Skip to main content

ദിവ്യാനുരാഗത്തിന്റെ വേരും തേടി പോവണം

*സ്നേഹ വല്ലരിയിലെ സുകൃത താരമേ -ഹാത്തിമു നബിയെ... ﷺ*
ആശിഖിന് ഖൽബിൽ പടർന്നൊരു ഇശ്‌ഖിന് നിറവേ
അത്ഭുതം ഈ സ്നേഹ ലോകം അഭയമേ -
ആശയാൽ പാടും എന്നും എന്നിൽ ആശ കേന്ദ്രമേ -
*സുഖ മൊരുക്കിയ കാത്തിരിപ്പിന് വര മരുളിയ സൗഭാഗ്യo*
മദീന 
മദീന 
മദീന
കാവലാൾ കാതലായി ഉള്ളവരെന്നും... ﷺപ്രതീക്ഷയാണ് 
അക്ഷരങ്ങൾ കോർത്തു മിനുക്കിയ ഖൽബിൽ പണിത കൊട്ടാരത്തിൽ വാഴും മുത്ത് മഹമൂദരാണ്... ﷺ
*ദിവ്യാനുരാഗത്തിന് അടിവേര് തേടി ഒരു യാത്ര പോവണം, ആശിഖിന് പാദ താളങ്ങൾ സഞ്ചരിച്ച വഴിയോരങ്ങളുടെ ഭംഗി ആവോളം ആസ്വദിക്കണം*
അവരുടെ ഖൽബിൽ പടർന്ന അഷ്‌റഫുൾ വറാ യാസീൻ നബിയോരുടെ...ﷺ ഇശ്‌ഖിന് താളങ്ങൾ കണ്ട് കണ്ണുനീർ പൊഴിക്കണം
*ആ കണ്ണുനീരിൽ എൻ മോഹങ്ങൾക്ക് മൊഞ്ച് കൂടണം കവിളിൽ ഊർന്നിറങ്ങിയോരു ഉപ്പു രസത്തിനും ഖൽബിന്റെ രക്തത്തിന് ഗന്ധം വരണം*
കടൽ നീര് മഷിയാക്കി കടൽ കര എഴുത്തോല ആക്കിയെന്നാലും അവസാനിക്കാത്ത വിസ്മയ കാഴ്ചകൾ നിറഞ്ഞൊരു ലോകമല്ലെ തിരു തിങ്കളോരുടെ ﷺപ്രണയമാകുന്ന മൊഞ്ചുള്ള ലോകം
*വേദനകൾ എന്നെ വരിഞ്ഞു മുറുക്കെ മദീന എന്നെ വല്ലാതെ കുളിരണിയിപ്പിച്ചു, സ്നേഹ ലോകത്തേക് കൈ പിടിച്ചുയർത്തി സമാധാന വഴി തുറന്നു, എന്നും എന്റെ വേദന മദീനയാണ് എന്നാലും എന്നും എന്റെ സന്തോഷവും മദീനയാണ് എന്നിരുന്നാലും എന്നും എന്റെ അഭയ വിളിയാളവും മൊഞ്ചുള്ള മദീന തന്നെയാണ് എന്നതല്ലെ സുന്ദരമായൊരു അത്ഭുതം*
കണ്ണും കുളിർക്കണം ഖൽബും തളിർക്കണം തിരു തങ്ങളോരുടെ  ﷺഇശ്‌ഖിന് മധു പാനീയം ആവോളം സേവിച്ചു ആ ലോകം ദാഹ ശമനിയായ് എനിക്കും പുണ്യ മണ്ണോടു ചേർന്ന് കിടക്കണം
*വെള്ളിയും സ്വർണമാവും തിങ്കളും തങ്കമാവും തിരു ദർശനത്തിൽ അതിനായ് സ്വലാത്തിന് പാനീയം ഖൽബിൽ തെളിച്ചു മദ്ഹിന് തുരുത്തിനാൽ സലിലം വിതറിയാൽ മതി*
ഖൽബുറച്ചവന് ഏറ്റവും അടുത്തതായ് തിരു ദർശനം ﷺകരളു പറിച്ചവന് എന്നും ആ മനം ദൂരമില്ല അകലമില്ല കാതൽ നിറഞ്ഞ ഖൽബിൽ എന്നും തങ്ങൾ മാത്രം ﷺ
*ലോകൈക നാഥന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം പാപികളായ നമുക്ക് മോഹങ്ങൾക്ക് ശമനം നൽകി ഖൈറിലും സലാമത്തിലും ആക്കി തരട്ടെ...*
اللهﷻ
اللهﷻ
اللهﷻ
*ഹരിത ഭൂമിയെന് ദാഹ ശമനി പുണ്യ മിൽ മുത്തമിട്ടു കിടക്കാൻ നിന്റെ ഔദാര്യം കൊണ്ട് മാത്രം കനിവ് നൽകി എന്റെ ആഖിറം സലാമത്ത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...