*اللهم صل على النور وأهله...*
ചന്ദ്ര വർണ ശോഭ പോലും നാണിച്ചു പോയൊരു തിങ്കളിൽ ഉദി കൊണ്ട തിങ്കൾ തോൽക്കും തങ്ക നൂറ്... ﷺ
*ജീവനേക്കാളെറെ മോഹമുണ്ട് എനിക്ക് ഈ പ്രണയ ലോകത്തോട്, പ്രേമ ഭാജനം പ്രിയ മാവുന്നൊരീ സായാഹ്നങ്ങളോട് ﷺ*
കാർമേഘo നീങ്ങി തുടങ്ങിയിട്ടുണ്ട് നിലാവിന്റെ മറവിൽ കിനാവുമായി കടന്ന് വന്നൊരു പ്രണയ ലോകം അഭയം തന്നിട്ടുണ്ട്, ഖൽബ് മുറിഞ്ഞുണ്ടായ വൃണങ്ങൾക്ക് ശമനം ലഭിച്ചു കഴിഞ്ഞു
*ഇനി ഈ മോഹ ഭാന്ധവും പേറി ഒരിഷ്ട യാത്ര ബാക്കി യുണ്ട് ദുനിയാവിന്റെ മോഹങ്ങൾ ദുനിയാവിന്റെ തന്നെ ചവറ്റു കൊട്ടയിൽ വലിച്ചെറിഞ്ഞു സ്വർഗ ലോകമായ മദീന മലർവാടിയിലേക്കുള്ള ഇശ്‌ഖിന് യാത്ര...*
അഭയം തന്ന ഖൽബിലെ മദ്ഹുകളും സ്നേഹം ചാലിച്ച ചുണ്ടിലെ മധു മന്ത്രവും ഒന്നായി ഒരശരീരി മുയക്കിയിരുന്നു *"നഷ്ടങ്ങൾ മറന്നു ഇഷ്ടത്തിലേക്ക് ഒരിശ്ഖിന് യാത്ര പ്രിയമോടെ പോവാൻ"*
എന്തോ -ഖൽബ് മന്ത്രിക്കുന്ന പോലെ ആ ഇഷ്ട യാത്ര എന്നരികിൽ എത്തി നിൽക്കുന്നുണ്ടെന്ന്
*ലോകൈക നാഥൻ തന്ന അനുഗ്രഹ താജരെ ﷺലോകം കണ്ട ഉന്നത നേതാവേ-ഇഷ്ട തോയരുടെ ഇശ്‌ഖിന് ഹോജവേ-ഇഷ്ടത്താൽ ഒരു നാൾ ഈ പാപിയെ വിളിക്കണേ -*
മദീനയുടെ തെരുവോരങ്ങൾ സ്നേഹം ചാലിച്ച് ആർത്തിയോടെ എനിക്ക് നടന്ന് കാണണം
*നിഴലായ് നടന്നോരു സിദ്ധീഖ് തങ്ങളും സ്നേഹമായി കൂടിയ ബിലാൽ തങ്ങളും സംരക്ഷണമായി ഉമർ തങ്ങളും (റ :)പ്രണയ വിസ്മയം തീർത്ത ചരിതം കേട്ട കാതുകളിൽ തേങ്ങിട്ടുണ്ട് ഹത ഭാഗ്യം എന്നിൽ കൂർത്ത മുള്ളു കൊണ്ട് ഇന്നും കുത്താറുണ്ട്, എന്റെ ആശിക്കാൻ അർഹത ഇല്ലാത്ത എന്നുടെ വ്യാമോഹം കഥകൾ കേട്ടു എന്റെ അർഹത ഇല്ലായ്മ എന്നെ നോക്കി കൊഞ്ഞനം കുത്താറുണ്ട് നിധിയെ ﷺ*
വയ്യ എനിക്ക് വയ്യ രാവും പകലും മാറി വരുന്നുണ്ട് കനവും നിനവും മദീന നിറയുന്നുണ്ട് എന്നിരുന്നാലും എന്റെ ശിരസു ഇന്നും ഈ ദുനിയാവിന്റെ ചവറ്റു കൊട്ടയിൽ വഴുതി വീണു പോവുന്നു തങ്ങള്ളോരെ ﷺ
*കണ്ണു കാണാതെ വഴി തെറ്റിയ യാത്ര വീതിയിൽ എല്ലാം വെളിച്ചമായി സ്വലാത്തിന് റാന്തൽ വിളിക്കു മുമ്പിൽ പ്രത്യക്ഷ പെട്ടിട്ടുണ്ട്, ആ വെളിച്ചത്തിൽ ഞാൻ നടന്നു നടന്നു ഇന്നൊരു മദ്ഹിന് ലോകം പണിതു എന്റെ ആ കുഞ്ഞു ഖൽബിന്റെ കൊട്ടാരത്തിൽ എന്തോരം വർണങ്ങൾ ആണെന്നോ ഹബീബോരെ ﷺസ്വലാത്തിനാൽ ഉള്ളും പുറവും ഞാൻ മോടി പിടിപ്പിച്ചു വെച്ചിട്ടുണ്ട് തികയുന്നില്ല എന്നാലും എന്റെ ദിനങ്ങൾ ഞാൻ എന്റെ കനക കൊട്ടാരം ഉറപ്പ് കൂട്ടുകയാണ് മദ്ഹുകൾ കൊണ്ട് ഞാൻ ചായം പൂശിയിട്ടുണ്ട് വ്യത്യസ്തമായ നിറ ചാരുത കൊണ്ട് അതന്നെ നോക്കി നിൽക്കുന്നുണ്ട് പക്ഷെ -!എന്നിട്ടും*
തികയുന്നില്ല കേട്ടോ താജരെ ﷺഎന്റെ കൊട്ടാരം ഇപ്പോഴും അപൂർണമാണ് ആ കൊട്ടാരം ഭംഗിയാക്കാൻ മാത്രം സ്വലാത്ത് എന്റെ ചുണ്ടിൽ വിരിഞ്ഞിട്ടില്ല അതിന് നിറം നൽകാൻ പാക മുള്ള മദ്ഹോലികൾ എന്റെ വിരലിലൂടെ ഊർന്നു ഉറങ്ങിയിട്ടുമില്ല എങ്കിലും അതിന്റെ മോടി കൂട്ടുന്ന തിരക്കിലാണ് ഇന്നെന്റെ ഖൽബ്
*ചായങ്ങൾ തികയാത്ത വിഷമം എന്നെ വല്ലാതെ തളർത്തുന്നുണ്ട് സയ്യിദോരെ ﷺഇനിയും പരീക്ഷിക്കരുതെ മഹമൂദരെ ﷺആശിഖീങ്ങളുടെ കനക കൊട്ടാരം കാണാൻ പോലും അർഹത ഇല്ല എങ്കിലും എന്റെ കുഞ്ഞു കൊട്ടാരം ഞാൻ മദ്ഹിന് മാലകൾ കൊണ്ട് പണി തീർക്കും*
സ്വീകരിക്കണേ തിങ്കള്ളോരെ ﷺഅറിവില്ലാത്ത അദബില്ലാത്ത ഈ വ്യാമോഹിയുടെ അതിരു കടന്ന മോഹങ്ങൾ കാണണം ഇഷ്ടം ഇശ്‌ഖിന് തീരത്ത് അടക്കം ചെയ്യാൻ ആവത് ആക്കണം
*യാ അല്ലാഹ്, വിവരമില്ലായ്മ ആണെന്ന് അറിയാം പക്ഷെ ആശിച്ചു പോയി, എന്റെ മനസിനെ പറഞ്ഞു മനസിലാക്കാൻ എനിക്ക് സാധിച്ചില്ല കടിഞ്ഞാൺ പിടിക്കാൻ പറ്റാത്ത അത്ര ദൂരമിൽ അവ സഞ്ചരിച്ചു കഴിഞ്ഞിരുന്നു*
കുന്നു കൂടുന്ന എന്റെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments