*മദീന മോഹം കൊണ്ടൊരു മദ്ഹിന് മാല കോർക്കണം ഇശ്‌ഖിന് അക്ഷരങ്ങൾ കൊണ്ട് അതിൽ കൊത്ത് പണി എടുക്കണം സ്വലാത്തിന് മന്ത്ര ധ്വനികൾ കൊണ്ട് അതിനെ മനോഹരമാക്കണം...*
ഇശലുകൾ എന്നും മദീനയിൽ പാടണം മദ്ഹിന് ഈരടികൾ തീർത്ത് മുഹബത്തിന്റെ തേൻ നുകരണം
*സ്വലാത്തിന് പാനീയം ആവോളം സേവിക്കണം ആ മധുര ലഹരിയിൽ നീന്തി കുളിക്കണം*
പ്രതീക്ഷകൾ കണ്ണുനീരാക്കി രാവുകൾ പകലുകളാക്കി നോവിൻ ഭാന്ധവുമേന്തി മദീനയിൽ ചേരണം, മദീന മോഹം വൃണം തീർത്ത ഖൽബിന്റെ നോവിൻ ഭാന്ധം അവിടെ സമർപ്പിച്ചു സമാധാനം കണ്ടെത്തണം
*താരക തിങ്കൾ രാജവിന് സ്നേഹം കാണണം ﷺആശകൾ ഏറിയ ഖൽബിന് കുളിര് പകരണം*
വിരൽ തുമ്പിൽ ഊർന്ന് ഒലിക്കും മദ്ഹിന് അക്ഷരങ്ങൾ ചേർത്ത് വെച്ച് മധു ഗീതി തീർക്കണം ആ മധുരത്തിന് നിറവിൽ മദീന പുൽകണം
*കണ്ണിന് കുളിരാണ് ഖൽബിന് ഹരമാണ് മോഹം നിറഞ്ഞ രാവിൽ മിസ്കിന് ഗന്ധമാണ്*
അത്തറും തോൽക്കും അമ്പറും മാറി മറയും സുഗന്ധം വിരിഞ്ഞ രാവിൽ ഹബീബിന്റെ ﷺനൂറു തെളിയും ഖൽബിന് കുളിര് പകരും
*യാ അല്ലാഹ് മോഹം യാ അല്ലാഹ് ദാഹം യാ അല്ലാഹ് നോവ് ഖൽബിന്റെ ജീവ് ആശകൾ ഏറെ വെണ്ണീർ പോലെ മോഹങ്ങൾ ഏറെ വേദനയാണെ, ഇഷ്ടം കൂടിയ രാവിൽ ഇഷ്ടം തീർത്തൊരു നേരം ഇശ്ഖാൽ ഒന്ന് ഈ പാപിയുടെ മദീന മോഹം പുലരണം ബഖീഇന് ദാഹം ക്ഷമിക്കണം...*
ആവത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments