Skip to main content

അബൂ സലമയെക്കാൾ മികച്ചത്

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
      *മഹിളാ  രന്തങ്ങൾ-5*
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
പ്രിയ ശിഷ്യനെ കാണാനായി തിരുനബി(  ﷺ ) അബൂസലമയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മരണത്തിന്‍റെ മാലാഖയും അവരുടെ പടിവാതിലില്‍ എത്തിയത്. തീർത്തും വേദനാജനകമായൊരു സമയം  തിരുനബി(  ﷺ)യാണ് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ അടച്ചു കൊടുത്തത്. മഹാനവര്‍കളുടെ ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയ നബി(   ﷺ ) ഒന്‍പത് തക്ബീറുകള്‍ ചൊല്ലി. അപ്പോള്‍ ചോദ്യമുണ്ടായി: അല്ലാഹുവിന്‍റെ റസൂലേ,ﷺ നിങ്ങള്‍ മറന്നതാണോ, അതോ അശ്രദ്ധ സംഭവിച്ചതാണോ? ‘ഞാന്‍ മറന്നിട്ടില്ല, എനിക്ക് അശ്രദ്ധ സംഭവിച്ചിട്ടുമില്ല. അബൂസലമക്കു വേണ്ടി ഞാന്‍ ആയിരം തക്ബീര്‍ ചൊല്ലിയാലും അദ്ദേഹം അതിനര്‍ഹന്‍ തന്നെയാണ്’- അവിടുന്ന് മറുപടി പറഞ്ഞു (താരീഖുത്ത്വബരി 2/177)
മഹാനായ അബൂ സലമ അത്രെയും പ്രതിഫലം ജീവിത മാതൃകയിലൂടെ നേടി എടുത്തിരുന്നു 

ജീവിതകാലത്ത് സന്തോഷ വേളകളിലും സന്താപ ഘട്ടങ്ങളിലും ഒപ്പം നിന്ന പ്രിയതമ, തന്‍റെ വിയോഗാനന്തരവും സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹം  അബൂ സലമക്കുണ്ടായിരുന്നു. ആ ആഗ്രഹം  അതിനു വേണ്ട കാര്യങ്ങള്‍ വഫാത്തിനു മുമ്പ് തന്നെ മഹാനവര്‍കള്‍ ഉമ്മു സലമ ബീവിക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. മഹതി തന്നെ പറയുന്നതു കാണുക: ഒരു ദിവസം നബി(  ﷺ )യുടെ അടുക്കല്‍ നിന്നുവന്ന അബൂ സലമ(റ) എന്നോട് ഇപ്രകാരം പറഞ്ഞു. നബി( ﷺ)യില്‍ നിന്ന് ഇന്ന് ഞാനൊരു കാര്യം കേട്ടിട്ടുണ്ട്. അത് എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: മുസ്ലിംകളില്‍പ്പെട്ട ആര്‍ക്കെങ്കിലും വല്ല വിപത്തും വരികയും എന്നിട്ടവന്‍ ഇന്നാലില്ലാഹി പറയുകയും ശേഷം ‘അല്ലാഹുവേ എന്‍റെ ഈ വിപത്തില്‍ എനിക്ക് നീ പ്രതിഫലം നല്‍കേണമേ, ഇതിനേക്കാള്‍ നന്മയുള്ളത് പകരം നല്‍കുകയും ചെയ്യേണമേ’ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അല്ലാഹു ആ കാര്യം നിറവേറ്റുക തന്നെ ചെയ്യും.

മഹതി പറയുന്നു: ഇത് ഞാന്‍ മനപ്പാഠമാക്കി വെച്ചു. പിന്നീട് അബൂസലമ(റ) വഫാത്തായപ്പോള്‍ ഞാന്‍ ഇന്നാലില്ലാഹി പറഞ്ഞു. ശേഷം ‘അല്ലാഹുവേ എന്‍റെ ഈ വിപത്തില്‍ എനിക്ക് നീ പ്രതിഫലം നല്‍കേണമേ. ഇതിനേക്കാള്‍ നന്മയുള്ളത് പകരം നല്‍കുകയും ചെയ്യേണമേ’  എന്ന് പ്രാര്‍ത്ഥിക്കുകയുമുണ്ടായി. പിന്നീട് ഞാന്‍ ഇങ്ങനെ ആത്മഗതം ചെയ്തു: ‘അബുസലമയേക്കാള്‍ നല്ല ഒരാളെ എവിടുന്ന് കിട്ടാനാണ്?’. അങ്ങനെ എന്‍റെ ഇദ്ദ അവസാനിച്ചു. ഒരു ദിവസം പ്രവാചകന്‍(ﷺ) എന്‍റെ വീട്ടിലേക്ക് പ്രവേശിക്കാനുള്ള സമ്മതം ചോദിച്ചു വന്നു. അപ്പോള്‍ ഞാന്‍ തോല്‍ ഊറക്കിടുകയായിരുന്നു. ഞാന്‍ ഉടനെ കൈ കഴുകി. തിരുനബിക്ക് സമ്മതം നല്‍കി. അവിടുന്ന് വീട്ടില്‍ കയറിയിരുന്നു. ശേഷം വിവാഹാലോചന നടത്തി. അപ്പോള്‍ മഹതി പറഞ്ഞു: ഈ മഹാഭാഗ്യത്തിനു എനിക്കു താല്‍പര്യമുണ്ട്. പക്ഷേ, ഞാനൊരു അമിത കോപമുള്ള സ്ത്രീയാണ്. എന്നില്‍ നിന്നും അനിഷ്ടകരമായ വല്ലതുമുണ്ടാവുകയും അതു നിമിത്തം അല്ലാഹു എന്നെ ശിക്ഷിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു. മാത്രമല്ല. വിവാഹ പ്രായമൊക്കെ കഴിഞ്ഞ ഒരു സ്ത്രീയാണ് ഞാന്‍. കൂടാതെ കുടുംബവുമുണ്ട്. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിന്‍റെ കോപം അല്ലാഹു മാറ്റിത്തരും. വയസ്സിന്‍റെ കാര്യത്തില്‍ നിന്നേക്കാള്‍ മുതിര്‍ന്നവനാണു ഞാന്‍. പിന്നെയുള്ളത് കുടുംബത്തിന്‍റെ കാര്യമാണ്. നിന്‍റെ കുടുംബം എന്‍റേയും കുടുംബമാണ്. അപ്പോള്‍ മഹതി പറഞ്ഞു: ‘ഞാന്‍ അംഗീകരിച്ചു’. ഈ ദാമ്പത്യത്തെ കുറിച്ച് മഹതി പിന്നീട് പറഞ്ഞതിങ്ങനെ: ‘അല്ലാഹു എനിക്ക് അബൂ സലമയേക്കാള്‍ നല്ല ഭര്‍ത്താവിനെ പകരം തന്നിരിക്കുന്നു’ (ഇബ്നുകസീര്‍, അസ്സ്വിറാതുന്നബവിയ്യ 3/175).
ഏറ്റവും നല്ലതിനെ നേടിയെടുത്ത മഹതി യാണ് ബീവി ഉമ്മു സലമ (റ)

         തുടരും... 
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...