*പാരിജാത ചോട്ടിൽ മയങ്ങിടെണം പാരവാര പരപ്പിനുമപ്പുറം പോയിടെണം*
*കാതലെൻ മിഴിയിണയിൽ സുഖമരുളണം കാവ്യമെൻ ശിരസിൽ ചാർത്തിയ സത്യമാവണം*
കാവലവർ എന്നും ഖൽബിൽ വാഴണം
കാതം ദൂരം എന്നത് വെറും മിഥ്യയാവണം
മദീന എൻ ഉള്ളിൽ എന്നും ഓളം തീർക്കണം
മദദിനായ് കേഴും നേരം
കനിവ് നൽകണം
*ഹബീബി സ്വല്ലല്ലാഹ് ത്വബീബി സ്വലവാത്തുല്ല...ﷺ*
ഇശ്‌ഖിനാൽ തീർത്ത കൊട്ടാരം എൻ ഖൽബിൽ മലർക്കെ തുറന്ന് വെക്കണം രോഗം തളർത്തിയ ഖൽബിന് മരുന്ന് പുരട്ടണം
*ആശിഖിന് അധരം മൊഴിയും അമൃതമെൻ ഖൽബിൽ തെളിച്ചു ദാഹം ക്ഷമിപ്പിക്കണം, അവർ തൻ ചെരുപ്പിനടിയിലെ മണ്ണ് വാരി മുറിവിൽ ശമനം തീർക്കണം*
മീമിൽ മൊഞ്ച് തീർത്തോരു മന്ദഹാസം പൊഴിയും ചോട്ടിൽ മുഹബത്തിന്റെ കിസ്സകൾ മൂളി രാ-പകൽ തിരിയാതെ പ്രണയം തീർക്കണം... ﷺ
*മൊഴിയുന്ന വക്കുകളിലും തിരയുന്ന കണ്ണുകളിലും തേടുന്ന തേട്ടം നിറഞ്ഞൊരു പൂ മുത്ത് ഖൽബിൽ കൂട്ടി ചേർത്ത അജബുള്ള നൂറോളിവ്... ﷺ*
ജ്ഞാന വല്ലരിയിൽ പൂക്കും പുഷ്പമായി പിറക്കണം അനന്ദത തലോടിയ അനുരാഗം ഖൽബിൽ മഴയായ് പൊഴിയണം
*എൻ മിഴിയിണയിൽ തെളിഞ്ഞ പ്രഭയിൽ ഈ ലോകം വെടിയണം -ആ കാഴ്ച എന്നിൽ തുടരെ റൂഹും അടരണം... ﷺ*
അർഹത ഇല്ലെന്നാലും പൂതിയാണ് മദീത്തേക്ക് ഒന്ന് എത്താൻ
ഉപ്പാപ്പ സയ്യിദോരെ ﷺചാരെ അണയാൻ
പേടിയാണ് മോഹം കൊണ്ട് ഖൽബ് ആദിയാണ്
ഉള്ളം വെന്ത് ഞാനും നീറുകയാണ്
*കണ്ണിന് കുളിരായ രാജ ഖൽബിന് രക്ഷയായ ഹോജ ﷺകാവലായി കാത്ത തേജ കാക്കണം എന്നെ സിറാജ ﷺ*
മോഹങ്ങൾ ഔദാര്യം പുണ്യ ഭൂമിയിൽ അടക്കം ചെയ്യാൻ ആവതു ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments