*സ്വലാത്ത് ഒരു കുളിർ മന്ത്രമാണ് മനസിനെ മദീനയിലേക്ക് അടുപ്പിക്കുന്ന ഇശ്‌ഖിന് തന്ത്രം...*
നീറുന്ന ഖൽബിനും ഇശ്‌ഖിന്റെ ഇശലിനും മധുര നാദം പോലെ കൂട്ടുള്ള മുഹബത്തിന് ഉറവയാണ് സ്വലാത്ത്
*ഹറാമിന്റെ വഴിയിൽ നിനക്ക് സംരക്ഷണം വേണോ, നിന്റെ ഹൃദയം നിനക്ക് സംരക്ഷിക്കണോ, നിന്റെ രോഗങ്ങൾക്ക് ശമനം വേണോ, നിന്റെ എല്ലാത്തിനും എല്ലാത്തിനും സ്വലാത്ത് മതി അത് നിനക്ക് കാവലാണ് ഹൃദയത്തിന് കാതലാണ്*
സ്വലാത്തിന് മന്ത്രം ഖൽബിൽ കുടി ഇരുത്തണം ആ മധുര ലഹരിയിൽ ലോകത്തിന്റെ നേതാവിലേക്ക് അടുക്കണം ഇശ്‌ഖിന് ലോകം ഖൽബിൽ പടുത്ത് ഉയർത്തണം ﷺ
*ഹാത്തിം റസൂലുള്ള ﷺഹാഷിം ഹബീബുള്ള ﷺസ്നേഹം പടുത്തുയർത്തിയ തിങ്കൾ നബിയുള്ള ﷺ*
സ്നേഹമാണ് ആ ലോകം സ്വാന്തനമാണ് ആ സ്നേഹം അറിവിന് അഴകിൽ ജ്വലിച്ച ഇശ്‌ഖിന്റെ ഭാശ്യo
*അഭയം എന്നും തിരു നൂറിൽ മാത്രം ﷺകാതലായ ഹബീബ് കാവലായ നസ്വീബ് ﷺ*
ഖൽബിൽ നിന്നും മദീനയിലേക്ക് ഒരു അരുവി വെട്ടണം ആ അരുവിയിൽ ഇശ്‌ഖിന് മുത്തുകൾ ഒഴുക്കണം
*ആ നേരിന്റെ ഇശലിൽ മുത്തിന് ﷺമദ്ഹുകൾ പിറക്കണം ലഹരിയായി സിരകളിൽ പടരണം*
ഖൽബിന്റെ ഇരുട്ടിന് കാരിരുമ്പിന്റെ കട്ടി ആയിരുന്നു പക്ഷെ ഇപ്പോൾ അതിന് ധ്വ)രങ്ങൾ വന്നു തുടങ്ങി പ്രകാശം പരന്നിട്ടുണ്ട് ആ വെളിച്ചത്തിൽ ഇന്നീ രാവ് പുലരുന്നുണ്ട്
*മദ്ഹാണ് മുഹബത്ത് കരളിന്റെ ഇശൽ മുത്ത് ﷺസ്നേഹം ചാലിചെഴുതിയ ഇശ്‌ഖിന്റെ കിസ്മത്*
മോഹമാണ് മദീന തേട്ടമാണ് നബീനﷺരാവും പകലും മറന്ന ഇന്നിന് കാത്തിരിപ്പാണ് ആ വിളിക്കായി ഓർത്തിരിപ്പാണ്
*യാ അല്ലാഹ് നിന്റെ ഈ അടിമ അമൽ ഇല്ലാത്തവളാണ് ഇശ്ഖ് അറിയാത്തവളാണ് പക്ഷെ ആ ഇശ്‌ഖിന് അരുവി തേടി ഉള്ള യാത്രയിൽ ആണിപ്പോൾ ഞാൻ എത്ര കോരി ഇട്ടും കൈകൾ നിറയാത്ത ഓട്ട പാത്രം പോലെ എന്നൊരു തോന്നൽ ഞാൻ എവിടെയും എത്തുന്നില്ല മദ്ഹിന്റെ മാലകൾ തളിർക്കുബോഴും അതൊരു ബഹർ പോലെ അറ്റം കാണാതെ ഞാൻ വ്യസനിക്കുന്നു, നിന്റെ കാരുണ്യം ഒന്ന് മാത്രമാണ് പ്രതീക്ഷ അള്ളാഹുവിന്റെ ഹബീബിന്റെ ﷺതിരു നോട്ടം മാത്രമാണ് ആശ നിരാശ നൽകാതെ എന്നെ കാക്കണേ.*
നിന്റെ ഔദാര്യം ഒന്ന് കൊണ്ട് കാരുണ്യ വാനായ നാഥാ അർഹത ഇല്ലാത്ത ഈ വ്യാമോഹിയുടെ മദീന മോഹം സഫലമാക്കണം ഇഷ്ട ഭൂമിയിൽ ഇശ്ഖ് അറിയാൻ ഒരിടം നൽകണം..
*ബഖീഇൽ മാത്രമാണ് ആശ അവിടെ മാത്രമാണ് പ്രതീക്ഷ അഭയം തന്നു കാക്കണേ -നാഥാ*
ആവത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments