*കണ്ണുനീരിനും ഒരു സുഖമുണ്ട് ആ വേദനക്ക് ആക്കം കൂട്ടുന്നത് മദീനയിലെ തിരു താജരു...ﷺആവുമ്പോൾ*
ഉപ്പുരസമുള്ള കണ്ണുനീരിനും അന്നേരം മിസ്ക്ക് തോൽക്കും അത്തറിന്റെ ഗന്ധമാണ് കവിളിൽ ചാലിട്ട് ഒഴുകും തേൻ അരുവി മദീനയിലേക്ക് വഴി ഒരുക്കിയിരുന്നു വെങ്കിൽ പുണ്യ റമളാനിന്റെ കാത്തിരിപ്പിന് മാറ്റ് കൂടുമായിരുന്നു
*ബറാഅത്തിന്റെ പൊലിമയിൽ കൈകൾ നാഥാനിലേക്ക് ഉയരുമ്പോൾ ഈ പാപിയെയും ഓർക്കണേ -എന്റെ മോഹം ഒന്ന് പറയണേ -എന്തോ ആ പുണ്യം പെഴ്തിറങ്ങും സ്വർണ തരികളിൽ അമർന്നു കിടക്കാൻ വല്ലാത്ത കൊതിയാണ് അർഹതകൾ മാത്രമാണ് എനിക്ക് ഇന്ന് വേദന നൽകുന്നത് എന്ന് മാത്രം എങ്കിലും ലോകൈക നാഥൻ കാരുണ്യ വാനല്ലെ ഉത്തമ നായകരെ ﷺതന്ന കരുണാ മയന് അല്ലെ*
اللهﷻ
കരയുന്ന ഖൽബിനും പറയാൻ ഉള്ളത് മദീന മോഹം തീർത്ത് ഞാൻ പേറും വേദനയാണ്
ഈ വേദനകൾക്ക് ഒരു ശമനം കിട്ടണമെങ്കിൽ അതങ്ങ് ബക്കീഇന്റെ തീരത്തു മാത്രമാണ്
*മൊഞ്ചിൽ അഞ്ചും മൊഞ്ച് തീർത്ത പുണ്യ മദീനയിൽ മാത്രമാണ് ഇന്നെന്റെ അഭയ കേന്ദ്രവും അത് തന്നെ യാണ്*
മദീന
വല്ലാത്തൊരു മൊഞ്ചിന്റെ ലോകം തന്നെ
ആരവം നിറഞ്ഞ ആഹ്ലാദ നഗരി
ഞാൻ അവിടെ ആയിരുന്നു വെങ്കിൽ എനിക്ക് എന്നും പെരുന്നാൾ പൊലിമ ആയിരുന്നു എന്റെ ഖൽബും ആ മധുരം നുണഞ്ഞു സന്തോഷിക്കുമായിരുന്നു
*തിങ്കൾ സിറാജ അഴകിന്റെ രാജ അദബുള്ള ഹോജ അറിവിന്റെ തേജ... ﷺ*
പിന്നെ എന്ത് വേണം ഈ മണ്ണിൽ പിന്നെ എന്ത് വേണം എന്റെ റൂഹിന് പിന്നെ എന്ത് വേണം....
ആശകൾ കുന്നു കൂടുന്നുണ്ട്
*രാവും പകലും മാറി വരുന്നുണ്ട് എന്നാലും എൻറെ മദീന മോഹം മാത്രം, പൂക്കാത്ത പുഷ്പം പോലെ മൊട്ടിട്ട് നിൽക്കുന്നു*
ആ പൂവ് ഒന്ന് വിരിഞ്ഞിരുന്നു വെങ്കിൽ
ബക്കീഇന്റെ പുണ്യമിൽ തിരു സ്നേഹ മധുരം നുണയാമായിരുന്നുﷺ
*നാഥ*
اللهﷻ
*ലോകത്തിന്റെ അവസ്ഥകൾ കാണുമ്പോൾ വല്ലാതെ പേടിയാവുന്നു, എത്ര ആളുകളാണ് ദിനം പ്രതി മരണമടയുന്നത്,എത്ര ആളുകൾ ആണ് രോഗം കൊണ്ട് വീർപ്പു മുട്ടുന്നത് എത്ര കുടുംബങ്ങളാണ് പട്ടിണി കിടക്കുന്നത്*
എല്ലാം വേദനയാണ് ഞങ്ങളുടെ സഹോദരങ്ങളല്ലെ അവരെല്ലാം ഈ മഹാ മാരിക്ക് നീ ഖൈർ ആയ പരിഹാരം തന്നു ഞങ്ങളെ രക്ഷിക്കണേ നാഥാ...
اللهﷻ
*കാരുണ്യ വാനായ നിന്റെ കരുണ യല്ലാതെ ഞങ്ങൾക്ക് ഏത് കാലത്തും ഏതു അവസരത്തിലും ഒരു രക്ഷയുമില്ല, ഞങ്ങളെ ഖൽബിനെ ഇശ്‌ഖിന് പാനീയം ഒഴിച്ച് കഴുകി കളയണം നാഥാ*
اللهﷻ
അതിൽ ഒരു സന്തോഷം കേട്ടു ഈ ഉള്ളോൾ ബക്കീഇന്റെ തീരത്ത് കിടക്കാൻ ഭാഗ്യം കിട്ടിയ സഹോദരന്റെ വാർത്ത ഒരു വേള ഞാൻ ആയിരുന്നു വെങ്കിൽ എന്ന് ആലോചിച്ചു പോയി കാരുണ്യ വാനായ നാഥാ പൊറുക്കണേ -അറിവില്ല അദബുമില്ല പാപി എനിക്ക് അർഹത മറന്നു തോന്നി പോയതാണ് എന്നാലും ഇന്നെന്റെ തേട്ടവും അത് മാത്രമാണെന്നതാണ് എന്റെ വേദനയും
اللهﷻ
മഹാ മാരിയിൽ വിട പറഞ്ഞവർ ക്കെല്ലാം ഷഹീദിന്റെ പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ...
കുടുംബങ്ങൾക്ക് ക്ഷമ നൽകട്ടെ....
🤲🤲🤲
*പാപികളായ ഞങ്ങൾക്ക് ഈമാൻ കുറഞ്ഞ ഞങ്ങൾക്ക് ഈ പരീക്ഷണങ്ങൾ ഖൽബിന്റെ വേദനകൾക്ക് ആക്കം കൂട്ടുന്നുണ്ട് പരിഹാരം തരണേ*
اللهﷻ
യാ
اللهﷻ
എന്റെ അതിരു കടന്ന മോഹങ്ങൾ ബക്കീഇന്റെ തീരത്ത് അടക്കം ചെയ്യാൻ ആവതു അക്കു
اللهﷻ
😥😢🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments