*മൊഞ്ചുള്ള തീരം തേടിയൊരു യാത്ര പോവണം മുഹബത്തിന് വനിയിൽ ഒരു ഇഷ്ടം കൂടണം*
ഇഷ്ടങ്ങളുടെ പട്ടികയിൽ നഷ്ടങ്ങൾക്ക് സ്ഥാനമില്ലാത്തോരു ഇഷ്ട മുണ്ടെനിക്ക് ഇഷ്ട പ്രിയരായ ഇശ്‌ഖിന് ഹോജ... ﷺ
*പാതിരാ നേരമരുളും സ്വലാത്ത് തൻ ഇഷ്ട മന്ത്രവും ഇശ്‌ഖിന് വിരൽ തുമ്പിൽ വിടരും മദ്ഹിന് തന്ത്രവും ഖൽബ് കവർന്നൊരു മൊഞ്ചുള്ള കിനാവ് വിടരണം*
നേട്ടങ്ങളുടെ കഥ പറഞ്ഞ ലോകത്തിന്റെ നേതാവ് വരും പ്രകാശങ്ങളുടെ കഥ മിസ്ക്ക് തോൽക്കും സുഗന്ധങ്ങളുടെ കഥ... ﷺ
*നിലാവ് പെയ്യും രാവിലെന് നിദ്രക്ക് ഹരം പകരാൻ നക്ഷത്രം കുഞ്ഞുങ്ങൾ വാനം നീളെ പുഞ്ചിരി തൂകുന്ന നേരം മദ്ഹുകൾ കൊണ്ടൊരു കൊട്ടാരം തീർക്കണം*
അതിലൊരു മൊഞ്ചുള്ള കവാടം വേണം അതിനെ മാലയും മൗലിദുo ബുർദയും കൊണ്ട് അലങ്കരിക്കണം
സ്വലാത്തിന്റെ ധ്വനികൾ കൊണ്ട് അടിതറ ഉറപ്പിക്കണം
മദ്ഹുകൾ കൊണ്ട് ചായം പൂശി നിറചാരുത തീർക്കണം
*മദ്ഹാണ് മുഹബത്ത് ഖൽബിന്റെ റാഹത്ത്*
ഇശലൊത്ത് മധു ഗീതി തീർക്കുന്ന തിരക്കിന്ന്
*മുത്ത് തങ്ങളോരെ... ﷺപാദം പതിഞ്ഞ പുണ്യമിൽ ഒന്ന് തലോടാൻ കഴിഞ്ഞിരുന്നുവെങ്കിൽ നിഴലായി കൂടെ കൂടിയ സിദ്ധീഖ് (റ)തങ്ങളോരുടെ പാദം പതിഞ്ഞ മണ്ണോന്ന് മുത്താന് പറ്റിയിരുന്നെങ്കിൽ*
ബിലാൽ (റ)തങ്ങളോരുടെ തുപ്പു നീരോന്ന് ഖൽബിൽ പടർന്നു കിട്ടിയിരുന്നെങ്കിൽ
ആശിച്ചു പോവുന്നു അർഹത ഇല്ലെന്നാലും പുണ്യ പൂത്ത ഖൽബുകളിൽ ഒരിടം കിട്ടാൻ
*ബുർദ എഴുതി നിർവൃതിയണഞ ഇമാം ബുസ്വൂരിത ങ്ങളോരുടെ ഇശ്‌ഖിന് കവാടം പോലും കാണാൻ കഴിയില്ലെന്ന് അറിയാം അതൊരു ഇശ്‌ഖിന് കോട്ടയാണ്*
നിറ മില്ലാത്ത അക്ഷരങ്ങൾ കൊണ്ട് ദിനം നീട്ടി വലിക്കാനെ എനിക്ക് ആവുന്നുള്ളൂ തങ്ങളെ... ﷺ
യഥാർത്ഥ ആശിഖിന് ചെരുപ്പ് കൊണ്ടൊരു ചവിട്ട് എന്റെ തലക്ക് കിട്ടണം ആ പുണ്യം നേടി എങ്കിലും എന്റെ ഹൃദയാന്തരങ്ങളിൽ ഇശ്‌ഖിന് ഉറവ പൊട്ടി ഒലിക്കണം ആ മോഹ തേനാറിൽ നീന്തി രസിക്കണം
*എന്തൊരു വ്യാമോഹം അല്ലെ -എന്റെ അത്യാഗ്രഹം അല്ലെ -വല്ലാത്ത പടു വിഡ്ഢി തന്നെ ഞാൻ അർഹതകൾ ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയാത്ത ലോകത്ത് കിടന്ന് നിർവൃതിയണയുന്നു*
പുണ്യാത്മക്കൾ നടന്നു നീങ്ങിയ വഴികൾ ഓർത്ത് കണ്ണുനീർ പൊഴിക്കുന്നു
എന്നാലോ ഖൽബ് എന്നും ദാരിദ്രo പേറുന്ന ലോകം ആണേൽ അതെന്റെ മദ്ഹിന്റെ ലോകം
മോഹങ്ങൾ അലതല്ലുന്ന
ഈ പടു വിഡ്ഢിയുടെ അത്യാഗ്രഹങ്ങൾക്ക് നിന്റെ കാരുണ്യം കൊണ്ട് മാത്രം ഔദാര്യം ചൊരിഞ്ഞു എന്റെ ആഖിറം സലാമത് ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments