*ഒരു വാക്കു കേൾക്കാതെ ഖൽബും പിടയുന്നു ഒരു നോക്കു കാണാതെ എൻ കണ്ണും നിറയുന്നു... ﷺ*
ഓരോ രാവ് പുലരുമ്പോഴും നോവ് ബാക്കിയാണ്, ഇന്നും ഞാൻ മഹിത ഭൂമി അണഞ്ഞില്ല എൻ ഖൽബിന്റെ വ്യഥ തീർത്തില്ല
*സ്നേഹം വിരിയും സ്നേഹതീരത്ത് പരിഹാരമായൊരു പൂ മുത്ത് ﷺ... കാതങ്ങൾ ദൂരെ എന്നാലും കാലങ്ങൾക്ക് അതീതമായൊരു സയ്യിദര്... ﷺ*
ഖൽബിന്റെ നോട്ടം കണ്ട് കണ്ണും തുറിച്ചു നിൽക്കുകയാണ് ഞാൻ അക്ഷമ നടമാടുന്ന ഹൃദയാന്തരത്തിൽ കാർമേഘo മൂടിയത് പോലെ ആണ്, വിശന്നു വലഞ്ഞ കുഞ്ഞിനെ പോലെ അതൊരു ഭ്രാന്തമായ വേഷം കെട്ടുന്നുണ്ട്
*മദീനയുടെ കഥകൾ എന്നെ ഏറെ മോഹിപ്പിച്ചു, കവിതകൾ എന്നെ വാചാലമാക്കി, ചരിതങ്ങൾ ചിന്തിപ്പിച്ചു, എന്തിന് പറയണം ആ ചുവർ ചിത്രങ്ങൾ എന്നെ കരയാൻ പഠിപ്പിച്ചു , എന്നിട്ടും ഖൽബ് ഉണർന്നില്ലേ...?*
യാ ഹബീബള്ളാ ﷺകാണാത്ത മദീന നൽകുന്ന നോവ് എന്നിൽ ചെറുത് ഒന്നുമല്ല, ഈ കണ്ണുകൾ നിശ്ചല മാവും മുൻപ് ഒന്ന് ആ കാഴ്ച കണ്ട് നിർവൃതിയണയാൻ കഴിയണേ -
* ഖൽബിന്റെ കോലായിൽ സ്വലാത്തിന് റാന്തൽ വിളക്കും കത്തിച്ചു ഞാൻ കാത്തിരിപ്പാണ് യാ സയ്യിദീ... ﷺമദീനയിലേക്കൊരു വിളിയാളം വരുമെന്ന ഖൽബിന്റെ പ്രതീക്ഷയിൽ
*മദ്ഹിന്റെ മോഹ പൂക്കൾ കൊണ്ടൊരു കുഞ്ഞു കൊട്ടാരം ഞാനും പണിത് വെച്ചിട്ടുണ്ട് എന്റെ ഹൃദയാന്തരങ്ങളിൽ അതിന് ഭംഗി കൂട്ടാൻ മാത്രം ആയുസ് എനിക്ക് ഉണ്ടോ എന്ന് അറിയില്ല എങ്കിലും എന്റെ കാലമത്രയും ഞാൻ കാത്തിരിക്കുന്നു, കാരണം ഇതൊരു മൊഞ്ചുള്ള ലോകമാണ്, നിരാശയില്ലാത്ത സ്നേഹ ലോകം സ്വർഗ ലോകം*
ഈ പ്രണയ ലഹരി എന്നെ മത്ത് പിടിപ്പിക്കുന്നുണ്ട് ഇഷ്ട തീരത്തേക്ക് പറക്കാൻ കൊതിപ്പിക്കുന്നുണ്ട്
*പക്ഷെ -! അവിടെയും എന്റെ ഇത്തിരി പോന്ന പ്രയാസങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ഞാൻ വീണ്ടും നിശ്ചലമായി പോവുകയാണ് തിങ്കളെ... ﷺ*
എല്ലാം വലിച്ചെറിഞ്ഞു ഒരിക്കൽ ഞാൻ ആ സവിതം വരും അന്നെന്നെ സ്വീകരിക്കണേ -ഉപ്പാപ്പ താജരെ ﷺഈ മോൾക്ക് ഇന്നിവിടെ കാവൽ ആയപോലെ എന്റെ ഇഷ്ട തീരത്ത് ചുരുണ്ടു കൂടാൻ ഒരിടം തരണേ-എനിക്ക് ചോതിക്കാൻ ന്റെ ഉപ്പാപ്പ ﷺതങ്ങള്ളോര് അല്ലാതെ ആരാ ഉള്ളത് അങ്ങ് ഈ കരം പിടിച്ചില്ലേൽ പിന്നെ ഞാൻ വീണു പോകുന്ന പടു കുഴിയുടെ ആഴം പോലും ആർക്കും കാണാൻ കഴിയില്ലല്ലോ മുത്തേ ﷺകാക്കണേ -കാവലാവണെ കാതലെ ﷺ
*الله ﷻതന്ന ലോകാനുഗ്രഹി യുടെ തീരം*
* *ﷺആലോചിക്കാൻ പോലും അർഹത ഇല്ലെന്ന് അറിയാം നാഥാ എങ്കിലും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഈ അത്യാഗ്രഹിയുടെ വ്യാമോഹങ്ങൾ ബഖീഇന് സുന്ദര ദേശത്ത് അടക്കം ചെയ്യാൻ ആവത് അക്കു അല്ലാഹ്,*
😰😢🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻 ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments