*കണ്ണുനീരിനും ഒരു ഭംഗിയുണ്ടെന്നറിഞ്ഞത് ലോകാനുഗ്രഹിയെ ﷺകാണാൻ കണ്ണുനീർ പൊഴിച്ചപ്പോഴാണ്...*
ഖൽബിന്റെ വേദനകളെല്ലാം ഇശ്‌ഖിന്റെ പാനീയം ഒഴിച്ച് കഴുകി കളയണം മനമൊന്നു മദീനയിലേക്ക് പറഞ്ഞയക്കണം
*സ്നേഹത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും വിത്ത് പാകി മാനവ മനതലങ്ങളിൽ ഇശ്‌ഖിന് ഉറവ കണ്ടെത്തിയ ഇഷ്ട നായകരാണ് ത്വാഹ തങ്ങളോരു... ﷺ*
സ്വപ്നങ്ങൾ അവസാനിക്കാതിരുന്നെന് സ്നേഹ മധു ഗീതി ഖൽബിൽ നിറയണം ഇഷ്ടങ്ങൾ കുന്നു കൂടിയന് ഇശ്‌ഖും അങ്ങ് പറക്കണം
*അനുരാഗ മാം പൊഴികയിൽ അത്ഭുതമായ് നീന്തി കയറണം കരകാണ കടൽ അല പോലെ ഇശ്‌ഖിന് ഉറവ ഖൽബിൽ തങ്ങണം*
ഇഷ്ട വര ദാനം ഇശ്‌ഖിന് നിതാനo ഖൽബിന്റെ ഉള്ളിന്റെ ഉള്ളിൽ കുളിരായ കിന്നാരം മദീന തിരു ഹാരം
*പ്രിയ ഹബീബോരുടെ ﷺചാരെ പ്രിയമാലെ പോവണം പ്രിയമായി ഖൽബിൽ കൂട്ടിയ പ്രിയ കിസ്സകൾ ചൊല്ലണം*
ആ തിരു മദ്ഹിന് അലകൾ എന് ഉള്ളം നിറയണം
ആ കനവിൽ എന്റെ നിനവിനും നേര് പകരണം.
ഇശ്‌ഖിന് അഹ്‌ല് കാരെ കണ്ട് കണ്ണൊന്നു നിറയണം ഇഷ്ടം നിറഞ്ഞ ഖൽബിൽ കൂട്ടൊന്നു കൂടണം ആ കൈകൾ ഉയരും നേരം മദദ് ഒന്ന് നേടണം
*ആ പാദം ചലനം കൊണ്ട മണ്ണോന്ന് മൂത്തണം ആ സ്നേഹ പടവിൽ ഒന്ന് എത്തി പിടിക്കണം*
ഇഷ്ടം നിറഞ്ഞ ഖൽബിന്റെ ഉടമയുടെ ഹാദിമത് ആവണം
ഈ വേദനിക്കും ഖൽബിന് മോക്ഷം ലഭിക്കണം
*പുണ്യ സ്വർണ തരികളിൽ ചുംബന മർപ്പിക്കണം ആ പുണ്യമിൽ അലിഞ്ഞു റൂഹും അടരണം*
ആവതു അക്കു
اللهﷻ
🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments