Skip to main content

Posts

Showing posts from March, 2020

കാതലായ തങ്ങളെ കാവൽ ആവണേ

*ഒരു വാക്കു കേൾക്കാതെ  ഖൽബും പിടയുന്നു ഒരു നോക്കു കാണാതെ എൻ കണ്ണും നിറയുന്നു... ﷺ*                    ഓരോ രാവ് പുലരുമ്പോഴും നോവ് ബാക്കിയാണ്, ഇന്നും ഞാൻ മഹിത ഭൂമി അണഞ്ഞില്ല എൻ ഖൽബിന്റെ വ്യഥ തീർത്തില്ല  *സ്നേഹം വിരിയും സ്നേഹതീരത്ത് പരിഹാരമായൊരു പൂ മുത്ത് ﷺ... കാതങ്ങൾ ദൂരെ എന്നാലും കാലങ്ങൾക്ക് അതീതമായൊരു സയ്യിദര്... ﷺ* ഖൽബിന്റെ നോട്ടം കണ്ട് കണ്ണും തുറിച്ചു നിൽക്കുകയാണ് ഞാൻ അക്ഷമ നടമാടുന്ന ഹൃദയാന്തരത്തിൽ കാർമേഘo മൂടിയത് പോലെ ആണ്, വിശന്നു വലഞ്ഞ കുഞ്ഞിനെ പോലെ അതൊരു ഭ്രാന്തമായ വേഷം കെട്ടുന്നുണ്ട് *മദീനയുടെ കഥകൾ എന്നെ ഏറെ മോഹിപ്പിച്ചു, കവിതകൾ എന്നെ വാചാലമാക്കി, ചരിതങ്ങൾ ചിന്തിപ്പിച്ചു, എന്തിന് പറയണം ആ ചുവർ ചിത്രങ്ങൾ എന്നെ കരയാൻ പഠിപ്പിച്ചു  , എന്നിട്ടും ഖൽബ് ഉണർന്നില്ലേ...?* യാ ഹബീബള്ളാ ﷺകാണാത്ത മദീന നൽകുന്ന നോവ് എന്നിൽ ചെറുത് ഒന്നുമല്ല, ഈ കണ്ണുകൾ നിശ്ചല മാവും മുൻപ് ഒന്ന് ആ കാഴ്ച കണ്ട് നിർവൃതിയണയാൻ കഴിയണേ - * ഖൽബിന്റെ കോലായിൽ സ്വലാത്തിന് റാന്തൽ വിളക്കും കത്തിച്ചു ഞാൻ കാത്തിരിപ്പാണ് യാ സയ്യിദീ... ﷺമദീനയിലേക്കൊരു വിളിയാളം വരുമെന്ന ഖ...

അർഹതകളുടെ മുറവിളി

*മദീന... മദീന... മദീന* *ദിവ്യാനുഗ്രഹത്തിന്റെ വിത്ത് പാകി  ഖൽബിന്റെ കൊയ്ത്തു പാടം ഫല സമ്പുഷ്ടമാക്കണം*                      കർമ വീഥികൾ പാപ ഭാണ്ഡതാൽ അടഞ്ഞിന്ന് ധർമ ഭൂമിയും കെട്ടി അടച്ചുവോ -മുത്ത് താജരുടെ ﷺകരങ്ങളല്ലാതെ ഇന്നീ നാളിൽ മറ്റൊരു രക്ഷയില്ല, തിരു  ﷺമദ്ഹിൽ അല്ലാതെ അഭയവുമില്ല  *സ്വലാത്തിന് തേരിലേറി ഖൽബിൽ ഒളിഞ്ഞു കിടക്കുന്ന ഇശ്‌ഖിന് ഉറവക്ക് വഴി ഒരുക്കണം ആ മധുര പാനീയം ഓരോ തന്ത്രികളിളും തട്ടി പാപ മോചനം തേടണം, തിരു ﷺമാധുര്യം നുണഞ്ഞു മദീന മോഹം പൂക്കണം* ലോകൈക നാഥൻ الله ﷻലോകാനുഗ്രഹമായി തന്ന ഉത്തമ നേതാവിനെ ﷺഒരു അർഹതയുമില്ലാതെ സ്നേഹിക്കണം ആ മധുരം നുണഞ്ഞങ്ങനെ എനിക്ക് മദീന മലർവനി തേടി പറക്കണം *ഇഷ്ടം കൂട്ടി വെച്ച ഖൽബിന്റെ വികൃതികൾ ഓരോന്നും ഹബീബോരിൽ... ﷺചൊന്നോന്ന് കുളിർക്കണം* ഖൽബിന്റെ മുറവിളികൾ സാരമാക്കാതെ ഞാൻ തീർത്ത പ്രണയ സൗദം തിരു ﷺദർബാറിൽ കാണിക്ക വെക്കണം എന്നിട്ട് പൂതിയാലേ ഓർത്തു നടന്ന മദീന വീഥികളിൽ നടന്നു നീങ്ങണം *സൊ -ബോധം നഷ്ടപെട്ട ഭ്രാന്തിയായ് ആ തെരുവോരങ്ങൾ ഓടി നടന്നു കാണണം ഒടുവിൽ ശരീരം തളർന്നങ്ങനെ* ബഖീഇൻ ഓരത്ത് തളർന്നു വീ...

തുണയാവണം തണിയെ

*അശരണർക്ക് ആശയായ ആശ്രയ നേതാവേ -ആശ മുറിയാതെ എന്നും തേടുന്ന രാജാവേ... ﷺ*              *اللهم صل على النور وأهله...* പ്രകാശങ്ങൾക്ക് മേൽ പ്രകാശം പരത്തിയ പ്രകാശത്തിന്റെ വാഹകർ ഉണ്ട് ഈ ലോകത്തിന് അതെ അത് ലോകത്തിന്റെ സുൽത്താൻ തിങ്കൾ ഹോജ ഹാത്തിം നബിയുല്ല... ﷺ *രാവും പകലും കാണാത്ത വിധം ഇന്ന് ലോകം ലോക്ക് ആയിരിക്കുന്നു നാടും നഗരവും ഉറങ്ങി, ഇന്ന് ഓരോ മര തടികൾക്കും പറയാൻ ഉണ്ടാവും ഒറ്റപ്പെടലിന്റെ വിരഹ കഥ ചിന്തിക്കണം* നാളെ നാം പോവേണ്ട കൂരിരുൾ മണ്ണറയിൽ ഞാൻ ഒറ്റക്കാണ് അവിടെ തുണയായ് തിങ്കൾ പ്രഭ ﷺഉണ്ടാവണവെങ്കിൽ ഈ ഒഴിവ് സമയം ആസ്വദിക്കണം *സ്നേഹത്തിന്റെ ഭാഷയിൽ ലോകത്തിന്റെ നേതാവിനെﷺ സ്വലാത്തിന്റെ മാധുര്യം നുണഞ്ഞു ഖൽബും കണ്ണും ആ മദീന ഖൽബിൽ കൂട്ടണം* മദീന വല്ലാത്തൊരു സ്നേഹ ലോകമാണ് എന്തോ -മദീന എന്ന് കേൾക്കുമ്പോൾ എന്റെ കണ്ണിൽ നനവ് പടരും ഏറെ മോഹം കൊണ്ട് ഞാൻ മനസിനെ വേദനിപ്പിച്ചത് കൊണ്ടാവാം കണ്ണുനീർ എന്നെ ഇങ്ങനെ തളർത്തി കളയുന്നത് *മീമിൽ മൊഞ്ച് തീർത്ത മനോഹര തീരം ഇഷ്ടം വാനിൽ ഉയർത്തിയ ഇശ്‌ഖിന് തീരം, ഇഷ്ട മായ നേതാവിനോട്‌ ﷺഇഷ്ടം കൂടിയ മൊഞ്ച്* സ്വലാത്തും സലാമും ഉയർന്നു കേട്ട  മദീന ഇന്ന...

മാനവന്റെ സ്വർഗ രാജ്യം

*മണ്ണിതിൽ പൂക്കും മനോഹര ലഹരി താരിതൾ അഴകിൽ മികൈന്തൊരു മലർവനി ഇന്ന് ഒന്ന് മാത്രം പുണ്യ ഭൂമി മദീന*           ഓരോ കുറിമാനങ്ങളും ഇശ്‌ഖിൽ ചാലിച്ച് എൻ മനം മുഹബത്തിന്റെ അരുവിയാക്കി എനിക്കൊരു ദൂത് പാടും കിളികളെ മദീനത്തേക്ക് ഒന്നയച്ചു നോക്കണം എനിക്ക് പറയാൻ കഴിയാതെ പോയ എന്റെ വരികൾ കൊണ്ടൊരു മധുര ഗീതി അവർ മദീനത് തീർത്തു വെന്നാലോ   *ഹാ -എന്തൊരു ആനന്ദം കരളിന് ആമോദം "ചിന്തകൾ ചന്ദം വിതറും ചന്ദിര കാന്തിയിൽ ചന്ദ്രന്റെ ശോഭ പോലും നാണിച്ചു പോവു മീ തിങ്കൾ നിലാവ് എൻ ചാരെ ഉദിച്ചു വെന്നാൽ ﷺ* തങ്ക നിലാവിൽ തിങ്കൾ നിലാവുദിച്ചാൽ ഇശ്‌ഖിന് തുരുത്തുകൾ കൊണ്ട് ഇഷ്ട കഥകൾ രചിച്ചാൽ ഇഷ്ടമാണ് തങ്ങള്ളോരെ... ﷺപ്രിയമായ ത്വാഹയോരെ കരളിന്റെ കാതലായ കാവലാളെ ﷺ *മദീനയൊരു സുന്ദര ദേശം മെഹബൂബിൻ ഇഷ്ട ഭാശ്യo മാനവർ എന്നും കൊതിക്കും മർത്യന്റെ സ്വർഗ രാജ്യം* മധു പൊഴിയും മധുരം നുണയും മലർവനിയിൽ സകലം നിറയും മനം നിറയും ഗീതികൾ ഉള്ളിൽ മന്ദ മാരുതൻ തലോടും മാധുര്യമേ -മണ്ണിൽ മദീന പുണ്യം പൂത്തുലഞ്ഞ നബീന ﷺ *രാവും പകലുമറിയാതെ കഴിഞ്ഞു പോവുന്നു നിശാ വെട്ടം മൂകമാവുന്നു, വേവലാതി ചൊന്നെന് ഖൽബും കിനാവിന്റെ ജനലഴിയിൽ എത്തി നോക്കി ...

മൊഞ്ചുള്ളൊരു ലോകത്തെ വർത്തമാനം

*കരം പിടിക്കാൻ അങ്ങല്ലാതെ ആരുണ്ട് യാ സയ്യിദീ കരളിലേറ്റവും മോഹമായ ഖൈറൻ നബി... ﷺ*                    തെരുവോരങ്ങൾ ഇന്ന് ഭീതിയിൽ ആണ്ടു നിൽക്കുകയാണ്, ഓരോ മനസും പ്രാർത്ഥനയിൽ മുഴുകി കൊണ്ടിരിക്കുന്നു,  *പാപങ്ങൾ കൊണ്ട് മുൻപ് കണ്ട അങ്ങാടികൾ പോലെ ഖൽബും നിറഞ്ഞു കവിയുന്നു, ഇന്ന് അങ്ങാടികൾ ശൂന്യമാണ് ചിന്തിക്കുക,* അത് പോലൊരു ശൂന്യത ഖൽബിന് വരണം സ്വലാത്ത് കൊണ്ട് അധരം മിനുക്കണം മദ്ഹിൽ അഭയം കണ്ടെത്തി പാപ കറകൾ കഴുകി കളയണം പാപങ്ങളാൽ നിറഞ്ഞ ഖൽബോന്നു ശൂന്യമാവണം  *ഖൽബിന് മുന്പേ ബാധിച്ച വൈറസിനെ ഹുബ്ബ് ന്റെ ലോകം നശിപ്പിച്ചു കളയണം ആ മാധുര്യം നുണഞ്ഞു ഖൽബും കുളിർക്കണം കാതലായ കാവൽ കരം പിടിക്കാൻ ഉണ്ടെകിൽ ﷺപിന്നെ എന്ത് പേടിക്കാൻ ആണ് ആ ലോകം ഉള്ളം നിറഞ്ഞാൽ പിന്നെന്ത് വൈറസ് ആണ്* അതെ നബിയോരെ ﷺദിനങ്ങൾ ചിന്തിപ്പിക്കുന്നു രാവുകൾ കണ്ണുനീർ ആവുന്നു ഖൽബും മദീന കാണാതെ പിടയുന്നു, ഇന്നെന്നെ മരണം പിടിക്കൂടിയാൽ എന്റെ മോഹം വെറും  കരിഞ്ഞു തീർന്ന കടലാസ് പോലെ ആയി പോവില്ലേ നിധിയെ വയ്യ ആ ആലോചന എന്നിൽ  ഹൃദയം പിളർന്ന് പോവുന്ന വേദന തരുന്നു എന്റെ കണ്ണുകൾ അറിയാതെ നനവ് പടർത്തു...

കഥയിലെ യാഥാർഥ്യം 47

*കഥയിലെ യാഥാർഥ്യം പാർട്ട് :47* ▪▪▪▪▪▪▪▪▪▪▪            ഇത്താ  ഫോൺ കുറെ ബെല്ലടിഞ്ഞിരുന്നു   : ആണോ മാളു  ഞാൻ നോക്കട്ടെ   ഫോൺ എടുത്ത് നോക്കിയപ്പോൾ  എന്റെ കൂട്ടുകാരിയാണ്   എന്റെ  മരിച്ചു പോയ 🤩  കെട്ടിയോനെ കുടുമ്ബത്തിൽ പെട്ടത് ആണ് ട്ടോ കല്യാണം കഴിഞ്ഞു  ഏതോ ഒരു പരിപാടി യിൽ പരിജയം ആയാതാ  കൂട്ടുകാരി :  ഹെല്ലോ, അസ്സലാമു അലൈകും   *: വ അലൈകും സലാം   കൂട്ടുകാരി :റാഹത്തല്ലേ   *: അൽഹംദുലില്ലാഹ് ,  നിങ്ങൾക്കോ മുത്തേ...  കൂട്ടുകാരി :അൽഹംദുലില്ലാഹ്,   എന്തായി  കാര്യങ്ങൾ  , കേസ് ന് വന്നിനോ അവർ  *:  ആഹ്, അയൾ വന്നിരുന്നു  കൂട്ടുകാരി : ഉം, പിന്നെ  ഇവിടെ  ഒരാൾ ഉമ്മയോട് പറയുന്നത് കേട്ടത് ആണ്   *: എന്താണ്    അടുത്ത തട്ടിപ്പ് ആണോ അവരുടെ 🥰 കൂട്ടുകാരി : അല്ല ,   അയാളെ പെണ്ണ് കെട്ടിയിട്ടുണ്ട്,   ആരും അറിഞ്ഞിട്ടില്ല , അവളെ തന്നെ ആണ്  പുറത്ത് അറിയാതെ  കെട്ടിയത്   *: ഉം,...

ജീവിതമാം

ജീവിതമാം നൗകയിൽ കൂടെ തുഴഞ്ഞവർ പോലും കടലിന്റെ ആഴമാം ചുഴിയിൽ തള്ളിയിടുന്ന കാലമേ പ്രാണനെക്കാളും പ്രമാണങ്ങളെ വില കൽപ്പിക്കുന്ന ഈ ലോകത്ത്‌ നിസ്വാർത്ഥ  സ്നേഹത്തിനു എന്തുവില ഈ ലോകം എനിക്ക്‌ മാത്രം ഞാൻ ആണ്  എല്ലാത്തിനും അർഹൻ എന്നു ചിന്ത വരുന്ന ഈ കാലത്ത്  മാനുഷിക മൂല്യങ്ങൾക്ക്‌ എന്തു പരിഗണന കൂരംബുകളായി വരുന്ന വാക്കുകളെ തടുക്കാൻ കഴിവുള്ള പരിചകൾ എല്ലാവരുടെയും കയ്യിൽ ഇല്ലെന്നെങ്കിലും ഓർക്കുക അതിലകപ്പെട്ട് വേദനിക്കുന്ന ജീവിതങ്ങൾ ഉണ്ടെന്ന് ആര്  ഓർക്കാൻ .ഒർക്കാൻ  ഓർക്കാൻ സമയം ആർക്കാണുള്ളത്  ഇനിയെങ്കിലും ജീവിക്കാൻ ശ്രമിക്കുക മറ്റുള്ളവർക്കും ഒരു മനസ്സുണ്ടെന്ന് മനസ്സിലാക്കി ആരുടെയും മനസ്സിനെ വേദനിപ്പിക്കാതെ നിങ്ങളും നമ്മളും ജീവിക്കുക എല്ലാവർക്കും അർഹതപ്പെട്ട ഈ ലോകത്ത്‌ എല്ലാവരും ജീവിക്കട്ടെ എന്നുള്ള മനസ്സെങ്കിലും കാണിക്കുക. പള്ളിക്കാട്ടിൽ എടുക്കുബോൾ മാത്രം നല്ലതായിരുന്നു എന്നു പറയുന്നതിനു എന്തർത്ഥം

പ്രപഞ്ച സത്യം

*തങ്ങൾ ഉദിച്ച തിങ്കളിന് അഴക് തങ്ങളാണ് തിങ്കളെﷺ*             താരകം തോൽക്കും വിണ്ണിൽ മർഹബ പാടി തങ്ങളെﷺ സ്വീകരിച്ച തിങ്കൾ, താരം തോൽക്കും താരക  തിങ്കളിന് അഴകല്ലോ, തിങ്കൾ തോൽക്കും എൻ തങ്ങൾക്ക് ﷺ *മൊഞ്ചിൽ അഞ്ചും മൊഞ്ച് തീർത്ത മദീനത്തെ സുൽത്താൻ ഹാത്തിം നബിയോര് ﷺ* അഴകിൽ ലങ്കും അരുമ സിറാജ അറിവായി ഉദിച്ച ആരമ്പ പൂവാ, അദബിന് അനുഗ്രഹ രാജ അശ്രഫുൽ വറാ സയ്യിദോരാം ﷺ *നിലാവ് പെയ്യണ രാത്രിയിൽ കിനാവുകൾ നിറയും നിദ്രയിൽ മദീന തീർക്കും ലഹരിയിൽ ആനന്ദം ഖൽബിന് ആമോദം* അഹദവന് ഒരുക്കിയ പ്രപഞ്ച സത്യം ഉലകിന് അഴകായ നേട്ടം ആറ്റൽ നബി അറിവിന്‌ നിധി ﷺ *മദീനത്തെ പൂങ്കാറ്റ് വന്നോന്നു ഖൽബിനെ തലോടണം ആ കുളിർ മാരുതനിൽ അലിഞ്ഞു കിനാവുകൾ പൊഴിയണം മദീനത്തെ ഓളങ്ങൾ തീർത്ത ഖൽബിന് നിറ തിങ്കൾ നൂറ് ﷺഉദിക്കണം* അത്ഭുതം നിറഞ്ഞ ലോകം സ്നേഹമാലെ കോർക്കണം തിരു ﷺമദ്ഹിന് ശീലുകൾ തീർത്തു മാധുര്യം നുണയണം ആ മധുര ലഹരിയിൽ സ്വലാത്തിന് മന്ത്ര ധ്വനികൾക്ക് തിളക്കം ലഭിക്കണം *നിലക്കാത്ത മദ്ഹിന് അക്ഷരങ്ങൾ കൊണ്ട് എൻ ഖബറിലേക്കൊരു വെളിച്ചം പകർത്തണം ആ പകർച്ചയിൽ ദിനം ഓരോന്നും കഴിഞ്ഞു പോവുമ്പോൾ പ്രകാശം കൂടണം ഓരോ അക്ഷരങ്ങളും ഖബറിലേക്ക...

തുടക്കം

നീ എവിടെ അവസാനിപ്പിക്കുന്നുവോ  അവിടെ വെച്ച് ലോകൈക നാഥൻ തുടങ്ങും   അള്ളാഹുവിന്റെ ദുനിയാവിൽ നാമെല്ലാം വെറും അവന്റെ അടിമകൾ മാത്രമാണെന്ന് ഓർക്കുക  പ്രവർത്തിയിലും പ്രകൃതിയിലും ചിന്തിക്കാൻ ഏറെ ഉണ്ട്...  ✍️ ISHQE-MADEENA Mihraskoduvally123.blogspot.com

നിത്യ ഹരിത ഭൂമി

*കാതമൊരു ദൂരമല്ല കാതലൊരു വാക്കിലല്ല കാലങ്ങൾ മിന്നി മറഞ്ഞാലും... അഴകെന്നും മദീനയിൽ തന്നെ... ﷺ* ഇഷ്ടത്തിന്റെ കിത്താബിൽ ഒത്തിരി ഇശ്‌ഖിന് കഥകൾ എഴുതണം, ഇഷ്ടം കൂടിയ പ്രിയ സ്നേഹ തീരം എൻ നിദ്രക്ക് സുഖം നൽകണം  *ഇഷ്ടമേറിയ കനവുകൾ എന്നുള്ളിൽ നിറയണം, മദീന എന്ന നാമം ഖൽബിന് ഹരമാവണം മദീനത്തെ മണൽ തരിയോട് പോലും ലഹരിയായ് മാറിയ ഒരിഷ്ടം വേണം* ഇശ്‌ഖിന് തുരുത്തുകൾ കൊണ്ട് ഖൽബിന്റെ ഉള്ളിലെ കിതാബ് നിറയണം, സ്വലാത്ത് നുണഞ്ഞു ഖൽബും കുളിർ മഴ പൊഴിയണം *നഷ്ട പെടില്ലെന്ന് പടച്ചോന്റെ കിത്താബിൽ ഉറപ്പുള്ളോരു പ്രണയം പൂത്തുലഞ്ഞു അകകോണിൽ മധുര നാദം മുഴങ്ങണം ഹബീബി സ്വല്ലല്ലാഹ് ത്വബീബി ഖൈറുള്ള ﷺ* ഇശ്‌ഖിന്റെ വിഹായസിൽ നീന്തി കുളിക്കണമെങ്കിൽ ഇഷ്ടമായ ത്വാഹയോരെ ഖൽബിൽ കൂട്ടണം ﷺഹൃദയാന്തരങ്ങൾ തിരു പ്രഭയാൽ പ്രക്ഷോഭിതമാവണം *രാവിൽ ആരും കാണാതെ എൻ മിഴിയിൽ പുറം ചാടും മിഴി നീർ കണങ്ങൾ കൊണ്ടൊരു കവിത രചിക്കണം ഇശ്‌ഖിൽ ചാലിച്ച ആ അക്ഷര കൂട്ടുകൾ പെറുക്കി എടുത്ത് എന്റെ യാത്രക്ക് വിളക്ക് ആയി കൂടെ കരുതണം* കരുണ കടലിന്റെ കരൾﷺ നാദം പോലെ ദുനിയാവിലെ അള്ളാഹുവിന്റെ അടിമകൾ മാറിയാൽ തീരുന്ന പ്രശ്നമേ -ഇന്ന് നമുക്ക് എത്തിയിട്ടുള്ളൂ *നമ്മളെ സ്നേഹിച്ചവരെ നാം സ്ന...

ഉറപ്പുള്ളൊരു തുകൽ പാത്രം

*മുത്തിലും മുത്ത് പൊഴിയും മത്ത് പിടിച്ചൊരു പ്രണയ ലോകം*              സ്നേഹമായ് ഉള്ളം നിറയും മുഹബത്തിന് ഇശൽ മൂളിയ ലോകം... ﷺ *രാവിന്റെ വിരിമാറിൽ നിദ്ര തൂകും മന്ദഹാസം മുഹബത്തിന് കിസ്സകളായ് ഖൽബിൽ നിറയുമ്പോൾ അഹദവന് കനിഞ്ഞുള്ള സ്നേഹ ലോകം അത്ഭുതം ﷺ* വിസ്മയ പ്രഭാവം മദീന തിരു ഹാരം ഇശ്ഖ് ഒഴുകും തീരം ഹാത്തിം നബിയോരു ﷺഹൃദയം  *ഖൽബ് എന്നും മദീനയിൽ ശിരസിന് കൊതി ബഖീഇൽ മോഹങ്ങൾ നെയ്യുമ്പോൾ പിടച്ചിലാണ് ഉള്ളം നോവിലാണ്* സ്വലാത്തിൽ ദിനം കഴിയണം മദ്ഹിൽ ഹരം നിറയണം ലഹരിയായ് പടരണം സ്നേഹ ലോകം സത്യം മോഹ ലോകം ﷺ *ഒരു ഭാരിച്ച യാത്രയാണ് ഇത് ദൂരമില്ലാത്ത ദൂരങ്ങൾ താണ്ടി ഞാൻ ഇറങ്ങിയിട്ട് നാളുകൾ മാസങ്ങൾ വർഷങ്ങൾ കടന്ന് പോയി എത്ര വേഗം ആയിരുന്നു അതെല്ലാം* പൂർണ മാവാത്ത അക്ഷരങ്ങൾ പെറുക്കി ഞാൻ നിറച്ച സഞ്ചിക്ക് എന്താണ് ഇന്നും സ്നേഹത്തിന്റെ ഭാരം കൂടാത്തത് ഓട്ട സഞ്ചി പോലെ, ഒരു ഉറപ്പുള്ളോരു തുകൽ പാത്രം കിട്ടണം എനിക്ക് കുഞ്ഞു കുഞ്ഞു മോഹങ്ങൾ പൊഴിഞ്ഞു പോയ എന്റെ സഞ്ചിയുടെ തായേ അതിനെ ഭദ്രമായി വെക്കണം അവകൾ അതിൽ തെറിച്ചു വീഴട്ടെ  *ഒന്നാകെ കൂട്ടി കെട്ടി സ്നേഹ ലോകത്തേക്ക് എനിക്കൊരു ഇഷ്ട യാത്ര പോവണം...

പൂർണത കാണാത്ത എന്റെ കൊട്ടാരം

*اللهم صل على النور وأهله...* ചന്ദ്ര വർണ ശോഭ പോലും നാണിച്ചു പോയൊരു  തിങ്കളിൽ ഉദി കൊണ്ട തിങ്കൾ തോൽക്കും തങ്ക നൂറ്... ﷺ *ജീവനേക്കാളെറെ മോഹമുണ്ട് എനിക്ക് ഈ പ്രണയ ലോകത്തോട്, പ്രേമ ഭാജനം പ്രിയ മാവുന്നൊരീ സായാഹ്നങ്ങളോട് ﷺ* കാർമേഘo നീങ്ങി തുടങ്ങിയിട്ടുണ്ട് നിലാവിന്റെ മറവിൽ കിനാവുമായി കടന്ന് വന്നൊരു പ്രണയ ലോകം അഭയം തന്നിട്ടുണ്ട്, ഖൽബ് മുറിഞ്ഞുണ്ടായ വൃണങ്ങൾക്ക് ശമനം ലഭിച്ചു കഴിഞ്ഞു  *ഇനി ഈ മോഹ ഭാന്ധവും പേറി ഒരിഷ്ട യാത്ര ബാക്കി യുണ്ട് ദുനിയാവിന്റെ മോഹങ്ങൾ ദുനിയാവിന്റെ തന്നെ ചവറ്റു കൊട്ടയിൽ വലിച്ചെറിഞ്ഞു സ്വർഗ ലോകമായ മദീന മലർവാടിയിലേക്കുള്ള ഇശ്‌ഖിന് യാത്ര...* അഭയം തന്ന ഖൽബിലെ മദ്ഹുകളും സ്നേഹം ചാലിച്ച ചുണ്ടിലെ മധു മന്ത്രവും ഒന്നായി ഒരശരീരി മുയക്കിയിരുന്നു *"നഷ്ടങ്ങൾ മറന്നു ഇഷ്ടത്തിലേക്ക് ഒരിശ്ഖിന് യാത്ര പ്രിയമോടെ പോവാൻ"* എന്തോ -ഖൽബ് മന്ത്രിക്കുന്ന പോലെ ആ ഇഷ്ട യാത്ര എന്നരികിൽ എത്തി നിൽക്കുന്നുണ്ടെന്ന്  *ലോകൈക നാഥൻ തന്ന അനുഗ്രഹ താജരെ ﷺലോകം കണ്ട ഉന്നത നേതാവേ-ഇഷ്ട തോയരുടെ ഇശ്‌ഖിന് ഹോജവേ-ഇഷ്ടത്താൽ ഒരു നാൾ ഈ പാപിയെ വിളിക്കണേ -* മദീനയുടെ തെരുവോരങ്ങൾ സ്നേഹം ചാലിച്ച് ആർത്തിയോടെ എനിക്ക് നടന്ന്...

സന്തോഷമുള്ള ലോകം

*ഖൽബിന്റെ കിത്താബിൽ ഹുബ്ബ് കൊണ്ടൊരു വിളക്ക് കത്തിക്കണം, അതിനായ് സ്വലാത്തിന് വിത്ത് പാകി മധുരം നിറയ്ക്കണം*                    തങ്ങളെ സിറാജരെ താജരെ മഹമൂദരെ ﷺതങ്ക മുഖം കണ്ടാൽ തിങ്കൾ പ്രഭ പോലും നാണിച്ചു പോവും  *മൊഞ്ചിലും സ്നേഹം മീമിൽ പ്രകാശം തീർത്ത അഞ്ചിത മൊഞ്ച്... ﷺഖൽബിന്റെ കാവൽ  കനവിന്റെ കാതൽ ലോകം ഒന്നാകെ വാഴ്ത്തും ലോകത്തിന് രാജരു ﷺ* സന്തോഷമുള്ള ലോകം തേടിയാണ് ഞാൻ ഇവിടെ എത്തിയത്, ഇന്ന് ഞാൻ ഖൽബ് കൊണ്ട് മദീനയിലെ അഭയാർത്തിയാണ്  *മദീനയുടെ ചരിതം എനിക്ക് ഉൾ വിളി തന്നു മദീന കനവുകൾ എനിക്ക് സന്തോഷം തന്നു ലോകത്ത് ഏറ്റവും മൊഞ്ചുള്ള ലോകം മദീന എന്ന് മദീന തെളിയിച്ചു തന്നു* വല്ലാത്ത മനസുകം മൊഞ്ചുള്ള തങ്ങളോരുടെ മദീന ﷺമൊഞ്ചുള്ള മദീന  മദീനയിൽ പാറി പറക്കും ചെറു ശലഭം ആയി പിറവി കൊണ്ടിരുന്നു വെങ്കിൽ ആവോളം ആ മധുരം നുണയാമായിരുന്നു,  *ആ മീമിൽ മൊഞ്ച് തീർത്ത മുഹബത്തിന് സ്വലാത്തുകൾ കൊണ്ട് ഹാരം ചാർത്താമായിരുന്നു "മദീന ലഹരിയായി എന്റെ ഖൽബിൽ കൂടിയെങ്കിൽ ഹരമായി കൂട്ടി വെച്ച കനവുകൾ കൊണ്ടൊരു ഇഷ്ട യാത്ര പോവാമായിരുന്നു. ഇഷ്ട കഥകൾ ചൊന്നു ഇശ്‌ഖിന് ഹോജവിന...

അത്ഭുതം തന്നെ

ഒരു രോഗത്തെ  ഇത്ര ഭയക്കുന്നു എന്നാൽ ദുനിയാവ് കഴിഞ്ഞുള്ള മറ്റൊരു ലോകത്തിന് വേണ്ടി ഞാനും നീയും ഒക്കെ എന്ത് ചെയ്തു ഓർത്തിട്ടുണ്ടോ -? ഒരിക്കൽ എങ്കിലും                     മരണം എന്തായിരിക്കും,  ഖബർ,,, യാ അല്ലാഹ്  വയ്യ ദുനിയാവിന്റെ കാര്യം അത്ഭുതം തന്നെ  എല്ലാം അള്ളാഹുവിന്റെ പരീക്ഷണം അത് ചിന്തിക്കാനും   സ്വയം തെറ്റ് തിരുത്താനും കാരുണ്യ വാനായ ലോകൈക നാഥനെ സ്തുതിച്ചവരും  എത്ര പേര്...?   ഇനിയും...  പണ്ടൊക്കെ വീടുകളിൽ  ഒരു മിച്ചിരുന്നു ബുർദയും മാലയും മൗലിദുകളും  വീടുകൾക്ക് ഭംഗി നൽകി യിരുന്നു  ഇന്നോ   സിനിമയും സീരിയലും ആ സ്ഥാനം പിടിച്ചു.  മതം മറന്ന് മദളം കോട്ടും    പിന്നെ എങ്ങനെയാ corona വരാതിരിക്കുക   ജീവിതം ആസ്വദിക്കണം  പക്ഷെ  അത് ,  അള്ളാഹുവും അവന്റെ റസൂലും    പറഞ്ഞ വഴിയിൽ ആവണം  അവനാണ്  യഥാർത്ഥ തിൽ ജീവിതം ആസ്വദിക്കുന്നവന് മറ്റേതു  സ്വയം വിവര മില്ലായ്മ കൊണ്ട് ദുനിയാവും ആഖിറവും നഷ്ട പെടുത്തുന്ന പംമ്പരാ വിഡ്...

സ്നേഹം മദീനത് തളം കെട്ടി നിൽക്കണം

*കനക കൊട്ടാരം പണിയണം ഖൽബിലെ, ഇശ്‌ഖിന് കാന്തിയിൽ തിളങ്ങണം ആ ഭവനം സ്വലാത്തിന്റെ ധ്വനിനിയിൽ പ്രസരിപ്പും ആർജ്ജിച്ചു മാനവ ഹൃത്തിൽ ഒരു സ്നേഹ സൗദ കാരണമാവണം...*            ഖൽബിന്റെ ഉമ്മറ പടിയിൽ ഹുബ്ബ് ന്റെ തെളിച്ചം കാണണം, അതൊരു പ്രകാശമായ് പടർന്നു അങ്ങനെ എന്റെ കബറിന്റെ ഇരുട്ടിൽ വെളിച്ചം പടർത്തണം  *അള്ളാഹുവിന്റെ ഹബീബ് തിങ്കളൊരു ﷺരാവും പകലും വന്നു കണ്ണുകൾ കുളിർക്കണം സ്നേഹം ചാലിച്ച ഓർമ്മകൾ മദീനത് തളം കെട്ടി നിൽക്കണം...*              ഈ ലോകം മറന്ന് ആ കാഴ്ചകൾക്ക് അന്തത മുറുകെ മുഴു കുരുടിയായ് എനിക്ക് നടന്നു നടന്നു മദീന ചേരണം  *മദീന ത്തെ മധുരിമയിൽ തെളിഞ്ഞ കാഴ്ചകൾ ഹബീബോരിൽ ﷺഅലിഞ്ഞു ബഖീഇൽ ഒടുങ്ങണം...* യാ അല്ലാഹ്, കാലത്തിന്റെ പോക്ക് കാണുമ്പോൾ പേടിയാണ് കണ്ണും ഖൽബും കൊതിച്ച മദീന കാണാതെ ഞാൻ മണ്ണിൽ ആണ്ടു പോയാൽ, പിന്നെ എന്തിനായിരുന്നു ഞാൻ ജീവിച്ചത്, ആശകളും ആഗ്രഹങ്ങളും അടക്കം ചെയ്ത മണ്ണ് വെറും മണ്ണായി പോവില്ലേ, നാഥാ നിന്റെ കാരുണ്യം ഒന്ന് മാത്രമാണ് പ്രതീക്ഷ എന്റെ കൈകൾ ശൂന്യമാണ് പറയാൻ അമലോ അറിവോ ഒന്നും ഇല്ല *പക്ഷെ, അള്ളാഹുവിന്റെ ഹബീബോര് ﷺതി...

ആശ്വാസമായ ഹബീബ്

*ഖൽബെരിയും വേദനകൾ കനലായി ഉള്ളിൽ പടരുമ്പോൾ അകം പാടും മദ്ഹോലികൾ ആശ്വാസമായി വിടരുന്നു...ﷺ* ان مُحَمَّد له في القلب حبا فصلوا علیه کي یزید الحب حبا... *ഖൽബിൽ ഹുബ്ബ് കൊണ്ടൊരു വെളിച്ചം നിറയ്ക്കണം, അങ്ങനെ ഖൽബറിഞ്ഞൊരു ഇഷ്ടം കൂടണം...* അതിനായ് സ്വലാത്തിന് മന്ത്ര ധ്വനികൾ ചുണ്ടിൽ വിരിയണം സ്നേഹം ചാലിച്ച ഖൽബിനൊരു മദീന മോഹം കൂടണം  *ലോകത്തിന് ഉന്നത വിചാരം ലോകൈക നാഥൻ തന്ന ഉത്തമ വികാരം ഹാത്തിം നബി ﷺത്വാഹാ നിധി ആശിഖിന് ഹൃദയം കവർന്ന ഖൽബിന് കനി ﷺ* ആലം വാഴ്ത്തും ജമാൽ കാലം കണ്ട സത്യ കമാൽ ഇസ്‌ലാമിന് വെളിച്ചം ലോകം പടർത്തിയ താജര്...ഇശ്‌ഖിന്റെ ദൂതരു ﷺ *മദീനയാണ് എന്റെ മോഹം അവിടെ യാണ് എന്റെ ദാഹം ആ മണ്ണിലാണ് എന്റെ ഇഷ്ടം ഇശ്ഖിന് ലോകം സ്നേഹ ലോകം ﷺ* സ്നേഹമാണെന്റെ നബി ﷺലോകം കണ്ട അൽ -അമീൻ നിധി ഇഷ്ടം കൂടിയ ഖൽബിനെന്നും ആശ്വാസമായ കനി കനവുകൾ തന്നു റൂഹും കാത്തുളള തിങ്കൾ നബി ﷺ *യാ റസൂലേ യാ ഹബീബെ ﷺഎന്നെ ഒന്ന് വിളിക്കണേ -മരണം വന്നു വിളിക്കും മുന്പേ -ഇഷ്ടമായ ലോകം കണ്ട് കണ്ണും കുളിർക്കണം ഖൽബും തളിർക്കണം ഉള്ളറിഞ മദ്ഹിന് ഗീതികൾ തീർത്തു ആ സ്വർഗം കാണണം* ഇതൊന്നും കവിതയല്ല കഥയോ നോവലോ അല്ല പിന്നെ -?  എന്താണ് എന്ന് ചോദിച്ചാൽ എനി...

യഥാർത്ഥ കുടുംബിനി

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്‌നങ്ങൾ -8*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃  മഹതി ഇസ്‌ലാമിൽ നിന്ന് പല അറിവുകളും നേടി എടുത്തു,  വൈജ്ഞാനിക രംഗത്തും വ്യക്തി മുദ്ര പതിപ്പിക്കാന്‍ മഹതിക്കു സാധിച്ചു. കര്‍മശാസ്ത്ര വിശാരദരായ സ്വഹാബീ വനിതകളില്‍പ്പെട്ട ഒരാളാണെന്നാണ് ഉമ്മു സലമ(റ)ക്കുറിച്ച് ഹാഫിള് ദഹബി അഭിപ്രായപ്പെട്ടത്. നബി(സ്വ)യില്‍ നിന്ന് 380 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹതി സ്ത്രീ സംബന്ധമായ  മസ്അലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതായി ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. ഉമ്മു സലമ(റ) റിപ്പോര്‍ട്ട് ചെയ്ത ചില ഹദീസുകള്‍ കാണുക: അത് കൊണ്ട് തന്നെ ഒരുപാട് ഹദീസുകൾ റിപ്പോർട്ട്‌ ചെയ്യാന് ബീവിക്ക് സാധിച്ചു  ‘"ജനാബത്തുള്ളപ്പോള്‍ ഞാനും തിരു നബി(സ്വ)യും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കാറു ണ്ടായിരുന്നു. നോമ്പുകാരനായിട്ടും അവിടുന്നെന്നെ ചുംബിക്കാറുണ്ടായിരുന്നു.’ ‘നബി(സ്വ) ജനാബത്തുണ്ടായിരിക്കെ,  സ്വുബ്ഹി ആവുകയും അങ്ങനെ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു.’ ‘ഉമ്മു സുലൈം(റ) വന്ന് തിരുനബി...

ഉമ്മു സലമ ഉമ്മാ എത്ര ഭാഗ്യവതിയാണ്

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്‌നങ്ങൾ -7*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃  സ്നേഹത്തിലും ഹൃദയ ശുദ്ധിയിലും  ഉമ്മുസലമ(റ) അതീവ ബുദ്ധിമതിയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളും അവതരിക്കാന്‍ മഹതി നിദാനമായിട്ടുണ്ട്. മുജാഹിദ്(റ)പറയുന്നു: ഉമ്മു സലമ (റ) ഒരിക്കല്‍ പ്രവാചകര്‍(സ്വ)യുടെ സവിധത്തില്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, പുരുഷന്മാര്‍ യുദ്ധം ചെയ്യുന്നു. ഞങ്ങള്‍ യുദ്ധം ചെയ്യുന്നില്ല. അനന്തരവകാശത്തിലും ഞങ്ങള്‍ക്ക് പകുതിയാണുള്ളത്.’ അപ്പോഴാണ് വിശുദ്ധ ഖുര്‍ആനിലെ ‘നിങ്ങളില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ പ്രത്യേകമായി അല്ലാഹു നല്‍കിയത് നിങ്ങള്‍ ആഗ്രഹിക്കരുത്. പുരുഷന്മാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള വിഹിതമുണ്ട്. സ്ത്രീകള്‍ക്കുമുണ്ട് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള വിഹിതം. അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്നും നിങ്ങള്‍ അവനോട് ചോദിക്കുക. തീര്‍ച്ചയായും അവന്‍  എല്ലാ കാര്യങ്ങളും അറിയുന്നവനാണ്’ (4/32) എന്ന സൂക്തം അവതരിച്ചത്. ഉമ്മു സ...

ഇതിങ്ങനെ എന്റെ ഖൽബിനെ കാർന്നു തിന്നുമെന്നു കരുതിയില്ല

*മധുരസ മറിഞ്ഞ ഖൽബിലെ കവിതയായ് ജനിക്കണം മധുരം നുണഞ്ഞു ബഖീഇൽ ഒടുങ്ങണം...*                   ഖൽബിന്റെ തേങ്ങൽ കേട്ടു കേട്ടു ഞാൻ പ്രയാസത്തിൽ ആണ്ടു നിൽക്കുകയാണ്, മദീന കാണാത്ത ഖൽബിന്റെ വേദനകൾ കണ്ണും ഏറ്റടുത്തിരിക്കുന്നു  *കണ്ണുനീരും ഖൽബും ഇപ്പോൾ സമരം പ്രഖ്യാപിച്ച പോലെ ആണ് എന്റെ അർഹത ഇല്ലായ്മ എത്ര പറഞ്ഞിട്ടും അവർക്ക് മനസിലാവുന്നില്ല, എന്തൊരു സ്വാർത്ഥതയാണ്...* അവർ പറയാ,,, നിന്റെ പോരായ്മ മാത്രമാണ് നിന്നെ മദീനയിൽ നിന്ന് അകറ്റുന്നത് എന്ന് -അവർക്ക് എന്റെ പ്രയാസങ്ങളുടെ പട്ടിക യറിഞ്ഞിട്ടും എന്തിനി കുറ്റപെടുത്തൽ ഒറ്റപെടുത്തൽ എന്ന് മനസിലാവുന്നില്ല  *മോഹ മിങ്ങനെ എന്റെ ഖൽബിനെ കാർന്നു തിന്നു മെന്ന് ഞാൻ കരുതിയില്ല, എന്റെ മദീന മോഹം അക്ഷരങ്ങളായി പിറവി എടുക്കുക യാണ് അതിലൂടെ ആ മനസുകത്തിലൂടെ ഞാൻ ജീവിക്കുകയാണ്*  ഒരിക്കൽ എന്നെ മദീന മാടി വിളിക്കും ആ മടിത്തട്ടിൽ എന്റെ സ്വപ്നങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം തരും കണ്ണീരിൽ ചാലിച്ച മോഹങ്ങൾ അന്ന് ഞാൻ അവിടെ ഇറക്കി വെച്ച് സ്വസ്ഥമായി ലോകത്തെ രാജകുമാരനെ ﷺസ്നേഹിക്കും അന്നെനിക്ക് ഒരു പ്രയാസങ്ങളും ഇല്ല കടമകൾ കാറ്റിൽ പറത്തി ...

മികച്ചതിൽ മികച്ചത്

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃     *മഹിളാ രത്നങ്ങൾ -6* 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 അബൂ സലമയുടെ വിയോഗത്തെ തുടർന്ന് സ്വഹാബി പ്രമുഖർ വിവാഹലോചനയുമായി എത്തി   അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ ആയിരുന്നു അത്  എങ്കിലും ബീവി അത്   തിരസ്കരിക്കുകയായിരുന്നു. വിധിച്ച മഹാഭാഗ്യം തന്നെ അവര്‍ക്കു ലഭിക്കണമല്ലോ.  തിരുനബി(   ﷺ) ഉമ്മു സലമയെ വിവാഹം കഴിക്കുന്നതോടെയാണ് സലമയുടെ മാതാവും മഖ്സൂം ഗോത്രക്കാരിയുമായ ഹിന്ദ് ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു സലമ(റ) ആയിത്തീരുന്നത്. ഉമ്മു സലമ(റ)ക്ക് തിരുനബി(   ﷺ)യുടെ പത്നീ പദവിയിലും വലിയ ആദരവായിരുന്നു ലഭിച്ചിരുന്നത്. ഭാര്യമാരുടെ  സന്ദര്‍ശനം  ഉമ്മു സലമ ബീവിയുടെ അടുത്ത് നിന്നായിരുന്നുവത്രെ നബി(  ﷺ ) തുടങ്ങിയിരുന്നത്.. എന്തൊരു ഭാഗ്യം അല്ലെ മികച്ചതിൽ മികച്ചത് സ്വന്തമാക്കാൻ കിട്ടിയ ഭാഗ്യം തന്നെ ഇത്   ആഇശ(റ) പറയുന്നു: നബി(  ﷺ ) അസ്ർ  നിസ്കാരം കഴിഞ്ഞാല്‍ ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ട്. ആദ്യം പോകാറുള്ളത് ഉമ്മു സലമ(റ)ന്‍റെ അടുത്തേക്കായിരുന്നു. അവരായിരുന്നു ഭാര്യമാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ളവര്...

തെളിനീർ പുഴയിൽ

*മുഹബത്തിന്റെ തെളിനീർ പുഴയിൽ ഒഴുക്കിൽ പെട്ടത് പോലെ ദിശയറിയാതെ നിൽക്കുകയാണ് ഞാൻ ഹബീബി ﷺ*                     യാഥാർഥ്യം, ഈ പുഴയുടെ ഭംഗി എന്നെ അശ്രദ്ധവാനാക്കിയിരിക്കുന്നു. എത്ര സേവിച്ചിട്ടും മതി വരാത്ത ഈ മധുര പാനീയം എന്നെ വല്ലാതെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു യാ  റസൂലല്ല ﷺ *പാലും പനിനീരും അത്തറും അമ്പറും തോൽക്കുമീ  മാധുര്യം, തിരു മദ്ഹിൽ അലിയും മുഹബത്തിന്റെ മധുരിമ... ﷺ* ഈ ഭംഗിയിലങ് മൗത്തായാൽ അത് തന്നെ മുഹബത് ചുണ്ടിൽ വിരിയും സ്വലാത്തിന്റെ ഹൃദയം മന്ത്രങ്ങൾ പുളകം കൊള്ളിക്കുമ്പോൾ അത് തന്നെ യാണ് മോഹവും അതെ *മൗത്താണ് മുഹബത്ത്...*  💚 അറ്റം കാണാത്തോരു ലോകമാണിത് അവസാനമില്ലാത്ത ദാഹമാണിത് ആഴിയിൽ വീണ്ടും വീണ്ടും ഖൽബ് ആശിക്കും അർഹത ഇല്ലാത്ത മോഹമാണിത്  *ഇരുളടഞ്ഞ വഴികളിലെല്ലാം വെളിച്ചമായി വന്നൊരു പ്രകാശ മുണ്ട് അതൊരു ചെറിയ റാന്തൽ വിളക്കല്ല അതൊരു പ്രകാശങ്ങളിലെ പ്രകാശമായിരുന്നു അതെന്റെ ജീവന്റെ നേരായിരുന്നു...ﷺ* ഈ ലോകത്തിൽ ലഹരി തീർത്ത എനിക്ക് ചിത്ത ഭ്രമം വന്ന് പോകുമോ എന്ന് പോലും ഭയക്കുന്നു,  അല്ല ഭയമുള്ളിൽ ഉണ്ടെങ്കിലും മദീന എന്നെ വ...

manqoos moulid

أعوذ بالله من الشيطان الرجيم بسم الله الرحمن الرحيم سُبْحَانَ الَّذِي اَطْلَعَ فِي شَهْرِ رَبِيعِ الْأَوَّلِ قَمَرَ نَبِيِّ الْهُدَى وَاَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا(ص) ٥ وَاَخْرَجَهُ فِي آخِرِ الزَّمَانِ كَمَا قَدَّرَ وَاَبْدَى ٥ وَاَلْبَسَهُ خِلْعَةَ الْجَمَالِ الَّتِي لَمْ يُلْبِسْهَا اَحَدًا ٥ فَوُلِدَ بِوَجْهٍ اَخْجَلَ قَمَرًا وَ فَرْقَدًا ٥ اَﻻَ هُوَ الَّذِي تَوَسَّلَ بِهِ اٰدَمُ عَلَيْهِ السَّلَامِ وَافْتَخَرَ بِكَوْنِهِ وَالِدًا وَسْتَغَاثَ بِهِ نُوحٌ (ع) فَنَجَى مِنَ الرَّدَى وَكَانَ فِي صُلْبِ إِبْرَاهِيمَ عَلَيْهِ السَّلَامُ حِينَ اُلْقِيَ فِي النَّارِ فَعَادَ وَصَارَ لَهْبُهَا مُخْمَدًا ٥ وَرَاَتْ اُمُّهُ آمِنَةُ (ر.ها.) حِينَ حَمَلَتْ بِهِ مَلٰئِكَةَ السَّمَاءِ مَدَدًا ٥ وَ دَخَلَ عَلَيْهَا الْاَنْبِيَاءُ وَهُمْ يَقُولُونَ لَهَا اِذَا وَضَعْتِ شَمْسَ الْفَلَاحِ وَالْهُدَى فَسَمِّيهِ مُحَمَّدًا(ص) ٥ قَالَ اللهُ عَزَّ وَجَلَّ لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَئُوفُ...

സ്നേഹത്തിന് ആഴിയിൽ

*അനുരാഗ വലയത്തിൽ സംരക്ഷണം നേടാം അഹദവന്റെ പൂ മുത്തിനെﷺസ്നേഹിച്ചു ആനന്ദം കണ്ടെത്താം*              ആർത്തി വേണം ആ തിരു സ്നേഹത്തിൽﷺ അലിയാൻ ആ സവിതം ചേരാൻ ആർത്തിയോടെ സ്നേഹത്തോടെ ബഹുമാനത്തോടെ സന്തോഷത്തോടെ ആമോദത്തോടെ ഇശ്‌ഖിന് ലോകത്തിൽ എത്തി പിടിക്കാം  *സത്യം നിറഞ്ഞ വാക്കുകളിൽ ഇശ്ഖ് ഓതിയ മധുരിമയിൽ ലോകം സമാധാന വഴിയിൽ എത്തിച്ച ലോകാനുഗ്രഹി ﷺ* കാതമളക്കാത്ത മണ്ണിൽ കാതലായി മദ്ഹിന് കിസ്സകൾ മൂളണം മുത്തമിട്ടു മദ്ഹിന് മധുരം നുണയണം  *സ്നേഹത്തിന് ആഴിയിൽ മദ്ഹിന്റെ ആഴം കാണണം അഴകിന്റെ മദീനത് അറിവോഴുകും തീരത്ത് പ്രണയ മോതി മുത്തിന് ﷺചാരെ മുഹബത്തിന് ഗീതികൾ തീർക്കണം...* ദുനിയാവ് നശ്വരമാണ് ഈമാൻ കാക്കണം കോനെ -അറിവില്ലാത്ത പാപികൾ ഞങ്ങൾ ലോകാനുഗ്രഹ റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺമറന്നെന്നു നടിക്കുന്നു താനേ -സ്നേഹമാണ് തങ്ങൾ ﷺദൂതരാണ് കാവലായി ജീവൻ കാത്ത കാതലാണ്  *ചൊന്നുള്ള വാ മൊഴിയും തന്നുള്ള സ്നേഹ മതും സ്മരണയായ് മാറി പോയി ഞങ്ങൾ അത് ഓർക്കാതെ ആയി* ഇന്നുള്ള മുസീബത് അത് തന്നെ, കാവലായി സ്നേഹം തന്ന് കാത്ത കാതലിനെ വേദനിപ്പിച്ചത് തന്നെ ﷺ *വേദനിക്കരുതേ നബിയെﷺഅറിവില്ല ഞങ്ങൾക്ക് അഹദവന് തന്...

അബൂ സലമയെക്കാൾ മികച്ചത്

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       *മഹിളാ  രന്തങ്ങൾ-5* 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 പ്രിയ ശിഷ്യനെ കാണാനായി തിരുനബി(  ﷺ ) അബൂസലമയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മരണത്തിന്‍റെ മാലാഖയും അവരുടെ പടിവാതിലില്‍ എത്തിയത്. തീർത്തും വേദനാജനകമായൊരു സമയം  തിരുനബി(  ﷺ)യാണ് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ അടച്ചു കൊടുത്തത്. മഹാനവര്‍കളുടെ ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയ നബി(   ﷺ ) ഒന്‍പത് തക്ബീറുകള്‍ ചൊല്ലി. അപ്പോള്‍ ചോദ്യമുണ്ടായി: അല്ലാഹുവിന്‍റെ റസൂലേ,ﷺ നിങ്ങള്‍ മറന്നതാണോ, അതോ അശ്രദ്ധ സംഭവിച്ചതാണോ? ‘ഞാന്‍ മറന്നിട്ടില്ല, എനിക്ക് അശ്രദ്ധ സംഭവിച്ചിട്ടുമില്ല. അബൂസലമക്കു വേണ്ടി ഞാന്‍ ആയിരം തക്ബീര്‍ ചൊല്ലിയാലും അദ്ദേഹം അതിനര്‍ഹന്‍ തന്നെയാണ്’- അവിടുന്ന് മറുപടി പറഞ്ഞു (താരീഖുത്ത്വബരി 2/177) മഹാനായ അബൂ സലമ അത്രെയും പ്രതിഫലം ജീവിത മാതൃകയിലൂടെ നേടി എടുത്തിരുന്നു  ജീവിതകാലത്ത് സന്തോഷ വേളകളിലും സന്താപ ഘട്ടങ്ങളിലും ഒപ്പം നിന്ന പ്രിയതമ, തന്‍റെ വിയോഗാനന്തരവും സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹം  അബൂ സലമക്കുണ്ടായിരുന്നു. ആ ആഗ്രഹം  അതിനു വേണ്ട കാര്യങ...

ഉന്നതിയിൽ വാഴും ഉത്തമ വിചാരം

*ഇഷ്ടമൊത്ത് കൂടെ കൂടാൻ ഇശ്ഖ് അറിഞ്ഞു ഖൽബും കാക്കാൻ ഇഷ്ടമായ നേതാവുണ്ട് ഇശ്ഖ് അറിഞ്ഞ രാജാവുണ്ട് ﷺ*             പൂങ്കാവ് മദീന പൂ മുത്തിന് ﷺമദീന പൂ മേനിയെ തഴുകുന്ന ഇശ്‌ഖിന് ഉറവയെ മദീന ഇഷ്ടമായ നബീന ﷺ *കനവിലൊന്ന് വന്നാൽ ആ കനക ഗാന്ധി കണ്ടാൽ കരളുറച്ചു നിന്നാൽ മദ്ഹിന് ഇശലുമായി ഒഴുകിയാൽ മദീന അറിയുക ഇല്ലേ, മദ്ഹും തളിർക്കുകയില്ലേ -*               ആറ്റലായ തങ്ങൾ അഹദവന്റെ പൊന്നാമ്പൽ അറിഞ്ഞുള്ള സ്നേഹ കടല് ﷺഅറിവോഴുകും തെളിനീർ അരുവി മദീന യെന്ന പ്രണയ ലഹരിയിൽ മാദിഹിന് ഹൃദയ പിറവി  *അഹ്മദ് നബി ﷺആറ്റൽ നിധി ലോകൈക നാഥാന് തന്ന റഹ്മത്തുൽ ലിൽ ആലമീൻ ഹാത്തിം കനി ﷺ*          ആമിന ബീവിക്ക് ഓമന പുത്രൻ ആലം പടക്കാൻ കാരണ മാനവ മോചകരായ നിലാവ് സ്നേഹ നിറ തിങ്കൾ കിനാവ് ﷺ *ലോകം അറിഞ്ഞ അൽ -അമീൻ സ്നേഹം തന്ന സത്യ ദൂതര് ﷺലോകം വാഴ്ത്തും ഇഷ്ട നേതാ-കാലം തോൽക്കും സത്യ രാജ ﷺ*            ഉത്തമ വിചാരം ഉന്നത നിതാനo ഉന്നതിയിൽ വാഴും അഹദവന്റെ കാരുണ്യം ﷺ *ഹരമായ പ്രണയം ലഹരിയായ മദീന സിരകളിൽ രക്ത കണങ്ങൾ മദ്ഹായ് ഒലിചെങ്കിൽ പ...

ഖൽബിലെ അരുവി

*സ്വലാത്ത് ഒരു കുളിർ മന്ത്രമാണ് മനസിനെ മദീനയിലേക്ക് അടുപ്പിക്കുന്ന ഇശ്‌ഖിന് തന്ത്രം...*                  നീറുന്ന ഖൽബിനും ഇശ്‌ഖിന്റെ ഇശലിനും മധുര നാദം പോലെ കൂട്ടുള്ള മുഹബത്തിന് ഉറവയാണ് സ്വലാത്ത്  *ഹറാമിന്റെ വഴിയിൽ നിനക്ക് സംരക്ഷണം വേണോ, നിന്റെ ഹൃദയം നിനക്ക് സംരക്ഷിക്കണോ, നിന്റെ രോഗങ്ങൾക്ക് ശമനം വേണോ, നിന്റെ എല്ലാത്തിനും എല്ലാത്തിനും സ്വലാത്ത് മതി അത് നിനക്ക് കാവലാണ് ഹൃദയത്തിന് കാതലാണ്* സ്വലാത്തിന് മന്ത്രം ഖൽബിൽ കുടി ഇരുത്തണം ആ മധുര ലഹരിയിൽ ലോകത്തിന്റെ നേതാവിലേക്ക് അടുക്കണം ഇശ്‌ഖിന് ലോകം ഖൽബിൽ പടുത്ത് ഉയർത്തണം ﷺ *ഹാത്തിം റസൂലുള്ള ﷺഹാഷിം ഹബീബുള്ള ﷺസ്നേഹം പടുത്തുയർത്തിയ തിങ്കൾ നബിയുള്ള ﷺ*  സ്നേഹമാണ് ആ ലോകം സ്വാന്തനമാണ് ആ സ്നേഹം അറിവിന്‌ അഴകിൽ ജ്വലിച്ച ഇശ്‌ഖിന്റെ ഭാശ്യo  *അഭയം എന്നും തിരു നൂറിൽ മാത്രം ﷺകാതലായ ഹബീബ് കാവലായ നസ്വീബ് ﷺ* ഖൽബിൽ നിന്നും മദീനയിലേക്ക് ഒരു അരുവി വെട്ടണം ആ അരുവിയിൽ ഇശ്‌ഖിന് മുത്തുകൾ ഒഴുക്കണം  *ആ നേരിന്റെ ഇശലിൽ മുത്തിന് ﷺമദ്ഹുകൾ പിറക്കണം ലഹരിയായി സിരകളിൽ പടരണം* ഖൽബിന്റെ ഇരുട്ടിന് കാരിരുമ്പിന്റെ കട്ടി ആയിരു...

മഹിളാ രന്തങ്ങൾ :4

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -4*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       മനസിലുള്ള ലക്ഷ്യം  സന്തോഷത്തോടെ   മഹതി പറഞ്ഞു: ‘മദീനയിലുള്ള എന്‍റെ ഭര്‍ത്താവാണ് ലക്ഷ്യം’. അദ്ദേഹം വീണ്ടും ചോദിച്ചു: കൂടെ ആരുമില്ലേ? ‘അല്ലാഹുവാണ് സത്യം, അല്ലാഹുവും ഈ കുഞ്ഞുമൊഴികെ ഒരാളും എന്‍റെ കൂടെയില്ല’- ഉമ്മുസലമ പ്രതിവചിച്ചു. ഉസ്മാനു ബ്നു ത്വല്‍ഹ മഹതിയെ മദീനയിലെ ഖുബാഇലുള്ള ഒരു പട്ടണത്തിലെത്തിച്ചു. എന്നിട്ടു പറഞ്ഞു: ‘ഇതാ, ഈ ഗ്രാമത്തിലാണ് നിങ്ങളുടെ ഭര്‍ത്താവുള്ളത്. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് അങ്ങോട്ട് ചെല്ലുക’. പിന്നീട് അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ചെയ്തു. ബീവി ആ മനസിന്‌ നന്ദി പറഞ്ഞു ആ പട്ടണത്തിലേക്ക് ഇറങ്ങി  കുലീനനും മാന്യനുമായ സഹയാത്രികന്‍ എന്നാണ് ഉസ്മാനു ബ്നു ത്വല്‍ഹയെ ഉമ്മു സലമ(റ) വിശേഷിപ്പിച്ചത്. മഹതി ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുവാണ് സത്യം. അബൂ സലമയുടെ കുടംബത്തിനുണ്ടായ അത്രയും വിപത്തുകള്‍ മറ്റൊരു കുടുംബത്തിനുമുണ്ടായതായി എനിക്കറിയില്ല. ഉസ്മാനു ബ്നു ത്വല്‍ഹയേക്കാള്‍...
کل مولود يولد علی الفطرة فاٴبو اه يهودانه وينصر انه وعججسانه﴿رواه البخاري﴾ എല്ലാ ശിശുക്കളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. പിന്നീട് അവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത് അവന്റെ മാതാപിതാക്കളാണ് (ചുറ്റുപാടുകളാണ്)

ആ മധുര ലഹരിയിൽ നീന്തി കുളിക്കണം

*മദീന മോഹം കൊണ്ടൊരു മദ്ഹിന് മാല കോർക്കണം ഇശ്‌ഖിന് അക്ഷരങ്ങൾ കൊണ്ട് അതിൽ കൊത്ത് പണി എടുക്കണം സ്വലാത്തിന് മന്ത്ര ധ്വനികൾ കൊണ്ട് അതിനെ മനോഹരമാക്കണം...*                 ഇശലുകൾ എന്നും മദീനയിൽ പാടണം മദ്ഹിന് ഈരടികൾ തീർത്ത് മുഹബത്തിന്റെ തേൻ നുകരണം  *സ്വലാത്തിന് പാനീയം ആവോളം സേവിക്കണം ആ  മധുര ലഹരിയിൽ നീന്തി കുളിക്കണം* പ്രതീക്ഷകൾ കണ്ണുനീരാക്കി രാവുകൾ പകലുകളാക്കി നോവിൻ ഭാന്ധവുമേന്തി മദീനയിൽ ചേരണം, മദീന മോഹം വൃണം തീർത്ത ഖൽബിന്റെ നോവിൻ ഭാന്ധം അവിടെ സമർപ്പിച്ചു സമാധാനം കണ്ടെത്തണം  *താരക തിങ്കൾ രാജവിന് സ്നേഹം കാണണം ﷺആശകൾ ഏറിയ ഖൽബിന് കുളിര് പകരണം* വിരൽ തുമ്പിൽ ഊർന്ന് ഒലിക്കും മദ്ഹിന് അക്ഷരങ്ങൾ ചേർത്ത് വെച്ച് മധു ഗീതി തീർക്കണം ആ മധുരത്തിന് നിറവിൽ മദീന പുൽകണം  *കണ്ണിന് കുളിരാണ് ഖൽബിന് ഹരമാണ് മോഹം നിറഞ്ഞ രാവിൽ മിസ്കിന് ഗന്ധമാണ്* അത്തറും തോൽക്കും അമ്പറും മാറി മറയും സുഗന്ധം വിരിഞ്ഞ രാവിൽ ഹബീബിന്റെ ﷺനൂറു തെളിയും ഖൽബിന് കുളിര് പകരും *യാ അല്ലാഹ് മോഹം യാ അല്ലാഹ് ദാഹം യാ അല്ലാഹ് നോവ് ഖൽബിന്റെ ജീവ് ആശകൾ ഏറെ വെണ്ണീർ പോലെ മോഹങ്ങൾ ഏറെ വേദനയാണെ, ഇഷ്ടം കൂടിയ ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...