Skip to main content

തെളിനീർ പുഴയിൽ

*മുഹബത്തിന്റെ തെളിനീർ പുഴയിൽ ഒഴുക്കിൽ പെട്ടത് പോലെ ദിശയറിയാതെ നിൽക്കുകയാണ് ഞാൻ ഹബീബി ﷺ*
                    യാഥാർഥ്യം, ഈ പുഴയുടെ ഭംഗി എന്നെ അശ്രദ്ധവാനാക്കിയിരിക്കുന്നു. എത്ര സേവിച്ചിട്ടും മതി വരാത്ത ഈ മധുര പാനീയം എന്നെ വല്ലാതെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു യാ  റസൂലല്ല ﷺ
*പാലും പനിനീരും അത്തറും അമ്പറും തോൽക്കുമീ  മാധുര്യം, തിരു മദ്ഹിൽ അലിയും മുഹബത്തിന്റെ മധുരിമ... ﷺ*
ഈ ഭംഗിയിലങ് മൗത്തായാൽ അത് തന്നെ മുഹബത് ചുണ്ടിൽ വിരിയും സ്വലാത്തിന്റെ ഹൃദയം മന്ത്രങ്ങൾ പുളകം കൊള്ളിക്കുമ്പോൾ അത് തന്നെ യാണ് മോഹവും അതെ *മൗത്താണ് മുഹബത്ത്...*  💚
അറ്റം കാണാത്തോരു ലോകമാണിത് അവസാനമില്ലാത്ത ദാഹമാണിത് ആഴിയിൽ വീണ്ടും വീണ്ടും ഖൽബ് ആശിക്കും അർഹത ഇല്ലാത്ത മോഹമാണിത് 
*ഇരുളടഞ്ഞ വഴികളിലെല്ലാം വെളിച്ചമായി വന്നൊരു പ്രകാശ മുണ്ട് അതൊരു ചെറിയ റാന്തൽ വിളക്കല്ല അതൊരു പ്രകാശങ്ങളിലെ പ്രകാശമായിരുന്നു അതെന്റെ ജീവന്റെ നേരായിരുന്നു...ﷺ*
ഈ ലോകത്തിൽ ലഹരി തീർത്ത എനിക്ക് ചിത്ത ഭ്രമം വന്ന് പോകുമോ എന്ന് പോലും ഭയക്കുന്നു,  അല്ല ഭയമുള്ളിൽ ഉണ്ടെങ്കിലും മദീന എന്നെ വാരി പുണർന്നു വെന്നാൽ അതാണ്‌ എന്റെ ഏറ്റവും വലിയ പ്രിയമേറിയ മൗത്ത് 
*എന്റെ അക്ഷരകൂട്ടുകൾക്ക് അതൊരിക്കലും എഴുതി തീർക്കാൻ കഴിയില്ല, അതിന് മതിയായ അക്ഷരകൂട്ടുകൾ ഈ ലോകത്ത് കണ്ട് പിടിച്ചിട്ടില്ല എന്നത് മറ്റൊരു നഗ്നമായ സത്യം തന്നെ...*
വായിചാലും എഴുതിയാലും അതിരു കവിഴുന്ന മാസ്മരിക ലോകമാണിത് മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള തങ്ങളുടെ  ﷺലോകം
*യാ ഹബീബി ﷺഅക്ഷരങ്ങൾ വിറക്കുന്നുണ്ട്, ഖൽബ് വിങ്ങുന്നുണ്ട്, അർഹത ഇല്ലാത്ത വിരലിലൂടെയാണ് ഈ മദ്ഹോലികൾ ഊർന്ന് ഇറങ്ങുന്നത് എന്നോർത്തു കൊണ്ട് കാക്കണേ -പൊറുക്കണേ അറിവില്ല അദബില്ല അക്ഷരങ്ങളിൽ വന്ന് പോകും പിഴവുകൾ മായ്ക്കണേ -വിവരക്കെടാ വിവരമില്ലാത്തവളുടെ അതിമോഹമാണ്*
ഒന്നും അറിയില്ല ഒന്നും ദുനിയാവിന്റെ കാഴ്ചപോലും നഷ്ടപെട്ടിട്ടു ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു എനിക്ക് മുമ്പിൽ തടസമായി വന്ന കടമകൾ എന്നിൽ നിന്ന് തട്ടി മാറ്റണം എന്നിട്ട് എനിക്ക് യാതൊരു അർഹതയുമില്ലാതെ മദീനത് എന്റെ മോഹങ്ങളുടെ ഭാന്ധവും പേറി വരണം എന്റെ മുത്ത് ഉപ്പാപ്പ സയ്യിദോരുടെ ചാരെ ഇറക്കി വെച്ച് ﷺബഖീഇന്റെ ഓരത്ത് ചേരണം...
*യാ അല്ലാഹ് ലജ്ജാവഹം തന്നെ അല്ലെ, ഈ ഉള്ളോളുടെ കാര്യം കഷ്ടം തന്നെ അല്ലെ, ഈ പാപിയുടെ മോഹങ്ങൾ റഹ്മത്തുൽ ലിൽ ആലമീൻ പൂ മുത്ത് ﷺതങ്ങള്ളോരു കണ്ട് വേദനിക്കുന്നു വോ എന്ന് അറിയില്ല കാരണം അദബ് കേട് വന്നാൽ പോയില്ലേ പൊറുക്കണേ, കാരുണ്യ വാനായ നാഥാ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ ഈ വ്യാമോഹങ്ങൾ ബഖീഇന്റെ ഓരത്ത് ചേർക്കാൻ ഔദാര്യം കണിയണേ -*
ആവത് ആക്ക്‌ അല്ലാഹ് 
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...