*മൊഞ്ചിൽ മികൈന്ത ഇശ്ഖിന് സൂനമേ -ആശ കൊരുത്ത ഖൽബിന് ഇഷ്ടമേ -അനുരാഗം തേടി അലയുന്നൊരീ ഉള്ളരിയും പ്രതീക്ഷകൾക്ക് നേര് പകരണെ-ഇഷ്ട പ്രിയരായ സയ്യിദോരെ... ﷺ*
ഹൃദയാന്തരങ്ങളിൽ ഒരു പുഷ്പം വിടരണം
ഇശ്ഖിന് സുഗന്ധം അതിൽ തളിർക്കണം
മിസ്ക്ക് തോൽക്കും നറുമണം ഹരമാകണം
ചന്ദിരൻ തോൽക്കും ചന്തമതിൽ കാണണം
*മനാമിൽ തിരു നൂറ് ﷺതെളിയും നേരമൊന്നു ആ പുഷ്പം വിടരണം ഇഷ്ട നാളിൽ ഇശ്ഖ് ഓതാൻ ലഹരി ഖൽബിൽ തീർക്കണം*
പകലെരിഞ്ഞു തീർന്നു രാവും അണയുമ്പോൾ ഖൽബിന്റെ പ്രണയം പ്രതീക്ഷ വാഹനത്തിലേറുമ്പോൾ സ്വലാത്തിന് വെട്ടം എൻ ഉള്ളിൽ നിറയുമ്പോൾ ആശയായ കനിയൊന്നു വന്നു വെന്നാൽ ആശകൾക്ക് നിറം പകർന്നാൽ വിജയം എൻ ഉള്ളിൽ ഒരു കൊടി നാട്ടും ഖൽബും അതിൽ ഏറ്റു പാടും
*പാതിരാ പിറക്കുമ്പോൾ എൻ തേട്ടം നബിയാണ്... ﷺപകലിൽ വെളിച്ചം തന്നൊരു തിങ്കളാണ് ﷺ... തങ്ക വർണം തോറ്റു പോയ താരക പ്രഭയാണ് നെഞ്ച് കെഞ്ചുo മൊഞ്ചിൽ എൻ ഖൽബും നോക്കലാണ് ഈ നേരം എൻ മോഹം പുലരും സത്യമാണ്... ﷺ*
ഖൽബിന്റെ കാതലൊരു ലോകം പണിതാരെ ഇഷ്ടം എൻ മോഹം അതിൽ ആയി കഴിഞാരെ മദീന യെൻ ആശകൾക്ക് നിറം പകർന്നു തരുന്ന കിനാവുകൾ ലോകം ഒതുങ്ങുകയാണെ....
*കണ്ണിന്റെ ഭംഗിയാ ലോകാനുഗ്രഹമാകണം... ﷺഖൽബ് എരിയും വേദനകൾ ബഖീഇൽ ഒടുങ്ങണം*
കനവുകൾ എന്നും മദീനയാണ്
സ്നേഹം എന്നും മദീനത്തെ സുൽത്താനോരോടാണ് ഇഷ്ടം ബഖീഇന് മണ്ണിൽ മുത്ത മിട്ടു കിടക്കാൻ ഔദാര്യം കനിഞ്ഞു എന്റെ ആഖിറം സലാമത് ആക്ക്
*اللهﷻ*
*നിന്റെ കാരുണ്യമല്ലാതെ ഒരു പ്രതീക്ഷയില്ല നിന്റെ കനിവിൽ അല്ലാതെ ഒരു മോഹവും ഇല്ല ഉത്തമ നേതാവിനെ തന്ന കാരുണ്യമേ -എന്റെ അതിരു കടന്ന വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം കാക്കണേ -*
ആവതു ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments