*പ്രതീക്ഷയാണ് പ്രകാശമായുള്ളൊരു വന്നാൽ മദീനത്തെക്കൊരു വിളിയാളം തന്നാൽ.... ﷺ*
ആശയാലെ കോർത്ത മാലകൾ തിളങ്ങുന്നുണ്ടെ, ആഗ്രഹമാൽ പണിത മന്ദിരം ഉയരുന്നുണ്ട് ഇശ്‌ഖിന് ചായം പൂശി സ്വലാത്തും തളിർക്കുന്നുണ്ടെ ഖൽബിന് നേര് മാത്രം കരയുന്നുണ്ടോ -മദീന കാണാത്ത വേദന തിന്നുന്നുണ്ട്
*ഈ തടിയിൽ റൂഹ് പിരിഞാലും മദ്ഹെഴുതാൻ ഒരു വരം കിട്ടണം*
തിരു മദ്ഹിൽ അലിഞ്ഞങ്ങനെ ﷺഈ ലോകം മറക്കണം, ഈ ലോകത്തെ തൊട്ട് വന്ന അന്തത എന്റെ ഖൽബും സ്തംഭിക്കണം
*യാ അല്ലാഹ് എന്റെ കൈകൾ ശൂന്യമാണ്, പ്രതീക്ഷയുടെ തിരിനാളം കത്തിച്ചു വഴിയോരങ്ങൾ വെളിച്ചം പകർത്തി ഞാൻ കാത്തിരിക്കുകയാണ് ആ വിളിയാളം നോക്കി കൊണ്ട്*
ഞാൻ ഒറ്റക്കാവുന്നതിന് കൂട്ടിനു ഞാ സ്വലാത്തിന്റെ കൂട്ടക്കി പിടിച്ചു
ഇപ്പോൾ പേടിയില്ല എങ്കിലും അർഹതകൾ എന്നെ തനിച്ചാകുന്നു വീണ്ടും വീണ്ടും
വാ മൊഴിയും വര മൊഴിയും അല്ലല്ലോ ഖൽബിന്റെ വെളിച്ചം അതൊരു ലോക പ്രഭ പരത്തിയ വെളിച്ചമല്ലയോ... ﷺ
*ഖൽബ് അറിഞ്ഞ ഇശ്ഖ് ഉണ്ടാവണം കരളും അതിൽ കുളിർക്കണം, ആ മധുര ലഹരിയിൽ അലിഞ്ഞു ഓരോ നിമിഷവും ആസ്വദിച്ചു തിമിർത്താടണം*
താരിളം തലോടലെറ്റ മദീനത്തെ സ്വർണ തരികളിൽ അമർനൊന്നു കിടക്കണം ആ മണ്ണിൽ അലിഞ്ഞു തീർന്നു തിങ്കൾ ത്വാഹാവിനെ ഓർക്കണം... ﷺഈ ലോകം വെറും കൊയ്ത്തു പാടം ആയിരുന്നു വെന്ന് ഓർക്കുന്ന വിലയേറിയ ആ ദിനം അടുത്തെന്നിൽ വന്നു ചേരണം
*ഈ ലോകത്തെ കാഴ്ച മറന്നു ആ ലോകം കിനാവ് കണ്ടു ഉറങ്ങണം, ഇന്നെന്നിൽ കാണുന്ന എന്റെ ഭ്രാന്തമായ മോഹം ഒന്ന് പൂവണിയണം*
താരകം തോൽക്കും താര രാജാവിനെ ﷺ... മദീനയിൽ പോയി കാണണം കിനാവിന്റെ ഹരമായ നോട്ടം പുണ്യം പെഴ്തിറങ്ങിയ മണ്ണിൽ പൂക്കണം
*കൺകളിൽ സുറുമ ചാർത്തി തിരു നൂറ് ﷺപകർന്നു പുണ്യ മണ്ണിൽ അലിഞ്ഞു ചേരണം*
മദ്ഹിന് തൂലിക ചലിക്കാൻ ഉത്തമമായ ഉന്നത സ്ഥാനം സ്നേഹ ഗീതി തീർക്കണം
*യാ അല്ലാഹ് നിന്റെ കാരുണ്യം മാത്രം പ്രതീക്ഷിച്ചു കഴിയുന്ന നിന്റെ ഈ നന്ദി കെട്ട അടിമയെ നീ കാക്കണേ -നിന്റെ ഔദാര്യം തന്നു എന്റെ ആഖിറം സലാമത് ആക്കു അല്ലാഹ്*
😰😥 🤲🤲
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments