Skip to main content

അടിവേരുകൾ

*ഉള്ളുലയുന്ന നേരിൽ മദീനയുടെ പുണ്യമിൽ ഖൽബും തേങ്ങും ആ ഓർമ്മകൾ കുളിരെകും...*
                ഖൽബിന്റെ കണ്ണുനീരിനെ ഇശ്‌ഖിന്റെ മധുര പാനീയം ഒഴിച്ച് കഴുകി കളയണം 
*സംശുദ്ധമാക്കപ്പെട്ട ഹൃത്തിന്റെ നേരിൽ നിന്നും സ്വലാത്തിന് മന്ത്ര ധ്വനികൾ ഉയരണം*
ഹബീബോരുടെ ﷺഇഷ്ടത്തിന് കഥകൾ ഉള്ളം നിറയണം 
മദീനയുടെ ആകർഷണ ഭംഗി ഹൃദയം കവരുമ്പോൾ ആ മാസ്മരിക വലയത്തിൽ അകപെട്ട് ഈ ഉള്ളം നീറുകയാണ് 
*ആ പുണ്യ മദീന കാണാത്ത നേരിനെ ഓർത്ത്, ആ മൊഞ്ചിലും മൊഞ്ച് വിടർന്ന സ്വർഗം കാണാൻ ഉള്ള അതിയായ മോഹം പൂണ്ടു*
പുറം ലോകം കാണാത്ത ഘോര വനങ്ങളുടെ പുറം കാഴ്ച പോലെ എന്റെ ഖൽബിന്റെ പുറത്ത് നിന്ന് നോക്കിയാൽ കൂരിരുൾ മൂടിയിട്ടുണ്ട് 
*എന്നാൽ അതിന്റെ ഉള്ളിൽ ഏറ്റം തണൽ ആണ്. "സ്വലാത്ത് കൊണ്ട് ഉറപ്പിച്ച അടിവേരുകൾ മുത്ത് തങ്ങളോരുടെﷺ സ്നേഹ കഥകൾ തണലിട്ടു എന്നെ താലോലിക്കുന്നുണ്ട് ആ ആത്മ നിർവൃതിയിൽ ഞാൻ മദീനയിൽ പോവാറുണ്ട്*
എന്റെ മദീന എന്റെ മദീന എന്ന് ആഹ്ലാദത്തോടെ പാടി നടക്കാറുണ്ട് 
സ്വപ്നങ്ങളുടെ താക്കോൽ സ്വലാത്തിന്റെ നേരിൽ ആണെന്ന് മനസിലായി തുടങ്ങിയപ്പോൾ വല്ലാത്ത ആവേശമാണ് സ്വലാത്ത് ചൊല്ലാൻ
പ്രതീക്ഷയാൽ എന്റെ ഉപ്പാപ്പ സയ്യിദോരും ﷺവരുമെന്ന സത്യത്തിന്റെ മൊഞ്ചിൽ 
*രാ-പകലുകൾക്ക് വല്ലാത്ത ഒരു ഭംഗിയാണ് എന്റെ മുത്ത് സിറാജരെ ﷺസ്നേഹത്തിന് മുത്തു മാലകൾ കോർത്ത്‌ സ്വലാത്ത് തൻ സ്നേഹ വർണങ്ങൾ വാരി വിതറുന്ന രാവിൽ നേരിന്റെ പ്രകാശം ഉയർന്നു വരുന്ന നേരം യാ ഹബീബി ﷺഈ ലോകം മറന്നു ഞാൻ മതിമറക്കാറുണ്ട്*
ഈ ലോകം എനിക്ക് സമ്മാനിച്ച എന്റെ ഇത്തിരി പോന്ന പ്രയാസങ്ങളോടും അന്നേരം വല്ലാത്തൊരു മുഹബത് തോന്നാറുണ്ട്
പ്രയാസങ്ങൾ എന്നെ വരിഞ്ഞു മുറുക്കിയപ്പോൾ എന്റെ ഉപ്പാപ്പ സയ്യിദോരു ﷺഎനിക്ക് ആശ്വാസമായി കാവലായി ആ സ്നേഹം ഞാൻ  ആവോളം ആസ്വദിച്ചു
*ലോകൈക നാഥാ നിന്റെ കാരുണ്യം കാവലായി തന്ന രാജാദി രാജ നിന്റെ കാരുണ്യം*
اللهﷻ
ലോകാനുഗ്രഹിയെﷺ തന്ന നാഥാ 
اللهﷻ
നിന്റെ കാരുണ്യം 
*വ്യാമോഹം ഈ കുരുടിയുടെ വ്യാമോഹം ഈ ലോകത്തിന്റെ കേൾവി നിശ്ചലമാക്കിയ അത്യാഗ്രഹിയുടെ അതിരു കടന്ന വ്യാമോഹം*
നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഈ മോഹങ്ങൾ ബക്കീഇന്റെ തീരത്ത് അടക്കം ചെയ്യാൻ ഔദാര്യം ആവതു ആക്കു
اللهﷻ
😢😰😥🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...