*സ്നേഹ ലോകത്തെ സുൽത്താൻ... ﷺ*
ഞാനൊരു മാസ്മരിക ലോകത്ത് അകപെട്ട് കിടക്കുകയാണ്
പുറം ലോകം കാണാൻ ചെറു സുശിരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്
*പുറം കാഴ്ചകൾ കാണാൻ കടമകൾ ചുറ്റുപാടുകൾ പ്രയാസങ്ങൾ എന്നിവരെല്ലാം നീട്ടി തന്ന സമയം മാത്ര മാണ് ദുനിയാവിൽ എനിക്കുള്ള കാഴ്ചകൾ*
മത്ത് പിടിപ്പിച്ച സ്നേഹ ലോകം ഖൽബിൽ ഒരു ഓളം തീർക്കുകയാണ് മദ്ഹിന് മലർ ചെണ്ടുകൾ കൊണ്ട്
*ഇഷ്ട നായകരായ ഇശ്ഖിന് ഹോജാവിനെ ﷺതേടിയുള്ള മിഴികളുടെ യാത്ര അവസാനിക്കുന്നില്ല, പകലും രാവും മറന്ന് അവർ അത് തുടർന്നു കൊണ്ടിരിക്കുന്നു*
കണ്ണുകൾ തേടിയ കാഴ്ചകളെ എൻ ഖൽബും കൊതിച്ചു മോഹമാൽ തീർത്ത ഇശ്ഖിന് കോട്ട ഖൽബിൽ പതിച്ചു... ﷺ
*തിരു ലോക കാഴ്ചകളിൽ മനം കുളിർക്കണം... ﷺതിരു ലോകമാലെ ജീവിതം തളിർക്കണം*
രാവ് പകലിന് വഴി മാറും മുൻപ് നേടണം കരളിന്റെ ഉറപ്പിനെ കണ്ണിൽ പകരണം മനം നിറഞ്ഞു മദീന കാണണം... ﷺ
*മോഹ ഭാന്ധം ചുമടു താങ്ങി മദീനയിലേക്ക് നടക്കണം വഴി നീളെ മദ്ഹിന് തുരുത്തുകൾ പണിയണം*
തിരു നൂറ്... ﷺകണ്ണിൽ തെളിഞ്ഞു സുറുമ രസം പൂശണം
കൂട്ടി വെച്ച ഇശ്ഖിന് തുരുത്തുകൾ കൊണ്ട് ബഖീഇന്റെ ഓരത്ത് ചേർന്ന് മയങ്ങണം
*اللهﷻ*
*അണപൊട്ടി ഒഴുകും ഹൃദയ വേദനകൾക്ക് ശമനം തരണേ -കനവുകൾക്ക് ഔദാര്യം രക്ഷ തന്നു എന്റെ ആഖിറം കാക്കണേ-*
*اللهﷻ*
🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments