Skip to main content

അറ്റമില്ലാത്ത ലോകം

*ദിവ്യാനുരാഗത്തിന്റെ അടിത്തറയാണ് സ്വലാത്ത്, സ്വലാത്തിന്റെ വിത്ത് പാകി മദ്ഹിന്റെ സലിലം തെളിച്ചു അതങ്ങ് ഊട്ടി ഉറപ്പിക്കണം*
                    മദ്ഹിനോളം മധുര മുള്ളോരു മധുര പാനീയം ഖൽബിന് മറ്റെന്തുണ്ട് 
സ്വലാത്തിനോളം ദാഹ ശമനി ദുനിയാവിൽ വേറെ എന്തുണ്ട് 
*സ്വലാത്തിനാൽ നേടണം സർവ്വതും സ്വലാത്തിൽ ആവണം സ്നേഹ മധു*
ഇശ്ഖ് അറിയാ ഇഷ്ട തോഴി ഇവിടെ ഇശ്‌ഖിന് ശമനി തേടി ഇറങ്ങിയിട്ടുണ്ട് 
എന്നാലോ, വഴികൾ ഏറെയും തെളിഞ്ഞു വെന്നാലും പുറം മൂടിയിൽ പുക പടലം കാരണം മുഴുവൻ അങ്ങോട്ട് വ്യക്തത വരുന്നില്ല 
*ഖൽബിന്റെ ഉള്ളിലെ ഇശ്‌ഖിന് കൊട്ടാരത്തിന് എത്ര മദ്ഹിന് ചായം പൂശിയിട്ടും പൂർണമാക്കാൻ കഴിയാതെ വഴിയിൽ ഞാൻ നിസഹായമയി നോക്കി നിൽക്കുകയാണ്*
ഏത് രാജ്യത്ത് പോയാലാണ്  ഇതിനൊരു വ്യക്തത വരുക എന്ന ചോദിച്ച പലരും എനിക്ക് മുമ്പിൽ കൈ മലർത്തി  കാണിക്കുകയായിരുന്നു 
*മുത്ത് തങ്ങളോരുടെ ﷺമദ്ഹ് പറയാനും മദീന യുടെ മൊഞ്ച് വർണിക്കാനും ആർക്കും കഴിയില്ലത്രെ....*!
ആ ലോകത്തിന് അറ്റവും അവസാനവും ഇല്ലത്രെ...!
മുത്ത് തങ്ങളോരേ ﷺകണ്ട സ്വാഹാബക്ക് പോലും അതൊരിക്കലും പൂർണമാക്കാൻ കഴിഞ്ഞില്ല പോലും 
*പിന്നെ 'ഇശ്‌ഖിന്റെ അക്ഷരം പോലും മുഴുവൻ അറിയാത്ത ഈ പാപി എവിടെ എത്താൻ ആണ് -അതെന്റെ ഖൽബിന്റെ വ്യാമോഹം മാത്രമല്ലെ അതെന്റെ അതിർ വരമ്പുകൾ ബേതിച്ച അത്യാഗ്രഹമല്ലെ...*
കരളിന്റെ കാതലായ തങ്ങളോരെ ﷺലോകത്തിന് കാവലായ സയ്യിദരെ ﷺ
ഇശ്ഖ് എന്തെന്ന് അറിയില്ല ഈ പാപിക്ക് ഇഷ്ടമായ ലോകം മതി മറന്ന് ആസ്വദിക്കുന്നു എന്ന് മാത്രം അതെന്റെ വേദനയിൽ എനിക്ക് ഖൽബിൽ പറ്റി പിടിച്ചു പോയതാണ് 
*കാലവും ദൂരവും സാരമല്ലെന്ന് തെളിയിച്ചു, അതിക്രമിച്ചു വരുന്ന അമ്പുകളെ സ്ഥാനത്ത് നിന്നും അസ്താനത്തേക്ക് തട്ടി മാറ്റി ഈ ഖൽബിനും ശരീരത്തിനും രക്ഷ തന്ന ഉപ്പാപ്പ തിങ്കളെ ﷺഈ തടിയിൽ റൂഹ് അടരും മുൻപ് ഒന്ന് മദീന കാണിക്കണേ*---
മോഹമായ ബഖീഇൻ ഓരത്ത് പറ്റി കൂടാൻ ഈ പാപിക്ക് ഒരിടം തരണേ 
മോഹമിന്ന് ഒന്ന് മാത്രം അതെന്റെ ഖൽബിന്റെ തേട്ടം 
രാവ് പകൽ ഓർക്കാതെ ഞാൻ ഖൽബിൽ കൂട്ടിയ സ്നേഹ മന്ത്രം 
*മദീന മദീന മദീന*
الله ﷻ
നിന്റെ കരുണ ഒന്ന് മാത്രമാണ് പ്രതീക്ഷ, കൈകൾ എല്ലാം ശൂന്യമാണ്  നീ തന്ന ഒരു അനുഗ്രഹത്തിന് ശുക്രർ ചെയ്യാൻ എന്റെ ഈ ഒരായുസ് പോലും മതിയാവുന്നതല്ല 
അങ്ങനെ ഉള്ള എനിക്ക് ഒന്നുമില്ലാത്ത ഈ പാപിക്ക്  നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ബഖീഇന് ഓരത്ത് എന്റെ മോഹങ്ങൾ അടക്കം ചെയ്യാൻ ആവത് ആക്ക്‌ الله ﷻ
😰😢🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍️ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...