ജീവിതമാം നൗകയിൽ കൂടെ തുഴഞ്ഞവർ പോലും കടലിന്റെ ആഴമാം ചുഴിയിൽ തള്ളിയിടുന്ന കാലമേ പ്രാണനെക്കാളും പ്രമാണങ്ങളെ വില കൽപ്പിക്കുന്ന ഈ ലോകത്ത് നിസ്വാർത്ഥ സ്നേഹത്തിനു എന്തുവില ഈ ലോകം എനിക്ക് മാത്രം ഞാൻ ആണ് എല്ലാത്തിനും അർഹൻ എന്നു ചിന്ത വരുന്ന ഈ കാലത്ത് മാനുഷിക മൂല്യങ്ങൾക്ക് എന്തു പരിഗണന കൂരംബുകളായി വരുന്ന വാക്കുകളെ തടുക്കാൻ കഴിവുള്ള പരിചകൾ എല്ലാവരുടെയും കയ്യിൽ ഇല്ലെന്നെങ്കിലും ഓർക്കുക അതിലകപ്പെട്ട് വേദനിക്കുന്ന ജീവിതങ്ങൾ ഉണ്ടെന്ന് ആര് ഓർക്കാൻ .ഒർക്കാൻ
ഓർക്കാൻ സമയം ആർക്കാണുള്ളത് ഇനിയെങ്കിലും ജീവിക്കാൻ ശ്രമിക്കുക മറ്റുള്ളവർക്കും ഒരു മനസ്സുണ്ടെന്ന് മനസ്സിലാക്കി ആരുടെയും മനസ്സിനെ വേദനിപ്പിക്കാതെ നിങ്ങളും നമ്മളും ജീവിക്കുക എല്ലാവർക്കും അർഹതപ്പെട്ട ഈ ലോകത്ത് എല്ലാവരും ജീവിക്കട്ടെ എന്നുള്ള മനസ്സെങ്കിലും കാണിക്കുക. പള്ളിക്കാട്ടിൽ എടുക്കുബോൾ മാത്രം നല്ലതായിരുന്നു എന്നു പറയുന്നതിനു എന്തർത്ഥം
Comments