*ഖൽബിന്റെ കിത്താബിൽ ഹുബ്ബ് കൊണ്ടൊരു വിളക്ക് കത്തിക്കണം, അതിനായ് സ്വലാത്തിന് വിത്ത് പാകി മധുരം നിറയ്ക്കണം*
തങ്ങളെ സിറാജരെ താജരെ മഹമൂദരെ ﷺതങ്ക മുഖം കണ്ടാൽ തിങ്കൾ പ്രഭ പോലും നാണിച്ചു പോവും
*മൊഞ്ചിലും സ്നേഹം മീമിൽ പ്രകാശം തീർത്ത അഞ്ചിത മൊഞ്ച്... ﷺഖൽബിന്റെ കാവൽ കനവിന്റെ കാതൽ ലോകം ഒന്നാകെ വാഴ്ത്തും ലോകത്തിന് രാജരു ﷺ*
സന്തോഷമുള്ള ലോകം തേടിയാണ് ഞാൻ ഇവിടെ എത്തിയത്, ഇന്ന് ഞാൻ ഖൽബ് കൊണ്ട് മദീനയിലെ അഭയാർത്തിയാണ്
*മദീനയുടെ ചരിതം എനിക്ക് ഉൾ വിളി തന്നു മദീന കനവുകൾ എനിക്ക് സന്തോഷം തന്നു ലോകത്ത് ഏറ്റവും മൊഞ്ചുള്ള ലോകം മദീന എന്ന് മദീന തെളിയിച്ചു തന്നു*
വല്ലാത്ത മനസുകം മൊഞ്ചുള്ള തങ്ങളോരുടെ മദീന ﷺമൊഞ്ചുള്ള മദീന
മദീനയിൽ പാറി പറക്കും ചെറു ശലഭം ആയി പിറവി കൊണ്ടിരുന്നു വെങ്കിൽ ആവോളം ആ മധുരം നുണയാമായിരുന്നു,
*ആ മീമിൽ മൊഞ്ച് തീർത്ത മുഹബത്തിന് സ്വലാത്തുകൾ കൊണ്ട് ഹാരം ചാർത്താമായിരുന്നു "മദീന ലഹരിയായി എന്റെ ഖൽബിൽ കൂടിയെങ്കിൽ ഹരമായി കൂട്ടി വെച്ച കനവുകൾ കൊണ്ടൊരു ഇഷ്ട യാത്ര പോവാമായിരുന്നു. ഇഷ്ട കഥകൾ ചൊന്നു ഇശ്ഖിന് ഹോജവിനെ പ്രിയമായ് കണ്ട രാവുകൾ അയവിറക്കിയ മദീന മോഹം പറയാമായിരുന്നു*
ഓഹ് -ഈ കാത്തിരിപ്പിനും വല്ലാത്ത സുഖം തന്നെ, ഇഷ്ട ദേശ ത്തിന്റെ ഇശ്ഖിന് വിളികൾ വരുന്ന സമയം അത് ഉൾകൊള്ളാൻ ഉള്ള കരുത്ത് ഉണ്ടാകുമോ ആവോ ഈ പാപിക്ക്
*ഖൽബ് വിതുമ്പിയ രാവുകൾ നിദ്ര തടസമായ കനവുകൾക്ക് ഒരേ ഒരു നിറം അത് മദീന ആയിരുന്നു എന്നത് മാത്രമാണ് ആ തങ്ക കിനാവുകളിൽ ലങ്കിയ തിങ്കൾ താരക പൊലിമയാണ്*
യാ അല്ലാഹ്, മണ്ണ് വിളിക്കും മുന്പേ -മദീന വിളിക്കണം മണ്ണായി തീരും മുന്പേ -ഈ മോഹങ്ങൾ കൊണ്ട് മഹിത മലർവാടിയിൽ അണയണം
*മൊഞ്ചിന്റെ തങ്ങളെ ﷺസ്നേഹ നഗരിയെ വാരി പുണരണം കാത്ത് വെച്ച ചുംബനങ്ങൾ കൊണ്ടൊരു ഹാരം ചാർക്കണം അങ്ങനെ അങ്ങനെ*
ആ മലർ മണ്ണിൽ ഒടുങ്ങി തീരണം, ഈ ശിരസ് തളർന്നു ബഖീഇൽ അടക്കം ചെയ്യണം
*യാ അല്ലാഹ് അതിരു കടന്ന മോഹങ്ങൾക്കും മുറവിളി ക്കൂട്ടുന്ന അർഹതക്കും കൊടുക്കാൻ മറുപടി എന്നിൽ ഇല്ല ഒന്ന് മാത്രം ഖൽബിലെ മോഹം എന്നെ തളർത്തി കൊണ്ടിരിക്കുന്ന ദാഹം യാ അല്ലാഹ് നിന്റെ കരുണ ഒന്ന് കൊണ്ട് മാത്രം ആവത് ആക്ക് അല്ലാഹ് ഔദാര്യം തേടി ഞാൻ കേഴുന്നു...*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments