Skip to main content

റൂഹ് പിരിയും വേദനയല്ലെയോ ഇതിലും സുന്ദരം

*കണ്ണിനൊരു കാതലുണ്ട് ഖൽബറിഞ പ്രണയ മുണ്ട് ഇരുലോക വിജയത്തിന് ഗീതി പാടിയ നേരുമുണ്ട്*
ത്വാഹാ സയ്യിദീ... ﷺഹാഷിം പൂ കനി കാവലവർ കാത്ത പുണ്യ നേട്ടമല്ലോ പാരിതിൽ... ﷺ
*ഹർഷ പുളകിതമായൊരു പുണ്യമിൽ മദ്ഹോതി മധു നേടി, മധുര മന്ത്രം ഓതണം ഖൽബിന് കുളിരായ തന്ത്രമൊന്നു കൂട്ടു ചേർക്കണം*
സ്വലാത്തിന് രസമറിഞ ഖൽബും വീണ്ടും തളിർക്കണം ബുർദയുടെ മൊഞ്ച് കൂടിയ പ്രണയ മധുരം തേടണം... 
*نعم سرى طيف من اهوى فارقني  - والحب يعترض اللذات باالالم*
കണ്ണിനെ നിദ്ര തഴുകി തലോടും നേരമൊന്നു ചൊല്ലണം ചൊല്ലി ചൊല്ലി ഖൽബ് അറിഞ്ഞു കണ്ണിൽ ലോക പ്രഭ വിടരണം...ﷺ
*ഹാത്തിം നബിയോരെ ﷺ... മൊഞ്ച് കണ്ട് നെഞ്ച് പിടയണം ലോകം കേട്ട ചരിതമോർത്ത് ഖൽബും അന്നേരം തേങ്ങണം*
കുടൽ മാല ചാർത്തിയ ശിരസിന്റെ വേദന ഓർക്കണം എല്ലാം സഹിച്ചു കണ്ട് നെഞ്ച് പിടഞ്ഞ  പൂ മോൾ ഫാത്തിമ (റ)ഉമ്മയെ ഓർക്കണം 
കണ്ണുനീർ ചാലിട്ടൊഴുകും നേരം പിടയും ഉള്ളകം

 റൂഹോന്ന് പിരിയും വേദനയല്ലോ ഇതിലും സുന്ദരം 
*ലോകാനുഗ്രഹി... ﷺകണ്ട കണ്ണല്ലയോ മനോഹരം -ആ ഓർമ നെഞ്ചo പിടഞ്ഞ ഖൽബിൽ അല്ലയോ വിജയം*
എവിടെയാണ് അർഹതയുടെ വേരുറങ്ങുന്നത്, കണ്ണിൽ തെളിഞ്ഞ ഖൽബിൽ പടർന്ന ആശിഖിന് ഹൃത്തിൽ അല്ലയോ 
*ഓർമ പോലും തേങ്ങലായ പാപി ഇന്നും വ്യഥ ചൊല്ലുന്നു പുണ്യ മണ്ണിൽ മുത്തമിട്ടു കിടക്കാൻ മോഹം പൂണ്ടു ദിനവും എണ്ണുന്നു*
ശൂന്യമായ കൈകൾ നിസഹായത നീട്ടുന്നു ഖൽബ് കേൾക്കാതെ വീണ്ടും വീണ്ടും കോർക്കുന്നു മദ്ഹിന് മാലകൾ കോർത്തു ഹാരം ചാർക്കുന്നു
*ആശക്കൊരുത്തോരു എൻ ഉള്ളിലെ മോഹ വലയങ്ങൾക്ക് ശമനമായ് വന്നൊന്ന് കനിയണേ -തങ്ങളോരെ... ﷺ*
ഉത്തമ നേതാവിനെ തന്ന കാരുണ്യ മേ-എന്റെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത്ത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...