*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം:ഒന്ന്*
http://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു.
എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?!
സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,,
എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി..
***
ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്നു.
ശേഷം ഞങ്ങൾ ജീവിത സ്വപ്നങ്ങൾക്ക് വേണ്ടി കാനഡയിലേക്ക് ചേക്കേറി ആഗ്രഹിച്ചത് പോലെയുള്ള ജോലി, ഒഴിവുസമയങ്ങൾ
ചെറിയ ചെറിയ യാത്രകളിൽ സമയം ചിലവയിച്ചു, രണ്ടാളും രണ്ട് കമ്പനിയിൽ ആണെങ്കിലും വീട്ടിൽ നിന്ന് ഒരുമിച്ചിറങ്ങാനും ജോലികഴിഞ്ഞു ഒരുമിച്ച് എത്താനും ഞങ്ങൾ കഴിവതും ശ്രമിച്ചു.
നാട്ടിൽ ഞാനാണ് നേരെത്തെ എഴുനേൽക്കുന്നതെങ്കിൽ ഇവിടെ ലൂക്കയാണ് എഴുനേൽക്കുന്നതും ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കുന്നതും, കാര്യമായിട്ട് ഒന്നുമില്ലെന്നേയ് ഒരു ക്ലാസ് പാല്, പുഴുങ്ങിയ നാടൻ മുട്ട,ഗോതമ്പിന്റെ ബ്രെഡ്,
പിന്നെ ആകെയുള്ള പ്രതീക്ഷ ഹോളിഡേയ്സ് ആണ്.അപ്പൊ നാട്ടിലെത്തെ പോലെ അപ്പോം മുട്ട കറിയും ദോശയും ചട്ണിയും ഇഡിലിയും സാമ്പാറും....അആഹ്.... എല്ലാം സമയം പോലെ അങ്ങ് ഉണ്ടാക്കും.
**
ഞാനാണെങ്കിലും ലൂക്കയാണെങ്കിലും.
യാത്രകളെ ഏറെ സ്നേഹിക്കുന്നവരാണ്.
ചിലപ്പോഴൊക്കെ ലൂക്കയുടെ ഫ്രണ്ട്സും വൈഫ് മാരും ഉണ്ടാവും ചിലപ്പോ ഞങ്ങൾ തനിച്ചും. യാത്രകൾ ഞങ്ങളുടെ ബന്ധത്തിന് ഓരോ തവണയും മാറ്റ് കൂട്ടുന്നതായി എനിക്ക് തോന്നിയിരുന്നു. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു ഞങ്ങളുടേതായ സമയം... പ്രണയാർദ്ര നിമിഷങ്ങൾ...
യാത്രകൾക്ക് വേണ്ടി ചിലപ്പോൾ മക്കൾ ഉണ്ടാവും അല്ലേൽ ഞങ്ങൾ തനിച്ചാവും. എന്നാലും അവര് വീട്ടിലുണ്ടാവുമ്പോൾ എന്തോ ഞാൻ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയാണ് ഭാര്യയാണ് എന്നൊക്കെ എനിക്കെപ്പോഴും തോന്നും. അവരുടെ കളിചിരികൾ നിറഞ്ഞ മനസോടെ ഞാൻ ആസ്വദിക്കും.
മക്കൾ ഉള്ളപ്പോൾ രണ്ടാളും ഞങ്ങൾക്ക് മുമ്പേ വീട്ടിലെത്തും അവരെ പരിപാടികളൊക്കെ കഴിക്കും. ഞങ്ങൾ ജോലി കഴിഞ്ഞു വരുമ്പോൾ കൂടുതലും ഇരുട്ടും. അവര് ഹോസ്റ്റലിലാണ് കേട്ടോ, ഹോളിഡേയ്സ് വീട്ടിലുണ്ടാവും. പിന്നെ ഇടക്കൊക്കെ ലീവെടുത്തു വീട്ടിൽ നില്ക്കാന് വരും. മക്കളല്ലെ ഇടക്കൊക്കെ ലീവ് ഒക്കെ ആവാം... പഠിക്കും മടുപ്പു അതൊക്കെ നമ്മൾ പഠിക്കുമ്പോഴും ഉണ്ടായിരുന്നതല്ലെ അതോണ്ട് ഇടക്ക് അവരും ഒന്ന് റസ്റ്റ് എടുക്കട്ടെ എന്ന് വിചാരിക്കും. പിന്നെ നല്ല പഠിക്കുന്ന പിള്ളേര് ആണ്. കേട്ടോ,
അതോണ്ട് അവരെ കോളേജിലും പരാധി ഒന്നുമില്ല. പിന്നെ ചില മാസം ലീവ് അധികമായാൽ ചെറുതായിട്ട് ഒന്ന് ഫൈൻ അടക്കേണ്ടി വരും എന്ന് മാത്രം... എന്താലെ...
നാട്ടിൽ ആയിരുന്നേൽ എത്ര ലീവ് എടുത്താലും ഇതൊന്നും വേണ്ട താനും അടിച്ചു പൊളിച്ചു ക്ലാസ്സും കട്ട് ചെയ്ത് തോന്നിയ പോലെ നടക്കാം...(നമ്മുടെയൊക്കെ ഓരോ സമയങ്ങൾ കടന്ന് പോയത് എത്ര രസകരമായിരുന്നു ഞാൻ പറയണ്ടല്ലോ?, എല്ലാവരുടെയും ഉള്ളിൽ നമ്മുടെ ബാല്യങ്ങൾ എന്നും പ്രിയപ്പെട്ടതാണ്... ഓർക്കപ്പെടേണ്ടതാണ്.
പെട്ടെന്നെന്റെ ഓർമകൾ അതിൽ നിന്ന് തെറ്റി അയാളുടെ മുഖം ഉള്ളിൽ തെളിഞ്ഞതും ആ കാഴ്ച്ചയിൽ ഞാനങ്ങു അമർന്നു പോയി.
എന്നാലും എന്റെ സന്തോഷം ആ ഒരൊറ്റ കാഴ്ച കൊണ്ട് പണ്ടാരടങ്ങി പോയെന്ന് തന്നെ പറയാം, എന്നിൽ അയാളൊരു ലഹരിയായിരുന്നു, ആ പുഞ്ചിരിക്ക് എന്നെ മഴക്കി വീഴ്ത്താൻ വല്ലാത്തൊരു കഴിവ് തന്നെയായിരുന്നു. മക്കളും ഞാനും തീർത്തും സന്തോഷങ്ങളുടെ തേരിലേരി പറക്കുകയായിരുന്നു,
അന്ന് ഞാൻ പതിവ് തെറ്റി ഓഫീസിൽ പോയപ്പോൾ അയാളുടെ ക്യാബിനിൽ കണ്ട കാഴ്ച!
ആ സ്നേഹത്തേരിൽ നിന്നും ആഴങ്ങളിലേക്ക് അറ്റു വീഴുന്നത് ഞാനറിഞ്ഞു...
എന്റെ ജോലി കഴിഞ്ഞു നേരത്തെ ഇറങ്ങിയ ഞാൻ നേരെ ലൂക്കയുടെ അടുത്ത് പോവാം എന്ന് കരുതി എന്റെ പാതങ്ങൾ ചലിപ്പിച്ചു.
സന്തോഷത്തോടെ ഡോർ തുറന്ന ഞാൻ കണ്ടത് ലൂക്കയുടെ മടിയിൽ ഇരിക്കുന്ന ലൂക്കയുടെ ഫ്രണ്ട് ജെയിംസിന്റെ ഭാര്യ ക്ലാരയെയാണ്... നിന്ന നിൽപ്പിൽ തല കറങ്ങുന്ന പോലെ തോന്നി എന്നുള്ളിൽ ഞാൻ ആസ്വദിച്ചു പോന്നിരുന്ന എല്ലാം ഒരു നിമിഷം ഭസ്മമായി നിലം പതിച്ചത് പോലെ... ആരോ എന്നെ നിലത്തിട്ട് ചവിട്ടിയരച്ചത് പോലെ,,, എന്റെ പ്രിയപ്പെട്ടതെന്തോ കാല് ചുവട്ടിൽ ഒലിച്ചു ഇറങ്ങി പോയത് പോലെ...
അയാളെന്നെ കണ്ടോ എന്നറിയില്ല, ഞാൻ അല്പ നേരം ചുവരിൽ താങ്ങി അങ്ങനെ നിന്നു. പിന്നെ മങ്ങിയ കണ്ണുകളോടെ അവിടെ നിന്ന് നടന്നകന്നു.
ഒരു പക്ഷെ!,
അയാളെന്നെ കണ്ടു കാണില്ല..... അവരുടെ നിമിഷങ്ങൾ അത്രമേൽ ആഴത്തിലുള്ളതാവാം...
എന്നാലും അവൾ?...
അവളൊരു സൈക്കോ ആണെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും എനിക്ക് നല്ലൊരു ഫ്രണ്ടായിരുന്നു അനിയത്തിയായിരുന്നു , എന്റെ സ്വന്തം പോലെയാ ഞാനവളെ കണ്ടത് എന്നിട്ടും അവൾക്കെങ്ങനെ എന്നോട് ഇത് ചെയ്യാൻ തോന്നി... അവരൊക്കെ സൈക്കോ ആണെന്ന് പറയാൻ കാരണം അവൾക്ക് ഈ രാത്രിയെന്നോ പാതിരായെന്നോ ഇല്ലാതെ ഇറങ്ങി നടക്കുന്ന സ്വഭാവം ഉണ്ട്,പോരാത്തതിന് ഈ ബ്ലഡ് ഒക്കെ കണ്ടാൽ അവൾക്കൊരു മാതിരി ഇറിറ്റേഷൻ ആണ് അവളൊരു മാതിരി ഭ്രാന്തന്മാരെ പോലെ കളിക്കും, പക്ഷെ!
അതൊക്കെ ചിലർക്ക് ഉണ്ടാവുന്ന സൈക്കോളജിക്കൽ പ്രശ്നങ്ങൾ അല്ലെ, അതോണ്ട് ഞാൻ കാര്യമാക്കാറില്ല.
പക്ഷെ!
ഇത് വേണ്ടായിരുന്നു, ഇതിലിപ്പോ സൈക്കോ മൂഡ് അല്ലല്ലോ,
ശരിയും തെറ്റുമറിയാത്ത പ്രായമല്ലല്ലോ ആർക്കും?
വീട്ടിൽ എത്തിയ ഞാൻ ബാഗ് ഹാളിൽ തന്നെ വെച്ച് ഇട്ട ഡ്രസ്സാലെ തന്നെ ബാത്റൂമിൽ പോയി ഷവർ തുറന്ന് അതിനടിയിൽ ഇരുന്നു... തല പൊരുപ്പം ഒന്ന് കുറഞ്ഞാലോ? കണ്ണിന്റെ ചുവപ്പ് മങ്ങിയാലോ...
ദേഹമാകെ അസഹ്യമായ ചൂടനുഭവപ്പെടുന്ന പോലെ, കണ്ണിൽ നിന്ന് ഒഴുകി വരുന്ന നീർ തുള്ളികൾക്കും എന്നോട് വല്ലാത്ത സ്നേഹമുള്ളത് പോലെ അവർക്കങ്ങോട്ട് അടങ്ങാൻ വല്ലാത്ത മടി.
ആർത്തു കരയണമെന്നുണ്ട്, വേണ്ട... അങ്ങനെ ചതിക്കപ്പെട്ട മൂലയിൽ ഒതുങ്ങി കൂടുന്നവളാവേണ്ട എനിക്ക്... ഐ കനൗ വാട്ട് റ്റു ടു...
കുളിച്ചു വസ്ത്രം മാറി ഞാൻ നേരെ കിടന്നു. ഇന്നെന്റെ വിശപ്പും ചത്തു പോയിരിക്കുന്നു. ആത്മാർത്ഥമായി സ്നേഹിച്ച സ്നേഹിക്കാൻ പാടവമുള്ള ഈ ഹൃദയത്തെ അവർ കീറി മുറിച്ചിരിക്കുന്നു...
ഇരുട്ട് മുറിയിൽ എന്റെ ചിന്തകൾ അറ്റമില്ലാതെ ഓടി നടന്നു .
പെട്ടെന്ന് അയാൾ വന്ന് ലൈറ്റ് ഇട്ടു...
" ഓഹ്, നീ പതിവില്ലാതെ നേരെത്തെ ഉറങ്ങിയോ...?
അയാൾ എനിക്ക് നേരെ ചുവടു തീർക്കുന്ന ശബ്ദം കാതിൽ പതിഞ്ഞപ്പോൾ എന്തോ.... കണ്ണുകൾ ഞാൻ മുറുക്കി ചിമ്മി.
നേരെ വന്ന് എന്റെ നെറ്റിയിൽ ചുമ്പിച്ചു...ആദ്യമായിട്ട് എന്റെ പ്രിയപ്പെട്ടവന്റെ ചുമ്പനം ആലസ്യമായി തോന്നി.
ഞാൻ അങ്ങനങ്ങാതെ തന്നെ കിടന്നു.
എന്റെ മറുപടി ഇല്ലാഞ്ഞിട്ടാവാം അയാൾ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. അല്പം കഴിഞ്ഞു തിരിച്ചു വന്ന് ഫ്രഷാവാൻ കയറി. പിന്നെ വന്ന് എന്റെ അടുത്ത് കിടന്നു. എന്തോ അയാളുടെ ശ്വാസം എന്നിൽ തട്ടിയപ്പോൾ മുൻപൊന്നും അനുഭപെട്ടിട്ടില്ലാത്ത ഒരവസ്ഥ... എന്തോ അറപ്പാവുന്ന പോലെ.... അയാളുടെ മണം അസഹ്യമായി തോന്നി... അയാൾ എന്നെ ഒന്നുടെ ചേർത്ത് പിടിച്ചതും എനിക്ക് തട്ടി മാറ്റണം എന്നുണ്ടായിരുന്നു പക്ഷെ....!
അത്രമേൽ ലഹരിയായിരുന്ന അയാളെ അത്ര എളുപ്പം എനിക്ക് തട്ടിമാറ്റാൻ ആവില്ലായിരുന്നു.
ഞാൻ നിശബ്ദയായി തന്നെ കിടന്നു ...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :രണ്ട്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പതിവിൽ നിന്ന് തെറ്റി,
അയാൾ ഉണ്ടാക്കിയ ബ്രേക്ക് ഫാസ്റ്റ് എനിക്ക് കഴിക്കാൻ തോന്നിയില്ല.
കൂടെ ഇറങ്ങാനും തോന്നിയില്ലാ.
പോരുന്നില്ലെ?,എന്ന ചോദ്യത്തിന്
ഇല്ലാ എന്ന് പെട്ടെന്ന് പറയാനുള്ള മടികാരണവും.
പിന്നെ പെട്ടെന്ന് പറയാൻ ഒന്നും ഉള്ളിൽ തിരഞ്ഞിട്ടും കാണാതെയും ഞാനൊന്ന് പരുങ്ങി...പിന്നെ വായിൽകിട്ടിയെ ഒരു കള്ളം " ഇന്നലെ ഇവിടെ വെച്ച ഫയൽ കാണുന്നില്ല. ഞാനൊന്ന് നോക്കട്ടെ നിങ്ങൾ നടന്നോ...
ഒന്നും മിണ്ടാതെ എനിക്ക് വേണ്ടി കുറച്ച് നേരം പുറത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നയാൾ
"എന്നാൽ ഞാൻ നടക്കാം എന്നും പറഞ്ഞു "
റോഡിലേക്ക് ഇറങ്ങി നടന്നു.
കുറച്ച് അകലെ ആ കാൽപാദങ്ങൾ നീങ്ങുന്നത് ഞാൻ നോക്കി നിന്നു. പിന്നെ വീട് ലോക്ക് ചെയ്ത് പതിയെ നടന്നു.
നടത്തത്തിലുടെനീളം എന്ത് ചെയ്യണം ഇനി എന്ത് ചെയ്യും എന്ന ചിന്തയെന്നെ ഭ്രാന്തമാക്കി കൊണ്ടിരിക്കുന്നു.
എന്നാലും എനിക്ക് എന്തൊക്കെയോ അറിയണമെന്നുണ്ട്, ആരോട് ചോദിക്കും എങ്ങനെ ചോദിക്കും...
ഞാൻ അയാൾ കാണാതെ അയാൾക്ക് പുറകെ പോയി... ഓഫീസിൽ കയറാതെ മറ്റൊരു ടാക്സി വിളിച്ചയാൾ കയറുന്നത് എന്റെ ശ്രദ്ധയിൽപെട്ടു, തൊട്ട് പുറകിലുള്ള ടാക്ക്സി വിളിച്ചു ഞാൻ അവരെ ഫോളോ ചെയ്തു.കുറച്ചു ദൂരം സഞ്ചരിച്ച ആ ടാക്ക്സി അതികം ആളൊന്നും ഇല്ലാത്ത ഒരു ഭാഗത്ത് റോഡ് സൈഡിൽ നിർത്തി. അതിൽ നിന്നും അയാൾ ഇറങ്ങി കുറച്ച് നടന്നു.
വണ്ടി നിർതിയിട്ട് ഞങ്ങൾ അയാളുടെ ചലനങ്ങളെ വീക്ഷിച്ചു.
അയാൾക്ക് നേരെ വന്ന മറ്റൊരു കാറിൽ കയറി അവരുടെ യാത്ര വീണ്ടും തുടർന്നു. ഞങ്ങളുടേതും
ഏകദേശം അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച കാറ് ഒരു പുല്ലുകൾ ഉണങ്ങി തരിച്ച ഒരു പാട് ചെറിയ വൈക്കോൽ പുരകളുള്ള ഒരു പ്രദേശത്ത് നിർത്തി. അയാളും കൂടെയുള്ള ആളും ഇറങ്ങി.
കൂടെയുള്ള ആളിനെ വ്യക്തമാവുന്നില്ല. മാസ്ക് ധരിച്ചിട്ടുണ്ട് പോരത്തതിന് പാന്റും ഷർട്ടും മുകളിൽ ഒരു കോട്ടും തല തുണികൊണ്ട് വേറെയും ചുറ്റികെട്ടിയിട്ടുണ്ട്...ടൈറ്റ് ഡ്രസ്സ് ശരീരവടിവും കണ്ടിട്ട് അതൊരു സ്ത്രീയാണ്. പുരുഷന്മാർ അത്രയും ശരീരത്തോട് ചേർന്ന ഡ്രസ്സ് ഉപയോഗിച്ച് കാണാറില്ല. പിന്നെ ആ നടത്തതിന്റെ ശൈലി കണ്ടാൽ അതൊരു പെണ്ണാണ് എന്ന് വ്യക്തമാണ് താനും.
വണ്ടിയിൽ നിന്നിറങ്ങി വേഗത്തിൽ അവര് നടന്നു തുടങ്ങി,
അവർ കാണാതെ ഞങ്ങളും.
കുറെ നടന്നവർ ആള് താമസമില്ലാ എന്ന് തോന്നിക്കുന്ന എന്നാൽ പുറമെ നിന്ന് കാണാൻ നല്ല ഭംഗി തോന്നുന്ന വെള്ള പൈയിന്റ് അടിച്ച ഒരു ഒരുനില കെട്ടിടത്തിലേക്ക് കയറി. ചുറ്റും പുല്ലുകൾ നിറഞ്ഞു ടെറസിൽ വരെ പൂപ്പൽ വന്നിട്ടുണ്ടെങ്കിലും എന്റെ കണ്ണിൽ അതൊരു മനോഹരമായ വീടായി തോന്നി.ഒരുപാട് കഥകൾ പറയാനുള്ള വീട് പോലെ,,,
അവര് കയറി ആ വാതിലുകൾ അടഞ്ഞതും ഞാൻ അതിന്റെ ചുറ്റും നടന്നു. ജനലഴികൾക്കുള്ളിലൂടെ നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. ഒരു ശബ്ദവും കേൾക്കുന്നുമുണ്ടായിരുന്നില്ല. ഏകദേശം അരമണിക്കൂറിന് ശേഷം ഇരുവരും വലിയൊരു കറുത്ത സഞ്ചിയുമായി പുറത്തിറങ്ങി വന്നു.
ഞാൻ പെട്ടെന്ന് ആ വീടിന്റെ സൈഡിൽ ഒളിച്ചു നിന്നു.
ചുറ്റുപാടും വീക്ഷിച്ചു കൊണ്ടവർ ആ സഞ്ചി കുറച്ചപ്പുറത്തുള്ള അവരുടെ കാറിന്റെ ടിക്കിയിൽ കയറ്റി. വീണ്ടും ചുറ്റും നോക്കിയവർ ആ വാഹനത്തിൽ കയറി അതി സ്പീഡിൽ അത് സഞ്ചിരിക്കുകയും ചെയ്തു.
എന്റെ കൂടെയുള്ള ഡ്രൈവറിന് അവരെ കുറെ നേരം ഫോളോ ചെയ്യാൻ കഴിഞ്ഞില്ല.
എന്നിലാകെ നിരാശ പടർന്നു. അങ്ങനെ എന്റെ ദൗത്യം പാതി വഴിയിൽ ഉപേക്ഷിച്ചു ഞാൻ ടാക്സി ഓഫീസിലേക്ക് തിരിച്ചു.
ലീവ് പറയാതെ ചുറ്റി നടന്നത് കൊണ്ട് തന്നെ അപ്പോ തോന്നിയ കള്ളം ബോസ്സിനോട് പറഞ്, ഞാനെന്റെ ക്യാബിനിൽ പോയിരുന്നു.
എന്നാലും അത്രയും വലിയ സഞ്ചിയിൽ എന്താവും. അതിന് നല്ല ഭാരവും ഉണ്ടെന്ന് തോന്നുന്നു അവര് രണ്ട് പേരും കഷ്ടപ്പെട്ട് കാറിൽ കയറ്റുന്നത് പോലെയാണ് തോന്നിയത്. അത് ക്ലാരയാവുമോ?, ആണെങ്കിൽ അവളെന്തിനാണ് അങ്ങനെയൊരു വസ്ത്രധാരണ തിരഞ്ഞെടുത്തത്.കണ്ടിട്ട് തന്നെ പേടിയാവുന്നു.
ലൈറ്റ് ആയി ഓഫീസിൽ എത്തിയത് കൊണ്ട് തന്നെ ഞാൻ ഇറങ്ങാനും ഇന്നല്പം ലൈറ്റ് ആയി, മക്കള് വീട്ടിലില്ലാത്തത് കൊണ്ടും സാഹചര്യങ്ങൾ മാറി മറഞ്ഞത് കൊണ്ടും വീട്ടിൽ പോവാൻ തന്നെ തോന്നുന്നില്ലെന്നത് സത്യമാണ് താനും.അയാളെ അഭിമുഖീകരിക്കാൻ തന്നെ ഞാൻ അല്പം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
വീട്ടിൽ വന്നെങ്കിലും അയാൾ അവിടെയില്ലായിരുന്നു. ലൈറ്റ് ആകുമായിരിക്കും എന്ന് തോന്നിയത് കൊണ്ട് ഞാൻ പണികൾ ഒക്കെ കഴിച്ചു വേഗം കിടന്നു.അല്ലെങ്കിലും ഇത് നന്നായി ചെയ്യുന്ന ചതിയൊന്നും ഓർക്കാതെ എന്നിലേക്ക് ചേരുമ്പോൾ എന്നിലത് എത്രമാത്രം വേദനയാണെന്നത് അയാൾക്ക് ഓർക്കേണ്ടതില്ലല്ലോ?
ചെ...എങ്ങനെയാണ് ഒരിക്കൽ അത്രമാത്രം സ്നേഹിച്ചയാളെ ഇത്രയും ക്രൂരമായി വഞ്ചിക്കാൻ കഴിയുന്നത്. എനിക്ക് ഓർക്കാൻ തന്നെ പ്രയാസം തോന്നുന്നു... മനുഷ്യർ എന്ത് കൊണ്ടാണ് മനുഷ്യർക്ക് യാതൊരു വിലയും കല്പിക്കാത്തത്....
മനസിന്റെ അലച്ചിലിനൊടുവിൽ എന്റെ കണ്ണുകൾ പതിയെ അടഞ്ഞു.
സാധാരണ അടിയാറുള്ള എന്റെ അലാറമാണ് പിന്നെ എന്നെ തൊട്ടുണർത്തിയത്, മെല്ലെ അതോഫ് ചെയ്തു തിരിഞ്ഞു കിടന്നു. പുറത്ത് ഇട്ടിരുന്ന വെട്ടം അങ്ങനെ തന്നെ ഉണ്ട്.എന്റെ കൈകൾ ബെഡിൽ പരതി നടന്നു.
ഇല്ല.കട്ടിലിൽ ഞാൻ മാത്രം അയാൾ രാത്രിയിൽ വന്നിട്ടില്ല.
ഫോണിൽ അഞ്ചാറ് മിസ്സ് കോൾ ഉണ്ടായിട്ടുണ്ട്, സൈലന്റ് ആയത് കാരണം ഞാനറിഞ്ഞിട്ടില്ല.
ഉം, വരില്ല എന്ന് പറയാൻ വിളിച്ചതാവും.
എത്ര ലൈറ്റ് ആയാലും വരാതിരിക്കാറില്ല. ഇപ്പൊ അതും തുടങ്ങി,ഇനി എന്തൊക്കെയാവും കാണാൻ ഉണ്ടാവുക കേൾക്കാൻ ഉണ്ടാവും ഇനി ഞങ്ങളുടെ ജീവിതം കള്ളങ്ങൾ നിറഞ്ഞതാവുകയാണോ?!.
എന്നാലും
അവരിന്നലെ എങ്ങോട്ടാവും പോയത്. എന്തിനാവും...അവരുടെ കയ്യിലുള്ള ആ സഞ്ചി എന്താവും...
എന്നിലെ ചോദ്യങ്ങൾ എന്റെ ഉള്ളുലച്ചു കൊണ്ടിരുന്നു.
എഴുനേറ്റ് ഫ്രഷായി ഞാൻ വീണ്ടും ഓഫീസിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഒരു കേക്ക് ഉം കോൾഡ് കോഫിയും വാങ്ങി.
രാവിലെ ഇവിടെ നല്ല തിരക്ക് പിടിച്ച ഒരു സമയം തന്നെയാണ് ജോലിക്ക് പോകുന്നവരുടെയും സ്കൂൾ കോളേജ് പോകുന്നവരും റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ടിരിക്കും. ആർക്കും പരസ്പരം സംസാരിക്കാനോ പരിചയപ്പെടാനോ പരിജയം പുതുക്കാനോ സമയമില്ലാത്ത തിരക്കുകളുടെ ലോകം. അവനവന്റെ സ്വകാര്യതയിൽ ഒതുങ്ങി കൂടുന്നവരാണ് കൂടുതൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പല അറിയുന്ന മുഖങ്ങൾ പോലും അറിയാത്ത പോലെ മാറി നടക്കാറാണ് പതിവ്. കാരണം സംസാരിച്ചു സമയം കളയണ്ടല്ലോ, എല്ലാവരും ജോലിയിലും തിരക്കിലും...
ഈ ജോലിയും തിരക്കും ഒക്കെ കഴിഞ്ഞു നമുക്കൊക്കെ ആരെയെങ്കിലും തിരക്കാൻ നേരമുണ്ടാവുമോ എന്തോ?
സമയം അത്രയും വേഗത്തിലല്ലെ കടന്ന് പോവുന്നത്.... ഇന്ന് കാണുന്നവർ നാളെ ഇല്ല. പിന്നെ ഒന്ന് കാണണം എന്ന് വിചാരിക്കുന്നതിലോ മിണ്ടാതെ വിറങ്ങലിച്ചു കിടക്കുന്ന ശരീരം കാണുന്നതിലോ എന്തർത്ഥമാണുള്ളത്.
ഹു....
നാം പലപ്പോഴും പലതും പലരെയും മറക്കുന്നു.... ആർക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്നു.
പതിവ് പോലെ ഓഫീസിൽ എത്തിയതും ഞാനെന്റെ ജോലിയിൽ വ്യാപൃതയായി കൈകളും മനസും രണ്ട് വീഥിയിലാണ് സഞ്ചാരപദം എന്ന് മാത്രം.
എന്തായാലും നാളെ ഹോളിഡേയാണ് എന്തെങ്കിലും പറഞ്ഞു മക്കളെ ക്കൂട്ടി വരണം. അവരും കൂടി ഇല്ലാതെ ആ വീട്ടിൽ എനിക്ക് വയ്യ... എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ ചിന്തകൾ എന്നെ ഭ്രാന്തമാക്കുന്ന പോലെ,
കണ്ണുകൾ ചുമ്മാ ക്യാബിന്റെ ചുറ്റും ഓടി നടന്നപ്പോൾ ഫ്രം അഡ്രെസ്സ് ഇല്ലാത്ത ഒരു ലെറ്റർ ശ്രദ്ധയിൽ പെട്ടു. മാത്രവുമല്ല അത് തീർത്തും ഒഫീഷ്യൽ ആയിരുന്നു. ഓഫീസുമായോ ജോലിയുമായോ ഒരു ബന്ധവുമില്ലാത്തത്.
ഒരു നിർവികാരതയോട് കൂടെ ഞാനത് തുറന്ന് നോക്കി..
ആ നിർവികാരത പല വികാരണങ്ങൾക്കും വഴി മാറുന്നത് ഞാനറിഞ്ഞു തുടങ്ങി... എന്റെ ഉള്ളമൊന്ന് വിറച്ചു... അധരങ്ങൾ അക്ഷരങ്ങളെ പരതി, നെറ്റിതടമാകെ വിയർത്തു.... എന്റെ ഇൻഹെലറിനു വേണ്ടി കൈകൾ ആകെ ചലിച്ചു... ഞാൻ അബോദാവസ്ഥയിലേക്ക് മറിഞ്ഞു വീണു....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*മൂന്ന്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ബോധം വന്നപ്പോൾ എന്നെ ഹോസ്പിറ്റലിൽ ആണ് ട്രിപ്പ് ഇട്ട് കിടത്തിയിരിക്കുകയായിരുന്നു,എന്റെ സൈഡിലായി ഇരിക്കുന്ന എന്റെ കോലീഗ് (കൂടെ വർക്ക് ചെയ്യുന്ന സ്റ്റെഫിനെയാണ് )
പാവം ബെഡിൽ തല വെച്ച് ഉറങ്ങുകയാണ്.
എന്റെ കൈകൾ ഞാൻ അവളുടെ തലയിൽ തലോടിയതും
" ഹേയ്, നീ ഒക്കെ യാണോ, ഞാൻ dr വിളിക്കാം സാരല്ല ട്ടൊ...
പാവം ഞാൻ പറയുന്നത് കേൾക്കുമെന്നതിനു മുന്പേ അവളെഴുനേറ്റ് പുറത്തേക്ക് പോയി.
Dr വന്ന് ട്രിപ്പ് കഴിഞ്ഞു പോവാമെന്നു പറഞ്ഞപ്പോഴാണ് ആ പാവത്തിന്റെ ശ്വാസം നേരെ വീണത്.
ഓഫീസിൽ നിന്നും കിട്ടിയ മോളുടെ ഫോട്ടോയും ഭീഷണി ചൊവയുള്ള എഴുത്തും അവൾ കണ്ടതിനാൽ എല്ലാം ഞാൻ തുറന്നു പറഞ്ഞു. എനിക്ക് ചുറ്റും എന്താണ് നടുക്കുന്നതെന്നറിയാതെ നടുങ്ങി നിൽക്കുന്ന എനിക്കൊരു ആശ്വാസം പകരാൻ അവൾക്കായാലോ?
എനിക്കറിയില്ല എന്ത് ചെയ്യണം എന്ന്...
ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയതും ഒരു തരം ശ്വാസം മുട്ടലായിരുന്നു. ഇരിപ്പുറക്കാത്ത പോലെ,മക്കളെ കൂട്ടി വരണമെന്ന് നേരെത്തെ തീരുമാനിച്ചതാണല്ലോ, അവർക്കല്ലാതെ ഇവിടെ എനിക്കിനി സമാധാനം നൽകാൻ ആവില്ല. വീട്ടിലേക്ക് കയറിയ അതെ സ്പീഡിൽ ഞാൻ തിരിച്ചതിറങ്ങി.
മക്കളുടെ ഹോസ്റ്റലിലേക്ക് ഒരു ടാക്സി വിളിച്ചു.
ഇപ്പൊ മക്കൾ മാത്രമാണെന്റെ ലോകം.
അവരിലൂടെ മാത്രമാണെന്റെ സന്തോഷം.
ടാക്സിയിൽ നിന്നുമിറങ്ങി ഓഫീസ് ലക്ഷ്യമിട്ടു നടക്കുമ്പോഴും, വീട്ടിലെ എല്ലാകാര്യങ്ങളിൽ നിന്നും തീർത്തും ഒഴിഞ്ഞു കഴിയുന്ന എന്റെ ഭർത്താവിനെ ഞാനൊന്ന് ഓർത്തു. എല്ലാ പ്രാവശ്യവും മക്കളെ വിളിക്കാൻ ഓഫീസിൽ നിന്നും നേരെത്തെ എത്താറുള്ളതാ... അവര് നേരം വൈകിയാൽ വീട്ടിൽ ഞങ്ങളിരുന്നു അവരെ വിളിക്കാൻ പോവുന്നതിനെ പറ്റിയുള്ള ചർച്ചകൾ നടക്കാറുള്ളതാ... ഇപ്പോൾ എല്ലാ പതിവുകളും തെറ്റിയിരിക്കുന്നു. എന്നെ വേണ്ടാതായത് പോലെയാണോ മക്കൾ?
അവരെ മുഖം ഓർക്കാത്ത ദിവസങ്ങൾ എങ്ങനെയാണ് ജീവിതത്തിൽ ഉണ്ടാവുക.... എങ്ങനെയാണ് അതിനെ മറികടക്കുക.
ചിന്തകൾ മാറ്റി വെച്ച്. ഹോസ്റ്റൽ വാടന്റെ റൂമിന് ഞാൻ തട്ടി. വാതിൽ തുറന്ന അവർ എന്നെ കണ്ടതും പരങ്ങാൻ തുടങ്ങി...
മകളെ വിളിക്കാനെന്നും പറഞ്ഞു മുകളിലേക്ക് കയറി പോയ അവർ മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും താഴെ ഇറങ്ങി വന്നില്ല.
ഗസ്റ്റ് റൂമിലെ കസേരയിൽ ഇരിപ്പുറക്കാത്ത ഞാൻ പുറത്തേക്കിറങ്ങി.
എന്നെ കാത്തിരുന്നത് പോലെ അവളുടെ കൂട്ടുകാരി സ്റ്റെല്ല എന്നെ കണ്ടതും പൊട്ടി കരഞ്ഞു. രാവിലെ ട്യൂഷൻ പോയ എന്റെ മകൾ രാത്രിയിൽ ഏഴ് മണി ആയിട്ടും തിരിച്ചെത്തിയില്ലെന്ന്,
ഇവിടെ ഇപ്പൊ ഇത് ഏഴാമത്തെ മിസ്സിംഗ് കേസ് ആണെന്ന്...
എന്റെ തല ചറ്റുന്നത് പോലെ തോന്നി.
സമനിലതെറ്റിയ ശബ്ദകോലാഹളങ്ങൾ ഞാനവിടെയുണ്ടാക്കി. അവരുടെ ആശ്വാസ വാക്കുകൾക്ക് എനിക്ക് ഒരു വിലയും തോന്നുന്നില്ല. മങ്ങിയ കണ്ണുകളോടെ വിറക്കുന്ന കൈകളോടെ ഞാൻ എന്റെ മൊബൈലിൽ അയാളുടെ നമ്പർ പരതി... ഇല്ല സ്വിച്ച് ഓഫ്... ആരെ വിളിക്കും... സ്റ്റെഫിയെ വിളിച്ചു ഞാൻ പൊലീസ് സ്റ്റേഷനേലിലേക്ക് തിരിച്ചു.
വൈബ്രെറ്റ് ചെയ്യുന്ന ഫോൺ കാതുകളിൽ അമർത്തിയതും.
" പൊലീസ് അറിഞ്ഞാൽ പിന്നെ നിങ്ങളുടെ മകൾ ജീവിച്ചിരിക്കില്ല. ഞാൻ പറയും അത് കേട്ടാൽ മതി.
" ഹലോ, ഹെലോ....
അവർ കട്ട് ചെയ്ത നമ്പറിലേക്ക് നിരവതി വിളിച്ചു വെങ്കിലും സ്വിച്ച് ഓഫായിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല. പോയി മോനെ കൂട്ടി വീട്ടിലേക്ക് തിരിച്ചു. എന്റെ അവസ്ഥ കണ്ടിട്ടാവണം സ്റ്റെഫിയും എന്റെ കൂടെ വന്നു.
നിരവതി തവണ എന്റെ പ്രിയതമനായിരുന്നവനെ വിളിച്ചിട്ടും സ്വിച്ച് ഓഫ് തന്നെയാണ്...
എവിടെയാണയാൾ എന്തിനെന്നോടിങ്ങനെ ചെയ്യുന്നു. അത്രമേൽ സ്നേഹിച്ചതിനുള്ള പ്രതികാരമാണോ അയാൾ എന്നോട് ചെയ്യുന്നത്.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments