Skip to main content

യഥാർത്ഥ കുടുംബിനി

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
               *മഹിളാ രത്‌നങ്ങൾ -8*
             
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 
മഹതി ഇസ്‌ലാമിൽ നിന്ന് പല അറിവുകളും നേടി എടുത്തു, 
വൈജ്ഞാനിക രംഗത്തും വ്യക്തി മുദ്ര പതിപ്പിക്കാന്‍ മഹതിക്കു സാധിച്ചു. കര്‍മശാസ്ത്ര വിശാരദരായ സ്വഹാബീ വനിതകളില്‍പ്പെട്ട ഒരാളാണെന്നാണ് ഉമ്മു സലമ(റ)ക്കുറിച്ച് ഹാഫിള് ദഹബി അഭിപ്രായപ്പെട്ടത്. നബി(സ്വ)യില്‍ നിന്ന് 380 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹതി സ്ത്രീ സംബന്ധമായ  മസ്അലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതായി ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.

ഉമ്മു സലമ(റ) റിപ്പോര്‍ട്ട് ചെയ്ത ചില ഹദീസുകള്‍ കാണുക:
അത് കൊണ്ട് തന്നെ ഒരുപാട് ഹദീസുകൾ റിപ്പോർട്ട്‌ ചെയ്യാന് ബീവിക്ക് സാധിച്ചു 
‘"ജനാബത്തുള്ളപ്പോള്‍ ഞാനും തിരു നബി(സ്വ)യും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കാറു ണ്ടായിരുന്നു. നോമ്പുകാരനായിട്ടും അവിടുന്നെന്നെ ചുംബിക്കാറുണ്ടായിരുന്നു.’

‘നബി(സ്വ) ജനാബത്തുണ്ടായിരിക്കെ,  സ്വുബ്ഹി ആവുകയും അങ്ങനെ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു.’ ‘ഉമ്മു സുലൈം(റ) വന്ന് തിരുനബിയോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസുലേ, സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹു ലജ്ജിക്കില്ലല്ലോ. സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? ‘അതേ. വെള്ളം കണ്ടാല്‍ കുളി വേണം’- നബി(സ്വ) പറഞ്ഞു.


ഇതു കേട്ട് ഉമ്മുസലമ(റ) ചിരിച്ചു. ശേഷം ചോദിച്ചു: സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാകുമോ? അപ്പോള്‍ നബി(സ) തിരിച്ചു ചോദിച്ചു: ‘പിന്നെയെങ്ങനെയാണ് കുട്ടിക്ക് (ഉമ്മയുടെ) രൂപ സാദൃശ്യം ലഭിക്കുന്നത്?” രക്ത വാര്‍ച്ചയുള്ള ഒരു സ്ത്രീയെപ്പറ്റി ഉമ്മു സലമ(റ) തിരുനബി(സ്വ)യോട് ഫത്വ ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘ഓരോ മാസവും ആര്‍ത്തവമുണ്ടാകാറുള്ള രാപ്പകലുകള്‍ അവള്‍ പ്രതീക്ഷിച്ചിരിക്കുകയും ആ സമയങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും ശേഷം കുളിച്ച് തുണി കൊണ്ട് കെട്ടി നിസ്കാരം തുടരുകയും വേണം.’

‘സ്ത്രീകളുടെ പള്ളികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അവരുടെ വീടുകളുടെ അകത്തളങ്ങളാണ്’ (മുസ്നദു അഹ്മദ്).

കാലത്തിനനുസരിച്ചു കോലം കെട്ടി ഇസ്‍ലാമിനെ വികൃത മാക്കുന്ന മുസ്‌ലിം വേഷ ധാരികൾ നമ്മുടെ മഹിളാ മണികലെ ഒന്ന് പഠിക്കണം 

ഹിജ്റ 61-ാം വര്‍ഷം യസീദ് ബ്നു മുആവിയയുടെ ഭരണകാലത്താണ് ഉമ്മു സലമ ബീവി വഫാത്താവുന്നത്.  വയസ്സ് 84 ആയിരുന്നു.  ഫാത്വിമ(റ)ന്‍റെ ഖബറിടത്തിനു സമീപം മുഹമ്മദ് ബ്നു സൈദ്(റ)ന്‍റെ ചാരത്ത് ബഖീഇലാണ് അന്ത്യവിശ്രമം. അബൂഹുറൈറ(റ) ആണ് ജനാസ നിസ്കാരത്തിനു നേതൃത്വം നല്‍കിയത്. സ്വര്‍ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട സഈദ് ബ്നു സൈദ് നിസ്കരിക്കണമെന്നായിരുന്നു മഹതിയുടെ വസ്വിയ്യത്ത്. എന്നാല്‍ സഈദ് ബ്നു സൈദ്(റ) മഹതിക്കു  മുമ്പു തന്നെ വഫാത്തായിരുന്നു. നബിപത്നിമാരില്‍ അവസാനമായി വഫാത്തായതും ഉമ്മു സലമ ബീവി തന്നെ.

ജീവിത കാലത്ത് സന്തുഷ്ടരായതു പോലെ തന്‍റെ വിയോഗ ശേഷവും ഭാര്യയും മക്കളും സ്വസ്ഥവും സമാധാന പൂര്‍ണവുമായി ജീവിതം നയിക്കണമെന്ന അബൂസലമ(റ) യുടെ പ്രാര്‍ത്ഥന ഫലം കണ്ടതിന്‍റെ ലക്ഷണങ്ങളായിരുന്നു പിന്നീട് അവരുടെ ജീവിതത്തിലുടനീളം ഉണ്ടായത്. ഭാര്യ ഉമ്മു സലമ(റ)യും മക്കളായ സലമ(റ), ഉമര്‍(റ), സൈനബ്(റ), ദുര്‍റ(റ) എന്നിവരും തിരു നബി(സ്വ)യുടെ തണലില്‍ സന്തോഷ പൂര്‍വം ജീവിച്ചു.  മൂത്തമകനായ സലമ(റ)വിന് നബി(സ്വ) അവിടുത്തെ പിതൃവ്യന്‍റെ പുത്രിയായ ഉമാമ ബിന്‍ത് ഹംസ(റ)യെ വിവാഹം കഴിച്ച് കൊടുത്തു. രണ്ടാമത്തെ മകനായ ഉമര്‍(റ) നബി(സ്വ)യില്‍ നിന്നും മതപരമായ വിധിവിലക്കുകളും മര്യാദകളും സ്വായത്തമാക്കി പ്രഗത്ഭനായിത്തീര്‍ന്നു. മാതാവില്‍ നിന്നും നിരവധി ഹദീസുകള്‍  റിപ്പോര്‍ട്ട് ചെയ്ത ഉമര്‍(റ) വില്‍ നിന്നും സഈദ്ബ്നു മുസയ്യബ്(റ), ഖുദാമത്ത്ബ്നു ഇബ്റാഹീം(റ) തുടങ്ങിയ പ്രമുഖരും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്റ മുപ്പത്തിയെട്ടാം വര്‍ഷമായിരുന്നു മഹാനവര്‍കളുടെ വഫാത്ത്. മകളായ സൈനബ്(റ), ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ), ഉമ്മു ഹബീബ(റ) എന്നിവരെല്ലാം അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അലിയ്യ്ബ്നു ഹുസൈന്‍(റ), ഖാസിം ബ്നു മുഹമ്മദ്(റ), ഉര്‍വ(റ) തുടങ്ങിയവരെല്ലാം സൈനബ്(റ)വില്‍ നിന്നും ഹദീസുകള്‍ കരഗതമാക്കിയിട്ടുണ്ട്. ഹിജ്റ നാല്‍പത്തി ആറാം വര്‍ഷത്തോടടുത്താണ് സൈനബ്(റ) വഫാത്താകുന്നത്. ആ കാലഘട്ടത്തിലെ സ്ത്രീകളില്‍ കര്‍മശാസ്ത്രത്തില്‍ ഏറ്റവും അവഗാഹമുള്ളവരായിരുന്നു മഹതി. അബ്ദുല്ലാഹിബ്നു സുമ്അ(റ)വായിരുന്നു ഭര്‍ത്താവ്. ഇളയ മകളായ ദുര്‍റ(റ)വിന് റുഖയ്യ എന്ന പേരുമുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്

ജീവിതം ഓരോരുത്തർക്കും സ്നേഹം കൊണ്ടും സ്വഭാവ വൈഭവം കൊണ്ടും നമുക്ക് കാണിച്ചു തരികയാണ് ഇസ്‌ലാമിലെ ഈ കുടുംബിനി  പഠിക്കണം അറിയണം പകർത്തണം ആ ജീവിതം അള്ളാഹു തൗഫീഖ് ചെയ്യട്ടെ നമുക്ക് എല്ലാവർക്കും 
ആമീൻ യാ റബ്ബൽ ആലമീൻ 

              അവസാനിച്ചു... 

✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...