*മതിമറന്നൊരു ലോകം ഖൽബിൽ പടുത്തുയർത്തണം, മനതലങ്ങളിൽ മദീന ലഹരിയായ് പടരണം*
ഇഷ്ടം എൻ കഷ്ടങ്ങളെ കരിച്ചു കളയുമ്പോൾ ഇശ്‌ഖിലായ് ഈ ജീവിത നൗക തുഴഞ്ഞു വെന്നാൽ ഇഷ്ടം എൻ ഖൽബിൽ ഒരു വിജയ കൊടി നാട്ടും
*ഖൽബിന്റെ പ്രഹരങ്ങളെറ്റു ഞാൻ നിശ്ചലമായിരിക്കുകയാണ്, മോഹങ്ങൾ അത്രമേൽ ഖൽബ് ഏറ്റു വാങ്ങാത്തതാണ് നൊമ്പരം*
എന്റെ കടമകളുടെ പട്ടിക നിവർത്തി കാണിച്ചിട്ടും ഒന്നും മനസിലാക്കാതെ ഉള്ള ഈ വേദനിപ്പിക്കൽ എന്നെ വല്ലാതെ തളർത്തുന്നു എന്നതാണ് സത്യം
*കടകൾ എന്റെ കാലുകൾക്ക് വിലങ്ങു വെച്ചപ്പോൾ ഖൽബിന്റെ പിടച്ചിൽ ഞാൻ അറിഞ്ഞതാണ്, കൊതിച്ചിരുന്ന വിളി കാതിൽ മുഴങ്ങിയിട്ടും നിസാരമായ കടമകൾ പറഞ്ഞു മദീനയെ ഞാൻ അകറ്റി നിർത്തിയത് കൊണ്ടാവും ഖൽബിന് ഇത്ര വേദന*
പാവം എങ്ങനെയാ കുറ്റം പറയുക ഒരുപാട് കൊതിച്ചത് അല്ലെ, ഇശ്‌ഖിന് തേരിലേറി പറക്കും കണ്ണിലെ കണ്ണുനീർ ആയെങ്കിലും ആ പുണ്യമിൽ ഒന്ന് അണയാന്
*അതോണ്ടാ, ഞാൻ കേൾക്കെ പറയുന്നത് പോരാഞ്ഞിട്ടും അടക്കം പറച്ചിൽ വേറെയും മടുത്തു, കടമകളെ മറന്നൊരു യാത്ര സ്വന്തമാക്കാൻ എന്തോ? അതിനും വിലങ്ങു വെച്ച ചില കുതന്ത്രങ്ങൾ വേറെ വയ്യ ഖൽബിന്റെ രോഗം ശരീരത്തെ തളർത്തി കളയുന്നതാണ് ഏറെ വിഷമം*
അനശ്വര പ്രണയത്തിന്റെ ഉന്മാത ലഹരിയിൽ നീരാടവേ-ഖൽബിന്റെ ഈ പിറു പിറുപ്പാണ് പ്രയാസം സൃഷ്ടിക്കുന്നത്
*സാരമില്ല മൊഞ്ചിലും മൊഞ്ചായ വിളിയാളം കാത്തു കിടക്കുന്ന എനിക്ക് അതും ഒരു ലഹരിയായ് മാറി കഴിഞ്ഞു എന്റെ വേദനകളോടാണ് എനിക്ക് ഏറ്റവും ഇഷ്ടം കാരണം വേദനയിൽ ഖൽബ് തേടിയത് മദീനയെയും മദീനത്തെ സുൽത്താനെയും ﷺആയിരുന്നു*
ഇഷ്ടം ബഖീഇന്റെ ഓരത്ത് ചേർത്ത് വെക്കണം
അതിരു കടന്ന മോഹങ്ങൾ എങ്കിലും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ആവതു ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments