*ഖൽബിന്റെ സുഖമരുളണം മനമെന്നും മദീനയിൽ തത്തി കളിക്കാറുണ്ടെന്ന് ആ മാസ്മരികതയിൽ ഞാൻ മതി മറക്കാറുണ്ടെന്ന്...*
ഖൽബിന്റെ ചിത്രതാളുകളിൽ കണ്ണുനീർ മഷിയാക്കി ഒരു കവിത രചിക്കണം
*എന്റെ തങ്ങളോരു... ﷺതാരക പൊലിമയിൽ നിറഞ്ഞു നിൽക്കുന്നൊരു അക്ഷര വിസ്മയം*
കണ്ണുനീരറിഞ ഖൽബിന്റെ നൊമ്പരം മദീനയിലെ ലോക സുൽത്താനോരു ﷺആണെന്ന കൗതുകം വിരൽ തുമ്പിൽ ജാലകം വിരിഞ്ഞതും ആ മധുര ലഹരിയിൽ ആണെന്ന സത്യവും
*മിഥ്യ മറഞ്ഞുള്ള ലോകമേ -ഹക്കിന് വിത്ത് പാകും നിത്യമേ -സത്യ ദൂതർ ﷺ വാഴും സ്വർഗമേ -*
ഹരിത വർണം വാരി വിതറും പാരിജാത ചോട്ടിലൊന്ന് മയങ്ങണം
പാര വാര പരപ്പിനുമപ്പുറം ഇശ്‌ഖിന് തുരുത്തുകൾ പരക്കണം
*ദൂരമില്ലാത്ത ഖൽബുമേന്തി മദീന ചേരണം ഖൽബിൽ കാത്തോരിഷ്ടം ചൊല്ലണം...*
രാവ് പകലിന് വഴിമാറും മുൻപ് തേടണം ആ തേട്ടം ഖൽബിന്റെ നേട്ടമാവണം
*ഇഷ്ടം പറഞ്ഞു തിരു സവിതം പറ്റികൂടണം ﷺഇഷ്ട മറിഞ്ഞു പുണ്യ മണ്ണിൽ എന്നെ ചേർക്കണം*
അതി മോഹം ഖൽബിനെ വികൃതമാക്കുമ്പോൾ അത്യാഗ്രഹം എന്റെ അർഹതകൾ മറന്നു പ്രവർത്തിക്കുമ്പോൾ ഞാൻ നിസഹായയാണ് തങ്ങളോരെ ﷺകാക്കണേ തിരു തിങ്കളെ ﷺ
*ഇരുളടഞ്ഞ ഖബറിന് വെളിച്ചമായ് മദ്ഹും എത്തണം കൊതി മൂത്ത ദേഹം അന്ന് ആ രക്ഷയിൽ കുളിർക്കണം സ്വലവാത്തിന് മുത്തുകൾ അന്ന് അഭയമാവണം*
ഹബീബിലാണ് അഭയം ﷺതിരു തിങ്കളിലാണ് ﷺആശ്രയം
അത് മാത്രമെൻ പ്രതീക്ഷയും
*ആവതു ആക്കു*
اللهﷻ
🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments