*കനക കൊട്ടാരം പണിയണം ഖൽബിലെ, ഇശ്‌ഖിന് കാന്തിയിൽ തിളങ്ങണം ആ ഭവനം സ്വലാത്തിന്റെ ധ്വനിനിയിൽ പ്രസരിപ്പും ആർജ്ജിച്ചു മാനവ ഹൃത്തിൽ ഒരു സ്നേഹ സൗദ കാരണമാവണം...*
ഖൽബിന്റെ ഉമ്മറ പടിയിൽ ഹുബ്ബ് ന്റെ തെളിച്ചം കാണണം, അതൊരു പ്രകാശമായ് പടർന്നു അങ്ങനെ എന്റെ കബറിന്റെ ഇരുട്ടിൽ വെളിച്ചം പടർത്തണം
*അള്ളാഹുവിന്റെ ഹബീബ് തിങ്കളൊരു ﷺരാവും പകലും വന്നു കണ്ണുകൾ കുളിർക്കണം സ്നേഹം ചാലിച്ച ഓർമ്മകൾ മദീനത് തളം കെട്ടി നിൽക്കണം...*
ഈ ലോകം മറന്ന് ആ കാഴ്ചകൾക്ക് അന്തത മുറുകെ മുഴു കുരുടിയായ് എനിക്ക് നടന്നു നടന്നു മദീന ചേരണം
*മദീന ത്തെ മധുരിമയിൽ തെളിഞ്ഞ കാഴ്ചകൾ ഹബീബോരിൽ ﷺഅലിഞ്ഞു ബഖീഇൽ ഒടുങ്ങണം...*
യാ അല്ലാഹ്, കാലത്തിന്റെ പോക്ക് കാണുമ്പോൾ പേടിയാണ് കണ്ണും ഖൽബും കൊതിച്ച മദീന കാണാതെ ഞാൻ മണ്ണിൽ ആണ്ടു പോയാൽ, പിന്നെ എന്തിനായിരുന്നു ഞാൻ ജീവിച്ചത്, ആശകളും ആഗ്രഹങ്ങളും അടക്കം ചെയ്ത മണ്ണ് വെറും മണ്ണായി പോവില്ലേ, നാഥാ നിന്റെ കാരുണ്യം ഒന്ന് മാത്രമാണ് പ്രതീക്ഷ എന്റെ കൈകൾ ശൂന്യമാണ് പറയാൻ അമലോ അറിവോ ഒന്നും ഇല്ല
*പക്ഷെ, അള്ളാഹുവിന്റെ ഹബീബോര് ﷺതിളങ്ങുന്ന ഈ ഖൽബിൽ ഏതു കഷ്ടത വന്നാലും സത്യം മുറുകെ പിടിക്കും സത്യ നായകര് രക്ഷയായ് ഉള്ള കാലം വരെ ഒന്നിനെയും പേടിക്കേണ്ടതില്ലല്ലോ,*
നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം ലോകാനുഗ്രഹിയെ ﷺതന്ന കാരുണ്യമേ -നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments