*കാതമൊരു ദൂരമല്ല കാതലൊരു വാക്കിലല്ല കാലങ്ങൾ മിന്നി മറഞ്ഞാലും... അഴകെന്നും മദീനയിൽ തന്നെ... ﷺ*
ഇഷ്ടത്തിന്റെ കിത്താബിൽ ഒത്തിരി ഇശ്‌ഖിന് കഥകൾ എഴുതണം, ഇഷ്ടം കൂടിയ പ്രിയ സ്നേഹ തീരം എൻ നിദ്രക്ക് സുഖം നൽകണം
*ഇഷ്ടമേറിയ കനവുകൾ എന്നുള്ളിൽ നിറയണം, മദീന എന്ന നാമം ഖൽബിന് ഹരമാവണം മദീനത്തെ മണൽ തരിയോട് പോലും ലഹരിയായ് മാറിയ ഒരിഷ്ടം വേണം*
ഇശ്‌ഖിന് തുരുത്തുകൾ കൊണ്ട് ഖൽബിന്റെ ഉള്ളിലെ കിതാബ് നിറയണം, സ്വലാത്ത് നുണഞ്ഞു ഖൽബും കുളിർ മഴ പൊഴിയണം
*നഷ്ട പെടില്ലെന്ന് പടച്ചോന്റെ കിത്താബിൽ ഉറപ്പുള്ളോരു പ്രണയം പൂത്തുലഞ്ഞു അകകോണിൽ മധുര നാദം മുഴങ്ങണം ഹബീബി സ്വല്ലല്ലാഹ് ത്വബീബി ഖൈറുള്ള ﷺ*
ഇശ്‌ഖിന്റെ വിഹായസിൽ നീന്തി കുളിക്കണമെങ്കിൽ ഇഷ്ടമായ ത്വാഹയോരെ ഖൽബിൽ കൂട്ടണം ﷺഹൃദയാന്തരങ്ങൾ തിരു പ്രഭയാൽ പ്രക്ഷോഭിതമാവണം
*രാവിൽ ആരും കാണാതെ എൻ മിഴിയിൽ പുറം ചാടും മിഴി നീർ കണങ്ങൾ കൊണ്ടൊരു കവിത രചിക്കണം ഇശ്‌ഖിൽ ചാലിച്ച ആ അക്ഷര കൂട്ടുകൾ പെറുക്കി എടുത്ത് എന്റെ യാത്രക്ക് വിളക്ക് ആയി കൂടെ കരുതണം*
കരുണ കടലിന്റെ കരൾﷺ നാദം പോലെ ദുനിയാവിലെ അള്ളാഹുവിന്റെ അടിമകൾ മാറിയാൽ തീരുന്ന പ്രശ്നമേ -ഇന്ന് നമുക്ക് എത്തിയിട്ടുള്ളൂ
*നമ്മളെ സ്നേഹിച്ചവരെ നാം സ്നേഹിക്കാൻ മറന്നു കാലത്തിന്റെ വികൃതിയിൽ കോലം കെട്ടിയോരു സ്വയ ബോധം നഷ്ടപെട്ട വിഡ്ഢിയായ് വേഷമിട്ടു, അത് തന്നെ പരാജയം*
സുഖമുള്ളോരു ലോകമുണ്ട് സ്നേഹത്തിന്റെ സഹനത്തിന്റെ കാരുണ്യത്തിന്റെ മാധുര്യ മറിഞ്ഞ ലോകം തിരു ത്വാഹയോരുടെ ﷺസ്നേഹ ലോകം
*ആ ലോകത്തേക്ക് ഒന്ന് പറന്നു നോക്കു ഖൽബിൽ ചിറകുകൾ മുളച്ചു സ്വാതന്ത്ര്യത്തിന്റെ പറവയായ്, സ്നേഹത്തിന്റെ കവാടം കടന്ന് മദീന പുരിയിലേക്ക്*
ഇതത്രെ ലോകം കണ്ട കാരുണ്യ ഭൂമി സ്വർഗ ഭൂമി ഇഷ്ട ഭൂമി ഇശ്‌ഖിന് ഭൂമി സ്വാന്തനമായ ഭൂമി ആശ്രയമായ ഭൂമി അഭയമായ ഭൂമി എല്ലാത്തിനും ഉപരി സർവ്വ പ്രശ്നങ്ങൾക്കും പരിഹാരമരുളിയ ഭൂമി വാക്കുകൾ പോലും ഈ ഭൂമിക്ക് മദ്ഹോതാൻ കഴിയാതെ ദരിദ്ര മറിയിച്ച ഭൂമി വാക്കുകൾക്കും വർണനകൾക്കും അതീതമായി അതിരു കവിയുന്ന നിത്യ ഹരിത തീരം
*കണ്ണു കൊതി പൂണ്ടു നിൽക്കും സുന്ദര തീരം ഖൽബ് മോഹമാലെ കവിതകൾ മൂളും ഇശ്‌ഖിന് ദേശം അർഹതകൾ വേദനിപ്പിക്കുന്നു വെങ്കിലും ലോകൈക നാഥന്റെ കാരുണ്യം ഒന്ന് പ്രതീക്ഷയാണ്*
യാ അല്ലാഹ് തിരു നൂറിന് ﷺഹരിത ഭൂമിയിൽ മുത്തമിട്ടു കിടക്കണം ആ തങ്കം തോൽക്കും തിങ്കളിന് തങ്ക മുഖം കണ്ട് മരണവും ആസ്വദിക്കണം
*ആവതാക്ക് അല്ലാഹ്*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍️ ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments