*സ്വലാത്തുൽ ഫാത്തിഹ് - അല്ലാഹുവിന്റെ രഹസങ്ങളിൽ നിന്നുമുള്ള അമൂല്യ രത്നം* *ഭാഗം : മൂന്ന്* ........................................... *സ്വലാത്തുൽ ഫാത്തിഹും മലാഇകത്തുകളുടെ നാക്കുകളും* ---------------------------------------- മലക്കുകളുടെ ലോകം വിശാലമാണ്. അവരുടെ എണ്ണം എത്രയാണ് എന്ന് അല്ലാഹുവിനും അവന്റെ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്കും മാത്രമേ അറിയൂ. ശൈഖ് ഉമർ ഫൂത്തി (റ) അവരുടെ رماح حزب الرحيم على نحور حزب الرجيم عمر بن سعيد الفوتي الطوري الكدري എന്ന കിതാബിൽ പറയുന്നു, ആലമുൽ ജബറൂത്തിൽ മലക്കുകളുടെ 70,000 സഫ്ഫുകൾ അല്ലാഹുവിന്റെ അർശിന് ചുറ്റും വലയം ചെയ്തിട്ടുണ്ട്. അവർക്ക് പിന്നെ മറ്റൊരു 70,000വും 100,000വും സഫ്ഫുകളുണ്ട്. അർഷിൽ 600,000 സുറാദിക്ക യുണ്ട്. ഭൂമിയും ഏഴ് ആകാശങ്ങളും ഒരു സൂറാദിക്കയെ വച്ചു നോക്കുമ്പോൾ ഒന്നുമല്ല. രണ്ടു സുറാദിക്കകൾക്കിടയിൽ 80,000 വർഷത്തെ വഴിദൂരമുണ്ട്. അർശിന് 366തൂണുകളുണ്ട്. അതിൽ ഒരു തൂണു തന്നെ നമ്മുടെ ഭൂമിയുടെ 1000 ഇരട്ടി വലിപ്പമുണ്ട്. ഓരോ തൂണുകൾക്കിടയിലും 60,000 മരുഭൂമികളുണ്ട് അതിൽ ഓരോ മരുഭൂമിയും 60,000 വർഷത്തെ വഴിദൂരമുണ്ട്. അർഷി...