*കരം പിടിക്കാൻ അങ്ങല്ലാതെ ആരുണ്ട് യാ സയ്യിദീ കരളിലേറ്റവും മോഹമായ ഖൈറൻ നബി... ﷺ*
തെരുവോരങ്ങൾ ഇന്ന് ഭീതിയിൽ ആണ്ടു നിൽക്കുകയാണ്, ഓരോ മനസും പ്രാർത്ഥനയിൽ മുഴുകി കൊണ്ടിരിക്കുന്നു,
*പാപങ്ങൾ കൊണ്ട് മുൻപ് കണ്ട അങ്ങാടികൾ പോലെ ഖൽബും നിറഞ്ഞു കവിയുന്നു, ഇന്ന് അങ്ങാടികൾ ശൂന്യമാണ് ചിന്തിക്കുക,*
അത് പോലൊരു ശൂന്യത ഖൽബിന് വരണം സ്വലാത്ത് കൊണ്ട് അധരം മിനുക്കണം മദ്ഹിൽ അഭയം കണ്ടെത്തി പാപ കറകൾ കഴുകി കളയണം പാപങ്ങളാൽ നിറഞ്ഞ ഖൽബോന്നു ശൂന്യമാവണം
*ഖൽബിന് മുന്പേ ബാധിച്ച വൈറസിനെ ഹുബ്ബ് ന്റെ ലോകം നശിപ്പിച്ചു കളയണം ആ മാധുര്യം നുണഞ്ഞു ഖൽബും കുളിർക്കണം കാതലായ കാവൽ കരം പിടിക്കാൻ ഉണ്ടെകിൽ ﷺപിന്നെ എന്ത് പേടിക്കാൻ ആണ് ആ ലോകം ഉള്ളം നിറഞ്ഞാൽ പിന്നെന്ത് വൈറസ് ആണ്*
അതെ നബിയോരെ ﷺദിനങ്ങൾ ചിന്തിപ്പിക്കുന്നു രാവുകൾ കണ്ണുനീർ ആവുന്നു ഖൽബും മദീന കാണാതെ പിടയുന്നു, ഇന്നെന്നെ മരണം പിടിക്കൂടിയാൽ എന്റെ മോഹം വെറും കരിഞ്ഞു തീർന്ന കടലാസ് പോലെ ആയി പോവില്ലേ നിധിയെ വയ്യ ആ ആലോചന എന്നിൽ ഹൃദയം പിളർന്ന് പോവുന്ന വേദന തരുന്നു എന്റെ കണ്ണുകൾ അറിയാതെ നനവ് പടർത്തുന്നു
*മുത്ത് തങ്ങള്ളോരെﷺ ഞാൻ പാപിയാണ് എങ്കിലും ഇന്നെന്നെ പിടികൂടിയ മദീന മോഹം എന്നെ വല്ലാതെ തളർത്തി കളഞ്ഞു മുൻപ് ഒക്കെ മനസിന് മാത്രമായിരുന്നു ആ വേദന ഇപ്പോൾ അതെന്റെ ശരീരത്തിനും ബല കുറവ് കാണിക്കുന്നു ഇനിയും എന്നെ നിരാശ പിന്തുടർന്നാൽ ഞാൻ തന്നെ നിശ്ചല മായി പോവും തിങ്കള്ളോരെ ﷺകാക്കണേ -ഈ ഉള്ളോളെ കാക്കാൻ അങ്ങല്ലാതെﷺ മറ്റാർക്കാണ് കഴിയുക*
മൊഞ്ചിലും മൊഞ്ചായ മൊഞ്ചിന്റെ കേതാര ഭൂവിൽ ഒന്ന് അമർന്നു കിടക്കണം, മുത്തിന് മദ്ഹിന് മാലകൾ കൊണ്ട് ഹാരം ചാർക്കണം ആ തിരു ﷺമദ്ഹിൽ അലിഞ്ഞു തീരണം
*പൂർണിമ തോൽക്കും പൂർണെന്തു വദനം കാണ്മാന് എന്നുള്ളം കോൾമയിൽ കൊള്ളുക യല്ലെ ആ പുണ്ണ്യ കിനാവുകൾ എൻ നിദ്രക്ക് തടസം സൃഷ്ടിക്കുകയല്ലെ... ﷺ*
വാ മൊഴിയും വര മൊഴിയും ഖൽബിന് കുളിര് പകരുക യല്ലെ -മൗന നിറഞ്ഞ ലോകം ഇശ്‌ഖിന് ലോകത്തെ ഊട്ടുക യല്ലെ തിരു ആറ്റലോരെ ﷺ
*രാവിൽ എൻ മിഴിനീർ തുള്ളികൾ കൊണ്ട് ഞാൻ എഴുതും എൻ കഥന കഥകൾ കവിളിൽ ചുംബനമർപ്പിക്കുമ്പോൾ ഖൽബിൽ തെളിയും മദീന വിസ്മയം എന്നെ അത്ഭുത പെടുത്തുന്നു ആ മൊഞ്ചിൽ ഞാൻ തീർക്കും എൻ മദ്ഹിന് അലകൾ എനിക്ക് സമാധാനത്തിന്റെ രാഗം മൂളുന്നു*
യാ അല്ലാഹ് അർഹതകൾ ഏതും ഇല്ലെന്നാലും എന്റെ മോഹങ്ങൾ എന്നെ വല്ലാതെ വ്യാമോഹ പെടുത്തുന്നു നിന്റെ ഔദാര്യം ഒന്ന് കൊണ്ട് മാത്രം എന്റെ അത്യാഗ്രഹങ്ങൾ ബഖീഇന് മണ്ണിൽ അടക്കം ചെയ്യാൻ ആവതു ആക്കണേ -
ലജ്ജാവഹം തന്നെ അല്ലെ എന്റെ കാര്യം, അറിയാം പക്ഷെ -വയ്യ എന്റെ മനസിനെ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയില്ല എന്റെ വാക്കുകൾക്ക് മുകളിൽ അവ പറന്നു അകന്ന് കഴിഞ്ഞു,
*ഉത്തമ നേതാവിനെ ﷺതന്ന ഉത്തമ കാരുണ്യമേ -എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്*
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments