Skip to main content

റമളാൻ




_*(വിശുദ്ധറമളാൻ ഒരു മുന്നൊരുക്കം)*_



*يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ* 
*(سورة البقرة183)*



*സത്യ വിശ്വാ‍സികളെ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ്‌വയുള്ളവരാവാൻ വേണ്ടി( അഥവാ അത് മൂലം നിങ്ങൾക്ക് ദോഷബാധയെ തടയാവുന്നതാണ്.) (അൽ-ബഖറ : 183 )*


*شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (سورة البقرة185 )*


*ജനങ്ങൾക്ക് മാർഗദർശകമായിക്കൊണ്ടും സത്യാ‍സത്യവിവേചനത്തിനുതകുന്നതായും സന്മാർഗ ദർശനത്തിനുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ടും വിശുദ്ധ ഖുർ‌ആൻ അവതരിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതിനാൽ നിങ്ങളിൽ ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായാൽ അവനതിൽ നോമ്പ് അനുഷ്ടിക്കണം. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തിയാക്കണം. അല്ലാഹു നിങ്ങൾക്ക് സൌകര്യത്തെയാണ് ഉദ്ദേശിക്കുന്നത് ,പ്രയാസമുദ്ദേശിക്കുന്നില്ല. നിങ്ങൾ എണ്ണം പൂർത്തിയാക്കാനും നിങ്ങളെ നേർമാർഗത്തിലാക്കിയതിനും അല്ലാഹുവിന്റെ മഹത്വം പ്രകീർത്തനം ചെയ്യുവാനും അവനോട് നിങ്ങൾ നന്ദി കാണിക്കുവാനുമാകുന്നു. ( അൽ ബഖറ 185 )*


*മനുഷ്യ കുലത്തിനു മുഴുവനും മാർഗദർശനമായ ഖുർ‌ആൻ അവതരിച്ച മാസമാണ് വിശുദ്ധ റമളാൻ. റമളാനിന്റെ ഏറ്റവും വലിയ ശ്രേഷ്ഠതയും അതുതന്നെയാണ്.....*

*ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ‘ റമളാൻ ആഗതമായാൽ സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരക വാതിലുകൾ കൊട്ടിയടക്കപ്പെടുകയും പിശാചിനെ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന്. ഇമാം മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ‘ ഒരു റമളാൻ അടുത്ത റമളാൻ വരേക്കുമുള്ള പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാണ്’ . മറ്റൊരു ഹദീസാണ് ‘ നോമ്പുകാരന് രണ്ട് സന്തോഷമുണ്ട് ; ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിന്റെ കണ്ട് മുട്ടുമ്പോഴും’...*

*ഇത്തരത്തിൽ റമളാനിന്റെ മഹത്വമറിയിക്കുന്ന അനേകം നബി വചനങ്ങൾ കാണാം.*

*വിശുദ്ധ റമളാൻ, ലൈലത്തുൽ ഖദ്‌റിന്റെ മാസമാണ്. ഖുർ‌ആനിന്റെ മാസമാണ്. റമളാനിൽ ഉം‌റ ചെയ്താൽ* *തിരുനബിﷺതങ്ങളോടൊന്നിച്ച് ഹജ്ജ് ചെയ്ത ഫലം കിട്ടുന്ന മാസമാണ്. മക്കം ഫത്‌ഹ് വരിച്ച മാ‍സമാണ്. ഇങ്ങനെ ഒട്ടനേകം പുണ്യങ്ങൾ നിറഞ്ഞ, ലോക മുസ്ലിംങ്ങൾക്ക് ആത്മീയതയുടെ പൂക്കാലാമായ മാസമാണ് റമളാൻ.*

*അല്ലാഹു വിശുദ്ധ റമളാനിനെ ഗുണമായി സാക്ഷി പറയുന്നവരിൽ നാമേവരേയും മാതാപിതാക്കളെയും കുടുംബത്തേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ*


*(اَللَّهُمَّ بٰارِكْ لَنَا فِي شَعْبَانَ وَبَلِّغْنَا رَمَضٰانَ وَوَفِّقْنَا فِيهِ لِلصِّيٰامِ وَالْقِيٰامِ وَتِلاٰوَةِ الْقُرْآنِ يٰا ذَا الْجَلاٰلِ وَالْإِكْرٰامْ)*


*അല്ലാഹുവിന്റെ ശാസന മുൻ നിറുത്തി ഉണമ പ്രഭാതം മുതൽ ( فجر الصادق ) സൂ‍ര്യാസ്തമയം വരെ പ്രത്യേക കരുത്തോടുകൂടി ആഹാര പാനീയങ്ങൾ ,സംയോഗം മുതലായവ പരിത്യജിക്കുന്ന ആരാധനക്കാണ് നോമ്പ് എന്ന് പറയുന്നത്. വ്രതാനുഷ്ഠാനം ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പൂർവ്വവേദക്കാർക്കും വിധിക്കപ്പെട്ടിരുന്നു.*

*അല്ലാഹുവിന്റെ ദീനായ പരിശുദ്ധ ഇസ്‌ലാം ലക്ഷ്യം വെക്കുന്ന വിശിഷ്ട യോഗ്യതകളും നേടിയെടുക്കാൻ മനുഷ്യനെ സജ്ജമാക്കുന്ന ആരാധനയാണ് നോമ്പ്.... അത് കൊണ്ടാണ് പൂ‍ർവ്വീക സമുദായങ്ങൾക്കും അത് നിർബന്ധമാക്കപ്പെട്ടത്..... അന്ന പാനാദികളിലും വികാര വിചാരങ്ങളിലും ഉള്ള മനുഷ്യന്റെ ആസകതിക്ക് വ്രതം കടിഞ്ഞാണിടുന്നു....*

 *‘ നിങ്ങൾ മുത്തഖികൾ ആകാൻ വേണ്ടി’ എന്നു നോമ്പിന്റെ ലക്ഷ്യമെന്ന നിലക്ക് ഖുർ‌ആൻ സ്പഷ്ടമാക്കിയല്ലോ...* *മനുഷ്യന്റെ ജീവിതം ഹൃസ്വമാണെങ്കിലും അത് വിജയകരമായെങ്കിലേ അവൻ സൌഭാഗ്യവാനും മോക്ഷം സിദ്ധിച്ചവനും ആയിത്തീരൂ....* 
*അത് ലഭിക്കാൻ സൂക്ഷ്മത അഥവാ ‘ തഖ്‌വ’ അനിവാര്യമാണ്...*

  *പുണ്യമാസം ഇബാദതിനാൽ ധന്യമാക്കുന്നവരിലും ഒരുപാട് സുകൃതങ്ങളുമായി അള്ളാഹുവിലേക്കടുക്കുന്നവരിലും പരിശുദ്ധ മാസം അനുകൂലമായി സാക്ഷിനിൽക്കുന്നവരിലും റബ്ബ് നമ്മെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....*

*പ്രത്യേകം ദുആ വസ്വിയ്യത്തോടെ...*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...