*മധുരസ മറിഞ്ഞ ഖൽബിലെ കവിതയായ് ജനിക്കണം മധുരം നുണഞ്ഞു ബഖീഇൽ ഒടുങ്ങണം...*
ഖൽബിന്റെ തേങ്ങൽ കേട്ടു കേട്ടു ഞാൻ പ്രയാസത്തിൽ ആണ്ടു നിൽക്കുകയാണ്, മദീന കാണാത്ത ഖൽബിന്റെ വേദനകൾ കണ്ണും ഏറ്റടുത്തിരിക്കുന്നു
*കണ്ണുനീരും ഖൽബും ഇപ്പോൾ സമരം പ്രഖ്യാപിച്ച പോലെ ആണ് എന്റെ അർഹത ഇല്ലായ്മ എത്ര പറഞ്ഞിട്ടും അവർക്ക് മനസിലാവുന്നില്ല, എന്തൊരു സ്വാർത്ഥതയാണ്...*
അവർ പറയാ,,, നിന്റെ പോരായ്മ മാത്രമാണ് നിന്നെ മദീനയിൽ നിന്ന് അകറ്റുന്നത് എന്ന് -അവർക്ക് എന്റെ പ്രയാസങ്ങളുടെ പട്ടിക യറിഞ്ഞിട്ടും എന്തിനി കുറ്റപെടുത്തൽ ഒറ്റപെടുത്തൽ എന്ന് മനസിലാവുന്നില്ല
*മോഹ മിങ്ങനെ എന്റെ ഖൽബിനെ കാർന്നു തിന്നു മെന്ന് ഞാൻ കരുതിയില്ല, എന്റെ മദീന മോഹം അക്ഷരങ്ങളായി പിറവി എടുക്കുക യാണ് അതിലൂടെ ആ മനസുകത്തിലൂടെ ഞാൻ ജീവിക്കുകയാണ്*
ഒരിക്കൽ എന്നെ മദീന മാടി വിളിക്കും ആ മടിത്തട്ടിൽ എന്റെ സ്വപ്നങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം തരും കണ്ണീരിൽ ചാലിച്ച മോഹങ്ങൾ അന്ന് ഞാൻ അവിടെ ഇറക്കി വെച്ച് സ്വസ്ഥമായി ലോകത്തെ രാജകുമാരനെ ﷺസ്നേഹിക്കും അന്നെനിക്ക് ഒരു പ്രയാസങ്ങളും ഇല്ല കടമകൾ കാറ്റിൽ പറത്തി എന്റെ റൂഹിന്റെ പ്രണയം ഞാൻ അങ്ങനെ മദീന മണ്ണിൽ അഭയം ചേർക്കും
*മോഹങ്ങളിലെ മോഹം ആശകളിലെ ആശ നിരാശ ഇല്ലാതെ രാവുകൾക്ക് പ്രതീക്ഷ തന്ന മോഹം എന്റെ ഉപ്പാപ്പ തിങ്കള്ളോരുടെ സ്നേഹ ലോകം ﷺ*
യാ അല്ലാഹ്, ഇഷ്ടങ്ങൾ ഏറി ഏറി മനസിന്റെ കഷ്ടങ്ങൾ ആയി തുടങ്ങി ഞാൻ തളർന്നിരിക്കുന്നു എനിക്ക് കാവലായ കാതലിനെ ഖൽബിൽ കൂട്ടി മദീനയിൽ എനിക്ക് ഒരു അവസാനം വേണം നിന്റെ കാരുണ്യം ഒന്ന് മാത്രമാണ് പ്രതീക്ഷ അർഹതകൾ നോക്കിയാൽ ഈ ഉള്ളോൾക്ക് ലജ്ജയാണ് നീ ഔദാര്യം കനിഞ്ഞു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments