*മുത്തിലും മുത്ത് പൊഴിയും മത്ത് പിടിച്ചൊരു പ്രണയ ലോകം*
സ്നേഹമായ് ഉള്ളം നിറയും മുഹബത്തിന് ഇശൽ മൂളിയ ലോകം... ﷺ
*രാവിന്റെ വിരിമാറിൽ നിദ്ര തൂകും മന്ദഹാസം മുഹബത്തിന് കിസ്സകളായ് ഖൽബിൽ നിറയുമ്പോൾ അഹദവന് കനിഞ്ഞുള്ള സ്നേഹ ലോകം അത്ഭുതം ﷺ*
വിസ്മയ പ്രഭാവം മദീന തിരു ഹാരം ഇശ്ഖ് ഒഴുകും തീരം ഹാത്തിം നബിയോരു ﷺഹൃദയം
*ഖൽബ് എന്നും മദീനയിൽ ശിരസിന് കൊതി ബഖീഇൽ മോഹങ്ങൾ നെയ്യുമ്പോൾ പിടച്ചിലാണ് ഉള്ളം നോവിലാണ്*
സ്വലാത്തിൽ ദിനം കഴിയണം മദ്ഹിൽ ഹരം നിറയണം ലഹരിയായ് പടരണം സ്നേഹ ലോകം സത്യം മോഹ ലോകം ﷺ
*ഒരു ഭാരിച്ച യാത്രയാണ് ഇത് ദൂരമില്ലാത്ത ദൂരങ്ങൾ താണ്ടി ഞാൻ ഇറങ്ങിയിട്ട് നാളുകൾ മാസങ്ങൾ വർഷങ്ങൾ കടന്ന് പോയി എത്ര വേഗം ആയിരുന്നു അതെല്ലാം*
പൂർണ മാവാത്ത അക്ഷരങ്ങൾ പെറുക്കി ഞാൻ നിറച്ച സഞ്ചിക്ക് എന്താണ് ഇന്നും സ്നേഹത്തിന്റെ ഭാരം കൂടാത്തത് ഓട്ട സഞ്ചി പോലെ, ഒരു ഉറപ്പുള്ളോരു തുകൽ പാത്രം കിട്ടണം എനിക്ക് കുഞ്ഞു കുഞ്ഞു മോഹങ്ങൾ പൊഴിഞ്ഞു പോയ എന്റെ സഞ്ചിയുടെ തായേ അതിനെ ഭദ്രമായി വെക്കണം അവകൾ അതിൽ തെറിച്ചു വീഴട്ടെ
*ഒന്നാകെ കൂട്ടി കെട്ടി സ്നേഹ ലോകത്തേക്ക് എനിക്കൊരു ഇഷ്ട യാത്ര പോവണം, അഴകിൽ മികൈന്ത യാത്ര ഇശ്‌ഖിൽ ചാലിച്ച ഇഷ്ട തുരുത്തുകൾ സ്നേഹ സമ്മാനമായി*
മദീന വല്ലാത്തൊരു സ്നേഹ ലോകമാണ്
അഞ്ചും മൊഞ്ച് തീർത്ത മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള സ്വർഗ ലോകം
*സ്നേഹത്തിന്റെ രാജകുമാരൻ സ്നേഹംﷺ ചാലിച്ച് മോഹം ഖൽബിൽ നിറച്ച അഴകിന്റെ ആഴിയിൽ വസിക്കും മലർവാടി*
ലോകത്തിന്റെ ഗുരു ലോകൈക നാഥൻ തന്ന ഹാത്തിം നബിയോര് ﷺഇഷ്ടമാലെ ഇശ്ഖ് തീർത്ത പ്രിയമായ ലോകം
*അതിരുകൾക്ക് ഭംഗി കൂടും അതിർവരമ്പുകൾ ഇല്ലാത്ത ലോകം സ്നേഹമായ് അതിരു കവിയും അഴകിൽ വിടർന്ന സൂനം*
യാ അല്ലാഹ് മോഹങ്ങൾ കൂമ്പാരമായ് അതിരു കടക്കുന്നു കടിഞ്ഞാൺ ഇല്ലാത്ത പട്ടം പോലെ അത് പാറി പറക്കുന്നു നിന്റെ ഔദാര്യം ഒന്ന് മാത്രമാണ് പ്രതീക്ഷ കൈ വെടിയരുതേ
*നാഥാ എന്റെ വേദനകൾ അലകടലായി തീരാൻ കാണാത്ത സാഗരം പോലെ എന്നെ വേവലാതി പെടുത്തുകയാണ് ലോകാനുഗ്രഹിയെ തന്ന കാരുണ്യമേ -എന്റെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്*
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments