*ഓർമകൾ വേരോടുമീ ഖൽബിൽ മദീന ഒരു ഓളം തീർക്കുമ്പോൾ, മുത്ത് മാണിക്യ മലരിന്റെ ﷺനിറ സാന്നിധ്യം എൻ കണ്ണിൽ നിറയാൻ ഏറ്റം മോഹം കൂടുമ്പോൾ മൂകമായ് അലയുന്നു എൻ ആശകൾ അകതാരിൽ നിലനിൽപ് മറന്നൊരു വേദനകൾ എരിയുന്നു*
ആശയൊത്ത ഖൽബിന് കമാൽ ആരവം നിറഞ്ഞ മണ്ണിൻ ജമാൽ അഹദവന് കനിഞ്ഞുളള നിലാവ്... ﷺ
ആഴം പൂണ്ട കിനാവിന് ചിന്തകൾ ആതിയായ് ഖൽബിൽ കൂടിയ നേരം
*ആശ്വാസമായ് വന്നൊരു പ്രകാശം, തട്ടിയെന്റെ ഖൽബിൽ ഒരിഷ്ടം... ﷺവേദനകൾ നിറഞ്ഞൊരു കോട്ടം മറന്ന് ഇന്നു ഞാൻ മദീന യെന്ന സുന്ദര നേട്ടം തഴുകി പുണർന്നതിൽ പിന്നെ*
ബഖീഇന്റെ മണ്ണായി മാറി സ്വപ്നം ഒന്ന് പൂവണിഞ്ഞു വെന്നാൽ
ആ ഒരു പിടി മണ്ണിൽ എന്റെ മോഹങ്ങൾ കിടന്നു വെന്നാൽ
അകതാരിൽ ഒട്ടി പിടിച്ച പുണ്യ മണ്ണോടുളള പ്രണയം അവിടെമിൽ ഒടുങ്ങിയെന്നാൽ
*നാളെയുടെ നേരിൽ എന്റെ പ്രതീക്ഷകൾ നുരച്ചു പൊന്തുകയല്ലെ -ഇഷ്ടം മദീന എൻ ദാഹ ഭൂമി കണ്ണിൽ ഒളി ലങ്കുo മദീന*
അർഹതകൾ എന്നെ വരിഞ്ഞു മുറുക്കെ മോഹങ്ങൾ ഞാൻ കണ്ണുനീർ ആക്കവേ-ഒരിക്കൽ എൻ സ്വപ്നങ്ങൾക്ക് നേര് പകരാൻ എന്റെ റൂഹിന്റെ ദാഹ മകറ്റാൻ എന്നിൽ ഒരു മദീന വിളിയാളം വരുമെന്ന പ്രതീക്ഷയിൽ രാവും പുലരുന്നു അതിൽ എൻ നേരും കഴിയുന്നു
*അർഹതകൾ മറന്നു ഖൽബിന്റെ കഷ്ടമായി മാറിയൊരു ഇഷ്ടത്തെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ആവതു ആക്കണം രാജാദി രാജ കാരുണ്യം ഏറെ ചൊരിഞ്ഞ ലോകൈക നാഥാ*
*اللهﷻ*
രക്ഷയായ് തങ്ങളെ ﷺതന്ന കാരുണ്യമേ -അകതാരിൽ എരിയും എൻ അതി മോഹങ്ങൾക്ക് ഔദാര്യം കനിഞ്ഞു ഒന്ന് എന്റെ ആഖിറം സലാമത്ത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments