*ഹൃദയ മന്ത്രം വേദനയാണ് അർഹത എന്നും നൊമ്പരമാണ്...*
മദീന മദീന മദീന
നാഴികക്ക് നാല്പതു വട്ടം പറയുന്നുണ്ട് മദീനയിൽ പോവണം എന്ന്
എന്ത് അർഹതയാണ് ഉള്ളതെന്ന് ചിന്തിക്കാതെ ഈ കാലുകൾ കൊണ്ട് എങ്ങനെ ഞാൻ ആ പുണ്യ ഭൂമിയിൽ അണയും
*ചൊടിയിൽ ചെന്താമര വിരിഞ്ഞവരെല്ലാം നിറവിൽ മന്ദാര മുല്ല തോൽക്കും തിങ്കൾ പ്രഭ വലയം തീർത്ത മണ്ണിൽ മുത്തം ചാർത്തിയില്ലെ...*
ഖൽബ് കൊണ്ട് മാത്രം കണ്ട ഭൂവിൽ കണ്ണിന്നും അന്യയല്ലെ
കനവെന്നും നൊമ്പരമല്ലെ
കൂട്ടി വെച്ചൊരു മോഹ ഭാണ്ഡം ഇന്നും തൂക്കമേറിയ കല്ല് പോലെ ഹൃദയം കീറി മുറിക്കുകയല്ലെ...
*തിങ്കളോരുടെ ﷺതങ്ക ഭൂമിയിലാണെന് നെഞ്ചകം തങ്കം തോൽക്കും താരകം മാത്രമാണെന് ഉള്ളകം... ﷺ*
റങ്കിൽ പാരിൽ തിങ്കൾ വിതറിയ താരക പ്രഭയാണ്... ﷺമൊഞ്ചിൽ അഞ്ചും കാഴ്ച കാണാൻ ഖൽബ് എന്നും നീറ്റലാണ്
കുളിരായി ഖൽബിനെന്നും നൂറ് പകർന്ന മൊഞ്ചുമാണ്... ﷺ
*ഇരുൾ മൂടിയ ഇരുണ്ട കനവുകളിൽ നിന്ന് രക്ഷ തന്ന കാതലെ... ﷺജ്ഞാന വല്ലരിയിൽ പൂത്ത ഇശ്ഖിന് കുസുമമേ -റസൂൽ ലോകം പാടും സ്നേഹ കഥയിലെ ഇഷ്ട പ്രിയരെ ഹബീബവരെ ﷺ*
കാലം തോൽക്കും കാതൽ കനവുകൾ ഉള്ളം നിറച്ച ഇരു ലോക പ്രഭയെ സുൽത്താനവർ ﷺ
*തീ കനൽ പാകിയ ഖൽബിൽ അക്ഷമ നടമാടാൻ തുടങ്ങിയിട്ട് കുറച്ചായി, മദീന മോഹം കൊണ്ട് അടിവേരുകൾ കനവുകൾക്ക് ആക്കം കൂട്ടിയപ്പോൾ അറിയാതെ മോഹിച്ചു പോയതാണ്*
അതിത്ര നോവിന്റെ കഥകൾ പറയും എന്ന് കരുതിയില്ല
ഖൽബ് പറഞ്ഞ കഥകൾ കേട്ട് കേട്ട് ഇന്ന് ഞാൻ ഒരു അക്ഷരമ കെട്ട മദീന പ്രേമി ആയിരിക്കുന്നു
*പക്ഷെ -!അർഹത എന്നെ മദീനയിൽ നിന്നും ആട്ടി ഓടിക്കുന്നു, അതിൽ എൻ മനം ഉരുകി ഒലിച്ചോരു മെഴുകുതിരിയായ് എരിഞ്ഞു തീരുന്നു*
മനം ഇന്നും മദീനയിൽ തന്നെ
ഇഷ്ട പ്രിയരെൻ ഹബീബവർ ﷺതീർത്ത മാസ്മരിക വലയത്തിൽ ഇഷ്ടം ഞാൻ മോഹം പൂണ്ടു പോയി ഖൽബ് എന്നും മോഹ ഭാണ്ഡം പേറി
കാരുണ്യവാന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം കനിവ് നേടി മദീനയിൽ അണയണം ഇഷ്ടം ലോകാനുഗ്രഹിയെ ﷺകണ്ട് ബഖീഇൽ ഒടുങ്ങണം
*ആവതു അക്കു*
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments