*കടൽ കരയൊരു നിവർന്ന എഴുത്തോലയാക്കിടെണം, കടൽ നീരിനെ മഷിയാക്കി ചൊടിയിൽ കള്ളിമുൾ ചെടി കലമാക്കി ഒരു ഇഷ്ട കഥ രചിക്കണം*
ആയുസ് ഇതളുകൾ കൊഴിഞ്ഞു റൂഹ് അടരും നേരം വരെ തിരു ഹബീബോരുടെ ﷺമദ്ഹിൻ മാധുര്യം നുണയണം
*കാല ചക്രം മാറി മാറി ഉദിച്ചുയർന്നാലും അവസാനിക്കാത്ത ഇശ്ഖിന് ഉറവ ഖൽബിൽ പൊട്ടി ഒലിക്കണം*
ഇഷ്ടം മദീന ഇശ്ഖിന് ഗീതി തീർത്തുളള ആശിഖിന് ഖൽബിൽ ഒരു കവിതയായ് പിറന്നിരുന്നുവെങ്കിൽ
*ഇശ്ഖ് അരുവിയിൽ തുള്ളി രസിക്കും ഇഷ്ട തുള്ളിയായിരുന്നു വെങ്കിൽ മദീനത്തെ സുൽത്താൻ ﷺമദ്ഹുകൾ ഖൽബിൽ കുത്തി ഒലിക്കുമായിരുന്നു*
അല്ലിയാമ്പലിൻ ﷺആരംഭ പൂ മോൾ ഫാത്തിമ (റ)അനുഭവിച്ച സ്നേഹം ഒന്ന് കാണാമല്ലോ -?
*ഇഷ്ടം പൂ മുത്തിന് ﷺ പൂമുത്തു മോളുടെ (റ)ഖൽബിൽ ഒരിടം പിടിക്കാമായിരുന്നു. മൊഞ്ചുള്ള നവ രത്നത്തിന് മൊഞ്ച് ചന്തമിൽ കണ്ട് ആ ഖൽബിൽ നിന്ന് ഒരു സന്ദേശം ലഭിക്കണം ഉപ്പാപ്പ സയ്യിദോരുടെ ﷺഇഷ്ടം അറിഞ്ഞ അരുമ ആരംഭ കനി മോളുടെ നസീഹയെ തുടർന്നു മദീന കണ്ടാൽ പിന്നെ ഈ പാപിയെ ഉപ്പാപ്പ തങ്ങളോരു ﷺസ്വീകരിക്കുമല്ലോ.*
സ്ത്രീകൾക്ക് ഉത്തമ മാതൃക കാട്ടിയ ഉമ്മയല്ലെയോ ബീവി അഴകിന്റെ അറിവും ആ ഖൽബിൽ അല്ലയോ, ഭദ്രo (റ)
*അവിടത്തേക്ക് ഈ രാവിൽ ഒഴുകട്ടെ ഫാത്തിമിയ്യ സ്വലാത്തിന്റെ ഈരടികൾ*
*...اللهم صل على النور وأهله*
ഖൽബ് നിറഞ്ഞൊരു സ്നേഹത്തിന് ഉത്തമ മാതൃക ഉള്ളറിഞ സ്നേഹം പകരും ഫാത്തിമ ഉമ്മ (റ)ഇശ്ഖിന് കണിക ഖൽബിൽ ഉദിക്കണമെങ്കിൽ ഇഷ്ടം ബീവിയോരെ ഖൽബിൽ കൂട്ടണം
*തങ്ങളോരുടെ ﷺമൊഞ്ച് കിട്ടിയ മൊഞ്ചിലും മൊഞ്ച് കരളിന്റെ കഷ്ണമാണെന്ന് മുത്ത് നബി ﷺഅരുളിയ പൂ മുത്ത്*
സ്ത്രീകളുടെ മാനം കാത്ത സത്ത് മുത്തിലും മത്ത് പിടിക്കും ഖൽബിൽ ബീവിയോരുടെ ചരിതം
*മോഹ നാട്ടിൽ മോഹ ഭാന്ധം പേറി മോഹ യാത്ര സഫലമാക്കുമ്പോൾ, മോഹ നേതാവിന്റെﷺഓമൽ കനി മോൾ കൂടെ വേണം ഇഷ്ടം അറിഞ്ഞു ഖൽബും നിറഞ്ഞു വേണം*
വ്യാമോഹങ്ങൾ ഖൽബിനെ ആടി ഉലക്കുമ്പോൾ കാരുണ്യമല്ലാതെ മറ്റൊരു പ്രതീക്ഷ ഇല്ല നാഥാ, നിന്റെ ഔദാര്യം ഒന്ന് കനിഞ്ഞു എന്റെ ആഖിറം സലാമത്ത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments