*ലോകം വിളിച്ചു അൽ -അമീൻ എന്ന് കാലം ഗണിച്ചു ലോകാനുഗ്രഹി എന്ന് സത്യ-മീ പൂ തിങ്കൾ ഹൃത്തിനൊരു ആനന്ദം... ﷺ*
ഹൃത്തിലൊരു സ്തുതി മന്ത്രം ഹക്കിനൊരു തിരു നാമം മുത്ത് മഹമൂദ് സത്യ മഹ്ശൂക്കരു... ﷺ
*സ്വലാത്തിനാൽ മിനുക്കണം മദ്ഹിനാൽ തളിർക്കണം എൻ ഖൽബിന്റെ ഉമ്മറ പടി കൂട്ടി വെച്ച മോഹത്തിന് അത്ഭുത കളി*
കവിളിൽ ഊർന്ന് ഇറങ്ങിയ ഉപ്പു രസം ഖൽബിൽ തട്ടി ചുവപ്പ് കൊടി നാട്ടുന്നുണ്ട് ഖൽബിന്റെ വേദനയാൽ പിളർന്ന രക്തത്തിന്റെ മിസ്ക് തോൽക്കും ഗന്ധം കണ്ട്
*അവക്ക് എന്തോ ഒരത്ഭുതം പോലെ ആണ്, എന്റെ ഈ ഭ്രാന്ത് കണ്ടിട്ട്, എങ്ങോട്ടാ ഈ തൃതിയിൽ പായുന്നത് നിന്റെ കലമിലെ മഷിക്ക് നിറം കുറവാണെന്ന അവരുടെ അടക്കം പറച്ചിലും ഞാൻ കേട്ടു, -*
പക്ഷെ -! ഞാൻ എന്ത് പറയാനാ,
എനിക്ക് ഉത്തരമില്ലാ
കാരണം എന്റെ മോഹങ്ങൾ അത്രമാത്രം എന്നെ വേദനിപ്പിച്ചു,
*പ്രിയമായുള്ളോരു പ്രിയരന്റെ തങ്ങളെ... ﷺമദ്ഹിന് ഈരടികൾ കാതിൻ ഇമ്പം* *ചേർക്കുമ്പോൾ ആ മദ്ഹോലികൾ ഹൃദയം കവരുമ്പോൾ മറ്റൊരു* *ലോകം ഞാൻ കാണുന്നില്ല*
മോഹം കൊണ്ട ലോകം ആശ തീർത്ത ദാഹം
ഹൃദയം ആർത്തിരുമ്പും എന്നെ അക്ഷമയാക്കിയ മൊഞ്ചുള്ള ലോകം *മദീന*
ദിവ്യാനുഗ്രഹത്തിന് അടി തറ പാകിയ സ്നേഹ ലോകത്ത് എനിക്കും അർഹത ഇല്ലാതെ പറ്റി കൂടണം
*ഫഖീർ ആണ് നബിയെ ﷺ...ഇശ്ഖിന്റെ ഭാഷ പോലും അറിയാത്ത പാപി, ആശിഖിന് ചെരുപ്പിന്റെ അടിയിലെ മണ്ണ് പോലും മുത്തി മണക്കാൻ കഴിവ് ഇല്ലാതെ പോയ വിഡ്ഢി*
എന്നിട്ടും എന്തൊരു വ്യാമോഹിയാണ് തങ്ങളോരേ ﷺ... ഞാൻ പൂതിയാലെ വീണ്ടും വീണ്ടും മോഹ കൊട്ടാരം പണിയുന്നു,
അതിർ വരമ്പുകൾ മറന്ന് മതി മറക്കുന്നു
*യാ അല്ലാഹ്, ബഖീഇന്റെ മണ്ണ് അതൊരു വല്ലാത്ത സ്വപ്ന ലോകമായ് മാറി കഴിഞ്ഞു ഇന്നെന്നിൽ, പക്ഷേ...! അള്ളാഹുവിന്റെ ഹബീബിന്റെ ﷺമുമ്പിൽ കാണിക്ക വെക്കാൻ എണ്ണം മതിയായ സ്വലാത്ത് പോലും എന്റെ കൈയ്യിൽ ഇല്ല, നിന്റെ ഔദാര്യം മാത്ര മാണിന്നെന്റെ പ്രതീക്ഷ*
ഖൽബിന്റെ കോലായിൽ ഇത്തിരി ഇല്ലാത്ത സ്വലാത്തുകൾ റാന്തൽ വിളക്ക് കത്തിച്ചു ആ മദീന വിളിയാളത്തിന് വേണ്ടി കാത്തിരിപ്പുണ്ട്
*വൈകാതെ ഒന്ന് വരണേ -തിങ്കളോരേ ﷺഇഷ്ടമായൊരു ബഖീഇന്റെ സന്തോഷ വാർത്തയും കൊണ്ട് ഈ വ്യാമോഹം പൂണ്ട എന്റെ പ്രതീക്ഷകൾക്ക് നേര് പകരാൻ*
യാ അല്ലാഹ്, എന്താണ്, ഈ പറയുന്നത് ഈ ഉള്ളോൾ, വാക്കുകൾക്ക് ഒരു അന്തവും ഇല്ലല്ലോ? / ഒരു ലജ്ജയും ഇല്ലാതെ വീണ്ടും വീണ്ടും
വയ്യ വയ്യ വയ്യ, ഈ ദുനിയാവിന്റെ കാഴ്ചകൾ കണ്ട് മടുത്തു അതിക്രമങ്ങൾ കണ്ട് പേടിച്ചു
*യാ അല്ലാഹ്, അൽ -അമീൻ എന്ന സത്യത്തെ തന്ന ഉത്തമ മാതൃക നാഥ الله ﷻനിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ ഈ അത്യാഗ്രഹങ്ങൾ ബഖീഇന്റെ മണ്ണിൽ അടക്കം ചെയ്യാൻ ആവത് ആക്ക് അല്ലാഹ്*
😰😢🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻 ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments