*ഖൽബിൽ ഒരാനന്ദo കണ്ണിന് ഒരാമോദം മോഹം പൂണ്ട അക്ഷര താളുകൾക്ക് എന്നും അനുരാഗം*
മദീന മോഹമാണ്
മദീന ദാഹമാണ്
മദീന ജീവനാണ്
മദീന അഭയമാണ്
മദീന ആശയാണ്
മദീന ആശ്രയമാണ്
*ഖൽബിന് ഹരം പകർന്ന മധു പ്രണയ ലഹരിയാണ്*
പുണ്യ മദീന എന്റെ മുത്ത് തങ്ങളോരുടെ... ﷺ *മദീന*
വര മരുളിയ ലോകൈക നാഥന്റെ ലോകാനുഗ്രഹിയെ വാരി പുണർന്നു രസിക്കും സ്വർഗ്ഗമേ - *മദീന*
*ഇശ്‌ഖിന് തീരം ഇഷ്ട പ്രിയർ മോഹമാലെ ഖൽബിൽ കൂട്ടിയ പ്രണയ തീരം*
കാണണം കേൾക്കണം ഓർക്കണം ആ മധുര ലഹരിയിൽ തിമിർത്താടണം
*മദീന ലഹരിയിൽ രാവും പുലരണം മാദിഹിന് ഖൽബിൽ ഊർന്നിറങ്ങും ഇശ്‌ഖിന് ഉറവ കണ്ട് രസിക്കണം*
മദദേ -മദീന
മനവും മദീന
കരളിൽ മോഹം പൂണ്ട കനവേ-മദീന
കൂരിരുൾ നിലം കറുത്ത എൻ മനവും ശാന്തിയായ് ഖൽബിൽ പടർന്ന മദീന മോഹവും
*ഉപ്പാപ്പക്ക് ചാരെ ﷺമദ്ഹ് തീർക്കാൻ അവസരം വേണം ഇമാം ബുസൂരിയുടെ ബുർദയല്ല എൻ വരികൾ മാദിഹിന് ലോകം കണ്ട അക്ഷര താളുകളുമില്ല, പിന്നെ എന്ത് നിറം തെളിയാത്ത വ്യാമോഹം ഖൽബ് എരിയുന്ന അത്യാഗ്രഹം*
തങ്ങളെ ﷺകാക്കണേ ഈ മോളെ തിങ്കളെ തീർക്കണേ എന്റെ വ്യഥ മോഹം ഖൽബിന് നൊമ്പരം
*മോഹ ഭാണ്ഡം പേറി ഒരുനാൾ മദീനയിൽ അണയണം മോഹം ചൊല്ലി മുത്തിന്... ﷺദർശനം നേടണം ആ മധു സേവിച്ചങ്ങനെ ബഖീഇൽ കിടക്കണം മദ്ഹിന് ലോകം പണിതു എൻ ഖബറും തിളങ്ങണം*
അതിരു കടന്ന മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത് ആക്കു
اللهﷻ
🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments