Skip to main content

ഉമ്മു സലമ ഉമ്മാ എത്ര ഭാഗ്യവതിയാണ്

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
               *മഹിളാ രത്‌നങ്ങൾ -7*
             
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 

സ്നേഹത്തിലും ഹൃദയ ശുദ്ധിയിലും 
ഉമ്മുസലമ(റ) അതീവ ബുദ്ധിമതിയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളും അവതരിക്കാന്‍ മഹതി നിദാനമായിട്ടുണ്ട്. മുജാഹിദ്(റ)പറയുന്നു: ഉമ്മു സലമ (റ) ഒരിക്കല്‍ പ്രവാചകര്‍(സ്വ)യുടെ സവിധത്തില്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, പുരുഷന്മാര്‍ യുദ്ധം ചെയ്യുന്നു. ഞങ്ങള്‍ യുദ്ധം ചെയ്യുന്നില്ല. അനന്തരവകാശത്തിലും ഞങ്ങള്‍ക്ക് പകുതിയാണുള്ളത്.’ അപ്പോഴാണ് വിശുദ്ധ ഖുര്‍ആനിലെ ‘നിങ്ങളില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ പ്രത്യേകമായി അല്ലാഹു നല്‍കിയത് നിങ്ങള്‍ ആഗ്രഹിക്കരുത്. പുരുഷന്മാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള വിഹിതമുണ്ട്. സ്ത്രീകള്‍ക്കുമുണ്ട് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള വിഹിതം. അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്നും നിങ്ങള്‍ അവനോട് ചോദിക്കുക. തീര്‍ച്ചയായും അവന്‍  എല്ലാ കാര്യങ്ങളും അറിയുന്നവനാണ്’ (4/32) എന്ന സൂക്തം അവതരിച്ചത്.
ഉമ്മു സലമ ബീവി ആ വാക്കുകളിൽ സമാധാനം കണ്ടെത്തുകയായിരുന്നു 
ഉമ്മുസലമ(റ) പറയുന്നു: ഒരു ദിവസം ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: ‘ഖുര്‍ആനില്‍ പുരുഷന്മാരെ കുറിച്ച് പ്രതിപാദ്യമുള്ളതു പോലെ ഞങ്ങളെക്കുറിച്ച്  എന്തു കൊണ്ട് പ്രതിപാദിക്കുന്നില്ല?’ പിന്നീട് മിമ്പറില്‍ വെച്ചുള്ള നബി(സ്വ)യുടെ പ്രഭാഷണമാണ് എനിക്ക് എന്‍റെ വീട്ടില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. അവിടുന്ന് പറഞ്ഞു: ജനങ്ങളേ, അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘നിശ്ചയം മുസ്ലിംകളായ പുരുഷന്മാരും സ്ത്രീകളും വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അനുസരണയുള്ള പുരുഷന്മാരും സ്ത്രീകളും സത്യസന്ധരായ പുരുഷന്‍മാരും സ്ത്രീകളും ക്ഷമാശീലരായ പുരുഷന്മാരും സ്ത്രീകളും ഇലാഹീ ഭയമുള്ള പുരുഷന്മാരും സ്ത്രീകളും ദാന ധര്‍മങ്ങള്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും  നോമ്പനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും സ്വകാര്യാവയവങ്ങള്‍  സംരക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും- ഇവര്‍ക്കെല്ലാം പാപമോചനവും മഹത്തായ പ്രതിഫലവും അല്ലാഹു  ഒരുക്കിവെച്ചിരിക്കുന്നു’ (അഹ്സാബ് 35-മുസ്നദു അഹ്മദ്).
ആ വാക്കുകൾ ബീവിയുടെ ഖൽബ് തുറന്നു 
അംറ്ബ്നു ദീനാര്‍(റ)വില്‍ നിന്ന് നിവേദനം: ഉമ്മു സലമ(റ) പ്രവാചകര്‍(സ്വ)യോട് ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘അല്ലാഹുവിന്‍റെ റസൂലേ, ഹിജ്റയുടെ കാര്യത്തില്‍ അല്ലാഹു സ്ത്രീകളെ  പരാമര്‍ശിച്ചതു നാം തീരെ കേട്ടിട്ടില്ലല്ലോ?’ ഉടന്‍ ആയത്തിറങ്ങി. ‘അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരം നല്‍കി. പുരുഷനായാലും സ്ത്രീയായാലും നിങ്ങളില്‍ ഒരു പ്രവര്‍ത്തകന്‍റെയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയുകയില്ല. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് സ്വദേശം വെടിഞ്ഞവരും സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരും എന്‍റെ മാര്‍ഗത്തില്‍ മര്‍ദദ്ദിതരായവരും ധര്‍മയുദ്ധം നടത്തിയവരും അങ്ങനെ കൊല്ലപ്പെട്ടവരുമാരോ അവരുടെ മുഴുവന്‍ പാപങ്ങളും ഞാന്‍ മായ്ച്ചു കളയും. താഴ് ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. തീര്‍ച്ച. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമെന്ന നിലക്ക്. അല്ലാഹുവിന്‍റെ പക്കലാണ് ഏറ്റവും നല്ല പ്രതിഫലമുള്ളത്’ (ആലു ഇംറാന്‍/195).

അങ്ങനെ ഓരോന്നും ബീവി ഹബീബിൽ നിന്ന് ചോദിച്ചു വാങ്ങിയത് പോലെ നമുക്ക് നേട്ടം ഉണ്ടാക്കി തന്ന് അൽഹംദുലില്ലാഹ്, നമ്മുടെ ഉമ്മമാർ എത്ര ഭാഗ്യം ചെയ്ത മഹിളാ മണികളാണ് 

 
              തുടരും.... 

✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...