🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
*മഹിളാ രത്നങ്ങൾ -4*
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
മനസിലുള്ള ലക്ഷ്യം സന്തോഷത്തോടെ
മഹതി പറഞ്ഞു: ‘മദീനയിലുള്ള എന്‍റെ ഭര്‍ത്താവാണ് ലക്ഷ്യം’.
അദ്ദേഹം വീണ്ടും ചോദിച്ചു: കൂടെ ആരുമില്ലേ?
‘അല്ലാഹുവാണ് സത്യം, അല്ലാഹുവും ഈ കുഞ്ഞുമൊഴികെ ഒരാളും എന്‍റെ കൂടെയില്ല’- ഉമ്മുസലമ പ്രതിവചിച്ചു.
ഉസ്മാനു ബ്നു ത്വല്‍ഹ മഹതിയെ മദീനയിലെ ഖുബാഇലുള്ള ഒരു പട്ടണത്തിലെത്തിച്ചു. എന്നിട്ടു പറഞ്ഞു: ‘ഇതാ, ഈ ഗ്രാമത്തിലാണ് നിങ്ങളുടെ ഭര്‍ത്താവുള്ളത്. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് അങ്ങോട്ട് ചെല്ലുക’. പിന്നീട് അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ചെയ്തു.
ബീവി ആ മനസിന് നന്ദി പറഞ്ഞു ആ പട്ടണത്തിലേക്ക് ഇറങ്ങി
കുലീനനും മാന്യനുമായ സഹയാത്രികന്‍ എന്നാണ് ഉസ്മാനു ബ്നു ത്വല്‍ഹയെ ഉമ്മു സലമ(റ) വിശേഷിപ്പിച്ചത്. മഹതി ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുവാണ് സത്യം. അബൂ സലമയുടെ കുടംബത്തിനുണ്ടായ അത്രയും വിപത്തുകള്‍ മറ്റൊരു കുടുംബത്തിനുമുണ്ടായതായി എനിക്കറിയില്ല. ഉസ്മാനു ബ്നു ത്വല്‍ഹയേക്കാള്‍ മാന്യനായ ഒരു കൂട്ടുകാരനെയും ഞാന്‍ കണ്ടിട്ടുമില്ല’ (ഇബ്നു ഹിശാം/അസ്സീറത്തുന്നബവിയ്യ 1/468).
ഇവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഉമ്മുസലമ(റ), അബൂസലമയെ കണ്ടുമുട്ടി. ദമ്പതികള്‍ക്ക് ഏറെ കണ്‍ കുളിര്‍ത്ത ദിനം. അവരുടെ മനസ്സുകളില്‍ നിന്നും വേര്‍പാടിന്‍റെ വ്രണങ്ങള്‍ ക്രമേണ നീങ്ങിത്തുടങ്ങി. വീണ്ടും സന്തോഷത്തിന്‍റെ രാപ്പകലുകള്‍. ആഹ്ലാദവും ആമോദവും അവരുടെ ജീവിതത്തില്‍ കളിയാടി. ജീവിത പ്രതിസന്ധികള്‍ ഒരിക്കലും ദാമ്പത്യത്തെ പിടിച്ചുലച്ചില്ല. അവരുടെ സ്നേഹത്തിന് വേർപാടും മാറ്റ് കൂട്ടുകയായിരുന്നു ഓര്‍ക്കാപ്പുറത്തുള്ള പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ സാധിക്കാതെ അവരുടെ മനസ്സ് ആടിയുലഞ്ഞതുമില്ല. അല്ലെങ്കിലും മനുഷ്യ ബന്ധങ്ങളെ ശക്തമാക്കുന്നത് പ്രതിസന്ധികളാണല്ലോ. പ്രതിസന്ധികളിലൂടെയുള്ള പ്രയാണം മൂലമാണ് ഏതൊരു ബന്ധവും അഗ്നിശുദ്ധി കൈവരിക്കുന്നത്.
ധീരനും പരിത്യാഗിയുമായ അബൂസലമ(റ) വിശുദ്ധ ദീനിന്‍റെ പ്രബോധനത്തിനും പ്രചാരണത്തിനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കി. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത അബൂ സലമയും സംഘവും വിജയ ശ്രീലാളിതരായി മടങ്ങി. ഉഹ്ദിലും അബൂസലമ(റ) പൊരുതി നിന്നു. യുദ്ധത്തിനിടയിലുണ്ടായ മുറിവ് നിമിത്തം മഹാനവര്‍കള്‍ രോഗശയ്യയിലായി. ആ മുറിവ് മൂലമാണ് ഹിജ്റ മൂന്നാം വര്‍ഷം ജുമാദല്‍ ഉഖ്റയില്‍ മഹാനവര്‍കള്‍ വഫാത്താവുന്നത് (ഉസ്ദുല്‍ ഗാബ 3/190).
കണ്ണുനീരും സ്നേഹവും വേര്പാടുകളും അവരുടെ സ്നേഹം ഊർജസ്വലതയുള്ളതാക്കുകയായിരുന്നു
തുടരും....
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments