‍വിധിയോര്‍ത്ത് വ്യാകുലപ്പെടണം? എല്ലാം സൃഷ്ടാവിന്റെ ഉദ്ദേശ്യാനുസൃതം സംഭവിക്കുന്നു. നാം സമചിത്തരായിരിക്കുക...
റബ്ബ് സുബ്ഹാനഹുവതാല അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼

[01/01, 10:24 am] Sayyidath Mihraskoduvally: *🌹ശൈഖ് രിഫാഈ (റ)🌹*
         *ഇശ്ഖിന്റെ ലോകം*
    
لما حج رضي الله عنه ووقف علي القبر الشريف أنشد:
    *في حالة البعد روحى كنت أرسلها*
                        *تقبل الأرض عنى وهي نائبتى*
   *وهذه دولة الأشباح قد حضرت*
                    *فامدد يمينك كى تحظى بها شفتى*
فخرجت له اليد الشريفة من القبر فقبلها بحضرة الناس وهم ينظرون كذا في درر الأصداف وحاشية الجمل علي الهمزية 

(التنوير للحافظ السيوطي رحمه الله ،نور الأبصار)
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
ശൈഖ് രിഫാഈ (റ) ഹജ്ജ് കഴിഞ്ഞ് മദീനയില്‍ ചെന്ന് ഹുജ്റതുശ്ശരീഫ (റൗള) യുടെ മുമ്പില്‍ നിന്ന് പാടി.

 *“വിദൂരത്തുള്ള എന്റെ നാട്ടില്‍ നിന്ന് ഞാന്‍ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ട്. എന്റെ ശരീരത്തിനു പകരമായി എന്റെ ആത്മാവ് ഈ വിശുദ്ധഭൂവിനെ ചുംബിച്ച് തിരിച്ചുവരും. എന്നാല്‍ ഇത് ശരീരത്തിന്റെ ഊഴമാണ്. അതിവിടെ അങ്ങയുടെ മുമ്പില്‍ ഹാജരാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വിശുദ്ധ കരം നീട്ടിത്തരൂ. ഞാന്‍ അത് എന്റെ ചുണ്ടില്‍ വെച്ച് മുത്തി നിര്‍വൃതി കൊള്ളട്ടെ"* 

 ഉടന്‍ നബി ﷺ യുടെ തിരുകരം പ്രത്യക്ഷപ്പെടുകയും മഹാനവർകൾ ചുംബിച്ചു തൃപ്തിയടയുകയും ചെയ്തു. ഈ സംഭവം അവിടെ പങ്കെടുത്ത ജനങ്ങളെല്ലാം കണ്ടതായി ദുര്‍റുല്‍ അസ്വ രേഖപ്പെടുത്തിയിട്ടുണ്ട്...
  (അത്തൻവീർ, നൂറുൽ അബ്സ്വാർ)
[02/01, 11:00 am] Sayyidath Mihraskoduvally: *☘️ ദീനിലെ മുസ്വീബത്ത് ☘️*

മഹാനായ ഹാതിമുൽ അസ്വമ്മ് (റ) പറയുന്നു: ഒരിക്കൽ എനിക്ക് ഒരു വഖ്ത് നിസ്കാരത്തിന്റെ ജമാഅത്ത് നഷ്ടപ്പെട്ടു. സങ്കടത്തിലായ എന്നെ സമാധാനിപ്പിക്കാൻ വന്നത് അബൂഇസ്ഹാഖുൽ ബുഖാരി (റ) എന്നവർ മാത്രമാണ്. അതെ സമയം എന്റെ മകനാണ് മരിച്ചതെങ്കിൽ പതിനായിരത്തിലധികം ആളുകള്‍ എന്നെ ആശ്വസിപ്പിക്കാൻ വന്നേനെ! കാരണം ജനങ്ങളുടെ അടുക്കൽ ദുനിയാവിലെ മുസ്വീബത്തിനെക്കാൾ എത്രയോ നിസ്സാരമാണ് ദീനിൽ വരുന്ന മുസ്വീബത്ത്..!!
  (ഇഹ്‌യാ ഉലൂമുദ്ദീൻ)
[03/01, 11:20 am] Sayyidath Mihraskoduvally: ഇബ്‌നു ഉമർ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ സത്യവിശ്വാസിയെ തന്റെ രക്ഷിതാവിനോട് ഏറ്റവും അടുപ്പിക്കുന്നു. അങ്ങനെ അല്ലാഹു ﷻ തന്റെ തണൽ കൊണ്ട് അവനെ മറക്കുന്നു. എന്നിട്ട് അവന്റെ പാപങ്ങൾ ഓരോന്നായി വിശദമാക്കപ്പെടുന്നു. അല്ലാഹു ﷻ ചോദിക്കും: ഇന്നയിന്ന പാപം നീ ഓർക്കുന്നുണ്ടോ? അവൻ പറയും: റബ്ബേ ഞാൻ ഓർക്കുന്നു. അല്ലാഹു ﷻ പറയും: ദുനിയാവിൽ വെച്ച് ഞാൻ അതെല്ലാം മറച്ചുവെച്ചിരുന്നു. ഇന്ന്‌ ഞാനതെല്ലാം നിനക്ക് പൊറുത്ത് തന്നിരിക്കുന്നു. എന്നിട്ട് അവന്റെ നന്മയുടെ രേഖ നൽകപ്പെടുന്നതാണ്. അപ്പോൾ കാഫിരീങ്ങളെയും മുനഫികീങ്ങളെയും സൃഷ്ടികളുടെ മുൻപിൽ ഇക്കൂട്ടരാണ് അല്ലാഹു ﷻ വിന്റെ മേൽ കളവാക്കിയവർ എന്ന് വിളിച്ചു പറയപ്പെടും.
   【മുസ്ലിം: 2768】
[04/01, 9:52 am] Sayyidath Mihraskoduvally: *ശൈഖ് രിഫാഈ (റ)🌹*
         *ഇശ്ഖിന്റെ ലോകം*
    
لما حج رضي الله عنه ووقف علي القبر الشريف أنشد:
    *في حالة البعد روحى كنت أرسلها*
                        *تقبل الأرض عنى وهي نائبتى*
   *وهذه دولة الأشباح قد حضرت*
                    *فامدد يمينك كى تحظى بها شفتى*
فخرجت له اليد الشريفة من القبر فقبلها بحضرة الناس وهم ينظرون كذا في درر الأصداف وحاشية الجمل علي الهمزية 

(التنوير للحافظ السيوطي رحمه الله ،نور الأبصار)
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
ശൈഖ് രിഫാഈ (റ) ഹജ്ജ് കഴിഞ്ഞ് മദീനയില്‍ ചെന്ന് ഹുജ്റതുശ്ശരീഫ (റൗള) യുടെ മുമ്പില്‍ നിന്ന് പാടി.

 *“വിദൂരത്തുള്ള എന്റെ നാട്ടില്‍ നിന്ന് ഞാന്‍ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ട്. എന്റെ ശരീരത്തിനു പകരമായി എന്റെ ആത്മാവ് ഈ വിശുദ്ധഭൂവിനെ ചുംബിച്ച് തിരിച്ചുവരും. എന്നാല്‍ ഇത് ശരീരത്തിന്റെ ഊഴമാണ്. അതിവിടെ അങ്ങയുടെ മുമ്പില്‍ ഹാജരാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വിശുദ്ധ കരം നീട്ടിത്തരൂ. ഞാന്‍ അത് എന്റെ ചുണ്ടില്‍ വെച്ച് മുത്തി നിര്‍വൃതി കൊള്ളട്ടെ"* 

 ഉടന്‍ നബി ﷺ യുടെ തിരുകരം പ്രത്യക്ഷപ്പെടുകയും മഹാനവർകൾ ചുംബിച്ചു തൃപ്തിയടയുകയും ചെയ്തു. ഈ സംഭവം അവിടെ പങ്കെടുത്ത ജനങ്ങളെല്ലാം കണ്ടതായി ദുര്‍റുല്‍ അസ്വ രേഖപ്പെടുത്തിയിട്ടുണ്ട്...
  (അത്തൻവീർ, നൂറുൽ അബ്സ്വാർ)
[04/01, 10:59 am] Sayyidath Mihraskoduvally: നിനക്ക് സഹിക്കാൻ കഴിയില്ല ☘️*
അനസ് (റ) നിവേദനം ചെയ്യുന്നു: പക്ഷിക്കുഞ്ഞിനെപ്പോലെ പാരവശ്യം പൂണ്ട ഒരാളെ മുത്ത് നബി ﷺ സന്ദർശിക്കാൻ പോയി. അവിടുന്ന് (ﷺ) അദ്ദേഹത്തോട് ചോദിച്ചു: "നീ അല്ലാഹുﷻവിനോട് വല്ലതും പ്രാർത്ഥിക്കുകയായിരുന്നോ..?" അല്ലാഹുﷻവിന്റെ തിരുദൂതരേ (ﷺ), 'അല്ലാഹുവേ, പരലോകത്തു നീ എന്നെ ശിക്ഷിക്കുമെങ്കിൽ ആ ശിക്ഷ ഇഹലോകത്ത് തന്നെ വേഗം തരേണമേ (പരലോകത്തിലേക്കു വയ്‌ക്കരുത്)' എന്നു ഞാൻ പ്രാർത്ഥിക്കുകയായിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു.
തദവസരം നബി ﷺ പറഞ്ഞു: സുബ്ഹാനല്ലാഹ്! അതു നിനക്ക് സഹിക്കാൻ കഴിയില്ല. നിനക്ക് ഇപ്രകാരം പ്രാർത്ഥിക്കാമായിരുന്നു: അല്ലാഹുവേ, ഞങ്ങൾക്കു നീ ഇഹലോകത്തു നല്ലതു തരേണമേ, പരലോകത്തും നല്ലതു തരേണമേ. നരകശിക്ഷയിൽ നിന്നും ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ..
  (മുസ്‌ലിം: 2688)
[05/01, 9:14 pm] Sayyidath Mihraskoduvally: *☘️ മൂന്നു നുണയൻമാർ ☘️*

ഹാതിമുൽ അസ്വമ്മ് (റ) പറയുന്നു: "ആരെങ്കിലും മൂന്നു കാര്യങ്ങളില്ലാതെ മൂന്ന് കാര്യങ്ങൾ വാദിച്ചാൽ അവൻ നുണയനാണ്.  

*1)* സ്വർഗത്തെ ഇഷ്ടപ്പെടുന്നുവെന്ന് വാദിക്കുകയും സമ്പത്ത് നല്ല കാര്യങ്ങൾക്ക് ചെലവഴിക്കാതിരിക്കുകയും ചെയ്യുക.
  
*2)* അല്ലാഹുﷻവിനെ സ്നേഹിക്കുന്നുവെന്ന് വാദിക്കുകയും അല്ലാഹു ﷻ ഹറാമാക്കിയതിൽ നിന്ന് ഒരു സൂക്ഷ്മതയും പാലിക്കാതിരിക്കുക.

*3)* തിരുനബിﷺയെ സ്നേഹിക്കുന്നുവെന്ന് വാദിക്കുകയും ഫുഖഹാക്കളെ പ്രിയം വെക്കാതിരിക്കുകയും ചെയ്യുക.
  (റൂഹുൽബയാൻ)
[06/01, 5:58 pm] Sayyidath Mihraskoduvally: അനസ് (റ) വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ നബിﷺയുടെ അരികിൽ വന്നു ചോദിച്ചു: അല്ലാഹുﷻവിന്റെ റസൂലേ (ﷺ), ഞാൻ തെറ്റ് ചെയ്തു, എന്റെ മേൽ ശിക്ഷാ നടപടി സ്വീകരിക്കുക. അങ്ങനെ നിസ്കാര സമയമായപ്പോൾ നബി ﷺ തങ്ങളുടെ കൂടെ നിസ്കരിച്ചു. നിസ്കാരം പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹം പറഞ്ഞു:  യാ റസൂലല്ലാഹ് ഞാൻ തെറ്റ് ചെയ്തു അല്ലാഹു ﷻ വിന്റെ കിതാബിലുള്ള ശിക്ഷാ നടപടി എന്റെ മേൽ സ്വീകരിക്കുക. അപ്പോൾ നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: നീ എന്റെ കൂടെ നിസ്കരിച്ചിരുന്നോ..? അദ്ദേഹം പറഞ്ഞു: അതെ, ഞാൻ നിസ്കരിച്ചിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നിനക്ക് അല്ലാഹു ﷻ പൊറുത്തു തന്നിരിക്കുന്നു.
   【മുസ്ലിം: 2764】
[07/01, 12:21 pm] Sayyidath Mihraskoduvally: *☘️ റഹ്മത്തിന്റെ കവാടം ☘️*
                   *അടക്കപ്പെട്ടവർ*
*​
ഇബ്റാഹീമിബ്നു അദ്ഹം (റ) പറയുന്നു: മൂന്ന് സന്ദർഭങ്ങളിൽ മനസ്സാന്നിദ്ധ്യം  ലഭിക്കുന്നില്ലെങ്കില്‍ അവന് റഹ്‌മത്തിന്റെ കവാടം അടക്കപ്പെട്ടുവെന്നതിന്റെ അടയാളമാണ് എന്ന് അവന്‍ അറിഞ്ഞു കൊള്ളട്ടെ..!!

*1)-* ഖുർആൻ ഓതുന്ന സന്ദർഭം

*2)-* ദിക്റ് ചൊല്ലുന്ന സമയം

*3)-* നിസ്കരിക്കുന്ന സന്ദർഭം
  (തദ്കിറതുൽ ഔലിയാഅ് :136
[08/01, 6:25 pm] Sayyidath Mihraskoduvally: *☘️ നാണം കെടും ☘️*

അബൂബർസതുൽ അസ്‌ലമി(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: “നാവുകൊണ്ട് വിശ്വസിക്കുകയും ഈമാൻ ഹൃദയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യാത്ത സമൂഹമേ! നിങ്ങൾ വിശ്വാസികളെക്കുറിച്ച് പരദൂഷണം പറയരുത്. അവരുടെ രഹസ്യങ്ങൾ (ന്യൂനതകൾ) പിന്തുടരരുത്.  കാരണം അവരുടെ രഹസ്യങ്ങൾ പിന്തുടരുന്നവന്റെ രഹസ്യങ്ങൾ അല്ലാഹുﷻവും പിന്തുടരും. അല്ലാഹു ﷻ ആരെയെങ്കിലും പിന്തുടർന്നാൽ അവനെ അവന്റെ വീട്ടിനുള്ളിൽ  നാണംകെടുത്തും.” 
  (അബൂദാവൂദ്:4880
[10/01, 10:31 am] Sayyidath Mihraskoduvally: അബൂഹൂറൈറ(റ)വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: അല്ലാഹു ﷻ വിങ്കലുള്ള ശിക്ഷയെ കുറിച്ച് ഒരു വിശ്വാസി മനസിലാക്കുകയാണെങ്കിൽ അവന്റെ സ്വർഗ്ഗത്തെകുറിച്ച് ആരും തന്നെ വ്യാമോഹിക്കുകയില്ല. ഒരു സത്യനിഷേധി അല്ലാഹു ﷻ വിന്റെ കാരുണ്യത്തെ കുറിച്ചറിയുകയാണെങ്കിൽ അവന്റെ സ്വർഗ്ഗത്തെകുറിച്ച് ഒരിക്കലും നിരാശപ്പെടുകയുമില്ല.
   【മുസ്ലിം: 2755】
[11/01, 10:10 am] Sayyidath Mihraskoduvally: ജാബിർ (റ) നിവേദനം, നബി ﷺ ഇഹലോകവാസം വെടിയുന്നതിന്റെ മൂന്ന് നാൾ മുമ്പ് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളിലൊരാളും അല്ലാഹു ﷻ വിനെ കുറിച്ചുളള നല്ല വിചാരത്തോടെയല്ലാതെ മരിക്കാനിടയാകരുത്.
   【മുസ്ലിം: 2877】
[12/01, 10:16 am] Sayyidath Mihraskoduvally: *ഹിജാബ് അണിയുന്ന സഹോദരികളോട്...*

       ഇസ്‌ലാം നിര്‍ദ്ദേശിക്കും പ്രകാരമുള്ള ഹിജാബ് ധരിക്കാന്‍ ദൃഢനിശ്ചയമെടുത്ത സഹോദരിമാര്‍ക്ക് തങ്ങളുടെ മനസ്സിലുണ്ടായിരിക്കേണ്ട ചില ചിത്രങ്ങളെക്കുറിച്ച ശ്ളഥ ചിന്തകള്‍ പങ്കുവെക്കുകയാണിവിടെ...

 ഹിജാബ് അല്ലാഹുﷻവിന് വഴിപ്പെടുന്നതിന്റെ അനേകംരൂപങ്ങളില്‍ ഒന്നാണ്. നാമത് ധരിക്കുന്നത് അല്ലാഹുﷻവിലുള്ള വിശ്വാസത്താലാണ്. അല്ലാഹു ﷻ അങ്ങനെയുള്ള വേഷവിധാനംസ്വീകരിക്കാന്‍ നമ്മോട് കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ ആ വ്യക്തി ഇഷ്ടപ്പെടുംവിധം പ്രവര്‍ത്തിക്കാനും അയാളെ തൃപ്തിപ്പെടുത്താനും ആയിരിക്കുമല്ലോ ശ്രമിക്കുക. ഈ ലോകത്ത് അത്തരം സ്‌നേഹത്തിനര്‍ഹന്‍ അല്ലാഹുﷻവിനെക്കവിഞ്ഞ് മറ്റാരുമില്ല. അതിനാല്‍ അവന്‍ ഇഷ്ടപ്പെടുംവിധം വസ്ത്രം ധരിക്കുക.

 ഹിജാബ് ധരിക്കുകയെന്ന് പറയുമ്പോള്‍ അതിന്റെ അന്തഃസത്ത എന്തെന്ന് നമുക്ക് ധാരണയുണ്ടായിരിക്കണം. തലയില്‍ മഫ്തയിടുക, സ്‌കാര്‍ഫ് ധരിക്കുക, പര്‍ദയിടുക എന്നുതുടങ്ങി ബാഹ്യമാത്രമോടിയല്ല ഹിജാബുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാം മനസ്സിലാക്കണം. പുരുഷന്‍മാരുടെ ശ്രദ്ധാകേന്ദ്രമാകാതെയും പ്രലോഭനമാകാതെയും ഹൃദയവിശുദ്ധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വേഷവിധാനമാണ് ഹിജാബ്. 

 ചില ആളുകളുണ്ട്, ഹിജാബ് ധരിച്ച് കുറച്ചുമാസം കഴിയുമ്പോള്‍ അവര്‍ അതുപേക്ഷിക്കുന്നു. ഹിജാബ് തങ്ങളുടെ ചില താല്‍പര്യങ്ങളെ ഹനിക്കുന്നുവെന്ന് അപ്പോഴാണ് അവര്‍ക്ക് ബോധോദയം ഉണ്ടായതെന്നുതോന്നും അതുകാണുമ്പോള്‍. തങ്ങളുടെ താല്‍പര്യങ്ങളെ അല്ലാഹുﷻവിന്റെ താല്‍പര്യങ്ങളുമായി താരതമ്യംചെയ്ത് ബോധ്യപ്പെട്ടശേഷം മാത്രം മതി ഹിജാബിലേക്ക് കൂടുമാറേണ്ടത് എന്നാണ് പറഞ്ഞുവന്നത്.  

 യഥാരത്ഥത്തില്‍ ഹിജാബ് നിങ്ങളെത്തന്നെയാണ് സംരക്ഷിക്കുന്നത്. അത് നിങ്ങളെ തടസ്സപ്പെടുത്താനോ, ഉള്ളറകളിലൊതുക്കിനിര്‍ത്താനോ വേണ്ടി സ്വീകരിക്കരുത്. യഥാര്‍ത്ഥത്തില്‍ അത് നിങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമൂഹികദൗത്യം നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുന്നു.

 ഫാഷന്റെ നാടോട്ടത്തിനിടയില്‍ ഹിജാബിന്റെ ഉത്തരാധുനികഭാഷ്യങ്ങളെ സ്വീകരിക്കുമ്പോഴും അല്ലാഹുﷻവിന്റെ ഭാഷ്യത്തെ മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഹിജാബ് വിനയത്തെയും അച്ചടക്കത്തെയും പ്രതീകവത്കരിച്ച് ആദരംനേടിത്തരുന്ന അവസ്ഥയാണ്.

 ഇസ്‌ലാമിക നിയമപ്രകാരം നിബന്ധന സ്വരത്തിലുള്ള ഒന്നായിരിക്കാം ഹിജാബെങ്കിലും ദീനീബോധ
മുള്ളതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും സ്വാധീനംചെലുത്തുന്ന സവിശേഷ വേഷവിധാനമാണത്. സ്ത്രീവര്‍ഗത്തിന് സംരക്ഷണം നല്‍കുന്ന വസ്ത്രധാരണമാണ് ഹിജാബ്.

 സ്വഭാവവിശുദ്ധി എല്ലാ മനുഷ്യരെയും സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. മുസ്‌ലിമേതര സമൂഹങ്ങള്‍ പോലും ശരീരം ശരിയായ രീതിയില്‍ മറച്ച് നടക്കുന്ന സ്ത്രീകളെ ശരീരപ്രദര്‍ശനം നടത്തുന്ന സ്ത്രീകളെക്കാള്‍ ആദരിക്കുന്നുവെന്നതാണ് വസ്തുത.

 ഹിജാബ് ധരിക്കുന്നതോടെ സ്ത്രീ ഉപഭോഗ വസ്തുവല്ലെന്ന ചിന്താഗതി മേല്‍ക്കൈ നേടുന്നു. അവള്‍ വിലമതിക്കുന്ന ആത്മാവുള്ളവളായി ഉയര്‍ത്തപ്പെടുന്നു. ഇന്ന് വിനോദ-വാര്‍ത്താമാധ്യമങ്ങള്‍ പറയുന്നത് സ്ത്രീകള്‍ എത്രമാത്രം ശരീരം തുറന്നിടുന്നുവോ അത്രമാത്രം സ്വതന്ത്രകളാണെന്നാണ്. ശരീരം മറച്ചുനടക്കുന്നവര്‍ അടിമകളാണെന്നും. ഹിജാബണിഞ്ഞ സ്ത്രീകളാകട്ടെ, ആണുങ്ങള്‍ ഇത്രമാത്രം കണ്ടാല്‍മതിയെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

 ആളുകള്‍ക്ക് തങ്ങളെ സുന്ദരിയായി തോന്നില്ലെന്നും അതിനാല്‍ തങ്ങളെ നോക്കില്ലെന്നും അപകര്‍ഷബോധം മനസ്സില്‍ കൊണ്ടുനടക്കുന്ന സ്ത്രീകള്‍ പക്ഷേ ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ആളുകളുടെ അഭിപ്രായത്തെക്കാളും പരിഗണനയെക്കാളും എത്രയോ ഉന്നതമായ പ്രതിഫലം അല്ലാഹുﷻവിന്റെ അടുക്കലാണെന്ന കാര്യം അവര്‍ അറിയുന്നില്ല. ആ സഹോദരിമാര്‍ ഈ ഭൗതിക ജീവിതത്തെക്കാള്‍ പരലോക വിചാരണയും വിജയവുമാണ് പ്രധാനമെന്ന് മനസ്സിലാക്കേണ്ടതായിരുന്നു. അത്തരത്തില്‍ ഇരുലോകത്തിലും വിജയത്തിന് സഹായകരമാണ് ഹിജാബ്.

 ഹിജാബ് സ്ത്രീകള്‍ അണിയുന്നത് ആണുങ്ങളുടെ സ്വഭാവം കാരണമാണ് എന്ന് അധികമാളുകളും തെറ്റിധരിച്ചിരിക്കുന്നു. അതായത്, ആണുങ്ങള്‍ തുറിച്ചുനോക്കുകയും നയനരതി നടത്തുകയും ചെയ്യുന്നു. അതിന് സ്ത്രീകള്‍ വഴിയൊരുക്കാതിരിക്കാനാണ് ഹിജാബ് ധരിക്കുന്നതത്രേ. പക്ഷേ, സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് അല്ലാഹുﷻവിന്റെ പ്രീതി ലാക്കാക്കിയാണ്. അല്ലാഹു ﷻ അത് ധരിക്കാന്‍ കല്‍പിച്ചു. അതിനാല്‍ അവനെ ഇഷ്ടപ്പെട്ടുകൊണ്ട് ധരിക്കുന്നു. അല്ലാതെ സൃഷ്ടികളെ ഭയന്നോ അവരെ തൃപ്തിപ്പെടുത്താനോ അല്ല സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. 

 അന്ത്യനാളില്‍ അത് മറ്റുള്ളവരെയല്ല, നിങ്ങളെത്തന്നെയാണ് സഹായിക്കുക. പുരുഷന്‍മാര്‍ എപ്പോഴും തങ്ങളുടെ  പ്രവൃത്തികള്‍ക്ക് ഉത്തരം പറയേണ്ടവരായിരിക്കും. എന്നിരുന്നാലും സ്ത്രീകള്‍ തങ്ങളുടെ ചുമതല നിര്‍വഹിച്ചിരിക്കണം. സദാചാര-സ്വഭാവവിശുദ്ധിയും വിനയവുമാണ് അതിന്റെ ആണിക്കല്ല്.

 ഹിജാബ് ധരിക്കുകയെന്നത് ഇക്കാലത്ത് വലിയ വെല്ലുവിളിയാണ്. സത്യത്തില്‍ നാം ഹിജാബിനെ വല്ലാതെ പര്‍വതീകരിച്ച് പ്രശ്‌നമാക്കിയതാണ്. എല്ലാറ്റിനുമുപരി അല്ലാഹുﷻവിന്റെ തൃപ്തിയുദ്ദേശിച്ച് പ്രയാസമനുഭവിക്കുന്നത് നമുക്ക് ഏറെ പ്രതിഫലം നേടിത്തരുന്നു. അതു തന്നെയാണ് വിലപിടിപ്പുള്ളത്.

 ഹിജാബ് അണിയാനുള്ള നമ്മുടെ തീരുമാനത്തിനുപിന്നിലെ പ്രചോദകം അല്ലാഹുﷻവിനെ അനുസരിക്കുകയെന്നതായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍ നമ്മില്‍ പലരും അതിനെ ചെറുതായി കാണുന്നു. നമ്മുടെ മുന്‍ഗാമികളായ സത്യവാന്‍മാര്‍ തങ്ങളുടെ മുദ്രാവാക്യമായി സ്വീകരിച്ചത് ‘അല്ലാഹു ﷻ പറഞ്ഞത് ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു’ എന്നതാണ്. ആത്മീയപ്രധാനമോ ഭൗതികപ്രധാനമോ ആയ ഏതുവിഷയത്തിലും അല്ലാഹുﷻവിനെ അനുസരിക്കാന്‍ എല്ലാ ത്യാഗവുമനുഷ്ഠിക്കുകയെന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. 

 ഹിജാബ് ഇക്കാലത്ത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ സംരക്ഷണമാണെന്നുതന്നെ പറയാം. ഇക്കാലത്ത് ഹൈസ്‌കൂള്‍ തലം മുതല്‍ക്കുതന്നെ അവള്‍ ശരീരമാത്ര സാധ്യതയുള്ള ഭോഗവസ്തുവായിരിക്കുന്നു. കമ്പോളം അവളുടെ ശരീരത്തെ തങ്ങളുടെ ഉല്‍പന്നങ്ങളെ വിറ്റഴിക്കാനുള്ള ഉപാധിയായി സ്വീകരിച്ചതാണ് ഏറ്റവും വലിയ സാമൂഹികദുരന്തം. സ്ത്രീകള്‍ തങ്ങളെത്തന്നെ വിലയിരുത്തുംവിധം അവരുടെ ചിന്താമണ്ഡലത്തില്‍ വലിയൊരളവോളം കമ്പോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

 വഴിയിലൂടെ നടക്കുമ്പോള്‍ ആണുങ്ങള്‍ തങ്ങളെ സദാ നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുമാറ് വേഷവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഒരുപാട് പെണ്‍കുട്ടികളുണ്ട്. അതിലൂടെയാണ് അവര്‍ തങ്ങളുടെ സ്വത്വബോധവും ആത്മവിശ്വാസം കണ്ടെടുക്കുന്നതെന്നതാണ് ഏറ്റവും 
പരിതാപകരം. 

 തങ്ങളുടെ വിലനിശ്ചയിക്കാന്‍ പുരുഷന്‍മാരെ ഏല്‍പിച്ചുകഴിഞ്ഞാല്‍ പിന്നെ അവിടെ സംഭവിക്കുന്നത് അവളുടെ ശരീരപുഷ്ടിയുടെ വിലയിടല്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഇനിയും സ്ത്രീകള്‍ക്ക് തിരിച്ചറിയാനായില്ലെന്നോ?! അതിനാല്‍ സ്ത്രീകള്‍ ഹിജാബിലൂടെ ആത്മീയ-ഭൗതികതലങ്ങളിലെല്ലാം  തന്റെ മൂല്യം വര്‍ധിപ്പിക്കട്ടെ.
[18/02, 6:49 pm] Sayyidath Mihraskoduvally: *പ്രതിഫലം പ്രാപിക്കാൻ*

ശുബ്ഹ കലർന്ന (സംശയാസ്പദമായ) ഭക്ഷണം, ഭക്ഷ്യ യോഗ്യമാണെങ്കിലും പുഴുക്കുത്ത് വന്നതോ പഴകിയതോ ആയ നിലവാരം കുറഞ്ഞ ഭക്ഷണം എന്നിവ സ്വദഖ ചെയ്യൽ കറാഹത്താണ്. (ഭക്ഷ്യ യോഗ്യവുമല്ലെങ്കിൽ ഭക്ഷണമാണെന്ന വ്യാജേന സ്വദഖ ചെയ്യുന്നത് വഞ്ചനയാണ്, അത് പാടില്ല) 
*നിങ്ങൾക്ക് ഇഷ്ടവും താൽപര്യവുമുള്ളതിൽ നിന്ന് അല്ലാഹുﷻവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നത് വരെ നന്മയെ (പൂർണ്ണ പ്രതിഫലത്തെ) പ്രാപിക്കാൻ നിങ്ങൾക്കാവില്ല എന്ന ആശയം വരുന്ന ആയത്ത് അല്ലാഹു ﷻ ഖുർആനിൽ അവതരിപ്പിച്ചത് കാണാം* 

*لَنْ تَنٰالُوا الْبِرَّ حَتَّى تُنْفِقُوا مِمّا تُحِبُّونَ*

*സ്വദഖ ചെയ്യുക എന്നാൽ വെറും കൊടുത്തൊഴിവാക്കൽ അല്ലാഹുﷻവിന്റെ തൃപ്തിക്കായുള്ള നീക്കി വെപ്പാണത്, അതിനാൽ സ്വദഖ സംശുദ്ധവും സംതൃപ്തവുമായിരിക്കണം
[20/02, 9:12 am] Sayyidath Mihraskoduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: ഏതൊരു ദിവസം പുലരുമ്പോഴും രണ്ടു മലക്കുകൾ ഇറങ്ങി വന്ന് ഇപ്രകാരം പ്രാർത്ഥിക്കും, അല്ലാഹുവേ ചെലവഴിക്കുന്നവർക്ക് നീ വീണ്ടും നൽകുകയും പിടിച്ച് വെക്കുന്നവർക്ക് നീ നാശം നൽകുകയും ചെയ്യേണമേ...
   【മുസ്ലിം: 1010】
[21/02, 11:35 am] Sayyidath Mihraskoduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: ധർമ്മം ചെയ്തത് കാരണമായി ഒരു സ്വത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ﷻ ഒരാൾക്കും പ്രതാപം വർദ്ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുﷻവിന്‌വേണ്ടി ആരെങ്കിലും താഴ്മകാണിച്ചാൽ അയാളെ അല്ലാഹു ﷻ ഉയർത്തുകതന്നെ ചെയ്യും. 
   【മുസ്ലിം: 2588】
[21/02, 3:18 pm] Sayyidath Mihraskoduvally: *ജനങ്ങളെ തൊട്ടും ലജ്ജിക്കണം*
നമ്മുടെ ജീവിതത്തിൽ അബദ്ധങ്ങളും തെറ്റുകളും വരാതെ നാം സൂക്ഷിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ വല്ലതും വന്നു പോയാൽ അത് സ്വകാര്യമായി റബ്ബിനോട് ഏറ്റു പറഞ്ഞ് മാപ്പിരക്കണം. തെറ്റാണെന്ന് ജനങ്ങൾക്കെല്ലാം അറിയുന്ന കാര്യം ഒരാളിൽ നിന്ന് സംഭവിക്കുമ്പോൾ ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ പോലും അയാൾ ജനങ്ങളെ തൊട്ട് ലജ്ജ പുലർത്തിയിരിക്കണം. ഉദാഹരണമായി ഒരു സംഭവം പറയാം : ജുമുഅക്ക് നേരത്തെ പോവണം, ജുമുഅ മുടങ്ങുന്ന വിധത്തിൽ അകാരണമായി പിന്തൽ വലിയ തെറ്റുമാണ്, അംഗീകൃത കാരണമുണ്ടെങ്കിൽ തെറ്റൊന്നുമില്ല. എന്നാൽ എന്തോ അത്യാവശ്യ കാരണത്താൽ ഒരിക്കൽ മഹാനായ അനസ് (റ) ജുമുഅക്കായി പുറപ്പെടാൻ വൈകിപ്പോയി. മഹാൻ ഇറങ്ങിയപ്പോഴേക്ക് ആളുകൾ ജുമുഅ കഴിഞ്ഞ് മടങ്ങിത്തുടങ്ങിയിരുന്നു. രംഗം കണ്ട് മഹാനവർകൾ ആളുകൾ കാണാതെ ഒരിടത്ത് മറഞ്ഞിരുന്നു. പിന്നീട് അതേക്കുറിച്ച് അവർ പറഞ്ഞത് : *ജനങ്ങളെ തൊട്ട് ലജ്ജയില്ലാത്തവൻ അല്ലാഹുﷻവിനെ തൊട്ടും ലജ്ജ പുലർത്തുകയില്ല* എന്നായിരുന്നു.
[21/02, 3:25 pm] Sayyidath Mihraskoduvally: അസ്മാ(റ)വിൽ നിന്ന് നിവേദനം : അവർ നബി ﷺ തങ്ങളുടെ അടുക്കൽ ചെന്നപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു : നീ ചെലവഴിക്കാതെ കെട്ടിപ്പൂട്ടി വെക്കരുത്. അപ്പോൾ അല്ലാഹുﷻവും നിന്റെ കാര്യത്തിൽ അങ്ങനെ ചെയ്യും. നിനക്ക്  കഴിയുന്നതിൽ സംതൃപ്തയായിരിക്കുക.
   【ബുഖാരി: 1434】
[23/02, 9:18 am] Sayyidath Mihraskoduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ﷻ പറഞ്ഞു:  ഓ മനുഷ്യാ നീ ചിലവഴിക്കുക. എന്നാൽ നിന്റെ മേൽ ചിലവഴിക്കപ്പെടും.
   【ബുഖാരി: 5352】
[23/02, 3:47 pm] Sayyidath Mihraskoduvally: *ഉപദേശകന്മാർക്കുള്ള ഉപദേശം*
തെറ്റാണെന്ന് നമുക്ക് ബോധ്യമുള്ള കാര്യം മറ്റൊരാൾ ചെയ്യുന്നത് കണ്ടാൽ സദുദ്ദേശത്തോടെ അയാളെ ഉപദേശിക്കണം, പക്ഷേ ഞാൻ എല്ലാം തികഞ്ഞവനാണെന്ന മനസ്ഥിതിയോടെ ആകരുത് ഉപദേശിക്കുന്നത്, ഉപദേശിക്കപ്പെടേണ്ടവനെ ബഹുമാനിച്ച് അയാളോട് വിനയം പുലർത്തിയിട്ട് വേണം ഉപേശിക്കാൻ...

 ഹസൻ, ഹുസൈൻ (റ) ഒരിക്കൽ ഒരു പ്രായമുള്ളയാൾ തെറ്റായി വുളൂഅ്‌ ചെയ്യുന്നത് കാണാനിടയായി. തന്ത്രപരമായും മാന്യമായും ആ ശൈഖിന്റെ വുളൂഅ്‌ ഒന്ന് നേരെയാക്കാൻ രണ്ടു പേരും കൂടെ തീരുമാനിച്ചു. ഒരാൾ ചെന്നിട്ട് പറഞ്ഞു : കാരണവരേ അങ്ങയുടെ മുന്നിൽ ഞങ്ങളൊന്ന് വുളൂഅ്‌ ചെയ്യാം ആർക്കാണ് ശരിയായി വുളൂഅ്‌ ചെയ്യാനറിയുന്നത് ആർക്കാണറിഞ്ഞു കൂടാത്തത് എന്ന് അങ്ങേക്ക് വിലയിരുത്താമല്ലോ!, അങ്ങനെ അവരിരുവരും അദ്ദേഹത്തിന് മുന്നിൽ വുളൂഅ്‌ ചെയ്ത് കാണിച്ചു, അവരുടെ വുളൂഅ്‌ മുഴുവൻ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു : *അല്ലാഹുവാണേ സത്യം! എനിക്കാണ് ശരിക്കും വുളൂഅ്‌ ചെയ്യാനറിയാത്തത്, അതേ സമയം നിങ്ങളിരുവരുടെയും വളരേ കൃത്യമാണ്* 
അവരുടെ സദുദ്ദേശത്തോടെയുള്ള നീക്കത്തിലൂടെ അയാളെ വിഷമിപ്പിക്കുകയോ ചെറുതാക്കുകയോ ചെയ്യാതെ തന്ത്രപരമായി നേർവഴി കാണിക്കാനായി...

*👉🏼 ഇങ്ങനെയായിരിക്കണം ഉപദേശങ്ങൾ, ഉപദേശിക്ക് ആളാകാനല്ല ഉപദേശം സ്വീകരിക്കപ്പെടാനാണ് ശ്രദ്ധിക്കപ്പെടേണ്ടത്*
[24/02, 7:35 pm] Sayyidath Mihraskoduvally: *വിവാഹമോചനം: ഹദീസുകൾ*

       സൗബാൻ (റ) പറഞ്ഞു: അല്ലാഹുﷻവിന്റെ ദൂതൻ ﷺ പറഞ്ഞു: 'യാതൊരു കുറവും കൂടാതെ ഏതൊരു സ്ത്രീ തന്റെ ഭർത്താവിൽ നിന്ന് വിവാഹമോചനത്തിന് ആവശ്യപ്പെട്ടുവോ, അവൾക്ക് സ്വർഗത്തിലെ സൗഭാഗ്യം നിഷേധിക്കപ്പെടുന്നതാണ് ' 
  (അഹ്മദ്) 

 ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുﷻവിന്റെ ദൂതൻ ﷺ യും അബൂബക്കർ (റ) വിന്റെ കാലത്തും ഉമറുബ്നുൽ ഖത്താബ് (റ) വിന്റെ ഖിലാഫത്ത് കാലത്തും രണ്ടു കൊല്ലവും വിവാഹമോചനത്തിന്റെ നടപടി (ഒരു തവണ) മൂന്നു പ്രാവശ്യം ചൊല്ലപ്പെടുന്ന ത്വലാഖ് ഒരു ത്വലാഖായി പരിഗണിക്കപ്പെട്ടിരുന്നു. പിന്നീട് ഉമർ (റ) പറഞ്ഞു: ജനങ്ങൾ തങ്ങൾക്ക് മിതത്വമുണ്ടായിരുന്ന ഒരു കാര്യത്തിൽ തിടുക്കം കൂട്ടി അതിനാൽ അവരെ സംബന്ധിച്ച് ബാധകമാകത്തക്കവണ്ണം നാം അതിനെ ആക്കുന്നു അതിനാൽ നാം അവരെ സംബന്ധിച്ചിടത്തോളം അതു നടപ്പിൽ വരുത്തി...
  (അഹ്മദ്) 

 റുകാന ബ്നു അബ്ദി യസീദ് (റ) നിവേദനം ചെയ്യുന്നു: അദ്ദേഹം തന്റെ ഭാര്യയായ സുഹൈമയെ ത്വലാഖ് ചൊല്ലുകയും അതിനെക്കുറിച്ച് പ്രവാചകൻ ﷺ യെ അറിയിക്കുകയും പറയുകയും ചെയ്തു. ഞാൻ അല്ലാഹുﷻവിനെ സാക്ഷിയാക്കുന്നു ഞാൻ ഒറ്റ (ത്വലാഖ്) മാത്രമേ ഉദ്ദേശിച്ചുള്ളൂ.. അല്ലാഹുﷻവിന്റെ ദൂതൻ ﷺ പറഞ്ഞു: നിങ്ങൾ ഒറ്റ (ത്വലാഖ്) മാത്രമേ ഉദ്ദേശിച്ചുള്ളൂവെന്ന് അല്ലാഹുﷻവിനെ സാക്ഷിയാക്കുന്നോ..? അദ്ദേഹം പറഞ്ഞു: അതേ, ഞാൻ അല്ലാഹുﷻവിനെ സാക്ഷിയാക്കുന്നു ഞാൻ ഒറ്റ (ത്വലാഖ്) അല്ലാതെ ഉദ്ദേശിച്ചിട്ടില്ല. അതിനാൽ അല്ലാഹുﷻവിന്റെ ദൂതൻ ﷺ അവളെ അദ്ദേഹത്തിന് മടക്കിക്കൊടുത്തു. അദ്ദേഹമാവട്ടെ ഉമർ (റ) വിന്റെ കാലത്ത് അവളെ രണ്ടാമതു ത്വലാഖ് ചൊല്ലുകയും, ഉസ്മാൻ (റ) വിന്റെ കാലത്ത് മൂന്നാമതും (ചൊല്ലുകയും) ചെയ്തു...
  (അബൂദാവൂദ്) 

 മുനർറിഫ് (റ) നിവേദനം ചെയ്യുന്നു: ഭാര്യയെ ത്വലാഖ് ചൊല്ലുകയും പിന്നീട് അവളുമായി സംയോഗമുണ്ടാവുകയും ത്വലാഖ് ചൊല്ലിയ അവസരത്തിലോ അവളെ തിരികെ സ്വീകരിച്ചപ്പോഴോ ആരെയും സാക്ഷി നിർത്താതിരിക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ചോദിക്കപ്പെട്ടു. ഇംറാൻ പറഞ്ഞു: നിങ്ങൾ സുന്നയ്ക്ക് (നബിചര്യ) എതിരായി ത്വലാഖ് ചൊല്ലി സുന്നയ്ക്ക് എതിരായിരിക്കെ സ്വീകരിക്കുകയും ചെയ്തു. ത്വലാഖ് ചൊല്ലുമ്പോഴും അവളെ വീണ്ടും സ്വീകരിക്കുമ്പോഴും സാക്ഷികൾ ഉണ്ടായിരിക്കട്ടെ...
  (ഇബ്നുമാജ) 

 ആഇശ (റ) നിവേദനം, ഒരാൾ തന്റെ ഭാര്യയെ മൂന്നു പ്രാവശ്യം ത്വലാഖ് പിരിച്ചു. അവൾ മറ്റൊരു പുരുഷനെ വിവാഹം ചെയ്ത് മോചിതയായി. അവൾ ആദ്യഭർത്താവിന് അനുവദനീയമാകുമോ എന്നു നബിﷺയോട് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: പാടില്ല അവൻ അവളുടെ മധു നുകരുന്നതു വരെ ആദ്യ ഭർത്താവ് നുകരുന്നതു പോലെ...
  (ബുഖാരി) 

 ആഇശ (റ) നിവേദനം, നബി ﷺ ഞങ്ങൾക്ക് വിവാഹമോചനം തിരഞ്ഞെടുക്കുവാൻ സ്വതന്ത്ര്യം നൽകി അപ്പോൾ ഞങ്ങൾ അല്ലാഹുﷻവിനെയും ദൂതരെയും (ﷺ) തിരഞ്ഞെടുത്തു അത് ത്വലാഖായി പരിഗണിക്കപ്പെടുകയുണ്ടായില്ല...
  (ബുഖാരി) 

 ഇബ്നു അബ്ബാസ് (റ) പറയുന്നു: ഒരാൾ തന്റെ ഭാര്യയെ നിഷിദ്ധമാക്കിയാൽ അതു ത്വലാഖായി യാതൊന്നും സംഭവിക്കുകയില്ല. നിങ്ങൾക്ക് നബി ﷺ യിൽ മാതൃകയുണ്ട്...
  (ബുഖാരി) 

 ഇബ്നു അബ്ബാസ് (റ) പറയുന്നു: സാബിതു ബ്നു ഖൈസിന്റെ ഭാര്യ പറഞ്ഞു: അദ്ദേഹത്തിന്റെ സ്വഭാവത്തെയോ നടപടിയെയോ ഞാൻ ആക്ഷേപിക്കുന്നില്ല പക്ഷേ ഇസ്ലാമിൽ ജീവിക്കുമ്പോൾ സത്യനിഷേധം വെച്ചു കൊണ്ടിരിക്കുവാൻ ഞാനിഷ്ടപ്പെടുന്നില്ല നബി ﷺ ചോദിച്ചു: അദ്ദേഹം നിനക്കു തന്ന തോട്ടം തിരിച്ചു കൊടുക്കുമോ? അതേ എന്നവൾ പറഞ്ഞു അപ്പോൾ തോട്ടം തിരിച്ചു വാങ്ങി അവൾക്കു ത്വലാഖ് നൽകുക എന്ന് നബി ﷺ നിർദേശിച്ചു...
  (ബുഖാരി) 

 ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: ഞാനവളെ മൂന്നു ഘട്ടമായി ത്വലാഖ് ചൊല്ലിയിരുന്നുവെങ്കിൽ എനിക്കവൾ നിഷിദ്ധമായിരുന്നു മറ്റൊരാൾ വിവാഹം ചെയ്യുന്നതു വരെ എന്ന് ഇബ്നു ഉമർ (റ) പറയാറുണ്ട്. ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ ആണെങ്കിൽ കുഴപ്പമില്ല ഇതാണ് അല്ലാഹു ﷻ എന്നോട് കൽപ്പിച്ചത്...
  (ബുഖാരി) 

 ഇബ്നു ഉമർ (റ) വിൽ നിന്നു നിവേദനം, നബിﷺയുടെ കാലത്ത് ആർത്തവഘട്ടത്തിൽ ഭാര്യയുമായുള്ള ബന്ധം അദ്ദേഹം വേർപ്പെടുത്തി. ഉമർ (റ) ഇതേക്കുറിച്ച് നബിﷺയോട് ചോദിച്ചപ്പോൾ അവിടുന്ന് (ﷺ) അരുളി: അബ്ദുല്ലയോട് അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കാനും പറഞ്ഞേക്കുക. ആർത്തവം കഴിഞ്ഞ് അവൾ ശുദ്ധി പ്രാപിക്കുകയും വീണ്ടും ആർത്തവമുണ്ടായി ശുദ്ധി പ്രാപിക്കുകയും ചെയ്യട്ടെ. അതിനു ശേഷം ഉദ്ദേശിക്കുന്നുവെങ്കിൽ വിവാഹമോചനം ചെയ്യട്ടെ. അല്ലെങ്കിൽ വെച്ചു കൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്ന പക്ഷം ശുദ്ധിയുടെ ഘട്ടത്തിൽ അവൻ അവളെ സ്പർശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുള്ള വിവാഹബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന് ഖുർആൻ കൽപ്പിച്ചത് നടപ്പിൽ വരുന്നത് ഇപ്രകാരമാണ്...
  (ബുഖാരി) 

 ഇബ്നു ഉമർ (റ) പറയുന്നു: അദ്ദേഹം തന്റെ ഭാര്യ ആർത്തവകാരിയായിരിക്കുമ്പോൾ ത്വലാഖ് പിരിച്ചു. ഉമർ (റ) ഈ വിവരം നബിﷺയോട് പറഞ്ഞപ്പോൾ 'അവൻ അവളെ തിരിച്ചു കൊണ്ടു വരട്ടെ ' എന്നു നബി ﷺ കൽപ്പിച്ചു. ഞാൻ ചോദിച്ചു (ഇബ്നു സീരിൻ) അതു ത്വലാഖായി പരിഗണിക്കപ്പെട്ടുവോ..? അദ്ദേഹം പറഞ്ഞു: 'ഛെ' മറ്റൊരു നിവേദനത്തിൽ പറയുന്നു അവൻ അശക്തനാവുകയും വിഡ്ഡിത്തം പ്രവർത്തിക്കുകയും ചെയ്താലോ..? 

 സൗദ (റ) പറയുന്നു: സ്വപത്നിയെക്കുറിച്ച് വ്യഭിചാരം ആരോപിക്കുന്നവനെ സംബന്ധിച്ച് ഞാൻ ഇബ്നു ഉമർ (റ) വിനോട് ചോദിച്ചു: അദ്ദേഹം പറഞ്ഞു: ബനൂ അജ്ലാൻകാരിൽ പെട്ട രണ്ടു സഹോദരന്മാരുടെ ഇടയിൽ നബി ﷺ വേർപ്പെടുത്തിക്കൊണ്ട് പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും തൗബ ചെയ്യാൻ തയാറുണ്ടോ? അപ്പോൾ രണ്ടുപേരും വിസമ്മതിച്ചു. മൂന്ന് പ്രാവശ്യവും നബി ﷺ ഇതാവർത്തിച്ചപ്പോൾ അവർ ഇരുവരും വിസമ്മതിച്ചു. അങ്ങനെ നബി ﷺ വേർപ്പെടുത്തി. പുരുഷൻ പറഞ്ഞു: എനിക്കെന്റെ ധനം തിരിച്ചു കിട്ടുകയില്ല അവളെക്കുറിച്ചു നീ പറഞ്ഞത് സത്യമാണെങ്കിൽ അല്ലാഹുﷻവിൽ നിന്ന് നീ അനുഭവിച്ച സുഖത്തിന് പ്രതിഫലമാണ് നീ കൊടുത്ത ധനം നീ കള്ളം പറഞ്ഞതാണെങ്കിലോ? ആ ധനം തിരിച്ചു കിട്ടാൻ പ്രത്യേകിച്ച് നിനക്കാവകാശമില്ല കൂടുതൽ വിദൂരമാണ്...
  (ബുഖാരി) 

ജൂതനിയമത്തിൽ വിവാഹമോചനത്തെക്കുറിച്ചു പരാമർശിക്കുന്നത് ഇങ്ങനെയാണ്... ഒരു പുരുഷൻ ഒരു സ്ത്രീയെ തെരഞ്ഞെടുത്ത് വിവാഹം ചെയ്യുന്നുവെന്നു കരുതുക. എന്നാൽ അവളിൽ ചില ദൂഷ്യങ്ങൾ കാണുക നിമിത്തം അപ്രതീക്ഷിതമായി അയാൾ വിവാഹമോചനപത്രമെഴുതി കൈയിൽ കൊടുത്തിട്ട് അവളെ പറഞ്ഞയയ്ക്കുന്നു. അവൾ അവളുടെ ഭവനത്തിൽ നിന്ന് പുറപ്പെടുകയും ചെയ്യുന്നു. അവൾ മറ്റൊരാളുടെ ഭാര്യയാവുന്നു...
  (ആവർത്തനം 24:1,2) 

 ജൂതമതം വിവാഹമോചനത്തെ വളരെ ലാഘവത്തോടെ കാണുമ്പോൾ ക്രിസ്തു മതത്തിൽ വിവാഹമോചനം തന്നെ പാടില്ല. ബൈബിൾ പറയുന്നു: 'വിവാഹിതനോട് ഞാൻ കൽപ്പിക്കുന്നു ഞാനല്ല, കർത്താവ് തന്നെ കൽപ്പിക്കുന്നു ഭാര്യ ഭർത്താവിനെ പിരിയരുത് ' 
  (കോരി 7:10) 

 'ഇക്കാരണത്താൽ പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരണം. അവരിരുവരും ഒരു ശരീരമായിത്തീരണം. അതിനാൽ പിന്നീടവർ രണ്ടല്ല ഒരു ശരീരമാണ്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ. വീട്ടിൽ വെച്ച് ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാർ വീണ്ടും അവനോട് ചോദിച്ചു, അവൻ അവരോട് പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ച് വേറൊരുവളെ വിവാഹം ചെയ്യുന്നവൻ ഭാര്യയ്ക്കെതിരായി വ്യഭിചാരം ചെയ്യുന്നു.'
  (മാർക്കോസ് 10:712)
[26/02, 7:22 am] Sayyidath Mihraskoduvally: *റജബിന്റെ സമ്മാനം*
        
      പരിശുദ്ധ റജബ് മാസം നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. റമളാന്‍ മാസത്തെ പോലെ ഒരുപാട് പവിത്രത റജബ് മാസത്തിനുണ്ടെങ്കിലും പ്രവാചകർ ‍ﷺ ക്ക് ജഗനിയന്താവ് നിസ്കാരത്തെ പാരിതോഷികമായി നല്‍കിയ മാസം എന്നുള്ളതാണ് ഇതിന്‍റെ മാഹാത്മ്യത്തെ ശതഗുണീഭവിപ്പിക്കുന്നത്.

 മനുഷ്യന്‍ ശരീരം കൊണ്ട് ചെയ്യുന്ന അത്യുല്‍കൃഷ്ട ആരാധനയായ നിസ്കാരത്തിന്‍റെ ചരിത്രത്തിന്‍റെ അടിവേരുകള്‍ അന്വേഷിച്ച് മുന്നേറുമ്പോള്‍ ഒരു വലിയ അമാനുഷികതയിലേക്കാണ് നാം ചെന്നെത്തുക. ഇസ്റാഅ്, മിഅ്റാജ് എന്നീ പേരുകളിലറിയപ്പെട്ട ഇത് നാഥന്‍ തന്‍റെ ഇഷ്ട ദാസന്‍ മുഹമ്മദ് ﷺ ക്ക് കനിഞ്ഞു നല്‍കിയതാണ്.

 മാലാഖ ജിബ്രീല്‍ (അ) ബുറാഖ് എന്ന വാഹനത്തില്‍ വന്ന് തിരുമേനിﷺയെ വിളിച്ചുണര്‍ത്തി ആ വാഹനത്തില്‍ കയറ്റി ഒറ്റ രാത്രി കൊണ്ട് ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കും സപ്താകാശങ്ങളിലേക്കും അതിനുമപ്പുറത്ത് പടച്ചതമ്പുരാനിലേക്കും ചെന്നണഞ്ഞ് അതേ രാത്രി തന്നെ തിരിക വീട്ടിലെത്തിച്ച യാത്രയുടെ നാമമാണല്ലോ ഇസ്റാഉം മിഅ്റാജും. പ്രസ്തുത യാത്രയിലാണ് നാഥന്‍ നിസ്കാരത്തെ പ്രവാചകര്‍ ﷺ ക്ക് പാരിതോഷികമായി നല്‍കിയത്.

 അമ്പത് വഖ്ത് നിസ്കാരമായിരുന്നു നാഥന്‍ നല്‍കിയിരുന്നത്. പിന്നീടത് മൂസാ (അ) ന്‍റെ അഭ്യര്‍ത്ഥന മാനിച്ച് റബ്ബിന്‍റെ അടുക്കല്‍ പോയി അഞ്ചാക്കി ചുരുക്കുകയായിരുന്നുവെന്നാണ് ചരിത്രം. വിശ്വാസി ജീവിതത്തില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ടിയിരിക്കുന്ന പഞ്ചസ്തംഭങ്ങളിലെ രണ്ടാമനാണ് നിസ്കാരം എന്നുള്ളത് തന്നെ മതി ഇതിന്‍റെ ഗൗരവ സ്വഭാവത്തെ തെര്യപ്പെടുത്താന്‍. 

 പൂര്‍വ്വിക സമുദായങ്ങള്‍ക്കും നിസ്കാരം ഉണ്ടന്നതിന് ചരിത്ര രേഖകള്‍ സാക്ഷിയാണ്. അമ്പത് വഖ്ത് നിസ്കാരം പാരിതോഷികമായി ലഭിച്ചപ്പോള്‍ അതില്‍ നിര്‍വൃതിയടഞ്ഞ് തിരിച്ചുവന്ന പ്രവാചകര്‍ ﷺ യെ അഞ്ചാക്കി ചുരുക്കാന്‍ ആവശ്യപ്പെടാന്‍ മൂസാ (അ) നെ പ്രേരിപ്പിച്ച ഘടകം തന്‍റെ സമുദായത്തിന് നിര്‍ബന്ധമായിരുന്ന മൂന്നു വഖ്ത് നിസ്കാരം മുറ പോലെ നിര്‍വ്വഹിക്കാന്‍ സമുദായം കൂട്ടാക്കിയില്ലെന്നുള്ളതാണ്. ഇസ്ലാം നിസ്കാരത്തിന് അനിതര സാധാരണ മഹത്വം കല്‍പ്പിക്കുമ്പോള്‍ തന്നെ അര്‍ഹിച്ച പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്.

 അല്ലാഹു ﷻ പറയുന്നു: നിസ്കാരം തിന്മ, വൈകൃതം, അനിഷ്ടകാര്യങ്ങള്‍ എന്നിവയെ തടുക്കുന്നു. (അന്‍കബൂത്ത് 45). നിസ്കരിക്കുന്ന വ്യക്തിയില്‍ നിന്നും ഇത്തരം പാപങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഉദ്ദൃത വചനം ദ്യോതിപ്പിക്കുന്നത്. നിസ്കരിക്കുകയും അതോടൊപ്പം അയാള്‍ പാപ മുക്തനുമല്ലെങ്കില്‍ അയാളുടെ നിസ്കാരം കേവലം ആക്രോബാറ്റിക് ഷോ മാത്രമായാണ് ഇസ്ലാം കാണുന്നത്. ഹൃദയ വീമലീകരണം നടത്തി ഋജു മാനസനായി നാഥനിലേക്കടുക്കുകയും വലയം പ്രാപിക്കുകയും ചെയ്ത് വിശ്വാസം ഹൃദയാന്തരങ്ങളില്‍ രൂഢമൂലമാക്കി നിസ്കരിച്ചാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്ന് ചുരുക്കം.

 ഇസ്ലാമികാധ്യാപനങ്ങളില്‍ നിസ്കാരത്തിന്‍റെ ശ്രേഷ്ടതയും മഹത്വവും ധാരാളം ദര്‍ശിക്കാവുന്നതാണ്. അല്ലാഹു ﷻ പറയുന്നു: ഭക്തിയോടെ നിസ്കരിച്ച വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു (മുഅ്മിനൂന്‍:1,2), ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കുകയും നാഥന്‍റെ നാമം ഓര്‍ക്കുകയും നിസ്കരിക്കുകയും ചെയ്തവര്‍ വിജയിച്ചു (അഅ്ലാ 14,15) എന്നീ ഖൂര്‍ആനിക സൂക്തങ്ങള്‍ ചില ഉദാരഹണങ്ങള്‍ മാത്രം. അബൂ ഹൂറൈറ (റ) വില്‍ നിന്ന് നിവേദനം.

 പ്രവാചകര്‍ ﷺ പറയുന്നു. വീടിനു ചാരത്ത് കൂടി ഒഴുകുന്ന നദിയില്‍ നിന്നും വല്ലവനും ദിനം പ്രതി അഞ്ചുതവണ കുളിച്ചാല്‍ അവന്‍റെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ..? ചുറ്റിലുമുണ്ടായിരുന്ന അനുചരര്‍ പറഞ്ഞു. ഇല്ല, ഒരു അഴുക്കും ശേഷിക്കില്ല. അപ്പോള്‍ പ്രവാചകര്‍ ﷺ പറഞ്ഞു. അതാണ് അഞ്ചു വഖ്ത് നിസ്കാരം. അതു കാരണത്താല്‍ നാഥന്‍ പാപങ്ങളെ മായ്ച്ചു കളയും...
  (ബുഖാരി, മുസ്ലിം)

 മറ്റൊരു ഹദീസില്‍ പ്രവാചകന്‍ ﷺ പറയുന്നു...

അഞ്ചു വഖ്ത് നിസ്കാരവും ഒരു ജുമുഅ മറ്റൊരു ജുമുഅ നിസ്കാരം വരെയും മഹാപാപങ്ങള്‍ ചെയ്യാത്ത കാലത്തോളം അവക്കിടയിലെ പാപത്തിന്‍റെ പ്രാചശ്ചിത്തമാണ്...
  (ബുഖാരി, മുസ്ലിം)

 ആധുനികതയുടെ അതിപ്രസരത്തിലും ഭൗതികപ്രമത്തതയുടെ നിറപ്പകിട്ടുകളിലുമകപ്പെട്ട് ജീവിത നൗകയെ ശാന്തിയുടെ ശാദ്വല തീരത്തേക്കടുപ്പിക്കല്‍ ക്ഷിപ്രസാധ്യമല്ലാതാവുകയും അസൂയ, കളവ്, അഹംഭാവം, പൊങ്ങച്ചം തുടങ്ങിയ ഹൃദയ മഹാമാരികള്‍ ഈ അപഥസഞ്ചാരികള്‍ക്ക് ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കുകയും ചെയ്യുന്ന കാലത്ത് നിസ്കാരം നല്ലൊരു ഹാര്‍ട്ട് റിഫൈനറി (ഹൃദയ ശിദ്ധീകരണശാല) യായി മാറുമെന്നതില്‍ സന്ദേഹിക്കാനില്ല. മറ്റു ആരാധനകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നിസ്കാരം. ഇതര ഇസ്ലാം കാര്യങ്ങള്‍ പോലും സ്ഥല-കാല-വസ്തു ബന്ധിതമാണ്. വ്രതാനുഷ്ടാനം കേവലം വര്‍ഷത്തിലൊരു മാസം മാത്രമേ നിര്‍ബന്ധമുള്ളൂ.

 സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കു മാത്രമേ സകാത്തും ബാധകമാവുന്നുള്ളൂ ശാരീരിക-സാമ്പത്തിക-മാര്‍ഗ്ഗ തടസ്സങ്ങളില്ലാത്തവര്‍ക്കു മാത്രമേ ഹജ്ജ് കര്‍മ്മവും അനിവാര്യമാവുന്നുള്ളൂ. എന്നാല്‍ നിസ്കാരം ഇതില്‍ നിന്നെല്ലാം വേറിട്ട് സ്ഥല-കാല വൈജാത്യങ്ങള്‍ക്കതീതമായി നിര്‍വ്വഹിക്കേണ്ട ആരാധനയാണ്.  ഒരു നിലക്കും നിസ്കാര നിര്‍വ്വഹണം വിശ്വാസിക്ക് ബാധകമാവാതിരിക്കുകയില്ല...

 വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കടിമപ്പെട്ട് എത്രതന്നെ ശാരീരികമയി ദൗര്‍ബല്യവും ചാപല്യവുമനുഭവിച്ചാലും തന്‍റെ ആത്മാവ് ശരീരത്തില്‍ നിന്ന് വിട്ട് പിരിയാതെ ജീവന്‍റെ തുടിപ്പുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം നിസ്കാര നിര്‍വ്വഹണം വിശ്വാസിയുടെ ബാധ്യതയാണ്.

 നിന്ന് നിസ്കരിക്കാന്‍ കഴിയാത്തവന്‍ ഇരുന്നും അതിനും സാധിക്കാത്തവന്‍ ചെരിഞ്ഞു കിടന്നും അതിനും ശേഷിയില്ലാത്തവന്‍ മലര്‍ന്നു കിടന്നും നിസ്കരിക്കണം എന്ന ഇസ്ലാമികാധ്യാപനം രോഗപീഡകളും അവശതകളുമനുഭവിക്കുന്നവര്‍ക്ക് നിസ്കാരം സുഗമവും സുതാര്യവുമാക്കിക്കൊടുക്കുന്നതിലൂടെ അതു നിര്‍വ്വഹിക്കാത്തവന്‍ വിശ്വാസിയല്ലെന്ന പാഠവും കൂടി നല്‍കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ അധികം ചിന്തിക്കേണ്ടതില്ല.  ദീര്‍ഘ ദൂര യാത്രക്കാരനും പരിശുദ്ധ ഇസ്ലാം നിസ്കാരത്തില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

 രണ്ട് നിസ്കാരങ്ങളെ ഒന്നിച്ചു നിസ്കരിക്കുന്ന രീതിയായ ജംഉം നാല് റക്അത്ത് നിസ്കാരത്തെ ചുരുക്കി രണ്ട് റക്അത്തുകളാക്കി നിസ്കരിക്കുന്ന രീതി ഖസ്വറുമാണത്. ഒരു ലക്ഷണമൊത്ത യാത്രക്കാരന് ഈ രണ്ട് രീതികളും ഒരേ സമയം നിര്‍വ്വഹിക്കാന്‍ പറ്റുമെന്നതിലൂടെ യാത്രാക്ലേശങ്ങള്‍ എന്തു തന്നെയായാലും പരിധികള്‍ക്കും പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് അതിന്‍റെ നിര്‍വ്വഹണം നടത്തി തന്‍റെ ഹൃത്തടത്തിലെ വിശ്വാസത്തിന് കാവലിരിക്കണം എന്നാണ് ഇസ്ലാം ഉദ്ബോധിപ്പിക്കുന്നത്.  

 യുദ്ധവേളയില്‍ പോലും നിസ്കാരം ഉപേക്ഷിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക ഭാഷ്യം. ഇരു സൈന്യങ്ങളും സര്‍വ്വായുധ വിഭൂഷിതരായി ഏതു സമയവും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കു സാധ്യതയുള്ള അത്യന്തം ഭീതീതമായ സന്ദിഗ്ധ ഘട്ടങ്ങളില്‍ പോലും നിസ്കാരത്തിന് വേറിട്ട ശൈലി വിശ്വാസികള്‍ക്കു മുമ്പില്‍ വരച്ചു കാണിച്ചുകൊണ്ട് ഇസ്ലാം സൂചിപ്പിക്കുന്നതും ആപല്‍സന്ദികളില്‍ പോലും നിസ്കാരം മുറപ്രകാരം ചെയ്യേണ്ടതാണെന്ന സന്ദേശമാണ്.

 സമകാലിക മുസ്ലിം സമുദായത്തിന്‍റെ നിസ്കരാദി ആരാധനാകര്‍മ്മങ്ങളിലെ നിര്‍വ്വഹണരീതി വിചിന്തനാര്‍ഹമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മനഃപൂര്‍വ്വം നിസ്കാരം ഉപേക്ഷിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍. കല്യാണ, സല്‍ക്കാരാദി പരിപാടികളില്‍ പങ്കെടുക്കുന്ന മങ്കമാരുടെ അവസ്ഥയാണ് അതിലേറെ പരിപാതകരവും ദുഃഖ സാന്ദ്രവും. കല്യാണം പോലോത്ത പ്രവാചക സുന്നത്തില്‍ ഭാഗവാക്കാവാന്‍ വേണ്ടി നിര്‍ബന്ധ ബാധ്യതയായ നിസ്കാരത്തെ കുരുതികൊടുക്കുകയാണ്. വിശ്വാസിക്കും അവിശ്വാസിക്കുമിടയുലുള്ള അന്തരമായ നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷ കഠിനകഠോരമാണ്.

 അല്ലാഹു ﷻ പറയുന്നു: നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്തെന്ന് അവരോട് ചോദിക്കുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ നിസ്കരിച്ചിരുന്നില്ലെന്ന് (മുദ്ദസിര്‍ 40,41). വീണ്ടും പറയുന്നു. അവരുടെ പിന്‍മുറക്കാന്‍ നിസ്കാരം ഉപേക്ഷിക്കുകയും സ്വേച്ഛകളെ പിന്തുടരുകയും ചെയ്തതിനാല്‍ അവര്‍ (പിന്‍മുറക്കാര്‍) നരകത്തെ കണ്ടുമുട്ടും...
  (മര്‍യം 59)

 നിസ്കാരം ഭക്തിപൂര്‍ണ്ണമാക്കാനാണ് നാമോരോരുത്തരും ബദ്ധശ്രദ്ധ കാണിക്കേണ്ടത്. സകല ചിന്തകളില്‍ നിന്നും അകലം പാലിച്ച് ‘നാഥന്‍ നിന്നെ കാണുന്നുണ്ടെന്ന വിചാരപ്പെടലുകളോടെ ആരാധന ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടെന്ന’ തിരുവരുളിനോട് സമ്പൂര്‍ണ്ണ നീതി പുലര്‍ത്താന്‍ വിശ്വാസിക്ക് സാധ്യമാവേണ്ടതുണ്ട്. അതിനുള്ള ഇച്ഛാശക്തിയും മനക്കരുത്തും നേടിയെടുക്കാനുള്ള ശ്രമകരമായ ദൗത്യം വിശ്വാസിയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത് അവന്‍റെ വിശ്വാസ പൂര്‍ണ്ണിമക്ക് അനിവാര്യമാണ്.

 പൂര്‍ണ്ണ വിശ്വാസിക്ക് നിസ്കാരം പാപങ്ങള്‍ക്കു മീതെയുള്ള പ്രതിബന്ധമാണെന്ന ദൈവവചനസാരമുള്‍ക്കൊണ്ട് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
[27/02, 9:49 am] Sayyidath Mihraskoduvally: *☘️പ്രാർത്ഥനയും സ്വലാത്തും☘️*

ഉമറുബ്നുൽ ഖത്വാബ്(റ)വിൽ നിന്ന് നിവേദനം: മഹാൻ പറയുന്നു: "നിശ്ചയം ദുആ ആകാശത്തിനും ഭൂമിക്കുമിടയിൽ നിർത്തുന്നതാണ്. നിന്റെ നബിﷺയുടെ മേൽ നീ സ്വലാത്ത് ചൊല്ലുന്നതുവരെ അതിൽ നിന്ന് യാതൊന്നും കയറുകയില്ല.
  (തുർമുദി:446)

▪️മഹാനായ ശൈഖ് അബൂസലൈമാൻ ദാറാനി(റ)പറയുന്നു: നീ അല്ലാഹുﷻവോട് ഒരാവശ്യം ചോദിക്കുകയാണെങ്കിൽ ആദ്യം നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുകയും പിന്നെ ഉദ്ദേശിച്ചകാര്യം ചോദിക്കുകയും പിന്നെ നബിﷺയുടെ മേലിലുള്ള സ്വലാത്ത് കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുക. എന്നാല്‍ തീർച്ചയായും അല്ലാഹു ﷻ അവന്റെ ഔദാര്യം കൊണ്ട് രണ്ട് സ്വലാത്തുകളും  സ്വീകരിക്കും.  അതിനിടയിലുള്ളത് അവൻ സ്വീകരിക്കാതിരിക്കില്ല. 
  (തുഹ്ഫതുൽ അഹ്‌വദി:2/22)
[28/02, 8:26 am] Sayyidath Mihraskoduvally: *✿═══════════════✿*
 *പാപങ്ങളെ കരിക്കുന്ന മാസം...*🌵
*✿═══════════════✿*
         *✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

*പടിവാതിൽക്കൽ എത്തി നിൽക്കുന്ന വിശുദ്ധ റമളാൻ, സ്നേഹവും സമൃതിയുടെയും  കാവൽക്കാരൻ,*
     *ഇപ്പോൾ തന്നെ എല്ലാരും സമൂസയും കട്ട്ലൈറ്റും വാങ്ങാനും ഉണ്ടാക്കാനും ഉള്ള തിടുക്കത്തിലാണ്, ഇനി അഥവാ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ തന്നെ ആദ്യത്തെ ഒരാഴ്ച അത് തിമിർത്താടും പിന്നെ മടിയും മൊബൈൽ കുത്തി ഇരിക്കലും.*
  *എന്താ സത്യമല്ലെ...?*
*മാറണം ട്ടോ , ഇത് രക്ഷയുടെ മാസമാണ്. രക്ഷപ്പെടാൻ റബ്ബ് തന്നൊരു അവസരമാണ്.ചിന്തിക്കുക പ്രവർത്തിക്കുക. നാഥൻ കാണുന്നുണ്ടെന്ന ഉത്തമ വിചാരത്തോട് കൂടി.*
     *അബൂഹുറൈറ (റ)വിൽ നിന്ന് : " നിങ്ങളുടെ റബ്ബ് പറയുന്നു :എല്ലാ നന്മക്കും പത്തിരട്ടി മുതൽ എഴുന്നൂറു ഇരട്ടി വരെ പ്രതിഫലമാകുന്നു. ', നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാകുന്നു. അതിന്റെ പ്രതിഫലം ഞാൻ നൽകും. വ്രതം നരകത്തെ തടുക്കുന്ന പരിചയാകുന്നു.. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിങ്കൽ കസ്തൂരിയെക്കാൾ നല്ലതാകുന്നു. നിങ്ങൾ നോമ്പുകാരനായിരിക്കെ ഒരു അജ്ഞൻ എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ ഞാൻ നോമ്പുകാരനാണെന്ന് പറയുക. നോമ്പുകാരന് രണ്ട് സന്തോഷാവസരമുണ്ട് :ഒന്ന്, നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ ദർഷിക്കുമ്പോഴും ". (തുർമുദി)*
*മനമൊരുക്കാം വീടോരുക്കാം, ഖുർആൻ ധ്വനികൾകൊണ്ടും മാല മൗലിദ് കൊണ്ടും വീടിന്റെ അകത്തളങ്ങൾക്ക് മോടി ക്കൂട്ടാം.*
*അബൂഹുറൈറ (റ)വിൽ നിന്ന് : " റമളാൻ മാസത്തിലെ ഒന്നാമത്തെ രാത്രിയായാൽ പിശാചുക്കളെയും ജിന്നുകളിൽ നിന്നുള്ള അപകടകാരികളെയും ചങ്ങലക്കിടുകയും നരകകവാടങ്ങൾ അടക്കുകയും സ്വർഗത്തിന്റെ വാതിലുകൾ എല്ലാം തുറക്കുകയും ചെയ്യും. എല്ലാ രാത്രിയും ഇങ്ങനെ വിളിച്ചു പറയും : നന്മ പ്രതീക്ഷിക്കുന്ന മനുഷ്യാ, മുന്നോട്ട് വരൂ... തിന്മ ചെയ്യാൻ ഒരുമ്പടുന്നവനെ, മാറി നിൽക്കൂ. എല്ലാ രാവിലും നരകത്തിൽ നിന്നു മോചിപ്പിക്കപ്പെടുന്നവർ ഉണ്ടാകും. "(ഇബ്നുഹിബ്ബാൻ, ഹാകിം)*
*പൊതുവെ കണ്ടും കേട്ടും അറിഞ്ഞും വരുന്ന ഒന്നാണ് റമളാൻ തൊപ്പി, കേൾക്കുമ്പോ രസകരമായി തോന്നിയാലും ഏറെ വേദന തരുന്ന ഒന്നാണ് ചെറുപ്പക്കാരിൽ റമളാൻ ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഒതുങ്ങി പോവുന്ന തൊപ്പിയും പള്ളിയിലെ തറാവീഹ് ന് കൂടലും, അതൊക്കെ മാതാപിതാക്കൾ ശ്രദ്ധിക്കണം. വീട്ടിൽ നിന്ന് നാം നിസ്ക്കരിക്കുന്നതോടൊപ്പം മക്കളെയും ശീലിപ്പിക്കണം, നമ്മൾ അല്ലെ എന്നും നമ്മുടെ മക്കൾക്ക് റോൾ മോഡൽസ്,*
*എന്ത് കൊണ്ട് നീ നിസ്കാരം പഠിച്ചില്ല, നിസ്കരിച്ചില്ല?  എന്ന ചോദ്യത്തിന് മക്കൾ വ്യക്തമായി ഉത്തരം നൽകും. " എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചില്ല, അവർ ചെയ്യുന്നത് ഞാൻ കണ്ടില്ല.*
*തലതാഴ്ത്തി കളഞ്ഞില്ലേ, നിന്റെ മകളും മകനും, അതെ -അത് കൊണ്ട് നീ ആദ്യം ചെയ്യുക അതോടൊപ്പം മക്കളെയും നോക്കുക.*
*ഏറെ പാപങ്ങൾ പൊറുക്കുന്നവനല്ലെ മേലായ റബ്ബ്.*
        *അനസ് (റ)വിൽ നിന്ന് :റമളാൻ എന്ന് പേര് വെക്കാൻ കാരണം അത് പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ്. (സംആനി)*
*അല്ലാഹു നിന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നത് അവന് നിന്റെ രൂപവും പാപവും നോക്കുന്നില്ല. ഖൽബ് നന്നാക്കുക, ഒഴിവ് സമയത്തെ വെറുതെ കൊന്ന് കളയാതിരിക്കുക.*
*ഇബ്നു മസ്ഊദ് (റ)വിൽ നിന്ന് :അന്ത്യദിനത്തിൽ ഒരാൾക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ നന്മ തിന്മകൾ രേഖപ്പെടുത്തിയ ഗ്രന്ഥത്തെ പരസ്യമായി അവന് നൽകുകയും രഹസ്യമായി വായിക്കാൻ പറയുകയും ചെയ്യും. സൃഷ്ടികൾക്കിടയിൽ വഷളാകാതിരിക്കാൻ വേണ്ടിയാണിത്. അങ്ങനെ രഹസ്യമായി വായിക്കുമ്പോൾ മലക്കുകൾ ചോദിക്കും. " ഞങ്ങളുടെ നാഥാ, നിനക്ക് വിരുദ്ധം പ്രവർത്തിച്ചവരെ ശിക്ഷിക്കുകയും നരകാഗ്നി കൊണ്ട് കരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെ മറ്റാർക്കും നൽകാത്ത ഒരു ഇളവ് ഇയാൾക്ക് നൽകാൻ കാരണമെന്താണ്? അപ്പോൾ അല്ലാഹു പറയും. :എന്റെ മലക്കുകളെ, ഇവനെ ഞാൻ ദുനിയാവിൽ വെച്ച് കഠിനമായ ചൂടിൽ റമളാൻ മാസത്തിൽ ദാഹത്തിന്റെയും വിശപ്പിന്റെയും അഗ്നികൊണ്ട് കരിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം നരകാഗ്നി കൊണ്ട് കരിക്കുകയില്ല. അവന്റെ കഴിഞ്ഞ പാപങ്ങളും വീഴ്ചകളും പൊറുക്കുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു. ഞാൻ പരമഔദാര്യവാനാകുന്നു.*
*ഇനി ഒരു റമളാൻ നമ്മിൽ ഉണ്ടാവുമോ എന്ന് നിങ്ങൾക്കോ എനിക്കോ പറയാൻ കഴിയില്ല. എന്നാൽ നമ്മിലേക്ക്‌ വന്ന ഈ വിശുദ്ധ മാസത്തെ മനമൊരുക്കി വരവേൽക്കാൻ നമുക്ക് കഴിയും.*
*ഒരു മഹാൻ പറയുന്നു :ഞങ്ങളുടെ അടുത്ത് ഒരു മുഹമ്മദുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി നിസ്കരിക്കാറുണ്ടായിരുന്നില്ല. എന്നാൽ റമളാൻ ആഗതമായാൽ നല്ല മോടിയുള്ള വസ്ത്രം ധരിച്ചും സുഗന്ധം പൂശി നിസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും നഷ്ടപ്പെട്ട നിസ്കാരം ഖളാ വീട്ടുകയും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു : " ഇത് തൗബയുടെയും കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും മാസമാകുന്നു. അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് എന്റെ വീഴ്ചകൾ പരിഹരിക്കാനും മതി. "*
*അദ്ദേഹം മരണപ്പെട്ട ശേഷം ഞാൻ സ്വപ്നത്തിൽ കണ്ടപ്പോൾ താങ്കളെ അല്ലാഹു എന്തുചെയ്തു വെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു : "റമളാൻ മാസത്തിന്റെ പുണ്യം കൊണ്ട് എനിക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു."*
     *ചിന്തിച്ചു നോക്കു അല്ലാഹു എത്ര കാരുണ്യവാനാണ്. പാഴാക്കി കളയരുതേ ഈ അവസരത്തെ സമയം ഇല്ലെന്ന കള്ളം പറഞ്ഞ്.*
*നോമ്പ് ആയതിനാൽ ഏറെ സമയം മിച്ചമാണ് സാധാരണ ഗതിയെ തൊട്ട്, അത്താഴത്തിനു ഒരു മൂന്നര മണിക്ക് എഴുനേറ്റാൽ നിസ്കാരവും ഭക്ഷണവും കഴിഞ്ഞു സുബ്ഹി ബാങ്ക് കൊടുക്കുന്നത് വരെ ഓതാൻ സമയം ഉണ്ട്, കുറഞ്ഞത് ഒരു മുക്കാൽ മണിക്കൂർ എന്തായാലും ഉണ്ടാവും. പിന്നെ സുബ്ഹി നിസ്കാരം കഴിഞ്ഞ് കലാഹ് ആവുന്ന സമയം വരെയും ഖുർആൻ ഓതാൻ സാധിക്കും പിന്നെ  വീടും പരിസരവും വൃത്തിയാക്കി കുളിച്ചു ളുഹാ നിസ്കാരം കഴിഞ്ഞും ഓതാം, അങ്ങനെ ഒക്കെ സമയം ക്രമീകരിക്കാൻ കഴിഞ്ഞാൽ ഒരു മാസം കൊണ്ട് ചുരുങ്ങിയത് ഒരു ആറു (6)ഖത്തം തീർക്കാം സ്ത്രീകൾക്ക്. ആണുങ്ങൾക്കും അവരുടെ ജോലിക്ക് അനുസരിച്ചു ക്രമീകരണങ്ങൾ ഒക്കെ നടത്തിയാൽ കഴിയും ഏറെ കൂറെ, സമയം ഇല്ലെന്നത് നമ്മൾ പറയുന്ന കള്ളം മാത്രമാണ്. ഉള്ള സമയത്തിൽ ബറകത്ത് ഇല്ലാത്തത് നമ്മുടെ അച്ചടക്ക ശീലങ്ങളിൽ വരുന്ന അശ്രദ്ധയാണ്. സൂക്ഷ്മയോടെ ജീവിക്കുക.*
*അല്ലാഹു : الله ﷻ റമളാൻ കൊണ്ട് വിജയിക്കുന്നവരിൽ നമ്മെ ചേർത്ത് അനുഗ്രഹിക്കട്ടെ... മുത്ത് നബി : ﷺതങ്ങളുടെ തിരു നോട്ടമുള്ള ഇരുലോകം തന്ന് നമ്മളെ കാക്കട്ടെ...*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
[01/03, 7:17 am] Sayyidath Mihraskoduvally: *നല്ലത് മാത്രം കാണുക*

ഈസാ നബി (അ) ഉം ഹവാരിയ്യുകളും ഒരു നായയുടെ ജഡത്തിനരികിലൂടെ നടക്കാനിടയായി. ഹവാരിയ്യുകൾ പറഞ്ഞു : എന്തൊരു നാറ്റമാണതിന്! ഈസാ നബി (അ) പറഞ്ഞു : എന്തൊരു വെളുപ്പാണ് അതിന്റെ പല്ലുകൾക്ക്!

👉🏼 ഏതൊന്നിനെക്കുറിച്ചും അനിഷ്ടകരമായത് പറയാതിരിക്കുക, പരമാവധി ഗുണം കണ്ടെത്തുകയും അത് പറയുകയും വേണം എന്ന സന്ദേശമാണ് ഈസാ നബി (അ) നൽകിയത്.
[02/03, 8:45 am] Sayyidath Mihraskoduvally: അബൂസഈദുൽ ഖുദ് രി (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ ഏറ്റവും നല്ല ധനം ആടുകളായി മാറുന്നകാലം വിദൂരമല്ല. ഫിത്‌നയിൽ നിന്നും രക്ഷപ്പെടാൻ അവകളെയും തെളിച്ച് മലമടക്കുകളിലും മഴ ലഭിക്കുന്ന പ്രദേശങ്ങളിലും തന്റെ മതവുമായി അയാൾ കഴിച്ച് കൂട്ടുന്നു.
   【ബുഖാരി: 19】
[02/03, 8:56 am] Sayyidath Mihraskoduvally: നവാസ്ബിൻ സംആൻ (റ) വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ നബിﷺയുടെ അടുക്കൽ വന്നു ഗുണത്തെക്കുറിച്ചും തെറ്റിനെക്കുറിച്ചും ചോദിച്ചു: അപ്പോൾ നബി ﷺ പറയുകയുണ്ടായി: പുണ്ണ്യമെന്നത് സൽസ്വഭാവമാകുന്നു. തിന്മയെന്നത് നിന്റെ മനസിൽ ചൊറിച്ചിലുണ്ടാക്കുന്നതും ആളുകൾ കാണുന്നത് നീ ഇഷ്ടപ്പെടാത്തതുമാകുന്നു
   【തിർമുദി: 2389】
[03/03, 4:16 pm] Sayyidath Mihraskoduvally: *കണ്ട കണ്ണുകളോട് ആദരവ്*
താജുദ്ദീനുസ്സുബ്കി (റ) പറയുന്നു: എന്റെ പിതാവ് തഖിയുദ്ദീനുസ്സുബ്കി (റ) ഒരിക്കൽ തന്റെ കുതിരപ്പുറത്തു യാത്ര ചെയ്യവേ യാദൃശ്ചികമായി നടന്നു പോകുന്ന വൃദ്ധനായ ഒരു സാധാരണക്കാരനെ കാണാനിടയായി. അവർ പരസ്പരം കുറച്ചു സമയം സംസാരിച്ചു. സംസാര മധ്യേ ആ വൃദ്ധന്‍ താന്‍ ഇമാം നവവി(റ)വിനെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അതുകേട്ട ഉടനെ മഹാനവർകൾ തന്റെ കുതിരപ്പുറത്തു നിന്ന് താഴെയിറങ്ങി ആ വൃദ്ധന്റെ കൈ പിടിച്ചു ചുംബിച്ച് കൊണ്ട് പറഞ്ഞു: നിങ്ങള്‍ വാഹനത്തിൽ എന്റെ പിന്നിൽ കയറണം. ഇമാം നവവി(റ)വിനെ കണ്ട നിങ്ങള്‍ നടക്കുമ്പോൾ ഞാന്‍ വാഹനപ്പുറത്ത് സഞ്ചരിക്കുകയില്ല. 
  (അൽമൻഹജുസ്സവി:61)
[03/03, 4:21 pm] Sayyidath Mihraskoduvally: *ഒരു റക്അത്തിൽ ഒരു ഖത്മ്*

ഖുർആൻ പാരായണം ചെയ്യുന്നതിൽ മഹാന്മാർക്ക് നല്ല വഴക്കമാണ്. ആശയം ഉൾക്കൊണ്ടും പാരായണ നിയമങ്ങൾ പാലിച്ചും തന്നെ വേഗത്തിൽ ഖുർആൻ ഖത്മാക്കാൻ അവർക്ക് കഴിയും. ചിലപ്പോൾ അവർ അങ്ങനെ ഓതിത്തീർക്കും. എന്നാൽ ഖുർആനിന്റെ പ്രധാനമായ ഒരു പ്രത്യേകത അതിന്റെ ആശയങ്ങളും പാഠങ്ങളും അനന്ത വിശാലമാണ് എന്നതാണ്. അതിനാൽ പാഠമുൾക്കൊണ്ട് ഒരേ ആയത്ത് തന്നെ ചിലപ്പോൾ മഹാന്മാർ ആവർത്തിച്ച് പാരായണം ചെയ്യും. 

*മഹാനായ തമീമുദ്ദാരീ (റ) പലപ്പോഴും ഒറ്റ റകഅത്തിൽ ഖുർആൻ മുഴുവനായും ഓതിത്തീർക്കുമായിരുന്നു. ചിലപ്പോഴൊക്കെ രാത്രി നേരം പുലരുവോളം ഒരേ ആയത്ത് തന്നെ ആവർത്തിച്ച് ഓതുകയും ചെയ്യുമായിരുന്നു. നിസ്കാരത്തിനോട് വലിയ ബഹുമാനമായിരുന്നു മഹാനവർകൾ പുലർത്തിയിരുന്നത്. ആയിരം ദിർഹം കൊടുത്ത് ഒരു വസ്ത്രം വാങ്ങി അത് ധരിച്ചാണ് രാത്രി നിസ്കാരം നിർവഹിച്ചിരുന്നത്. അവർ പള്ളിയിലേക്ക് നിസ്കരിക്കാൻ പോയിരുന്നതും ആ വസ്ത്രം ധരിച്ചായിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്*
[08/01, 6:25 pm] Sayyidath Mihraskoduvally: *☘️ നാണം കെടും ☘️*

അബൂബർസതുൽ അസ്‌ലമി(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: “നാവുകൊണ്ട് വിശ്വസിക്കുകയും ഈമാൻ ഹൃദയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യാത്ത സമൂഹമേ! നിങ്ങൾ വിശ്വാസികളെക്കുറിച്ച് പരദൂഷണം പറയരുത്. അവരുടെ രഹസ്യങ്ങൾ (ന്യൂനതകൾ) പിന്തുടരരുത്.  കാരണം അവരുടെ രഹസ്യങ്ങൾ പിന്തുടരുന്നവന്റെ രഹസ്യങ്ങൾ അല്ലാഹുﷻവും പിന്തുടരും. അല്ലാഹു ﷻ ആരെയെങ്കിലും പിന്തുടർന്നാൽ അവനെ അവന്റെ വീട്ടിനുള്ളിൽ  നാണംകെടുത്തും.” 
  (അബൂദാവൂദ്:4880
[10/01, 10:31 am] Sayyidath Mihraskoduvally: അബൂഹൂറൈറ(റ)വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: അല്ലാഹു ﷻ വിങ്കലുള്ള ശിക്ഷയെ കുറിച്ച് ഒരു വിശ്വാസി മനസിലാക്കുകയാണെങ്കിൽ അവന്റെ സ്വർഗ്ഗത്തെകുറിച്ച് ആരും തന്നെ വ്യാമോഹിക്കുകയില്ല. ഒരു സത്യനിഷേധി അല്ലാഹു ﷻ വിന്റെ കാരുണ്യത്തെ കുറിച്ചറിയുകയാണെങ്കിൽ അവന്റെ സ്വർഗ്ഗത്തെകുറിച്ച് ഒരിക്കലും നിരാശപ്പെടുകയുമില്ല.
   【മുസ്ലിം: 2755】
[11/01, 10:10 am] Sayyidath Mihraskoduvally: ജാബിർ (റ) നിവേദനം, നബി ﷺ ഇഹലോകവാസം വെടിയുന്നതിന്റെ മൂന്ന് നാൾ മുമ്പ് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളിലൊരാളും അല്ലാഹു ﷻ വിനെ കുറിച്ചുളള നല്ല വിചാരത്തോടെയല്ലാതെ മരിക്കാനിടയാകരുത്.
   【മുസ്ലിം: 2877】
[12/01, 10:16 am] Sayyidath Mihraskoduvally: *ഹിജാബ് അണിയുന്ന സഹോദരികളോട്...*

       ഇസ്‌ലാം നിര്‍ദ്ദേശിക്കും പ്രകാരമുള്ള ഹിജാബ് ധരിക്കാന്‍ ദൃഢനിശ്ചയമെടുത്ത സഹോദരിമാര്‍ക്ക് തങ്ങളുടെ മനസ്സിലുണ്ടായിരിക്കേണ്ട ചില ചിത്രങ്ങളെക്കുറിച്ച ശ്ളഥ ചിന്തകള്‍ പങ്കുവെക്കുകയാണിവിടെ...

 ഹിജാബ് അല്ലാഹുﷻവിന് വഴിപ്പെടുന്നതിന്റെ അനേകംരൂപങ്ങളില്‍ ഒന്നാണ്. നാമത് ധരിക്കുന്നത് അല്ലാഹുﷻവിലുള്ള വിശ്വാസത്താലാണ്. അല്ലാഹു ﷻ അങ്ങനെയുള്ള വേഷവിധാനംസ്വീകരിക്കാന്‍ നമ്മോട് കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ ആ വ്യക്തി ഇഷ്ടപ്പെടുംവിധം പ്രവര്‍ത്തിക്കാനും അയാളെ തൃപ്തിപ്പെടുത്താനും ആയിരിക്കുമല്ലോ ശ്രമിക്കുക. ഈ ലോകത്ത് അത്തരം സ്‌നേഹത്തിനര്‍ഹന്‍ അല്ലാഹുﷻവിനെക്കവിഞ്ഞ് മറ്റാരുമില്ല. അതിനാല്‍ അവന്‍ ഇഷ്ടപ്പെടുംവിധം വസ്ത്രം ധരിക്കുക.

 ഹിജാബ് ധരിക്കുകയെന്ന് പറയുമ്പോള്‍ അതിന്റെ അന്തഃസത്ത എന്തെന്ന് നമുക്ക് ധാരണയുണ്ടായിരിക്കണം. തലയില്‍ മഫ്തയിടുക, സ്‌കാര്‍ഫ് ധരിക്കുക, പര്‍ദയിടുക എന്നുതുടങ്ങി ബാഹ്യമാത്രമോടിയല്ല ഹിജാബുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാം മനസ്സിലാക്കണം. പുരുഷന്‍മാരുടെ ശ്രദ്ധാകേന്ദ്രമാകാതെയും പ്രലോഭനമാകാതെയും ഹൃദയവിശുദ്ധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വേഷവിധാനമാണ് ഹിജാബ്. 

 ചില ആളുകളുണ്ട്, ഹിജാബ് ധരിച്ച് കുറച്ചുമാസം കഴിയുമ്പോള്‍ അവര്‍ അതുപേക്ഷിക്കുന്നു. ഹിജാബ് തങ്ങളുടെ ചില താല്‍പര്യങ്ങളെ ഹനിക്കുന്നുവെന്ന് അപ്പോഴാണ് അവര്‍ക്ക് ബോധോദയം ഉണ്ടായതെന്നുതോന്നും അതുകാണുമ്പോള്‍. തങ്ങളുടെ താല്‍പര്യങ്ങളെ അല്ലാഹുﷻവിന്റെ താല്‍പര്യങ്ങളുമായി താരതമ്യംചെയ്ത് ബോധ്യപ്പെട്ടശേഷം മാത്രം മതി ഹിജാബിലേക്ക് കൂടുമാറേണ്ടത് എന്നാണ് പറഞ്ഞുവന്നത്.  

 യഥാരത്ഥത്തില്‍ ഹിജാബ് നിങ്ങളെത്തന്നെയാണ് സംരക്ഷിക്കുന്നത്. അത് നിങ്ങളെ തടസ്സപ്പെടുത്താനോ, ഉള്ളറകളിലൊതുക്കിനിര്‍ത്താനോ വേണ്ടി സ്വീകരിക്കരുത്. യഥാര്‍ത്ഥത്തില്‍ അത് നിങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമൂഹികദൗത്യം നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുന്നു.

 ഫാഷന്റെ നാടോട്ടത്തിനിടയില്‍ ഹിജാബിന്റെ ഉത്തരാധുനികഭാഷ്യങ്ങളെ സ്വീകരിക്കുമ്പോഴും അല്ലാഹുﷻവിന്റെ ഭാഷ്യത്തെ മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഹിജാബ് വിനയത്തെയും അച്ചടക്കത്തെയും പ്രതീകവത്കരിച്ച് ആദരംനേടിത്തരുന്ന അവസ്ഥയാണ്.

 ഇസ്‌ലാമിക നിയമപ്രകാരം നിബന്ധന സ്വരത്തിലുള്ള ഒന്നായിരിക്കാം ഹിജാബെങ്കിലും ദീനീബോധ
മുള്ളതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും സ്വാധീനംചെലുത്തുന്ന സവിശേഷ വേഷവിധാനമാണത്. സ്ത്രീവര്‍ഗത്തിന് സംരക്ഷണം നല്‍കുന്ന വസ്ത്രധാരണമാണ് ഹിജാബ്.

 സ്വഭാവവിശുദ്ധി എല്ലാ മനുഷ്യരെയും സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. മുസ്‌ലിമേതര സമൂഹങ്ങള്‍ പോലും ശരീരം ശരിയായ രീതിയില്‍ മറച്ച് നടക്കുന്ന സ്ത്രീകളെ ശരീരപ്രദര്‍ശനം നടത്തുന്ന സ്ത്രീകളെക്കാള്‍ ആദരിക്കുന്നുവെന്നതാണ് വസ്തുത.

 ഹിജാബ് ധരിക്കുന്നതോടെ സ്ത്രീ ഉപഭോഗ വസ്തുവല്ലെന്ന ചിന്താഗതി മേല്‍ക്കൈ നേടുന്നു. അവള്‍ വിലമതിക്കുന്ന ആത്മാവുള്ളവളായി ഉയര്‍ത്തപ്പെടുന്നു. ഇന്ന് വിനോദ-വാര്‍ത്താമാധ്യമങ്ങള്‍ പറയുന്നത് സ്ത്രീകള്‍ എത്രമാത്രം ശരീരം തുറന്നിടുന്നുവോ അത്രമാത്രം സ്വതന്ത്രകളാണെന്നാണ്. ശരീരം മറച്ചുനടക്കുന്നവര്‍ അടിമകളാണെന്നും. ഹിജാബണിഞ്ഞ സ്ത്രീകളാകട്ടെ, ആണുങ്ങള്‍ ഇത്രമാത്രം കണ്ടാല്‍മതിയെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

 ആളുകള്‍ക്ക് തങ്ങളെ സുന്ദരിയായി തോന്നില്ലെന്നും അതിനാല്‍ തങ്ങളെ നോക്കില്ലെന്നും അപകര്‍ഷബോധം മനസ്സില്‍ കൊണ്ടുനടക്കുന്ന സ്ത്രീകള്‍ പക്ഷേ ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ആളുകളുടെ അഭിപ്രായത്തെക്കാളും പരിഗണനയെക്കാളും എത്രയോ ഉന്നതമായ പ്രതിഫലം അല്ലാഹുﷻവിന്റെ അടുക്കലാണെന്ന കാര്യം അവര്‍ അറിയുന്നില്ല. ആ സഹോദരിമാര്‍ ഈ ഭൗതിക ജീവിതത്തെക്കാള്‍ പരലോക വിചാരണയും വിജയവുമാണ് പ്രധാനമെന്ന് മനസ്സിലാക്കേണ്ടതായിരുന്നു. അത്തരത്തില്‍ ഇരുലോകത്തിലും വിജയത്തിന് സഹായകരമാണ് ഹിജാബ്.

 ഹിജാബ് സ്ത്രീകള്‍ അണിയുന്നത് ആണുങ്ങളുടെ സ്വഭാവം കാരണമാണ് എന്ന് അധികമാളുകളും തെറ്റിധരിച്ചിരിക്കുന്നു. അതായത്, ആണുങ്ങള്‍ തുറിച്ചുനോക്കുകയും നയനരതി നടത്തുകയും ചെയ്യുന്നു. അതിന് സ്ത്രീകള്‍ വഴിയൊരുക്കാതിരിക്കാനാണ് ഹിജാബ് ധരിക്കുന്നതത്രേ. പക്ഷേ, സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് അല്ലാഹുﷻവിന്റെ പ്രീതി ലാക്കാക്കിയാണ്. അല്ലാഹു ﷻ അത് ധരിക്കാന്‍ കല്‍പിച്ചു. അതിനാല്‍ അവനെ ഇഷ്ടപ്പെട്ടുകൊണ്ട് ധരിക്കുന്നു. അല്ലാതെ സൃഷ്ടികളെ ഭയന്നോ അവരെ തൃപ്തിപ്പെടുത്താനോ അല്ല സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. 

 അന്ത്യനാളില്‍ അത് മറ്റുള്ളവരെയല്ല, നിങ്ങളെത്തന്നെയാണ് സഹായിക്കുക. പുരുഷന്‍മാര്‍ എപ്പോഴും തങ്ങളുടെ  പ്രവൃത്തികള്‍ക്ക് ഉത്തരം പറയേണ്ടവരായിരിക്കും. എന്നിരുന്നാലും സ്ത്രീകള്‍ തങ്ങളുടെ ചുമതല നിര്‍വഹിച്ചിരിക്കണം. സദാചാര-സ്വഭാവവിശുദ്ധിയും വിനയവുമാണ് അതിന്റെ ആണിക്കല്ല്.

 ഹിജാബ് ധരിക്കുകയെന്നത് ഇക്കാലത്ത് വലിയ വെല്ലുവിളിയാണ്. സത്യത്തില്‍ നാം ഹിജാബിനെ വല്ലാതെ പര്‍വതീകരിച്ച് പ്രശ്‌നമാക്കിയതാണ്. എല്ലാറ്റിനുമുപരി അല്ലാഹുﷻവിന്റെ തൃപ്തിയുദ്ദേശിച്ച് പ്രയാസമനുഭവിക്കുന്നത് നമുക്ക് ഏറെ പ്രതിഫലം നേടിത്തരുന്നു. അതു തന്നെയാണ് വിലപിടിപ്പുള്ളത്.

 ഹിജാബ് അണിയാനുള്ള നമ്മുടെ തീരുമാനത്തിനുപിന്നിലെ പ്രചോദകം അല്ലാഹുﷻവിനെ അനുസരിക്കുകയെന്നതായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍ നമ്മില്‍ പലരും അതിനെ ചെറുതായി കാണുന്നു. നമ്മുടെ മുന്‍ഗാമികളായ സത്യവാന്‍മാര്‍ തങ്ങളുടെ മുദ്രാവാക്യമായി സ്വീകരിച്ചത് ‘അല്ലാഹു ﷻ പറഞ്ഞത് ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു’ എന്നതാണ്. ആത്മീയപ്രധാനമോ ഭൗതികപ്രധാനമോ ആയ ഏതുവിഷയത്തിലും അല്ലാഹുﷻവിനെ അനുസരിക്കാന്‍ എല്ലാ ത്യാഗവുമനുഷ്ഠിക്കുകയെന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. 

 ഹിജാബ് ഇക്കാലത്ത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ സംരക്ഷണമാണെന്നുതന്നെ പറയാം. ഇക്കാലത്ത് ഹൈസ്‌കൂള്‍ തലം മുതല്‍ക്കുതന്നെ അവള്‍ ശരീരമാത്ര സാധ്യതയുള്ള ഭോഗവസ്തുവായിരിക്കുന്നു. കമ്പോളം അവളുടെ ശരീരത്തെ തങ്ങളുടെ ഉല്‍പന്നങ്ങളെ വിറ്റഴിക്കാനുള്ള ഉപാധിയായി സ്വീകരിച്ചതാണ് ഏറ്റവും വലിയ സാമൂഹികദുരന്തം. സ്ത്രീകള്‍ തങ്ങളെത്തന്നെ വിലയിരുത്തുംവിധം അവരുടെ ചിന്താമണ്ഡലത്തില്‍ വലിയൊരളവോളം കമ്പോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

 വഴിയിലൂടെ നടക്കുമ്പോള്‍ ആണുങ്ങള്‍ തങ്ങളെ സദാ നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുമാറ് വേഷവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഒരുപാട് പെണ്‍കുട്ടികളുണ്ട്. അതിലൂടെയാണ് അവര്‍ തങ്ങളുടെ സ്വത്വബോധവും ആത്മവിശ്വാസം കണ്ടെടുക്കുന്നതെന്നതാണ് ഏറ്റവും പരിതാപകരം. 

 തങ്ങളുടെ വിലനിശ്ചയിക്കാന്‍ പുരുഷന്‍മാരെ ഏല്‍പിച്ചുകഴിഞ്ഞാല്‍ പിന്നെ അവിടെ സംഭവിക്കുന്നത് അവളുടെ ശരീരപുഷ്ടിയുടെ വിലയിടല്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഇനിയും സ്ത്രീകള്‍ക്ക് തിരിച്ചറിയാനായില്ലെന്നോ?! അതിനാല്‍ സ്ത്രീകള്‍ ഹിജാബിലൂടെ ആത്മീയ-ഭൗതികതലങ്ങളിലെല്ലാം  തന്റെ മൂല്യം വര്‍ധിപ്പിക്കട്ടെ.
[13/01, 11:19 am] Sayyidath Mihraskoduvally: ചെലവുകളിലെ മുൻഗണന*

റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു : സ്വന്തം ഭാര്യ സന്താനങ്ങൾക്ക് വേണ്ടിയോ അല്ലാഹുﷻവിന്റെ മാർഗത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന് വേണ്ടിയോ അല്ലാഹുﷻവിന്റെ മാർഗത്തിലുള്ള കൂട്ടുകാർക്ക് വേണ്ടിയോ ഒക്കെ ചെലവഴിക്കുന്നതാണ് ഒരു വ്യക്തിയുടെ ചെലവഴിക്കലുകളിൽ ഏറ്റവും പ്രതിഫലാർഹമായത്. 

👉🏼 അല്ലാഹുﷻവിന്റെ പ്രീതിക്ക് വേണ്ടി നാം പണം ചെലവഴിക്കുന്നുവെങ്കിൽ സ്വന്തം കുടുംബത്തിന്റെയും സ്നേഹിതരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുൻഗണന കൊടുക്കേണ്ടത്.
[14/01, 1:44 pm] Sayyidath Mihraskoduvally: സഈദുൽ ഖുദ് രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കില്‍ 'എന്നെയും കൊണ്ടു വേഗം പോവുക' എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ 'അഹാ കഷ്ടം, എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്' എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും.
   【ബുഖാരി: 1380】
[17/01, 11:08 am] Sayyidath Mihraskoduvally: *☘️സ്വലാത്തിന്റെ മര്യാദകൾ☘️*
അല്ലാമ സയ്യിദ് ബക്‌രി (റ) പറയുന്നു: നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്ന വ്യക്തി പരിപൂർണ അവസ്ഥയിലായിരിക്കണം. അഥവാ ശുദ്ധിയുള്ളവനും അംഗശുദ്ധി വരുത്തിയവനും ഖിബ്‌ലയിലേക്ക് തിരിഞ്ഞിരിക്കുന്നവനും നബിﷺയുടെ പരിശുദ്ധമായ ശരീരത്തില്‍ ചിന്തിക്കുന്നവനും ആകണം. അനുഗ്രഹങ്ങളും ആഗ്രഹങ്ങളും കരസ്ഥമാവാൻ വേണ്ടി അങ്ങനെ ചെയ്യണം. സ്വലാത്ത് ചൊല്ലുമ്പോൾ അതിന്റെ മഖ്റജുകളിൽ നിന്ന് ഉച്ചരിക്കുകയും വേണം. വാചകങ്ങൾ ധൃതിയിൽ ചൊല്ലരുത്. നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുമ്പോൾ എന്റെ മേലിലുള്ള സ്വലാത്തിനെ നിങ്ങള്‍ നന്നാക്കുക. നിശ്ചയം നിങ്ങളറിയില്ല, അത് എന്റെ മേൽ പ്രദർശിക്കപ്പെടാം.
  (ഇആനത്ത്:1/13)

👉🏼 സ്വലാത്ത് എങ്ങനെ ചൊല്ലിയാലും പ്രതിഫലം ലഭിക്കുമെങ്കിലും അതിന്റെ പൂർണ്ണമായ ഫലം ലഭിക്കണമെങ്കിൽ മേൽ പറഞ്ഞ മര്യാദകൾ പാലിക്കുക.
[18/01, 10:55 am] Sayyidath Mihraskoduvally: *☘️ ഭക്ഷണവും പാനീയവും ☘️*

ഇബ്‌നുഅബ്ബാസ് (റ) നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: "നിങ്ങളിൽ ഒരാള്‍ ഭക്ഷണം കഴിച്ചാൽ ഇപ്രകാരം പറയുക:
*اﻟﻠَّﻬُﻢَّ ﺑَﺎﺭِﻙْ ﻟَﻨَﺎ ﻓِﻴﻪِ، ﻭَﺃَﻃْﻌِﻤْﻨَﺎ ﺧَﻴْﺮًا ﻣِﻨْﻪُ*
(അല്ലാഹുവേ, ഇതിൽ ഞങ്ങൾക്ക് ബർകത്ത് നൽകേണമേ, ഇതിനെക്കാൾ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കേണമേ..)

നിങ്ങൾക്ക് കുടിക്കാൻ അല്ലാഹു ﷻ പാൽ നൽകിയാൽ 
*اﻟﻠَّﻬُﻢَّ ﺑَﺎﺭِﻙْ ﻟَﻨَﺎ ﻓِﻴﻪِ، ﻭَﺯِﺩْﻧَﺎ ﻣِﻨْﻪُ*
("ഇതിൽ ഞങ്ങൾക്ക് ബർകത്തും അഭിവൃദ്ധിയും നൽകേണമേ!.) എന്ന് പ്രാർത്ഥിക്കണം. *നിശ്ചയം  ഭക്ഷണമായും പാനീയമായും മതിയാകുന്ന പാലല്ലാതെ മറ്റൊന്നില്ല.* 
  (തുർമുദി, അബൂദാവൂദ്)
[18/01, 11:20 am] Sayyidath Mihraskoduvally: അനസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇഹലോകത്ത് ഏറ്റവും സുഭിക്ഷമായി ജീവിച്ച നരകാവകാശിയായ മനുഷ്യനെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും. അയാളെ നരകത്തിൽ ഒന്ന് മുക്കിയെടുത്ത ശേഷം ചോദിക്കപ്പെടും: മനുഷ്യാ വല്ല ഐശ്വര്യവും നീ കണ്ടിരുന്നോ എന്തെങ്കിലും അനുഗ്രഹം നീ ആസ്വദിച്ചിരുന്നോ? അയാൾ പറയും രക്ഷിതാവേ, ഒരിക്കലുമുണ്ടായിട്ടില്ല അല്ലാഹുﷻവാണ് സത്യം. ഇഹലോകത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട എന്നാൽ സ്വർഗാവകാശിയായ മനുഷ്യനെയും ഹാജരാക്കപ്പെടും. സ്വർഗത്തിൽ ഒന്നു മുക്കിയെടുത്തശേഷം അയാളോട് ചോദിക്കപ്പെടും മനുഷ്യാ നിനക്ക് വല്ല വിഷമമോ കഷ്ടപ്പാടോ ഉണ്ടായിട്ടുണ്ടോ? അയാൾ പറയും അല്ലാഹുﷻവാണ് എനിക്കൊരു ദു:ഖവും വിഷമവും ഒരിക്കലും ഉണ്ടായിട്ടില്ല
   【മുസ്ലിം: 2807】
[19/01, 11:04 am] Sayyidath Mihraskoduvally: *ഇബ്നു ഔൻ (റ) ഉന്നതനായത്*

വലിയ ഭൗതിക പരിത്യാഗിയായത് കൊണ്ടൊന്നുമല്ല മഹാനായ ഇബ്നു ഔൻ (റ) സമുന്നതനായത്, നാവിനെ ശരിയാം വണ്ണം സൂക്ഷിച്ചത് കൊണ്ടാണ് മഹാനവർകൾ ജനങ്ങളിൽ ഉന്നതനായത്. 

👉🏼 സൂക്ഷിച്ച് മാത്രം സംസാരിക്കുക, സത്യത്തോട് നിരക്കാത്തതോ സ്വന്തം വില കളയുന്നതോ മറ്റുള്ളവരെ നോവിക്കുന്നതോ ആയ ഒന്നും സംസാരിക്കാതിരിക്കുക അതിലൂടെ സൃഷ്ടാവിന്റെയടുക്കലും സൃഷ്ടികൾക്കിടയിലും സ്ഥാനീയരാകാൻ സാധിക്കും.
[20/01, 8:23 pm] Sayyidath Mihraskoduvally: എല്ലാറ്റിനും പരിഹാരം*

മുഅതമിറുബ്നു സുലൈമാൻ (റ) എന്നവർ പറയുന്നു : 
കട ബാധ്യതയുണ്ടായിരുന്ന എന്റെ പിതാവ് ഇസ്തിഗ്ഫാർ ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു, ഒരിക്കൽ അദ്ദേഹത്തോട് ആരോ പറഞ്ഞു : താങ്കൾ അല്ലാഹുﷻവിനോട് കടം വീടാൻ വേണ്ടി പ്രാർത്ഥിക്കൂ... അദ്ദേഹം പറഞ്ഞു : അല്ലാഹു ﷻ എനിക്ക് പൊറുത്ത് തന്നാൽ എന്റെ കടം വീട്ടിത്തരികയും ചെയ്യും. (പാപ മോചനം ലഭിക്കുന്നതിലൂടെ കടം വീടൽ അടക്കമുള്ള കാര്യങ്ങളും കരസ്ഥമാകും) 

*👉🏼 നമ്മുടെ എല്ലാ ഹലാലായ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു മാർഗമാണ് പൊറുക്കലിനെ തേടൽ*
[21/01, 6:44 pm] Sayyidath Mihraskoduvally: അംറ്‌ബ്‌നു ഹാരിഥ് (റ) വിൽ നിന്ന് നിവേദനം: നബിﷺയുടെ വിയോഗ സന്ദർഭത്തിൽ വഴിപോക്കർക്കുവേണ്ടി നീക്കിവെച്ച ധർമ്മ ഭൂമിയും നബി ﷺ സഞ്ചരിച്ചിരുന്ന കോവർ കഴുതയും ഒഴികെ ഒരു ദീനാറോ ഒരു ദിർഹമോ ഒരു ഭ്രത്യയോ ഭ്രത്യനോ ഒന്നും തന്റെതായി അവശേഷിപ്പിച്ചിരുന്നില്ല.
   【ബുഖാരി: 4461】
[23/01, 10:59 am] Sayyidath Mihraskoduvally: *കൊയ്ത്ത്...*

      വൃദ്ധരാലും ചെറുപ്പക്കാരാലും നിബിഡമായ സദസ്സ്. ഹസന്‍ ബസ്വരി(റ) അവരിലെ വൃദ്ധജനങ്ങള്‍ക്ക് അഭിമുഖമായി തിരിഞ്ഞു കൊണ്ട് ചോദിച്ചു: 

 "കൃഷി അതിന്റെ പൂര്‍ണ്ണതയിലെത്തിയാല്‍ പിന്നെയെന്താണ് ചെയ്യുക..?"

 ആവേശത്തോടെ മഹാനവർകളുടെ ആ ചോദ്യമേറ്റടുത്ത; ജരാനര ബാധിച്ച ആ സമൂഹം ചെറുപ്പക്കാരുടെ ആർജവത്തോടെ വിളിച്ചു പറഞ്ഞു: 

"കൊയ്തെടുക്കുകയല്ലാതെ പിന്നെന്തു ചെയ്യാനാണ്?!"

പിന്നീടദ്ദേഹം ചെറുപ്പക്കാരുടെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു: 

 "എന്റെ പ്രിയപ്പെട്ട ചെറുപ്പക്കാരെ, എത്രയെത്ര കൃഷികളാണ് അതിന്റെ പൂര്‍ണ്ണതയിലെത്തുന്നതിന് മുമ്പ് കളബാധിച്ചും പ്രകൃതി ക്ഷോഭത്തിലൂടെയും നശിച്ചു തീരുന്നത്..?"

 തന്റെ മുമ്പിലിരിക്കുന്ന സദസ്സിനോട് ഈ രണ്ട് ഉപമകളും പറഞ്ഞു തീരുന്നതിന് മുമ്പേ മഹാനവര്‍കളുടെ മുഖത്ത് കനത്തുപെയ്യാന്‍ നില്‍ക്കുന്ന കാര്‍മേഘം പോലെ ദുഖം തളം കെട്ടിയിരുന്നു. ഇത് പറഞ്ഞു തീര്‍ന്നതും മഹാന്റെ മുഖത്ത് ഉരുണ്ടുകൂടിയിരുന്ന ആ കാര്‍മേഘം തിമിര്‍ത്തു പെയ്തു. കണ്ണുനീര്‍ മഹാന്റെ കവിളിലൂടെ ചാലിട്ടൊഴുകി. കരച്ചിലിനിടയില്‍ മഹാനവര്‍കള്‍ ഈ ആയത്ത് ഓതി:

ويضرب الله الأمثال للناس لعلهم يتذكرون ( إبراهيم 25 )

(ചിന്തിച്ചുഗ്രഹിക്കാനായി മനുഷ്യര്‍ക്ക് അല്ലാഹു ഉപമകള്‍ പ്രതിപാദിച്ചുകൊടുക്കുന്നു) 

وحضر يوماً مجلساً  - مجلس الحسن البصري - جمع شيوخاً وشباباً، فقال: معشر الشيوخ! ما يصنع بالزرع إذا طاب؟ فقالوا: يحصد، ثم التفت فقال: معشر الشباب! كم من زرعٍ لم يبلغ قد أدركته الآفة فأهلكته، وأتت عليه الجائحة – ( المصيبة تحلّ بالرجل في ماله )-  فأتلفتْه! ثم بكى وتلا: {ويضرب الله الأمثال للناس لعلهم يتذكرون ( إبراهيم 25 ) (آداب الحسن البصري لابن الجوزي (597 هـ)

            🔅🔅🔅🔅🔅🔅🔅

*✌🏼ഗുണപാഠം :* ഒരു ഉപമയിലൂടെ രണ്ടാശയങ്ങളാണ് ഹസന്‍ ബസ്വരി (റ) പങ്കുവെച്ചത്. ജീവിതത്തിന്റെ അവസാന ഭാഗത്ത് മരണവും പ്രതീക്ഷിച്ചിരിക്കുന്ന വൃദ്ധ ജനങ്ങളെ, വിളവെടുപ്പിന് പാകമായ കൃഷിയോട് ഉപമിച്ചതിന് ശേഷം അവരോട് തന്നെ അദ്ദേഹം ചോദിക്കുകയാണ്:
 'പൂര്‍ണ്ണതയിലെത്തിയ കൃഷിയെന്താണ് ചെയ്യുകായെന്ന്.' 

 അതേ സമയം തങ്ങള്‍ ജീവിച്ചു തുടങ്ങിയിട്ടേയൊള്ളൂ എന്ന് കരുതുന്ന ചെറുപ്പക്കാരോട് അദ്ദേഹം അതേ കൃഷിയെ തന്നെ പ്രതിപാദിച്ചു കൊണ്ട് പൂര്‍ണ്ണതയിലെത്തുന്നതിനു  മുമ്പുള്ള കൃഷികളുടെ നാശത്തെ പറയുന്നു. ശേഷം ഓതുന്ന ആയത്തിലൂടെ അദ്ദേഹം കൈമാറുന്ന ആശയമാണ് ഈ ഉപമ അദ്ദേഹം പ്രതിപാദിച്ചതിന്റെ കാരണം വ്യക്തമാക്കുന്നത്.

 അഥവാ, മരണം ഏതു നിമിഷവും നമ്മെ തേടിയെത്താം. സമയവും കാലവും പറഞ്ഞ്; ഒരുങ്ങി നില്‍ക്കാനുള്ള അവസരവും തന്നിട്ടല്ല മരണം വീടിന്റെ വാതിലിൽ മുട്ടുക.

 'രംഗബോധമില്ലാത്ത കോമാളിയാണ് മരണ'മെന്നാണ് വില്യം ഷേക്‌സ്പിയര്‍ പറഞ്ഞത്. പ്രപഞ്ചമാകുന്ന വേദിയില്‍ ജീവിതമാകുന്ന കഥ നമ്മള്‍ അഭിനയിച്ചു കൊണ്ടിരിക്കുയാണ്. സദസ്സിനെ ആര്‍ത്ത് ചിരിപ്പിച്ച് കൊണ്ട് നമ്മുടെ അഭിനയം നല്ലനിലയില്‍ പുരോഗമിക്കുമ്പോഴാകും 'മതി നീ അഭിനയിച്ചത്, ഇനി കുറച്ച് ഞാൻ കയറട്ടെ ' എന്ന് പറഞ്ഞു കൊണ്ട് മരണം സ്റ്റേജില്‍ നിന്ന് നമ്മളെ വലിച്ച് താഴെയിടുകയെന്നാണ് ഷേക്‌സ്പിയര്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥം. 

 വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ചുറ്റിലുമുള്ളതിലെല്ലാം അല്ലാഹുﷻവിലേക്കവനെ അടുപ്പിക്കുന്ന ഘടകങ്ങളുണ്ട്. പക്ഷെ, ആ ബോധ്യത്തിലേക്കവൻ വളരണം. അതിന് അവന്‍ ചെയ്യേണ്ടതിത്രമാത്രം, ചിന്തിക്കുക...
[24/01, 11:00 am] Sayyidath Mihraskoduvally: *അറിഞ്ഞിരിക്കേണ്ടത്*
   
*▪️മഹിളകളിലെ അത്യുത്തമര്‍.*

     നന്മകളില്‍ മഹിളകള്‍ ഒരിക്കലും പിന്തള്ളപ്പെടരുതെന്ന നിര്‍ബന്ധം ഇസ്ലാമിനുണ്ട്. പരലോകത്ത് ഒന്നാമതെത്തുന്നവരില്‍ അവരുമുണ്ടാകണം. അവിടെ അധമ സ്ത്രീകളും ഉത്തമ സ്ത്രീകളും നിരന്നു നില്‍പ്പുണ്ടാകും. അതില്‍ ഉത്തമ സ്ത്രീകളുടെ നിരയില്‍ സ്ഥാനം ലഭിക്കുന്നതെങ്ങനെ..?

 അബൂഹുറൈറ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. റസൂൽ ﷺ യോട് ചോദിക്കപ്പെട്ടു: സ്ത്രീകളില്‍ വച്ച് ഏറ്റവും ഉത്തമ ആരാണ്..? അവിടുന്ന് (ﷺ) പറഞ്ഞു:  *‘ഭര്‍ത്താവ് മുഖത്തേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷം നല്‍കുന്ന, അദ്ദേഹം ഒരു കാര്യം പറഞ്ഞാല്‍ വഴിപ്പെടുന്ന, ഭര്‍ത്താവ് വെറുക്കുന്ന കാര്യം കൊണ്ട് ശരീരത്തിലും സമ്പത്തിലും എതിരാകാത്ത ഭാര്യ’*
  (ഇമാം നസാഈ - സുനനുല്‍ കുബ്റ, ഹദീസ്: 5324)

 ഇബ്നു ഉമര്‍(റ)വിനെ തൊട്ട് ഉദ്ധരണം. നബി ﷺ പറയുന്നു: ‘നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. അവരവരുടെ ഭരണീയരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നേതാവ് ഭരണകര്‍ത്താവാണ്, പുരുഷന്‍ അവന്‍റെ കുടുംബക്കാരുടെ ഭരണകര്‍ത്താവാണ്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്‍റെ വീടിന്‍റെയും മക്കളുടെയും ഭരണകര്‍ത്താക്കളാണ്. എല്ലാവരും അവരവരുടെ ഭരണീയര്‍ക്ക് എന്ത് ചെയ്തുവെന്ന് നാളെ ചോദിക്കും.
  (സ്വഹീഹുല്‍ ബുഖാരി, ഹദീസ്:  5200)

 *ഖിയാമത്ത് നാളില്‍ ഒരു പെണ്ണിനോട് ആദ്യം ചോദിക്കുന്നത് അഞ്ച് വഖ്ത് നിസ്കാരമാണ്. രണ്ടാമതായി ചോദിക്കുന്നത് ഭര്‍ത്താവിനോട് ചെയ്യേണ്ട ബാധ്യതകളെ കുറിച്ചും...*
  (ഇബ്നുഹജര്‍ ഹൈതമി - അസ്സവാജിര്‍: 2/76)

 അബൂഹുറൈറ(റ)വില്‍ നിന്ന്. നബി ﷺ പറയുകയുണ്ടായി: ‘ഭര്‍ത്താവ് ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും പ്രത്യേക കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും ദേഷ്യത്തോടെ ഭര്‍ത്താവ് അന്തിയുറങ്ങുകയും ചെയ്താല്‍ നേരം വെളുക്കും വരെ അവളുടെ മേല്‍ മലക്കുകളുടെ ശാപം ഉണ്ടാകുന്നതാണ്.
  (സ്വഹീഹുല്‍ ബുഖാരി, ഹദീസ്: 3237)

 ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ താളപ്പിഴകളുണ്ടാക്കുന്ന എല്ലാം ഇസ്ലാം വിലക്കുകയും ഹൃദയച്ചേര്‍ച്ചയുണ്ടാക്കുന്ന നന്മകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 *പരസ്പര സഹകരണവും ഇണയെ മനസ്സിലാക്കാനുള്ള സന്നദ്ധതയുമാണ് ദാമ്പത്യത്തെ വിജയത്തിലെത്തിക്കുക.*
[25/01, 10:50 am] Sayyidath Mihraskoduvally: *ആത്മീയ ടിപ്പ്സുകൾ*    
          🌹🌹🌹🌹🌹🌹🌹🌹
      ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ നമുക്ക് കഴിക്കാൻ പറ്റുമെന്ന് ഉറപ്പുള്ളത്രയും ഭക്ഷണം മാത്രം ഇടുക. കാരണം നമ്മൾ കഴിക്കുന്ന പ്ലേറ്റിൽ ഇട്ട ഭക്ഷണം ഫുൾ കഴിച്ചാലെ ആ ഭക്ഷണത്തിൽ നമുക്ക് അല്ലാഹു നൽകുന്ന ബർകത്ത് കിട്ടുകയുള്ളൂ..... കറിവേപ്പിലയും മറ്റ് അവശിഷ്ടങ്ങളുമൊക്കെ  സൂക്ഷിച്ച് അതിലെ വറ്റൊക്കെ വൃത്തിയാക്കി കളയുക. ബർകത്തുള്ള ഭക്ഷണം കഴിച്ചാലെ ഇബാദത്തുകൾക്ക് ലസ്സത്ത് കിട്ടുകയുള്ളൂ.

     ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കാതെ ബാങ്കിൻ്റെ ലഫ്ളുകൾക്കെല്ലാം ജവാബ് ചൊല്ലിയാൽ ആ വഖ്തിലെ നിസ്കാരം ഖളാആവാതെ നിസ്കരിക്കാൻ അല്ലാഹു തൗഫീഖ് നൽകും.
 
         തഹജ്ജുദിൻ്റെ നേരത്ത് എണീക്കാൻ പറ്റാത്തവർ മഗ്രിബിന് മുമ്പ് വുളുവോട് കൂടി ഖിബ്ലയിലേക്ക്  തിരിഞ്ഞ്  തസ്ബീഹ് ചൊല്ലിയാൽ ആ നേരത്ത് നമ്മെ അല്ലാഹു എന്തായാലും ഉണർത്തും.
    
           നിസ്കാരത്തിൽ തഖ് വ  ലഭിക്കാൻ വുളൂ പരിപൂർണ സുന്നത്തകളെല്ലാം നിർവ്വഹിച്ച് എടുക്കുക. ഓർക്കുക....... മിസ് വാക്ക് ചെയ്ത് എടുത്ത വുളൂമാണെങ്കിൽ  മിസ് വാക്ക് ചെയ്യാതെ നിസ്കരിച്ച നിസ്കാരത്തേക്കാൾ എഴുപതിരട്ടി പുണ്യം ലഭിക്കും.

       രാത്രി കിടന്നുറങ്ങുന്ന സമയത്ത് വുളു വെടുത്ത് കിടക്കുന്നവരുടെ റൂഹ് ഹറമിൽ ചെന്ന് സുജൂദ് ചെയ്യുന്നതായിരിക്കും. വുളൂവെടുക്കാത്തവരുടെ റൂഹ്  ഹറമിൽ ചെന്ന് സുജൂദ് ചെയ്യാത്ത നിലയിൽ തിരിച്ച് വരും ജാഗ്രതൈ!!!
[25/01, 4:21 pm] Sayyidath Mihraskoduvally: അബ്ദുല്ലാഹിബ്‌നു ശഖീർ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ ഒരിക്കൽ അൽഹാഖു മുത്തഖാസുർ എന്ന അദ്ധ്യായം ഓതികൊണ്ടിരിക്കുമ്പോൾ ഞാൻ അവിടെ ചെന്നു. തിരുമേനി ﷺ പറഞ്ഞു:  മനുഷ്യർ എന്റെ ധനം എന്റെ ധനം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഓ മനുഷ്യരെ  നീ തിന്ന് തീർത്തതും ധരിച്ച് ദ്രവിച്ചതും ധർമ്മം ചെയ്ത് തീർന്നതും മാത്രമല്ലെ നിന്റെ ധനമായുള്ളൂ...
   【മുസ്ലിം: 2958】
[25/01, 6:03 pm] Sayyidath Mihraskoduvally: ‎‎‎‎‎‎‎‎‎‎‎‎‎‎‎‎           
*എനിക്കവളെ സ്നേഹിക്കാൻ കഴിയുന്നില്ല...*

       ✍🏼കല്യാണം കഴിഞ്ഞു മൂന്ന് മാസമായി.. അവൾക്ക് രണ്ട് മാസം ഗർഭവുമായി.. ഇപ്പോഴാണോ നിനക്ക് അവൾ കുറവായത്..?

 എങ്ങനെയാ എല്ലാരോടും ഞാനിത് പറയുക..? എനിക്കവളെ സ്നേഹിക്കാൻ കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും..!!

 നീ പോയി കണ്ടിഷ്ടപ്പെട്ട് കല്യാണം കഴിച്ചതല്ലേ..? എന്നിട്ടിപ്പോഴാണോ ഇതൊക്കെ ചിന്തിക്കുന്നത്..?!

 അതെ.. ഞാൻ പോയി കണ്ടതാ...
അന്ന് കുഴപ്പമൊന്നും തോന്നിയില്ല. കല്യാണം കഴിഞ്ഞ് അടുത്ത് വന്നപ്പോളാണ് എനിക്ക് മനസ്സിലായത്...

 എന്ത് മനസ്സിലായത്..?!

 ഞാൻ പ്രതീക്ഷിച്ചയത്ര ഉയരമില്ല..
മുഖത്തിന് ആകർഷണീയതയില്ല..
മങ്ങിയ നിറവും..!!

 എന്നിട്ടും അവളെങ്ങനെ ഗർഭിണിയായി..?!

 അത്... 

 മതി.. ഉരുളണ്ട...
 റൂമിന്റെ കതകു കുറ്റിയിട്ട് ലൈറ്റ് ഓഫാക്കിയാൽ പിന്നെന്ത് കറുപ്പും വെളുപ്പുമല്ലേ..?!

 നീയെന്നെ പരിഹസിക്കരുത്...

 പരിഹസിച്ചതല്ല സുഹൃത്തേ...
ഇത് താങ്കളുടെ മാത്രം കുഴപ്പമല്ല. ഈ ആറ്റിറ്റ്യൂഡ് ഉള്ള ഒരുപാടുപേരെ എനിക്ക് നേരിട്ടറിയാം...

 ആട്ടെ, നിന്റെ വീട്ടുകാരുമായി അവളെങ്ങനാ..?

 അതുപറയാതിരിക്കാനാവില്ല..
 പുലർച്ചെ 4 മണിക്ക് എഴുന്നേറ്റാൽ തഹജ്ജുദും സുബ്ഹിയും കഴിഞ്ഞേ അടുക്കളയിൽ കേറൂ...

 പിന്നെ വെക്കലും വിളംബലും മാത്രല്ല വീട്ടിലെ സകലപണിയും ആ പാവം ചെയ്തോളും...
എന്റെ ഉമ്മനെകൊണ്ട് ഒരു പണിയും ചെയ്യിക്കില്ല...

 എന്റെ ഇഷ്ടക്കേടൊക്കെ അവൾക്ക് നല്ലപോലെ അറിയാം..
പക്ഷെ, ഈ നിമിഷം വരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്തിന് സ്വന്തം വീട്ടിൽ പോകണമെന്ന് പോലും പറയാറില്ല...

 ഞാൻ പുറത്തു പോയാൽ നാലോ അഞ്ചോ തവണ വിളിക്കും.
എന്റെ ഇഷ്ടങ്ങളെല്ലാം ഉമ്മാനോട് ചോദിച്ചു മനസ്സിലാക്കി എനിക്കിഷ്ടമുള്ള എല്ലാ ഭക്ഷണവും ഉണ്ടാക്കിത്തരുന്നുണ്ട്.
എനിക്ക് അവളിൽ യാതൊരു പരാതിയും ഉണ്ടായിട്ടില്ല...

 ഞാൻ നിന്റെ സുഹൃത്ത് മാത്രല്ല വെൽവിഷെർ കൂടിയാണെന്ന് നീ
പറയാറില്ലേ.. ആ സ്വാതന്ത്ര്യം വെച്ച്
പറയുകയാണ്...

 അവളുടെ രൂപമാണ് നിന്റെ പ്രശ്നം.
ഓരോരുത്തരെയും ഓരോ രൂപത്തിൽ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്...

 ഇന്ന് നമുക്കുണ്ടെന്ന് കരുതുന്ന ഈ സൗന്ദര്യവും ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാം...

 നിനക്ക് എന്തെങ്കിലും അസുഖം വന്നെന്ന് കരുതുക.. അറപ്പോടെ എല്ലാവരും മാറിനിൽക്കുന്ന തരത്തിലുള്ള എന്തെങ്കിലും...

 അല്ലെങ്കിൽ എന്തെങ്കിലും അപകടം സംഭവിച്ച് അംഗവൈകല്യം സംഭവിച്ചെന്ന് കരുതുക.. നിന്റെ ഭാര്യ നിന്നെ അകറ്റി നിർത്തിയാൽ എന്തായിരിക്കും നിന്റെ അവസ്ഥ..?!

 അതുപോലെ തന്നെയാണ് ഇതും...
അവളുടെ സുന്ദരമായ ഹൃദയത്തിലേക്ക് മാത്രം നീ നോക്കുക...
തീർച്ചയായും അവളിലെ സൗന്ദര്യം നിന്റെ മനസ്സിനിണങ്ങിയ രൂപത്തിൽ ആയിക്കൊള്ളും...

 മറ്റുള്ളവരുമായി തുലനം ചെയ്യാതെ ജീവിക്കുക. അവർക്കുണ്ടെന്നും നമുക്കില്ലെന്നും കരുതുന്ന പലതും നമുക്കുള്ള അനുഗ്രഹങ്ങളായിരിക്കും...

 നമുക്കറിയാത്ത എത്രയോ കുറവുകൾ അവരിലുണ്ടാകും. ഒരുപാട് സൗന്ദര്യമുള്ള ഒരു പെണ്ണാണ് നിന്റെ ജീവിതത്തിലെങ്കിൽ തീർച്ചയായും നിന്നെ ചൊല്പടിയിൽ നിർത്താനായിരിക്കും അവൾക്ക് കൂടുതൽ താല്പര്യം...

 ഇപ്പൊ നിന്റെ ജീവിതത്തിൽ ഉള്ള സന്തോഷമൊന്നും ആ ജീവിതത്തിൽനിന്ന് കിട്ടിക്കൊള്ളണമെന്നില്ല...

*അതുകൊണ്ട് പുറമെയുള്ള സൗന്ദര്യം തേടിയലയാതെ സ്ഥായിയായ ഹൃദയസൗന്ദര്യം ഉൾക്കൊണ്ട് പ്രണയിക്കുക...*

【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം. പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】
[26/01, 9:52 am] Sayyidath Mihraskoduvally: ഇംറാനുബ്നു ഹുസൈൻ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ സ്വർഗത്തിൽ നോക്കിയപ്പോൾ ഫുഖറാക്കളെ കൂടുതലായി കാണപ്പെട്ടു. ഞാൻ നരകത്തിൽ നോക്കിയപ്പോൾ അവിടെ കൂടുതലായി സ്ത്രീകളെയും കണ്ടു...  
 【ബുഖാരി: 3241】
[27/01, 11:16 am] Sayyidath Mihraskoduvally: *☘️ പിശാചിന്റെ പന്ത് ☘️*

വഹബിബ്നു മുനബ്ബഹ് (റ) പറയുന്നു: ഒരു മഹാന്റെ മുന്നില്‍ ശൈത്വാൻ പ്രത്യക്ഷപ്പെട്ടപ്പോൾ പിശാചിനോട് മഹാൻ ചോദിച്ചു: മനുഷ്യരുടെ സ്വഭാവങ്ങളിൽ അവരെ പിഴപ്പിക്കാൻ  നിനക്ക് കൂടുതല്‍  സഹായകമാകുന്ന സ്വഭാവം ഏതാണ്..?
പിശാച് പറഞ്ഞു: കോപം. തീർച്ചയായും ഒരു അടിമ കോപിച്ചാൽ കുട്ടികള്‍ പന്ത് തിരിക്കുന്നത് പോലെ ഞങ്ങള്‍ അവനെ തിരിക്കുന്നതാണ്. 
  (മകാഇദു ശൈത്വാൻ:59)
[30/01, 11:08 am] Sayyidath Mihraskoduvally: *☘️ ഈമാനിന്റെ പതാക ☘️*

സൽമാൻ(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: "ഒരാൾ പ്രഭാതത്തിൽ സുബ്ഹി നിസ്കാരത്തിലേക്ക് പുറപ്പെട്ടാൽ അവൻ പോയത് ഈമാനിന്റെ പതാകയുമായിട്ടാണ്. ഒരാൾ പ്രഭാതത്തിൽ തന്നെ അങ്ങാടിയിലേക്കാണ് പുറപ്പെട്ടതെങ്കിൽ അവൻ പോയത് ഇബ്‌ലീസിന്റെ പതാകയുമായിട്ടാണ്."
  (ഇബ്നുമാജ)

▪️അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലം പള്ളിയും ഏറ്റവും വെറുപ്പുള്ള സ്ഥലം അങ്ങാടിയുമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. എന്നാല്‍ സുബ്ഹി നിസ്കാരത്തിനും മറ്റു അവ്റാദുകൾക്കും ശേഷം ജീവിത ഉപാധി തേടി  അങ്ങാടിയിലേക്ക് പോകുന്നത് ഈ പറഞ്ഞതിന് എതിരല്ല. അത് പ്രതിഫലം ലഭിക്കുന്ന പുണ്യ കർമ്മമാണ്. 

▪️പതാകകൾ ഒരു അടയാളമാണ്. സുബ്ഹി നിസ്കാരത്തിന് പ്രഭാതത്തിൽ തന്നെ പുറപ്പെടുന്നത് ഈമാനിന്റെ അടയാളമാണ്. അങ്ങാടിയിലേക്ക് പുറപ്പെടുന്നത് പിശാചിന്റെ വലയിൽ പെട്ടതിന്റെ അടയാളവുമാണ്.
[30/01, 3:21 pm] Sayyidath Mihraskoduvally: *പാണ്ഡ്യത്യത്തിന്റെ പൂർണ്ണത*

സയ്യിദീ അബുൽ ഹസനിശ്ശാദുലീ (റ) തങ്ങൾ പറയുമായിരുന്നു : 
നാല് തരം പരീക്ഷണങ്ങൾ ചുമത്തപ്പെടുകയും അവയിലെല്ലാം പത്തര മാറ്റ് വിജയം നേടുകയും ചെയ്യാതെ ഒരു ആലിമും ഇൽമിന്റെ മേഖലയിൽ പൂർണ്ണത നേടുകയില്ല...

*✹ 1)* ശത്രുക്കളുടെ വെറുപ്പ് (അവന് അപകടങ്ങളും പ്രയാസങ്ങളും വരുന്നത് കാണാൻ കൊതിച്ചിരുക്കുന്ന ശത്രു) 
*✹ 2)* കൂട്ടുകാരുടെ ആക്ഷേപം (എല്ലാവരും അവനെ ആക്ഷേപിച്ച് അവസാനം സ്വന്തം കൂട്ടുകാരിൽ നിന്ന് പോലും ആക്ഷേപം കേൾക്കേണ്ടി വരിക) 
*✹ 3)* വിവരദോഷികളുടെ കുറ്റപ്പെടുത്തൽ (ഒരു വിവരവുമില്ലാത്തവൻ പോലും അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും)
*✹ 4)* പണ്ഡിതരടെ അസൂയ (സാമകാലികളായ പണ്ഡിതന്മാരുടെ അസൂയ താങ്ങാവുന്നതിലും കഠിനമായിരിക്കും)
 ഈ നാല് കാര്യങ്ങളുടെ മേലിലും ഒരാൾ ക്ഷമിച്ചാൽ അല്ലാഹു ﷻ അവനെ ജനങ്ങൾക്ക് പിന്തുടരാവുന്ന ഇമാമാക്കിത്തീർക്കും...

👉🏼 ഇത്തരം കാര്യങ്ങളുടെ മേലിൽ ക്ഷമിക്കുക എന്ന് പറഞ്ഞാൽ ആ പണ്ഡിതന് തന്റെ പതനം കാത്തിരിക്കുന്ന ശത്രുവിനോടോ, ആക്ഷേപിക്കുന്ന കൂട്ടുകാരനോടോ, കുറ്റപ്പെടുത്തുന്ന വിവരദോഷിയോടോ, അസൂയ പുലർത്തുന്ന പണ്ഡിതനോടോ വ്യക്തി പരമായ വിരോധമുണ്ടാവുകയില്ല.! 
ശത്രുതയോ ആക്ഷേപമോ കുറ്റപ്പെടുത്തലോ അസൂയയോ അവരെ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയുമില്ല..!!
[31/01, 1:11 pm] Sayyidath Mihraskoduvally: ഇംറാൻ(റ)വിൽ നിന്ന് നിവേദനം: നബി ﷺ അരുളി: നിങ്ങളിൽ ഏറ്റവും ഉൽകൃഷ്ടർ എന്റെ തലമുറയാണ്. ശേഷം അവരുമായ് അടുത്തത്. ശേഷം അവരുമായ് അടുത്തത്. ഇംറാൻ (റ) പറയുന്നു രണ്ടോ അതോ മൂന്നോ നബി ﷺ പറഞ്ഞത് എനിക്കറിയില്ല. നബി ﷺ പറഞ്ഞു. പിന്നീട് അവർക്ക് ശേഷം ഒരു സമൂഹം വരും അവർ വഞ്ചകൻമാരാണ്. വിശ്വസിക്കപ്പെടുകയില്ല. അവർ അവരോട് സാക്ഷികളാവാൻ ആവശ്യപ്പെടുകയില്ല. എന്നാൽ അവർ സാക്ഷികളാവും. അവർ നേർച്ച ചെയ്യും എന്നാൽ പൂർത്തീകരിക്കുകയില്ല. പൊണ്ണത്തടി അവരിൽ പ്രകടമാകും.
   【ബുഖാരി: 3650】
[01/02, 5:48 pm] Sayyidath Mihraskoduvally: ഉബൈദുല്ല (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: തന്റെ വീട്ടിൽ നിർഭയനും ആരോഗ്യവാനുമായിരിക്കുകയും അന്നന്നേക്കുള്ള ഭക്ഷണം ലഭിക്കുകയും ചെയ്തവന് ലോകം മുഴുവൻ തനിക്കു ലഭിച്ചതിനു തുല്യമാണ്.
   【ഇബ്നുമാജ: 4280】
[03/02, 11:08 am] Sayyidath Mihraskoduvally: ആയിശാ (റ) യിൽ നിന്ന് നിവേദനം: നബിﷺയുടെ വിരിപ്പ് തോലും അതിൽ നിറച്ചത് ഈത്തപ്പനയുടെ ചകിരിയുമായിരുന്നു.
   【 ബുഖാരി: 6456】
[05/02, 11:30 am] Sayyidath Mihraskoduvally: *☘️പ്രാർത്ഥനയും സ്വലാത്തും☘️*

ഉമറുബ്നുൽ ഖത്വാബ്(റ)വിൽ നിന്ന് നിവേദനം: മഹാൻ പറയുന്നു: "നിശ്ചയം ദുആ ആകാശത്തിനും ഭൂമിക്കുമിടയിൽ നിർത്തുന്നതാണ്. നിന്റെ നബിﷺയുടെ മേൽ നീ സ്വലാത്ത് ചൊല്ലുന്നതുവരെ അതിൽ നിന്ന് യാതൊന്നും കയറുകയില്ല.
  (തുർമുദി:446)

▪️മഹാനായ ശൈഖ് അബൂസലൈമാൻ ദാറാനി(റ)പറയുന്നു: നീ അല്ലാഹുﷻവോട് ഒരാവശ്യം ചോദിക്കുകയാണെങ്കിൽ ആദ്യം നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുകയും പിന്നെ ഉദ്ദേശിച്ചകാര്യം ചോദിക്കുകയും പിന്നെ നബിﷺയുടെ മേലിലുള്ള സ്വലാത്ത് കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുക. എന്നാല്‍ തീർച്ചയായും അല്ലാഹു ﷻ അവന്റെ ഔദാര്യം കൊണ്ട് രണ്ട് സ്വലാത്തുകളും  സ്വീകരിക്കും.  അതിനിടയിലുള്ളത് അവൻ സ്വീകരിക്കാതിരിക്കില്ല. 
  (തുഹ്ഫതുൽ അഹ്‌വദി:2/22)
[06/02, 3:56 pm] Sayyidath Mihraskoduvally: ഹകീം ബ്നു ഹിസാം (റ) വിൽ നിന്ന് നിവേദനം: നബിﷺയോട് ഞാൻ പണം ചോദിക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് (ﷺ) എനിക്ക് നൽകി. ഞാൻ വീണ്ടും ചോദിച്ചപ്പോൾ വീണ്ടും നൽകി. ഞാൻ വീണ്ടും ചോദിച്ചു അപ്പോൾ വീണ്ടും എനിക്ക് നൽകി എന്നിട്ട് പറയുകയുണ്ടായി: ഹകീം ഈ പണം മാധുര്യമുള്ളതും വർണ്ണശഭളവുമാണ്. അതാരെങ്കിലും വിശാലമനസ്‌കതയോടെ സ്വീകരിക്കുകയാണെങ്കിൽ അല്ലാഹു ﷻ അതിൽ അനുഗ്രഹം ചൊരിയും. ആർത്തിയോടെ അത് സീകരിച്ചാൽ അതിന് അനുഗ്രഹം ഉണ്ടാവുകയില്ല. അവന്റെ ഉദാഹരണം ഭക്ഷിച്ചിട്ടും വിശപ്പ് മാറാത്തവനെപ്പോലെയാകുന്നു. നൽകുന്ന കരങ്ങളാകുന്നു വാങ്ങുന്ന കരങ്ങളെക്കാൾ ഉത്തമം. ഹകീം (റ) പറയുകയുണ്ടായി: പ്രവാചകരേ നിങ്ങളെ ദൂതനായ് അയച്ച രക്ഷിതാവു തന്നെ സത്യം, മരണം വരെ ഒരാളോടും ഞാൻ പണമാവശ്യപ്പെടുകയില്ല തന്നെ. അങ്ങനെ അബൂബക്കർ (റ) പിൽക്കാലത്ത് പാരിദോഷികം നൽകാൻ വിളിച്ചപ്പോൾ ഹകീം (റ) സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഉമർ (റ) വിളിച്ചപ്പോഴും വിസമ്മതിച്ചു. അപ്പോൾ ഉമർ (റ) പറയുകയുണ്ടായി: ജനങ്ങളെ, ഹകീം തന്റെ വിഹിതമായി അല്ലാഹു ﷻ നിശ്ചയിച്ചു തന്ന അവകാശം നൽകിയിട്ട് പോലും സ്വീകരിക്കാത്തതിന് ഞാൻ നിങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ മരണം വരെ അദ്ദേഹം ഒരാളോടും ഒന്നും വാങ്ങാതെ ജീവിക്കുകയുണ്ടായി.
   【ബുഖാരി: 1472】
[07/02, 6:10 pm] Sayyidath Mihraskoduvally: ഔഫ്ബിന്‍ മാലിക്ക് അൽഅശ്ജഈ (റ) വിൽ നിന്ന് നിവേദനം: ഞങ്ങളിൽ എട്ടോ ഒൻപതോ പേർ നബിﷺയുടെ അടുക്കൽ വന്ന് താമസിച്ചു. അപ്പോൾ നബി ﷺ ചോദിക്കുകയുണ്ടായി: നിങ്ങൾ അല്ലാഹു ﷻ വിന്റെ റസൂലിനോട് കരാർ ചെയ്യുന്നില്ലേ..? അടുത്തിടെ കരാർ ചെയ്ത് മുസ്‌ലിംകളായ ഞങ്ങൾ ഇനി എന്ത് കരാറാണുള്ളതെന്ന് ചോദിച്ചു. അപ്പോൾ നബി ﷺ പറയുകയുണ്ടായി: അല്ലാഹു ﷻ വിനെ ആരാധിക്കണമെന്നും അവനിൽ യാതൊന്നിനേയും പങ്കുചേർക്കരുതെന്നും അല്ലാഹു ﷻ വിനെ അനുസരിച്ച് ജീവിക്കാമെന്നും അഞ്ചുനേരത്തെ നിസ്കാരം നമസ്‌കരിക്കുകയും ചെയ്യുക. ശേഷം നബി ﷺ പതുക്കെ പറഞ്ഞു: അത് നിങ്ങൾ ജനങ്ങളോട് ഒന്നും ചോദിക്കരുത്. അങ്ങനെ ഞങ്ങളുടെ കൂട്ടത്തിലെ ആളുകളിൽ ചിലർ വാഹനപ്പുറത്ത് നിന്ന് വടി വീണാൽ പോലും ഒരാളോടും എടുക്കാൻ സഹായം ചോദിക്കാത്ത രൂപത്തിൽ ജീവിക്കുകയുണ്ടായി.
   【മുസ്ലിം: 1043】
[09/02, 10:03 am] Sayyidath Mihraskoduvally: ഹംസത്തുബ്നു അബ്ദുല്ല (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: നിങ്ങളിൽ ചിലർ യാചന നടത്തിക്കൊണ്ടേയിരിക്കും. അന്ത്യനാളിൽ അത്തരക്കാർ അല്ലാഹുﷻവിനെ കണ്ടുമുട്ടുന്നത് അയാളുടെ മുഖത്ത് മാംസമൊന്നുമില്ലാത്ത രുപത്തിലായിരിക്കും.
   【മുസ്ലിം: 1040】
[10/02, 10:03 am] Sayyidath Mihraskoduvally: *✿═══════════════✿*
     *പ്രപഞ്ചാനുഗ്രഹം...* ✨
*✿═══════════════✿*
*മദീന കാണുവാൻ* 
*മഹ്ബൂബിൽﷺ ചേരുവാൻ* 
*മനസ്സിൽ കൊതിക്കലായ്* 
*ഇരുളും വെളിച്ചമായ്*
*മുത്ത് നബി ﷺതങ്ങളോരുടെ ജീവിതവും വിയോഗവും നമ്മെ ഏറെ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്, അതിൽ പഠിക്കാൻ പകർത്താൻ, ശ്രവിക്കാൻ, സ്നേഹിക്കാൻ, സംരക്ഷിക്കാൻ, അങ്ങനെ അങ്ങനെ സാഗര കണക്കെ മാതൃകകളുണ്ട്.*
*സ്നേഹം സത്യമാവണണെങ്കിൽ തിരു നബി ﷺഹൃത്തിൽ നിത്യമാവണം*
*ഇതര പ്രവാചകന്മാരെ അപേക്ഷിച്ചു പ്രപഞ്ചത്തിലെ അഖിലർക്കും അനുഗ്രഹമായി അവതരിക്കപ്പെട്ട നബി ﷺയുടെ ജീവിതവും വിയോഗവുമെല്ലാം നമുക്ക് നന്മകൾ മാത്രമാണ് സമ്മാനിക്കുന്നതെന്നതാണ് സത്യം.*
     *അല്ലാഹു പറയുന്നു :നബിയെ ﷺ, നാം നിങ്ങളെ ലോകർക്ക് അനുഗ്രഹമായിട്ടുമാത്രമാണയക്കപ്പെട്ടത്. (അമ്പിയാഹ് 107)*
*ഇബ്നു മസ്ഊദ് (റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :എന്റെ ജീവിതം നിങ്ങൾക്ക് നന്മയാണ്. എന്റെ വിയോഗവും നിങ്ങൾക്ക് നന്മയാണ്. നിങ്ങളുടെ പ്രവർത്തനങ്ങളെ എനിക്കു മുമ്പിൽ പ്രദർഷിക്കപ്പെടുന്നു. നന്മകാണുമ്പോൾ ഞാൻ അല്ലാഹുവിനെ സ്തുതിക്കും. തിന്മകാണുമ്പോൾ നിങ്ങൾക്ക് വേണ്ടി ഞാൻ പൊറുക്കലിനെ തേടും (ബസ്സാർ)*
*സ്നേഹവും കരുതലും എക്കാലത്തെക്കും പ്രാർത്ഥന കൊണ്ട് നിലനിർത്തിയ ഒരു നേതാവിനെ മറ്റേത് മതമാണ് അനുശാസിക്കുന്നത്, മറ്റെവിടെയാണ് കാണാൻ കഴിയുന്നത്.*
 *സത്യവിശ്വാസികൾക്ക് ഉത്തമ മാതൃകയാണ് ഉത്തമ നേതാവ്... ﷺ*
*അല്ലാഹുവിന് കീഴ്പ്പെടുന്നതിനുപുറമെ  നബി ﷺയോടുള്ള സ്നേഹവും, പ്രവാചകനു കീഴ്പ്പെടുന്നതും വിശ്വാസത്തിന്റെ അനിവാര്യതകളിൽ മുഖ്യമാണ്. (പ്രവാചകന്റെ ജീവിതവും സരണിയും) അനുഗമിക്കുകയും പ്രവാചകനു കീഴ്പ്പെടുകയും ചെയ്യുന്നവൻ അല്ലാഹുവിന് കീഴ്പ്പെട്ടവനാണെന്ന ഖുർആനിക സൂക്തം, ഇതര പ്രവാചകരെക്കാളും മുഹമ്മദ്‌ നബി ﷺയുടെ ഔന്നത്യ പദവിയെയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു. ഒരാൾ അല്ലാഹുവിന്റെ റസൂലിനെ (മുഹമ്മദ്‌ നബി ﷺ)അനുസരിക്കുന്ന പക്ഷം അവൻ അല്ലാഹുവിനെയാണ് അനുസരിച്ചത്. ആരെങ്കിലും ഇതിനോട് വിമുഖത പ്രകടിപ്പിച്ചാൽ അവർക്ക് രക്ഷകനായി നാം നിങ്ങളെ അയച്ചിട്ടില്ല. നിസാഹ് :80)*
*ഇരുലോക രക്ഷയും സമാധാനത്തിന്റെ പ്രതീകവും മദീനയിലെ രാജകുമാരനാണ് ﷺലോകത്തിന്റെ ഉത്തമ നേതാവിലാണ് ﷺ,*
*സന്തോഷമുള്ള ലോകം തിരഞ്ഞെടുക്കൂ, അത് മദീനയാണ്, മെഹബൂബരുടെ ﷺഓർമ്മകളാണ്,*
*അമ്പരപ്പ് മാറാതെ ലോകം ഇന്നും ആ മാതൃകയോർക്കുന്നു. മത വർഗ്ഗ ഭേതമന്യേ വാഴ്തുക്കൾ പാടുന്നു. സ്നേഹമായിരുന്നു, അല്ല ആണ് എന്നും ആ തിരു നോട്ടം ﷺആ കരം പുണർന്നാൽ ഇരു ലോക രക്ഷയാണ് സത്യം...*
*അനാവശ്യമായ മോഹങ്ങൾക്ക് പിറകെ ഓടാതെ, അതിരു കടന്ന ഈ വ്യാമോഹത്തിന്റെ പുറകെ ചിറക് കെട്ടി പറക്കാം,*
*മോഹം നാഥാ മോഹം, ദാഹം സദാ കൂട്ടിനുണ്ട് താനും, ഔദാര്യം ചൊരിഞ്ഞു രക്ഷയെകണേ എന്നിൽ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
[10/02, 4:50 pm] Sayyidath Mihraskoduvally: സൗബാൻ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: ആളുകളോട് യാചിക്കില്ലെന്ന് എന്നോട് കരാർ ചെയ്യുന്നവർക്ക് സ്വർഗ്ഗം നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം. അപ്പോൾ സൗബാൻ (റ) പറയുകയുണ്ടായി. ഞാൻ അങ്ങനെ ജീവിക്കാം. പിന്നീട് അദ്ദേഹം ഒരാളോടും ഒന്നും ചോദിക്കുമായിരുന്നില്ല.
   【അബൂദാവൂദ്: 1643】
[11/02, 3:57 pm] Sayyidath Mihraskoduvally: സാലിംബിന്‍ അബ്ദുല്ലാഹിബിന്‍ ഉമർ (റ) തന്റെ പിതാമഹനിൽ നിന്ന് നിവേദനം. നബി ﷺ ഞങ്ങൾക്ക് പാരിതോഷികം നൽകുമ്പോൾ ഞങ്ങളെക്കാൾ ദരിദ്രർക്ക് കൊടുക്കാൻ ഞങ്ങൾ പറയുമായിരുന്നു. അപ്പോൾ നബി ﷺ പറയുകയുണ്ടായി: നീ ചോദിക്കാതെ ഈ (പൊതുഖജനാവിൽ) പണത്തിൽ നിന്ന് ലഭിക്കുന്നത് നിനക്ക് സ്വീകരിക്കാം. അത് സ്വീകരിച്ച് ഭക്ഷിക്കുകയോ ധർമ്മം ചെയ്യുകയോ സമ്പത്തുണ്ടാക്കുകയോ ചെയ്യാം. അത് ലഭിക്കാൻ വേണ്ടി നീ നോക്കി നടക്കരുതെന്ന് മാത്രം.
   【ബുഖാരി: 1473】
[16/02, 11:41 am] Sayyidath Mihraskoduvally: *സ്വീകരിച്ചിട്ടുണ്ടോ എന്നറിയാൻ*

സഹ് ലുബ്നു അബ്ദില്ലാഹിത്തുസ്തരീ (റ) തങ്ങളുടെയരികിൽ ശിഷ്യന്മാരിലൊരാൾ കയറി വന്നപ്പോൾ മഹാനവർകൾ വിഷമിച്ചിരിക്കുന്നതായി കണ്ടു. ശിഷ്യൻ പറഞ്ഞു : *അങ്ങ് എന്തോ ആലോചനയിലാണെന്ന് തോന്നുന്നു* മഹാനവർകൾ പറഞ്ഞു : ഞാൻ ഇന്നലെ പള്ളിയിലിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് ചോദിച്ചു : *അല്ലാഹു ﷻ തന്നെ സ്വീകരിച്ചു എന്ന് അറിയാൻ (ഭാവിക്കാൻ) ഒരടിമക്ക് പ്രത്യേക വല്ല വഴിയുമുണ്ടോ ശൈഖവർകളേ* 
ഞാൻ പറഞ്ഞു : *ഇല്ല അറിയാൻ കഴിയില്ല*
അദ്ദേഹം പറഞ്ഞു : *അല്ല അറിയാൻ കഴിയും* 
ഞാൻ വീണ്ടും പറഞ്ഞു : *അറിയാൻ കഴിയില്ല* 
രണ്ടാമതും അദ്ദേഹം പറഞ്ഞു : *അല്ല അറിയും* പിന്നീട് പറഞ്ഞു : *പാപങ്ങളിൽ നിന്നെല്ലാം അല്ലാഹു ﷻ എന്നെ കാക്കുന്നതായും സത്കർമ്മങ്ങൾക്കെല്ലാം തൗഫീഖ് നൽകുന്നതായും കണ്ടാൽ അല്ലാഹു ﷻ എന്നെ സ്വീകരിച്ചിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കും*
[16/02, 5:48 pm] Sayyidath Mihraskoduvally: ഇസ്തിഖാറത്തും മുശാവറയും*

ഹദീസിൽ വന്നിരിക്കുന്നു : അല്ലാഹുﷻവിന്റെ വിധി കൊണ്ട് സംതൃപ്തിയടയുക, കാര്യങ്ങളിലെല്ലാം അല്ലാഹുﷻവിനോട് ഇസ്തിഖാറത്ത് ചെയ്യുക (നന്മയെ തേടുക) എന്നിവ ആദം സന്തതിയുടെ വിജയത്തിന്റെ നിദാനങ്ങളിൽ പെട്ടതാണ്, ഈ പറഞ്ഞ കാര്യത്തെ ഉപേക്ഷിക്കൽ പരാജയത്തിന്റെ കാരണമാണ്.
മറ്റൊരു ഹദീസിൽ വന്നത് കാണാം : ഇസ്തിഖാറത്ത് ചെയ്തവൻ പരാജയപ്പെടില്ല, കൂടിയാലോചന നടത്തിയവൻ ഖേദിക്കേണ്ടി വരികയും ഇല്ല.
[16/02, 5:57 pm] Sayyidath Mihraskoduvally: *സ്വീകരിച്ചിട്ടുണ്ടോ എന്നറിയാൻ*

സഹ് ലുബ്നു അബ്ദില്ലാഹിത്തുസ്തരീ (റ) തങ്ങളുടെയരികിൽ ശിഷ്യന്മാരിലൊരാൾ കയറി വന്നപ്പോൾ മഹാനവർകൾ വിഷമിച്ചിരിക്കുന്നതായി കണ്ടു. ശിഷ്യൻ പറഞ്ഞു : *അങ്ങ് എന്തോ ആലോചനയിലാണെന്ന് തോന്നുന്നു* മഹാനവർകൾ പറഞ്ഞു : ഞാൻ ഇന്നലെ പള്ളിയിലിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് ചോദിച്ചു : *അല്ലാഹു ﷻ തന്നെ സ്വീകരിച്ചു എന്ന് അറിയാൻ (ഭാവിക്കാൻ) ഒരടിമക്ക് പ്രത്യേക വല്ല വഴിയുമുണ്ടോ ശൈഖവർകളേ* 
ഞാൻ പറഞ്ഞു : *ഇല്ല അറിയാൻ കഴിയില്ല*
അദ്ദേഹം പറഞ്ഞു : *അല്ല അറിയാൻ കഴിയും* 
ഞാൻ വീണ്ടും പറഞ്ഞു : *അറിയാൻ കഴിയില്ല* 
രണ്ടാമതും അദ്ദേഹം പറഞ്ഞു : *അല്ല അറിയും* പിന്നീട് പറഞ്ഞു : *പാപങ്ങളിൽ നിന്നെല്ലാം അല്ലാഹു ﷻ എന്നെ കാക്കുന്നതായും സത്കർമ്മങ്ങൾക്കെല്ലാം തൗഫീഖ് നൽകുന്നതായും കണ്ടാൽ അല്ലാഹു ﷻ എന്നെ സ്വീകരിച്ചിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കും*
[17/02, 11:10 am] Sayyidath Mihraskoduvally: *നിസ്കാരം*
             *റജബിന്റെ സമ്മാനം*
      
       പരിശുദ്ധ റജബ് മാസം നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. റമളാന്‍ മാസത്തെ പോലെ ഒരുപാട് പവിത്രത റജബ് മാസത്തിനുണ്ടെങ്കിലും പ്രവാചകർ ‍ﷺ ക്ക് ജഗനിയന്താവ് നിസ്കാരത്തെ പാരിതോഷികമായി നല്‍കിയ മാസം എന്നുള്ളതാണ് ഇതിന്‍റെ മാഹാത്മ്യത്തെ ശതഗുണീഭവിപ്പിക്കുന്നത്.

 മനുഷ്യന്‍ ശരീരം കൊണ്ട് ചെയ്യുന്ന അത്യുല്‍കൃഷ്ട ആരാധനയായ നിസ്കാരത്തിന്‍റെ ചരിത്രത്തിന്‍റെ അടിവേരുകള്‍ അന്വേഷിച്ച് മുന്നേറുമ്പോള്‍ ഒരു വലിയ അമാനുഷികതയിലേക്കാണ് നാം ചെന്നെത്തുക. ഇസ്റാഅ്, മിഅ്റാജ് എന്നീ പേരുകളിലറിയപ്പെട്ട ഇത് നാഥന്‍ തന്‍റെ ഇഷ്ട ദാസന്‍ മുഹമ്മദ് ﷺ ക്ക് കനിഞ്ഞു നല്‍കിയതാണ്.

 മാലാഖ ജിബ്രീല്‍ (അ) ബുറാഖ് എന്ന വാഹനത്തില്‍ വന്ന് തിരുമേനിﷺയെ വിളിച്ചുണര്‍ത്തി ആ വാഹനത്തില്‍ കയറ്റി ഒറ്റ രാത്രി കൊണ്ട് ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കും സപ്താകാശങ്ങളിലേക്കും അതിനുമപ്പുറത്ത് പടച്ചതമ്പുരാനിലേക്കും ചെന്നണഞ്ഞ് അതേ രാത്രി തന്നെ തിരിക വീട്ടിലെത്തിച്ച യാത്രയുടെ നാമമാണല്ലോ ഇസ്റാഉം മിഅ്റാജും. പ്രസ്തുത യാത്രയിലാണ് നാഥന്‍ നിസ്കാരത്തെ പ്രവാചകര്‍ ﷺ ക്ക് പാരിതോഷികമായി നല്‍കിയത്.

 അമ്പത് വഖ്ത് നിസ്കാരമായിരുന്നു നാഥന്‍ നല്‍കിയിരുന്നത്. പിന്നീടത് മൂസാ (അ) ന്‍റെ അഭ്യര്‍ത്ഥന മാനിച്ച് റബ്ബിന്‍റെ അടുക്കല്‍ പോയി അഞ്ചാക്കി ചുരുക്കുകയായിരുന്നുവെന്നാണ് ചരിത്രം. വിശ്വാസി ജീവിതത്തില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ടിയിരിക്കുന്ന പഞ്ചസ്തംഭങ്ങളിലെ രണ്ടാമനാണ് നിസ്കാരം എന്നുള്ളത് തന്നെ മതി ഇതിന്‍റെ ഗൗരവ സ്വഭാവത്തെ തെര്യപ്പെടുത്താന്‍. 

 പൂര്‍വ്വിക സമുദായങ്ങള്‍ക്കും നിസ്കാരം ഉണ്ടന്നതിന് ചരിത്ര രേഖകള്‍ സാക്ഷിയാണ്. അമ്പത് വഖ്ത് നിസ്കാരം പാരിതോഷികമായി ലഭിച്ചപ്പോള്‍ അതില്‍ നിര്‍വൃതിയടഞ്ഞ് തിരിച്ചുവന്ന പ്രവാചകര്‍ ﷺ യെ അഞ്ചാക്കി ചുരുക്കാന്‍ ആവശ്യപ്പെടാന്‍ മൂസാ (അ) നെ പ്രേരിപ്പിച്ച ഘടകം തന്‍റെ സമുദായത്തിന് നിര്‍ബന്ധമായിരുന്ന മൂന്നു വഖ്ത് നിസ്കാരം മുറ പോലെ നിര്‍വ്വഹിക്കാന്‍ സമുദായം കൂട്ടാക്കിയില്ലെന്നുള്ളതാണ്. ഇസ്ലാം നിസ്കാരത്തിന് അനിതര സാധാരണ മഹത്വം കല്‍പ്പിക്കുമ്പോള്‍ തന്നെ അര്‍ഹിച്ച പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്.

 അല്ലാഹു ﷻ പറയുന്നു: നിസ്കാരം തിന്മ, വൈകൃതം, അനിഷ്ടകാര്യങ്ങള്‍ എന്നിവയെ തടുക്കുന്നു. (അന്‍കബൂത്ത് 45). നിസ്കരിക്കുന്ന വ്യക്തിയില്‍ നിന്നും ഇത്തരം പാപങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഉദ്ദൃത വചനം ദ്യോതിപ്പിക്കുന്നത്. നിസ്കരിക്കുകയും അതോടൊപ്പം അയാള്‍ പാപ മുക്തനുമല്ലെങ്കില്‍ അയാളുടെ നിസ്കാരം കേവലം ആക്രോബാറ്റിക് ഷോ മാത്രമായാണ് ഇസ്ലാം കാണുന്നത്. ഹൃദയ വീമലീകരണം നടത്തി ഋജു മാനസനായി നാഥനിലേക്കടുക്കുകയും വലയം പ്രാപിക്കുകയും ചെയ്ത് വിശ്വാസം ഹൃദയാന്തരങ്ങളില്‍ രൂഢമൂലമാക്കി നിസ്കരിച്ചാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്ന് ചുരുക്കം.

 ഇസ്ലാമികാധ്യാപനങ്ങളില്‍ നിസ്കാരത്തിന്‍റെ ശ്രേഷ്ടതയും മഹത്വവും ധാരാളം ദര്‍ശിക്കാവുന്നതാണ്. അല്ലാഹു ﷻ പറയുന്നു: ഭക്തിയോടെ നിസ്കരിച്ച വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു (മുഅ്മിനൂന്‍:1,2), ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കുകയും നാഥന്‍റെ നാമം ഓര്‍ക്കുകയും നിസ്കരിക്കുകയും ചെയ്തവര്‍ വിജയിച്ചു (അഅ്ലാ 14,15) എന്നീ ഖൂര്‍ആനിക സൂക്തങ്ങള്‍ ചില ഉദാരഹണങ്ങള്‍ മാത്രം. അബൂ ഹൂറൈറ (റ) വില്‍ നിന്ന് നിവേദനം.

 പ്രവാചകര്‍ ﷺ പറയുന്നു. വീടിനു ചാരത്ത് കൂടി ഒഴുകുന്ന നദിയില്‍ നിന്നും വല്ലവനും ദിനം പ്രതി അഞ്ചുതവണ കുളിച്ചാല്‍ അവന്‍റെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ..? ചുറ്റിലുമുണ്ടായിരുന്ന അനുചരര്‍ പറഞ്ഞു. ഇല്ല, ഒരു അഴുക്കും ശേഷിക്കില്ല. അപ്പോള്‍ പ്രവാചകര്‍ ﷺ പറഞ്ഞു. അതാണ് അഞ്ചു വഖ്ത് നിസ്കാരം. അതു കാരണത്താല്‍ നാഥന്‍ പാപങ്ങളെ മായ്ച്ചു കളയും...
  (ബുഖാരി, മുസ്ലിം)

 മറ്റൊരു ഹദീസില്‍ പ്രവാചകന്‍ ﷺ പറയുന്നു...

അഞ്ചു വഖ്ത് നിസ്കാരവും ഒരു ജുമുഅ മറ്റൊരു ജുമുഅ നിസ്കാരം വരെയും മഹാപാപങ്ങള്‍ ചെയ്യാത്ത കാലത്തോളം അവക്കിടയിലെ പാപത്തിന്‍റെ പ്രാചശ്ചിത്തമാണ്...
  (ബുഖാരി, മുസ്ലിം)

 ആധുനികതയുടെ അതിപ്രസരത്തിലും ഭൗതികപ്രമത്തതയുടെ നിറപ്പകിട്ടുകളിലുമകപ്പെട്ട് ജീവിത നൗകയെ ശാന്തിയുടെ ശാദ്വല തീരത്തേക്കടുപ്പിക്കല്‍ ക്ഷിപ്രസാധ്യമല്ലാതാവുകയും അസൂയ, കളവ്, അഹംഭാവം, പൊങ്ങച്ചം തുടങ്ങിയ ഹൃദയ മഹാമാരികള്‍ ഈ അപഥസഞ്ചാരികള്‍ക്ക് ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കുകയും ചെയ്യുന്ന കാലത്ത് നിസ്കാരം നല്ലൊരു ഹാര്‍ട്ട് റിഫൈനറി (ഹൃദയ ശിദ്ധീകരണശാല) യായി മാറുമെന്നതില്‍ സന്ദേഹിക്കാനില്ല. മറ്റു ആരാധനകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നിസ്കാരം. ഇതര ഇസ്ലാം കാര്യങ്ങള്‍ പോലും സ്ഥല-കാല-വസ്തു ബന്ധിതമാണ്. വ്രതാനുഷ്ടാനം കേവലം വര്‍ഷത്തിലൊരു മാസം മാത്രമേ നിര്‍ബന്ധമുള്ളൂ.

 സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കു മാത്രമേ സകാത്തും ബാധകമാവുന്നുള്ളൂ ശാരീരിക-സാമ്പത്തിക-മാര്‍ഗ്ഗ തടസ്സങ്ങളില്ലാത്തവര്‍ക്കു മാത്രമേ ഹജ്ജ് കര്‍മ്മവും അനിവാര്യമാവുന്നുള്ളൂ. എന്നാല്‍ നിസ്കാരം ഇതില്‍ നിന്നെല്ലാം വേറിട്ട് സ്ഥല-കാല വൈജാത്യങ്ങള്‍ക്കതീതമായി നിര്‍വ്വഹിക്കേണ്ട ആരാധനയാണ്.  ഒരു നിലക്കും നിസ്കാര നിര്‍വ്വഹണം വിശ്വാസിക്ക് ബാധകമാവാതിരിക്കുകയില്ല...

 വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കടിമപ്പെട്ട് എത്രതന്നെ ശാരീരികമയി ദൗര്‍ബല്യവും ചാപല്യവുമനുഭവിച്ചാലും തന്‍റെ ആത്മാവ് ശരീരത്തില്‍ നിന്ന് വിട്ട് പിരിയാതെ ജീവന്‍റെ തുടിപ്പുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം നിസ്കാര നിര്‍വ്വഹണം വിശ്വാസിയുടെ ബാധ്യതയാണ്.

 നിന്ന് നിസ്കരിക്കാന്‍ കഴിയാത്തവന്‍ ഇരുന്നും അതിനും സാധിക്കാത്തവന്‍ ചെരിഞ്ഞു കിടന്നും അതിനും ശേഷിയില്ലാത്തവന്‍ മലര്‍ന്നു കിടന്നും നിസ്കരിക്കണം എന്ന ഇസ്ലാമികാധ്യാപനം രോഗപീഡകളും അവശതകളുമനുഭവിക്കുന്നവര്‍ക്ക് നിസ്കാരം സുഗമവും സുതാര്യവുമാക്കിക്കൊടുക്കുന്നതിലൂടെ അതു നിര്‍വ്വഹിക്കാത്തവന്‍ വിശ്വാസിയല്ലെന്ന പാഠവും കൂടി നല്‍കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ അധികം ചിന്തിക്കേണ്ടതില്ല.  ദീര്‍ഘ ദൂര യാത്രക്കാരനും പരിശുദ്ധ ഇസ്ലാം നിസ്കാരത്തില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

 രണ്ട് നിസ്കാരങ്ങളെ ഒന്നിച്ചു നിസ്കരിക്കുന്ന രീതിയായ ജംഉം നാല് റക്അത്ത് നിസ്കാരത്തെ ചുരുക്കി രണ്ട് റക്അത്തുകളാക്കി നിസ്കരിക്കുന്ന രീതി ഖസ്വറുമാണത്. ഒരു ലക്ഷണമൊത്ത യാത്രക്കാരന് ഈ രണ്ട് രീതികളും ഒരേ സമയം നിര്‍വ്വഹിക്കാന്‍ പറ്റുമെന്നതിലൂടെ യാത്രാക്ലേശങ്ങള്‍ എന്തു തന്നെയായാലും പരിധികള്‍ക്കും പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് അതിന്‍റെ നിര്‍വ്വഹണം നടത്തി തന്‍റെ ഹൃത്തടത്തിലെ വിശ്വാസത്തിന് കാവലിരിക്കണം എന്നാണ് ഇസ്ലാം ഉദ്ബോധിപ്പിക്കുന്നത്.  

 യുദ്ധവേളയില്‍ പോലും നിസ്കാരം ഉപേക്ഷിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക ഭാഷ്യം. ഇരു സൈന്യങ്ങളും സര്‍വ്വായുധ വിഭൂഷിതരായി ഏതു സമയവും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കു സാധ്യതയുള്ള അത്യന്തം ഭീതീതമായ സന്ദിഗ്ധ ഘട്ടങ്ങളില്‍ പോലും നിസ്കാരത്തിന് വേറിട്ട ശൈലി വിശ്വാസികള്‍ക്കു മുമ്പില്‍ വരച്ചു കാണിച്ചുകൊണ്ട് ഇസ്ലാം സൂചിപ്പിക്കുന്നതും ആപല്‍സന്ദികളില്‍ പോലും നിസ്കാരം മുറപ്രകാരം ചെയ്യേണ്ടതാണെന്ന സന്ദേശമാണ്.

 സമകാലിക മുസ്ലിം സമുദായത്തിന്‍റെ നിസ്കരാദി ആരാധനാകര്‍മ്മങ്ങളിലെ നിര്‍വ്വഹണരീതി വിചിന്തനാര്‍ഹമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മനഃപൂര്‍വ്വം നിസ്കാരം ഉപേക്ഷിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍. കല്യാണ, സല്‍ക്കാരാദി പരിപാടികളില്‍ പങ്കെടുക്കുന്ന മങ്കമാരുടെ അവസ്ഥയാണ് അതിലേറെ പരിപാതകരവും ദുഃഖ സാന്ദ്രവും. കല്യാണം പോലോത്ത പ്രവാചക സുന്നത്തില്‍ ഭാഗവാക്കാവാന്‍ വേണ്ടി നിര്‍ബന്ധ ബാധ്യതയായ നിസ്കാരത്തെ കുരുതികൊടുക്കുകയാണ്. വിശ്വാസിക്കും അവിശ്വാസിക്കുമിടയുലുള്ള അന്തരമായ നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷ കഠിനകഠോരമാണ്.

 അല്ലാഹു ﷻ പറയുന്നു: നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്തെന്ന് അവരോട് ചോദിക്കുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ നിസ്കരിച്ചിരുന്നില്ലെന്ന് (മുദ്ദസിര്‍ 40,41). വീണ്ടും പറയുന്നു. അവരുടെ പിന്‍മുറക്കാന്‍ നിസ്കാരം ഉപേക്ഷിക്കുകയും സ്വേച്ഛകളെ പിന്തുടരുകയും ചെയ്തതിനാല്‍ അവര്‍ (പിന്‍മുറക്കാര്‍) നരകത്തെ കണ്ടുമുട്ടും...
  (മര്‍യം 59)

 നിസ്കാരം ഭക്തിപൂര്‍ണ്ണമാക്കാനാണ് നാമോരോരുത്തരും ബദ്ധശ്രദ്ധ കാണിക്കേണ്ടത്. സകല ചിന്തകളില്‍ നിന്നും അകലം പാലിച്ച് ‘നാഥന്‍ നിന്നെ കാണുന്നുണ്ടെന്ന വിചാരപ്പെടലുകളോടെ ആരാധന ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടെന്ന’ തിരുവരുളിനോട് സമ്പൂര്‍ണ്ണ നീതി പുലര്‍ത്താന്‍ വിശ്വാസിക്ക് സാധ്യമാവേണ്ടതുണ്ട്. അതിനുള്ള ഇച്ഛാശക്തിയും മനക്കരുത്തും നേടിയെടുക്കാനുള്ള ശ്രമകരമായ ദൗത്യം വിശ്വാസിയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത് അവന്‍റെ വിശ്വാസ പൂര്‍ണ്ണിമക്ക് അനിവാര്യമാണ്.

 പൂര്‍ണ്ണ വിശ്വാസിക്ക് നിസ്കാരം പാപങ്ങള്‍ക്കു മീതെയുള്ള പ്രതിബന്ധമാണെന്ന ദൈവവചനസാരമുള്‍ക്കൊണ്ട് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
🌼[10/03, 7:41 am] Sayyidath Mihraskoduvally: *ഇസ്റാഉം മിഅ്റാജും*
നബി ﷺ പറയുന്നു: ഇസ്റാഇന്റെ രാത്രി ചെമന്നമണൽകുന്നിനു സമീപത്ത് മൂസാ നബി (അ) ഖബ്റിന്നുള്ളിൽ വെച്ച് നിസ്കരിക്കുകയായിരുന്നു... 
  (സ്വഹീഹു മുസ്‌ലിം: 4379)

➡മഹാന്മാരായ അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുകയാണെന്നും, ഖബറിന്റെ അകത്തുള്ള മൂസാ നബി (അ) മിനെ പുറത്തുള്ള നബിﷺക്ക്
കാണാൻ സാധിക്കുന്നുവെന്നും ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തുന്നു.
[10/03, 7:49 am] Sayyidath Mihraskoduvally: *ഇസ്റാഉം മിഅ്റാജും*

മസ്ജിദുൽ ഹറമിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണത്തിൽ യാത്രാ വാഹനമായ ബുറാഖിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്.
യാത്ര നിയന്ത്രിച്ചിരുന്നത് ജിബ്‌രീൽ (അ) ആണ്. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോൾ ഈത്തപ്പനകൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. ജിബ്‌രീൽ (അ) പറഞ്ഞു: ഇവിടെ ഇറങ്ങി നിസ്കരിക്കുക.
മുത്ത് നബി ﷺ നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു. ജിബ്‌രീൽ (അ) ചോദിച്ചു:  അങ്ങ് നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ..?

നബിﷺപറഞ്ഞു: ഇല്ല

ജിബ്‌രീൽ (അ): താങ്കൾക്ക് ഹിജ്റ പോകാനുള്ള നാടായ ത്വൈബയാണ് (മദീനയാണ്).
  (അൽഅൻവാർ)

➡ മസ്ജിദുൽ ഹറമിൽ നിന്ന് ബൈതുൽ മുഖദ്ദസിലക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.

➡ മിഅ്റാജ് - അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു ﷻ നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ്.

➡ ഇസ്റാഉം മിഅ്റാജും നുബുവ്വത്തിന്റെ പത്താം വർഷം, റജബ് മാസം 27-ാം രാവിലാണ് നടന്നത്.

➡ ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നാൽപത്തഞ്ച് സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (ശറഹുൽ മവാഹിബ്)

➡ യാത്രയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

➡ ഇതിന്ന് അവലംബമാക്കുന്ന ഗ്രന്ഥം മഹാനായ സയ്യിദ് മുഹമ്മദ് അലവി മാലികി തങ്ങളുടെ (റ)
"അൽഅന് വാരുൽ ബഹിയ്യ മിൻ ഇസ്റാഅി വമിഅ്റാജി ഖൈരിൽ ബരിയ്യ" യാണ്
[10/03, 7:57 am] Sayyidath Mihraskoduvally: മദീനയിലെ സന്ദർശനം കഴിഞ്ഞ് ബുറാഖ് കാറ്റ് സഞ്ചരിക്കുന്ന വേഗതയിൽ  കണ്ണെത്തും ദൂരത്തിൽ തന്റെ കാൽ എടുത്ത് വെച്ചു. ജിബ്‌രീൽ (അ) പറഞ്ഞു: നബിയേ ഇവിടെ ഇറങ്ങി നിസ്കരിക്കുക.
തിരുനബി ﷺ അവിടെ ഇറങ്ങി നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു.

ജിബ്‌രീൽ (അ): താങ്കൾ നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ?

നബിﷺ: ഇല്ലാ

ജിബ്‌രീൽ (അ): മൂസാനബി (അ) ഇരുന്നിരുന്ന മദ്‌യനിലെ മരത്തിന്റെ താഴെയാണ് അങ്ങ് നിസ്കരിച്ചത്.
  (അൽഅൻവാർ)

➡ മഹാന്മാരുമായി ബന്ധമുള്ള സ്ഥലങ്ങൾക്ക് പവിത്രതയുണ്ടെന്നും അവിടങ്ങൾ സന്ദർശിച്ച് ബറകത്ത് എടുക്കൽ പുണ്യമായ കാര്യമാണെന്നും ഈ സംഭവം നമ്മേ പഠിപ്പിക്കുന്നു
[11/03, 9:26 pm] Sayyidath Mihraskoduvally: *സൂക്ഷ്മ ജീവിതം*

       ജീവിതത്തിൽ സൂക്ഷ്മത പാലിക്കുന്നവരാണ് ഏറ്റവും വലിയ ആദരണീയർ. സ്വന്തം ജീവിതത്തിലേക്ക് എപ്പോഴും തിരിഞ്ഞുനോക്കുകയും തന്റെ ജീവിതത്തെ വിലയിരുത്തുകയും ചെയ്ത് നന്മയിലേക്ക് മുന്നിട്ടുനിൽക്കാൻ കഴിയുന്നവനാണ് യഥാർത്ഥ സൂക്ഷ്മത പാലിക്കുന്നവൻ. *അതാണ് തഖ്‌വ എന്ന് പറയുന്നതും.*
തഖ്‌വയിലധിഷ്ഠിതമാണ് വിശ്വാസിയുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും.

   ഉണർച്ചയിലും ഉറക്കത്തിലും ജീവിതത്തിന്റെ നിഖില മേഖലകളിലും സൂക്ഷ്മമായ വിലയിരുത്തലുകളും ശ്രദ്ധയും ഉണ്ടാകണമെന്നർത്ഥം. 

   ഹജ്ജിനെ കുറിച്ച് പരാമർശിക്കുന്നിടത്ത് അതിനാവശ്യമായ ഭക്ഷണം തയ്യാറാക്കാൻ കൽപിച്ച ശേഷം 'ഏറ്റവും ശ്രേഷ്ഠമായ അന്നം തഖ്‌വയാണെന്ന്' വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്. ജീവിതത്തിൽ മുഴുവൻ സ്വീകരിക്കേണ്ട അതിസൂക്ഷ്മത കൂടിയാണ് ഖുർആൻ സൂചിപ്പിക്കുന്നത്. വിഭവങ്ങൾ ഏതു യാത്രക്കും കൂടിയേതീരൂ. എന്നാൽ അതിൽ ഏറ്റവും ഉന്നതമായ വിഭവം സൂക്ഷ്മതയാണെന്ന് പറയുമ്പോൾ പരലോകത്തേക്കുള്ള പാഥേയങ്ങളെ ഓർമപ്പെടുത്തുകയാണ്.

   *സൂക്ഷ്മ ജീവിതത്തെ കുറിച്ച് അബൂ യസീദുൽ ബിസ്താമി(റ) പറഞ്ഞതിങ്ങനെ: 'മുത്തഖി സംസാരിക്കുമെങ്കിൽ ചിന്തിച്ചായിരിക്കും. പ്രവർത്തിക്കുന്നത് അല്ലാഹുﷻവിന് വേണ്ടിയുമായിരിക്കും'*. സൂക്ഷ്മ ജീവിതം നയിക്കേണ്ട വിശ്വാസിയുടെ ജീവിതം എന്തായിരിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ഇവിടെ ബിസ്താമി (റ) വരച്ചിടുന്നത്. 

   *’ഭൗതികമായ എല്ലാ ഇടപാടുകളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചവനാണ് സൂക്ഷ്മ ജീവിതം നയിക്കുന്നവനെന്നു' അബൂ സുലൈമാനുദ്ദാറാനി(റ) പറയുന്നു.* ഇതിനർത്ഥം ഭൗതിക വിരക്ത ജീവിതം നയിക്കണമെന്നല്ല, മറിച്ച്, ഭൗതികതയുടെ എല്ലാ ചതികളിൽ നിന്നും ന്യൂനതകളിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കണമെന്നാണ്. 

   *ഒരിക്കൽ ഉബയ്യ് (റ) വിനോട് തഖ്‌വയെ കുറിച്ച് ഉമർ (റ) ചോദിച്ചു. അപ്പോൾ ഉബയ്യ് (റ) തിരിച്ചുചോദിച്ചു: 'താങ്കൾ ഏറെ മുൾചെടികൾ നിറഞ്ഞ ഒരു ദുർഘട പാതയിലെത്തിയാൽ എന്തുചെയ്യും?' ഉമർ(റ) പറഞ്ഞു 'അവയേൽക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ നടക്കുകയും ചെയ്യും'. അപ്പോൾ ഉബയ്യ് (റ) വിശദീകരിച്ചു: 'അതാണ് തഖ് വ. എന്നുവെച്ചാൽ, ജീവിതത്തിലുടനീളം ആത്മീയ അപചയത്തിന് കാരണമാകുന്ന ബന്ധങ്ങൾ, ബന്ധനങ്ങൾ, ദുഷ്ചിന്തകളും ദുഷ് വൃത്തികളും, അതിമോഹങ്ങൾ, ഭൗതിക പ്രമത്തത എന്നിവയിൽ നിന്നൊക്കെയും ശ്രദ്ധാപൂർവം മാറി സഞ്ചരിക്കലാണത്. ചെറുതും വലുതുമായ ദോഷങ്ങൾ ഉപേക്ഷിച്ച് മുള്ള് നിറഞ്ഞ ഭൂമിയിലൂടെ നടക്കുന്നവനെ പോലെ ജീവിക്കുക.* ചെറിയവരെയും വലിയവരെയും അപമാനിക്കാതിരിക്കുക' 
സൂക്ഷ്മ ജീവിതം എന്താണെന്ന് ഉബയ്യ് (റ)വിന്റെ ഈ വിശദീകരണത്തിലൂടെ വളരെ ലളിതമായി നമുക്ക് മനസ്സിലാകും.

   *ഈ പ്രതിസന്ധികാലത്ത് നമ്മുടെ ജീവിതം സൂക്ഷ്മതയിലാക്കാൻ നമുക്ക് കഴിയണം. 'അല്ലാഹുﷻവിലുള്ള തവക്കുലിലും ശരീഅത്ത് പൂർണമായും അനുസരിച്ചുകൊണ്ടുള്ള ജീവിതത്തിനും മാത്രമേ ഏതു പ്രതിസന്ധി ഘട്ടത്തിലും വിജയം വരിക്കാനാകൂ എന്ന് ശൈഖ് ജീലാനി (റ) മുന്നറിയിപ്പ് നൽകുന്നുണ്ട്.*
നമ്മുടെ പ്രാർത്ഥനകൾ അല്ലാഹുﷻവിലേക്കെത്തണമെങ്കിൽ നമ്മുടെ ജീവിതം സൂക്ഷ്മമായേ തീരൂ, അതാണ് ശൈഖ് ജീലാനി (റ) നമ്മെ ഉണർത്തുന്നത്. 

   *ജീലാനി (റ) തങ്ങൾ നമ്മോട് പറയുന്നുണ്ട് 'ഹറാമുകളിൽ ജീവിതം അഭിരമിച്ചു നാഥന്റെ മുന്നിൽ കൈനീട്ടുന്നവന്റെ പ്രാർത്ഥന എങ്ങനെയാണ് അല്ലാഹു ﷻ സ്വീകരിക്കുക..?* ഏകാന്തതയിൽ സൂക്ഷ്മത പുലർത്താതെ ദൈവ സ്‌നേഹമുണ്ടെന്ന് അവകാശപ്പെടുന്നവർ കളവ് പറയുന്നവനാകുന്നു. സമ്പത്ത് ചെലവഴിക്കാതെ സ്വർഗേച്ഛയുണ്ടെന്ന് അവകാശപ്പെടുന്നവർ വ്യാജൻമാരാകുന്നു. *ദാരിദ്ര്യത്തെയും ദരിദ്രനെയും സ്‌നേഹിക്കാതെ മുത്ത് നബിﷺയെ സ്‌നേഹിക്കുന്നുവെന്ന് വാദിക്കുന്നവർ കളവുപറയുന്നവനാണ്'* 
  (അൽഫത്ഹുർറബ്ബാനി)

 ജീവിതത്തെ സമ്പൂർണമായി അല്ലാഹുﷻവിലേക്ക് അടുപ്പിക്കാൻ നമ്മുടെ ശരീരവും മനസ്സും നന്നാക്കിയെടുക്കണം. *’ഏറ്റവും വലിയ സമരം സ്വന്തം ശരീരത്തോട് ചെയ്യുന്ന സമരമാണെന്നു' തിരുനബി ﷺ നമ്മെ ഉണർത്തിയിട്ടുണ്ട്.* എല്ലാതരം ശാരീരിക ഇച്ഛകളിൽ നിന്നും മോചനം നേടിയാൽ മാത്രമേ വിശുദ്ധ സമരത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ...
[11/03, 9:28 pm] Sayyidath Mihraskoduvally: *നീ എന്തിനാണ്*
              *കരയുന്നത്*
     
*ജീവിതം നിയന്ത്രിക്കുന്നത് നമ്മളല്ല, അല്ലാഹു ﷻ ആണ്*

       ✍🏼അയാള്‍ പറയുന്നത് കേള്‍ക്കണം. കാരണം, ആ വാക്കുകള്‍ക്ക് നമ്മുടെ ചിന്തകളെ മുറിപ്പെടുത്താനുള്ള ത്രാണിയുണ്ട്. അയാള്‍ പറഞ്ഞു തുടങ്ങുന്നു, ഇനി ശ്രദ്ധിച്ചിരിക്കൂ: 

 "ഞാന്‍ ഒരു മഹാപാപിയാണ്. എത്ര വലിയ തെറ്റാണ് ഞാന്‍ ചെയ്തത്!. ആ തെറ്റു കാരണമായി കഴിഞ്ഞ അറുപതു വര്‍ഷം ഞാന്‍ കരഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതൊന്ന് പൊറുത്ത് തരണേയെന്ന് പറഞ്ഞു കൊണ്ട് എന്റെ റബ്ബിനോട് തൗബയെ തേടിക്കൊണ്ടേയിരിക്കുകയാണ്. അവനെനിക്ക് പൊറുത്ത് തരുമായിരിക്കും..!!"

 അയാള്‍ക്ക് വാക്കുകള്‍ മുഴുവനാക്കാന്‍ സാധിക്കുന്നില്ല. ചുറ്റും കൂടി നിന്നവരില്‍ ആരോ ഒരാള്‍ പതുക്കെ അടുത്ത് വന്ന് ചോദിച്ചു: 

 "എന്താണ് നിങ്ങളിത്രമേല്‍ ഭയങ്കരമായി ചെയ്ത പാതകം..?"

 കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയാള്‍ പറഞ്ഞു: 

 "അത്, പണ്ടു ഞാന്‍, സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെ കുറിച്ച് അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് പറഞ്ഞു പോയി. എന്റെ റബ്ബിന്റെ തീരുമാനത്തോടുള്ള എന്റെ അനിഷ്ടമായി അവനത് ഗണിക്കുമോ എന്ന ഭയത്താലും എനിക്ക് പൊറുത്തു നല്‍കില്ലേ എന്ന ആധിയിലുമാണ് ഇക്കാലമത്രയും ഞാന്‍ കരഞ്ഞത്..."

– وعن بعض العباد أنه قال إني أذنبت ذنباً عظيماً فأنا أبكي عليه منذ ستين سنة وكان قد اجتهد في العبادة لأجل التوبة من الذنب فقيل له وما هو قال قلت مرة لشيء كان ليته لم يكن  ( إحياء علوم الدين للإمام الغزالي  4 / 350 )

*ഗുണപാഠം :* ഒരു കൊച്ചു തലവേദന വരുമ്പോഴേക്ക്, ഇഷ്ടമില്ലാത്തെന്തോ സംഭവിക്കുമ്പോഴേക്ക്, ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോഴേക്ക് ജീവിതത്തെയും സമയത്തെയും പഴിക്കുകയും ശാപവാക്കുകളെറിയുകയും ചെയ്യുന്നവരാണ് നമ്മിൽ പലരും...

 നടന്നു കഴിഞ്ഞ ഒരു കാര്യം സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് അറിയാതെ നാവുകൊണ്ട് മൊഴിഞ്ഞു പോയ ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ കഴിഞ്ഞ അറുപത് വര്‍ഷക്കാലമായി താന്‍ മൊഴിഞ്ഞ ആ വാക്കിന് വേണ്ടി മഗ്ഫിറത്തിനെ തേടിക്കൊണ്ടിരിക്കുകയാണ്. ഇതുപോലുള്ള വിഷയങ്ങൾക്ക് കരയുകയാണെങ്കിൽ നമ്മൾ എത്ര കരയേണ്ടി വരും..!! ഇങ്ങനെയെങ്കിൽ, ദിനം പ്രതി നമ്മൾ ചെയ്യുന്ന മഹാപാപങ്ങൾ തിട്ടപ്പെടുത്താൻ സാധിക്കുമോ..?!

 അത് കൊണ്ട് ജീവിതത്തിലെപ്പോഴും വിധി നടത്തിപ്പുകാരന്‍ അല്ലാഹുﷻവാണെന്ന ബോധ്യമുണ്ടാവണം. എനിക്ക് സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും അവന്റെ നിയന്ത്രണത്തിലാണെന്ന ചിന്തവേണം. അറിയാതെ പോലും അവനിഷ്ടമില്ലാത്തത് ജീവിതത്തില്‍ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയം വേണം. എങ്കില്‍ നമ്മുടെ ജീവിതത്തിന് ലക്ഷ്യമുണ്ടാകും. ജീവിതത്തോട് നമുക്ക് പ്രതിബദ്ധത കൂടും. പ്രശ്‌നങ്ങളും പ്രയാസങ്ങളും ക്ഷമിക്കാനും സഹിക്കാനുമുള്ള മനക്കരുത്ത് കിട്ടും. 
[12/03, 5:09 pm] Sayyidath Mihraskoduvally: ആയിശ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: സൗമ്യത ഏത് കാര്യത്തിൽ പാലിച്ചാലും അത് ഭംഗിയായിരിക്കും. ഏതൊരു കാര്യത്തിൽ നിന്ന് അതൊഴിവാക്കിയാലും അത് മോശമാകുകയും ചെയ്യും.
   【മുസ്ലിം: 2594】
[13/03, 5:45 pm] Sayyidath Mihraskoduvally: സഅദ് ബ്നു ബുർദ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: നിങ്ങൾ ആളുകൾക്ക് എളുപ്പമുണ്ടാക്കുക, പ്രയാസമുണ്ടാക്കരുത്, ആളുകൾക്ക് സന്തോഷ വാർത്തയറിയിക്കുക, അവരെ വെറുപ്പിക്കരുത്. നിങ്ങൾ പരസ്പരം അനുസരിക്കുക, നിങ്ങൾ തമ്മിൽ ഭിന്നിക്കരുത്.
   【ബുഖാരി: 3038】
[14/03, 1:47 pm] Sayyidath Mihraskoduvally: ജരീർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൗമ്യത നഷ്ടപ്പെടുന്നവരിൽ നിന്ന് എല്ലാ നൻമകളും നഷ്ടപ്പെടുന്നതാണ്.
   【മുസ്ലിം: 2592】
[15/03, 3:00 pm] Sayyidath Mihraskoduvally: ആയിശ (റ) യിൽ നിന്ന് നിവേദനം: രണ്ടു സംഗതികൾ തെരെഞ്ഞടുക്കാൻ നബിﷺക്ക് സാഹചര്യമുണ്ടായാൽ തിന്മയല്ലാത്തിടത്തോളം കാലം അവിടുന്ന് (ﷺ) അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു തെരഞ്ഞടുക്കാറുണ്ടായിരുന്നത്, പാപമുള്ള കാര്യമാണെങ്കിൽ അവിടുന്ന് (ﷺ) അതിനെ സംബന്ധിച്ച് അതിവിദൂരത്തായിരുന്നു നിൽക്കാറുണ്ടായിരുന്നത്. അല്ലാഹു ﷻ വിന്റെ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോഴല്ലാതെ തനിക്ക് നേരിട്ട ഏതെങ്കിലും കാര്യത്തിന്റെ പേരിൽ അവിടുന്ന് (ﷺ) പ്രതികാരം നടത്തിയിട്ടുമില്ല. അല്ലാഹു ﷻ വിന്റെ അവകാശങ്ങൾക്ക് വേണ്ടി അവിടുന്ന് പ്രതികാരം ചെയ്യാറുണ്ടായിരുന്നു.
   【ബുഖാരി: 3560】
[16/03, 7:03 am] Sayyidath Mihraskoduvally: *ശോഭ നിറഞ്ഞ*
               *ശഅബാൻ*

*ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് വിശുദ്ധ ശഅബാൻ. അനുഗ്രഹങ്ങളുടെയും  പുണ്യങ്ങളുടെയും നന്മകളുടെയും പുണ്യ വസന്തങ്ങൾ പെയ്തിറങ്ങുന്ന രാപ്പകലുകൾ നമുക്ക് നൽകുന്ന വിശുദ്ധ മാസമാണത്. ബറാഅത്ത് രാവിന്റെ പുണ്യംപൂക്കുന്ന രാത്രി ശഅബാൻ മാസത്തിന്റെ പ്രത്യേകതയാണ്. പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും ഇടയിൽ പുണ്യങ്ങളുടെ വസന്തം തീർക്കുകയാണ് വിശുദ്ധ ശഅബാൻ...*

     നന്മകളുടെ ലോകത്തേക്ക് മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടുപോകാൻ പടച്ച റബ്ബ് കനിഞ്ഞേകിയ വിശുദ്ധ റമളാനുമുന്നോടിയായി ഹൃദയം ശുദ്ധീകരിക്കാനും ആത്മാവിനെ പരിപോഷിപ്പിക്കാനും വിശുദ്ധ ശഅബാനിലൂടെ നാഥൻ നമുക്ക് അവസരമൊരുക്കി തന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെയായിരിക്കാം ”റജബ് പാപമോചനത്തിന്റെയും ശഅ്ബാൻ ന്യൂനതകളിൽനിന്ന്
ഹൃദയം ശുദ്ധീകരിക്കുന്നതിന്റെയും റമളാൻ ഹൃദയം പ്രകാശിപ്പിക്കുന്നതിന്റെയും മാസങ്ങളാണെന്നും
ലൈലത്തുൽ ഖദ്ർ അല്ലാഹുﷻവിലേക്ക് അടുക്കാൻ ഉള്ളതാണെന്നും” മഹാൻമാരായ പണ്ഡിതൻമാർ രേഖപ്പെടുത്തിത്.

*📍ശഅബാനിലെ പദങ്ങൾ വിവരിക്കുന്ന അത്ഭുതം*

     ശഅബാൻ എന്ന അറബി പദത്തിലെ ഓരോ അക്ഷരങ്ങളും ആ മാസത്തിന്റെ പവിത്രതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മുആദ് ബ്നു യഹ് യാ (റ) എന്നവർ പറയുന്നു: "ശഅബാൻ എന്നതിൽ അഞ്ച് അക്ഷരങ്ങ(ഹറഫുകൾ)ളുണ്ട്.ശീൻ ശറഫും (ബഹുമാനം, മഹത്വം) ഗൈൻ ഇസ്സത്തും (പ്രതാപം) ബാഅ് ബിർറും (ഗുണം) അലിഫ് ഉൽഫത്തും(ഇണക്കം, ഒരുമ) നൂൻ നൂറും (പ്രകാശം)മാണ്.
വിശുദ്ധമായ ശഅബാനിൽ അല്ലാഹു ﷻ അടിമകൾക്ക് ഇതെല്ലാം നൽകുന്നതാണ്.” 

 ശഅബാനിന് ആ പേര് വരാൻ നിരവധി കാരണങ്ങളുണ്ട്. തശഉബ് (تشعب) എന്ന പദത്തിൽ നിന്നാണ് ശഅബാൻ എന്ന പദത്തിന്റെ ഉത്ഭവം. “തശഅബ” വിട്ടു പിരിഞ്ഞുവെന്നാണർത്ഥം. വെള്ളത്തെ അന്വേഷിച്ചു കൊണ്ട് അറബികൾ പരസ്പരം വിട്ട് പിരിയുന്നത് ഈ മാസത്തിലാണെന്നും അതല്ല, യുദ്ധം ഹറാമായ മാസമായ റജബ് കഴിഞ്ഞ് യുദ്ധത്തിനായി അറബികൾ വിട്ട് പിരിയുന്നതിനാലാണെന്നും അഭിപ്രായങ്ങളുണ്ട്. ശഅബാൻ മാസം പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും ഇടയിൽ വരികയും ആ രണ്ട് മാസങ്ങളെ പരസ്പരം വിട്ട് പിരിക്കുകയും ചെയ്തതിനാലാണ് ആ പേര് വന്നതെന്നും അഭിപ്രായമുണ്ട്.
എന്നാൽ, മഹാനായ ഇബ്നു ഹജർ (റ) തങ്ങൾشعب ( ശഅബ) എന്നപദത്തിന്  ഒരുമിച്ച് കൂടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. അതിനു കാരണം നന്മകൾ ആ മാസത്തിൽ ഒരുമിച്ച് കൂടിയിരിക്കുന്നു എന്നതാണ്. ഈ അർത്ഥത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഹദീസും നമുക്ക് കാണം. നബിﷺതങ്ങൾ ഒരിക്കൽ സ്വഹാബാക്കളോട് ചോദിച്ചു: ശഅബാൻ മാസത്തിന് ആ പേര് വരാനുള്ള കാരണമെന്താണെന്ന് നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: അല്ലാഹുﷻവും റസൂലുമാണ് (ﷺ) ഏറ്റവും അറിയുന്നവർ. നബിﷺതങ്ങൾ പറഞ്ഞു: "ആ മാസത്തിൽ ധാരാളം ഖൈറുകൾ ഒരുമിച്ച് കൂടും എന്നതിനാലാണത്."

*📍ശഅബാനിന്റെ മഹത്വങ്ങൾ: ഹദീസുകളിലൂടെ*

     ശഅബാൻ മാസത്തിന് നിരവധി മഹത്വങ്ങളുണ്ട്. ശഅബാന്റെ മഹത്വത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: നബിﷺതങ്ങൾ പറയുന്നു: മറ്റു മാസങ്ങളെക്കാൾ ശഅബാനിനുള്ള ശ്രേഷ്ഠത എനിക്ക് മറ്റു അമ്പിയാക്കളെക്കാൾ ഉള്ള ശ്രേഷ്ഠതപോലെയാണ്.
വിശുദ്ധമായ ശഅബാൻ ആകാശ ലോകത്തേക്ക് നന്മകൾ ഉയർത്തപ്പെടുന്ന മാസമാണ്. നബിﷺതങ്ങൾ പറയുന്നു: റജബിന്റെയും റമളാനിന്റെയും ഇടയിലുള്ള മാസമാണ് ശഅ്ബാൻ. ജനങ്ങൾ അതിൽ അശ്രദ്ധരാകുന്നു. ശഅബാനിലാണ് അടിമകളുടെ അമലുകൾ അല്ലാഹുﷻവിലേക്ക് ഉയർത്തപ്പെടുന്നത്. എന്റെ അമലുകൾ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

 വിശുദ്ധമായ ശഅബാനിന്റെ
മഹത്വങ്ങൾ കുറിക്കുന്ന ധാരാളം ഹദീസുകളുണ്ട്. അനസ് ബിന് മാലിക് (റ) നിവേദനം: നബിﷺതങ്ങൾ പറഞ്ഞു, അല്ലാഹു ﷻ അർശിനു ചുവട്ടിൽ ഒരു കടൽ സൃഷ്ടിച്ചു. പിന്നെ ഒരു മലക്കിനെയും സൃഷ്ടിച്ചു. ആ മലക്കിന്റെ ചിറകുകളിൽ ഒന്ന് കിഴക്കും മറ്റൊരു ചിറക് പടിഞ്ഞാറുമാണ്. (മലക്കിന്റെ തല, കാൽ എന്നിവയെക്കുറിച്ചും ഈ ഹദീസിൽ പരാമർശിക്കുന്നുണ്ട്) ശഅ്ബാൻ മാസത്തിൽ ആരെങ്കിലും എന്റെ  സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു ﷻ ആ മലക്കിനോട് മാഉൽഹയാത്തി (ജീവന്റെവെള്ളം) ൽ മുങ്ങാൻ കൽപിക്കും. അപ്പോൾ ആ മലക്ക് അതിൽ മുങ്ങുകയും പിന്നെ അതിൽനിന്നു പുറത്തു വരികയും ചെയ്യും. പിന്നെ ആ മലക്ക് തന്റെ ചിറകു കുടയുകയും അപ്പോൾ ഓരോ തൂവലിൽ നിന്നും വെള്ളത്തുള്ളികൾ ഉറ്റി വീഴും. അപ്പോൾ ഓരോ തുള്ളിയിൽ  നിന്നും അല്ലാഹു ﷻ ഓരോ മലക്കിനെ സൃഷ്ടിക്കും. ആ മലക്ക് അവന് വേണ്ടി അന്ത്യനാൾ വരെ പൊറുക്കലിനെ ചോദിക്കും...
  (ദുർറത്തു സ്വാലിഹീൻ)

 യമനിലെ ആരിഫീങ്ങളിൽ പെട്ട ഒരു മഹാൻ പറയുന്നു : ശഅബാൻ ആദ്യരാത്രിയിൽ ഒരാൾ സൂറത്ത്ദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച്തവണ പാരായണം ചെയ്യുകയും ശേഷം അല്ലാഹുﷻവിന് ദിക്റും സനാഉം (പുകഴ്ത്തൽ) നിരവധി തവണ സ്വലാത്തുകളും ചൊല്ലി ഇഷ്ടമുള്ളത് പ്രാർത്ഥിച്ചാൽ അവന് പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്...
  (നിഹായത്തുൽഅമൽ)

 നബിﷺതങ്ങൾ പറയുന്നു: ആരെങ്കിലും ശഅബാൻ മാസത്തെ ആദരിക്കുകയും അല്ലാഹുﷻവിനെ സൂക്ഷിക്കുകയും അല്ലാഹുﷻവിനു വഴിപ്പെടുകയും തെറ്റുകളെ തൊട്ട് പിടിച്ചു നിൽക്കുകയും ചെയ്താൽ അല്ലാഹു ﷻ അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കുകയും ആ വർഷം ഉണ്ടാകുന്ന രോഗങ്ങളും പരീക്ഷണങ്ങളിൽനിന്നും അവനെ നിർഭയനാക്കുകയും ചെയ്യും.

 തൗറാത്തിൽ ഇങ്ങനെ
രേഖപ്പെടുത്തിയിട്ടുണ്ട്. ശഅബാനിൽ ഒരാൾ
لاإله إلا الله ولانعبده إلا إياه مخلصين له الدين ولو كره الكافرون
എന്ന് ചൊല്ലിയാൽ അവന് ആയിരം വർഷത്തെ ഇബാദത്തിന്റെ പ്രതിഫലം രേഖപ്പെടുത്തപ്പെടും. ആയിരം കൊല്ലത്തെ പാപങ്ങൾ അവന് പൊറുത്തുകൊടുക്കും. ഖബറിൽനിന്ന് എഴുന്നേൽക്കുമ്പോൾ പതിനാലാം രാവിലെ ചന്ദ്രനെപോലെ ആയിരിക്കും അയാളുടെ മുഖം. അല്ലാഹുﷻവിന്റെ അടുക്കൽ സിദ്ദീഖീങ്ങളുടെ കൂട്ടത്തിൽ അവനെ രേഖപ്പെടുത്തപ്പെടും...
  (നുസ്ഹത്തുൽ മജാലിസ് )

 മഹാന്മാരായ നമ്മുടെ മുൻഗാമികൾ വിശുദ്ധമായ ശഅബാൻ കടന്നുവന്നാൽ ഇബാദത്തുകളും മറ്റു നന്മകൾക്കും വേണ്ടി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു. മഹാനായ അംറ് ബ്നു ഖൈസ് (റ) ശഅബാനായാൽ തന്റെ പീടിക അടക്കുകയും ശഅബാനിലും റമളാനിലും ഖുർആൻ ഓതാൻ വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാം.

 അനസ് ബ്നു മാലിക് (റ) പറയുന്നു: ശഅ്ബാൻ മാസം കണ്ടാൽ സ്വഹാബികൾ മുസ്ഹഫ് പാരായണത്തിൽ വ്യാപൃതരാവുകയും റമളാനിനുആവശ്യമുള്ള വസ്തുക്കൾ ശേഖരിക്കാൻ വേണ്ടി മുസ്ലിങ്ങൾ അവരുടെ സക്കാത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ഭരണാധികാരികൾ തടവിലാക്കപ്പെട്ടവരെ വിളിക്കുകയും പ്രതിക്രിയ ചെയ്യാനുള്ളവരെ അങ്ങനെ ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും കച്ചവടക്കാർ അവരുടെ കടങ്ങൾ വീട്ടുകയും കിട്ടാനുള്ളവ വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ റമളാൻ മാസം കണ്ടാൽ അവർ കുളിച്ച് വൃത്തിയായി ഇഅ്‌തികാഫ് ഇരിക്കുകയും ചെയ്യുമായിരുന്നു. 
  (ഗുൻയത്ത്)

*📍ശഅബാനിലെ നോമ്പിന്റെ പവിത്രത*

     ശഅ്ബാൻ മാസം നോമ്പ് നോൽക്കുന്നതിന് നിരവധി മഹത്വങ്ങളുണ്ട്. ഒരുപാട് പവിത്രതകളും ശഅബാനിലെ നോമ്പിനുണ്ട്. ഹദീസുകൾ പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് വ്യക്തമാകും. നബിﷺതങ്ങൾ പറയുന്നു: ശഅബാന്റെ ആദ്യത്തിൽ നിന്ന് മൂന്ന് ദിവസവും മദ്ധ്യത്തിൽ നിന്ന് മൂന്ന് ദിവസവും അവസാനത്തിൽ നിന്ന് മൂന്നു ദിവസവും ഒരാൾ നോമ്പനുഷ്ഠിച്ചാൽ അവന് എഴുപത് പ്രവാചകന്മാരുടെ പ്രതിഫലം എഴുതപ്പെടും. എഴുപത് വർഷം അല്ലാഹുﷻവിന് ആരാധിച്ച പോലെയായി അവൻ മാറുകയും ചെയ്യും. 

 മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. ആഇഷാബീവി (റ) പറയുന്നു: നബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാൻ. ശഅബാൻ നരകത്തിൽ നിന്നുള്ള പരിചയാണ്. ആരെങ്കിലും എന്നെ കണ്ടുമുട്ടാൻ ഉദ്ദേശിച്ചാൽ ശഅബാനിൽ നോമ്പനുഷ്ഠിക്കട്ടെ. അത് മൂന്ന് ദിവസം ആണെങ്കിലും ശരി എന്ന് നബിﷺതങ്ങൾ പറയുകയും ചെയ്യുമായിരുന്നു. 

 നബിﷺതങ്ങൾ പറയുന്നു: റമളാനിലെ നോമ്പിന് വേണ്ടി ശഅബാനിലെനോമ്പ് കൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരങ്ങളെ ശുദ്ധീകരിക്കുക. ശഅബാനിൽ നിന്നും മൂന്ന് ദിവസം നോമ്പ് നോൽക്കുകയും നോമ്പ് തുറക്കുന്നതിനു മുമ്പ് എന്റെ മേൽ പലപ്രാവശ്യങ്ങളിലായി സ്വലാത്ത് ചൊല്ലുകയും ചെയ്താൽ അല്ലാഹു ﷻ അവന്റെ പാപങ്ങൾ പൊറുത്തു കൊടുത്തിട്ടല്ലാതെയില്ല. 

 വിശുദ്ധമായ ശഅ്ബാനിലെ നോമ്പുകളുടെ മഹത്വമാണ് ഈ ഹദീസുകളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത്. അപ്രകാരം തന്നെ, ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗം കൂടിയാണ് ശഅബാനിലെ നോമ്പ്.

 മുഹമ്മദ് ബിനു അസ്സാഹിദ് (റ) എന്നവർ പറയുന്നു : എന്റെ കൂട്ടുകാരനായ അബൂ ഹഫ്സ് (റ) എന്നവർ മരണപ്പെട്ടു. ഞാൻ അദ്ദേഹത്തിന് മേൽ മയ്യത്ത് നമസ്കരിച്ചു. പക്ഷേ എട്ടുമാസത്തോളം ഞാൻ അദ്ദേഹത്തിന്റെ ഖബർ സിയാറത്ത് ചെയ്തില്ല. പിന്നെ ഞാൻ സിയാറത്ത് ചെയ്യാനുദ്ദേശിച്ചു. അന്ന് രാത്രിയിൽ ഞാൻ കിടന്നുറങ്ങവേ നിറം മാറിയ  നിലയിലായിഎന്റെ സുഹൃത്തിനെ ഞാൻ സ്വപ്നം കണ്ടു. ഞാൻ അദ്ദേഹത്തോട് സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയില്ല. അപ്പോൾ ഞാൻ ചോദിച്ചു: നീ എന്താ സലാം മടക്കാത്തത്..? അദ്ദേഹം പറഞ്ഞു: സലാം മടക്കൽ, സലാം മടക്കൽ ഇബാദത്താണ്. ഞങ്ങൾ (മരിച്ചവർ) ഇബാദത്തിനെ തൊട്ട് മുറിഞ്ഞവരാണ്.
നിന്നെ നിറം മാറിയതായി ഞാൻ കാണുന്നുവല്ലോ..? നീ ഭൂമുഖത്ത് നല്ല ഭംഗിയുള്ളവനായിരുന്നുവല്ലോ..? എന്താണ് കാരണം..? ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: എന്നെ ഖബറിലേക്ക് വെച്ചപ്പോൾ എന്റെ അരികിലേക്ക് മലക്ക് വന്നു എന്നിട്ട് ഇങ്ങനെ വിളിച്ചു. ഓ…. തെറ്റുകാരാ... പിന്നീട് ആ മലക്ക് എന്റെ തെറ്റുകൾ ഓരോന്നായി എണ്ണാൻ തുടങ്ങി. ആ മലക്ക് കയ്യിലുള്ള ദണ്ഡ് കൊണ്ട് എന്നെ അടിച്ചു. ഉടനെ എന്റെ  ശരീരം തീ കൊണ്ട് തിളക്കാൻ തുടങ്ങി. പിന്നെ എന്റെ ഖബർ എന്നോട് സംസാരിച്ചു : നിനക്ക് നിന്റെ രക്ഷിതാവിനോട് ലജ്ജയില്ലേ..? പിന്നെ ഖബർ എന്നെ കൂട്ടിപ്പിടിച്ചു. എന്റെവാരിയെല്ലുകൾ കൂട്ടിയിണങ്ങി. എന്റെ കെണിപ്പുകൾ പൊട്ടി. ശഅ്ബാൻ മാസം ഉദിക്കുന്നത് വരെ ഞാൻ ഈ അവസ്ഥയിൽ തന്നെ തുടർന്നു. ശഅബാൻ മാസം ആയപ്പോൾ എന്റെ മുകളിൽ നിന്ന് ഒരാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു: ഓ.. മലക്കേ.. അദ്ദേഹത്തെ തൊട്ടു മാറിനിൽക്കൂ. നിശ്ചയമായും അവൻ അവന്റെ ജീവിതത്തിൽ ശഅബാനിലെ ഒരു രാത്രി ഹയാത്താക്കുക (ഇബാദത്തുകൾ കൊണ്ട് സജീവമാക്കുക) യും ശഅബാനിലെ ഒരു പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. അങ്ങനെ അല്ലാഹു ﷻ ശഅബാനിലെ ഒരു രാത്രിയിലെ ഹയാത്താക്കൽ കൊണ്ടും ഒരു പകലിലെ നോമ്പ് കൊണ്ടും അല്ലാഹു ﷻ എന്നെ തൊട്ട് ശിക്ഷ ഉയർത്തുകയും സ്വർഗ്ഗം കൊണ്ട് എന്നെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു...
  (ദുർറത്തുസ്വാലിഹീൻ സ്വാലിഹീൻ)

 വിശുദ്ധമായ ശഅബാനിലെ ഒരു ദിവസത്തെ നോമ്പിന്റെയും ഹയാത്തക്കലിന്റെയും പ്രതിഫലം ഇത്ര വലുതാണെങ്കിൽ ആ മാസം മുഴുവനുള്ള നോമ്പിന്റെയും മറ്റും പ്രതിഫലം എത്രയായിരിക്കും.

*📍ലൈലത്തുൽ ബറാഅ: അനുഗ്രഹങ്ങളുടെ പുണ്യരാവ്*

     വിശുദ്ധമായ ശഅബാന്റെ പതിനഞ്ചാം രാവാണ് ലൈലത്തുൽ ബറാഅത്ത് എന്നപേരിലറിയപ്പെടുന്നത്. നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളും ഉള്ള ഈ രാത്രിക്ക് നിരവധി പേരുകൾ ഉണ്ട്. ലൈലത്തുൽ ബറാഅത്ത്, ലൈലത്തുൽ മുബാറകത്ത്, ലൈലത്തുൽ ഖിസ്മത്തി വതഖ്ദീർ, ലൈലത്തുൽ ഇജാബ, ലൈലത്തുൽ ഹയാത്ത് എന്നിങ്ങനെ നിരവധി പേരുകൾ വിശുദ്ധമായ ശഅബാൻ പതിനഞ്ചിനുണ്ട്.

 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം, നബിﷺതങ്ങൾ പറയുന്നു: പകുതിയുടെ രാത്രിയിൽ എന്റെയടുത്തേക്ക് ജിബിരീൽ (അ) വരികയും നബിയേ ഈ രാത്രി  ആകാശ വാതിലുകളും റഹ്മത്തിന്റെ കവാടങ്ങളും തുറക്കപ്പെടും അതിനാൽ അങ്ങ് എഴുന്നേൽക്കുക നിസ്കരിക്കുക ആകാശത്തേക്ക് മുഖവും കൈകളും ഉയർത്തുക എന്നു പറയുകയും ചെയ്തു. ഞാൻ ചോദിച്ചു ജിബിരീലേ ഇത് ഏത് രാത്രിയാണ്. ജിബിരീൽ (അ) പറഞ്ഞു: ഈ രാത്രി മുന്നൂറ് കാരുണ്യത്തിന്റെ വാതിൽ തുറക്കപ്പെടും. ശിർക്ക് ചെയ്തവൻ, പക വെക്കുന്നവൻ, സിഹ്ർ ചെയ്യുന്നവൻ, ജ്യോത്സ്യൻ, കള്ളിന് കീഴ്പ്പെട്ടവൻ, വ്യഭിചാരി, പലിശ തിന്നുന്നവൻ, മാതാപിതാക്കളെ ആക്ഷേപിക്കുന്നവൻ, കുടുംബ ബന്ധം വിച്ഛേദിക്കുന്നവൻ, നമീമത്തുകാരൻ എന്നിവർ അല്ലാത്ത എല്ലാവർക്കും അല്ലാഹു ﷻ പൊറുത്തുകൊടുക്കും. ഉടനെ നബിﷺതങ്ങൾ പുറത്തേക്ക് വരികയും നിസ്കരിക്കുകയും കരയുകയും ചെയ്തു. 

 അത്വാഉ ബ്നു യാസിർ (റ) തൊട്ടു നിവേദനം: നബിﷺതങ്ങൾ പറഞ്ഞു: ലൈലത്തുൽ ഖദ്റിനുശേഷം ഏറ്റവും ശ്രേഷ്ഠമായ രാത്രി ശഅബാൻ പകുതിയുടെ രാവാണ് .
വിശുദ്ധമായ ഈ രാവിനെ മലക്കുകൾ പെരുന്നാൾ ദിവസമായിട്ടാണ് കാണുന്നത്. മഹാന്മാർ പറയുന്നു മുസ്ലിങ്ങൾക്ക് ഭൂമിയിൽ രണ്ടു പെരുന്നാൾ ദിവസങ്ങൾ ഉള്ളതുപോലെ ആകാശത്ത് മലക്കുകൾക്കും രണ്ടു പെരുന്നാൾ രാവുകൾ ഉണ്ട്. ഒന്ന്, ലൈലതുൽ ബറാഅ രണ്ട് ലൈലത്തുൽ, ഖദ്ർ.

 നിരവധി നന്മകളും സുകൃതങ്ങളും ചെയ്യാനുള്ള രാത്രിയാണ് ബറാഅത്ത് രാവ്. അല്ലാഹു ﷻ നമുക്ക് നന്മകൾ അധികരിപ്പിക്കാൻ തൗഫീഖ് നൽകട്ടെ.., (ആമീൻ)
[18/03, 9:13 am] Sayyidath Mihraskoduvally: ജരീർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൗമ്യത നഷ്ടപ്പെടുന്നവരിൽ നിന്ന് എല്ലാ നൻമകളും നഷ്ടപ്പെടുന്നതാണ്.
   【മുസ്ലിം: 2592】
[18/03, 5:31 pm] Sayyidath Mihraskoduvally: *ശഅബാൻ*
       
*📍മൂന്ന് യാസീൻ*

   യാസീന്‍ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്‍റെ ഹൃദയമാണ്. നിരവധി ഹദീസുകളില്‍ യാസീന്‍ സൂറത്തിന്‍റെ മഹത്വം വിവരിച്ചിട്ടുണ്ട്...

 നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു തവണ യാസീന്‍ സൂറത്ത് ഒരാള്‍ പാരായണം ചെയ്‌താല്‍ ഇരുപത്തി രണ്ടു തവണ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്... 
  (തഫ്സീര്‍ ബൈളാവി 2/228)

 ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി (റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും, രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും, മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം...
  (ഇത്ഹാഫ് 3/427)

 ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി (റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി (റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്.

*📍സൂറത്തുദ്ദുഖാൻ*

   ദുഖാന്‍ സൂറത്ത് ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി ﷺ പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം...

 പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും, നബിﷺയുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല...

 ഇമാം സര്‍ജി (റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറത്തിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പാരായണം ചെയ്തു അല്ലാഹുﷻവിനെ സ്മരിച്ചു നബിﷺയുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും...
  (കന്‍സുന്നജാഹ്)
[21/03, 3:24 pm] Sayyidath Mihraskoduvally: അബ്ദുല്ലാ(റ)വിൽ നിന്ന് നിവേദനം: റസൂൽ ﷺ പ്രവചിച്ചു: സ്വന്തം കുടുംബത്തിലും തങ്ങളെ ഏൽപ്പിക്കപ്പെട്ടതിലും നീതി പുലർത്തുന്നവർ അല്ലാഹു ﷻ വിങ്കൽ പ്രകാശത്തിലുള്ള സ്റ്റേജുകളിലാണ്
   【മുസ്ലിം: 1827】
[22/03, 6:47 am] Sayyidath Mihraskoduvally: *ബറാഅത്ത് രാവ്*
*ശഫാഅത്തിനുള്ള പൂർണ്ണമായ അധികാരം നൽകപ്പെട്ട രാവ്*

ഇമാം റാസി (റ) പറയുന്നു: നബിﷺതങ്ങള്‍ക്ക് ശഫാഅത്ത് ചെയ്യാനുള്ള അധികാരം പൂര്‍ണ്ണമായി നല്‍കപ്പെട്ടത് ശഅബാൻ പതിനഞ്ചാം രാവിലാണ്. 
ശഅബാന്‍ പതിമൂന്നാം രാവിൽ ശുപാര്‍ശ പറയാനുള്ള അധികാരം അവിടുന്ന് (ﷺ) ചോദിച്ചപ്പോൾ അല്ലാഹു ﷻ മൂന്നിലൊന്ന് നൽകി. പതിനാലാം രാവിൽ വീണ്ടും ചോദിച്ചപ്പോൾ മൂന്നില്‍ രണ്ട് നൽകി.
പതിനഞ്ചാം രാവിലും ചോദ്യം ആവർത്തിച്ചപ്പോൾ  മുഴുവൻ അധികാരവും നബി ﷺ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു...

 ഒട്ടകം ധിക്കാരം കാണിക്കുംപോലെ അല്ലാഹുﷻവിനെതിരെ ധിക്കാരം കാണിക്കുന്നവനൊഴികെ. അവൻക്ക് ശഫാഅത്ത് ലഭിക്കുകയില്ല...
  (റാസി:27/238)

 അല്ലാഹു ﷻ മുത്തുനബിﷺയുടെ ശഫാഅത്ത് ലഭിക്കുന്നവരിൽ നമ്മേയും നമ്മുടെ ഉസ്താദുമാർ, മാതാപിതാക്കൾ, നമ്മോട് ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തട്ടെ..! 
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
[24/03, 7:21 am] Sayyidath Mihraskoduvally: *ബറാഅത്ത് രാവ്*

*അല്ലാഹുﷻവിന്റെ കാരുണ്യം ലഭിക്കാത്ത ആറു വിഭാഗം* 
നബി ﷺ പറഞ്ഞു: എന്റെ അടുക്കൽ ജിബ്‌രീൽ (അ) വന്നു പറഞ്ഞു: ഇത് ശഅബാൻ പകുതിയുടെ രാത്രിയാണ്. ഇതിൽ കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിനനുസരിച്ച് അല്ലാഹുﷻവിന് നരക മോചിതരുണ്ട്. (അത്രയും ആളുകളെ അല്ലാഹു ﷻ നരകത്തിൽ നിന്ന് മോചിപ്പിക്കും)

 ശിർക്ക് ചെയ്തവൻ, ശത്രുത വെക്കുന്നവൻ, കുടുംബബന്ധം മുറിച്ചവൻ, വസ്ത്രം ഞെരിയാണിക്ക് താഴെ വലിച്ചിഴച്ച് നടക്കുന്നവൻ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ, മദ്യപാനം ശീലമാക്കിയവൻ എന്നിവരിലേക്ക് അല്ലാഹു ﷻ ഈ രാത്രിയിൽ നോക്കുകയില്ല. (കാരുണ്യം  ചെയ്യുകയില്ല)
  (അത്തർഗീബ് വത്തർഹീബ്: 2/73)
[24/03, 7:26 am] Sayyidath Mihraskoduvally: *അല്ലാഹുﷻവിന്റെ കരുണാകടാക്ഷം വർഷിക്കുന്ന രാവ്...*

നബി ﷺ പറയുന്നു: "ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. നിശ്ചയം ആ രാവിൽ സൂര്യാസ്തമയം മുതല്‍ അല്ലാഹുﷻവിന്റെ റഹ്‌മത്ത് ഒന്നാം ആകാശത്തേക്ക് ഇറങ്ങുന്നതാണ്. അല്ലാഹു ﷻ ചോദിക്കും: മാപ്പപേക്ഷിക്കുന്നവരുണ്ടോ ഞാനവനു മാപ്പ് തരാം, 
ആഹാരം തേടുന്നവരുണ്ടോ ഞാന്‍ ആഹാരം നല്‍കാം, 
പരീക്ഷിക്കപ്പെട്ടവനുണ്ടോ? ഞാനവനു സമാധാനം നൽകാം. 
ഇന്ന ആവശ്യമുള്ളവരുണ്ടോ ഞാൻ അത് തരാം! 
ഇന്ന ആവശ്യമുള്ളവരുണ്ടോ ഞാൻ അത് തരാം..! (എന്തെല്ലാം ചോദിക്കുന്നോ അത് നൽകാം)
എന്നിങ്ങനെ പ്രഭാതം വരെ വിളിച്ചു ചോദിക്കും"
  (സംക്ഷിപ്തം: ഇബ്നുമാജ: 1388)
[25/03, 5:23 pm] Sayyidath Mihraskoduvally: ഇബ്‌നു ഉമർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: നീ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ വിഷയങ്ങളിലെല്ലാം ഒരു വിശ്വസിയുടെ ബാധ്യത അനുസരണമാണ്. അല്ലാഹു ﷻ വിനെ ധിക്കരിക്കുന്ന വിഷയമാണെങ്കിൽ പിന്നെ കേൾവിയോ അനുസരണമോ ഇല്ല.
   【മുസ്ലിം: 1839】
[27/03, 7:41 am] Sayyidath Mihraskoduvally: *ബറാഅത്ത് രാവ്*
    *പുണ്ണ്യങ്ങൾ പെയ്തിറങ്ങുന്ന*
             *പവിത്ര രാവ്*

       പ്രപഞ്ച പരിപാലകനായ അല്ലാഹുﷻവിന്റെ അതി മഹത്തരമായ അനുഗ്രഹങ്ങളും ഔദാര്യങ്ങളും ഏറെ വർഷിക്കപ്പെടുന്ന അനുഗ്രഹീത മാസമത്രെ വിശുദ്ധ ശഅബാൻ. മനുഷ്യരുടെ ചെയ്തികൾ വാനലോകത്തേക്ക് ഉയർത്തപ്പെടുന്നത് ശഅബാൻ മാസത്തിലാണ്. തിരു നബി ﷺ ഏറെ സ്നേഹിക്കുകയും മഹത്വവൽക്കരിക്കുകയും സുകൃതങ്ങൾ കൊണ്ട് ധന്യമാക്കുകയും ചെയ്ത മാസവുമത്രെ ശഅബാൻ...

 ഉസാമത് ബ്നു സൈദ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം ചോദിച്ചു - അല്ലാഹുﷻവിന്റെ തിരുദൂതരേ (ﷺ), താങ്കൾ ശഅബാനിൽ നോമ്പ് അനുഷ്ടിക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നതായി ഞാൻ കാണുന്നില്ല. തിരുനബി ﷺ  പറഞ്ഞു: റജബ്, റമളാൻ മാസങ്ങൾക്കിടയിൽ വരുന്ന ശഅബാനിനെക്കുറിച്ച് ജനങ്ങൾ അശ്രദ്ധരാണ്. പ്രപഞ്ച നാഥനിലേക്ക് മനുഷ്യ രാശിയുടെ കൃത്യങ്ങൾ ഉയർത്തപ്പെടുന്ന മാസമാണ് ശഅബാൻ. അതിനാൽ എന്റെ അമലുകൾ ഞാൻ നോമ്പുകാരനായിരിക്കെ അല്ലാഹുﷻവിലേക്ക് ഉയർത്തപ്പെടാൻ ഇഷ്ടപ്പെടുന്നു... 
  (നസാഈ 2357)

 ആയിശ (റ) പറയുന്നു. തിരുനബി ﷺ റമളാൻ അല്ലാതെ ഒരു മാസം പൂർണ്ണമായും നോമ്പനുഷ്ടിച്ചതായി ഞാൻ കണ്ടിട്ടില്ല. ശഅബാൻ മാസത്തേക്കാൾ കൂടുതൽ നോമ്പെടുത്ത മറ്റൊരു മാസവും ഞാൻ കണ്ടിട്ടില്ല... (മുസ്ലിം 1156) റമളാനു ശേഷം നബിﷺ ഏറെ പ്രാധാന്യം നൽകിയിരുന്നത് ശഅബാനിന് ആയിരുന്നുവെന്ന് ഇത് ബോധിപ്പിക്കുന്നു.

 ഇമാം തുർമുദി (റ) നിവേദനം ചെയ്യുന്നു. അനസ്(റ)വിൽ നിന്ന്, തിരുനബിﷺയോട് ചോദിക്കപ്പെട്ടു. റമളാനു ശേഷം നോമ്പനുഷ്ടിക്കൽ പുണ്യമുള്ള മാസമേതാണ്. തിരുനബി ﷺ പറഞ്ഞു. ശഅബാൻ - റമളാനിനോടുള്ള ആദരവ് പ്രകടമാക്കാൻ...

*ബറാഅത്ത് രാവ്*

   ഇമാം ഇബ്നു മാജ (റ) നിവേദനം ചെയ്യുന്നു. അലി(റ) വിൽ നിന്ന്, നബി ﷺ പറയുന്നു: ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിനെ നിങ്ങൾ നിസ്കാരം കൊണ്ട് സജീവമാക്കുകയും പകലിൽ നോമ്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അല്ലാഹു ﷻ താഴെ ആകാശത്തേക്ക് ഇറങ്ങി വന്നുകൊണ്ട് ചോദിക്കുന്നു...
 - പാപമോചനം നടത്തുന്നവരില്ലേ, ഞാൻ അവർക്ക് പൊറുത്തു കൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാൻ അവർക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വൈഷമ്യങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാൻ അവർക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ അങ്ങനെ (ഓരോ വിഭാഗത്തെയും അല്ലാഹു ﷻ വിളിച്ച് അവന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നു കൊടുക്കുന്നു.). ഇത് പ്രഭാതം വരെ തുടരുകയും ചെയ്യുന്നു.

 ഇമാം അഹ്മദ് (റ), തുർമുദി (റ), ഇബ്നു മാജ തുടങ്ങിയവർ നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. ആയിശ (റ) പറയുന്നു: ഒരു രാത്രിയിൽ തിരുനബിﷺയെ ഞാൻ കാണാതായി. ഞാൻ അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് (ﷺ) ബഖീഇല് (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയർത്തി നിൽപ്പായിരുന്നു. അവിടുന്ന് (ﷺ) ചോദിച്ചു: അല്ലാഹുﷻ നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ..? ഞാൻ പറഞ്ഞു. താങ്കൾ മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാൻ ഊഹിച്ചത്. അപ്പോൾ തിരുനബി ﷺ പറഞ്ഞു: ശഅബാൻ പതിനഞ്ചിന് അല്ലാഹു ﷻ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ അളവിനേക്കാൾ കൂടുതൽ പേർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്...

 ഇബ്നുമാജ (റ) നിവേദനം ചെയ്യുന്നു. ശഅബാൻ പതിനഞ്ചിന് അല്ലാഹു ﷻ പ്രത്യക്ഷപ്പെടുകയും സത്യനിഷേധിയും മനസ്സിൽ വിദ്വേഷം വെച്ചു നടക്കുന്നവനുമല്ലാത്ത മുഴുവൻ വിശ്വാസികൾക്കും അല്ലാഹു ﷻ പൊറുത്തു കൊടുക്കുകയും ചെയ്യും.  ഇതേ ആശയം ദ്യോതിപ്പിക്കുന്ന ധാരാളം ഹദീസുകൾ വേറെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

 ഉപര്യുക്ത ഹദീസുകളടെ പ്രാമാണികതയുടെ പിൻബലത്തിൽ പൂർവ്വികരായ സ്വാത്വികര് ഈ രാവിന്ന് ഏറെ പവിത്രത നൽകുകയും ഇബാദത്തുകൾകൊണ്ട് ധന്യമാക്കുകയും ചെയ്യുക പതിവായിരുന്നു. താബിഉകളില് പ്രമുഖരായ ഖാലിദ് ബ്നു മഅ്ദാന് (റ) മക്ഹൂല് (റ), ലുക്മാനുബ്നു ആമിർ (റ) തുടങ്ങിയവർ ഇത്തരത്തിൽ പ്രാധാന്യം കല്പ്പിക്കുകയും ജനങ്ങൾ ഈ ദിനത്തെ മഹത്വവൽക്കരിക്കുന്നതിൽ അവരെ പിൻപറ്റുകയും ചെയ്തിരുന്നതായി ചരിത്രത്തിൽ കാണാം.

 ബറാഅത്ത് രാവിൽ പള്ളിയിൽ ജമാഅത്ത് ആയി നിസ്കാരം നിർവ്വഹിക്കുന്നതിനെ പലരും എതിർത്തിട്ടുണ്ടെങ്കിലും ഇമാം ഔസാഈ (റ) അടക്കമുള്ള കർമ്മശാസ്ത്ര പണ്ഡിതർ പറയുന്നത് ഈ രാത്രിയിൽ ഒറ്റക്ക് നിസ്കാരത്തിൽ ചെലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതില്ല എന്നാണ്.

 ഉമർ ബ്നു അബ്ദുൽ അസീസ് (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. അദ്ദേഹം തന്റെ ബസ്വറയിലെ ഗവർണ്ണർക്ക് ഇപ്രകാരം എഴുതി അറിയിച്ചു. വർഷത്തിലെ നാല് രാത്രികൾ നീ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹു ﷻ അവന്റെ അനുഗ്രഹങ്ങൾ ചൊരിയുന്ന മഹത്തര രാത്രികളത്രെ അവ. റജബിലെ ആദ്യരാത്രി, ശഅ്ബാൻ പതിനഞ്ച് രാവ്, രണ്ട് പെരുന്നാൾ രാവുകൾ എന്നിവയാണവ. ഇമാം ശാഫിഈ (റ) വിൽ നിന്നും ഇതേ ആശയം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.

 കഅ്ബ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ശഅബാൻ പതിനഞ്ചിനു രാത്രിയിൽ അല്ലാഹു ﷻ ജിബ്രീല് (അ) നെ സ്വർഗ്ഗത്തിലേക്ക് അയക്കുകയും സ്വർഗ്ഗത്തോട് അണിഞ്ഞൊരുങ്ങാൻ ആജ്ഞാപിക്കുകയും ചെയ്യുമത്രെ...
- നിശ്ചയം അല്ലാഹു ﷻ ഈ രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളുടെയും രാപ്പകലുകളുടെയും വൃക്ഷങ്ങളിലെ ഇലകളുടെയും എണ്ണം കണക്കെ ആളുകളെ നരക മോചനം നൽകുന്നതാണ്.

 അത്വാഅ്ബ്നു യസാര് (റ) പറയുന്നു.  ലൈലത്തുൽ ഖദ്ര് കഴിഞ്ഞാൽ ശഅബാൻ പതിനഞ്ചിലെ രാത്രിയേക്കാൾ മഹത്തരമായ മറ്റൊരു രാവില്ല. സത്യനിഷേധികളും, വിദ്വേഷവും പകയും കൊണ്ടു നടക്കുന്നവരും, കുടുംബ ബന്ധം ഛിദ്രമാക്കുന്നവരുമൊഴികെ മുഴുവൻ അടിമകൾക്കും അല്ലാഹു ﷻ പൊറുത്തു കൊടുക്കുന്നു.

 ബറാഅത്ത് എന്നാൽ മോചനം എന്നർത്ഥം. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും മോചനത്തിന്റെ പ്രവിശാലമായ വാതായനങ്ങൾ തുറക്കപ്പെടുന്ന സുധന്യ സന്ധ്യയാണ് ബറാഅത്ത് രാവിന്റെ വാചകാർത്ഥം തന്നെ പ്രകാശിതമാക്കുന്നത്.

 വിശുദ്ധ ഖുർആനിലെ സുറത്തു ദുഖാനിലെ മൂന്നാം സൂക്തത്തിൽ പ്രതിപാദിക്കപ്പെട്ട ലൈലത്തുൽ മുബാറക കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ലൈലത്തുൽ ഖദിർ ആണെന്നാണ് മിക്ക മുഫസ്സിറുകളും രേഖപ്പെടുത്തിയത്. ശഅബാൻ പതിനഞ്ചാം രാവാണെന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരും ഉണ്ട്.

 ബറാഅത്ത് രാവിന്റെ മഹത്വങ്ങൾ വിവരിക്കുന്ന പ്രമാണങ്ങൾ വിശദമാക്കിയ ശേഷം ശൈഖ് ഇബ്നു ഹജർ അൽ ഹൈതമി (റ) പറയുന്നു - ചുരുക്കത്തിൽ ഈ രാവിനു ഏറെ ശ്രേഷ്ഠതയുണ്ട്. ഇതിൽ സവിശിഷ്ടമായ പാപമോചനവും പ്രാർത്ഥനക്ക് പ്രത്യേകം സാഫല്യവും ലഭിക്കുന്നു. അതുകൊണ്ടാണ് ഈ രാത്രിയിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചത്...
  (ഫതാവൽ കുബ്റാ)

 ഖുർആനിൽ നിന്ന് പ്രത്യേകമായ ചില അധ്യായങ്ങൾ ഓതി പ്രാർത്ഥന നടത്തൽ പ്രത്യേകം സുന്നത്താണെന്ന് ഉലമാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് അബ്ദു റഹ്മാനുബ്നു തരീം (റ) വിന്റെ രിസാലയിൽ ഇങ്ങനെ ഉദ്ധരിക്കുന്നു - ബറാഅത്ത് രാവിൽ ഇശാ മഗ്രിബിന്റെ ഇടയിൽ സൂറത്ത് യാസീൻ മൂന്ന് തവണ തുടർച്ചയായി, ഇടയിൽ മറ്റു സംസാരങ്ങളൊന്നുമില്ലാതെ പാരായണം ചെയ്യൽ അത്യാവശ്യമാണ്. അവയിൽ ഒന്നാമത്തേത് തന്റെയും താൻ സ്നേഹിക്കുന്നവരുടെയും ദീർഘായുസ്സിന്നും, രണ്ടാമത്തേത് ഭക്ഷണ പാനീയങ്ങളിൽ അഭിവൃദ്ധി ലഭിക്കുവാനും, മൂന്നാമത്തേത് ഇഹപര വിജയികളിൽ ഉൾപ്പെടുത്താനുള്ള നിയ്യത്തോട് കൂടിയായിരിക്കണം...

 ആയുസ്സിൽ ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തിൽ അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല് ഖാതിമ) ലഭിക്കാനും ശഅബാൻ പതിനഞ്ചാം രാവിൽ ഓരോ യാസീൻ ഓതുകയെന്നുള്ളത് മുന്ഗാമികളിൽ നിന്ന് അനന്തരമായി ലഭിച്ചതാണ്...
  (ഇത്ഹാഫ് 3/427)

 ഹദീസുകളുടെയും പ്രാമാണികമായ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തിൽ ഏറെ സവിശേഷതയും പ്രാധാന്യവും പുണ്യവുമുള്ള രാവാണ് ശഅബാൻ പതിനഞ്ചാം രാവ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ രാവിനെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന രീതി മഹാന്മാരായ പൂർവ്വികരിൽ നിന്ന് ലഭിച്ച അമൂല്യമായ പൈതൃകമാണ്. പൈതൃകത്തിന്റെ കണ്ണികളിൽ കോർത്തിണക്കപ്പെട്ട വിശുദ്ധ പാതയാണ് ഇസ്ലാമിന്റെ മുസ്തഖീമായ പാത. നാഥാ.., നീ ഞങ്ങളെ മുസ്തഖീം ആയ പാതയിൽ വഴി നടത്തേണമേ..,
ആമീൻ യാ റബ്ബൽ ആലമീൻ

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...