*മണ്ണിതിൽ പൂക്കും മനോഹര ലഹരി താരിതൾ അഴകിൽ മികൈന്തൊരു മലർവനി ഇന്ന് ഒന്ന് മാത്രം പുണ്യ ഭൂമി മദീന*
ഓരോ കുറിമാനങ്ങളും ഇശ്‌ഖിൽ ചാലിച്ച് എൻ മനം മുഹബത്തിന്റെ അരുവിയാക്കി എനിക്കൊരു ദൂത് പാടും കിളികളെ മദീനത്തേക്ക് ഒന്നയച്ചു നോക്കണം എനിക്ക് പറയാൻ കഴിയാതെ പോയ എന്റെ വരികൾ കൊണ്ടൊരു മധുര ഗീതി അവർ മദീനത് തീർത്തു വെന്നാലോ
*ഹാ -എന്തൊരു ആനന്ദം കരളിന് ആമോദം "ചിന്തകൾ ചന്ദം വിതറും ചന്ദിര കാന്തിയിൽ ചന്ദ്രന്റെ ശോഭ പോലും നാണിച്ചു പോവു മീ തിങ്കൾ നിലാവ് എൻ ചാരെ ഉദിച്ചു വെന്നാൽ ﷺ*
തങ്ക നിലാവിൽ തിങ്കൾ നിലാവുദിച്ചാൽ ഇശ്‌ഖിന് തുരുത്തുകൾ കൊണ്ട് ഇഷ്ട കഥകൾ രചിച്ചാൽ ഇഷ്ടമാണ് തങ്ങള്ളോരെ... ﷺപ്രിയമായ ത്വാഹയോരെ കരളിന്റെ കാതലായ കാവലാളെ ﷺ
*മദീനയൊരു സുന്ദര ദേശം മെഹബൂബിൻ ഇഷ്ട ഭാശ്യo മാനവർ എന്നും കൊതിക്കും മർത്യന്റെ സ്വർഗ രാജ്യം*
മധു പൊഴിയും മധുരം നുണയും മലർവനിയിൽ സകലം നിറയും മനം നിറയും ഗീതികൾ ഉള്ളിൽ മന്ദ മാരുതൻ തലോടും മാധുര്യമേ -മണ്ണിൽ മദീന പുണ്യം പൂത്തുലഞ്ഞ നബീന ﷺ
*രാവും പകലുമറിയാതെ കഴിഞ്ഞു പോവുന്നു നിശാ വെട്ടം മൂകമാവുന്നു, വേവലാതി ചൊന്നെന് ഖൽബും കിനാവിന്റെ ജനലഴിയിൽ എത്തി നോക്കി പ്രതീക്ഷയുടെ തിരി നാളം കത്തിക്കുന്നു ആ തിരി തെളിഞ്ഞെങ്കിലും എന്നിൽ ഇശ്‌ഖിന് ഉറവ പൊട്ടി ഒലിക്കണം ആ മധുര പാനീയം ആവോളം സേവിചെന്റെ മനവും കുളിർക്കണം...ﷺ*
ഇരുൾ മൂടിയ ഹൃദയാന്തരങ്ങളിൽ ഇശ്‌ഖിന് ഉറവ പൊട്ടിയ പ്രഭയിൽ മദ്ഹെഴുതണം ആ മൊഞ്ചിൽ അഞ്ചും തീർത്തു മദീന ചേരണം
*ഖൽബിനും കണ്ണിനും അഭയമായൊരു സുന്ദര തീരം, രാവിനും പകലിനും മൊഞ്ച് തീർത്തൊരു പൂവനം "മദീന*
കാത്ത് കിടക്കും കണ്ണുനീരരെന്റെ കവിളിലെഴുതും കവിതകൾ കൊണ്ട് ജീവിതം ഞാൻ ആസ്വദിക്കവെ-ഈ മണ്ണിലെന്റെ സ്വപ്നം പൂവണിയാനായ് ഇശ്‌ഖിന് തുരുത്തുകൾ കൊണ്ട് മദീന ലക്ഷ്യം വെച്ച് നടക്കണം തിരു ﷺദർശനം ഏറ്റു ബഖീഇന് മണ്ണിൽ മുത്തമിട്ടു കിടക്കണം
*മോഹങ്ങൾ അതിരു കവിഞങ്ങനെ പൊട്ടി ഒലിക്കുകയാണ് നാഥാ നിന്റെ കാരുണ്യം ഒന്നല്ലാതെ മറ്റൊരു പ്രതീക്ഷ ഇല്ല നിന്റെ ഔദാര്യം കൊണ്ട് എന്റെ മോഹങ്ങൾ ബഖീഇന് മണ്ണിൽ അടക്കം ചെയ്യാൻ ആവത് അക്കു അല്ലാഹ്*
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments