*ഖൽബെരിയും വേദനകൾ കനലായി ഉള്ളിൽ പടരുമ്പോൾ അകം പാടും മദ്ഹോലികൾ ആശ്വാസമായി വിടരുന്നു...ﷺ*
ان مُحَمَّد له في القلب حبا فصلوا علیه کي یزید الحب حبا...
*ഖൽബിൽ ഹുബ്ബ് കൊണ്ടൊരു വെളിച്ചം നിറയ്ക്കണം, അങ്ങനെ ഖൽബറിഞ്ഞൊരു ഇഷ്ടം കൂടണം...*
അതിനായ് സ്വലാത്തിന് മന്ത്ര ധ്വനികൾ ചുണ്ടിൽ വിരിയണം സ്നേഹം ചാലിച്ച ഖൽബിനൊരു മദീന മോഹം കൂടണം
*ലോകത്തിന് ഉന്നത വിചാരം ലോകൈക നാഥൻ തന്ന ഉത്തമ വികാരം ഹാത്തിം നബി ﷺത്വാഹാ നിധി ആശിഖിന് ഹൃദയം കവർന്ന ഖൽബിന് കനി ﷺ*
ആലം വാഴ്ത്തും ജമാൽ കാലം കണ്ട സത്യ കമാൽ ഇസ്‌ലാമിന് വെളിച്ചം ലോകം പടർത്തിയ താജര്...ഇശ്‌ഖിന്റെ ദൂതരു ﷺ
*മദീനയാണ് എന്റെ മോഹം അവിടെ യാണ് എന്റെ ദാഹം ആ മണ്ണിലാണ് എന്റെ ഇഷ്ടം ഇശ്ഖിന് ലോകം സ്നേഹ ലോകം ﷺ*
സ്നേഹമാണെന്റെ നബി ﷺലോകം കണ്ട അൽ -അമീൻ നിധി ഇഷ്ടം കൂടിയ ഖൽബിനെന്നും ആശ്വാസമായ കനി കനവുകൾ തന്നു റൂഹും കാത്തുളള തിങ്കൾ നബി ﷺ
*യാ റസൂലേ യാ ഹബീബെ ﷺഎന്നെ ഒന്ന് വിളിക്കണേ -മരണം വന്നു വിളിക്കും മുന്പേ -ഇഷ്ടമായ ലോകം കണ്ട് കണ്ണും കുളിർക്കണം ഖൽബും തളിർക്കണം ഉള്ളറിഞ മദ്ഹിന് ഗീതികൾ തീർത്തു ആ സ്വർഗം കാണണം*
ഇതൊന്നും കവിതയല്ല കഥയോ നോവലോ അല്ല പിന്നെ -? എന്താണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല സത്യം എന്റെ ഖൽബിന്റെ മുറവിളി മാത്രമാണ് ഇതിൽ ഉയരും ധ്വനികൾ
*യാ അള്ളാഹ്, ഈ ലോകം തന്നുള്ള സമാധാനം മറ്റൊരു ലോകവും എനിക്ക് തന്നിട്ടില്ല ഖൽബറിഞ്ഞു മാർഗം തെളിയിച്ച നാഥാ സത്യ ദൂതാരേ ഖൽബിൽ ചേർത്ത് തന്ന കാരുണ്യമേ -അർഹത ഇല്ലാത്ത ഈ പാപി വീണ്ടും വീണ്ടും ചോദിക്കുകയാണ് എന്റെ മോഹങ്ങൾ ബഖീഇന് മണ്ണിൽ ചേർത്ത് ഒന്നെനിക്കും വിശ്രമിക്കണം നിന്റെ ഔദാര്യം ഒന്ന് കൊണ്ട് മാത്രം ആവത് ആക്ക് അള്ളാഹ്*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments