*അകതാരിൽ ഒരു ഇശ്‌ഖിന് തേനാറോഴുകണം അകമറിഞ അസർമുല്ല വിരിയും നേരം ഖൽബിൽ പകൽ ഉദിക്കണം തിരു പ്രഭ ﷺയിൽ മനം നിറയണം*
ആതിര പ്രഭ തോൽക്കും ആമ്പലിൻ...ﷺ റങ്ക് കണ്ട് ഉള്ളം പിടയണം ആഴിയിൽ ചിന്ത കൊരുത്ത് ചരിതം ഓർക്കണം
*അസ്തമയം ഇരുളിൻ തിരി നാട്ടുമ്പോൾ ഇശ്‌ഖിന് റാന്തൽ വിളക്കിനാൽ ഒരു പകൽ ഉദിക്കണം ഇഷ്ടം മിഴിയിണയിൽ സുറുമ വരച്ചു കണ്ണിൽ നൂറ് ﷺനിറയണം*
മനം മടുത്ത ദുനിയാവിൻ മോഹ കുടീരം ഇരുളിൻ ചവറ്റു കൊട്ടയിൽ ഉപേക്ഷിക്കണം
ഇശൽ മൂളിയ മദീനത്ത് അന്നേരം ഉള്ളറിഞ മദ്ഹും ഉയരണം
*അശരണർക്ക് ആശ്രയമായൊരു നേതാവ് ഉള്ളം നിറയണം യതീം ൻ ബാപ്പ യായൊരു പിതൃത്വം കണ്ണിൽ തെളിയണം സത്യം ലോകം കണ്ട ഉത്തമ നേതാവ് ഉന്നതിയിൽ വാഴണം... ﷺ*
എൻ രോഗം മൂർച്ചയിൽ ആഴ്ന്നൊരു നേരം ഞാനും മദീന പുൽകണം
ഖൽബിന് പടർന്ന മാറാ രോഗം ബഖീഇന് മണ്ണിൽ ഷിഫാഹ് ലഭിക്കണം
*മോഹം ഏറുന്നുണ്ട് കഥന ഭാരം താങ്ങാൻ കഴിയാതെ ഞാനൊരു ഭ്രാന്തി ആവുന്നുണ്ട് മാസം പവിത്രത അറിയിച്ചിട്ടും ഉള്ളം ഏറെ നോവിൽ തന്നെ ഉള്ളം അറിഞ്ഞ നേതാവ് ﷺ വരുന്ന കിനാവുകൾ മാത്രമാണ് ആശ്വാസം*
മോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത്ത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments