Skip to main content

പ്രപഞ്ച സത്യം

*തങ്ങൾ ഉദിച്ച തിങ്കളിന് അഴക് തങ്ങളാണ് തിങ്കളെﷺ*
            താരകം തോൽക്കും വിണ്ണിൽ മർഹബ പാടി തങ്ങളെﷺ സ്വീകരിച്ച തിങ്കൾ, താരം തോൽക്കും താരക  തിങ്കളിന് അഴകല്ലോ, തിങ്കൾ തോൽക്കും എൻ തങ്ങൾക്ക് ﷺ
*മൊഞ്ചിൽ അഞ്ചും മൊഞ്ച് തീർത്ത മദീനത്തെ സുൽത്താൻ ഹാത്തിം നബിയോര് ﷺ*
അഴകിൽ ലങ്കും അരുമ സിറാജ അറിവായി ഉദിച്ച ആരമ്പ പൂവാ, അദബിന് അനുഗ്രഹ രാജ അശ്രഫുൽ വറാ സയ്യിദോരാം ﷺ
*നിലാവ് പെയ്യണ രാത്രിയിൽ കിനാവുകൾ നിറയും നിദ്രയിൽ മദീന തീർക്കും ലഹരിയിൽ ആനന്ദം ഖൽബിന് ആമോദം*
അഹദവന് ഒരുക്കിയ പ്രപഞ്ച സത്യം ഉലകിന് അഴകായ നേട്ടം ആറ്റൽ നബി അറിവിന്‌ നിധി ﷺ
*മദീനത്തെ പൂങ്കാറ്റ് വന്നോന്നു ഖൽബിനെ തലോടണം ആ കുളിർ മാരുതനിൽ അലിഞ്ഞു കിനാവുകൾ പൊഴിയണം മദീനത്തെ ഓളങ്ങൾ തീർത്ത ഖൽബിന് നിറ തിങ്കൾ നൂറ് ﷺഉദിക്കണം*
അത്ഭുതം നിറഞ്ഞ ലോകം സ്നേഹമാലെ കോർക്കണം തിരു ﷺമദ്ഹിന് ശീലുകൾ തീർത്തു മാധുര്യം നുണയണം ആ മധുര ലഹരിയിൽ സ്വലാത്തിന് മന്ത്ര ധ്വനികൾക്ക് തിളക്കം ലഭിക്കണം
*നിലക്കാത്ത മദ്ഹിന് അക്ഷരങ്ങൾ കൊണ്ട് എൻ ഖബറിലേക്കൊരു വെളിച്ചം പകർത്തണം ആ പകർച്ചയിൽ ദിനം ഓരോന്നും കഴിഞ്ഞു പോവുമ്പോൾ പ്രകാശം കൂടണം ഓരോ അക്ഷരങ്ങളും ഖബറിലേക്ക് ഒരു ക്കൂട്ടായ് ദുആ എന്ന പരിജ എനിക്ക് വേണ്ടി ഉയർത്തണം*
ആ വിളിയാളം എനിക്ക് ഖബറിൽ ഒരു ചെറു തുരുത്തുകൾ ആയി ആശ്വാസ മേകണം
*യാ അല്ലാഹ് നിന്റെ ഔദാര്യം ഒന്ന് മാത്രമാണ് പ്രതീക്ഷ, കനിവ് നൽകണേ -അമലോ അറിവോ ഉയർത്തി കാണിക്കാൻ മാത്രം സ്വലാത്തോ ഇല്ലാത്ത ഈ പാപിക്ക്,*
നിന്റെ ശിക്ഷയും രക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം 
ഔദാര്യം കനിഞ്ഞു എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്
😰😥🤲🏻🤲🏻  
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻 ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...