*ആരംഭ പൂവിനെﷺ വാഴ്ത്തിടാൻ പാരിതിൽ മതിയായ അക്ഷരം പിറന്നില്ല പിറന്നിടുന്ന അക്ഷരങ്ങളെല്ലാം അപൂർണമായ് നിസഹായം*
അഹദവന് കനിഞൊരാമ്പലിൻﷺ മൊഞ്ച് കണ്ട് അറിവിന്റെ ലോകം അത്ഭുതമൂറിയതാ
ആരാമം നിറഞ്ഞ സുഗന്ധം മദീന ആവോളം ആസ്വദിച്ചതാ
*ഇശ്‌ഖിന് സലിലം തെളിച്ച ഇതളുകൾ ആശിഖിന് ഹൃത്തിൽ പിറവി കൊണ്ടതാ -അതിൽ അവർ മനം നൊന്ത് മദീന തേടി അലഞ്ഞതാ*
ആഴിയിൽ ആഴം പൂണ്ട പ്രണയം അഴകിൽ ജ്വലിച്ചു മദീന തേടെണ്ടതാ
മഹമൂദോരുടെ ﷺഇശ്‌ഖിന് ഉറവ ഖൽബിൽ പൊട്ടി ഒലിക്കേണ്ടതാ
*മഹ്ശൂക്കവർ ﷺ മഹിമയിൽ മധുരം നൽകേണ്ടതാ അതിനായ് ഖൽബും ഉറപ്പിക്കേണ്ടതാ... ﷺ*
അറിവിന്റെ മുറ്റം തേടി പാടുപേടെണ്ടതാ അറിയുന്ന ഖൽബിൽ വൈകാതെ സ്ഥാനം നേടേണ്ടതാ
അറിവിന്റെ നേതാവ് ﷺകനിഞ്ഞുളള അദബിനെ അറിയേണം ആ തിരു ﷺ നോട്ടം കൊണ്ടതിൽ നേടേണം സകലവും പാരിതിൽ
*നൽകേണമേ നാഥാ ഖൽബിൽ ഒരിഷ്ടം ഇശ്‌ഖിന്റെ വേരുറചാൽ അതിൽ ഏറെ മെച്ചം*
ലോകം വാഴ്ത്തുകൾ പാടും ലോകാനുഗ്രഹിയെ ﷺഖൽബിൽ കൂട്ടി ഇരു ലോകം വിജയം നേടണം അതിനായ് ആഴിയിൽ ആമ്പലിനെ ﷺഅറിയണം
*ഖൽബിൽ ഒരു പ്രഭ തെളിഞ്ഞു ﷺഹക്കിൻ പാദ നേടണം ഖൽബിലെ മോഹം ബഖീഇന് പൊന്ന് സ്വന്തമാക്കണം*
വ്യാമോഹം വ്യാമോഹം അതിരു കടന്ന ഉള്ളകമിലെ കടിഞ്ഞാൺ പിടിക്കാൻ കഴിയാത്ത അത്യാഗ്രഹം എങ്കിലും കാരുണ്യവാനായ ലോകൈക നാഥാ നിന്റെ കരുണ ഒന്ന് കൊണ്ട് മാത്രം എന്റെ മോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത്ത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments