*തങ്ക തിരു തിങ്കൾ താരം ഉലകിനൊരു ഉത്തമാലങ്കാരം ഹബീബി ﷺ*
ഉന്നത നേതാവ്
ഉത്തമ ജേതാവ്
ഉലകിനകിലം പ്രഭയായ താതാവ് ﷺ
*ലോകം വാഴ്ത്തും രാജാവ്, സ്നേഹം കോർക്കും മൊഞ്ചുള്ള താജര്... ﷺ*
ഖൽബിന്റെ ഉള്ളറകൾ ഒന്ന് നന്നായി ചികഞ്ഞു നോക്കണം, എവിടെയാണ് എന്റെ തങ്ങളോരു ﷺകൂടുതൽ ഉള്ളത് എന്ന്. ഓരോ വരിയും വർണനയും എന്ത് കൊണ്ടാണ് മൊഞ്ച് ഇല്ലാതെ പോവുന്നത് എന്ന് കണ്ടെത്തി പരിഹരിക്കണം
*ഖൽബ് കരയാൻ ചിക്കി ചികഞ്ഞിട്ട ഉള്ളറകൾ അടക്കി വെച്ച്, വൃത്തിയാവും വരെ പൊട്ടി കരയണം*
ആശ്രയമായ തങ്ങളല്ലാതെ ﷺഉലക ചലനത്തിൽ രക്ഷ മറ്റാരുണ്ട് യാ സയ്യിദീ ﷺമദീന മോഹം വൃണ പെടുത്തിയ എന്റെ ഖൽബിന്റെ മുറി പാടുകൾ അങ്ങ് കാണുന്നില്ലേ, കനവുകൾക്ക് നിറം പകർന്നത് പോലെ എന്റെ ജീവിതത്തിനും നേര് പകരണം ബഖീഇന്റെ മണ്ണിൽ ഒരിടം തന്നു കൊണ്ട്, "
എന്റെ തങ്ക താരക സിറാജ ﷺ
എന്തോ -എന്റെ *അക്ഷരങ്ങൾക്ക് പൂർണത ഇല്ലാത്തത് കൊണ്ടാവും വാക്കുകൾക്ക് ഇത്ര ദാരിദൃo ഞാൻ അനുഭവിക്കുന്നത്*
ദിവ്യാനുരാഗത്തിന്റെ വിത്ത് പാകി ആ ദാരിദൃത്തെ ഇല്ലാതാക്കണം, എന്റെ ഖൽബിന്റെ അക്ഷമകൾക്ക് ശമനം നൽകണം
*പൂതി പൂണ്ട മദീന മോഹം പൂത്തുലയണം, കരളിന്റെ കാതലായ വെളിച്ചം ഖൽബിൽ നിറയണം ﷺ...*
الله ﷻ
തന്ന ലോകാനുഗ്രഹം
*ഖൽബിന്റെ സുൽത്താൻ മദീനയുടെ സുൽത്താൻ കിനാവിന്റെ സുൽത്താൻ നിനവുകളുടെ സുൽത്താൻ... ലോകത്തിന്റെ ദൂതരു സത്യമായ താജര്... ﷺ*
ലോകൈക നാഥൻ الله ﷻ
ലോകത്തിന് ഒരു ഉത്തമ നേതാവിനെ തന്നില്ലായിരുന്നു വെങ്കിൽ എന്താവും നമ്മുടെ അവസ്ഥ, ആർക്കും ഒന്നും പറയാൻ ഇല്ല, സത്യത്തിന്റെ സമാധാനത്തിന്റെ അറിവിന്റെ സ്നേഹത്തിന്റെ എന്തിന് ലോക ജനതക്ക് വിജയത്തിന്റെ വിത്ത് പാകി വിളവ് തന്ന ഉത്തമ നായകരു,ﷺ
*ഉന്നതിയിൽ വാഴും ഉന്നമനത്തിനായി ഉദിച്ച ഉത്തമ നേതാവ്... ﷺ*
എന്റെ മോഹങ്ങൾ ബഖീഇന്റെ ഓരത്ത് ചേർത്ത് വെക്കണം അതിരു കടന്നു പോയ വ്യാമോഹം എന്ന ധാരണയുണ്ട് എന്നിരുന്നാലും ലോകാനുഗ്രഹി ﷺതിങ്കളോരേ തന്ന കാരുണ്യമേ -الله ﷻ
*നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകു الله ﷻ*
ആവത് ആക്ക് الله ﷻ
😰😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments